ഈ ബ്ലോഗ് തിരയൂ

2018, ഡിസംബർ 1, ശനിയാഴ്‌ച

നൂറിന്റെ  നിറവിൽ  ജി എൽ പി.എസ് പരവനടുക്കം*

*നൂറിന്റെ  നിറവിൽ  ജി എൽ പി.എസ് പരവനടുക്കം*

: കാസറഗോഡിന്റെ   വിദ്യാഭ്യാസ     സാംസ്കാരിക   മേഖലകളിൽ   എന്നും  ഒരു  പടി   മുന്നിലാണ്   ചെമ്മനാട്    പഞ്ചായത്തിനെറെ  സ്ഥാനം       ഒരു   ഡസനോളം     ഹയർ സെക്കണ്ടറി   സ്കൂളുകൾ    ഉള്ള    പഞ്ചായത്ത്  എന്ന  സ്ഥാനം   മറ്റൊരു  പഞ്ചായത്തിനും ' അവകാശപ്പെടാനാവില്ല   

കൂടാതെ    എൽ. പി.   യു.പി  സ്കൂളുകളും    ധാരാളം       ഇവയിൽ   പഴക്കം  ചെന്ന   സ്കൂളുകളിൽ   ഒന്നായ    പരവനടുക്കത്ത്    സ്ഥിതി   ചെയ്യുന്ന    ജി.എൽ. പി. എസ്  'ചെമ്മനാട്    ഈസ്റ്റ്‌    നൂറ്റാണ്ട് '  തികച്ചിരിക്കുകയാണ്   1918  ൽ   പ്ര ദേശത്തെ   കൈന്താർ  ലോഡ്ജിന്റെ     പിറകിലെ   പീടിക മുറിയിലായിരുന്നത്രേ    ഈ   വിദ്യാലയത്തിന്റെ   തുടക്കം      അവിടുന്ന്   പ്രശസ്തമായ   മാവില  തറവാടിന്റെ   പത്തായ പുരയിലേക്ക്   മാറുകയും  1922  ൽ     സ്വന്തം   കെട്ടിടത്തിലേക്ക്     മാറുകയായിരുന്നു   സ്ഥലം   മാവില  കൃഷ്ണൻ നമ്പ്യാർക്ക്     അന്നത്തെ   സർക്കാർ  പതിച്ചു  നൽകുകയും    കെട്ടിടം  അദ്ദേഹം   തന്നെ   നിർമ്മിക്കുകയും   സർക്കാർ ' പ്രതിമാസം 25 രൂപ  വാടകയിനത്തിൽ     കൃഷ്ണൻ ' നായർക്ക്   നൽകാനുമായിരുന്നു   കരാർ  എന്നും     നവതിയാഘോഷത്തോടനുബന്ധിച്ചിറക്കിയ    സുവനീറിൽ      രേഖപ്പെടുത്തി '  കാണുന്നു

കാലക്രമേണ    സ്കൂൾ  സ്ഥിതി ചെയ്യുന്ന   സ്ഥലത്തിന്റെ   ഉടമസ്ഥാവകാശം  മാവില  നാരായണൻ   നമ്പ്യാരുടെ  കൈവശമെത്തുകയും   1948 ൽ    എൽ   മാതൃകയിലുള്ളൊരു   കെട്ടിടം    പണിയുകയും     പഴയത്   ഒഴിവാക്കുകയം  ചെയ്തു

അപ്പോഴേക്കും  പല '  ധനാദ്ധ്യരായ   പൗര.   പ്രമുഖരുടെ യും      മറ്റും സഹായത്തോടെ   എലിമെന്ററി    സ്കൂളായി        ഉയർത്തപ്പെടുകയും   ചെയ്തു 

1961  ൽ     പരവനടുക്കത്ത്   ചെമ്മനാട്   ഗവ:  ഹൈസ്കൂൾ   സ്ഥാപിതമായതോടു കൂടി 

അഞ്ചാം തരം  മുതൽ   ക്ലാസ്സ്  ആരംഭിക്കുകയും    എലിമെന്ററി  സ്കൂൾ   വീണ്ടും ' എൽ.  പി.  യാ യി പരിമിതപ്പെടുകയായിരുന്നു     

1948  ൽ   സ്ഥാപിതമായ    കെട്ടിടത്തിലായിരുന്ന്    അരനൂറ്റാണ്ടോളം      സ്കൂൾ  പ്രവർത്തിച്ചത്

കോടോത്തിന്റെ   സ്കൂൾ എന്നു   കൂടി  അറിയപ്പെട്ടിരുന്ന    സ്കൂൾ   കെട്ടിടം  പൂർണ്ണമായും  സർക്കാരിന്  സ്വന്തമായത്    പതിറ്റാണ്ട്  മാത്രം   മുമ്പായിരുന്നു

പുതിയ   കെട്ടിടങ്ങൾ  വന്നതിന്  ശേഷവും  പഴയ   കെട്ടിടം   ഒരു  ചരിത്ര ശേഷിപ്പ്    പോലെ   നില നിന്നിരുന്നു 

ഏകാദ്ധ്യാപകനായി  നിലവിൽ വന്ന  സ്കൂളില്  പ്രഥമ  അദ്ധ്യാപകൻ  പുതുച്ചേരി   മുത്തു  മാസ്റ്റർ  ആയിരുന്നു

അടിയോടി   കൃഷ്ണൻ നായർ   ഏറെ കാലം  സ്കൂളിന്റെ    പ്രധാനാപകനായി   സേവനമനുഷ്ടിച്ചവരിൽ   ഒരാളായിരുന്നു         ആകാരം  കൊണ്ടും  ശബ്ദഗാംഭീര്യം   കൊണ്ടും ഭയന്ന

അക്കാലത്തെ   കുട്ടികൾ  അദ്ദേഹത്തിന്റെ   ' കൺവെട്ടത്ത്      നിൽക്കാൻ  പോലും     മടിച്ചിരുന്നു

 ചെമ്മനാട്പഞ്ചായത്തിലെ      ഏറ്റവം   പഴക്കം   ചെന്ന ' ഈ   സ്കൂളിൽ   ആദ്യാക്ഷരത്തിന്റെ   ഹരിശ്രീ     കുറിച്ചവരിൽ    പലരും    സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ    ഇന്നും   വിരാജിക്കുന്നു  എന്നത്  അഭിമാനത്തിന്  വക  നൽകുന്നതാണ് 

കേരള മന്ത്രിസഭയിലെ രണ്ടാമനും   സംശുദ്ധ രാഷ്ട്രീയത്തിന്    ഉദാഹരിക്കാവുന്ന  വ്യക്തിത്വവുമായ   റവന്യൂ മന്ത്രി   ഇ ചന്ദ്രശേഖരൻ തന്നെ   ഇതിൽ  പ്രഥമൻ 

ഹൈദരാബാദിൽ   ശാസ്ത്രജ്ഞനായ    എന്റെ   സഹപാഠി   കുടിയായ       പഠിപ്പിസ്റ്റ്   ബാലൻ  എന്ന്  ഞങ്ങൾ വിളിച്ചിരുന്ന ബാലകൃഷ്ണൻ    നാടിന്റെ മൊത്തം  അഭിമാനമാണ്

 ഡോ: അനിൽകുമാർ മാവില, അമേരിക്കയിൽ സസ്യ ശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നു

പുതു  തലമുറയിൽപ്പെട്ട  ഡോ. അഹമ്മദ്  ഇർഷാദ്    പ്രശസ്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്ന   പൂർവ്വ വിദ്യാർത്ഥിയാണ്

ഭാരത് സ്കൗട്സ് & ഗൈഡ്സിന്റെ രാജ്യപുരസ്കാറും, രാഷ്ട്രപതി അവാർഡും നേടിയ, മുൻ രാഷ്ട്രപതി APJ കലാമിനെ രാഷ്ട്രപതി ഭവനിൽ വെച്ച് നേരിൽ കണ്ട് സംവദിച്ച, റിപ്പബ്ളിക്ക് സ്വാതന്ത്യദിന പരേഡുകളിൽ സ്കൗട്ട് ടീമിനെ നയിച്ച ഒരേ ഒരു വ്യക്തിയാണീ ഇർഷാദ്. ഇർഷാദ് ഇന്ന് അമേരിക്കയിലെ ലോസ് ആഞ്ചൽസിലാണ് , കാലിഫോർണിയ സതേൺ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റായി ജോലി ചെയ്യുകയാണ്. 

 ബാങ്ക്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് Photo Electrolysis of Water for Solar Energy Storage എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഇർഷാദിനെ കാമ്പസ് ഇന്റർവ്യൂവിലൂടെ കാലിഫോർണിയ യൂണിവേഴ്സിറ്റി കൊണ്ടു പോവുകയായിരുന്നു.  

ആദ്യകാല   വിദ്യാർത്ഥിയായിരുന്ന    കർണ്ണാണകയിൽ    പോലീസ് ർവ്വീസിലിരുന്ന   എസ്. ഐ   നാരായണൻ   മുതൽ    നിരവധി ഉദ്യോഗസ്ഥരും    അദ്ധ്യാപകരും    നിയമജ്ഞൻമാരും   ഈ  വിദ്യാലയത്തിന്റെ  സന്തതികളായി      പുറത്തു വന്നിട്ടുണ്ട്

ഇതേ  സ്കൂളിൽ  അദ്ധ്യാപകരായി  പിരിഞ്ഞ് പോയവരുമുണ്ട്  കൂട്ടത്തിൽ  സ്വാതന്ത്ര്യ സമര സേനാനികൾ    വരെയുണ്ട്

രാഷ്ട്രീയ  സാമൂഹ്യ  മണ്ഡലങ്ങളിൽ   സജീവമായ  പലരും  ഇവിടുത്തെ  പൂർവ്വ വിദ്യാർത്ഥികളായിട്ടുണ്ട്

അവരിൽ   നാടക നടന്മാരരും  രചയിതാക്കളും   സാഹിത്യനായകരും   എല്ലാമുണ്ട്

സ്കൂളിന്  തുടക്കം  കുറിയ്ക്കപ്പെട്ട   കൈന്താർ  പ്രദേശത്തിന്  ഭിഷഗ്യരഗ്രാമം   എന്ന   പേരു നൽകിയാലും  അധികമാവില്ല    അത്ര മാത്രം   ഡോക്ടേർസ്  ഇവിടെയുണ്ട്     അവരിൽ  ഭൂരിഭാഗവും  പൂർവ്വ വിദ്യാർത്ഥികളായി  കഴിഞ്ഞ് പോയവരാണ്

:സ്വകാര്യ  വിദ്യാലയങ്ങളുടെ    അതിപ്രസരവും ഇംഗ്ലീഷ്  മീഡിയത്തോടുള്ള   ആഭിമുഖ്യവും   എല്ലാം  പൊതു  വിദ്യാലയത്തെയും പോലെ

ഈ   സ്ഥാപനത്തെയും   ബാധിച്ചിട്ടുണ്ട്        എങ്കിലും     അദ്ധ്യാപക രക്ഷാകർതൃ   സമിതികളുടേയും   ജന പ്രതിനിധികളുടേയും    കൂട്ടായ   പരിശ്രമത്തിലൂടെ   പ്രതീക്ഷകൾ     ബാക്കി വെച്ച്   പിടിച്ച്   നിൽക്കുകയാണ്     ഈ  സർക്കാർ  വിദ്യാലയം   

നൂറാം വർഷത്തിൽ   സ്കൂളിൽ   ഇ   ക്ലാസ്സ് റൂം  സമ്മാനിക്കുകയും    ചിത്രാലങ്കാരങ്ങളിലൂടെ   സ്കൂൾ കെട്ടിടം  വർണ്ണാഭമാക്കുകയും  ചെയ്ത    പരവനടുക്കം  യു.എ.ഇ   (തണൽ)    പ്രവാസി   കൂട്ടായ്മയും   പ്രദേശത്തെ  ക്ലബ്ബുകളും  സന്നദ്ധ  പ്രവർത്തകരും  പൂർവ്വ വിദ്യാർത്ഥികളും  ഒരുമയോടെ     ഈ  പൊതു വിദ്യാലയത്തിന് ' വേണ്ടി  കൈകോർക്കുന്നു  എന്നത്   ശുഭ  സൂചകമാണ് 

ഇംഗ്ലീഷ്  പഠന  സൗകര്യം  ചിൽഡ്രൻസ്  പാർക്ക്    ജൈവ ഉദ്യാനം     തുടങ്ങി  നിരവധി  മാറ്റങ്ങളും  സവിശേഷതകളുമായി    നൂറിന്റെ   നിറവിൽ   പ്രശോഭിച്ച്   നിൽക്കുകയാണ്   ജി എൽ. പി. എസ്   ചെമ്മനാട്   ഈസ്റ്റ്



*മുസ്തഫ മച്ചിനടുക്കം*





ചിത്രം    3    മന്ത്രി  ചന്ദ്രശേഖർ   ഇ. ക്ലാസ്സ് ' റും   ഉത്ഘാടന   വേളയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ