ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അദ്ധ്യക്ഷനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് സാഹിബിന്റെ ദേഹവിയോഗത്തിന്റെ മൂന്നാണ്ട് കുറിക്കുമ്പോൾ. അഹമ്മദ് സാഹിബിന്റെ മൃതദേഹത്തോട് പോലും അനാദരവും ക്രൂരതയും കാട്ടിയ ഫാഷിസ്റ്റ് ഭരണകൂടം ദേശം മുഴുവൻ തങ്ങളുടെ ക്രൂര വിനോദം തുടരുമ്പോൾ അഹമ്മദ് സാഹിബിന്റെ ഓർമ്മകൾക്ക് പ്രസക്തി വർദ്ധിക്കുകയാണ്
മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ മഹാരഥന്മാരായിരുന്ന ഖായി ദെ മില്ലത്ത് ,ബാ ഫഖി തങ്ങൾ , കെ.എം സീതി സാഹിബ് , ബി പോക്കർ സാഹിബി ,കോട്ടാൽ ഉപ്പി സാഹിബ് ,പാണക്കാട് പൂക്കോയ തങ്ങൾ 'സേട്ട് സാഹിബ് ,ബനാത്ത് വാല തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കുകയും മഹാനായ സി. എച്ചിന്റെ പ്രിയ്യ സഹപ്രവർത്തകനുമായിരുന്നു അഹമ്മദ് സാഹിബ്
കെ.എം സീതി സാഹിബായിരുന്നു അക്ഷരാർത്ഥത്തിൽ അദ്ധേഹത്തിന്റെ രാഷ്ട്രീയ ഗുരു എം.എസ്. എഫിന്റെ പ്രഥമ സംസ്ഥാന ജന സെക്രട്ടറിയിൽ നിന്ന് മുസ്ലിം ലീഗിന്റെ പ്രഥമ കേന്ദ്ര മന്ത്രി പദവി വരെ വളർന്ന അഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ ജീവിത വഴികളിലുടനീളം കർമ്മ നൈപുണ്യം കൊണ്ട് അടയാളപ്പെടുത്തലുകൾ നടത്തിയ ചരിത്ര പുരുഷനായിരുന്നു
അന്താരാഷ്ട്ര വേദികളിൽ. മതേതര ഇന്ത്യയുടെ ഉറച്ച വക്താവും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം
ഗുജറാത്തും കോയമ്പത്തൂരും ആ സാമും അടക്കമുള്ള കലാപഭൂമികളിൽ നിർഭയനായി കടന്നു ചെന്ന് അധികാരി വർഗ്ഗത്തിന്റെ ധിക്കാരത്തിനെതിരെ വിരൽ ചൂണ്ടുകയും പതിത ജനകോടികളുടെ ആശാ കേന്ദ്രമായി മാറുകയും ചെയ്ത സമുദായ സ്നേഹിയായിരുന്നു
കണ്ണൂരിൽ. നാടിനേയും നാട്ടാരേയം ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം മലപ്പുറത്തിന്റെ ' രോദനങ്ങൾക്കറുതി വരുത്തിയ. ജനപ്രതിനിധിയായിരുന്നു എന്ന് തന്നെ ' പറയാം
കേരളത്തിന്റെ വ്യവസായ മന്ത്രിയായും
ഗ്രാമവികസന ബോഡിന്റെയും സിഡ്ക്കോ യുടേയും ചെയർമാനായും സംസ്ഥാനത്തിന്റെ വികസനത്തിൽ തന്റേതായ. കയ്യൊപ്പ് ചാർത്തുകയുണ്ടായി
ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിനും റയിൽവേ ബജറ്റിൽ അവകാശവും ഇടവുമുണ്ടെന്ന് തെളിയിച്ച അദ്ദേഹം മാനവ വിഭവശേഷി മന്ത്രാലയത്തിയെ വളരെ ചെറിയ കാലയളവിലും കേരളത്തിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട് എന്ന് കാണാം
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മയ്യിത്തിന് മുമ്പിൽ വിങ്ങി പൊട്ടിയ അഹമ്മദ് സീതി സാഹിബിന്റെ വിയോഗത്തിലും സങ്കടമക്കാനാവാതെ പൊട്ടി കരഞ്ഞതും ചരിത്രത്തിൽ കാണാം
ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും അപ്രാപ്യമെന്ന് കരുതിയ മുസ്ലിം ലീഗിന്റെ പതാകയേന്തി വിശ്വത്തോളം വളർന്ന അഹമ്മദ് സാഹിബ് വരും തലമുറക്ക് കൂടി പ്രത്യാശ നൽകുന്ന ചരിത്രത്തിന്റെ ഉടമയായി നമുക്ക് വായിക്കാം
സർവ്വ ശക്തനായ. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതവും ശോഭനമാക്കട്ടെ എന്ന് പ്രാർത്ഥിക്കാം
മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ