ഈ ബ്ലോഗ് തിരയൂ

2018, നവംബർ 23, വെള്ളിയാഴ്‌ച

രണ്ടാം യുവജന യാത്ര

*ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാംനമുക്കും*

പാണക്കാട്   സയ്യിദ്  മുനവ്വറലി  ശിഹാബ്  തങ്ങൾ  നയിക്കുന്ന   മുസ്ലിം  യൂത്ത്  ലീഗ്   യുവജന യാത്ര  നവം' 24 ന് അത്യുത്തര ദേശമായ  ഉദ്യാവരുത്ത്    വെച്ച്   ഉത്ഘാടനം  ചെയ്യപ്പെടുകയും   25 ന്  കുമ്പളയിൽ  വെച്ച്  പ്രയാണമാരംഭിക്കുകയും ചെയ്യുമ്പോൾ  തന്നെ   അതൊരു  ചരിത്രമാവുകയാണ്      മുസ്ലിം ലീഗ്    രാഷ്ട്രീയത്തിൽ   എന്നും  നേതൃസ്ഥാനീയരായിരുന്ന   പാണക്കാട്   നിന്നുള്ള   യുവ നായകൻ   കാൽനട സമരയാത്ര   നയിക്കുന്നു   എന്നത്   തന്നെ   കേരളത്തിന്   കൗതുകമാണ്          സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി  തങ്ങളുടേയും    പി.എം എസ്. എ  പൂക്കോയ  തങ്ങളുടേയും   പേരമകനും   അതിലുപരി    മതേതര  കേരളം    മനസ്സിൽ  താലോലിക്കുന്ന      സയ്യിദ്  മുഹമ്മദലി  ശിഹാബ്    തങ്ങളുടേയും  പുത്രനുമാണീ  സമര നായകൻ   എന്നതും     ആവേശം  നൽകുന്നു
     മൂന്ന്    പതിറ്റാണ്ട്   മുമ്പ്   മഹാനായ സി.എച്ചിന്റെ   പുത്രൻ  എം.കെ മുനീർ നായനാർ  സർക്കാരിനെതിരായ   കുറ്റപത്രവുമായി    സമരകാഹളം   മുഴക്കി   കേരളത്തിന്റെ   രാഷ്ട്രീയ വിഹായസ്സിലെ   താരോദയമായി  മാറിയ   യുവജന യാത്രയെ   അനുസ്മരിപ്പിക്കുകയാണീ       യാത്രയും

ഈ   വിനീതന്    യൂത്ത് ലീഗിൽ  സജീവമാവാൻ   പ്രചോദനമേകിയതിൽ   യുവജന യാത്രയും   ഒരു കാരണമായിരുന്നു  എന്നോർക്കുന്നു
 
സി.മമ്മൂട്ടി     പി.പി.എ  ഹമീദ്    കുറുക്കോളി മൊയ്തീൻ  ,കളത്തിൽ അബ്ദുല്ല  ,എം.സി ഖമറുദ്ധീൻ, അബ്ദുൾ റഹ്മാൻ  രണ്ടത്താണി    തുടങ്ങിയവരൊക്കെ     അന്ന്   മുനീറിന്റെ  സഹയാത്രികരും  ഭാരവാഹികളുമായിരുന്നു

സംഘടനക്ക്  ആവേശമാവുക  എന്നതിനപ്പുറത്തേക്ക്   രാജ്യം നേരിടുന്ന     വെല്ലുവിളിയാണ്      യൂത്ത് ലീഗ്   പ്രമേയത്തിന്റെ   കാതൽ

വർഗ്ഗീയ മുക്ത ഭാരതം   അക്രമ രഹിത  കേരളം  എന്ന  മുദ്രാവാക്യത്തിന്    ലോക്സഭാ തിരഞ്ഞെടുപ്പ്    ഏറെ 'അകലത്തിലല്ലാത്ത ' സന്ദർഭത്തിൽ    പ്രസക്തി  പതിൻമടങ്ങ്    വർദ്ധിക്കുകയാണ്

സംഘപരിവാർ   അജണ്ടക്കനുസരിച്ച്    രാജ്യത്തെ   പരുവപ്പെടുത്തിയെടുക്കുകയാണ്     കേന്ദ്ര സർക്കാരും   ഭരണകക്ഷിയായ  ബി.ജെ പി.യും       ചെയ്ത് കൊണ്ടിരിക്കുന്നത്

രാജ്യത്തിന്റെ  ബഹുസ്വരതയെ  ഇല്ലായ്മ ചെയ്യുകയും    ചരിത്രത്തിൽ  നിന്ന്   തന്നെ     തിരസ്കരിക്കുകയും   ചെയ്യാനുള്ള   ഗൂഡ ശ്രമങ്ങൾ   അണിയറയിൽ   തകൃതിയായി നടക്കുമ്പോൾ   അതിനെതിരായ  മതേതര ഐക്യ ബോധം  രാജ്യമെങ്ങും ഉണ്ടായ്ക്കിയെടുക്കുകയെന്നതും      യൂത്ത്  ലീഗ്  ലക്ഷ്യമിടുകയാണ് 

പലപ്പോഴും   വർഗ്ഗീയതയെ   പ്രീണിപ്പിക്കുകയും  ' കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന   സമീപനങ്ങൾ   ഭരന്ന കൂട്ടത്തിന്റെ   ഭാഗത്ത്  നിന്നുമുണ്ടായിരുന്നെങ്കിലും     ഇത്രയം  പ്രകടമായി കേന്ദ്രമന്ത്രമാർ  വരെ   വർഗ്ഗീയ ആക്രോശം  നടത്തുന്ന '  അവസ്ഥ മോഡി  യുടെ    ആരോഹണത്തോടെയാണുണ്ടായിട്ടുള്ളത്

റഫേൽ  ഇടപാടിലെ അഴിമതിയും'    നോട്ട്  നിരോധത്തിലെ   മണ്ടത്തരവും  ഭരണരംഗത്തെ കെടു കാര്യസ്ഥതയമെല്ലാം     മറച്ചു പിടിക്കാൻ   റാം' മന്ദിർ      നെ   വീണ്ടും  ആയുധമാക്കുകയാണ്   മോദി  അമിത് ഷാ  .സഖ്യം

കേരളത്തിലേക്ക്  വരുമ്പോൾ   ശബരിമലയടക്കം  സംഘർഷഭൂമിയാകുന്ന  കാഴ്ചയാണ്     'പ്രത്യക്ഷത്തിൽ     ഫാഷിസ്റ്റ്  വിരുദ്ധതയാണ്  സർക്കാരിന്റെ തെങ്കിലും  വിശ്വാസികളെ   മുഴുവൻ  സംഘപരിവാർ  കൂടാരത്തിലേക്ക്  എത്തിക്കുകയാണോ   ചില  ഏക പക്ഷീയ   നടപടികൾ   എന്നും   ഭയക്കേണ്ടിയിരിക്കുന്നു

കേരളത്തെ   ഞെട്ടിച്ച   പ്രളയ ദുരന്തത്തത്തിന്  വിധേയരായവർക്ക്     സർക്കാർ വക  ആനുകൂല്യങ്ങൾ  ഇപ്പോഴും    പ്രഖ്യാപനത്തിൽ മാത്രമാണ്

രാഷ്ടീയ  കൊലപാതകങ്ങളും  നിർബാധം   തുടരുകയാണ്

മതേതര ഇന്ത്യയുടെ  വീണ്ടെടുപ്പിനും  കേരളത്തിന്റെ  പുനരുജ്ജീവനത്തിനും     വേണ്ടി   മുസ്ലിം യൂത്ത് ലീഗ്    യുവജന യാത്രക്കും
വർഗീയ മുക്ത ഭാരതം  അക്രമ  രഹിത  കേരളം  എന്ന  'മുദ്രാവാക്യത്തോടും  ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാം 'നമുക്കും



        *മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ