ശ്രീ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് 27 വർഷം
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി 1991 ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മെയ് 10 ന് കാസറഗോഡ് വിദ്യാനഗർ ഗവ: കോളേജ് ഗ്രൗണ്ടിൽ പ്രസംഗിച്ച് പോയത് ഇന്നലെയെന്ന പോലെ ' സ്മരണയിൽ നിറഞ്ഞ് നിൽക്കുകയാണ് ആ പ്രസംഗം കഴിഞ്ഞ് പത്ത് നാളുകൾക്കപ്പുറം മെയ് 21 ന് തമിൾ നാട്ടിലെ ശ്രീ പെരുംപൂരിലെ പ്രചരണ പരിപാടിയിൽ തനു എന്ന സ്ത്രീ മനുഷ്യ ബോംബായി വന്ന് ഇന്ത്യയുടെ പ്രതീക്ഷകളെ തകർത്ത ദിനം അതിലേറെ ഓർക്കുന്നു അവിടെ ചിന്നി ചിതറി കിടന്ന രാജിവിന്റെ ചിത്രം മനസ്സിൽ നിന്നും മാഞ്ഞ് പോകുന്നില്ല
പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു വിന്റെ പേരമകൻ സഹോദരൻ സഞ്ജയ് ഗാന്ധി വിമാന അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് അമ്മ ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് തുണയായി രാഷ്ട്രീയത്തിലേക്ക് എത്തപ്പെടുകയായിരുന്നു.
1984 ഒക്ടോബർ 31 നു ഇന്ദിരാഗാഡി സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റു മരിച്ച ദുരന്തത്തിന് പിന്നാലെ വിമാനത്തിന്റെ ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായ രാജീവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേറെയും രാജ്യത്തിന്റെയും കപ്പിത്താനായി മാറുകയായിരുന്നു തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 408 സീറ്റുകളോടെ കോൺഗ്രസ്സ് വൻ വിജയം നേടുകയായിരുന്നു
പ്രധാനമന്ത്രി പദമേറ്റ രാജീവിന് മുമ്പിൽ വലിയ വെല്ലുവിളിയായിരുന്ന പഞ്ചാബിൽ സമാധാനം തിരികെ കൊണ്ടുവരാൻ സാധിച്ചു തന്നത് ചില്ലറ കാര്യമല്ല
ഷാബാനു ബീഗത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഏക സി വിൽ കോഡിനുള്ള മുറവിളിയും ജി.എം ബനാത്ത് വാലയുടെ സ്വകാര്യ ബിൽ പിൻവലിപ്പിച്ച് മുസ്ലിം സ്ത്രീ ജീവനാംശ ബില്ല് സർക്കാർ നിയമ നിർമ്മാണം നടത്തുകയും ചെയ്തതോടെ കെട്ടടങ്ങി എങ്കിലും ന്യൂനപക്ഷ പ്രീണനം നടത്തുകയാണ് കോൺഗ്രസ്സ് എന്ന ആക്ഷേപം സി.പി.എം അടക്കം ഉന്നയിക്കുകയുണ്ടായി
ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് (സാ) യെ മോശമായി ചിത്രീകരിക്കുന്ന സൽമാൻ റുഷ്ദിയുടെ സാത്താനിക് വേർസസ് എന്ന പുസ്തകം ഇന്ത്യയിൽ നിരോധിക്കാനും രാജീബ് ആർജ്ജവം കാണിച്ചു
ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് അപ്പോഴും ഇടത് പക്ഷം വിമർശന ശരമുയർത്തുകയായിരുന്നു
ഇതിനിടെ ഇന്നും പൂർണ്ണമായി തെളിയിക്കപ്പെടാത്ത ബോഫോർസ് തോക്കിടപാട് ഉയർത്തിൽ പ്രതിരോധ മന്ത്രിയായിരുന്ന വി.പി. സിംഗ് പാർട്ടിയിൽ കലാപ കൊടി ഉയർത്തുകയും ജന മോർച്ച എന്ന സംഘടനക്ക് രൂപം നൽകുകയും രാജ്യത്ത് സോഷ്യലിസ്റ്റ് ജനതാ പരിവാറുകളെ ഏകോപിപ്പിച്ച് ജനതാ ദൾ എന്ന രാഷ്ട്രീയ പാർട്ടി ജന്മമെടുക്കുകയും ചെയ്തു
രാജ്യത്ത് ഇടത് പാർട്ടികളും ബി.ജെ.പി യു മായും ചേർന്ന് കോൺഗ്രസ്സ് വിരുദ്ധ വിശാല സഖ്യത്തിന് കളമൊരുങ്ങിയതിലൂടെ 1989 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നിലംപരിശാവുകയായിരുന്നു
മറുഭാഗത്ത് അയോദ്ധ്യ രാഷ്ട്രീയ ആയുധമാക്കി സംഘപരിവാർ ശക്തികൾ പ്രക്ഷോഭം ശക്തമാക്കിയപ്പോൾ രാമക്ഷേത്ര ശിലാന്യാസത്തിന് അനുമതി നൽകിയ രാജീവിന്റെ നടപടി ന്യൂനപക്ഷങ്ങളെ കോൺഗ്രസ്സിൽ നിന്നകറ്റുന്നതിനും വൻ വിമർശനങ്ങൾക്കും കാരണമായി
തുടർന്ന് ഇടത് വലത് ശക്തികളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന വി.പി. സിംഗ് സർക്കാരിന് അദ്വാനിയുടെ രഥയാത്ര തടഞ്ഞതിന്റെ പേരിൽ
ബി.ജെ. പി. പിന്തുണ പിൻവലിക്കുകയും
കോൺഗ്രസ്സ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയാവുകയും ചെയ്തുവെങ്കിലും ആ ബന്ധം അധികം വാണില്ല രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു .
'
അബദ്ധങ്ങൾ തിരുത്തി രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ കോൺഗ്രസ്സിനെ അധികാരത്തിൽ തിരികെയെത്തിക്കാനുള്ള 'ശ്രമത്തിനിടെയായിരുന്നു രാജീവ് ഗാന്ധിയുടെ ദാരുണ അന്ത്യം
തമിഴ്വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.
നാൽപതാം വയസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഒട്ടേറെ പരിഷ്കാരങ്ങളും നിയമ നിർമ്മാണങ്ങൾ നടത്തുകയും ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യയ്ക്ക് ലോക ഭൂപടത്തിൽ ഇടം നേടി കൊടുക്കുകയും ചെയ്ത ഭാവനാ സമ്പന്നനായ ഭരണാധികാരി എന്നുള്ള നിലയിൽ എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും
ഇരുപത്തൊന്നായിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്ന് എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീ രാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജിവ് ഗാന്ധിയുടെ സംഭാവനകളാണ്
1944ൽ ഫിറോസ് ഗാന്ധിയുടെയും ഇന്ദിരയുടെയും മകനായി ജനിച്ച അദ്ദേഹം 1968 ലണ് സോണിയയെ വരണമാല്യം ചാർത്തുന്നത്
എ.ഐ. സി.സി അദ്ധ്യക്ഷൻ രാഹുലും പി യങ്കയുമാണ് മക്കൾ
മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ