*ബനാത്ത്* *വാലയെ*
*ഓർക്കുമ്പോൾ*
സ്വതന്ത്ര ഭാരത മുസ്ലിം രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസമായിരുന്നു ജി. എം. ബനാത്ത് വാലാ സാഹിബ്
ന്യൂനപക്ഷ അവകാശ പോരാട്ട ത്തിനും സംരക്ഷണത്തിനും ജനാധിപത്യ സംവിധാനത്തെ ഫല പ്രദമായി ഉപയോഗപ്പെടുത്തുക എന്ന മുസ്ലിം ലീഗ് വീക്ഷണത്തെ ശരി വെക്കുന്ന പ്രവർത്തനമായിരുന്നു ബനാത്ത് വാല സാഹിബിറേത്
മഹാരാഷ്ട്ര നിയമസഭയിലും ലോക് സഭയിലും അംഗമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നവയാണ്
നിർബസ വന്ധ്യകരണ ത്തിനായി മഹാരാഷ്ട്ര നിയമ സഭയിൽ ബിൽ കൊണ്ടു വന്നപ്പോൾ ഏഴ് ലക്ഷം പേരുടെ ഒപ്പു ശേഖരണം നടത്തി രാഷ്ട്ര പതിക്ക് ഭീമ ഹർജി നൽകുകയും നിയമ സഭക്കകത്തും പുറത്തുമായി നടത്തിയ പോരാട്ടത്തിലൂടെ ബിൽ പിൻവലിപ്പിക്കുകയും ചെയ്ത സംഭവം തുല്യതയില്ലാത്തതായിരുന്നു
1985 ൽ രാജ്യത്ത് ഏക സിവിൽ കോഡിനായി മുറവിളി ഉയരുകയും മുസ്ലിം വ്യക്തി നിയമത്തിനെതിരെ ഇടതുപക്ഷവും സംഘപരിവാർ ശക്തികളും ഏക സ്വരത്തിൽ നിലയുറപ്പിക്കുകയും ചെയ്ത സന്ദർഭത്തിൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബിൽ സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാൻ സാധിച്ചതും മുസ്ലിം ലീഗിന്റെ അനിവാര്യതയും
[ ബനാത്ത് വാല സാഹിബിന്റെറ പ്രാഗത്ഭ്യവും ഒരു പോലെ ബോദ്ധ്യപ്പെടുത്തുന്ന സംഭവങ്ങളാണ്
1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് ആക്കി നിജപ്പെടുത്തി കൊണ്ട് നിലവിൽ വന്ന ആരാധനാലയ സംര ക്ഷണ ബിൽ പാസാക്കിയെടുത്തതിന് പിന്നിലുള്ള അദ്ധേഹത്തിന്റെ പ്രയത്നവും ഭീർലവീക്ഷണവും ശ്രദ്ധേയമാണ്
1933 ആഗസ്റ്റ് 15 നു മുംബൈ യിൽ ജനിച്ച ബനാത്ത് വാല സാഹിബ് ഹാഫിസ്ക യുടെ ഫോർത്ത് പാർട്ടി യിലൂടെ രാഷ്ട്രീയത്തിലെത്തുകയം വൈകാതെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും കോളേജ് അദ്ധ്യാപനം അവസാനിപ്പിച്ച് മുഴു സമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം മഹാരാഷ്ട്രയിൽ മുസ്ലിം ലീഗി നെ ശക്തിപ്പെടുത്തുന്നതി?ൽ നിർണ്ണായക പങ്കാളിത്തം വഹിക്കുകയും ചെയ്തു
രണ്ട് തവണ മുംബൈ കോർപറേഷൻ കൗൺസിലറായും ഉമർ ഖാദി മണ്ഡലം എം.എൽ എ യായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
1977 ലെ പൊതു തിരഞ്ഞെടുപ്പിലൂടെ സി.എച് മുഹമ്മദ് കോയ സാഹിബായിരുന്നു അദ്ദേഹത്തെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ പ്രത്യേക താത്പര്യമെടുക്കുകയും മലയാള കരക്ക് പരിചയപ്പെടുത്തുകയും ചെയ്തത്
പൊന്നാനിയിൽ നിന്നും ഏഴ് തവണ ലോക്സഭയിൽ എത്തിയ അദ്ദേഹം രാജ്യത്തെ മികച്ച എം പി. മാരിൽ ഒരാളായി മാറുകയും ചെയ്തു
ലോകസഭ ലൈബ്രറി യിലെ നിത്യ സന്ദർശകനായിരുന്ന ബനാത്ത് വാല സാഹിബ് മികച്ച വായനക്കാരനും ഏത് വിഷയത്തെ കുറിച്ചും എളുപ്പം ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു
നിരവധി ലേഖനങ്ങളും ഗ്രന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
തികഞ്ഞ മതഭക്തനും ജിവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തുകയും ചെയ്ത അദ്ദേഹം ലാളിത്യം മുറുകെ പിടിച്ച് ജീവിച്ചു
കവിതയിലും നിയമത്തിലുമൊക്കെ അവഗാഹം നേടിയ ബനാത്ത് വാലയുടെ പ്രസംഗം ലോക്സഭയിൽ ഏവരുടെയും ശ്രദ്ധ നേടുകയും പലരും അവരുടെ സമയം അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുക്കയും ചെയ്യുമായിരുന്നു
ലോക്സഭയിൽ ലഭ്യമാവുന്ന തുച്ചമായ സമയത്തിനുള്ളിൽ ഏതു വലിയ വിഷയവും കാര്യമാത്ര പ്രസക്കമായി അവതരിപ്പിക്കാനുള്ള കഴിവ് ബനാത്ത് വാല സാഹിബിന്റെ പ്രത്യേകതയായിരുന്നു
മുസ്ലിം ലീഗ് ജന സെക്രട്ടറിയായും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നടത്തിയ സേവനം വിലമതിക്കാനാവാത്തതാണ്
ചെന്നൈയിൽ മുസ്ലിം ലീഗ് അറുപതാം വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയതിന്റെ പിറ്റേന്ന് 2008 ജൂൺ 25 നു മുംബൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം
രാജ്യം ഫാഷിസത്തിന്റെ നീരാളി പിടിത്തത്തിൽ പുളയുമ്പോൾ , മുത്തലാഖും , ഗോവധവും ഒക്കെ രാഷ്ടീയ ആയുധമാക്കപ്പെടുമ്പോൾ ബനാത്ത് വാലയെ പോലൊരു നേതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ച് പോവുന്നു
ആ മഹാത്മാവിന് അല്ലാഹു പൊറുത്ത് നൽകട്ടെ (ആമീൻ )
*മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ