ഈ ബ്ലോഗ് തിരയൂ

2018, ജനുവരി 3, ബുധനാഴ്‌ച

പുതുവത്സരത്തിലെ ദുഖം

പുതുവർഷ പുലരിയിൽ വാട്ട്സപ്പ് സ്ക്രീനിൽ ഒരു പാട് പേർ ആശംസ അറിയിച്ചിരുന്നു പലർക്കും മറുപടി കൊടുത്തില്ല വിശേഷ ദിനങ്ങളിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ പലതും സമാനമായത് കൊണ്ട് അതിൽ വലിയ താത്പര്യം കാണിക്കാറില്ല എന്നതാണ് സത്യം പക്ഷേ ഇത്തരത്തിൽ വന്ന മെസേജിൻറെ റ ഉടമ മണിക്കൂറുകൾക്ക് ശേഷം മരണപ്പെട്ട വാർത്ത മറ്റു പലരുടേയും ഗ്രൂപ്പുകളിലേയും മെസേജ് ആയി വന്നപ്പോഴാണ് പരേതന്റെ പുതുവത്സരാശംസ യുടെ കാര്യം ഓർത്ത് പോയത് ഇനിയൊരു പുതുവത്സര ആശംസ നേരാൻ ആ സഹോദരൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സ് നീറുകയാണ് ജനുവരി ഒന്നിന് അജ്മാനിൽ വെച്ച് മരണപ്പെട്ട അബ്ദുൾ നാസർ പെരിയയെ കുറിച്ചാണ് പറഞ്ഞ് വന്നത് ഞങ്ങൾ നാട്ടുകാരായ കൂട്ടുകാർ അറിഞ്ഞതിലും എത്രയോ ഉയർന്ന വിതാനത്തിലായിരുന്നു നാസർച്ചാന്റെ സ്ഥാനം എന്ന് തിരിച്ചറിയുകയാണ് ഷാർജ കെ.എം സി.സി ഉദുമ മണ്ഡലം പ്രസിഡന്റായിരുന്ന നാസർ എം.ഐ സി ഷാർജ കമ്മിറ്റി, ഷാർജ ചെമനാട് ജമാ അത്ത് ,സി.എച്ച് സെൻറർ ചെമനാട് യു.എ.ഇ ചാപ്റ്റർ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ കൂടി വഹിക്കുന്നതോടൊപ്പം പരവനടുക്കം യു.എ.ഇ കൂട്ടായ്മയായ തണൽ പ്രവർത്തനങ്ങളിലടക്കം നിരവധി സാമുഹ്യ പ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഏറ്റെടുത്ത ഉത്തരവാദത്തോട് നീതി പുലർത്താനും നാടിനും സമൂഹത്തിനും നന്മ ചെയ്യാനും സദാ ജാഗരൂകനായിരുന്നു നാസർ പെരിയ ഷാർജ കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു വിഹിതം സ്വന്തം പരവനടുക്കത്ത് കാർക്കും ലഭ്യമാക്കാൻ അങ്ങേയറ്റം തത്പരനായ നാസർച്ചാക്ക് ഓരോ പ്രാവശ്യം നാട്ടിൽ വന്ന് പോകുമ്പോഴും സംസാരിക്കാനുണ്ടായിരുന്നത് സംഘടനയെ 'കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചു മായിരുന്നു ഒരു മനുഷ്യൻ ജീവിതത്തിൽ ചെയ്ത നന്മകളുടെ ബഹിർ സ്ഫുരണമാണ് അന്ത്യോപചാരത്തിനെത്തുന്നവരുടെ ബാഹുല്യമെന്ന് പറയാറുണ്ട് മുസ്ലിം ലീഗിൽ പ്രവർത്തിച്ചാൽ മയ്യിത്ത് നമസ്കരിക്കാനും .നമുക്ക് വേണ്ടി പ്രവർത്തിക്കാനും നാലാൾ കൂടുതലുണ്ടാവും എന്ന് പറഞ്ഞ മർഹും ബാഫഖി തങ്ങളുടെ പ്രസ്താവനയുടെ പൊരുൾ മനസിലാക്കി തരുന്നതായിരുന്നു നാസർ ചാൻറ്റെ മയ്യിത്ത് നമസ്കാരത്തിലും കബറടക്കത്തിലും കണ്ട ജന പ്രവാഹം മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ടി.അഹമ്മദലി സാഹിബ് ജനാസക്ക് മുകളിൽ ഹരിത പതാക വിരിച്ചപ്പോൾ മരണം വരെ പതാക കൂടെ വേണമെന്ന നാസർച്ചാൻ റ്റെ സ്വപ്നസാക്ഷാത്കാരമായത് മാറുകയായിരുന്നു ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി എ.അബ്ദൾ റഹ്മാൻ ,ചെമ്മനാട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബൾ കാദർ ,ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈൻ , ഉദുമ മണ്ഡലം ജന:സെക്രട്ടറി എ .ബി. ഷാഫി, അബ്ദുല്ല കുഞ്ഞി കീഴൂർ ,അബ്ദുൾ കാദർ കളനാട് ,കെഎം സി സി യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ തളങ്കര ,ഷാർജ കമ്മിറ്റി പ്രസിഡന്റ് ടി.കെ ഹമീദ് , ദുബൈ കെ.എം സി.സി വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ,നിസാർ വെളളിക്കുളങ്ങര , ഹാഷിം വടകര ,സഅദ് പുറക്കാട് ,അബ്ദുല്ല കമാം പാലം ,ഹനീഫ് ഇല്യാസ് നഗർ അറഫാത്ത് മാസ്തി ഗുഡ്ഡ തുടങ്ങി നിരവധി നേതാക്കൾ മയ്യിത്ത് കാണാനെത്തി നന്മ ആഗ്രഹിച്ച നാസറിന്റെ പരലോക ജീവിതവും നന്മ നിറഞ്ഞതാവാൻ നമുക്ക് പ്രാർത്ഥിക്കാം മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ