ഈ ബ്ലോഗ് തിരയൂ
2026 സെപ്റ്റംബർ 11, വെള്ളിയാഴ്ച
2026 മാർച്ച് 9, തിങ്കളാഴ്ച
മുസ്ലിം ലീഗ് @78
*അഭിമാനപൂർവ്വം മുസ്ലിം ലീഗ്*@ *78*
വിഭജനത്തിന്റെ മുറിപ്പാടുകൾ ഉണങ്ങുന്നതിനു മുമ്പ്
സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി ഭാരതത്തിന്റെ തെരുവുകളിൽ അർദ്ധ നഗ്നനായി സഞ്ചരിച്ച സ്നേഹത്തിന്റെ അവദൂതൻ ഇന്ത്യയുടെ പ്രിയപ്പെട്ട മഹാത്മജി
ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ
നാല്പതാം നാളിൽ 1948 മാർച്ച് 10 മദിരാശിയിലെ രാജാജി ഹാളിൽ മഹാനായ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ പിറവികൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
നീണ്ട 78 വർഷം പൂർത്തീകരിക്കുകയാണ്
ആക്ഷേപങ്ങളും പരിഹാസങ്ങളും അവഗണിച്ചുകൊണ്ട്
ഒരു സമൂഹത്തെ രാജ്യത്തിന്റെ പുനർനിർമ്മാണ പ്രക്രിയകളിൽ പങ്കാളികളാക്കിക്കൊണ്ട്
അഭിമാന ബോധത്തോടെ മുമ്പോട്ടു നയിക്കുക എന്ന വലിയ ദൗത്യമാണ് മുസ്ലിം ലീഗ് സ്വതന്ത്ര ഭാരതത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത് സന്നിഗ്ധ ഘട്ടങ്ങളിൽ സമൂഹത്തിന് ആശ്വാസവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നിലനിൽപ്പിനും വലിയ സംഭാവനകൾ മുസ്ലിം ലീഗ് നൽകി പോന്നിട്ടുണ്ട്
വടക്കേ ഇന്ത്യയെ അപേക്ഷിച്ച് അവിഭക്ത ഭദ്രാസ് സംസ്ഥാനത്ത് മുസ്ലിം ലീഗ് കൂടുതൽ
സ്വീകാര്യത നേടുകയുണ്ടായിട്ടുണ്ട്
ഭാഷാ സംസ്ഥാന രൂപീകരണ ശേഷം
മലയാളക്കരയിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ പ്രസ്ഥാനമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വളർന്ന പന്തലിച്ചു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്
ഇടതടവില്ലാതെ ഇന്ത്യയുടെ പാർലമെന്റിൽ മുസ്ലിം ലീഗിന്റെ ശബ്ദം നിലച്ചു പോവാതെ സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്
കേവലം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങൾക്കും അപ്പുറം
രാജ്യത്തിലെ പ്രബലമായ ഒരു ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്ഥിത്വം നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള ജനാധിപത്യ പോരാട്ടത്തിന് വേണ്ടിയാണ് മുസ്ലിം ലീഗിന്റെ പ്രതിനിധികൾ നിയമനിർമ്മാണ സഭകളെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ
വിശിഷ്യാ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലും
ഭരണഘടനാ നിർമ്മാണ സഭയിൽ മുസ്ലിം ലീഗ് നടത്തിയിട്ടുള്ള പോരാട്ടം
ആർക്കും വിസ്മരിക്കാവതല്ല അവിടുന്നിങ്ങോട്ട് അവകാശ ധ്വംസനത്തിന്റെ ഓരോ ഘട്ടത്തിലും പോരാട്ടത്തിന്റെ ഫോർ മുഖങ്ങളിൽ തീപ്പന്തമായി മാറാൻ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്
*അവകാശങ്ങൾ ഭരണഘടനയിൽ സുരക്ഷിതമായതുകൊണ്ടുമാത്രം സംതൃപ്തി അടയാൻ ആവില്ലെന്നും മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഭരണഘടനയോട് കൂട് പുലർത്താതിരിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ ഒരു പ്രസ്ഥാനം ആവശ്യമാണെന്നും അതിനുവേണ്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിലകൊള്ളുന്നത് എന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മുമ്പാകെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂഫിവര്യനായ ഖാഇദേ
മില്ലത്ത് സമർത്ഥിക്കുകയുണ്ടായി*
അധികാരത്തിന്റെ നാലയലത്ത് മുസ്ലിംലീഗിന് ഇടമില്ലെന്ന്
നിരീക്ഷിച്ച രാഷ്ട്രീയ വിശാരദന്മാരും എതിരാളികളും നോക്കിനിൽക്കെ ഗ്രാമസഭ മുതൽ ഇന്ദ്രപ്രസ്ഥം വരെ ഹരിതരാഷ്ട്രീയത്തിന്റെ
കൊടിവാഹകർ ജയിച്ചു കയറുകയും ഭരണത്തിന്റെ ഭാഗമാവുകയും ചെയ്തത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല
*ഒരിക്കൽപോലും ഭരണഘടനാ പദവികൾ ദുരുപയോഗം ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും അപരന്റെ അവകാശങ്ങളിൽ കൈ വെക്കാതിരിക്കാനുള്ള വിവേകം എന്നും മുസ്ലിം ലീഗ് നിലനിർത്തി പോന്നിട്ടുണ്ട്*
അധികാരം ഇല്ലാത്ത ലീഗിന് രാജ്യത്ത് അര നിമിഷം പോലും നിലനിൽക്കാനാവില്ലെന്ന്
വിധിയെഴുതിയ രാഷ്ട്രീയ ആചാര്യന്മാരുടെ വിശകലനങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട്
ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും തങ്ങളുടെ ശക്തി ചോർത്തി കളയാൻ
ആർക്കും ആവില്ലെന്ന് പ്രവർത്തനത്തിലൂടെ മുസ്ലിം ലീഗ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്
വിശ്വാസം മുറുകെപ്പിടിച്ചു കൊണ്ടു തന്നെ രാജ്യത്തിന്റെ മതേതര സ്വഭാവത്തോട് ചേർന്ന് നിൽക്കാൻ സാധിക്കുമെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചതാണ് മുസ്ലിം ലീഗ് പ്രസ്ഥാനം
*സമകാലിക രാഷ്ട്രീയത്തിൽ*
*മുസ്ലിംലീഗിന്റെ സാന്നിധ്യം ഭയപ്പെടുന്ന ക്ഷുദ്ര ശക്തികൾ ഓരോ വിശ്വാസത്തിലും ഈ ഹരിത പ്രസ്ഥാനത്തെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതിനെ* *മുസ്ലിം ലീഗ് പാർട്ടി അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുകയാണ്*
*രാഷ്ട്രീയ ഉത്തരവാദിത്വങ്ങളോടൊപ്പം മാനവികതയുടെ ഉദാത്തമായ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മുസ്ലിം ലീഗിനെ പലരും അസൂയയോടെ നോക്കി കാണുകയാണ്*
രാജ്യ തലസ്ഥാനത്ത് ആസ്ഥാനമന്ദിരം എന്ന
പ്ലാറ്റിനം ജൂബിലി സമ്മേളന പ്രഖ്യാപനം യാഥാർത്ഥ്യമാക്കിയ മുസ്ലിംലീഗ് പാർട്ടി ദേശീയ രാഷ്ട്രീയത്തിലും തങ്ങളുടെ സാന്നിധ്യം നിലനിർത്തി പോരുന്നു
✍️ *മുസ്തഫ മച്ചിനടുകം*
2026 ജനുവരി 31, ശനിയാഴ്ച
വിസ്മയം തീർത്ത ബഹുമുഖ പ്രതിഭ*
*വിസ്മയം തീർത്ത ബഹുമുഖ പ്രതിഭ*
✍️ മുസ്തഫ മച്ചിനടുക്കം
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന അഹമ്മദ് സാഹിബിന്റെ
ഓർമ്മകൾക്ക് 9 വർഷം
കണ്ണൂരിന്റെ മണ്ണിൽ നിന്നും പിച്ചവെച്ച് തുടങ്ങിയ പൊതു ജീവിതം സംഭവബഹുലമായിരുന്നു
കണ്ണൂർ മുനിസിപ്പാലിറ്റി മുതൽ ഐക്യരാഷ്ട്രസഭ വരെ തന്റെ അനിതര സാധാരണമായ വ്യക്തിത്വം കൊണ്ട് വിസ്മയം തീർത്ത ബഹുമുഖ പ്രതിഭയായിരുന്നു ഈ അഹമ്മദ് സാഹിബ്
കെഎംസീതി സാഹിബിന്റെ അരുമ ശിഷ്യനും അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഇഷ്ടഭാജനവും സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സന്തതസഹചാരിയായും
പാണക്കാട് പൂക്കോയ തങ്ങളുടെ മാനസപുത്രനായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ
മിത്രമായും പാണക്കാട് ഇളം തലമുറ വരെ നീളുന്ന സ്നേഹ ബന്ധവും നിലനിർത്തി കുടുംബവുമായി അഭേദ്യമായ അടുപ്പം കാത്തുസൂക്ഷിക്കുകയും
ചെയ്ത സ്നേഹനിധിയായ അഹമ്മദ് സാഹിബ്
ഖായിദേ മില്ലത്ത് മുതലുള്ള
നേതാക്കളുടെ നിഴലായി ജീവിക്കുകയും പുതുതലമുറയെ വളർത്തി കൊണ്ടുവരുകയും ചെയ്ത
ലീഗ് രാഷ്ട്രീയത്തിലെ തലമുറകളെ വിളക്കിചേർത്ത കണ്ണിയായിരുന്നു അഹമ്മദ്
സാഹിബ്
സി എച്ചിനുശേഷം പൊതുസമൂഹത്തിന് മുമ്പിൽ മുസ്ലിം ലീഗ് രാഷ്ട്രീയം അഭിമാനപൂർവ്വം സമർപ്പിച്ച മഹാപ്രതിഭയായിരുന്നു അഹമ്മദ് സാഹിബ്
അധികാരത്തിന്റെ നാലയത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിൽ നിന്ന്
പച്ചക്കൊടി പിടിച്ചു
എംഎൽഎയും മന്ത്രിയും എംപിയും കേന്ദ്രമന്ത്രിപദവും
തങ്ങൾക്ക് അപ്രാപ്യമല്ലെന്ന് തെളിയിച്ച അഹമ്മദ് സാഹിബ് സമൂഹത്തിന് നൽകിയ ആത്മവിശ്വാസവും അഭിമാനവും ഒട്ടും ചെറുതല്ല
അഭിശപ്ത കാലഘട്ടത്തിൽ
ഭരണകൂട ഭീകരതയുടെ ഒരു ഇര കൂടിയായിരുന്നു അഹമ്മദ് സാഹിബ് ഏത് ശത്രുവിന്റെ മുമ്പിലും ധൈര്യസമേതം എന്റെ സമുദായം എന്ന് പറഞ് നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ആർജ്ജവം കാട്ടിയ ധീരനായിരുന്നു അദ്ദേഹം കോയമ്പത്തൂരിലെ കലാപഭൂമിയിലും ഗുജറാത്തിലെ ഭീതിത സാഹചര്യത്തിലും ആശ്വാസവും ആത്മധൈര്യവും ആയിരുന്നു
അഹമ്മദ് സാഹിബ്
സേട്ട് സാഹിബ്, ബനാത്ത് വാലസാഹിബ്, അബ്ദുൽ സമദ് സാഹിബ്,ഖാദർ മൊയ്തീൻ സാഹിബ്
എന്നിവർക്കൊപ്പം ദേശീയ രാഷ്ട്രീയത്തിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ അഹമ്മദ് സാഹിബ് ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല
യൂത്ത് ലീഗിനും എം എസ് എഫിനും വനിതാലീഗിനും
എസ്ടിയു വിനും വരെ ദേശീയ
കമ്മിറ്റിയുണ്ടാക്കുകയും മുസ്ലിം ലീഗിന്റെ കർമ്മ മണ്ഡലം വിശാലമാക്കുകയും
ചെയ്ത ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം
അനുയായികൾക്കും സമൂഹത്തിനും എന്നും പ്രത്യാശയും ആത്മാഭിമാനവും പകർന്നു നൽകുന്നതിൽ സി എച്ചിന്റെ പാതയിൽ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു അഹമ്മദ് സാഹിബ്
മുസ്ലിംലീഗിന്റെ മഹാസമ്മേളനങ്ങളിൽ
മുസ്ലിം ലീഗ് സിന്ദാബാദ് വിളിപ്പിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കുന്ന അഹമ്മദ് സാഹിബ് നൽകുന്ന ആവേശം വളരെ വലുതായിരുന്നു
മുസ്ലിം ലീഗിനെതിരെ ഓരോ മണിക്കൂറിലും പുതിയ പുതിയ ആയുധങ്ങൾ പലഭാഗത്തുനിന്നും പുറത്തെടുത്ത് ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അഹമ്മദ് സാഹിബിനെ കൂടുതലായി ഓർത്തു പോവുകയാണ്
സമുദായത്തിന്റെ വിഷയം വരുമ്പോൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഞാനൊരു മുസ്ലിമായിരിക്കും
രാജ്യത്തിന്റെ വിഷയം വരുമ്പോൾ ഒന്നാമനായും രണ്ടാമതായും മൂന്നാമനായും ഞാനൊരു ഇന്ത്യക്കാരനായിരിക്കും
എന്ന മൗലാനാ മുഹമ്മദലി ജൗഹറിന്റെ വാക്കുകൾ നിരന്തരം ഓർമിപ്പിച്ചിരുന്ന
അഹമ്മദ് സാഹിബ്
ഒന്നാമതായും രണ്ടാമതായും
മൂന്നാമതായും പച്ചയായ മുസ്ലിം ലീഗ് കാരനുമായിരുന്നു
എന്റെ ഹൃദയം മുസ്ലിം ലീഗ് ആണെന്ന് പ്രഖ്യാപിച്ച ദേശീയ കൗൺസിൽ യോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം
ഖാദർ മൊയ്തീൻ സാഹിബിനെ ഈറൻ അണിയിപ്പിച്ച ദൃശ്യം
ഓരോ ലീഗുകാരന്റെ മനസ്സിലും മായാതെ കിടക്കുന്നുണ്ടാവും എന്നതിൽ
സംശയമില്ല
2026 ജനുവരി 22, വ്യാഴാഴ്ച
ലീഗിനെതിരായ കടന്നാക്രമണം
.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്വതന്ത്ര ഭാരതത്തിൽ പ്രയാണം ആരംഭിച്ചത് മുതൽ എതിർപ്പുകളും വിമർശനങ്ങളും കൂടപ്പിറപ്പ് പോലെ
ഒപ്പമുണ്ടായിരുന്നു
ആരംഭം മുതൽ ലീഗിന്റെ
ശക്തി കേന്ദ്രം പഴയ മദ്രാസ് സംസ്ഥാന ത്തിന്റെ ഭാഗമായിരുന്ന
മലബാർ ജില്ലയായിരുന്നു
വിഭജനാനന്തര ഭാരതത്തിൽ വണ്ടിക്കൂലിക്ക് വകയുള്ളവരൊക്കെ പാക്കിസ്ഥാനിലേക്ക് ചേക്കേറുകയും ഇവിടെ
നിലയുറപ്പിച്ച സമ്പന്ന വർഗ്ഗം മുസ്ലിം ലീഗിനോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്തപ്പോൾ നേതൃദാരിദ്ര്യം വടക്കേ ഇന്ത്യയിൽ മുസ്ലിംലീഗിന്റെ വളർച്ചയ്ക്ക് വലിയ വികാതമായി മാറിയെങ്കിൽ
മലബാറിലും ഭാഷ സംസ്ഥാന രൂപീകരണ ശേഷം കേരളക്കരയിൽ ആകമാനവും മുസ്ലിം ലീഗിന്റെ നേതൃത്വം അചഞ്ചലമായി നിലകൊണ്ടതിന്റെ ഭാഗമായി ശക്തമായ അടിത്തറയും അതുവഴി ന്യൂനപക്ഷ സമൂഹങ്ങൾക്ക് സംഘടിത ബോധവും അസ്ഥിത്വ സംരക്ഷണവും ഉറപ്പ് വരുത്താൻ സാധിച്ചു എന്നുള്ളത് നഗ്ന യാഥാർഥ്യമാണ് മുസ്ലിങ്ങളാദി മതന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുമ്പോഴും ബഹുസ്വര സമൂഹത്തിൽ
സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ മുസ്ലിം ലീഗ് വഹിച്ചിട്ടുള്ള പങ്ക് ആർക്കും നിഷേധിക്കാനാവാത്തതാണ് ഒപ്പം സമുദായത്തിനകത്ത് വ്യത്യസ്തചിന്താധാരകളുമായി പ്രവർത്തിക്കുന്ന ആളുകളെയൊക്കെ ഒരു കൊടിക്കൂറയ്ക്ക് പിന്നിൽ ഒരുമിച്ച് നിർത്താനും മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്
മതനിരാസത്തിന്റെയും മതനിഷേധത്തിന്റെയും
വക്താക്കളോട് സംവദിക്കുമ്പോൾ
മതമല്ല മതമല്ല മതമല്ല പ്രശ്നം എന്ന മുദ്രാവാക്യത്തിന് ബദലായി മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞതിനെ മുറിച്ചെടുത്ത് മുസ്ലിംലീഗിന്റെയും ചില നേതാക്കളുടെയും മേൽ വർഗീയ ചാപ കുത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടകരവും തെറ്റിദ്ധാരണ ജനകവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല
ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയിൽ തന്നെ മതവിശ്വാസത്തിനും പ്രചാരണത്തിനുമുള്ള
അവകാശം നേടിയെടുക്കുന്നതിൽ മുസ്ലിംലീഗിന്റെ നേതാക്കന്മാർ തന്നെയാണ് മുൻപിൽ നിന്നിട്ടുള്ളത് ഖായിദ് എ മില്ലത്തിന്റെയും ബി പോക്കർ സാഹിബിന്റെയും പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളിൽ ഒട്ടുമുക്കാലും എന്നുള്ളത്
വിസ്മരിക്കാനാവാത്തതാണ് തീർച്ചയായും മുസ്ലിം സമുദായത്തിന്റെ ഭൂമികയിലാണ് മുസ്ലിം ലീഗിന്റെ അടിത്തറ അതേസമയം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മാനിക്കുകയും രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയകളിൽ ഭാഗവാക്കാവുകയും
ചെയ്തുകൊണ്ട് ഒരു സമൂഹത്തെ രാഷ്ട്രത്തിന്റെ പൊതുധാരയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്ന
ദൗത്യമാണ് മുസ്ലിം ലീഗ് പാർട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നത് നാളിതുവരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ നിതാന്തമായ ജാഗ്രത മുസ്ലിം ലീഗ് പാർട്ടി പുലർത്തിയിട്ടുണ്ട്
ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നതോടൊപ്പം തന്നെ
സമുദായ സൗഹാർദ്ദവും
മുസ്ലിംലീഗിന്റെ ഭരണഘടനയിലും
പ്രഖ്യാപിത ലക്ഷ്യമായും
എഴുതിച്ചേർക്കപ്പെട്ടതാണ്
മറ്റേതൊരുമതേതര രാഷ്ട്രീയ പാർട്ടിയെയും പോലെ പ്രായപൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും
മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കാവുന്നതാണ്
തങ്ങളുടെ വിശ്വാസം ബലി കഴിക്കാതെ തന്നെ
മുസ്ലിം ലീഗിൽ പ്രവർത്തിക്കാൻ ഇതര സമുദായ അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത്
എം ചടയൻ മുതൽ എ പി ഉണ്ണികൃഷ്ണൻ വരെയുള്ളവരുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏതൊരാൾക്കും വ്യക്തമാകുന്നതാണ്
ഏറ്റവും അവസാനം നാഗപൂരിൽ കോർപറേഷനിലേക്ക്തിരഞ്ഞെടുക്കപ്പെട്ട ലീഗിന്റെ നാല് കൗൺസിലർമാരിൽ
ഒരാൾ രേഖ വിശ്വാസ് പാട്ടീൽ എന്ന അമുസ്ലിം വനിതയാണ് സംവരണത്തിന്റെ നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ തന്നെ ഇതര മതസ്ഥരായ ആളുകളെ
മത്സരിപ്പിക്കാനും വിജയിപ്പിക്കാനും മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട്
ഒരുപാട് വനിതാ നേതാക്കൾ പ്രാഗല്ഭ്യം കൊണ്ടും പരിചയം കൊണ്ടും യോഗ്യരായിരിക്കുമ്പോൾ തന്നെ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലേക്ക്
അഡ്വക്കേറ്റ് സ്മിജിയെ
പാർട്ടി അവരോധിച്ചത്
ഒരുവിധ സമ്മർദ്ദവും ഇല്ലാതെയാണ്
ജീവിതം കൊണ്ടും കർമ്മം കൊണ്ടും മതേതരത്വത്തിന് കരുത്ത് പകർന്ന
പാരമ്പര്യമാണ് മുസ്ലിംലീഗിന്റേത്
ഇന്ത്യയിലെ നിയമനിർമ്മാണ സഭകൾക്കകത്തും പുറത്തും തീവ്രവാദത്തിനെതിരെ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ ശബ്ദിച്ചിട്ടുള്ള മുസ്ലിം ലീഗ്
പാർട്ടിയുടെ കൊടി വാഹകൻ ആയിരിക്കെ തന്നെ രാജ്യത്തിന്റെ പ്രതിനിധിയായി
ഐക്യരാഷ്ട്രസഭയിലും ലോകവേദികളിലും മതേതര ഭാരതത്തിന്റെ ശബ്ദമായിരുന്ന അഹമ്മദ് എന്ന വിശ്വ പൗരനെ സാന്ദർഭികമായി ഓർത്തു പോവുകയാണ്
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും, കെഎംസീതി സാഹിബ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, പി എംഎസ് എ പൂക്കോയ തങ്ങൾ മുതൽ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കം
ഹൈദരാലി തങ്ങളും ഇപ്പോൾ
സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങളും അനുവർത്തിച്ചു വരുന്നതും സഹവർത്തിത്വത്തിന്റെയുംമതേതരത്വത്തിന്റെയും സുപ്രഭാത ശുഭ്ര പാതതന്നെയാണ്
ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പായി സിപിഎം പാർട്ടിയുടെ ദേശീയ പദവിയും ചിഹ്നവും നഷ്ടപ്പെട്ട് പോകാവുന്ന പഠിതാവസ്ഥയെക്കുറിച്ച് പരിഭവിച്ച് അണികൾക്ക് സന്ദേശം നൽകിയ എ കെ ബാലൻ മുതൽ സജി ചെറിയാൻ വരെയുള്ളവർ
നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ സി.പി എമ്മിന് പിടിവള്ളി നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയിൽ നിന്നുള്ള വിഭ്രാന്തിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്
✍️ *മുസ്തഫ മച്ചിനടുക്കം*
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)