Musthafa Machinadukkam:
ഒക്ടോബർ 31 അന്നും ഒരു ബുധനാഴ്ചയായിരുന്നു
മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അന്നായിരുന്നു രാജ്യം ദർശിച്ച ധീരവനിത ശ്രീമതി ഇന്ദിരാഗാന്ധി
വെടിയേറ്റ് മരിക്കുന്നത്
പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ
അവർ നടത്തിയ പോരാട്ടത്തിന്റെ അന്ത്യമായിരുന്നു ആ രക്ത സാക്ഷ്യം
സ്വന്തം അംഗരക്ഷകരുടെ കരങ്ങളാൽ സഫ്ദർജംഗ് റോഡിലെ സ്വവസതിയിൽ നിന്നും പുറത്തിറങ്ങവേ ഗേറ്റിനടുത്ത് വെച്ച്
അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു[ ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു.
വിശ്വസ്തരെന്നു വിശ്വസിച്ചിരുന്ന അംഗരക്ഷകരായ സത് വന്ത് സിംഗും ബിയാന്ത്‌സിംഗും ഇന്ദിരയ്ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യയ്ക്കു നഷ്ടമായത് ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയെയാണ്.
ഇന്ദിരയുടെ മരണത്തിനു ശേഷം കത്തിപ്പടര്‍ന്ന സിഖ് വിരുദ്ധ കലാപം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാക്കിയത്
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മകൾ :' ലാൽ ബഹദൂർ ശാസ്ത്രിയടെ പിൻഗാമിയായാണ് പ്രധാനമന്ത്രിയാവുന്നത്
ലാൽ ബഹദൂർ ശാസ്ത്രിയുടെ ക്യാബിനറ്റിൽ മന്ത്രിയായ ഇന്ദിര നെഹ്റു മന്ത്രി സഭയിൽ അംഗമായില്ലെങ്കിലും പിതാവിന്റെ ഉപദേശകരിലൊരാളായും
എ.ഐ. സി.സി പ്രസിഡൻറായും
കരുത്തയായിരുന്നു
പാർട്ടിയിലും ഭരണത്തിലും ' ഒരു പോലെ ശത്രുക്കളെ സമ്പാദിച്ച വനിതയായിരുന്നു ശ്രീമതി ഗാന്ധി എങ്കിലും
എല്ലാ വൈതരണികളേയും അതിജീവിക്കാനുള്ള കരുത്തും ജനങ്ങളെ ആകർഷിക്കാനുള്ള മാസ്മരികതയും പ്രകടമാക്കിയ ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ ഉരുക്കു വനിതയായി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു
1969 ൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക വിഭാഗത്തിനെതിരെ വി.വി ഗിരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ച് വിജയിപ്പിച്ച അവരുടെ മിടുക്കും കഴിവും കോൺഗ്രസ്സ് പാർട്ടിയെ തന്റെ പേരിനൊപ്പം ചേർത്ത് നിർത്തുകയായിരുന്നു
അന്നു തൊട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഐ ആയി മാറുന്നത്
വി.വി. ഗിരി ഒരു വേള പരാജയപ്പെട്ടിരുന്നെങ്കിൽ രാജ്യത്തിന്റെ രഷ്ട്രീയ ഗതി മറ്റൊന്നാകുമായിരുന്നു
ലോകത്തെ വൻ ശക്തികളായ അമേരിക്കക്കും റഷ്യയ്ക്കും ഒപ്പം ചേരാതെ ചേരി ചേരാ കൂട്ടായ്മയിലൂടെ മൂന്നാം ലോക രാജ്യങ്ങളുടെ നേതൃത്വം കൂടി അവർ ഏറ്റെടുക്കുകയായിരുന്നു
പ്രീ വിപ്പേർസ് നിർത്തലാക്കൽ ബാങ്ക് ദേശസാൽകണം തുടങ്ങിയ 'വിപ്ളവകരമായ നടപടികളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരാനും ,പൊതുമേഖല ശക്തിപ്പെടുത്താനും
അവർക്കായി എന്നുള്ളതാണ് ശ്രദ്ധേയം രാജ്യത്തിന്റെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കിയ ഹരിതവിപ്ലവം.
ഗരീബി. ഹഠാവോ(ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക) എന്നതായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ഇതു പ്രകാരം ഇന്ത്യയുടെ കാര്‍ഷീക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നയതന്ത്രകാര്യങ്ങളില്‍ ഇന്ദിര അസാമാന്യ മികവുപുലര്‍ത്തി.
ഇത്രയൊക്കെയായിരുന്നാലും അഴിമതി ആരോപണങ്ങള്‍ ഇന്ദിരയെ ' വേട്ടയാടിക്കൊണ്ടിരുന്നു. 1975ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതികള്‍ വിധിച്ചു. ഇതേത്തുടര്‍ന്ന് എതിരാളികള്‍ പ്രധാനമന്ത്രി പദം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുറവിളിയുയര്‍ത്തി. എന്നാല്‍ ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റതോടെ 11 വര്‍ഷം നീണ്ട പ്രധാനമന്ത്രി ഭരണത്തിന് അവസാനമായി. പിന്നീട് അഴിമതിക്കേസില്‍ ജയിലിലും പോകേണ്ടിവന്നു. എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില് ഇന്ദിര വീണ്ടും പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തുകയായിരുന്നു
ഇന്ദിരാ ഗാന്ധി ഒരു പരിധിവരെ ഏകാധിപതിയായിരുന്നുവെങ്കിലും രാജ്യത്തെ ഗ്രാമീണ ജനതയുടെ ഇഷ്ട നായികയായിരുന്നു അവർ
പാലസ്ഥീൻ വിഷയത്തിലും മറ്റും സ്വതന്ത്ര നിലപാട് സ്വീകരിച്ച ഇന്ദിരയെ എന്നും പ്രിയ' സഹോദരിയെന്നായിരുന്നു യാസർ ' അറഫാത്ത് വിശേഷിപ്പിച്ചിരുന്നത്
രാജ്യത്തിന്റെ അഖണ്ഡതയ്യം മതേതരത്വവും പരിരക്ഷിക്കാൻ ബദ്ധശ്രദ്ധയായിരുന്നു അവർ 'രാഷ്ട്ര ഭരണഘടനയിൽ ഭേദഗതിയിലൂടെ സെക്യുലർ എന്ന പദം എഴുതി ചേർത്തത് അവരുടെ ഭരണ കാലത്തായിരുന്നു
ഞാനെന്റെ അവസാന തുള്ളി രക്തവും രാജ്യത്തിന് സമർപ്പിക്കുമെന്ന് ഒറീസയിൽ ഒരു പൊതുയോഗത്തിൽ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യ കണ്ട ആണൊരുത്തി എന്ന് വിശേഷിപ്പിക്കാവുന്ന പ്രിയദർശിനി വെടിയേറ്റ് മരിക്കുന്നത്
മുസ്തഫ മച്ചിനടുക്കം
9746 383101
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ