ഈ ബ്ലോഗ് തിരയൂ

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

റദ്ദുച്ച

മനുഷ്യ നന്മകൾ     പലതും   പൂർണ്ണമായി   ബോദ്ധ്യപ്പെടാൻ      മരണത്തിലൂടെ   മാത്രമേ  സാധിക്കുകയുള്ളൂ   എന്ന്    തോന്നി പോവുകയാണ് 

കണ്ണില്ലാത്തപ്പോഴേ   കണ്ണിന്റെ വിലയറിയ  എന്ന    പഴഞ്ചൊല്ല്   വെറുമൊരു  പാഴ്വാക്കല്ലെന്ന്  തിരിച്ചറിയപ്പെടുകയാണ്  

മഞ്ചേശ്വരം  എം.എൽ എ  ആയിരുന്ന     പി.ബി അബ്ദുൾ റസാഖ്   സാഹിബ്   എന്ന  റദ്ദൂച്ച   എത്ര മത്രം    ജന'ഹൃദയങ്ങളിൽ  സ്ഥാനം  പിടിച്ചിരുന്നു   എന്ന്      മനസ്സിലാക്കിയ    ഒരു  വാരമാണു  (20/10/2018 ശനിയാഴ്ചയായിരുന്നു മഹാന്റെ വിയോഗം ) കഴിഞ്ഞു പോകുന്നത്

' കണ്ടു മുട്ടിയ  ഓരോരുത്തർക്കും  പറയാനുള്ളത്     റദ്ദുച്ച പോയ് പോയി    അല്ലേ    നല്ലോരു  മനുഷ്യ  സ്നേഹിയായിരുന്നു   എന്നാണ്

സമ്പത്ത്   നൽകുന്നവൻ ഞാനാണ്     ഓരോരുത്തരും  അതിന്റെ കൈകാര്യകർത്താക്കൾ മാത്രമാണെന്നും     നിങ്ങൾ  അതിനെ    എണ്ണി തിട്ടപ്പെടുത്തി  വെക്കരുതെന്നും   വിശുദ്ധ    ഖുർആനിലൂടെ   അല്ലാഹു ഉണർത്തുന്നുണ്ട്       നിങ്ങൾ  ഭൂമിയിലുള്ളവരോട്  കരുണ കാണിച്ചാൽ    ആകാശത്തുള്ളവൻ  നിങ്ങളോടും   കരുണ വർഷിക്കും   എന്ന്     വിശുദ്ധ വചനങ്ങൾ   നമുക്ക്   ഓതി തരുന്നുണ്ട് 

അക്ഷരാർത്ഥത്തിൽ     ഖുർആന്റെ   അദ്ധ്യാപനം ഉൾകൊള്ളുകയായിരുന്നു റദ്ദുച്ച     

ഞാൻ  കഷ്ടപ്പെട്ട്   ഉണ്ടാക്കിയ  മുതൽ   എനിക്ക്  മാത്രം  അനുഭവിക്കാനുള്ളതാണെന്ന      അഹംഭാവം   ഒരിക്കലും    അദ്ദേഹത്തിനുണ്ടായില്ല

അല്ലാഹു തന്ന  മുതൽ ഞാൻ  അതിൽ  നിന്നും ചിലവഴിക്കുന്നു  എന്നാണ്   എല്ലായ്പ്പോഴും  അദ്ദേഹം പറഞ്ഞിരുന്നത്   എന്ന്   അന്നുഭവസ്ഥർ    ഓർത്തെടുക്കുകയാണ്

ജനപ്രതിനിധി  എന്ന നിലയിൽ സർക്കാരിൽ   നിന്നും  കിട്ടാനുള്ള    'ആനുകൂല്യങ്ങൾ    മുഴുവൻ   മണ്ഡലത്തിലെ  അവശതയനുഭവിക്കുന്നവർക്കും     രോഗികൾക്കു മായി   നീക്കി വെച്ച    എം. എൽ. എ  എന്ന   ഖ്യാതി   റദ്ദൂച്ചാക്ക്   മാത്രം   അവകാശപ്പെട്ടതാണ്

ലോക പരിചയമാണ്  ( എൽ .പി ) എന്റെ    വിദ്യാഭ്യാസമെന്ന്          തുറന്ന്   പറഞ്ഞത്   ഏറനാട്ടിലെ    എം.എൽഎ  സീതിഹാജി യായിരുന്നു     എങ്കിൽ    അതിന്റെ  തുളുനാടൻ    പതിപ്പായിരുന്നു    അക്ഷരാർത്ഥത്തിൽ   റദ്ദൂച്ച

പേരിനൊപ്പം   അലങ്കാരമായി   കൊണ്ട് നടക്കാനുള്ള      ബിരുദ്ധത്തേക്കാൾ      സാധാരണക്കാരന്റെ  പൾസ്  അറിയാനുള്ള   മനസ്സാണ്    ജനപ്രതിനിധിക്ക്   ഉണ്ടാവേണ്ടതെന്ന്    റദ്ദുച്ച
പഠിപ്പിക്കുന്നു

ഏത്  വേദിയിലും    എങ്ങനെയൊക്കെ    പെരുമാറണമെന്ന   അറിവും  വിവരവും  അവകാശങ്ങൾ   നേടിയെടുക്കാനുള്ള   കഴിവും    റദ്ദൂച്ചക്ക്  ഉണ്ടായിരുന്നു

കൈമുട്ടിപ്പാട്ടുകൾ   അദ്ദേഹത്തിന്   ഒരു  ദൗർബല്യമായിരുന്നു     അതിനോടുള്ള   അടങ്ങാത്ത  ആവേശം   എന്നും  മനസ്സിൽ   കൊണ്ട് നടക്കുകയും  ചെയ്ത  അദ്ദേഹത്തെ  കൊണ്ട്   ' പാടിപ്പിക്കുക എന്നത്  യുവാക്കൾക്കും  ഹരമായിരുന്നു   

എന്തും  തുറന്ന്  പറയുന്ന  നിഷ്കളങ്ക പ്രകൃതമായിരുന്നു  അദ്ദേഹത്തിന്റേത്     

ഞാൻ  ജോലി ചെയ്യുന്ന   വസ്ത്ര സ്ഥാപനത്തിലെ   (സുൽസൺ ) സ്ഥിരം   കസ്‌റ്റമർ  കൂടിയായിരുന്നു അദ്ദേഹം      

വടിവൊത്ത   തൂവെള്ള  കോട്ടൺ വസ്ത്രം   നിർബന്ധമായിരുന്നു  അദ്ദേഹത്തിന്

എന്നും  നർമ്മത്തിൽ  ചാലിച്ച വർത്തമാനം  പറഞ്ഞിരുന്ന   അദ്ദേഹം  അനാരോഗ്യത്തെ   പോലും     ഫലിതത്തിൽ പൊതിയുകയായിരുന്നു

അവസാനമായി ഒരു മാസം മുമ്പ്  കടയിൽ  വന്ന  അദ്ദേഹം   ഏറെ   നേരം സംസാരിച്ചിരുന്ന  കൂട്ടത്തിൽ    അദ്ദേഹം  പറഞ്ഞത്     എന്റെ  ശുഷ്ക്കിച്ച  ദേഹത്തെ   മറച്ച് പിടിക്കുന്നത്   വടി പോലെ നിൽക്കുന്ന    ഈ   കുപ്പായമാണെന്നും    ഇതില്ലെങ്കിൽ  ഞാനൊന്നു മല്ലെന്നുമായിരുന്നു

ദഫ് മുട്ടിൽ     ഏറെ  കമ്പമുള്ള   എനിക്കിന്ന്   ശ്വാസം മുട്ടൽ   മത്സരമത്തിൽ  ഫസ്റ്റ്  കിട്ടുമെന്ന്    പറഞ്ഞ  റദ്ദുച്ച     ഞാൻ   സഞ്ചരിക്കുന്ന  മയ്യിത്താണെന്ന്     അനുയായികളോട്   പറഞ്ഞ  സി.എച്ച്  മുഹമ്മദ് കോയയെ   അനുസ്മരിപ്പിക്കുകയാണ്
വാട്ട്സപ്പിൽ കൂടി  കേട്ട   അനുസ്മരകുറിപ്പിലെ സംഭവം  കൂടി   ചേർത്ത്  കൊണ്ട്    ഈ    കുറിപ്പ്   ചുരുക്കുകയാണ്

കണ്ണൂർ   ജില്ലയിൽ  നിന്നും  പഞ്ചായത്ത്  എം.എസ്. എഫി ന്റെ   സമ്മേളനത്തിൽ   ഒരു   പ്രാസംഗികനായ    എം.എൽ എ   യെ   പങ്കെടുപ്പിക്കണമെന്ന   ആഗ്രഹത്തോടെ     കുട്ടികൾ    നിയമസഭാ സമ്മേളന   സമയം നോക്കി തിരുവനന്തപുരത്തെത്തിയതായിരുന്നു   പക്ഷേ     അന്നേ  ദിവസം  സഭ  നേരത്തേ  പിരിഞ്ഞതുകൊണ്ടോ    എന്തോ   പല    എം എൽ എ  മാരും    സ്ഥലത്തുണ്ടായിരുന്നില്ല      കുട്ടികൾ      വിഷണ്ണരായി    എന്ത് ' ചെയ്യണമെന്നറിയാതെ    നിൽക്കുകയായിരുന്നു         പൊടുന്നനെ     അതുവഴി പോയ       ഒരു   നേതാവ്    ഇവരെ   ശ്രദ്ധിച്ചിരുന്നു    അദ്ദേഹം  കാര്യം   തിരക്കി      അവരെ  സമാധാനിപ്പിച്ചു

വിഷമിക്കണ്ട     നല്ലൊരു പ്രാസംഗികനെ    ഞാൻ  ഏർപ്പാടാക്കി തരാം    ആദ്യം  നിങ്ങൾ      എന്തെങ്കിലും  കഴിക്ക്   എന്ന്   പറഞ്ഞ്   കൊണ്ട്   അവരെ   അടുത്തുള്ള    റസ്റ്റോറന്റിൽ   കൊണ്ട്  പോയി      ചായയും പലഹാരവും' 'വാങ്ങി കൊടുത്തു    

യാതൊരു  പരിചയവുമില്ലാത്ത  ഞങ്ങളെ      സമാധാനിപ്പിക്കുകയും  സൽക്കരിക്കുകയും  ചെയ്ത     ഈ   നേതാവ്          മഞ്ചേശ്വരം   എം.എൽ എ  പി.ബി    അബ്ദുൾ റസാഖ്   ആണെന്ന്    പരിചയപ്പെടുത്തിയപ്പോൾ  കുട്ടികൾ   വല്ലാതെയായി

ചെറിയൊരു  ആലോചനക്ക്   ശേഷം   കുട്ടികൾ  പറഞ്ഞു  ഞങ്ങൾക്ക്      വേറെ  പ്രാസംഗികരേയോ   'എം.എൽ.എ   യോ വേണ്ട       നിങ്ങൾ തന്നെ   വന്ന്   ഞങ്ങളുടെ      പരിപാടി  വിജയിപ്പിച്ച്    തന്നാൽ  മതി

അവരുടെ   ആഗ്രഹം  പോലെ     അദ്ദേഹം   ആ പരിപാടിയിൽ പങ്കെടുക്കുകയും   പരിപാടി  വൻ  വിജയമായി  മാറുകയും   ചെയ്ത കഥ      കേട്ടപ്പോൾ        റദ്ദുച്ചയെ കുറിച്ചുളള   മതിപ്പ്   വർദ്ദിക്കുകയായിരുന്നു

സർവ്വ ശക്തനായ  നാഥൻ  വന്ദ്യ     നേതാവിന്    സ്വർഗീയാരാമത്തിൽ   ഇടം   നൽകട്ടെ    എന്ന   പ്രാർത്ഥനയോടെ    


   മുസ്തഫ മച്ചിനടുക്കം
വൈസ് ' പ്രസി'ഡന്റ്
ചെമ്മനാട് പഞ്ചായത്ത്  മുസ്ലിം ലീഗ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ