ഈ ബ്ലോഗ് തിരയൂ

2026 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കാലത്തെ അടയാളപ്പെടുത്തുന്ന രണ്ട് ഗ്രന്ഥങ്ങൾ


ഒരു വലിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രണ്ട് ഗ്രന്ഥങ്ങളാണ് സമീപഭാവിയിൽ പ്രകാശനം ചെയ്യപ്പെടുന്നത്

 അത്യുത്തര കേരളത്തിലെ പ്രഥമ മത ഭൗതിക കലാലയവും കേരളത്തിലെ തന്നെ അറബി കോളേജുകളിൽ പ്രഥമ സ്ഥാനീയവുമായ ചമ്മനാട്  പരവടുക്കത്ത് സ്ഥിതി ചെയ്യുന്ന    ആലിയ ലിയ അറബിക് കോളേജിൽ ദീർഘകാലം  അധ്യാപകനായും പ്രിൻസിപ്പലായും റെക്ടറായും   സേവനം ചെയ്ത    പണ്ഡിത ശ്രേഷ്ഠൻ കെ വി അബൂബക്കർ ഉമരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന അറിവ് അടയാളം അദ്ദേഹത്തിന്റെ ശിഷ്യൻ വാഴക്കാട്
 രചിച്ച ആലിയ അലൂംനി പ്രസിദ്ധപ്പെടുത്തുകയാണ്       ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകൻ കൂടിയായ അദ്ദേഹത്തിലൂടെ 
 സംഘടന ചരിത്രവും ഒപ്പം ആലിയ  അറബിക് കോളേജ്
 ഉദയം ചെയ്ത സാമൂഹിക സാംസ്കാരിക പശ്ചാത്തലവും    എട്ട് പതിറ്റാണ്ടിലധികമായി
 ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെയും ഒപ്പം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ വിദ്യാഭ്യാസ രംഗത്ത് ഉത്തരമലബാറിൽ ഒരുപടി മുമ്പിൽ നിൽക്കുകയും പരിഷ്കരണ നവോത്ഥാന പ്രവർത്തനങ്ങളിൽ
 കാലത്തിനുമുമ്പേ സഞ്ചരിക്കുകയും ചെയ്ത ചെമ്മനാടിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുകയാണ്      തലമുറകൾ മാറി വരികയും ചരിത്രങ്ങൾ വിസ്മൃതിയിൽ ആവുകയും ചെയ്യുമ്പോൾ   ഇന്നലെകളിലെ
 ഓർമ്മകൾ ഒരു വ്യക്തിയിലൂടെയാണെങ്കിലും ലിഖിത രൂപത്തിൽ    രേഖപ്പെടുത്തപ്പെടുന്നത്     എന്തുകൊണ്ടും സ്വാഗതാർഹമാണ്    

 സെപ്റ്റംബർ 26 ആം തീയതിആലിയ ക്യാമ്പസിൽ വച്ച്     നടത്തപ്പെടുന്ന  അലുംനി സംഗമത്തിൽ 
 വെച്ചാണ് ഗ്രന്ഥം പ്രകാശിതമാകുന്നത് 

 ചെമ്മനാടിന്റെയും ആലിയയുടെയും നാൾവഴികളിൽ പ്രകാശം പരത്തി കടന്നുപോയ ഒരുപാട് വ്യക്തിത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ പരാമർശിക്കപ്പെടുന്നു എന്നുള്ളത്     ഗ്രന്ഥത്തിന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു


 നാട്ടുകാരുടെ കെ വി ഉസ്താദ് ജീവിച്ചിരിക്ക തന്നെ അദ്ദേഹത്തിന്റെ ചരിത്രം വായിക്കപ്പെടുന്നു എന്നുള്ളതും    സന്തോഷം പകരുന്നതാണ്      


 പണിപ്പുരയിലുള്ള മറ്റൊരു ഗ്രന്ഥം കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഹാജിയുടെ പിതാവ് കല്ലട അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണി കയാണ്      ദാനശീലനായിരുന്ന കല്ലട്ര ഹാജിയും   ആരംഭ ദശയിൽ ആലിയ അറബി കോളേജിനോട്  ചേർന്ന് നിൽക്കാൻ ആഗ്രഹിച്ചെങ്കിലും    സമുദായത്തിനകത്തെ വീക്ഷണ  വൈജാത്യങ്ങളാൽ    ആലിയയുടെ മാതൃകയിൽ മറ്റൊരു അറബി കോളേജ് കാസറഗോഡ് താലൂക്കിൽ   ഉദയം ചെയ്യുന്നതിന് കാരണഭൂതനായി മാറുകയായിരുന്നു

 കേരളത്തിൽ തന്നെ വലിയ വിദ്യാഭ്യാസ ശൃംഖല പടുത്തുയർത്തിയ സഅദിയ്യ അറബിക് കോളേജിന്റെ ഉത്ഭവവും രൂപീകരണ പശ്ചാത്തലവും   കല്ലടയുടെ കാലം എന്ന ഗ്രന്ഥത്തിൽ    വിശദമാക്കപ്പെടുന്നു


 അതോടൊപ്പം  അവിഭക്ത  കണ്ണൂർ ജില്ല മുസ്ലിം ലീഗിന്റെ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക ഡയറക്ടറും ഒക്കെയായിരുന്ന  കല്ലട അബ്ദുൽ ഖാദർ ഹാജിയുടെ ഓർമ്മകൾ പങ്കുവെക്കപ്പെടുന്ന ഗ്രന്ഥത്തിൽ അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അദ്ദേഹം ജീവിച്ചു പോയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ഗ്രന്ഥം ആയിരിക്കും എന്നുള്ളതിൽ സംശയമില്ല   

 1921 ലെ മലബാർ സമരാനന്തര സാമൂഹിക പശ്ചാതലവും മുസ്ലിം ലീഗിന്റെ കടന്നുവരവും സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ    രൂപീകരണവും അതിന്റെ വളർച്ചയും 
 ചന്ദ്രിക ദിനപത്രത്തെ നിലനിർത്തി പോന്നതും
 അതിൽ കല്ലട്ര ഹാജിയുടെ സംഭാവനകളും   അനാവരണം ചെയ്യപ്പെടുന്ന മഹൽ സംരംഭം ആയിരിക്കും കല്ലടയുടെ കാലം 

 സമീപ ഭാവിയിൽ തന്നെ ഈ ഗ്രന്ഥവും  ചരിത്ര കുതുകികളായ വായനക്കാരുടെ കൈകളിൽ എത്തും 

 ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ എഡിറ്റിങ് പത്രപ്രവർത്തകനായ ഷെരീഫ് സാഗർ ആണ് 
 നിർവഹിക്കുന്നത്

 മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരും അടക്കമുള്ളവർ 
 കല്ലട്രയുടെ   ഓർമ്മകൾ രേഖപ്പെടുത്തുന്ന ചരിത്രഗ്രന്ഥം ആയിരിക്കും കല്ലട്ര യുടെ കാലവും എന്ന് വിശ്വസിക്കുന്നു




മുസ്തഫ മച്ചിനടുക്കം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ