*മതേതര ഇന്ത്യയെ*
*തിരിച്ച് പിടിക്കണം*
ഇന്ത്യൻ മതേതരത്വത്തിന്റെ താഴികക്കുടങ്ങൾ തകർന്ന് വീണതിന്റെ ഇരുപത്തിയാറ് വർഷം പിന്നിടുമ്പോഴും ആ ദുരന്തത്തിന്റെ അനന്തര ഫലമായുണ്ടായ സാമുദായികഅകൽച്ചയും ന്യൂനപക്ഷങ്ങൾക്കുണ്ടായ ഭീതിയും വീട്ടുമാറിയിട്ടില്ല
1991 ഡിസംബർ ആറിന് ബാബരി മസ്ജിദിന്റെ തകർച്ചക്ക് നേതൃത്യം നൽകി ആനന്ദനൃത്തം ചവിട്ടിയ ഉമാ ഭാരതിയും സ്വാധി റിതംബരയുമൊക്കെ ഇന്ദ്രപ്രസ്ഥത്തിൽ ഭരണ മന്ത്രാലയങ്ങളിൽ അഭിരമിക്കുന്ന ദുരവസ്ഥ രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നു
ഫാഷിസ്റ്റ് അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കാൻ ഭരണകൂടവും സംഘപരിവാറും .പുതിയ വഴികളും തന്ത്രങ്ങളും പയറ്റി കൊണ്ടിരിക്കുകയാണ്
നീതിപീഠത്തെ പോലും വരുതിക്ക് നിർത്താനും നിയമവാഴ്ച്ച കയ്യിലെടുത്ത് പശുവിന്റെ പേരിൽ കലാപമുണ്ടാക്കാനും നടത്തുന്ന ശ്രമങ്ങളുടെ നേർകാഴ്ച മണിക്കൂറുകൾ മുമ്പ് വരെ രാജ്യം ദർശിക്കുകയുണ്ടായി
2004 മുതൽ 20l4 വരെ രണ്ട് ഘട്ടങ്ങളിലായി യു.പി.എ. സർക്കാർ രാജ്യത്തുണ്ടാക്കിയ പ്രതീക്ഷകൾ മുഴുവൻ അസ്ഥാനത്താക്കി അധികാരമേറിയ മോദി ഭരണം കാലാവധി തികക്കാനിരിക്കെ. ജനങ്ങൾ അനുഭവിച്ച ദുരിത പർവ്വങ്ങൾ മറച്ച് പിടിക്കാനും ഭരണം നഷ്ടപ്പെടാതിരിക്കാനും രാമക്ഷേത്ര മുദ്രാവാക്യവുമായി വീണ്ടും വർഗ്ഗീയ രഥമുരുട്ടുകയാണ് സംല പരിവാർ
മതേതര ഐക്യനിര രാജ്യത്തുയർന്നു വന്നില്ലെങ്കിൽ വരാനിരിക്കുന്ന ഭവിഷ്യത്തുകൾ ഭയാനകമായിരിക്കും
ബാബരി ധ്വംസന കാലത്ത് നരസിംഹറാവു എന്ന പ്രധാനമന്ത്രിയുടെ നിസ്സംഗത കോൺഗ്രസ്സിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചുവെങ്കിൽ സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും നേത്രത്വത്തിൽ മതേതര വിശ്വാസികൾക്ക് പ്രതീക്ഷയായി നില കൊള്ളുന്നതും കോൺഗ്രസ്സ് തന്നെയാണ്
കോൺഗ്രസ്സിനെ മാറ്റിനിർത്തി കൊണ്ടൊരു മതേതര ബദൽ സാദ്ധ്യമല്ലെന്ന മുസ്ലിം ലീഗ് നിലപാടും ഏറെ വിമർശനങ്ങൾക്ക് വിധേയമായെങ്കിൽ വർത്തമാനകാല ഇന്ത്യൻ സാഹചര്യം മുസ്ലിം ലീഗ് നിലപാടിന് സാധൂകരണമാവുന്നതും രാജ്യം മുഴുവൻ കോൺഗ്രസ്സിലേക്ക് ഉറ്റു നോക്കുന്നതും നാം കണ്ടു കൊണ്ടിരിക്കുന്നു
*മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ