ഈ ബ്ലോഗ് തിരയൂ

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ഖായിദെ മില്ലത്തിന്റെ ഓർമ്മകളിലൂടെ

*ഖായിദെ  മില്ലത്തിന്റെ   ഓർമ്മകളിലൂടെ*

*മുസ്തഫ* *മച്ചിനടുക്കം*

ഖായി ദെ    മില്ലത്ത്   മുഹമ്മദ്     ഇസ്മായിൽ    സാഹിബ്      ഒരിക്കലൂടെ      സ്മരണയിലെത്തുമ്പോൾ            ആ   മഹാ മനീഷിയുടെ         ആശയവും    ആദർശവും   കൂടുതൽ    കൂടുതൽ   പ്രസക്തവും       ചർച്ച  പെയ്യപ്പെട്ടുകയും   പെയ്യുന്ന    അവസ്ഥയിലാണ്  

ബഹുസ്വര   സമൂഹത്തിൽ     ന്യൂനപക്ഷവും   രാജ്യവും        എത്തപ്പെടാവുന്ന   പ്രതിസന്ധികളെ    കുറിച്ച്      ആശങ്കാകുലനായ   ഖായി ദെ     മില്ലത്തിന്റെ   കാഴ്ചപ്പാടുകൾ    എത്രമേൽ       ശരിയായിരുന്നു   എന്ന്        വർത്തമാനകാല    ഭാരതം    നമ്മെ    ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്
  രാഷ്ട്രപിതാവ്     മഹാത്മജിയുടെ      നെഞ്ചകം    തകർത്ത
ഭീതിതമായ      സാഹചര്യത്തിലാണ്    ഖായി ദെ     മില്ലത്ത്    അഭിമാനകരമായ    അസ്ഥിത്വത്തെ      കുറിച്ച്       സ്വപ്നം കാണുകയും      ഇന്ത്യൻ യൂനിയൻ   മുസ്ലിം  ലീഗിന്    രൂപം  നല്കുകയും  ചെയ്തത്
മുസ്ലിം ലീഗ്     എന്ന   പ്രസ്ഥാനത്തെ    പ്രവർത്തിക്കാനനുവദിക്കില്ലെന്ന്      ഉറക്കെ പ്രഖ്യപിച്ചപ്പോഴും     ഇന്ത്യൻ   നാഷണൽ   കോൺഗ്രസ്സിനെ  പിന്തുണയ്ക്കാൻ   മുമ്പോട്   വരികയും കോൺഗ്രസ്സിന്റെ  തകർച്ച        രാജ്യത്തിന്റെ  ഭാവി അപകടത്തിലാവുമെന്നും         ബദലായി വരുന്നവർ        സംഘപരിവാരങ്ങളായിരിക്കുമെന്നും  ദീർഘദർശനം   ചെയ്യാനും     അദ്ദേഹത്തിന്    സാധിച്ചു     എന്നുള്ളത്     അത്ഭുതമുളവാക്കുന്നു

കോൺഗ്രസ്സിൽ    വിഭാഗീയത    രൂപപ്പെട്ട    നിർണ്ണായക    സന്ധിയിൽ    വി.വി. ഗിരിയെ:    രാഷട്ര പതിയാക്കാൻ '     ഇന്ദിരാഗാന്ധി   ക്കൊപ്പം    നിലയുറപ്പിച്ച      ഖായി ദെ   മില്ലത്തിന്റെ      തീരുമാനം     ഉണ്ടായിരുന്നില്ലെങ്കിൽ         ഇന്ത്യയുടെ  രാഷ്ട്രീയം   അന്നേ   ഗതി മാറി   സഞ്ചരിച്ചേനേ   

പതിനാലായിരത്തോളം     ഇലക്ടറൽ   പോയന്റിന്      ഗിരി  ജയിക്കുമ്പോൾ    അമ്പതിനായിരം    പോയിന്റ്    മുസ്ലിം ലീഗിന്റെ      വകയായി   വി.വി. ഗിരിയുടെ    പെട്ടിയിൽ ' ' ' വീണിരുന്നു

രാജ്യസ്നേഹവും   സമുദായ   സ്നേഹവും      ഒരു: പോലെ       ആ  വന്ദ്യ  നേതാവിൽ      സമ്മേളിച്ചിരുന്നു    എന്നാണ്          സത്യം

സമ്പന്നമായ    കുടുംബ പശ്ചാതലത്തിൽ വളർന്നു വന്ന   ഇസ്മായിൽ സാഹിബ്       അവസാന
കാലഘട്ടങ്ങളിൽ     ഏറെ
ക്ലേശകരമായിരുന്നു    ജീവിച്ചത്    എങ്കിലും  അനർഹമായതോ   അവിഹിതമായോ    ഒന്നും .ആഗ്രഹിച്ചില്ല      

ഒരു പാട്    സന്ദർശകർ കയറിയിറങ്ങുന്ന ദയാ മൻസിലിൽ     അതിഥികളെ   സ്വീകരിച്ചിരുത്താൻ കസേര പോലുമില്ലെന്ന  അവസ്ഥ   മനസ്സിലാക്കി
കുറച്ച്    കസേരകൾ അവിടെയെത്തിച്ചു  കൊടുക്കാൻ    ബാഫഖി
തങ്ങളും     എം.കെ. ഹാജി സാഹിബടക്കമുള്ള     നേതാക്കൾ     ഇസ്മാഇൽ  സാഹിബറിയാതെ      തീരുമാനിക്കുകയും    എത്തിക്കുകയും  ചെയ്തു  

കസേരകൾ     കണ്ട്  ക്ഷുഭിതനായ     ഇസ്മായിൽ സാഹിബ്         ഉപാധികളോടെ    മാത്രമേ
അത്    സ്വീകരിച്ചുള്ളൂ

തന്റെ  അനന്തരാവകാശമായി    ഇത്     കണക്ക്  കൂട്ടരുതെന്ന്   മകൻ  മിയാ ഖാനോട്    പറയുകയും   അത്  ബാഫഖി  തങ്ങൾക്കവകാശപ്പെട്ടതാണെന്നും   തിരികെ    നല്കേണ്ടതാണെന്നും  ഓർമ്മപ്പെടുത്തുകയും      പെയ്തു    

നാട്ടിൽ  മണ്ണണ്ണ   ക്ഷാമം രൂക്ഷമായപ്പോൾ   ആളുകൾ   പല സ്വാധീനങ്ങളും    ഉപയോഗപ്പെടുത്തി    റേഷൻ മണ്ണെണ്ണ    തരപ്പെടുത്താൻ   ശ്രമിക്കുന്ന     ഘട്ടത്തിൽ എം.പി.യായ    ഇസ്മായിൽ സാഹിബ്     റേഷനിംഗ്   ഓഫീസറെ    കാണാൻ ചെന്നു        വിചിത്രമായൊരു     അപേക്ഷ നൽകി

എന്റെ    വീട്ടിലെ   വേലക്കാരിയെ    ഞാൻ  താത്കാലികമായി       ഒഴിവാക്കിയിരിക്കുകയാണെന്നും         അവളുടെ പേരിലുള്ള    മണ്ണെണ്ണ    വിഹിതം    എന്റെ കാർഡിൽ   നിന്നും    വെട്ടിക്കുറയ്ക്കണമെന്നുമായിരുന്നു    ഖായി ദെ മില്ലത്തിന്റെ   അപേക്ഷ  

വ്യക്തി ജീവിതത്തിൽ   അങ്ങേയറ്റം   സൂക്ഷ്മത
പാലിച്ച    ഇസ്മായിൽ    സാഹിബിന്റെ    പൊതുജീവിതം      മാതൃകാ പൂർണ്ണമായിരുന്നു     എന്ന്  പറയേണ്ടതില്ല

പണ്ഡിറ്റ് നെഹ്റുവും   ഇന്ദിരാ ഗാന്ധിയും അടക്കമുള്ള    നേതാക്കൾ
ഏറെ   ആദരവുകളോടെയാണ്
    ഖായി ദെ     മില്ലത്തിനെ
സ്വീകരിച്ചിരുന്നത്

തമിഴ്നാട്    നേതാക്കളും       ജനതയും       അഭേദ്യമായ സ്നേഹമാണ്      അദ്ദേഹത്തിന്     നൽകിയത്

ഭരണഘടനാ    നിർമ്മാണ സഭയിൽ    ന്യൂനപക്ഷാവകാശങ്ങും    വ്യക്തിനിയമ   പരിരക്ഷണത്തിനും വേണ്ടി
ശക്തമായ   ഇടപടലുകൾ
  നടത്തിയ   ഇസ്ലായിൽ    സാഹിബിന്റെ    വാദമുഖങ്ങൾ    തളിക്കളയാൻ     അംബേദ്ക്കർ     അടക്കമുള്ളവർക്ക്   സാധിച്ചിരുന്നില്ല

1950 മുതൽ   1962 വരെ
രാജ്യസഭാംഗമായിരുന്ന  അദ്ദേഹം  1962 മുതൽ മരണം വരെ   മരണം വരെ മഞ്ചേരിയിൽ നിന്നും ലോക്സഭാംഗമായിരുന്നു

1972   ഏപ്രിൽ   നാലിന് രാത്രി ഏറെ  (ഒന്നേക്കാൽ മണിയോടെ )  വൈകി    മദ്രാസിലെ   സ്റ്റാൻലി    ഹോസ്പിറ്റലിൽ   വെച്ചായിരുന്നു     അദ്ദേഹത്തിന്റെ    അന്ത്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ