ഈ ബ്ലോഗ് തിരയൂ

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

മെഹബൂബ് എ മില്ലത്ത്

1922   നവംബർ   3  നു      ബാംഗ്ലൂരിൽ ജനിച്ച     ഇബ്രാഹിം സുലൈമാൻ   സേട്ട്   സാഹിബ്     1943   ലെ   പൊന്നാനി   എം. എസ് എഫ്   സമ്മേളനത്തിലൂടെ    പൊതുരംഗത്ത്    വരികയായിരുന്നു 

മൈസൂരിലും   മാംഗ്ലൂരിലുമായി  പഠനം  പൂർത്തിയാക്കിയ   സേട്ട്   സാഹിബ്    പിന്നീട്     കൊച്ചിയിൽ    സ്ഥിരതാമസമാക്കുകയായിരുന്നു

എറണാകുളം  ജില്ലാ ലീഗ്  പ്രസിഡന്റ്   സംസ്ഥാന മുസ്ലിം ലീഗിൻ്റെ പ്രഥമ ട്രഷറർ ,,ജനറൽ സെക്രട്ടി സ്ഥാനങ്ങൾ  വഹിച്ച  സേട്ട്    സാഹിബ്   കേരളത്തിൽ   നിന്നും മുസ്ലിം ലീഗി  ന്റെ  ആദ്യ രാജ്യസഭാംഗ മാ യി    1967   ൽ    കോഴിക്കോട്   നിന്നും ലോക് സഭയിലെത്തി     തുടർന്ന്       മഞ്ചേരി  പൊന്നാനി   മണ്ഡലങ്ങളിൽ   നിന്ന്തുടർച്ചയായി  വിജയം   കണ്ടു1991   ലാണ്  അവസാനമായി   മത്സരിച്ചത്   


സയ്യിദ്   അബ്ദുൾ റഹ്മാൻ   ബാഫഖി തങ്ങളുടെ   നിര്യാണത്തോടെ    ദേശീയ  ജന. സെക്രട്ടറിയായിരുന്ന സേട്ട് സാഹിബ്   'അഖിലേന്ത്യ   പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു        1994  ഫെബ്രുവരി   6  വരെ  അദ്ദേഹം  പദവിയിൽ   തുടർന്നു

രാജ്യത്ത്   വർഗീയ  കലാപങ്ങളിൽ    പീഡിതരായ  സമൂഹത്തിന്   മുന്നിൽ         ആശ്വാസമേകാൻ    എന്നും   അദ്ദേഹം  ഓടിയെത്തി

ജാമിയ   മില്ലിയ , ശരീഅത്ത്   വിഷയം  തുടങ്ങി   ന്യൂനപക്ഷ സംബസിയായ  വിഷയത്തിലെല്ലാം   ബനാത്ത്   വാല  സാഹിബിനൊപ്പം   അദ്ദേഹത്തിന്റെ   ശബ്ദം    മുഴങ്ങി

ലോല   ഹൃദയനായ അദ്ധേഹം   പലപ്പോഴും     സമുദായത്തിന്റെ   അവസ്ഥയോർത്ത്   വികാരധീനനായി

1992  ലെ   ബാബരി തകർച്ചയ്ക്ക്   മൂകസാക്ഷിയായ   നരസിംഹറാവുവിന്റെ   നിലപാടിൽ  പ്രതിഷേധിച്ച്   കേരളത്തിൽ  ലീഗ്  യു.ഡി.എഫ് ബന്ധം  വിടർത്തണമെന്ന   വാശി    ലീഗുമായി  അകറ്റി     പാർട്ടി  അദ്ധ്യക്ഷ പദത്തിൽ  നിന്നും   നീക്കം  ചെയ്യപ്പെട്ട       അദേഹം    1994  ഏപ്രിൽ  23  ന്   ഇന്ത്യൻ   നാഷണൽ  ലിഗ്    രൂപീകരിച്ചു  2005   ഏപ്രിൽ  27   ന് അന്തരിക്കന്നത് വരെ   പ്രസിഡന്റായി   തുടർന്നു 

ഐ എൻ.എൽ  രൂപീകരണത്തിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ    ഭാഗധേയം   നിർണ്ണയിക്കാമെന്ന   അദ്ദേഹത്തിന്റെ    സ്വപനം      യാഥാർത്ഥ്യമായില്ല 

മെഹബൂബെ മില്ലത്ത്   എന്നാണ്     അനുയായികൾ   സ്നേഹപൂർവ്വം  അദ്ദേഹത്തെ   വിളിച്ചത്     

      

   മുസ്തഫ   മച്ചി നടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ