കേരളത്തിന് പുറത്ത് മുസ്ലിം ലീഗിച്ച് ഒരു പാട്
നേതാക്കളെ സമ്മാനിച സംസ്ഥാനമാണ് തമിൾ നാട്
ഖായിദെ മില്ലത്ത് , എ.കെ.റിഫായി, എസ്.എ ഖാജാ മൊയ്തീൻ ,എ.കെ.എ. അബ്ദുൾ സമദ്
തുടങ്ങിയവർ രാജ്യസഭാംഗങ്ങളായും
എ.കെ.എ. അബ്ദുൾ സമദ്
എസ്.എം മുഹമ്മദ് ശരീഫ്
കാദർ മൊയ്തീൻ , എം അബ്ദുൾ റഹ്മാൻ തുടങ്ങി ലോക്സഭാംഗങ്ങളും നിരവധി എം.എൽ.എ
മാരും തമിൾ നാട്ടിൽ നിന്നുണ്ടായിട്ടുണ്ട്
തമിൾനാട് മുസ്ലിം ലീഗിലെ സി.എച്ച് എന്ന് പറയാവുന്ന ഒരു നേതാവായിരുന്നു എ.കെ.എ അബ്ദുൾ സമദ് സാഹിബ്
1980 മുതൽ 84 വരെയും
1989 മുതൽ 91 വരെയും
ലോകസഭയിലും (വെല്ലൂർ)
1964 മുതൽ 1976 വരെ രാജ്യസഭയിലും അംഗമായ അദ്ദേഹം 1984 മുതൽ 88 വരെ ട്രിപ്ളിക്കേൻ മണ്ഡലത്തിൽ നിന്നും എം .എൽ എ യുമായിട്ടുണ്ട്
അല്ലാമ അബ്ദുൾ ഹമീദ് ബാവവിയുടെ പുത്രനായി പോണ്ടിച്ചേരിയിലെ കരക്കാൽ എന്ന സ്ഥലത്ത് 1926 നവംബർ 4നായിരുന്നു അദ്ദേഹത്തിന്റെ ജനനം
മത സാഹിത്യ രംഗത്തൊക്കെ മികച്ച സംഭാവന അർപ്പിച്ച സമദ് സാഹിബ് നിരവധി ഗ്രന്ധങ്ങൾ രചിച്ചിട്ടുണ്ട്
മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം .വിശുദ്ധ ഖുർ ആൻ പരിചയപ്പെടുത്തൽ തുടങ്ങിയവ പ്രസിദ്ധമാണ്
കൂടാതെ ഹജ് യാത്രയുടെ മധുര സ്മരണ അയവിറക്കുന്ന കൃതിയും രചിച്ചിട്ടുണ്ട്
തമിഴ്നാട് മുസ്ലിം ലീഗ് മുഖപത്രമായ മണി ചുഡർ
പത്രത്തിന്റെ സ്ഥാപക എഡിറ്ററും ,ക്രസന്റ് ഇംഗ്ലീഷ് വാരിക പബ്ലിഷറുമായിരുന്നു
അലിഗർ മുസ്ലിം യൂനിവേർസിറ്റി കോർട്ട് മെമ്പറായും ,മദ്രാസ് ,അണ്ണാമലൈ സർവ്വകലാശാല സെനറ്റ് മെമ്പർ വിവിധ വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റ് കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച അദ്ദേഹം
സൗത്ത് ഇന്ത്യാ മുസ്ലിം എജുക്കേഷൻ പ്രസിഡന്റും സംഘാടകനും ആയിരുന്നു
വിവിധ പാർലിമെന്ററി നിയമസഭാ സമിതികളിലൊക്കെ അംഗമായ അദ്ദേഹം മികച്ച സാമാജികനും ആയിരുന്നു
ഖായിദെ മില്ലത്തിന്റെ അടുത്ത അനുയായി ആയിരുന്ന അദ്ദേഹം
ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി. എം, ബനാത്ത് വാല , എന്നിവരോടെപ്പം
ലോകസഭയിൽ ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളിൽ മികച്ച പിന്തുണ നൽകി
ഉറച്ചു സമുദായ സ്നേഹിയാകുമ്പോൾ തന്നെ മത സൗഹാർദ്ദവും മതേതരത്വവും ഉറക്കെ പിടിച്ച നേതാവ് കൂടിയായിരുന്നു സമദ് സാഹിബ്
തമിഴ്നാട് മുസ്ലിം ലീഗ് അദ്ധ്യക്ഷനായിരുന്ന അദ്ദേഹം 1994 മുതൽ മരണം വരെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു
1998 ൽ ചെന്നൈയിൽനടന്ന സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സമദ് സാഹിബ് മുസ്ലിം ലീഗ് ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന നേതാവാണ് 1999 ഏപ്രിൽ 11നു ചെന്നൈയിൽ വെച്ചാരി രു ന്നു മരണം
ഭാര്യ നർഗീസ് ഫാത്തിമ മുസാഫർ അടക്കം പുത്രിമാരും രണ്ട് ആൺമക്കളുമുണ്ട്
മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ