യത്തിമിനത്താണിയായ
എം.കെ.ഹാജി സാഹിബ്
പ്രവാചകൻ മുഹമ്മദ് ( സ ) നടുവിരലും ചൂണ്ടാണി വിരലും ഉയർത്തികൊണ്ട് അനാഥകളെ സംരക്ഷിക്കുന്നവര് സ്വർഗത്തിൽ ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി അനാഥ സംരക്ഷനത്തിന്നു മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്ലാം കൽപിക്കുന്നു
മലബാര് കലാപ ശേഷം ബ്രിട്ടീഷ് ഗവ പല മാപിള മാരെയും നാട് കടത്തുകയും മറ്റും ചെയ്തപ്പോൾ വീടുകളിൽ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വർദ്ദിക്കുകയും ചെയ്തു
1940 ൽ മലബാറിൽ പടര്ന്ന കോളറ കൂടിയായപ്പോൾ അനാഥകളുടെ എണ്ണം പെരുകുകയും ചെയ്തു
രോഗാതുരമായ സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലാൻ പലരും മടിക്കുകയും പകച്ചു നിൽക്കുകയും ചെയ്ത സന്ദർഭത്തിൽ മാപ്പിള തൊപ്പി ധരിച്ചൊരു യുവാവ് കുറെ അനാഥ മക്കളെ സൊന്തം വീട്ടിൽ കൊണ്ടുപോയി പരിരക്ഷിച്ചു
ചെറുപ്പത്തിലെ പിതാവ് മരിക്കുകയും ഉമ്മ ച്ചുട്ടുകൊടുക്കുന്ന പത്തിരി ചുമന്നു വിറ്റ ആ യുവാവിനു യതീമിന്റെ വേദന നന്നയരിഞ്ഞിരുന്നു തൊഴിൽ തേടി മദിരാശിയിലെ തെരുവിലലയുകയും അവസാനം ഹലുവ വിറ്റ് നടന്ന തെരുവിൽ നിന്നും ഒരുപാട് ഹോടലുകളുടെയും ബേക്കറികളുടെയും മുതലാളിയായി പ്രസിദ്ധനായി മാറിയ മൂന് കണ്ടൻ കുഞ്ഞമ്മദ് ഹാജിയയ്യിരുന്നു ആ മഹമനസ്ക്കൻ
കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു.
അനാഥനായ പുലയ ബാലൻ കെ പി രാമനെ മോനെ പോലെ വളര്ത്തി മുസ്ലിംലീഗ് നേതൃ നിരയിൽ കൈ പിടിചാനയിച്ചതും എം കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു
വീട്ടിൽ നിന്നും തുടങ്ങിയ പരിചരണം തിരുരങ്ങാടി യതീം ഖാന എന്ന സ്ഥാപനം തുടങ്ങി കൂടുതൽ ശാസ്‌ത്രീയമായി മാത്രക പരമായ നിലയിൽ പ്രവർത്തിച്ചു
മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റിട്ട്യുറ്റ്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ എം മൌലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി
ഇന്നത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു,
രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്.
. മലബാര്‍ ജില്ല മുസ്ലിംലീഗ് ട്രെഷറര്‍, കേരള സംസ്ഥാന മുസ്ലും ലീഗ് ട്രെഷറര്‍, മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു
ഖായിദ് എ മില്ലതുമായി അടുത്ത ബന്ധ മുണ്ടാക്കുകയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംസ്ഥപനതിലും വളര്ച്ചയിലും പോക്കർ സാഹിബ് , സീതിസാഹിബ് ,ബാഫഖി തങ്ങള്, പൂകോയ തങ്ങള് , സീയെച്ചും ,കേയി സഹിബുമൊത് നിർണ്ണായക പങ്കു വഹിച്ച മഹാനുഭാവനായിരുന്നു
ബാഫഖി തങ്ങളെ പോലും തിരുത്താൻ മാത്രം അടുത്ത
മിത്രമായിരുന്നു എം കെ ഹാജി സാഹിബ്
70-ല്‍ ആണെന്ന് തോന്നുന്നു, സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബഹുമാന്യനായ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളവര്‍കളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. ''ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്‌ലാമിന്റെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ ബഹു: തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം.....'' (എം.കെ ഹാജി സ്മരണിക 1984, പേജ്. 143)
പിളര്പ്പിന്റെ കാലത്ത് വിമത പക്ഷത്ത് നായകനായെങ്കിലും പുരൈക്യത്തിന് അതിയായി ആഗ്രഹിക്കുകയും ചെയ്ത സന്ദർഭത്തിൽ സീയെച് മുഹമ്മദ് കോയ സാഹിബിന്റെ ആകസ്മിക വിയോഗത്തിന്റെ തൊട്ടു പിറകെ സീയെചിനെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ സംബന്ധികേണ്ടിയിരുന്ന 1983 നവംബർ 5 നു എം കെ ഹാജി സാഹിബ് മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച് കൊണ്ട് ഇ ലോകത്തോട് വിട പറഞ്ഞു .
എം കെ ഹാജി സാഹിബ് പങ്കെടുക്കേണ്ടിയിരുന്ന പ്രസ്തുത ചടങ്ങിൽ ഹാജി സാഹിബിന്റെ കബറടക്ക ശേഷം പകരക്കാരനായി പി എം അബൂബക്കർ സാഹിബ്
പങ്കെടുത്തതും ഹാജി സാഹിബിന്റെ മനസ്സറിഞ്ഞു കൊണ്ടായിരുന്നു
മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ