കാസര്‍കോട്: തങ്ങള്‍ കാത്തിരുന്ന നേതാവ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അമരത്തെത്തിയതില്‍ കാസര്‍കോട് ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുള്ള ആഹ്‌ളാദം ചെറുതല്ല. എതിരാളികള്‍ പോലും സ്‌നേഹിച്ചുപോവുന്ന സൗമ്യത കൊണ്ട് ടി.ഇ. അബ്ദുല്ല എല്ലാവര്‍ക്കും പ്രിയങ്കരനാണ്. വികസന കാഴ്ചപ്പാടുകളും ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളും കൊണ്ട് വാപ്പയുടെ മകന്‍ തന്നെയെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന മുന്‍ എം.എല്‍.എ. ടി.എ. ഇബ്രാഹിമിന്റെ മകന്‍ ടി.ഇ. അബ്ദുല്ലയെ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗമാണ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. എം.സി. ഖമറുദ്ദീന്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമായി പോയതോടെ പാര്‍ട്ടി വൈസ് പ്രസിഡണ്ടായിരുന്ന ടി.ഇ. അബ്ദുല്ല ആക്ടിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയും ഇന്നലത്തെ യോഗത്തില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. പാരമ്പര്യവും നേതൃഗുണവും കൊണ്ട് എല്ലാവരിലും ഒരുപോലെ മതിപ്പുണ്ടാക്കിയ നേതാവാണ് അറുപത്തിരണ്ടുകാരനായ ടി.ഇ.അബ്ദുല്ല.
ചരിത്ര പഠനം ടി.ഇ. അബ്ദുല്ലക്ക് വല്ലാത്തൊരു ഹരമാണ്. പാര്‍ട്ടി ചരിത്രമായാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമായാലും കാസര്‍കോടിന്റെ കഴിഞ്ഞ കാല ചരിത്രമായാലും എല്ലാം ടി.ഇ.ക്ക് ഹൃദിഷ്ടം. തന്റെ പ്രസംഗങ്ങളിലും സുഹൃത് സംഭാഷണങ്ങളിലുമെല്ലാം ടി.ഇ. അബ്ദുല്ല അവ തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാറുണ്ട്. ടി.ഇ യുടെ പ്രസംഗങ്ങള്‍ ഇടിമുഴക്കമല്ല; എന്നാല്‍ കാതലുകളുടെ കടലിരമ്പമുണ്ടാകും അതില്‍. പ്രസംഗങ്ങളിലോ സംസാരങ്ങളിലോ പരിഹാസ വാക്കുകളുണ്ടാവാറില്ല. കടുത്ത പ്രയോഗങ്ങളുമില്ല. കാര്യഗൗരവതരമായ ചുരുങ്ങിയ വാക്കുകള്‍. അതില്‍ ചരിത്രത്തിന്റെ തിരയടികള്‍ ഉണ്ടാവും. ആവേശ പ്രസംഗമല്ല, ശ്രോതാവിന് പഠിക്കാവുന്ന കാര്യങ്ങളാണ് വേണ്ടതെന്ന് ടി.ഇ. സുഹൃത്തുക്കളെ ഉപദേശിക്കാറുണ്ട്. സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ടി.ഇ. അബ്ദുല്ലക്ക് സി.എച്ചിന്റെ നിരവധി പ്രസംഗങ്ങള്‍ ഹൃദിസ്ഥമാണ്. ഏത് കാര്യവും മറവി തൊടാതെ ഓര്‍ത്തിരിക്കാനുള്ള കഴിവ് ടി.ഇ.ക്ക് കിട്ടിയ മറ്റൊരു വരദാനമാണ്. ഏത് വിഷയമാണെങ്കിലും ആധികാരികമായി സംസാരിക്കാനും കൃത്യമായി കൊല്ലവും ദിവസവും വിവരിച്ച് പറയാനും ഓര്‍മ്മയുടെ ഈ വരദാനം അദ്ദേഹത്തിന് വലിയ അനുഗ്രഹമായിട്ടുണ്ട്. മൂന്ന് തവണ കാസര്‍കോട് നഗരസഭയെ ഭരിച്ച(1994-95, 2000-05, 2010-15) നേതാവെന്ന നിലയില്‍ നഗരഭരണ ചട്ടങ്ങളൊക്കെ അദ്ദേഹത്തിന് പച്ചവെള്ളംപോലെയാണ്. ഏത് ചട്ടങ്ങളും ടി.ഇ. പഠിച്ച് വെക്കും. ഓരോ പദ്ധതികള്‍ ആലോചിക്കുമ്പോഴും ഇത് അദ്ദേഹത്തിന് വലിയ അനുഗ്രഹമാവും. ഒരു നഗരസഭക്ക് ലഭിക്കേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന് കൃത്യമായി അറിയുകയും അവ നേടിയെടുക്കുകയും ചെയ്യുന്നതില്‍ അഞ്ചുതവണ കാസര്‍കോട് നഗരസഭാ അംഗമായിരുന്ന ടി.ഇ. വിജയിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ടി.ഇ. അബ്ദുല്ല പിന്നീട് യൂത്ത് ലീഗ് തളങ്കര വാര്‍ഡ് സെക്രട്ടറിയായാണ് പാര്‍ട്ടിയില്‍ സജീവമാവുന്നത്. ദീര്‍ഘകാലം അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഘം അംഗമായിരുന്നു. 1988 മുതല്‍ 90 വരെ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും 1990 മുതല്‍ 97 വരെ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.ഇ. അബ്ദുല്ല ചെറിയൊരു കാലയളവ് ഒഴിച്ചാല്‍ 1997 മുതല്‍ ഇരുപത് വര്‍ഷത്തിലധികമായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിക്കുന്ന ടി.ഇ. അബ്ദുല്ല കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ജ്വലിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഏറെയാണ്. അദ്ദേഹം നഗരസഭാ അധ്യക്ഷനായിരുന്ന കാലത്ത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരസഭാ ലൈബ്രറികളുടെ പുരോഗതിക്കും ഏറ്റവും ഒടുവില്‍ തന്റെ ഉറ്റ മിത്രങ്ങളിലൊരാളായ ഡോ. ടി.പി. അഹ്മദലിയുമായി ബന്ധപ്പെട്ട് നഗരസഭാ ലൈബ്രറിയോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള റഫറന്‍സ് ലൈബ്രറി ഒരുക്കുന്നതിലും നടത്തിയ ശ്രമങ്ങള്‍ ഇക്കൂട്ടത്തില്‍ ചിലത് മാത്രം. ദീര്‍ഘകാലമായി കാസര്‍കോട് സാഹിത്യവേദിയുടെ പ്രവര്‍ത്തക സമിതി അംഗമാണ്.
കാസര്‍കോട് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍, സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്മാരുടെ സംഘടനാ ചെയര്‍മാന്‍, ചേമ്പര്‍ വൈസ് പ്രസിഡണ്ട്, സംസ്ഥാന വികസന കൗണ്‍സില്‍ അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് തുടങ്ങി ടി.ഇ. അബ്ദുല്ല വഹിച്ചതും വഹിക്കുന്നതുമായ സ്ഥാനങ്ങളുടെ എണ്ണം നീണ്ടതാണ്. മുന്‍ എം.എല്‍.എ. ആയിരുന്ന വാപ്പ ടി.എ. ഇബ്രാഹിമിന്റെ പാത പിന്തുടര്‍ന്ന് മക്കളില്‍ രാഷ്ട്രീയത്തില്‍ സജീവമായതും തിളങ്ങിയതും ടി.ഇ. അബ്ദുല്ല മാത്രം. ഉമ്മ: സൈനബ ഹജ്ജുമ്മ. ഭാര്യ: സാറ. മക്കള്‍: ഫാത്തിമത്ത് ഹസീന, ഡോ. സൈനബ സഫ്‌വാന, ഖദീജത്ത് റസീന, ആഷിഖ് ഇബ്രാഹിം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ