ഈ ബ്ലോഗ് തിരയൂ

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

റദ്ദുച്ച

മനുഷ്യ നന്മകൾ     പലതും   പൂർണ്ണമായി   ബോദ്ധ്യപ്പെടാൻ      മരണത്തിലൂടെ   മാത്രമേ  സാധിക്കുകയുള്ളൂ   എന്ന്    തോന്നി പോവുകയാണ് 

കണ്ണില്ലാത്തപ്പോഴേ   കണ്ണിന്റെ വിലയറിയ  എന്ന    പഴഞ്ചൊല്ല്   വെറുമൊരു  പാഴ്വാക്കല്ലെന്ന്  തിരിച്ചറിയപ്പെടുകയാണ്  

മഞ്ചേശ്വരം  എം.എൽ എ  ആയിരുന്ന     പി.ബി അബ്ദുൾ റസാഖ്   സാഹിബ്   എന്ന  റദ്ദൂച്ച   എത്ര മത്രം    ജന'ഹൃദയങ്ങളിൽ  സ്ഥാനം  പിടിച്ചിരുന്നു   എന്ന്      മനസ്സിലാക്കിയ    ഒരു  വാരമാണു  (20/10/2018 ശനിയാഴ്ചയായിരുന്നു മഹാന്റെ വിയോഗം ) കഴിഞ്ഞു പോകുന്നത്

' കണ്ടു മുട്ടിയ  ഓരോരുത്തർക്കും  പറയാനുള്ളത്     റദ്ദുച്ച പോയ് പോയി    അല്ലേ    നല്ലോരു  മനുഷ്യ  സ്നേഹിയായിരുന്നു   എന്നാണ്

സമ്പത്ത്   നൽകുന്നവൻ ഞാനാണ്     ഓരോരുത്തരും  അതിന്റെ കൈകാര്യകർത്താക്കൾ മാത്രമാണെന്നും     നിങ്ങൾ  അതിനെ    എണ്ണി തിട്ടപ്പെടുത്തി  വെക്കരുതെന്നും   വിശുദ്ധ    ഖുർആനിലൂടെ   അല്ലാഹു ഉണർത്തുന്നുണ്ട്       നിങ്ങൾ  ഭൂമിയിലുള്ളവരോട്  കരുണ കാണിച്ചാൽ    ആകാശത്തുള്ളവൻ  നിങ്ങളോടും   കരുണ വർഷിക്കും   എന്ന്     വിശുദ്ധ വചനങ്ങൾ   നമുക്ക്   ഓതി തരുന്നുണ്ട് 

അക്ഷരാർത്ഥത്തിൽ     ഖുർആന്റെ   അദ്ധ്യാപനം ഉൾകൊള്ളുകയായിരുന്നു റദ്ദുച്ച     

ഞാൻ  കഷ്ടപ്പെട്ട്   ഉണ്ടാക്കിയ  മുതൽ   എനിക്ക്  മാത്രം  അനുഭവിക്കാനുള്ളതാണെന്ന      അഹംഭാവം   ഒരിക്കലും    അദ്ദേഹത്തിനുണ്ടായില്ല

അല്ലാഹു തന്ന  മുതൽ ഞാൻ  അതിൽ  നിന്നും ചിലവഴിക്കുന്നു  എന്നാണ്   എല്ലായ്പ്പോഴും  അദ്ദേഹം പറഞ്ഞിരുന്നത്   എന്ന്   അന്നുഭവസ്ഥർ    ഓർത്തെടുക്കുകയാണ്

ജനപ്രതിനിധി  എന്ന നിലയിൽ സർക്കാരിൽ   നിന്നും  കിട്ടാനുള്ള    'ആനുകൂല്യങ്ങൾ    മുഴുവൻ   മണ്ഡലത്തിലെ  അവശതയനുഭവിക്കുന്നവർക്കും     രോഗികൾക്കു മായി   നീക്കി വെച്ച    എം. എൽ. എ  എന്ന   ഖ്യാതി   റദ്ദൂച്ചാക്ക്   മാത്രം   അവകാശപ്പെട്ടതാണ്

ലോക പരിചയമാണ്  ( എൽ .പി ) എന്റെ    വിദ്യാഭ്യാസമെന്ന്          തുറന്ന്   പറഞ്ഞത്   ഏറനാട്ടിലെ    എം.എൽഎ  സീതിഹാജി യായിരുന്നു     എങ്കിൽ    അതിന്റെ  തുളുനാടൻ    പതിപ്പായിരുന്നു    അക്ഷരാർത്ഥത്തിൽ   റദ്ദൂച്ച

പേരിനൊപ്പം   അലങ്കാരമായി   കൊണ്ട് നടക്കാനുള്ള      ബിരുദ്ധത്തേക്കാൾ      സാധാരണക്കാരന്റെ  പൾസ്  അറിയാനുള്ള   മനസ്സാണ്    ജനപ്രതിനിധിക്ക്   ഉണ്ടാവേണ്ടതെന്ന്    റദ്ദുച്ച
പഠിപ്പിക്കുന്നു

ഏത്  വേദിയിലും    എങ്ങനെയൊക്കെ    പെരുമാറണമെന്ന   അറിവും  വിവരവും  അവകാശങ്ങൾ   നേടിയെടുക്കാനുള്ള   കഴിവും    റദ്ദൂച്ചക്ക്  ഉണ്ടായിരുന്നു

കൈമുട്ടിപ്പാട്ടുകൾ   അദ്ദേഹത്തിന്   ഒരു  ദൗർബല്യമായിരുന്നു     അതിനോടുള്ള   അടങ്ങാത്ത  ആവേശം   എന്നും  മനസ്സിൽ   കൊണ്ട് നടക്കുകയും  ചെയ്ത  അദ്ദേഹത്തെ  കൊണ്ട്   ' പാടിപ്പിക്കുക എന്നത്  യുവാക്കൾക്കും  ഹരമായിരുന്നു   

എന്തും  തുറന്ന്  പറയുന്ന  നിഷ്കളങ്ക പ്രകൃതമായിരുന്നു  അദ്ദേഹത്തിന്റേത്     

ഞാൻ  ജോലി ചെയ്യുന്ന   വസ്ത്ര സ്ഥാപനത്തിലെ   (സുൽസൺ ) സ്ഥിരം   കസ്‌റ്റമർ  കൂടിയായിരുന്നു അദ്ദേഹം      

വടിവൊത്ത   തൂവെള്ള  കോട്ടൺ വസ്ത്രം   നിർബന്ധമായിരുന്നു  അദ്ദേഹത്തിന്

എന്നും  നർമ്മത്തിൽ  ചാലിച്ച വർത്തമാനം  പറഞ്ഞിരുന്ന   അദ്ദേഹം  അനാരോഗ്യത്തെ   പോലും     ഫലിതത്തിൽ പൊതിയുകയായിരുന്നു

അവസാനമായി ഒരു മാസം മുമ്പ്  കടയിൽ  വന്ന  അദ്ദേഹം   ഏറെ   നേരം സംസാരിച്ചിരുന്ന  കൂട്ടത്തിൽ    അദ്ദേഹം  പറഞ്ഞത്     എന്റെ  ശുഷ്ക്കിച്ച  ദേഹത്തെ   മറച്ച് പിടിക്കുന്നത്   വടി പോലെ നിൽക്കുന്ന    ഈ   കുപ്പായമാണെന്നും    ഇതില്ലെങ്കിൽ  ഞാനൊന്നു മല്ലെന്നുമായിരുന്നു

ദഫ് മുട്ടിൽ     ഏറെ  കമ്പമുള്ള   എനിക്കിന്ന്   ശ്വാസം മുട്ടൽ   മത്സരമത്തിൽ  ഫസ്റ്റ്  കിട്ടുമെന്ന്    പറഞ്ഞ  റദ്ദുച്ച     ഞാൻ   സഞ്ചരിക്കുന്ന  മയ്യിത്താണെന്ന്     അനുയായികളോട്   പറഞ്ഞ  സി.എച്ച്  മുഹമ്മദ് കോയയെ   അനുസ്മരിപ്പിക്കുകയാണ്
വാട്ട്സപ്പിൽ കൂടി  കേട്ട   അനുസ്മരകുറിപ്പിലെ സംഭവം  കൂടി   ചേർത്ത്  കൊണ്ട്    ഈ    കുറിപ്പ്   ചുരുക്കുകയാണ്

കണ്ണൂർ   ജില്ലയിൽ  നിന്നും  പഞ്ചായത്ത്  എം.എസ്. എഫി ന്റെ   സമ്മേളനത്തിൽ   ഒരു   പ്രാസംഗികനായ    എം.എൽ എ   യെ   പങ്കെടുപ്പിക്കണമെന്ന   ആഗ്രഹത്തോടെ     കുട്ടികൾ    നിയമസഭാ സമ്മേളന   സമയം നോക്കി തിരുവനന്തപുരത്തെത്തിയതായിരുന്നു   പക്ഷേ     അന്നേ  ദിവസം  സഭ  നേരത്തേ  പിരിഞ്ഞതുകൊണ്ടോ    എന്തോ   പല    എം എൽ എ  മാരും    സ്ഥലത്തുണ്ടായിരുന്നില്ല      കുട്ടികൾ      വിഷണ്ണരായി    എന്ത് ' ചെയ്യണമെന്നറിയാതെ    നിൽക്കുകയായിരുന്നു         പൊടുന്നനെ     അതുവഴി പോയ       ഒരു   നേതാവ്    ഇവരെ   ശ്രദ്ധിച്ചിരുന്നു    അദ്ദേഹം  കാര്യം   തിരക്കി      അവരെ  സമാധാനിപ്പിച്ചു

വിഷമിക്കണ്ട     നല്ലൊരു പ്രാസംഗികനെ    ഞാൻ  ഏർപ്പാടാക്കി തരാം    ആദ്യം  നിങ്ങൾ      എന്തെങ്കിലും  കഴിക്ക്   എന്ന്   പറഞ്ഞ്   കൊണ്ട്   അവരെ   അടുത്തുള്ള    റസ്റ്റോറന്റിൽ   കൊണ്ട്  പോയി      ചായയും പലഹാരവും' 'വാങ്ങി കൊടുത്തു    

യാതൊരു  പരിചയവുമില്ലാത്ത  ഞങ്ങളെ      സമാധാനിപ്പിക്കുകയും  സൽക്കരിക്കുകയും  ചെയ്ത     ഈ   നേതാവ്          മഞ്ചേശ്വരം   എം.എൽ എ  പി.ബി    അബ്ദുൾ റസാഖ്   ആണെന്ന്    പരിചയപ്പെടുത്തിയപ്പോൾ  കുട്ടികൾ   വല്ലാതെയായി

ചെറിയൊരു  ആലോചനക്ക്   ശേഷം   കുട്ടികൾ  പറഞ്ഞു  ഞങ്ങൾക്ക്      വേറെ  പ്രാസംഗികരേയോ   'എം.എൽ.എ   യോ വേണ്ട       നിങ്ങൾ തന്നെ   വന്ന്   ഞങ്ങളുടെ      പരിപാടി  വിജയിപ്പിച്ച്    തന്നാൽ  മതി

അവരുടെ   ആഗ്രഹം  പോലെ     അദ്ദേഹം   ആ പരിപാടിയിൽ പങ്കെടുക്കുകയും   പരിപാടി  വൻ  വിജയമായി  മാറുകയും   ചെയ്ത കഥ      കേട്ടപ്പോൾ        റദ്ദുച്ചയെ കുറിച്ചുളള   മതിപ്പ്   വർദ്ദിക്കുകയായിരുന്നു

സർവ്വ ശക്തനായ  നാഥൻ  വന്ദ്യ     നേതാവിന്    സ്വർഗീയാരാമത്തിൽ   ഇടം   നൽകട്ടെ    എന്ന   പ്രാർത്ഥനയോടെ    


   മുസ്തഫ മച്ചിനടുക്കം
വൈസ് ' പ്രസി'ഡന്റ്
ചെമ്മനാട് പഞ്ചായത്ത്  മുസ്ലിം ലീഗ്

ഇന്ദിര. പ്രിയദർശിനി

Musthafa Machinadukkam:




ഒക്ടോബർ  31    അന്നും  ഒരു  ബുധനാഴ്ചയായിരുന്നു
മുപ്പത്തിനാല്     വർഷങ്ങൾക്ക്  മുമ്പ്  അന്നായിരുന്നു   രാജ്യം ദർശിച്ച   ധീരവനിത   ശ്രീമതി     ഇന്ദിരാഗാന്ധി
വെടിയേറ്റ്  മരിക്കുന്നത്

പഞ്ചാബിലെ  ഖാലിസ്ഥാൻ  തീവ്രവാദികൾക്കെതിരെ
അവർ  നടത്തിയ  പോരാട്ടത്തിന്റെ  അന്ത്യമായിരുന്നു  ആ രക്ത സാക്ഷ്യം

സ്വന്തം  അംഗരക്ഷകരുടെ കരങ്ങളാൽ  സഫ്ദർജംഗ്  റോഡിലെ  സ്വവസതിയിൽ  നിന്നും പുറത്തിറങ്ങവേ  ഗേറ്റിനടുത്ത്   വെച്ച്

അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു[ ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു  എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു.

വിശ്വസ്തരെന്നു വിശ്വസിച്ചിരുന്ന അംഗരക്ഷകരായ സത് വന്ത് സിംഗും ബിയാന്ത്‌സിംഗും ഇന്ദിരയ്ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യയ്ക്കു നഷ്ടമായത് ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയെയാണ്.

ഇന്ദിരയുടെ മരണത്തിനു ശേഷം കത്തിപ്പടര്‍ന്ന സിഖ് വിരുദ്ധ കലാപം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാക്കിയത്

പണ്ഡിറ്റ്    ജവഹർലാൽ  നെഹ്റുവിന്റെ   മകൾ :' ലാൽ ബഹദൂർ  ശാസ്ത്രിയടെ പിൻഗാമിയായാണ്  പ്രധാനമന്ത്രിയാവുന്നത്

ലാൽ ബഹദൂർ ശാസ്ത്രിയുടെ ക്യാബിനറ്റിൽ  മന്ത്രിയായ ഇന്ദിര     നെഹ്റു മന്ത്രി സഭയിൽ   അംഗമായില്ലെങ്കിലും   പിതാവിന്റെ  ഉപദേശകരിലൊരാളായും
എ.ഐ. സി.സി പ്രസിഡൻറായും
കരുത്തയായിരുന്നു

പാർട്ടിയിലും  ഭരണത്തിലും ' ഒരു പോലെ  ശത്രുക്കളെ   സമ്പാദിച്ച    വനിതയായിരുന്നു   ശ്രീമതി   ഗാന്ധി  എങ്കിലും 
എല്ലാ  വൈതരണികളേയും അതിജീവിക്കാനുള്ള കരുത്തും   ജനങ്ങളെ  ആകർഷിക്കാനുള്ള  മാസ്മരികതയും  പ്രകടമാക്കിയ    ഇന്ദിരാ ഗാന്ധി     രാജ്യത്തിന്റെ  ഉരുക്കു വനിതയായി  ചരിത്രത്തിൽ  ഇടം  പിടിക്കുകയായിരുന്നു

1969 ൽ   കോൺഗ്രസ്സിന്റെ   ഔദ്യോഗിക   വിഭാഗത്തിനെതിരെ   വി.വി ഗിരിയെ   രാഷ്ട്രപതി സ്ഥാനത്തേക്ക്    നിർദ്ദേശിച്ച്     വിജയിപ്പിച്ച  അവരുടെ  മിടുക്കും   കഴിവും   കോൺഗ്രസ്സ് പാർട്ടിയെ   തന്റെ  പേരിനൊപ്പം   ചേർത്ത്  നിർത്തുകയായിരുന്നു  

അന്നു  തൊട്ടാണ്   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്    ഐ   ആയി  മാറുന്നത് 

വി.വി.  ഗിരി ഒരു വേള    പരാജയപ്പെട്ടിരുന്നെങ്കിൽ   രാജ്യത്തിന്റെ   രഷ്ട്രീയ ഗതി  മറ്റൊന്നാകുമായിരുന്നു

ലോകത്തെ    വൻ ശക്തികളായ   അമേരിക്കക്കും   റഷ്യയ്ക്കും    ഒപ്പം  ചേരാതെ   ചേരി ചേരാ  കൂട്ടായ്മയിലൂടെ  മൂന്നാം ലോക രാജ്യങ്ങളുടെ     നേതൃത്വം കൂടി  അവർ   ഏറ്റെടുക്കുകയായിരുന്നു

പ്രീ  വിപ്പേർസ്    നിർത്തലാക്കൽ   ബാങ്ക്  ദേശസാൽകണം   തുടങ്ങിയ 'വിപ്ളവകരമായ   നടപടികളിലൂടെ       രാജ്യത്തിന്റെ  സമ്പദ്‌വ്യവസ്ഥയ്ക്ക്   കരുത്ത്   പകരാനും  ,പൊതുമേഖല ശക്തിപ്പെടുത്താനും
അവർക്കായി   എന്നുള്ളതാണ്‌    ശ്രദ്ധേയം  രാജ്യത്തിന്റെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കിയ ഹരിതവിപ്ലവം.
ഗരീബി. ഹഠാവോ(ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക) എന്നതായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ഇതു പ്രകാരം ഇന്ത്യയുടെ കാര്‍ഷീക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നയതന്ത്രകാര്യങ്ങളില്‍ ഇന്ദിര അസാമാന്യ മികവുപുലര്‍ത്തി. 
ഇത്രയൊക്കെയായിരുന്നാലും അഴിമതി ആരോപണങ്ങള്‍ ഇന്ദിരയെ ' വേട്ടയാടിക്കൊണ്ടിരുന്നു. 1975ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതികള്‍ വിധിച്ചു. ഇതേത്തുടര്‍ന്ന് എതിരാളികള്‍ പ്രധാനമന്ത്രി പദം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുറവിളിയുയര്‍ത്തി. എന്നാല്‍ ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റതോടെ 11 വര്‍ഷം നീണ്ട പ്രധാനമന്ത്രി ഭരണത്തിന് അവസാനമായി. പിന്നീട് അഴിമതിക്കേസില്‍ ജയിലിലും പോകേണ്ടിവന്നു. എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്   ഇന്ദിര വീണ്ടും പ്രധാനമന്ത്രി പദത്തിൽ   തിരിച്ചെത്തുകയായിരുന്നു
ഇന്ദിരാ ഗാന്ധി     ഒരു പരിധിവരെ   ഏകാധിപതിയായിരുന്നുവെങ്കിലും     രാജ്യത്തെ   ഗ്രാമീണ   ജനതയുടെ    ഇഷ്ട     നായികയായിരുന്നു     അവർ

പാലസ്ഥീൻ   വിഷയത്തിലും   മറ്റും   സ്വതന്ത്ര   നിലപാട്   സ്വീകരിച്ച     ഇന്ദിരയെ     എന്നും    പ്രിയ' സഹോദരിയെന്നായിരുന്നു        യാസർ '  അറഫാത്ത്    വിശേഷിപ്പിച്ചിരുന്നത്

രാജ്യത്തിന്റെ   അഖണ്ഡതയ്യം മതേതരത്വവും  പരിരക്ഷിക്കാൻ     ബദ്ധശ്രദ്ധയായിരുന്നു   അവർ     'രാഷ്ട്ര ഭരണഘടനയിൽ   ഭേദഗതിയിലൂടെ സെക്യുലർ  എന്ന  പദം   എഴുതി ചേർത്തത്   അവരുടെ  ഭരണ കാലത്തായിരുന്നു

ഞാനെന്റെ    അവസാന തുള്ളി   രക്തവും     രാജ്യത്തിന്   സമർപ്പിക്കുമെന്ന്    ഒറീസയിൽ   ഒരു  പൊതുയോഗത്തിൽ     പ്രഖ്യാപിച്ചതിന്റെ    പിറ്റേ   ദിവസമാണ്      ഇന്ത്യ  കണ്ട  ആണൊരുത്തി   എന്ന്    വിശേഷിപ്പിക്കാവുന്ന   പ്രിയദർശിനി    വെടിയേറ്റ്   മരിക്കുന്നത്




മുസ്തഫ  മച്ചിനടുക്കം 

9746 383101

2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

*സ്വാതന്ത്ര്യ ദിന ചിന്തകൾ

*സ്വാതന്ത്ര്യ ദിന ചിന്തകൾ*

വീണ്ടുമൊരു   സ്വാതന്ത്ര്യ ദിന   പുലരി കൂടി   പിറന്നിരിക്കുന്നു

മഹത്തായ    ഇന്ത്യാ  രാജ്യം     പുതിയ വെല്ലുവിളികൾ   നേരിട്ട്  കൊണ്ടിരിക്കുന്നത്     വൈദേശിക  ശക്തികളിൽ   നിന്നല്ല      രാജ്യത്തിന്റെ    ഭരണം  തങ്ങളാൽ മാത്രം     നിയന്ത്രിക്കപ്പെടണം   എന്നാഗ്രഹിക്കുന്ന    ദേശീയതയുടെ     മേലങ്കിയണിഞ്ഞ   സംഘ പരിവാർ   ശക്തികളിൽ   നിന്നുമാണ്

വിവിധ   ഭാഷാ   സംസ്കാര   സമന്വയങ്ങളുടെ
സുന്ദരമായ   ബഹുസ്വര  സംസ്കൃതിയാണ് 'നരുടെ രാജ്യത്തിന്റെ  കരുത്തും  പാരമ്പര്യവും   

രാജ്യത്ത് മതന്യൂനപക്ഷങ്ങളും  ദലിതുകളും   സംസ്കാരിക  പ്രവർത്തകരു'  വരെ പല ' രൂപത്തിലായി അന്യവൽക്കരിക്കപ്പെടുകയാണ്   

പതിറ്റാണ്ടുകളായി    ഈ മണ്ണിൽ ' ജനാധിപത്യ   പ്രക്രിയകളിൽ   ഭാഗവാക്കായവരും      പരമോന്നത    പദവിയലങ്കരിച്ചവരും   അവരുടെ    കുടുംബാംഗങ്ങളും   വരെ  പൗരത്വം    തെളിയിക്കാൻ   ക്യൂ   നിൽക്കേണ്ട    സങ്കടകരമായ    അവസ്ഥയാണ്      സംജാതമായിരിക്കുന്നത്

ആൾകൂട്ട    ആക്രമണവും  പീഡന മുറകളും    നിർബാധം    തുടരുമ്പോൾ         നിസ്സംഗമായി   കണ്ടില്ലെന്ന്        നടിക്കുകയോ     മൗനാനുവാദം     നൽകുകയോ    ചെയ്യുന്ന   ഭരണകൂടം     മഹത്തായ ഭരണഘടനയെ  തന്നെ  തകിടം  മറിക്കാൻ   തക്കം  പാർത്തിരിക്കുകയാണ്

ചരിത്രത്തെ   വക്രീകരിച്ച്   കൊണ്ട്    വികലമായ രീതിയിൽ    കുരുന്നു മനസ്സുകളിൽ   പോലും   വിഷം   കോരിയിടുന്ന രൂപത്തിൽ     പഠിപ്പിക്കപ്പെടുകയാണ്

ഈ   വിപത്തിൽ   നിന്നുള്ള   മോചനം  എല്ലാ വിധ     സങ്കുചിത   താത്പര്യങ്ങൾക്കതിതമായി    മതേതര കൂട്ടായ്മയിലൂടെ   സാധിതമാവുകയുള്ളൂ

രാജ്യത്തിന്റെ   മതേതര പൈതൃകം   വീണ്ടെടുക്കാൻ    ജധാധിപത്യ മാർഗ്ഗത്തിൽ   ഒരുമയോടെ     മുന്നേറാൻ     പ്രതിജ്ഞയെടുക്കാം  ഈ   ദിനം

ഒപ്പം    പ്രകൃതി  ദുരന്തത്താൽ    ദുരിതം   പേറുന്നവർക്ക്   ആശ്വാസമേകാനും      മുന്നിട്ടിറങ്ങാം 

എല്ലാ   സഹോദരങ്ങൾക്കും സ്നേഹത്തിൽ ചാലിച്ച സ്വാതന്ത്ര്യ   ദിനാശംസകൾ




      *മുസ്തഫ മച്ചിനടുക്കം*

2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

സെയ്ദ് മുഹമ്മദ് നിസാമി


സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു

August 14, 2018

    

കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പാള്‍, വാഫി സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: വി.പി മുഹമ്മദ് ഇഖ്ബാല്‍, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഹൈറുന്നീസ, സുമയ്യ, റാഹില, മുഹ്സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി (കൂനൂള്‍മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്‍ (കുറ്റിക്കാട്ടൂര്‍), ഹാഫിള് വാഫി (കൊടുവള്ളി), മെഹബൂബ, ഷംന. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍.

2018 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

അഹമ്മദ് സാഹിബ് ചന്ദ്രികയിൽ എഴുതിയ അവസാന ലേഖനം


ഷംനാട്: പൊതു ജീവിതത്തിന് അലങ്കാരമായ പാണ്ഡിത്യം

January 6, 2017

    

ഇ അഹമ്മദ്‌

‘അഭിഭാഷക സഹപ്രവര്‍ത്തകര്‍…’, അങ്ങിനെയാണ് അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹമീദലി ഷംനാട് സാഹിബിനെയും എന്നെയും പലപ്പോഴും സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിളിച്ചിരുന്നത്. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ആ വലുപ്പ ചെറുപ്പമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പരമായി മുന്നേറിയിരുന്ന കുലീനമായൊരു തറവാട്ടിലെ വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍ എന്ന നിലക്കുള്ള സ്‌നേഹ ബഹുമാനങ്ങള്‍ ജീവിതത്തിലുടനീളം അദ്ദേഹവുമായി എനിക്കുണ്ടായിരുന്നു.

ഇരുനൂറു വര്‍ഷം മുമ്പ് വിദ്യാഭ്യാസം ലഭിച്ച കുടുംബത്തിലെ അംഗമാണ്. കര്‍ണാടക ബല്ലാരി തഹസില്‍ദാരുടെ മകനാണ് ഷംനാട്. അന്നത്തെ തഹസില്‍ദാരാണ് മജിസ്‌ട്രേറ്റും. 32-ാമത്തെ വയസ്സിലാണ് പിതാവ് മരിക്കുന്നത്. അന്നു ചെറിയ പ്രായത്തിലായിരുന്ന അദ്ദേഹത്തെ വല്യുപ്പയാണ് വളര്‍ത്തുന്നത്. വല്യുപ്പ ഖാന്‍ ബഹദൂര്‍ പട്ടമൊക്കെയുള്ള വ്യക്തിയായിരുന്നു. ഷാ ചെംനാട് എന്നത് ലോപിച്ച് അദ്ദേഹം ഷംനാടായി. അദ്ദേഹത്തില്‍ നിന്നാണ് ഹമീദലി പിന്നീട് ഹമീദലി ഷംനാട് എന്നാവുന്നത്. സീനിയര്‍ ഷംനാട് മദ്രാസ് അസംബ്ലിയില്‍ അംഗവുമായിരുന്നു. ‘ഹമീദലി ഷംനാടിന്റെ മുത്തച്ഛന്‍ ഷംനാടിനൊപ്പവും നിയമസഭാംഗമായിരുന്നു താനെന്ന്’ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് കാസര്‍ കോട്ടെ തിരക്കുള്ള അഭിഭാഷകനാണദ്ദേഹം. മലയാളം ശരിക്ക് പറയാന്‍ പോലും വശമില്ലാത്ത വ്യക്തി. ബാഡൂരിലെ പ്രാഥമിക പഠനത്തിന് ശേഷം കാസര്‍കോട്ട് ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്നെങ്കിലും മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും കോളജിലും തുടര്‍ന്ന് മദ്രാസ്് ലോ കോളജിലുമൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷംനാടിന് മലയാളം അന്യമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ഞാനായിരുന്നു. പിന്നീട് മലയാളത്തിലും മനോഹരമായി പ്രസംഗിക്കാന്‍ അദ്ദേഹം പ്രാവീണ്യം നേടിയെന്നത് മറ്റൊരു കാര്യം.

മുസ്്‌ലിം ലീഗിന്റെ മഹാനായ നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസോടെയാണ് ഷംനാട് സാഹിബ് അഭിഭാഷക വൃത്തി ആരംഭിക്കുന്നത്. പോക്കര്‍ സാഹിബിന്റെ ജൂനിയറായി പേരെടുത്ത് കാസര്‍കോട് കോടതിയില്‍ അഭിഭാഷക ജോലിയുടെ തിരക്കിനിടെയാണ് അദ്ദേഹത്തിന്റെ മുസ്‌ലിംലീഗ് പ്രവേശം. പോക്കര്‍ സാഹിബിന്റെ ജൂനിയറായ വക്കീലിനോട് നേതാക്കളെപ്പോലെ എനിക്കും ഏറെ ആദരവായിരുന്നു. ഖാഇദെമില്ലത്ത്, സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ തുടങ്ങിയവരുമായൊക്കെ അദ്ദേഹം വേഗത്തില്‍ ബന്ധം സ്ഥാപിച്ചെടുത്തു. അവരുടെയൊക്കെ വിശ്വസ്തനും കാര്യദര്‍ശിയുമാവുകയെന്ന അപൂര്‍വ്വ ഭാഗ്യവാന്‍. സംഘടനയില്‍ സജീവമായി ഏറെ താമസിയാതെ അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരമായാണ് നാദാപുരത്തെ എം.എല്‍.എയാവുന്നത്.

കാസര്‍കോട്ടുകാരനായ വ്യക്തിയെ നാദാപുരം പോലൊരു മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് മത്സരിപ്പിക്കണമെങ്കില്‍ അന്നദ്ദേഹത്തില്‍ നേതൃത്വത്തിനുള്ള വിശ്വാസവും അതിലുണ്ട്. പോക്കര്‍ സാഹിബിന്റെ ജൂനിയര്‍ അഭിഭാഷകനായി മുസ്‌ലിംലീഗിന്റെ ആത്മാവ് അടുത്തറിയാന്‍ അവസരം ലഭിച്ച സമുദായ സ്‌നേഹവും രാജ്യസ്‌നേഹവും കാഴ്ചപ്പാടുമുള്ള നിയമം അറിയുന്ന വ്യക്തി എന്ന നിലക്ക് ആ വിശ്വാസം അദ്ദേഹം കാത്തു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും കൂടിയാലോചിക്കുന്നതും അറിയാത്തവ മനസ്സിലാക്കുന്നതും അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.

നിയമസഭാംഗമായി കഴിവു തെളിയിച്ച അദ്ദേ ഹത്തെ പാര്‍ട്ടി രാജ്യസഭയിലേക്കും അയച്ചു. സേട്ടു സാഹിബും ബനാത്ത്‌വാല സാഹിബുമൊന്നിച്ചുള്ള അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വാസകാലം ഇന്ത്യന്‍ മുസ്്‌ലിം ശാക്തീകരണത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയി തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടാക്കാനായി. ഏറെ കഴിഞ്ഞാണ് ഞാന്‍ ഡല്‍ഹിയിലേക്ക് എം.പിയായി എത്തുന്നത്. എം.എല്‍.എയും എം.പിയുമായ അദ്ദേഹത്തിന് പിന്നീട് പി.എസ്.സി മെമ്പറാവാനും ഒഡേപക് ചെയര്‍മാനാവാനുമൊന്നും കുറവു തോന്നിയില്ല. എതിരില്ലാതെ കൗണ്‍സിലറായാണ് അദ്ദേഹം നഗരസഭാ ചെയര്‍മാനാവായത്.

സംഘടനയിലും അദ്ദേഹത്തിന്റെ മനോഭാവം അതായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാര്യദര്‍ശിയായ അദ്ദേഹം ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ട്രഷററായും പ്രവര്‍ത്തിച്ചു. സംഘടനയില്‍ ഭാരവാഹിത്വമുള്ളപ്പോള്‍ ശാരീരിക അവശതകള്‍ മറച്ചുവെച്ചുപോലും അദ്ദേഹം യോഗങ്ങളിലെത്തിയിരുന്നു. എന്നും സംഘടനയോടും നേതാക്കളോടും സ്‌നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. സംഘടനയിലെ ദുഃഖകരമായ പിളര്‍പ്പില്‍ ഞങ്ങള്‍ ഇരു ചേരിയിലായപ്പോഴും വ്യക്തിബന്ധത്തിന് ഒരുലച്ചിലും തട്ടിയില്ല. അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാവാന്‍ പ്രയത്‌നിച്ചവരില്‍ പ്രധാനികളില്‍ ഒന്ന് ഷംനാട് സാഹിബാണ്.

പിന്നോക്ക പ്രദേശമായ കാസര്‍ക്കോടിയും എം.എല്‍.എ എന്ന നിലയില്‍ നാദാപുരത്തിനും ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍, തലശ്ശേരി-നാദാപുരം പാലം തുടങ്ങിയ വികസന കയ്യൊപ്പുകള്‍ നിയമനിര്‍മ്മാണ സഭകളിലും നിരവധിയുണ്ട്. എം.എല്‍.എയും മന്ത്രിയും എം.പിയും കേന്ദ്രസഹമന്ത്രിയുമൊക്കെയായി പാര്‍ട്ടി എനിക്ക് പല ദൗത്യങ്ങളും ഏല്‍പ്പിച്ചപ്പോള്‍ ഉപദേശം തേടാന്‍ ഞാന്‍ സമീപിച്ചിരുന്ന ജ്യേഷ്ഠ സോഹദരനായിരുന്നു അദ്ദേഹം. സൗമ്യവും അതേസമയം ചടുലവുമായിരുന്നു നീക്കങ്ങള്‍. കലര്‍പ്പില്ലാത്ത കുലീനനായ ശുഭ്രവ്യക്തിത്വം. കേരളീയ സമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കും അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രയോജനപ്പെടുത്തിയെന്ന് കാലം തെളിയിക്കും.

2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

നാൽപതാണ്ടിലും ഓർക്കപ്പെടുന്ന ഇബ്രായിൻച്ച

കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിത്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ്  ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    പ്രസിഡൻറായും   സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം
രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബു മായി     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത്

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു

      

മുസ്തഫ മച്ചിനടുക്കം

വൈസ്  പ്രസിഡന്റ്

ചെമ്മനാട്  പഞ്ചായത്ത്' മുസ്ലിം ലീഗ്




പ്രവർത്തിക്ക

കരുണാനിധിയും മുസ്ലിം ലീഗും

കരുണാനിധിയും മുസ്‌ലിംലീഗും

August 8, 2018

    

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. തന്റെ ‘ഏറ്റം അന്‍പുക്കൂറിയ (സ്‌നേഹമുള്ള) മഹാമനിതന്‍ മറന്തുവിട്ടാര്‍’ എന്ന് പറഞ്ഞായിരുന്നു കരുണാനിധിയുടെ വിലാപം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപകനേതാവിന്റെ പേരില്‍ രീപീകരിച്ച രാജ്യത്തെ ഏക ജില്ലയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ ‘നാഗൈ ഖാഇദേമല്ലത്ത്’. 1972ലായിരുന്നു ഇത്. കരുണാനിധിയായിരുന്നു അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. എന്നാല്‍ 1997ല്‍ വ്യക്തികളുടെ പേരുള്ള ജില്ലകളെല്ലാം മാറ്റിയപ്പോഴാണ് നാഗപട്ടണം എന്ന് പേര് മാറ്റിയത്.
മുസ്‌ലിംലീഗിന്റെ പ്രഥമ രൂപീകരണയോഗം 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലായിരുന്നു.ദ്രാവിഡരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു കരുണാനിധിയും ഖാഇദേമില്ലത്തുമായുണ്ടായിരുന്നു ബന്ധം. തന്തൈപെരിയാറും അണ്ണാദുരൈയും കാമരാജും എം.ജി.ആറും കരുണാനിധിയുമെല്ലാം ഖാഇദേമില്ലത്തുമായി അളവില്ലാത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1949ല്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് പിരിഞ്ഞ അണ്ണാദുരൈയാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അതുമുതല്‍ ഡി.എം.കെയും മുസ്‌ലിംലീഗും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് കരുണാനിധിയിലെത്തിയത്. പെരിയാറിനും അണ്ണാദുരൈക്കും കാമരാജിനും കരുണാനിധിക്കുമെല്ലാം ഉറ്റ ബന്ധമാണ് ഖാഇദേമില്ലത്തും മുസ്‌ലിം ലീഗുമായി ഉണ്ടായിരുന്നത്. കരുണാനിധി ഇക്കാര്യം ഖാഇദേമില്ലത്തിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ചെന്നൈയിലെ ഖബറിടത്തില്‍ പലപ്പോഴും ഈ നേതാക്കള്‍ എത്തുമായിരുന്നു.മുഖ്യമന്ത്രിമാരായിരുന്ന എ.ഐ.ഡി.എം.കെ നേതാക്കളായ എം.ജി.ആറും ജയലളിതയും ഇവിടം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. 1941ല്‍ മുഹമ്മദലി ജിന്ന പങ്കെടുത്ത ചെന്നൈ സമ്മേളനത്തിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയതും ഖാഇദേമില്ലത്തായിരുന്നു. 1950ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 29 നിയമസഭാംഗങ്ങളെ വിജയിപ്പിച്ച് പ്രതിപക്ഷനേതാവായ ഖാഇദേമില്ലത്തിനെ ഇതിന് സഹായിച്ചത് ദ്രാവിഡ രാഷ്ട്രീയവും കരുണാനിധിയടക്കമുള്ള ഡി.എം.കെ നേതൃത്വവുമായിരുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗീയവാദികള്‍ മുസ്‌ലിംലീഗിനെ വര്‍ഗീയകക്ഷിയായി ദുഷ്പ്രചരണം നടത്തിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റും ഹിന്ദു -മുസ്‌ലിം സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഡി.എം.കെയും മുസ്‌ലിംലീഗും വഹിച്ച പങ്ക് നിസ്സീമമാണ്. ഇതില്‍ കരുണാനിധിയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതും. പില്‍ക്കാലം ഏറെക്കുറെ എല്ലാകാലത്തും മുസ്‌ലിംലീഗിനെ ഉറ്റ ഘടകക്ഷിയായാണ് കരുണാനിധിയും ഡി.എം.കെയും കണ്ടിരുന്നത്. ഒരുതവണ മാത്രം ബി.ജെ.പിയുമായി കരുണാനിധി സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അല്‍പകാലത്തേക്ക് ബന്ധം ഉലഞ്ഞത്. 1999-2004 ലെ വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട്ടിലെ പല സമ്മേളനങ്ങളിലും കരുണാനിധി നേരിട്ടെത്തിുമായിരുന്നു. 1998ല്‍ ചെന്നൈയില്‍ നടന്ന ലീഗ് സുവര്‍ണജൂബിലി മഹാസമ്മേളനത്തില്‍ കരുണാനിധി ചരിത്രം അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതായിരുന്നു പാര്‍ട്ടി അഖേലേന്ത്യാപ്രസിഡന്റ് ബനാത്‌വാല പങ്കെടുത്ത അവസാനപൊതുപരിപാടി.