ഇന്ത്യൻ പാർലിമെന്റിൽ മുസ്ലിം ലീഗിന്റെ പ്രധിനിതി കളായി വിജയിച്ചു പോയ എം പി മാർ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ മാത്രം ശ്രദ്ധ ഊന്നിയവരല്ല
മറിച് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷ ത്തിന്റെ ആധികാരിക ശബ്ദമായി മാറുവാൻ അവര്ക്ക് സാധിച്ചു ഏറ്റവും പ്രഗൽഭരായ ആളുകളാണ് എന്നും മുസ്ലിം ലീഗിനെ പ്രധിനിതീകരിച്ചത്
ഭരണ ഘടന നിര്മ്മാണ സഭയിൽ അംഗങ്ങളായ മുഹമ്മദ് ഇസ്മയിൽ സാഹിബും പോക്കര് സാഹിബും മുസ്ലിം വ്യക്തി നിയമ സംരക്ഷണത്തിനും
വഖഫ് സ്വത്ത് അന്യധീനപെട്ടു പോകുന്ന വിഷയത്തിലും ശക്തമായ പോരാട്ടം തന്നെ നടത്തുകയുണ്ടായി
1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ നിന്നും മുസ്ലിം സമുദായം ഒഴിവാക്കപെട്ടതു പോക്കര് സാഹിബിന്റെ ഏകാംഗ പോരാട്ടം കൊണ്ട് മാത്രമായിരുന്നു
ഇന്ത്യൻ പാർലിമെന്റിൽ
മുസ്ലിം ലീഗിന്റെ ഇരട്ട കുട്ടികളെ പോൽ പ്രവര്തിച്ചവരാനു സേട്ട് സാഹിബും , ബനാത്ത് വാല സാഹിബും
ഓരോ വിഷയവും ഗ്രഹ പാഠം ചെയ്ത് സഭയിലെത്തിയ അവർ ന്യുന പക്ഷ അവകാശ നിഷേധ സന്ദർഭങ്ങളിൽ എല്ലാം ഈറ്റ പുലികളെ പോലെ ചീറിയടുത്തു
വര്ഗീയ കലാപങ്ങൾ നടന്നിടത്തെല്ലാം അവർ ഓടിയെത്തി
ഒന്നാം വാജ് പായ് മന്ത്രി സഭയുടെ സമയത്ത് ബനാത്ത് വാല സാഹിബ് എല്ലാ സമ്മേളന ദിവസവും സഭയിൽ
ഗര്ജ്ജനം തന്നെ നടത്തി
മഹാരാഷ്ഹ്ട്ര നിയമസഭയ്ക്ക് അകത്തും പുറത്തും ശിവസേനയ്ക്കും
ബാൽ താക്കറെയുടെ ധിക്കാരത്തിനും എതിരെ നിരന്തരം പോരാടി
ജാമിയ മില്ലിയ യുടെ ന്യുന പക്ഷ സ്വഭാവം എടുത്ത് കളയാനുള്ള നീക്കം , ഷാ ബാനു ബീഗം കേസ് വിധിയുടെ പശ്ചാത്തലത്തിൽ വ്യക്തി നിയമ സംരക്ഷണത്തിനും ,ഏക
സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കതിനെതിരെയും സേട്ട് സാഹിബും ,ബനാത്ത് വാല സാഹിബും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്
രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വര്ഗീയ കലാപങ്ങൾക്കെതിരെ എന്നും ലോക്സഭയിൽ മുസ്ലിം ലീഗിന്റെ ശബ്ദമുയര്ന്നു
ഭീവണ്ടി ,നെല്ലി ,മീററ്റ് ,ഭഗൽപൂർ തുടങ്ങി എണ്ണ മറ്റ കലാപങ്ങൾ സേട്ട് സാഹിബും ബനാത്ത് വാല സാഹിബും പാർലിമെന്റിൽ ഉന്നയിച്ചു ഇരകള്ക്ക്
വേണ്ടി പോരാടി
1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത് ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട്) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട് അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്.
ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്: ബനാത്ത് വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.
രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട് ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം മുന്‍പന്തിയില്‍ നിന്നു
ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ് കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി
ഗുജറാത്ത് വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ് പാർലിമെന്റിൽ വികാര നിര്ഭാനായി പൊട്ടി തെറിച്ചു
ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബും ബഷീര് സാഹിബും നടത്തിയ പരിശ്രമവും മറക്കാവതല്ല
ഒപ്പം പലപ്പോഴും സലാഹുദീൻ ഉവൈസി ,സയ്യിദ് ശഹബുദ്ധീൻ ,തുടങ്ങി ഇതര പാർട്ടി അംഗങ്ങളുടെ സഹകരണം കൂടി തേടിക്കൊണ്ട് സഭക്കകത്ത് ഐക്യ നിര ഉണ്ടാക്കാനും ലീഗ് മുന്നിട്ടിറങ്ങി
മൻമോഹൻ ഗവണ്മെന്റിൽ അന്ഗമായി ഒട്ടേറെ പദ്ധതി അന്ഗീകരിപിക്കാൻ അഹമ്മദ് സാഹിബിനു സാധിച്ചു ന്യുന പക്ഷ ക്ഷേമത്തിന് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്
യു പി എ ഭരണത്തിലാണ്
മോഡി ഭരണ കാലഘട്ടം മുതൽ നടന്നു കൊണ്ടിരിക്കുന്ന ജന വിരുദ്ധവും അസഹിഷ്ണുത പരവുമായ നടപടികൾക്കെതിരെ എല്ലാ സമ്മേളന കാലത്തും അഹമ്മദ് സാഹിബും ,ഇ ടി മുഹമ്മദ് ബഷീര് സാഹിബും
ശബ്ദിച്ചു കൊണ്ടിരിക്കുന്നു
കഴിഞ്ഞ സമ്മേളന സമയത്ത് നാലു സുപ്രധാന
ബില്ലുകൾക്കു ഇ.ടി അവതരണാനുമതി നേടിയെടുത്ത്ടുണ്ട്
ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നാല് ബില്ലുകള്‍ക്ക് ലഭിച്ച അവതരണാനുമതി ചരിത്രപ്രാധാന്യമുള്ളതായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നതിനു പ്രത്യേക നിയമം ആവശ്യമാണെന്നതുള്‍പ്പെടെയുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ നാലു ബില്ലുകളാണ് ലോക്‌സഭയില്‍ അനുമതി നേടിയത്്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (5) പ്രകാരം സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സാമൂഹ്യമായും വിദ്യാഭ്യാസപരമായുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും എസ്.സി എസ്.ടി എന്നിവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട്. ആര്‍ട്ടിക്കിള്‍ 16 (4) ഉദ്യോഗനിയമനങ്ങളിലും അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഇന്നത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ അവ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ മേഖലയില്‍ പുറം തള്ളപ്പെട്ടുപോവാനുള്ള പ്രധാന കാരണം ഇതാണ്. അതിനാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാധികമായി ഈ രണ്ട് മേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനപ്പെട്ട ഒരു ബില്ലിലൂടെ ഇ.ടി ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ന്യൂനപക്ഷങ്ങളുടെ സംവരണത്തിനെതിരെ ആര്‍എസ്എസ് പ്രമുഖര്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ വന്ന ഇടിയുടെ ബില്ല് പാര്‍ലമെന്റില്‍ ശ്രദ്ധയാകര്‍ഷിച്ചു.ഭരണഘടനയുടെ 1950ലെ പട്ടിക ജാതി ഓര്‍ഡര്‍ പ്രകാരം ഈ വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കും കൂടി ബാധകമാക്കി നേരെത്തെ ഒരു ഭേദഗതി വന്നിരുന്നു. ഇതിന്റെ പരിധിയില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഭരണഘടനാ ഭേദഗതിയും ഇ.ടി ആവശ്യപ്പെട്ടു. പട്ടികജാതി/വര്‍ഗങ്ങളില്‍പെട്ടവര്‍ക്കും സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന പ്രവേശത്തിനും ഉദ്യോഗ നിയമനത്തിലും ജനസംഖ്യാനുപാധിക സംവരണം ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇതിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഭരണഘടനാനുസൃതമായി സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇത് കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാത്തതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി. എസ്.സി/എസ്.ടി വിഭാഗത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണന മുസ്‌ലിംങ്ങള്‍ക്കും നല്‍കണമെന്ന കാര്യം രംഗനാഥ് മിശ്ര കമ്മീഷനടക്കം ശുപാര്‍ശ ചെയ്തതാണ്.
മുന്നാമത്തെ ബില്‍ രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ ദേശീയ മുഖമായ അലിഗഢ് മുസ്്‌ലിം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു. 1920ലെ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം പ്രകാരം അലിഗര്‍ ക്യാമ്പസിലെ മുസ്‌ലിം പള്ളിയുടെ 15 കി.മീ.ന് ഉള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന തടസ്സവാദമാണ് ഇക്കാലം വരെ ഉന്നയിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്‌സിറ്റിയെ അധികാരപ്പെടുത്തുന്ന വിധം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്യണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത തന്നെയും അവരുടെ ക്യാമ്പസിലെ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് 50% നേരിട്ട് യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം ലഭിക്കുമെന്നുള്ളതാണെന്ന് ഇടി വ്യക്തമാക്കി.
മിനിമം വേജസ് പുതുക്കുവാന്‍ ഇപ്പോള്‍ നിശ്ചയിച്ച കാലാവധി 5 വര്‍ഷമാണ്. ഇതു മൂന്നു വര്‍ഷമായി ചുരുക്കുക എന്നതും മിനിമം വേജസ്സിനെ ജീവിത നിലവാര സൂചികയുമായി ബന്ധിപ്പിക്കണമെന്നുള്ളതും മിനിമം വേജസ്സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നതിന് മാത്രമായി ഡപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ളതുമാണ് നാലാമത്തെ മിനിമം വേജസ്സ് ബില്ലിലൂടെ ഇടി നിര്‍ദ്ദേശിച്ചത്്.
മുസ്തഫ മച്ചിനടുക്കം

മറുപടിഇല്ലാതാക്കൂമോഡി ഭരണ കാലഘട്ടം മുതൽ നടന്നു കൊണ്ടിരിക്കുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെയും അവകാശ ധ്യസനത്തിനെതിരെയും ശക്കമായ ശബ്ദവുമായി മരണം വരെ പോരാടിയ ഇ .അഹമ്മദ് സാഹിബിന് ശക്തമായ പിന്തുണയുമായി നിന്ന ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനൊപ്പം
ലോക്സഭയിലിരിക്കാൻ പ്രാപ്തനായ
അനുയോജ്യ വ്യക്തിത്വത്തെ തന്നെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും മലപ്പുറത്തെ വോട്ടർമാർ വിജയതേരിലെത്തിക്കുകയും പെയ്യും
Good
മറുപടിഇല്ലാതാക്കൂഇത് മഹിതമാം ഹരിത രാഷ്ട്രീയത്തിന്റെ ശബ്ദവും ന്യൂനപക്ഷത്തിന്റെ വിജയത്തോടപ്പമുള്ളേ രാഷ്ട്രീയ ബോധത്തിന്റെ ഓർമ്മപ്പെടുത്തലുമാണ്
മറുപടിഇല്ലാതാക്കൂകമൻ്റിടുന്നവർ പേര് വെളിപ്പെടുത്തിയാൽ നന്നാവും
മറുപടിഇല്ലാതാക്കൂ