ഈ ബ്ലോഗ് തിരയൂ

2017, ജനുവരി 1, ഞായറാഴ്‌ച

ഹമീദ് കളനാട്

അനുസ്മരണം

മുസ്ലിം ലീഗ് ചരിത്രം മനഃപാഠമാക്കിയ ഹ
മീദ്കളനാട്


(മുസ്തഫ മച്ചിനടുക്കം)


ഹമീദ് കളനാട് നമ്മെ വിട്ട് പിരിഞ്ഞ് അഞ്ച് വർഷം കടന്നു പോവുന്നു  

മുസ്ലിം ലീഗിന്റ ചരിത്രങ്ങൾ മനസ്സിൽ കൊണ്ട് നടക്കുകയും പകർത്തുകയും ചെയ്ത      

നാട്ടിലും പ്രവാസ ലോകത്തും മികച്ച സംഘാടകനായ ഖായിദ് എ. മില്ലത്ത് , ബനാത്ത് വാല , സി.എച്ച് മുഹമ്മദ് കോയ , സിയാവുദ്ദീൻ ബുഖാരി ,എസ്.എ. ഖാജാ മൊയതീൻ തു :ടങ്ങി മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ച .നേതാവായിരുന്നു ഹമീദ് കളനാട്

ഖായിദെ മില്ലത്തിന്റെ ഓരോ കേരള സന്ദർശനവേളകളിലും
അദ്ദേഹത്തെ അനുധാവനം ചെയ്ത് നിഴൽ പോലെ പിന്തുടർന്നിരുന്നു കളനാട് സാഹിബ്



മരണപ്പെടുന്ന സമയത്ത്
   സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, ജില്ലാ കമ്മിറ്റിയംഗം, ഉദുമ മണ്ഡലം കമ്മിറ്റിയംഗം, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ്, ദേളി ജംഗ്ഷന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ചെമ്മനാട് സിഎല്‍- മാഹിന്‍ക്ക തറവാട് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം


മുംബൈ അഖില കേരള കീഴൂര്‍ ജമാഅത്ത് സ്ഥാപകന്‍, മുംബൈ കേരള യൂത്ത് ലീഗ് സെക്രട്ടറി, തമിഴ്‌നാട് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഗള്‍ഫ് ഫോറം മുന്‍ പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1960-ല്‍ മദ്രാസിലും 65ല്‍ മുംബൈയിലും ചന്ദ്രിക ലേഖകനായും ലീഗ് ടൈംസില്‍ യുഎഇ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോബൈനാദം പത്രത്തിന്റെ സഹ പത്രാധിപനായിരുന്നു. വിവിധ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ചരിത്ര ലേഖനങ്ങള്‍ എഴുതിയിരുന്നു. ഏറെ കാലം വിദേശത്തായിരുന്ന അദ്ദേഹം കെഎംസിസി സ്ഥാപകാംഗം കൂടിയാണ്.


പരിചയപ്പെട്ട നാൾ മുതൽ എവിടെ കണ്ടാലും കുശലം
പറയാൻ മറക്കാത്ത നല്ല സൗഹൃദം ഈ വിനീതനോട് കാട്ടിയിരുന്നു

മുസ്ലിം ലീഗിന്റെ ഒരു പാട് ചരിത്രങ്ങൾ ചന്ദ്രികയിലൂടെ
  പ്രവർത്തകരിലും വായനക്കാരിലും എത്തിച്ച അദ്ദേഹം പത്രത്തിൽ വരുന്ന ഓരോ കുറിപ്പുകളും സശ്രദ്ധം വായിച്ചിരുന്നു


ചരിത്രങ്ങൾ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ അതിലേറെ തെറ്റായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കളനാടിനെ പോലുള്ളവരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു  

അദേഹത്തിന്റെ ലേഖനങ്ങൾ
 സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയാൽ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന് സാന്ദർഭികമായി ഓർക്കുകയാണ്  

പുതു തലമുറയോട് വിശിഷ്ടാ എം.എസ്. എഫ് പ്രവർത്തകരോട് എന്നും പ്രോത്സാഹന പൂർണമായ സമീപനം സ്വീകരിച്ച് ഉപദേശ നിർദേശങ്ങൾ നല്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അനുഭവസ്ഥർ പങ്കു വെക്കാറുണ്ട്
                   

പ്രസിദ്ധമായ മാഹിൻക്ക തറവാട്ടിൽ ചെമ്മനാട് അബ്ദുല്ല മറിയുമ്മ
 ദമ്പതികളുടെ മകനായി. ജനിച്ച അദ്ദേഹം ദേളി ജംഗ്ഷനിലായിരുന്നു സ്ഥിരതാമസമാക്കിയിരുന്നത്

ദേളി എന്ന കൊച്ചു ഗ്രാമത്തിന്റെയും മഹൽ ജമാ അത്തിന്റ്റെയും ഉയർച്ച താഴ്ചകളിലൊക്കെ ഹമിച്ചയുടെ കരസ്പർശം ദർശിക്കാനാവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ