*സപ്തതിയുടെ നിറവിൽ*
*സ്വതന്ത്ര ഭാരതത്തിൽ മുസ്ലിം സമുദായത്തിന്റെ ആധികാരിക ശബ്ദമായ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്*
വിഭജനാനന്തര ഭാരതത്തിൽ ഇനിയൊരു മുസ്ലിം ലീഗും പച്ചകൊടിയും സമുദായത്തിന് ദോഷമാകും എന്ന് വിലയിരുത്തിയവരും ജനാധിപത്യ സംവിധാനത്തെ തന്നെ നിരാകരിച്ചവരും ശക്തമായ എതിർപ്പുകൾ തുടരുമ്പോഴാണ് ഖായി ദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ഹരിത പതാക വാനിലുയർത്തിയത്
ഉത്തരേന്ത്യൻ സമൂഹം ദേശീയ പ്രസ്ഥാനങ്ങളുടെ സമ്മർദങ്ങളാലും വിഭജനത്തിന്റെ മുറിപ്പാടുകളെ ഭയന്നും മുസ്ലിം ലീഗിനെ മാറോടണക്കാൻ ഭയന്നെങ്കിലും മദിരാശിയിലും മലബാറിലും ഈ പ്രസ്സ്ഥാനത്തെ നെഞ്ചിലേറ്റാൻ സമൂഹവും സമുദായവും ധൈര്യം കാണിച്ച് മുമ്പോട്ട് വരികയായിരുന്നു
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലും പാർലമെന്റിന്റെ ഇരുസഭകളിലും ഇട യാത്ത സാന്നിധ്യം ഉറപ്പ് വരുത്തിയ മുസ്ലിം ലീഗ് കേരളത്തിൽ മുന്നണി സംവിധാനത്തിലൂടെ ബഹുസ്വര സമൂഹത്തിൽ ഇടം നേടുകയും സമുദായ താത്പര്യത്തോടൊപ്പം സർവ്വസമുദായ മൈത്രിയും ഉറപ്പ് വരുത്തി മുന്നോട്ട് നീങ്ങിയപ്പോർ ഒരു വേള സംസ്ഥാന മുഖ്യമന്ത്രി പദവും ലീഗുകാരന് സ്വന്തമായി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആദ്യമായി കേന്ദ്രത്തിൽ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്കിയപ്പോൾ കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിന്റെ ചാലകശക്തിയായ മുസ്ലിം ലീഗ് പ്രതിനിധി ലീഗുകാരന് അപ്രാപ്യമെന്ന് കരുതിയ കേന്ദ്രമന്ത്രിസഭയിലും അംഗത്വം നേടി ചരിതം കുറിച്ചു
കേരളത്തിലും തമിഴ്നാട്ടിലും നിയമസഭാ സാന്നിധ്യം തുടരുന മുസ്ലിം ലീഗ്
മഹാരാഷ്ടയിലും കർണ്ണാടകയിലും യു.പി.യിലും ആസാമിലുമൊക്കെ സംസ്ഥാന നിയമസഭകളിൽ പ്രാതിനിത്യം നേടുകയുണ്ടായിട്ടുണ്ട്
പശ്ചിമ ബംഗാളിൽ അജോയ് മുഖർജി മന്ത്രിസഭയിൽ ലീഗ് അംഗങ്ങളുണ്ടായിരുന്നു
മുർഷിദാബാദിൽ നിന്നു. അബൂ ത്വാലിബ് ചൗധരി ലീഗ് പ്രതിനിധിയായി ലോക്സഭാംഗമായതും ചരിത്രം
തമിഴ് നാട്ടിൽ മന്ത്രിസഭയിൽ ഇടം നേടിയില്ലെങ്കിലും ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും നിരവധി അംഗങ്ങളെ പലപ്പോഴായി വിജയിപ്പിക്കാൻ മുസ്ലിം ലീഗിന് സാധിച്ചു
കേരളത്തിൽ മികച്ച ഭരണാധികാരികളെ സമ്മാനിച്ചു മുസ്ലിം ലീഗ് നേതൃത്വം എന്നും സമ്പന്നമായിരുന്നു
പ്രതിബന്ധങ്ങൾക്കിടയിലും കൂടുതൽ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗ് ശക്തി സംഭരണം നടത്തി കൊണ്ടിരിക്കുകയാണ്
മോദി യുഗത്തിലും മോഡി യോടെ മുസ്ലിം ലീഗ് സപ്തതിയിലും മുസ്ലിം ദളിത് ന്യൂനപക്ഷ സമുദായത്തിന്റെ ആശാ കിരണമായി നില കൊള്ളുകയാണ്
എഴു് പതിറ്റാണ്ടിന്റെ രാഷ്ട്രീയ വളർച്ചയിൽ ഈ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന മഹാരഥന്മാരായ ഒട്ടനവധി നേതാക്കളെയം മുൻഗാമികളേയും സ്മരിക്കാതെ വയ്യ
ഇന്ത്യൻ മുസൽമാന് അഭിമാനബോധത്തോടെ ജീവിക്കാൻ സംഘശക്തി അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ഹരിത പതാകയുമേന്തി നമ്മെ നയിച്ച ഋഷിവര്യ തുല്യനായ മുഹമ്മദ് ഇസ്മയിൽ സാഹിബും,
ഖായിദെ മില്ലത്തിനൊപ്പം ഈ പ്രസ്ഥാനത്തിനും സമൂഹത്തിനും ദിശാബോധം നൽകാൻ മുന്നിട്ടിറങ്ങിയ കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രഥമ ജന:സെക്രട്ടറിയും മുൻ സ്പീക്കറുമായ കെ.എം സീതി സാഹിബും,
സമുദായത്തിന്റെ ജീവനാഡിയും മുന്നണി രാഷ്ട്രീയത്തിന്റെ ശില്പിയുമായ പ്രഥമ സംസ്ഥാന പ്രസിഡന്റ് കൂടിയായ ദേശീയ അദ്ധ്യക്ഷനായിരിക്കെ മക്കയിൽ മൺമറഞ്ഞ സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും,
ജവഹർലാൽ നെഹ്റുവിനാൽ ചത്ത കുതിരയെന്ന് വിളിക്കപ്പെട്ട പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചകൾ ഉതിർത്ത് അധികാരത്തിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ആ കുതിരപ്പുറത്ത് സ്ലിം ലീഗിന്റെ വിജയ വൈജയന്തിയായി നിലയുറപ്പിച്ച മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയാ സാഹിബും,
കേരള മുസൽമാനു മഹനീയ നേതൃത്വം നൽകിയ മുൻ അദ്ധ്യക്ഷന്മാരായ പാണക്കാട് പി.എം എസ്.എ പൂക്കോയ തങ്ങളും , ജന മനസ്സിൽ ഇന്നും മായാത്ത പാൽ പുഞ്ചിരിയുമായി നിൽക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും
ഇന്ത്യൻ പാർലമെൻറിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബി.പോക്കർ സാഹിബും
സുലൈമാൻ സേട്ട് സാഹിബും , എക്കാലത്തേയും പ്രഗത്ഭ പാർലമെന്റേറിയനായ അവകാശ ധ്വംസനങ്ങൾക്കെതിരെ സിംഹഗർജ്ജനം മുഴക്കിയ ഗുലാം മഹമൂദ് ബനാത്ത് വാലാ സാഹിബും , മുസ്ലിം ലീഗുകാരന് വിശ്വത്തോളം ഉയരാൻ പറ്റുമെന്ന് കാട്ടിതന്ന ദേശീയ അന്തർ ദേശീയ വേദികളിൽ ഇന്ത്യയുടെ മുഖമായി മാറിയ ഇ.അഹമ്മദ് സാഹിബും
ഈ സമുദായത്തിന്റെ ഇസ്സത്തുയർത്താൻ നടത്തിയ പ്രവർത്തനങ്ങൾ പ്രയാണ വീഥിയിൽ വഴികാട്ടിയായി നില നിൽക്കുക തന്നെ ചെയ്യും
*വർത്തമാന കാല ദേശീയ ' രാഷ്ട്രീയം മുസ്ലിം ലീഗിന്റെ പ്രസക്തി വർദ്ധിപ്പിക്കുകയാണ*്
മുസ്ലിം ലീഗിന്റെ കാരുണ്യ ഗേഹങ്ങൾ മുസഫർ നഗറിലും , തമിൾ നാട്ടിലും ദുരിത ബാധിതർക്കും അഭയമായി മാറുന്നതോടൊപ്പം വർഗീയ ഫാഷിസ്റ്റ് ഭരണ കൂട ഭീകരതക്ക് ഇരയായി കൊണ്ടിരിക്കുന്ന രോഹിത് വെമുലയുടേയും , ജുനൈദിൻറേയും ,അശ്രഫുലിൻറ്റേയും കുടുംബങ്ങൾക്കടക്കം നിർഭയത്വം നൽകാനും നിയമ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നടത്തുന്ന നേതൃത്വം രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതൊരുവനും ബോദ്ധ്യമാവുന്നതാണ്
*ലീഗില്ലാത്ത പാർലമെന്റ് കാണാൻ വ്യാമോഹിച്ചവർ മുതൽ ജാർഖണ്ഡിലെ പഠിണി പാവങ്ങൾക്കും വരെ പ്രത്യാശ നൽകാനും ആശ്വാസമേകാനും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മാത്രമേയുള്ളൂ*
മുൻഗാമികളുടെ പാതയും പതാകയും മുറുകെ പിടിച്ച് കാദർ മൊയ്തീൻ സാഹിബും ,ഹൈദരലി ശിഹാബ് തങ്ങളും ,കുഞ്ഞാലിക്കുട്ടി സാഹിബും ,ഇ.ടി.മുഹമ്മദ് ബഷീർ സാഹിബും ,കെ.പി.എ മജീദ് സാഹിബും ,എം.കെ. മുനീർ സാഹിബു മടങ്ങുന്ന നേതൃത്വത്തിൽ സപ്തതിയിലും തിളങ്ങി നിൽക്കുകയാണീ മുസ്ലിം ലീഗ്
സാബിർ ഗഫാറും , മുനവ്വറലി തങ്ങളും , സി.കെ. സുബൈർ സാഹിബും ,പി.കെ. ഫിറോസും യുവതയ്ക്ക് പ്രത്യാശയുമായി കൂടെയുണ്ട്
കേരളത്തിനു വെളിയിൽ പ്രതികൂല സാഹചര്യങ്ങൾ വക വെക്കാതെ ഹരിത രാഷ്ടീയത്തിന് കരുത്ത് പകരാൻ ദേശീയ നേതാക്കളോടൊപ്പം പ്രവർത്തിച്ച പശ്ചിമബംഗാളിലെ മുൻ മന്ത്രിയും നിരവധി തവണ എം.എൽ.എ.യുമായിരുന്ന എ.കെ. എ ഹസ്സനു സമാൻ സാഹിബും ,തമിൾനാട്ടിലെ എ.കെ. അബ്ദുൾ സമദ് സാഹിബും കർണ്ണാടകയിലെ സി. അബ്ദുൾ ഹമീദ് സാഹിബും ,രാജസ്ഥാനിലെ അഡ്വ അഹമ്മദ് ബക്ഷ് സാഹിബും ഇത്തരുണത്തിൽ സ്മരിക്കപ്പെടേണ്ടവരാണ്
*മുസ്തഫ മച്ചിനടുക്കം*
കാസറഗോഡ്
(വൈസ് പ്രസിഡന്റ് ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ) 9946383:01
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ