ഈ ബ്ലോഗ് തിരയൂ

2017, ജനുവരി 31, ചൊവ്വാഴ്ച

യുഗ പ്രഭാവനായ അഹമ്മദ്

കണ്ണൂര് ജില്ലയിൽ ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും  മകനായി 1938 ഏപ്രില്‍ 29 നു   ജനിച്ച  അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്‌ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പാട് ഏടുകൾ ചേര്ത്തു വെച്ച മഹാനാകുന്നു

  എംഎസ്എഫിന്റെ   പ്രഥമ സംസ്ഥാന ജനറല്‍സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ; ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

ഇ അഹമ്മദ് സാഹിബ്‌ കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സീ എച് മുഹമ്മദ്‌ കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്തകനും ആയിരുന്നു   
തലശ്ശേരി ബ്രണ്ണൻ കോളേജ് ലെ മിടുക്കനായ വിദ്യാരതി ആയിരുന്നു അഹമ്മദ്

പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം ആയി ചന്ദ്രികയിൽ ജോലി നോക്കാൻ സി എച്ച് നിര്ബന്ദിച്ചു വിദ്യാരതി ആയിരിക്കെ തന്നെ പത്രാധിപ സമിതി അംഗവുമായി      

സീതി സാഹിബിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിൻറെ
  കൂടെ താമസിച്ചായിരുന്നു അഹമ്മദിന്റെ നിയമ പഠനം
പുസ്തക കെട്ടു വലിച്ചെറിഞ്ഞു ഇനി എനിക്ക് പഠിക്കേണ്ടെന്ന് പറഞ്ഞു പോട്ടികരയുന്ന അഹമ്മദ് എന്നാ വിദ്യാരതി നേതാവിനെ കുറിച്ച് പലരും പറഞ്ഞു കേടിട്ടുണ്ട്

എം എസ്‌ എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും
മറ്റും     പ്രഭാഷകനായി

ഖായിദെ  മില്ലത്ത് , ബാഫഖി തങ്ങൾ ,പൂക്കോയ തങ്ങൾ ,ശിഹാബ് തങ്ങൾ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു  

ഒ.കെ. മുഹമ്മദ് കുഞ്ഞി  സാഹിബിനൊപ്പം   ഉത്തര മലബാറിൽ മുസ്ലിം ലീഗ്   കെട്ടിപടുക്കുന്നതിൽ    അഹമ്മദ്‌ സാഹിബിന്റെ പങ്ക്    നിസ്തുലമാണ്
    

   സേട്ട് സാഹിബ്     ,ബനാത്ത് വാല
എന്നിവരോടൊപ്പം    ദേശീയ  തലത്തിലും  ലോക്സഭയിലും  പ്രവർത്തിച്ചു
പ്രണബ് മുഖർജി , സോണിയ ഗാന്ധി , രാഹുൽ ഗാഡി , സചിൻ പൈലറ്റ് ,മാധവറാവു സിന്ധ്യ
, അർജ്ജുൻ സിംഗ് , തുടങ്ങി  ദേശീയ രാഷ്ട്രീയത്തിലെ    പ്രമുഖ നേതാക്കൾക്കെല്ലാം  ഇ അഹ്മദ്    സാഹിബുമായി
ഉഷ്മളമായ   ബന്ധമാണ്  ഉണ്ടായിരുന്നത്

2008 മുതൽ ദേശീയ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരുന്ന    അഹമ്മദ്‌ സാഹിബ്
ദേശീയ  സെക്രട്ടറി , ജന.. സെക്രട്ടറി  സംസ്ഥാന ജന. സെക്രട്ടറി   എന്നീ സ്ഥാനങ്ങളും വഹിച്ചു
 

ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിയ മുസ് ലിംലീഗ് ദേശീയ അധ്യക്ഷന്‍  യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദിനെ ചുമതല ഏല്‍പ്പിച്ചത്.
എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.

ഫലസ്തീൻ വിമോചന നേതാവ്    യാസർ അറഫാത്ത്     വീട്ട്   തടങ്കലിലായപ്പോൾ    ഇന്ത്യയുടെ    സഹായവുമായി    ഇ അഹമ്മദ്   അദേഹത്തെ
സന്ദർശിച്ചു             

കേരളത്തിന്റെ വ്യവസായ മന്ത്രിയായിരിക്കെ വിദേശ
രാഷ്ട്ര പ്രതിനിധി. സംഘതല വനായി     അന്നത്തെ    പ്രധാനമന്ത്രി  ഇന്ദിരാ ഗാന്ധി അഹമ്മദ് ''  സാഹിബിനെ   തിരഞ്ഞെടുത്തയച്ചതും   ശ്രദ്ധേയം
പല വട്ടം  ഐക്യരാഷ്ട്രസഭയിൽ  ഇന്ത്യയെ    പ്രതിനിധീകരിക്കാൻ   ഇ. അഹമ്മദ്   നിയുക്തനായി

1967-ല്‍ 29-ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977-ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നി വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004, -ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.
2009 ലും   2014   ലും    മലപ്പുറം മണ്ഡലത്തിൽ   നിന്നും   ലോക്സഭയിലെത്തിയ    അദ്ദേഹം 2014   നേടിയ     ഭൂരിപക്ഷം    ഒരു ലക്ഷത്തി തൊണ്ണൂറ്റി    നാലായിരത്തിൽ   പരം    വോട്ടി റ്റേതായിരുന്നു


ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവന മനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ് . മുസ്‌ലിംലീഗ് യൂണിറ്റ്-ജില്ലാ-സംസ്ഥാന-ദേശീയ ത്തില്‍ പല പദവികള്‍ വഹിച്ച അഹമ്മദ് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍, തുടങ്ങിയ ഒട്ടേറെ പദവികളിലും മാതൃകയായി. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. 1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍ : ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ ,ബാബു ഷെര്‍ശാദ് (ദുബൈ)

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു.

പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫഌ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

  
പ്രായം തളർത്താത്ത മനസ്സുമായി അഹമ്മദ്
സാഹിബ്‌ ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും
സജീവ ശ്രദ്ധ അര്പ്പിച്ചു

വനിതാ ലീഗ് ,എസ്‌ ടി യു എം എസ് എഫ് ദേശീയ കമ്മിറ്റി രൂപീകരണം വഴി
പാർട്ടിയുടെ പ്രതാപം കൂടുതൽ പ്രോജ്ജ്വലമാക്കാനുള്ള പരിശ്രമങ്ങൾ    അഹമ്മദ് സാഹിബിന്റെ നേത്രത്വത്തിൽ നടന്നു വരികയായിരുന്നു

ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ്‌ കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി

ഗുജറാത്ത്‌ വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ്‌ പാർലിമെന്റിൽ വികാര നിര്ഭരനായി പൊട്ടി തെറിച്ചു

ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമവും മറക്കാവതല്ല

  അഹ്മദ്  സാഹിബിന്റെ  മതേതര പ്രതിഛായയും വ്യക്തി പ്രഭാവവും   . കൂടിയായപ്പോൾ  മുസ്ലിം ലീഗിന്റെ   ആദ്യ   കേന്ദ്ര മന്ത്രി പദം    അദ്ദേഹത്തെ
തേടിയെത്തുകയായിരുന്നു 

മുസ്ലിം ലീഗ്  രാഷ്ട്രീയത്തിലെ
അതികായ രോടൊപ്പം    പ്രവർത്തിക്കാൻ     ഭാഗ്യം
സിദ്ധിച്ച      ഒരു തലമുറയുടെ    അവസാന കണ്ണിയായിരുന്നു       ഇ അഹമ്മദ് സാഹിബ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ