ഈ ബ്ലോഗ് തിരയൂ

2018 മാർച്ച് 10, ശനിയാഴ്‌ച

മുസ്ലിം ലീഗിന്റെ ഏഴ്പതിറ്റാണ്ട്

മുസ്്‌ലിം ലീഗിന്റെ ഏഴു പതിറ്റാണ്ട്

March 9, 2017

    

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപതാം വയസിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശകളുമാണ് ഈ പ്രസ്ഥാനം പകരുന്നത്. ഇന്നേക്ക് അറുപത്തൊമ്പതു കൊല്ലം മുമ്പ് – 1948 മാര്‍ച്ച് 10ന്- ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മഹിതമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന മഹത്തായ നേതൃ നിരക്കുകീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്. രൂപീകരണ ഘട്ടം മുതല്‍ ഇന്നുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ചുപോരുന്നത് രാജ്യസേവനവും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്‍പത്തിന്റെ സംസ്ഥാപനവും എന്ന ഖാഇദേമില്ലത്തിന്റെ ദൗത്യമാണ്. ഖാഇദേമില്ലത്ത് വിട്ടുപിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്, ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും വക്താവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്നായിരുന്നു.
രാഷ്ട്രപിതാവ് വര്‍ഗീയ ഭ്രാന്തനാല്‍ കൊലചെയ്യപ്പെടുന്നതിന് ഇരുപതുദിവസം മുമ്പ് 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു എത്തുന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ ദൂതുമായായിരുന്നു ബാറ്റന്റെ വരവ്. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു ഉപദേശം. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ നിറഞ്ഞ ലക്ഷ്യബോധത്തോടെയുള്ളതും അതിധീരവുമായിരുന്നു. ‘എനിക്കതിന് കഴിയില്ല. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അതുസംഭവിക്കുക തന്നെ ചെയ്യും.’ മുസ്്‌ലിംകളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി ഭരണഘടനാ നിര്‍മാണ സഭാംഗമെന്ന നിലയില്‍ ഖാഇദേമില്ലത്ത് നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു. വിഭജനാനന്തരം ഏറെ ദുരിതങ്ങള്‍ക്കിരയായിട്ടും ഇന്ത്യന്‍ മുസ്്‌ലിംകള്‍ കൈക്കൊണ്ട സംയമനവും രാജ്യസ്‌നേഹവും ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സദസ്സിനോടായി പറഞ്ഞു: രാജ്യത്തെ പൗരന്മാരുടെ സന്തുലിതമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സംവരണം അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് അതേപടി ലഭിക്കണം.
അന്നത്തെ മൂന്നരക്കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ ഹൃദയനഭസ്സിലെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെ പ്രതിഫലിച്ചത്. സ്വരാജ്യസ്‌നേഹം മുസ്്‌ലിമിന്റെ രക്തത്തിലലിഞ്ഞതാണെന്ന് തെളിയിക്കുന്നതായിരുന്നു ഖാഇദേമില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും നയനിലപാടുകളെല്ലാം. ഇന്ത്യയില്‍ വര്‍ഗീയതയും അഴിമതിയും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയെന്ന സല്‍പേര് നിലനിര്‍ത്താന്‍ എക്കാലവും മുസ്‌ലിം ലീഗിന് സാധിച്ചത് അതിന്റെ മഹത്തായ പൈതൃകവും നിസ്വാര്‍ത്ഥരായ നേതാക്കളുടെയും അനേകലക്ഷം അനുയായികളുടെയും കര്‍മ്മവിശുദ്ധിയും കൊണ്ടാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി.പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ് തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമര്‍പ്പണം ഇതിനു കരുത്തുപകര്‍ന്നു. ഇന്ത്യയുടെ മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് ജീവിക്കുകയാണ് രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സമാധാനത്തിനും കരണീയം എന്നാണ് രാജ്യത്തെ ഓരോ പൗരനോടും മുസ്്‌ലിം ലീഗ് അഭ്യര്‍ത്ഥിക്കുന്നത്.
വിഭജനാനന്തരം കായികമായ ഭീഷണിയും സാമൂഹികമായ അവമതിപ്പും വിദ്യാഭ്യാസത്തിന്റെ അഭാവവുമായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളെ തുറിച്ചുനോക്കിയിരുന്നത്.
മുസ്്‌ലിം ലീഗിന്റെ
ഏഴു പതിറ്റാണ്ട്
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പരിഹാരമായിരുന്നു ഇതിന് ഖാഇദേമില്ലത്ത് മുന്നോട്ടുവെച്ചത്. രാജ്യത്തെ അധ:കൃതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായിട്ടില്ല. മുസ്‌ലിംകളുടെ അവസ്ഥയും അതില്‍നിന്ന് ഭിന്നമല്ലെന്നുമാത്രമല്ല, മറ്റുള്ളവരില്‍ നിന്ന് ഏറെ താഴെയുമാണ്. യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച മുസ്്‌ലിംകളുടെ സാമൂഹ്യനിലവാരം സംബന്ധിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ദാരിദ്ര്യരേഖക്കു കീഴിലുള്ളവരുടെ സംഖ്യ മുപ്പത്തൊന്നു ശതമാനമാണെന്നാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊല്‍ക്കത്തയടക്കമുള്ള പശ്ചിമ ബംഗാളിലെ ചേരികളിലും തെരുവുകളിലും ഇന്നും ഒരു നേരത്തെപോലും വിശടപ്പടക്കാന്‍ വഴിയില്ലാതെ കഴിയുന്നവര്‍ രാജ്യത്തെ രണ്ടാമത്തെ വലിയസമുദായത്തില്‍ പെട്ട ജനലക്ഷങ്ങളാണ്. പതിനെട്ടര കോടി മുസ്്‌ലിംകളില്‍ ഇന്നും പട്ടിണി മാറിയെന്നുപറയാന്‍ കഴിയാത്തത് സന്തുലിതമായ വികസനം സാധ്യമാകാത്തതുകാരണമാണ്. അമ്പതുകളില്‍ നടന്ന ചര്‍ച്ചയില്‍ ഭൂപരിഷ്‌കരണത്തിലൂടെ മാത്രമേ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാകൂ എന്നനയത്തെ ലീഗും ഖാഇദേമില്ലത്തും പിന്തുണച്ചത് ഇതുകൊണ്ടായിരുന്നു.
രാജ്യത്തിന്റെ മതേതരത്വവും ദേശീയോദ്ഗ്രഥനവും സാധ്യമാക്കുന്നതും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതും ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കുന്നതുമായ ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്. സ്വതന്ത്ര ഇന്ത്യയില്‍, വ്യവസ്ഥാപിതമായി പാര്‍ലമെന്ററി സംവിധാനം നിലവില്‍വന്ന 1952 മുതല്‍ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയില്‍ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംലീഗിന്റെ ഭരണ പങ്കാളിത്തംകൊണ്ടുള്ള നേട്ടം ഏറ്റവും നന്നായി അനുഭവിച്ചറിയുന്നവരാണ് കേരള ജനത. രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ മുസ്‌ലിംലീഗ് വഹിച്ച പങ്ക് രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയതാണ്. ഇതെല്ലാം പ്രതീക്ഷയുടെ കിരണങ്ങളാകുമ്പോഴും നവ ഫാസിസ്റ്റുകള്‍ രാജ്യത്ത് പൂര്‍വാധികം ശക്തിപ്രാപിച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂട. എല്ലാ ഭീഷണികളെയും പ്രതിരോധിക്കുന്നതിനു പൗരനുള്ള ഉപാധി ഇന്ത്യയുടെ ഭരണഘടന തന്നെയാണ്. ന്യൂനപക്ഷാവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ സാംസ്‌കാരികവും മതപരവുമായ സ്വത്വം പിന്തുടര്‍ന്ന് ജീവിക്കാന്‍ കഴിയും. നീതിന്യായവ്യവസ്ഥിതിയുടെയും ഭരണഘടനയുടെയും പിന്തുണ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാണ്.
രാജ്യത്ത് ദലിത്-ന്യൂനപക്ഷ വിരുദ്ധരായ കുറച്ചാളുകളാണ് ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്നതും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതും. എന്തൊക്കെ കാടിളക്കിയാലും ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിജയിക്കാന്‍ പോകുന്നില്ല. അതിന് കാരണം ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും അതിന് എതിരാണെന്നതാണ്. ഇന്ത്യന്‍ മുസ്്‌ലിംകളെല്ലാം ഖബര്‍സ്ഥാന്‍ ഉപേക്ഷിച്ച് ശവദാഹം നടത്തണമെന്നാണ് ഫാസിസ്റ്റുകള്‍ പറയുന്നത്. മുസ്്‌ലിംകള്‍ മാത്രമല്ല മറ്റുപല സമുദായക്കാരും ശവദാഹം നടത്താറില്ല. ബി.ജെ.പിയിലെ തന്നെ എല്ലാവരും ഇതംഗീകരിക്കുന്നില്ല. മതത്തിന്റെ പേരിലുള്ള തീവ്ര വര്‍ഗീയ ചിന്താഗതിയെ മുസ്്‌ലിംലീഗ് ശക്തിയുക്തം എതിര്‍ക്കും. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിംലീഗിന്റെ പാരമ്പര്യം. ബാബരി മസ്ജിദ് തകര്‍ത്ത കാലത്തുപോലും അത്യന്തം വേദനാജനകമായിരുന്നിട്ടും സംയമനത്തിന്റെ ഭാഷയാണ് മുസ്‌ലിംലീഗ് സമൂഹത്തിന് പകര്‍ന്നുകൊടുത്തത്. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് താല്‍കാലികമായ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
പിന്നാക്ക ന്യൂനപക്ഷത്തോടൊപ്പം സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാവപ്പെട്ടവര്‍ എന്നിവരുടെയെല്ലാം ക്ഷേമത്തിനാണ് പാര്‍ട്ടി നിലകൊള്ളുന്നത്. ഇന്ത്യയിലെ ജനതയെ വൈജാത്യങ്ങള്‍ മറന്ന് ഒരുമിപ്പിച്ചുനിര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന നിലക്ക് രാജ്യത്തെ മതേതര ചേരിക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു കഴിയും. അതവര്‍ നിര്‍വഹിക്കുമെന്നുതന്നെയാണ് മുസ്‌ലിംലീഗിന്റെ പ്രതീക്ഷ. അന്യരുടെ അവകാശം കവര്‍ന്നെടുക്കുകയില്ലെന്നും അതേസമയം തന്നെ തങ്ങളുടെ അവകാശത്തെ ഒരിഞ്ചുപോലും വിട്ടുകൊടുക്കുകയില്ലെന്നുമാണ് മുസ്‌ലിം ലീഗിന്റെ സിദ്ധാന്തം. മഹാനായ സി.എച്ചിന്റെ ഈ വാചകങ്ങളാണ് ഇന്നും മുസ്‌ലിംലീഗിനെ നയിക്കുന്നത്. ഇതിലൂന്നിനിന്നുകൊണ്ട് രാജ്യത്തിന്റെയും എല്ലാപൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ദുര്‍ബലരുടെയും രക്ഷക്കായി വിവിധ മതേതരസംഘടനകളുമായി ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതില്‍ രാജ്യവും ജനതയും ഈ സംഘടനക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.

    

ന്യൂന പക്ഷ ശാക്തീകരണത്തിന്റെ എഴുപത് വർഷം

   

ന്യൂനപക്ഷ ശാക്തീകരണത്തിന്റെ എഴുപത് വര്‍ഷം

March 10, 2018

    

പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളക്കമുറ്റിയ അധ്യായം രചിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1948 മാര്‍ച്ച് 10ന് മദിരാശി രാജാജി ഹാളില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘദര്‍ശനത്തില്‍ രൂപീകൃതമായ പ്രസ്ഥാനം അജയ്യമായി മുന്നോട്ട്. സംഭവബഹുലമായ എഴുപത് വര്‍ഷം മതേതര ഇന്ത്യക്ക് കരുത്തായി രാജ്യത്തെ മുസ്‌ലിം-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ കൃത്യമായ പങ്ക് അടയാളപ്പെടുത്താന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. അഖണ്ഡതയും ഐക്യവും മതമൈത്രിയും കാത്തുസൂക്ഷിച്ച് ധീരമായി മുന്നോട്ട്‌നീങ്ങുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കാലങ്ങള്‍ക്ക് മുമ്പേ മുന്നോട്ട്‌വെച്ച ആശയങ്ങളാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്.

മുസ്‌ലിംലീഗ് രൂപീകരിക്കുമ്പോള്‍ പലരും ചോദിച്ചു, എന്തിനാണ് മുസ്‌ലിംലീഗ് രൂപീകരിക്കുന്നത് എന്ന്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മുസ്‌ലിംലീഗ് അനിവാര്യമാണെന്ന് വിമര്‍ശകരുടെ മുഖത്ത് നോക്കി ഖാഇദെമില്ലത്ത് പറഞ്ഞ വാക്കുകള്‍ എത്രമാത്രം ദീര്‍ഘദൃഷ്ടിയോടെയായിരുന്നുവെന്ന് പിന്നീടുള്ള നാളുകള്‍ തെളിയിച്ചു.

ന്യൂനപക്ഷങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ അവകാശ പോര്‍ക്കളത്തില്‍ മുന്നില്‍ നിന്നു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കുക, സാമൂഹ്യപരമായ കാരണങ്ങളാല്‍ പിറകിലായ രാജ്യത്തെ മുസ്‌ലിം-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിംലീഗ് സ്ഥാപിത കാലം തൊട്ടേ പറയുന്നതാണ്. മുസ്‌ലിംലീഗ് അത് കര്‍മപഥത്തില്‍ തെളിയിക്കുകയും ചെയ്തു. പിന്നാക്ക വിഭാഗക്കാരനായ ചടയനെ എം.എല്‍.എയാക്കിയതും പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും വിസ്മരിക്കാനാവില്ല.

മുസ്‌ലിംലീഗ് മുന്നോട്ട്‌വെച്ച ആവശ്യങ്ങളുടെ ഫലമായി സര്‍ക്കാറുകള്‍ നിയമിച്ച വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി അതിദയനീയമാണെന്ന വസ്തുതകള്‍ വെളിച്ചത്തു വന്നു. ഒടുവില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം ഇത് നമ്മള്‍ കണ്ടു. ഇന്ത്യയില്‍ മുസ്‌ലിംകളും ദലിതരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരമ ദയനീയമാണെന്ന് യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത് കാര്യഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശ പോര്‍ക്കളത്തില്‍ സിംഹ ഗര്‍ജനമായി മുസ്‌ലിംലീഗ് ജ്വലിച്ചു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സംവരണം കൂടിയേ തീരുവെന്ന മുസ്‌ലിംലീഗ് ആവശ്യം അംഗീകരിക്കപ്പെട്ടു. ശരീഅത്ത് വിഷയമുണ്ടായപ്പോള്‍ പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. ഇങ്ങിനെ ഒട്ടേറെ കാര്യങ്ങളില്‍ മുസ്‌ലിംലീഗ് കൊണ്ടുവന്ന ബില്ലുകള്‍ പാര്‍ലമെന്റ് അംഗീകരിച്ചതെല്ലാം നിറവാര്‍ന്ന ചരിത്രമാണ്.

ഒരിക്കലും ഭരണത്തിലെത്താനൊന്നും മുസ്‌ലിംലീഗിന് കഴിയില്ലെന്ന് കളിയാക്കി നടന്നവര്‍ക്ക് മുന്നില്‍ മുസ്‌ലിംലീഗ് ഉന്നതമായ ഭരണം കാഴ്ചവെച്ചു. സി.എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായും ഇ അഹമ്മദ് കേന്ദ്രമന്ത്രിയായുമൊക്കെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത് മുസ്‌ലിംലീഗിനു എന്നും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. പില്‍ക്കാലത്ത് കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറില്‍ 20 എം.എല്‍.എമാരും അഞ്ച് മന്ത്രിമാരുമുള്ള വലിയ പാര്‍ട്ടിയായി മുസ്‌ലിംലീഗ് മാറുന്നതും നാം കണ്ടു. ഇന്ന് രാജ്യമെങ്ങും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജനാധിപത്യ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്.

വര്‍ഗീയ കലാപങ്ങളും അധികൃതരുടെ പീഢനങ്ങളും മതവൈരംകൊണ്ടുള്ള ആക്രമണങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ രക്ഷക്കെത്താന്‍ രാജ്യത്ത് മുസ്‌ലിംലീഗ് കാണിക്കുന്ന സന്നദ്ധത പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. യു.പിയിലും ഝാര്‍ഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം കേരള മാതൃകയില്‍ ബൈത്തുറഹ്മാ ഭവനങ്ങളും വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളും എത്തിക്കാന്‍ ഊര്‍ജ്ജസ്വലമായി മുസ്‌ലിംലീഗ് ഘടകങ്ങള്‍ രംഗത്തുണ്ട്. രാജ്യമെങ്ങും ഒരു രാഷ്ട്രീയ ചലനം സൃഷ്ടിക്കാനും അധസ്ഥിത സമൂഹങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധത വളര്‍ത്താനും മുസ്‌ലിംലീഗിനു കഴിയുന്നു.

ജനാധിപത്യ മതേതര മാര്‍ഗത്തില്‍ ന്യൂനപക്ഷങ്ങളെ ശാക്തീകരിച്ച് പൊതുസമൂഹത്തിനൊപ്പം എത്തിക്കുകയെന്ന മഹത്തായ ദൗത്യം സഫലമാക്കാന്‍ എഴുപത് വര്‍ഷത്തെ പ്രയാണത്തിലൂടെ മുസ്‌ലിംലീഗിനു വളരെയേറെ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി അതി ദയനീയമാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. മുസ്‌ലിംകളെയും ദലിതരെയും വേട്ടയാടാന്‍ ഭരണത്തിലിരിക്കുന്നവര്‍ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു. രാജ്യം ഫാസിസ്റ്റ് ഭീകരതയില്‍ അകപ്പെട്ടിരിക്കുന്നു. ഇതിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുകയെന്ന മഹദ് ദൗത്യത്തിലാണ് മുസ്‌ലിംലീഗ്.

ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കണം. ജനാധിപത്യം ശക്തിപ്പെടണം. ഭരണഘടന നിലനില്‍ക്കണം. നാനാത്വത്തില്‍ ഏകത്വമെന്ന തത്വത്തെ ബലി കഴിക്കാന്‍ അനുവദിച്ചൂകൂടാ. ഭരണകൂടങ്ങള്‍ രാജ്യ താല്‍പര്യം സംരക്ഷിക്കാനാകണം. ബലി കഴിക്കാനാകരുത്. കേന്ദ്രത്തിലെയും കേരളത്തിലെയും ഇപ്പോഴത്തെ ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. കൊലപാതകങ്ങളും അവകാശ ധ്വംസനങ്ങളും വര്‍ധിക്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായ ചെറുത്ത്‌നില്‍പ്പ് അനിവാര്യമാണ്. ദേശീയ തലത്തില്‍ മുസ്‌ലിംലീഗ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. വിവിധ പദ്ധതികള്‍ ദേശീയ തലത്തില്‍ പാര്‍ട്ടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ മുസ്‌ലിംലീഗിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായി വരുന്നത് ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങളുടെ സ്വീകാര്യതയെയാണ് തെളിയിക്കുന്നത്. ഖാഇദെമില്ലത്ത്, സീതിസാഹിബ്, ബാഫഖി തങ്ങള്‍, പൂക്കോയതങ്ങള്‍, സി.എച്ച്, ശിഹാബ് തങ്ങള്‍, സേട്ടു സാഹിബ്, ബനാത്ത് വാല, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളുടെ പാതയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് പോകാം.

ദേശീയ തലത്തില്‍ ഇന്നത്തെ സ്ഥിതിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മുസ്‌ലിംലീഗ് ശക്തമാണ്. സി.പി.എം പോലും കേരളത്തില്‍ മാത്രമായി ചുരുങ്ങിയ ഘട്ടത്തിലാണ് കേരളത്തില്‍ യു.ഡി.എഫിനൊപ്പവും തമിഴ്‌നാട്ടില്‍ ഡി.എം.കെയൊടൊപ്പവും പ്രബലമായ മുന്നണി ഘടകക്ഷിഎന്ന നിലയില്‍ മുസ്‌ലിംലീഗുള്ളത്. തമിഴ്‌നാട് നിയമസഭയില്‍ പ്രാതിനിധ്യമുള്ള മൂന്ന് കക്ഷികളിലൊന്നാണ് മുസ്‌ലിംലീഗ്. ഈ രണ്ട് സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് നല്ല പ്രകടനം കാഴ്ചവെക്കുമന്ന് പ്രതീക്ഷിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് വളരെ സജീവമായ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും (യു.പി, ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയവ) ഉദാഹരണമാണ്. ദേശീയ തലത്തില്‍ ചുരുങ്ങിയത് പത്ത് സീറ്റെങ്കിലും മല്‍സരിക്കാനുള്ള മുന്നണി സംവിധാനം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

TAGSarticleblogIUMLmuslim leagueP.K Kunjalikkutty


സപ്തതിയുടെ നിറവിൽ മുസ്ലിം ലീഗ്

*സപ്തതിയുടെ   നിറവിൽ*


*സ്വതന്ത്ര ഭാരതത്തിൽ  മുസ്ലിം സമുദായത്തിന്റെ   ആധികാരിക  ശബ്ദമായ   ഇന്ത്യൻ യൂനിയൻ  മുസ്ലിം ലീഗ്       ഏഴ് പതിറ്റാണ്ട്   പൂർത്തിയാക്കുകയാണ്*

വിഭജനാനന്തര   ഭാരതത്തിൽ     ഇനിയൊരു     മുസ്ലിം ലീഗും   പച്ചകൊടിയും      സമുദായത്തിന്     ദോഷമാകും     എന്ന്   വിലയിരുത്തിയവരും        ജനാധിപത്യ   സംവിധാനത്തെ  തന്നെ   നിരാകരിച്ചവരും      ശക്തമായ    എതിർപ്പുകൾ   തുടരുമ്പോഴാണ്       ഖായി ദെ മില്ലത്ത്    മുഹമ്മദ്  ഇസ്മയിൽ     സാഹിബ്   ഇന്ത്യൻ യൂനിയൻ   മുസ്ലിം ലീഗിന്റെ     ഹരിത പതാക വാനിലുയർത്തിയത്    

ഉത്തരേന്ത്യൻ   സമൂഹം    ദേശീയ പ്രസ്ഥാനങ്ങളുടെ    സമ്മർദങ്ങളാലും   വിഭജനത്തിന്റെ      മുറിപ്പാടുകളെ   ഭയന്നും      മുസ്ലിം ലീഗിനെ   മാറോടണക്കാൻ      ഭയന്നെങ്കിലും        മദിരാശിയിലും   മലബാറിലും         ഈ   പ്രസ്സ്ഥാനത്തെ    നെഞ്ചിലേറ്റാൻ    സമൂഹവും സമുദായവും  ധൈര്യം കാണിച്ച്    മുമ്പോട്ട്   വരികയായിരുന്നു

ഇന്ത്യൻ ഭരണഘടനാ   നിർമ്മാണ സഭയിലും   പാർലമെന്റിന്റെ     ഇരുസഭകളിലും     ഇട യാത്ത    സാന്നിധ്യം   ഉറപ്പ് വരുത്തിയ   മുസ്ലിം ലീഗ്   കേരളത്തിൽ      മുന്നണി സംവിധാനത്തിലൂടെ   ബഹുസ്വര    സമൂഹത്തിൽ       ഇടം നേടുകയും     സമുദായ താത്പര്യത്തോടൊപ്പം   സർവ്വസമുദായ    മൈത്രിയും         ഉറപ്പ്   വരുത്തി     മുന്നോട്ട്   നീങ്ങിയപ്പോർ     ഒരു വേള      സംസ്ഥാന   മുഖ്യമന്ത്രി പദവും       ലീഗുകാരന്   സ്വന്തമായി

ഇന്ത്യൻ നാഷണൽ  കോൺഗ്രസ്സ്    ആദ്യമായി കേന്ദ്രത്തിൽ കൂട്ടുകക്ഷി    മന്ത്രിസഭക്ക്    നേതൃത്വം   നല്കിയപ്പോൾ     കേരളത്തിലെ    യു.ഡി.എഫ്   സംവിധാനത്തിന്റെ    ചാലകശക്തിയായ     മുസ്ലിം ലീഗ്  പ്രതിനിധി  ലീഗുകാരന്   അപ്രാപ്യമെന്ന്   കരുതിയ   കേന്ദ്രമന്ത്രിസഭയിലും     അംഗത്വം   നേടി    ചരിതം കുറിച്ചു

കേരളത്തിലും    തമിഴ്നാട്ടിലും    നിയമസഭാ സാന്നിധ്യം   തുടരുന      മുസ്ലിം ലീഗ്  

മഹാരാഷ്ടയിലും   കർണ്ണാടകയിലും      യു.പി.യിലും    ആസാമിലുമൊക്കെ    സംസ്ഥാന    നിയമസഭകളിൽ       പ്രാതിനിത്യം  നേടുകയുണ്ടായിട്ടുണ്ട് 

പശ്ചിമ ബംഗാളിൽ     അജോയ്   മുഖർജി  മന്ത്രിസഭയിൽ    ലീഗ്   അംഗങ്ങളുണ്ടായിരുന്നു

മുർഷിദാബാദിൽ   നിന്നു.  അബൂ ത്വാലിബ്    ചൗധരി ലീഗ്  പ്രതിനിധിയായി     ലോക്സഭാംഗമായതും ചരിത്രം

തമിഴ് നാട്ടിൽ   മന്ത്രിസഭയിൽ   ഇടം  നേടിയില്ലെങ്കിലും   ലോക്സഭയിലും രാജ്യസഭയിലും     നിയമസഭയിലും   നിരവധി അംഗങ്ങളെ     പലപ്പോഴായി   വിജയിപ്പിക്കാൻ   മുസ്ലിം ലീഗിന്   സാധിച്ചു

കേരളത്തിൽ    മികച്ച ഭരണാധികാരികളെ     സമ്മാനിച്ചു   മുസ്ലിം ലീഗ്  നേതൃത്വം   എന്നും  സമ്പന്നമായിരുന്നു

പ്രതിബന്ധങ്ങൾക്കിടയിലും      കൂടുതൽ   സംസ്ഥാനങ്ങളിൽ   മുസ്ലിം ലീഗ്       ശക്തി സംഭരണം   നടത്തി കൊണ്ടിരിക്കുകയാണ്

മോദി യുഗത്തിലും മോഡി യോടെ    മുസ്ലിം ലീഗ് സപ്തതിയിലും       മുസ്ലിം ദളിത്   ന്യൂനപക്ഷ സമുദായത്തിന്റെ   ആശാ കിരണമായി        നില കൊള്ളുകയാണ്

എഴു് പതിറ്റാണ്ടിന്റെ      രാഷ്ട്രീയ വളർച്ചയിൽ    ഈ   പ്രസ്ഥാനത്തിന്   കരുത്ത്   പകർന്ന  മഹാരഥന്മാരായ   ഒട്ടനവധി   നേതാക്കളെയം    മുൻഗാമികളേയും   സ്മരിക്കാതെ   വയ്യ

ഇന്ത്യൻ  മുസൽമാന്   അഭിമാനബോധത്തോടെ    ജീവിക്കാൻ     സംഘശക്തി   അനിവാര്യമാണെന്ന്    തിരിച്ചറിഞ്ഞ്      ഹരിത പതാകയുമേന്തി   നമ്മെ നയിച്ച    ഋഷിവര്യ   തുല്യനായ   മുഹമ്മദ് ഇസ്മയിൽ സാഹിബും,

ഖായിദെ മില്ലത്തിനൊപ്പം  ഈ   പ്രസ്ഥാനത്തിനും  സമൂഹത്തിനും  ദിശാബോധം നൽകാൻ    മുന്നിട്ടിറങ്ങിയ    കേരള സംസ്ഥാന  മുസ്ലിം ലീഗിന്റെ   പ്രഥമ  ജന:സെക്രട്ടറിയും  മുൻ സ്പീക്കറുമായ   കെ.എം സീതി സാഹിബും,

സമുദായത്തിന്റെ   ജീവനാഡിയും   മുന്നണി രാഷ്ട്രീയത്തിന്റെ  ശില്പിയുമായ     പ്രഥമ സംസ്ഥാന   പ്രസിഡന്റ്  കൂടിയായ      ദേശീയ അദ്ധ്യക്ഷനായിരിക്കെ  മക്കയിൽ  മൺമറഞ്ഞ  സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും,

ജവഹർലാൽ  നെഹ്റുവിനാൽ  ചത്ത കുതിരയെന്ന്   വിളിക്കപ്പെട്ട  പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചകൾ   ഉതിർത്ത്   അധികാരത്തിലേക്ക്   കുതിച്ച്   പാഞ്ഞപ്പോൾ  ആ  കുതിരപ്പുറത്ത്   സ്ലിം ലീഗിന്റെ  വിജയ വൈജയന്തിയായി  നിലയുറപ്പിച്ച    മുൻ മുഖ്യമന്ത്രി  സി.എച്ച് മുഹമ്മദ് കോയാ സാഹിബും,
കേരള മുസൽമാനു   മഹനീയ    നേതൃത്വം നൽകിയ     മുൻ  അദ്ധ്യക്ഷന്മാരായ    പാണക്കാട്  പി.എം എസ്.എ പൂക്കോയ തങ്ങളും ,  ജന മനസ്സിൽ  ഇന്നും  മായാത്ത പാൽ പുഞ്ചിരിയുമായി  നിൽക്കുന്ന   സയ്യിദ്  മുഹമ്മദലി ശിഹാബ്  തങ്ങളും

ഇന്ത്യൻ   പാർലമെൻറിൽ അവകാശ പോരാട്ടങ്ങൾക്ക്   നേതൃത്വം നൽകിയ   ബി.പോക്കർ സാഹിബും
സുലൈമാൻ സേട്ട് സാഹിബും ,  എക്കാലത്തേയും  പ്രഗത്ഭ പാർലമെന്റേറിയനായ   അവകാശ ധ്വംസനങ്ങൾക്കെതിരെ  സിംഹഗർജ്ജനം  മുഴക്കിയ    ഗുലാം മഹമൂദ്   ബനാത്ത്  വാലാ  സാഹിബും ,  മുസ്ലിം ലീഗുകാരന്   വിശ്വത്തോളം  ഉയരാൻ പറ്റുമെന്ന്    കാട്ടിതന്ന   ദേശീയ  അന്തർ ദേശീയ  വേദികളിൽ    ഇന്ത്യയുടെ മുഖമായി   മാറിയ  ഇ.അഹമ്മദ് സാഹിബും   

ഈ  സമുദായത്തിന്റെ  ഇസ്സത്തുയർത്താൻ    നടത്തിയ   പ്രവർത്തനങ്ങൾ      പ്രയാണ  വീഥിയിൽ   വഴികാട്ടിയായി    നില നിൽക്കുക  തന്നെ  ചെയ്യും

*വർത്തമാന  കാല   ദേശീയ ' രാഷ്ട്രീയം  മുസ്ലിം ലീഗിന്റെ    പ്രസക്തി  വർദ്ധിപ്പിക്കുകയാണ*്    

മുസ്ലിം ലീഗിന്റെ  കാരുണ്യ ഗേഹങ്ങൾ  മുസഫർ നഗറിലും   , തമിൾ നാട്ടിലും   ദുരിത ബാധിതർക്കും  അഭയമായി മാറുന്നതോടൊപ്പം      വർഗീയ ഫാഷിസ്റ്റ്  ഭരണ കൂട ഭീകരതക്ക്      ഇരയായി  കൊണ്ടിരിക്കുന്ന    രോഹിത്   വെമുലയുടേയും , ജുനൈദിൻറേയും ,അശ്രഫുലിൻറ്റേയും    കുടുംബങ്ങൾക്കടക്കം   നിർഭയത്വം  നൽകാനും  നിയമ രാഷ്ട്രീയ   പോരാട്ടങ്ങൾക്കും   ഇന്ത്യൻ  യൂനിയൻ  മുസ്ലിം ലീഗ്      നടത്തുന്ന    നേതൃത്വം    രാഷ്ട്രീയ   തിമിരം   ബാധിക്കാത്ത   ഏതൊരുവനും    ബോദ്ധ്യമാവുന്നതാണ്

*ലീഗില്ലാത്ത   പാർലമെന്റ്   കാണാൻ   വ്യാമോഹിച്ചവർ    മുതൽ   ജാർഖണ്ഡിലെ   പഠിണി പാവങ്ങൾക്കും വരെ     പ്രത്യാശ  നൽകാനും   ആശ്വാസമേകാനും    ഇന്ത്യൻ യൂനിയൻ   മുസ്ലിം ലീഗ്     മാത്രമേയുള്ളൂ*

മുൻഗാമികളുടെ     പാതയും  പതാകയും  മുറുകെ  പിടിച്ച്     കാദർ മൊയ്തീൻ സാഹിബും ,ഹൈദരലി ശിഹാബ് തങ്ങളും ,കുഞ്ഞാലിക്കുട്ടി സാഹിബും ,ഇ.ടി.മുഹമ്മദ്  ബഷീർ സാഹിബും ,കെ.പി.എ മജീദ് സാഹിബും ,എം.കെ. മുനീർ സാഹിബു മടങ്ങുന്ന    നേതൃത്വത്തിൽ   സപ്തതിയിലും     തിളങ്ങി നിൽക്കുകയാണീ  മുസ്ലിം ലീഗ്

സാബിർ ഗഫാറും , മുനവ്വറലി തങ്ങളും ,   സി.കെ. സുബൈർ സാഹിബും  ,പി.കെ. ഫിറോസും      യുവതയ്ക്ക്   പ്രത്യാശയുമായി   കൂടെയുണ്ട്

കേരളത്തിനു  വെളിയിൽ  പ്രതികൂല  സാഹചര്യങ്ങൾ വക വെക്കാതെ  ഹരിത രാഷ്ടീയത്തിന്  കരുത്ത്  പകരാൻ      ദേശീയ നേതാക്കളോടൊപ്പം  പ്രവർത്തിച്ച       പശ്ചിമബംഗാളിലെ   മുൻ മന്ത്രിയും   നിരവധി തവണ എം.എൽ.എ.യുമായിരുന്ന  എ.കെ. എ  ഹസ്സനു സമാൻ   സാഹിബും ,തമിൾനാട്ടിലെ എ.കെ. അബ്ദുൾ സമദ് സാഹിബും  കർണ്ണാടകയിലെ  സി. അബ്ദുൾ ഹമീദ്  സാഹിബും ,രാജസ്ഥാനിലെ   അഡ്വ   അഹമ്മദ്‌ ബക്ഷ്  സാഹിബും   ഇത്തരുണത്തിൽ    സ്മരിക്കപ്പെടേണ്ടവരാണ്

*മുസ്തഫ മച്ചിനടുക്കം*
കാസറഗോഡ്

(വൈസ് പ്രസിഡന്റ്    ചെമനാട്  പഞ്ചായത്ത് മുസ്ലിം ലീഗ് ) 9946383:01

2018 മാർച്ച് 4, ഞായറാഴ്‌ച

യൂത്ത് ലീഗ് ദേശീയ കമ്മിറ്റി


മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി: സാബിര്‍ ഗഫാര്‍ പ്രസിഡണ്ട്; സി.കെ സുബൈര്‍ ജനറല്‍ സെക്രട്ടറി

April 27, 2017

    

പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ട്രഷറര്‍ എം.കെ മുഹമ്മദ് യൂനുസ്

ബംഗളൂരു: മുസ്്‌ലിം യൂത്ത്ലീഗ് ദേശീയ പ്രസിഡണ്ടായി സാബിര്‍ ഗഫാറിനെ(പശ്ചിമ ബംഗാള്‍)യും ജനറല്‍ സെക്രട്ടറിയായി സി.കെ സുബൈറിനെ(കേരളം)യും ട്രഷററായി എം.കെ മുഹമ്മദ് യൂനുസിനെ(തമിഴ്നാട്)യും തെരഞ്ഞെടുത്തു. ആസിഫ് അന്‍സാരി (ഡല്‍ഹി), അഡ്വ.ഫൈസല്‍ ബാബു (കേരളം), സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര), സാമ്പശിവ റാവു (ആന്ധ്രപ്രദേശ്), ഉമര്‍ ഇനാംദാര്‍ (കര്‍ണാടക) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. ഇംറാന്‍ അശ്റഫി (മഹാരാഷ്ട്ര), നസ്രത്തുല്ലഖാന്‍ (തമിഴ്നാട്), മംപ്രീത് സിങ് (മഹാരാഷ്ട്ര), മുഫ്തി സയ്യിദ് ആലം (ജാര്‍ഖണ്ഡ്), മുഹമ്മദ് ഖാലിദ് റാസ (രാജസ്ഥാന്‍) എന്നിവര്‍ ജോ. സെക്രട്ടറിമാരുമാണ്.
പശ്ചിമ ബംഗാള്‍ സംസ്ഥാന മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റാണ് ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബിര്‍ ഗഫാര്‍. മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി ഷഹന്‍ഷ ജഹാംഗീന്റെ പുത്രനാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈര്‍ എം.എസ്.എഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിം യൂത്ത്ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എം.കെ മുഹമ്മദ് യൂനുസ് തമിഴ്നാട് സംസ്ഥാന മുസ്്‌ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി, കൊല്ലപ്പടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പദവികള്‍ വഹിക്കുന്നു. മുന്‍ എം.എല്‍.എ ഖലീലു റഹ്്മാന്റെ പുത്രനാണ്.
‘മതേതര ഇന്ത്യയെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ ബംഗളൂരു സര്‍പുട്ടണ്ണചെട്ടി ടൗണ്‍ ഹാളില്‍ നടന്ന മുസ്‌ലിംലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് മുസ്്ലിം യൂത്ത്ലീഗിന്റെ പ്രഥമ ദേശീയ കമ്മിറ്റി നിലവില്‍ വന്നത്. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിച്ചു. സ്ഥാനാരോഹണ ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. സാബിര്‍ ഗഫാര്‍ സ്വാഗതവും സി.കെ സുബൈര്‍ നന്ദിയും പറഞ്ഞു.

2018 ഫെബ്രുവരി 14, ബുധനാഴ്‌ച

കേരളത്തിലെ 1957 മുതലുള്ള മന്ത്രമാരും വകുപ്പുകളും

HOME > പൊതു വിജ്ഞാനം > 1957 മുതലുള്ള കേരള നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

പൊതു വിജ്ഞാനം

 

April 2, 2016

1957 മുതലുള്ള കേരള നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

447

 0

1957-1959 (ഒന്നാം നിയമസഭ)

1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.

ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.എം.എസ്. നമ്പൂതിരിപ്പാട്   –  മുഖ്യമന്ത്രി
2     സി. അച്യുതമേനോന്‍  –   സാമ്പത്തികം
3     ടി.വി. തോമസ്  –   ഗതാഗതം, തൊഴില്‍
4     കെ.സി. ജോര്‍ജ്ജ്   –  ഭക്ഷ്യം, വനം
5     കെ.പി. ഗോപാലന്‍  –   വ്യവസായം
6     ടി.എ. മജീദ്  –   പൊതുമരാമത്ത്
7     പി.കെ. ചാത്തന്‍  –   സ്വയം ഭരണം
8     ജോസഫ് മുണ്ടശ്ശേരി   –  വിദ്യാഭ്യാസം, സഹകരണം
9     കെ.ആര്‍. ഗൗരി  –   റവന്യൂ, ഏക്‌സൈസ്
10     വി.ആര്‍. കൃഷ്ണയ്യര്‍   –  നിയമം, വിദ്യുച്ഛക്തി
11     ഡോ. എ.ആര്‍. മേനോന്‍  –   ആരോഗ്യം

1959 ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.

1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനന്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.

1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.

ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.

———————————————————————

1960ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

1960 ഫെബ്രുവരി 22 മുതല്‍ 1962 സെപ്റ്റംബര്‍ 26ന് രാഷ്ട്രപതി പിരിച്ചുവിടുന്നതുവരെ.
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     പട്ടം താണുപിള്ള     മുഖ്യമന്ത്രി
2     ആര്‍. ശങ്കര്‍     സാമ്പത്തികം
3     പി.ടി. ചാക്കോ     അഭ്യന്തരം
4     പി.പി. ഉമ്മര്‍ കോയ     വിദ്യാഭ്യാസം
5     കെ.ടി. അച്യുതന്‍     ഗതാഗതം, തൊഴില്‍
6     ഇ.പി. പൗലോസ്     കൃഷി, ഭക്ഷ്യം
7     വി.കെ. വേലപ്പന്‍     ആരോഗ്യം, വിദ്യുത്ച്ഛക്തി (ഓഗസ്റ്റ്‌ല് അന്തരിച്ചു)
8     കെ. ദാമോദരമേനോന്‍     വ്യവസായം
9     കെ. കുഞ്ഞമ്പു     ഹരിജനോദ്ധാരണം, രജിസ്‌ട്രേഷന്‍
10     ഡി. ദാമോദരന്‍ പോറ്റി     പൊതു മരാമത്ത്
11     കെ. ചന്ദ്രശേഖരന്‍     നിയമം, റവന്യൂ

———————————————————————
1962ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

(1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ) പട്ടം താണുപിള്ള ഗവര്‍ണരായി നിയമനം ലഭിച്ചതിനാല്‍ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ആര്‍. ശങ്കര്‍     മുഖ്യമന്ത്രി
2     പി.ടി. ചാക്കോ     അഭ്യന്തരം, നിയമം, റവന്യൂ
3     പി.പി. ഉമ്മര്‍ കോയ     പൊതു ഭരണം, മത്സ്യബന്ധനം, പൊതു മരാമത്ത്
5     കെ.ടി. അച്യുതന്‍     ഗതാഗതം, തൊഴില്‍
6     ഇ.പി. പൗലോസ്     കൃഷി, ഭക്ഷ്യം
7     വി.കെ. വേലപ്പന്‍     ആരോഗ്യം, വിദ്യുത്ച്ഛക്തി (1962 ഓഗസ്റ്റ് 26നു അന്തരിച്ചു)
8     കെ. ദാമോദരമേനോന്‍     വ്യവസായം
9     കെ. കുഞ്ഞമ്പു     ഹരിജനോദ്ധാരണം, രജിസ്‌ട്രേഷന്‍
10     ഡി. ദാമോദരന്‍ പോറ്റി     പൊതു മരാമത്ത്
11     കെ. ചന്ദ്രശേഖരന്‍     നിയമം, റവന്യൂ

———————————————————————
1967-1969 (മൂന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.എം.എസ്. നമ്പൂതിരിപ്പാട്     മുഖ്യമന്ത്രി
2     കെ.ആര്‍. ഗൗരി     റവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3     ഇ.കെ. ഇമ്പിച്ചിബാവ     ഗതാഗതം, ദൂരവിനിമയം
4     എം.കെ. കൃഷ്ണന്‍     വനം, ഹരിജനക്ഷേമം
5     പി.ആര്‍. കുറുപ്പ്     ജലസേചനം, സഹകരണം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
6     പി.കെ. കുഞ്ഞ്     ധനകാര്യം (1969 മേയ് 13ന് രാജിവച്ചു)
7     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
8     എം.പി.എം. അഹമ്മദ് കുരിക്കള്‍     പഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബര്‍ 24ന് അന്ത്തരിച്ചു)
9     എം.എന്‍. ഗോവിന്ദന്‍ നായര്‍     കൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
10     ടി.വി. തോമസ്     വ്യവസായം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
11     ബി. വെല്ലിംങ്ടന്‍     ആരോഗ്യം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
12     ടി.കെ. ദിവാകരന്‍     പൊതുമരാമത്ത് (1968 നവംബർ 9 ന് ചുമതലയേറ്റു 1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
13     മത്തായി മാഞ്ഞൂരാന്‍     തൊഴില്‍ (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
14     കെ. അവുക്കാദര്‍ കുട്ടി നഹ     പഞ്ചായത്ത് (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)

———————————————————————
1969-1970 (മൂന്നാം നിയമസഭ)

1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 3 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി. അച്യുതമേനോന്‍     മുഖ്യമന്ത്രി
2     കെ.ടി. ജേക്കബ്     റവന്യൂ
3     പി. രവീന്ദ്രന്‍     വ്യവസായം, തൊഴില്‍
4     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം,അഭ്യന്തരം
5     കെ. അവുക്കാദര്‍ കുട്ടി നഹ     തദ്ദേശ സ്വയംഭരണം
6     എന്‍.കെ. ശേഷന്‍     ധനകാര്യം
7     ഒ. കോരന്‍     ജലസേചനം, കൃഷി
8     കെ. എം. ജോര്‍ജ്ജ്     ഗതാഗതം, ആരോഗ്യം

———————————————————————
19701977 (നാലാം നിയമസഭ)

1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി. അച്യുതമേനോന്‍     മുഖ്യമന്ത്രി
2     എന്‍.ഇ. ബലറാം     വ്യ്വസായം73 സെപ്റ്റംബര്‍ 24 ന് രാജിവച്ചു
3     പി.കെ. രാഘവന്‍     ഹരിജനക്ഷേമം, ഭവനനിര്‍മ്മാണം 71 സെപ്റ്റംബര്‍ 24 ന് രാജിവച്ചു.
4     പി.എസ്. ശ്രീനിവാസന്‍     ഗതാഗതം, വൈദ്യുതി 71 സെപ്റ്റംബര്‍ 24 ന് രാജിവച്ചു.
5     ടി.കെ. ദിവാകരന്‍     പൊതുമരാമത്ത്, ടൂറിസം 76 ജനുവരി 19ന് രാജിവച്ചു.
6     ബേബി ജോണ്‍     റവന്യൂ, തൊഴില്‍
7     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം, അഭ്യന്തരം 73 മാര്‍ച്ച് 1 ന് രാജിവച്ചു
8     കെ. അവുക്കാദര്‍ കുട്ടി നഹ     തദ്ദേശ സ്വയംഭരണം, ഭക്ഷ്യം
9     എന്‍.കെ. ബാലകൃഷ്ണന്‍     കൃഷി, ആരോഗ്യം, സഹകരണം
10     എം.എന്‍. ഗോവിന്ദന്‍ നായര്‍     ഗതാഗതം, വൈദ്യുതി, ഭവനം 71 സെപ്റ്റംബര്‍ 25 മുതല്‍
11     ടി.വി. തോമസ്     വ്യവസായം 71 സെപ്റ്റംബര്‍ 25 മുതല്‍
12     കെ. കരുണാകരന്‍     അഭ്യന്തരം 71 സെപ്റ്റംബര്‍ 25 മുതല്‍
13     കെ.ടി ജോര്‍ജ്ജ്     ധനകാര്യം 71 സെപ്റ്റംബര്‍ 25 മുതല്‍ 72 ഏപ്രില്‍ 3ന് മരിക്കുന്നതു വരെ
14     വക്കം പുരുഷോത്തമന്‍     കൃഷി, തൊഴില്‍ 71 സെപ്റ്റംബര്‍ 25 മുതല്‍
15     കെ.ജി. അടിയോടി     വനം, ഭക്ഷ്യം, ധനകാര്യം 71 സെപ്റ്റംബര്‍ 25 മുതല്‍
16     വി. ഈച്ചരന്‍     ഹരിജനക്ഷേമം, ഗ്രാമ വികസനം 71 സെപ്റ്റംബര്‍ 25 മുതല്‍
17     പോള്‍ പി. മാണി     ഭക്ഷ്യം, പൊതുവിതരണം 72 മേയ് 16 മുതല്‍
18     ചക്കീരി അഹമ്മദ്കുട്ടി     വിദ്യാഭ്യാസം, 73 മാര്‍ച്ച് 2 മുതല്‍
19     കെ.എം. മാണി     ധനകാര്യം, 75 ഡിസംബര്‍ 26 മുതല്‍
20     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം, 75 ഡിസംബര്‍ 26 മുതല്‍ 76 ജൂണ്‍ 25ല് രാജിവക്കുന്നവരെ
21     കെ. പങ്കജാക്ഷന്‍     പൊതുമരാമത്ത്, 76 ഫെബ്രുവരി 4 മുതല്‍
22     കെ.എം. ജോര്‍ജ്ജ്     ഗതാഗതം, 76 ജൂണ്‍ 26 മുതല്‍ 76 ഡിസംബര്‍ 26ന് മരിക്കുന്നവരെ
23     കെ. നാരായണക്കുറുപ്പ്     ഗതാഗതം, 77 ജനുവരി 26 മുതല്‍

———————————————————————
1977-1977 (നാലാം നിയമസഭ)

1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     കെ.കെ. ബാലകൃഷ്ണന്‍     ഹരിജനക്ഷേമം, ജലസേചനം
3     എം.കെ. ഹേമചന്ദ്രന്‍     ധനകാര്യം
4     ഉമ്മന്‍ചാണ്ടി     തൊഴില്‍
5     കെ.എം. മാണി     ആഭ്യന്തരം
6     കെ. ശങ്കരനാരായണന്‍     കൃഷി
7     കെ. നാരായണക്കുറുപ്പ്     ഗതാഗതം
8     ഇ. ജോണ്‍ ജേക്കബ്     ഭക്ഷ്യം, പൊതുവിതരണം
9     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം
10     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
11     പി.കെ. വാസുദേവന്‍ നായര്‍     വ്യവസായം
12     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം
13     കാന്തലോട്ട് കുഞ്ഞമ്പ്     വനം
14     ബേബി ജോണ്‍     റവന്യൂ
15     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്

———————————————————————
1977-1978 (അഞ്ചാം നിയമസഭ)

1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി
2     കെ.കെ. ബാലകൃഷ്ണന്‍     ഹരിജനക്ഷേമം, ജലസേചനം
3     എം.കെ. ഹേമചന്ദ്രന്‍     ധനകാര്യം
4     ഉമ്മന്‍ചാണ്ടി     തൊഴില്‍
5     കെ. ശങ്കരനാരായണന്‍     കൃഷി
6     കെ.എം. മാണി     ആഭ്യന്തരം
7     കെ. നാരായണക്കുറുപ്പ്     ഗതാഗതം
8     ഇ. ജോണ്‍ ജേക്കബ്     ഭക്ഷ്യം, പൊതുവിതരണം
9     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം
10     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
11     പി.കെ. വാസുദേവന്‍ നായര്‍     വ്യവസായം
12     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം
13     കാന്തലോട്ട് കുഞ്ഞമ്പു     വനം
14     ബേബിജോണ്‍     റവന്യൂ
15     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്
16     പി.ജെ. ജോസഫ്     ആഭ്യന്തരം
17     യു.എ. ബീരാന്‍     വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
18     ടി.എസ്. ജോണ്‍     ഭക്ഷ്യം, പൊതുവിതരണം

———————————————————————
1978-1979 (അഞ്ചാം നിയമസഭ)

1978 ഒക്ടോബര്‍ 29 മുതല്‍ 1979 ഒക്ടോബര്‍ 7 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്     അധികാരത്തില്‍
1     പി.കെ. വാസുദേവന്‍ നായര്‍     മുഖ്യമന്ത്രി
2     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം     1978 നവംബര്‍ 18 വരെ
3     കാന്തലോട്ടു കുഞ്ഞമ്പ്     വനം     1978 നവംബര്‍ 18 വരെ
4     ദാമോദരന്‍ കാളാശ്ശേരി     ഹരിജനക്ഷേമം, സാമൂഹിക ക്ഷേമം
5     എ.എല്‍. ജേക്കബ്     കൃഷി
6     എം.കെ. രാഘവന്‍     തൊഴില്‍, ഹൗസിങ്ങ്
7     എസ്. വരദരാജന്‍ നായര്‍     ധനകാര്യം
8     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം     1978 ഡിസംബര്‍ 9 മുതല്‍
9     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
10     ടി.എസ്. ജോണ്‍     ഭക്ഷ്യം, പൊതുവിതരണം
11     കെ.എം. മാണി     ആഭ്യന്തരം     1979 ജൂലൈ 26 വരെ
12     കെ. നാരായണക്കുറുപ്പ്     ഗതാഗതം
13     ബേബി ജോണ്‍     റവന്യൂ, സഹകരണം
14     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്, സ്‌പോര്‍ട്‌സ്
15     കെ.പി. പ്രഭാകരന്‍     പൊതുജനാരോഗ്യം     1978 നവംബര്‍ 18 മുതല്‍
16     പി.എസ്. ശ്രീനിവാസന്‍     വ്യവസായം, വനം     1978 നവംബര്‍ 18 മുതല്‍

———————————————————————
1979-1979 (അഞ്ചാം നിയമസഭ)

1979 ഒക്ടോബര്‍ 12 മുതല്‍ 1979 ഡിസംബര്‍ 1 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി.എച്ച്. മുഹമ്മദ് കോയ     മുഖ്യമന്ത്രി
2     എന്‍.കെ. ബാലകൃഷ്ണന്‍     പബ്ലിക് വര്‍ക്‌സ്, കൃഷി
3     എന്‍. ഭാസ്‌കരന്‍ നായര്‍     ധനകാര്യം, ആരോഗ്യം
4     നീലലോഹിതദാസന്‍ നാടാര്‍     തൊഴില്‍, ഹൗസിങ്  1979 നവംബര്‍ 16 മുതല്‍
5     കെ.ജെ. ചാക്കോ     റവന്യൂ, സഹകരണം  1979 നവംബര്‍ 16 മുതല്‍
6     കെ.എ. മാത്യു     വ്യവസായം, വനം  1979 നവംബര്‍ 16 മുതല്‍

———————————————————————
19801981 (ആറാം നിയമസഭ)

1980 ജനുവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി
2     കെ.ആര്‍. ഗൗരിയമ്മ     കൃഷി, സാമൂഹിക ക്ഷേമം
3     എം.കെ. കൃഷ്ണന്‍     ഹരിജനക്ഷേമം
4     ടി.കെ. രാമകൃഷ്ണന്‍     ആഭ്യന്തരം
5     ഇ. ചന്ദ്രശേഖരന്‍നായര്‍     ഭക്ഷ്യം, പൊതുവിതരണം, ഹൗസിങ്
6     പി.എസ്. ശ്രീനിവാസന്‍     റവന്യൂ, ഫിഷറീസ്
7     ഡോ. എ. സുബ്ബറാവു     ജലസേചനം
8     ആര്യാടന്‍ മുഹമ്മദ്     തൊഴില്‍, വനം  1981 ഒക്ടോബര്‍ 16 വരെ
9     പി.സി. ചാക്കോ     വ്യവസായം  1981 ഒക്ടോബര്‍ 16 വരെ
10     വക്കം ബി. പുരുഷോത്തമന്‍     ആരോഗ്യം, ടൂറിസം  1981 ഒക്ടോബര്‍ 16 വരെ
11     എ.സി. ഷണ്മുഖദാസ്     സാമൂഹിക ക്ഷേമം, സ്‌പോര്‍ട്‌സ്  1981 ഒക്ടോബര്‍ 16 വരെ
12     ബേബി ജോണ്‍     വിദ്യാഭ്യാസം
13     ആര്‍.എസ്. ഉണ്ണി     തദ്ദേശ സ്വയംഭരണം
14     ലോനപ്പന്‍ നമ്പാടന്‍     ഗതാഗതം
15     കെ.എം. മാണി     ധനകാര്യം, നിയമം
16     ആര്‍. ബാലകൃഷ്ണപിള്ള     വൈദ്യുതി
17     പി.എം. അബൂബക്കര്‍     പബ്ലിക് വര്‍ക്‌സ്

———————————————————————
19811982 (ആറാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     സി. എച്ച്. മുഹമ്മദ് കോയ     സഹ.മുഖ്യമന്ത്രി(സെപ്റ്റംബര്‍ 28, 1983ന് അന്തരിച്ചു)
3     കെ. കെ ബാലകൃഷ്ണന്‍     ഗതാഗതം(ഓഗസ്റ്റ് 29, 1983ന് രാജിവെച്ചു)
4     എം.പി. ഗംഗാധരന്‍     ജലസേചനം(മാര്‍ച്ച് 12, 1986ന് രാജിവെച്ചു)
5     സി.വി. പത്മരാജന്‍
6     സിറിയക് ജോണ്‍
7     കെ.പി. നൂറുദ്ധീന്‍
8     വയലാര്‍ രവി
9     ഇ. അഹമ്മദ്
10     യു.എ. ബീരാന്‍
11     ടി.എം. ജേക്കബ്
12     പി.ജെ. ജോസഫ്
13     ആര്‍. ബാലകൃഷ്ണ പിള്ള
14     കെ.എം. മാണി
15     എം. കമലം
16     കെ.ജി.ആര്‍. കാര്‍ത്ത
17     എന്‍. ശ്രീനിവാസന്‍

———————————————————————
1982-1987 (ഏഴാം നിയമസഭ)

1982 മേയ് 5 മുതല്‍ 1987 മാര്‍ച്ച് 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     സി.എച്ച്. മുഹമ്മദ് കോയ     ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (1983 സെപ്തംബര്‍ 28ന് അന്തരിച്ചു)
3     കെ.കെ. ബാലകൃഷ്ണന്‍     ഗതാഗതം (1983 ആഗസ്റ്റ് 29 വരെ)
4     എം.പി. ഗംഗാധരന്‍     ജലസേചനം (1986 മാര്‍ച്ച് 12 വരെ)
5     സി.വി. പത്മരാജന്‍     സാമൂഹ്യവികസനം (1983 ആഗസ്റ്റ് 29 വരെ)
6     സിറിയക്ക് ജോണ്‍     കൃഷി (1983 ആഗസ്റ്റ് 29 വരെ)
7     കെ.പി. നൂറുദ്ദീന്‍     വനം വകുപ്പ്
8     വയലാര്‍ രവി     ആഭ്യന്തരം (1986 മേയ് 24 വരെ)
9     ഇ. അഹമ്മദ്     വ്യവസായം
10     യു.എ. ബീരാന്‍     ഭക്ഷ്യം, പൊതുവിതരണം
11     ടി.എം. ജേക്കബ്     വിദ്യാഭ്യാസം
12     പി.ജെ. ജോസഫ്     റവന്യൂ
13     ആര്‍. ബാലകൃഷ്ണപിള്ള     വൈദ്യുതി (1985 ജൂണ്‍ 5 വരെ, പിന്നീട് 1986 മേയ് 25 മുതല്‍)
14     കെ.എം. മാണി     ധനകാര്യം, നിയമം
15     എം. കമലം     സഹകരണം
16     കെ.ജി.ആര്‍. കര്‍ത്ത     ആരോഗ്യം (1983 ആഗസ്റ്റ് 29 വരെ)
17     എന്‍. ശ്രീനിവാസന്‍     എക്‌സൈസ് (1986 മേയ് 30 വരെ)
17     കടവൂര്‍ ശിവദാസന്‍     തൊഴില്‍
19     സി.എം. സുന്ദരം     തദ്ദേശ സ്വയംഭരണം
20     എ.എല്‍. ജേക്കബ്     കൃഷി, ഫിഷറീസ് (1983 ആഗസ്റ്റ് ധധ1പ വരെ)
21     എന്‍. സുന്ദരം നാടാര്‍     ഗതാഗതം (1983 ആഗസ്റ്റ് ധധ1പ മുതല്‍)
22     പി.കെ. വേലായുധന്‍     സാമൂഹിക ക്ഷേമം, ഗതാഗതം (1983 സെപ്തംബര്‍ ധധ1പ മുതല്‍)
23     കെ.പി. രാമചന്ദ്രന്‍നായര്‍     ആരോഗ്യം 1983 (സെപ്തംബര്‍ 1 മുതല്‍ 1985 മേയ് 29 വരെ)
24     കെ. അവുക്കാദര്‍ക്കുട്ടി നഹ     ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (1983 ഒക്ടോബര്‍ 24 മുതല്‍)
25     തച്ചടി പ്രഭാകരന്‍     ധനകാര്യം (1986 ജൂണ്‍ 5 മുതല്‍)
26     രമേശ് ചെന്നിത്തല     ഗ്രാമവികസനം (1986 ജൂണ്‍ 5 മുതല്‍)

———————————————————————
1987 – 1991 (എട്ടാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി
2     ബേബി ജോണ്‍     ജലസേചനം
3     കെ. ചന്ദ്രശേഖരന്‍     വിദ്യാഭ്യാസം, നിയമം
4     ഇ. ചന്ദ്രശേഖരന്‍ നായര്‍     ഭക്ഷ്യം, പൊതുവിതരണം
5     കെ.ആര്‍. ഗൗരിയമ്മ     വ്യവസായം
6     ടി.കെ. ഹംസ     പൊതുമരാമത്ത്,
7     ലോനപ്പന്‍ നമ്പാടന്‍
8     നീലലോഹിതദാസന്‍ നാടാര്‍     കായികരംഗം
9     കെ പങ്കജാക്ഷന്‍     തൊഴില്‍
10     പി.കെ. രാഘവന്‍     ഹരിജനക്ഷേമം
11     വി.വി. രാഘവന്‍     കൃഷി
12     ടി.കെ. രാമകൃഷന്‍     സഹകരണം
13     കെ. ശങ്കരനാരായണന്‍ പിള്ള     ഗതാഗതം
14     എ.സി. ഷണ്മുഖദാസ്     ആരോഗ്യം
15     ടി. ശിവദാസമേനോന്‍     വിദ്യുച്ചക്തി, ഗ്രാമവികസനം
16     പി.എസ്. ശ്രീനിവാസന്‍     റവന്യു, ടൂറിസം
17     വി.ജെ. തങ്കപ്പന്‍     തദ്ദേശസ്വയംഭരണം
18     വി. വിശ്വനാഥമേനോന്‍     ധനകാര്യം
19     എം.പി. വീരേന്ദ്രകുമാര്‍     വനം
20     എം.എന്‍. ജോസഫ്     വനം

———————————————————————
1991 – 1995 (ഒന്‍പതാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (28.07.95 വരെ)
3     പി.കെ.കെ. ബാവ     പൊതുമരാമത്ത് (29.06.91 മുതല്‍)
4     പി.പി. ജോര്‍ജ്     കൃഷി (02.07.91 മുതല്‍)
5     ടി.എം. ജേക്കബ്     ജലസേചനം, സാംസ്‌കാരികം (29.06.91 മുതല്‍)
6     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം
7     കെ.എം. മാണി     റവന്യൂ, നിയമം
8     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം (29.06.91 മുതല്‍)
9     ടി.എച്ച്. മുസ്തഫ     പൊതുവിതരണം, ഭക്ഷ്യം (02.07.91 മുതല്‍)
10     ഉമ്മന്‍ചാണ്ടി     ധനകാര്യം (22.06.94 വരെ)
11     എം.ടി. പത്മ     മത്സ്യബന്ധനം (02.07.91 മുതല്‍)
12     സി.വി. പത്മരാജന്‍     വൈദ്യുതി (02.07.91 മുതല്‍)
13     എം.വി. രാഘവന്‍     സഹകരണം
14     ആര്‍. രാമചന്ദ്രന്‍ നായര്‍     ആരോഗ്യം (05.06.94 വരെ)
15     എന്‍. രാമകൃഷ്ണന്‍     തൊഴില്‍
16     കെ.പി. വിശ്വനാഥന്‍     വനം (16.11.94 വരെ)
17     എം.ആര്‍. രഘുചന്ദ്രബാല്‍     എക്‌സൈസ് (02.07.91 വരെ)
18     പന്തളം സുധാകരന്‍     പട്ടിക വിഭാഗ ക്ഷേമം
19     സി.ടി. അഹമ്മദലി     തദ്ദേശ സ്വയംഭരണം (29.06.91 മുതല്‍)

———————————————————————
1995 – 1996 (ഒന്‍പതാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി
2     സി.ടി. അഹമ്മദലി     പൊതുമരാമത്ത് (200495ല്‍ ചുമതലയേറ്റു)
3     ആര്യാടന്‍ മുഹമ്മദ്     തൊഴില്‍, ടൂറിസം (200495ല്‍ ചുമതലയേറ്റു)
4     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (280795ല്‍ രാജിവെച്ചു)
5     പി.കെ.കെ. ബാവ     പഞ്ചായത്ത്, സാമൂഹികക്ഷേമം (200495ല്‍ ചുമതലയേറ്റു)
6     ടി.എം. ജേക്കബ്     ജലസേചനം, സാംസ്‌കാരികം
7     കടവൂര്‍ ശിവദാസന്‍     വനം, ഗ്രാമവികസനം (200495ല്‍ ചുമതലയേറ്റു)
8     ജി. കാര്‍ത്തികേയന്‍     വൈദ്യുതി (200495ല്‍ ചുമതലയേറ്റു)
9     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, മുന്‍സിപ്പാലിറ്റികള്‍
10     കെ.എം. മാണി     റവന്യൂ, നിയമം
11     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം (200495ല്‍ ചുമതലയേറ്റു)
12     എം.ടി. പത്മ     മത്സ്യബന്ധനം, രജിസ്‌ട്രേഷന്‍ (030595ല്‍ ചുമതലയേറ്റു.
13     സി.വി. പത്മരാജന്‍     ധനകാര്യം
14     പന്തളം സുധാകരന്‍     പട്ടികവിഭാഗക്ഷേമം, എക്‌സൈസ് (030595ല്‍ ചുമതലയേറ്റു)
15     എം.വി. രാഘവന്‍     സഹകരണം
16     കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍     ഭക്ഷ്യം, പൊതുവിതരണം (030595ല്‍ ചുമതലയേറ്റു)
17     വി.എം. സുധീരന്‍     ആരോഗ്യം (200495ല്‍ ചുമതലേറ്റു)
18     പി.പി. തങ്കച്ചന്‍     കൃഷി (030595ല്‍ ചുമതലയേറ്റു)

———————————————————————
1996 – 2001 (പത്താം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ആഭ്യന്തരം
2     പിണറായി വിജയന്‍     വിദ്യുച്ഛക്തി, സഹകരണം (191098ല്‍ രാജിവെച്ചു)
3     എസ്. ശര്‍മ്മ (പിണറായി വിജയനുശേഷം)     വിദ്യുച്ഛക്തി, , സഹകരണം (251098ല്‍ ചുമതലയേറ്റു)
4     ടി. ശിവദാസമേനോന്‍     ധനകാര്യം, എക്‌സൈസ്
5     പി.ജെ. ജോസഫ്     വിദ്യാഭ്യാസം, പൊതുമരാമത്ത്
6     ടി.കെ. രാമകൃഷ്ണന്‍     സാംസ്‌കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം
7     സുശീല ഗോപാലന്‍     വ്യവസായം, സാമൂഹികക്ഷേമം
8     പാലൊളി മുഹമ്മദ്കുട്ടി     തദ്ദേശസ്വയംഭരണം
9     കെ. രാധാകൃഷ്ണന്‍     വൈദ്യുതി, പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം
10     ഇ. ചന്ദ്രശേഖരന്‍ നായര്‍     ഭക്ഷ്യം, നിയമം, ടൂറിസം
11     കെ.ഇ. ഇസ്മയില്‍     റവന്യൂ
12     വി.കെ. രാജന്‍     കൃഷി (29/05/97ല്‍ അന്തരിച്ചു)
13     എ.സി. ഷണ്‍മുഖദാസ്     ആരോഗ്യം, സ്‌പോര്‍ട്‌സ് (19/01/2000ല്‍ രാജിവെച്ചു)
14     വി.സി. കബീര്‍     ആരോഗ്യം, സ്‌പോര്‍ട്‌സ് (19/01/2000ല്‍ ചുമതലയേറ്റു)
15     ബേബി ജോണ്‍     ജലസേചനം, തൊഴില്‍ (07/01/98ല്‍ രാജിവെച്ചു)
16     പി.ആര്‍. കുറുപ്പ്     ഗതാഗതം, വനം, ദേവസ്വം (11/01/99ല്‍ രാജിവെച്ചു)
17     വി.പി. രാമകൃഷ്ണപിള്ള     ജലസേചനം, തൊഴില്‍ (07/01/98ല്‍ ചുമതലയേറ്റു)
18     കൃഷ്ണന്‍ കണിയാംപറമ്പില്‍     കൃഷി (090697ല്‍ ചുമതലയേറ്റു)
19     എ. നീലലോഹിതദാസന്‍ നാടാര്‍     വനം, ഗതാഗതം, ദേവസ്വം (20/01/1999ല്‍ ചുമതലയേറ്റു, 13022000ല്‍ രാജിവെച്ചു.)
20     സി.കെ. നാണു     ഗതാഗതം, വനം, ദേവസ്വം (17/02/2000ല്‍ ചുമതലയേറ്റു)

———————————————————————
2001 – 2004 (പതിനൊന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി, ആഭ്യന്തരം
2     കെ.ആര്‍. ഗൗരിയമ്മ     കൃഷി
3     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, ഐടി, സാമൂഹികക്ഷേമം
4     എം.കെ. മുനീര്‍     പൊതുമരാമത്ത്,
5     ചെര്‍ക്കളം അബ്ദുള്ള (കുറച്ചുകാലം)     തദ്ദേശസ്വയംഭരണം,
6     കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം)     തദ്ദേശ സ്വയംഭരണം,
7     കെ.എം. മാണി     റവന്യൂ, നിയമം
8     കെ. മുരളീധരന്‍     വിദ്യുച്ഛക്തി (110204ല്‍ ചുമതലയേറ്റു, 150504ല്‍ രാജിവെച്ചു)
9     കെ.ബി. ഗണേഷ് കുമാര്‍     ഗതാഗതം (10032003ല്‍ രാജിവെച്ചു)
10     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (100303ല്‍ ചുമതലയേറ്റു)
11     ബാബു ദിവാകരന്‍     തൊഴില്‍
12     എം.എം. ഹസ്സന്‍     പാര്‍ലമെന്ററി കാര്യം
13     ടി.എം. ജേക്കബ്     ജലസേചനം
14     ജി. കാര്‍ത്തികേയന്‍     ഭക്ഷ്യം, ദേവസ്വം
15     ഡോ. എം.എ. കുട്ടപ്പന്‍     പട്ടികവിഭാഗക്ഷേമം
16     എം.വി. രാഘവന്‍     സഹകരണം
17     പി. ശങ്കരന്‍     ആരോഗ്യം
18     സി.എഫ്. തോമസ്     ഗ്രാമവികസനം
19     കെ. ശങ്കരനാരായണന്‍     ധനകാര്യം, എക്‌സൈസ്
20     കടവൂര്‍ ശിവദാസന്‍     വൈദ്യുതി
21     നാലകത്ത് സൂപ്പി     വിദ്യാഭ്യാസം
22     കെ. സുധാകരന്‍     വനം, സ്‌പോര്‍ട്‌സ്
23     പ്രൊഫ. കെ.വി. തോമസ്     മത്സ്യബന്ധനം, ടൂറിസം

———————————————————————
2004 – 2006 (പതിനൊന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     ഉമ്മന്‍ചാണ്ടി     മുഖ്യമന്ത്രി, ആഭ്യന്തരം
2     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, ഐടി, സാമൂഹികക്ഷേമം (04/01/05ല്‍ രാജിവെച്ചു)
3     കെ.ആര്‍. ഗൗരിയമ്മ     കൃഷി,
4     എം.കെ. മുനീര്‍     പൊതുമരാമത്ത്,
5     ചെര്‍ക്കളം അബ്ദുള്ള (കുറച്ചുകാലം)     തദ്ദേശസ്വയംഭരണം,
6     കുട്ടി അഹമ്മദ്കുട്ടി (കുറച്ചുകാലം)     തദ്ദേശ സ്വയംഭരണം,
7     കെ.എം. മാണി     റവന്യൂ, നിയമം
8     ശങ്കരനാരായണന്‍     ധനകാര്യം,
9     ആര്‍. ബാലകൃഷ്ണപിള്ള (കുറച്ചുകാലം)     ഗതാഗതം,
10     എ.പി. അനില്‍കുമാര്‍     പട്ടികവിഭാഗക്ഷേമം
11     ബാബു ദിവാകരന്‍     തൊഴില്‍
12     വി.കെ. ഇബ്രാഹിംകുഞ്ഞ്     വ്യവസായം, സാമൂഹികക്ഷേമം (06/01/05ല്‍ ചുമതലയേറ്റു)
13     ഡൊമിനിക് പ്രസന്റേഷന്‍     മത്സ്യബന്ധനം, സ്‌പോര്‍ട്‌സ്
14     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം
15     ആര്യാടന്‍ മുഹമ്മദ്     ഊര്‍ജം
16     വക്കം പുരുഷോത്തമന്‍     ധനകാര്യം, എക്‌സൈസ്
17     അടൂര്‍ പ്രകാശ്     ഭക്ഷ്യം, പൊതുവിതരണം
18     തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍     ജലവിഭവം, പാര്‍ലമെന്ററി കാര്യം
19     എം.വി. രാഘവന്‍     സഹകരണം
20     കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍     ആരോഗ്യം (14/01/06 ല്‍ രാജിവെച്ചു)
21     എന്‍. ശക്തന്‍     ഗതാഗതം
22     എ. സുജനപാല്‍     വനം (04/01/06ല്‍ ചുമതലയേറ്റു)
23     സി.എഫ്. തോമസ്     ഗ്രാമവികസനം
24     കെ.സി. വേണുഗോപാല്‍     ടൂറിസം, ദേവസ്വം
25     കെ.പി. വിശ്വനാഥന്‍     വനം (09/02/05ല്‍ രാജിവെച്ചു)

———————————————————————
2006 – 2011 (പന്ത്രണ്ടാം നിയമസഭ)

ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     വി.എസ്. അച്യുതാനന്ദന്‍     മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2     കോടിയേരി ബാലകൃഷ്ണന്‍     അഭ്യന്തരം, വിജിലന്‍സ്, ടൂറിസം
3     തോമസ് ഐസക്ക്     ധനകാര്യം
4     എളമരം കരീം     വ്യവസായം
5     കെ.പി. രാജേന്ദ്രന്‍     റവന്യൂ
6     മുല്ലക്കര രത്‌നാകരന്‍     കൃഷി
7     ജി. സുധാകരന്‍     സഹകരണം. (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8     രാമചന്ദ്രന്‍ കടന്നപ്പള്ളി (2009 ഓഗസ്റ്റ് 17 മുതല്‍)     ദേവസ്വം
9     പി.കെ. ഗുരുദാസന്‍     തൊഴില്‍, ഏക്‌സൈസ്
10     എന്‍.കെ. പ്രേമചന്ദ്രന്‍     ജലസേചനം
11     മാത്യു ടി. തോമസ് (2009 മാര്‍ച്ച് 16 വരെ)     ഗതാഗതം
12     ജോസ് തെറ്റയില്‍ (2009 ഓഗസ്റ്റ് 17 മുതല്‍)     ഗതാഗതം
13     സി. ദിവാകരന്‍     ഭക്ഷ്യം, പൊതുവിതരണം
14     പി.ജെ. ജോസഫ് (2006 സെപ്റ്റംബര്‍ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതല്‍ 2010 ഏപ്രില്‍ 30 വരെ)     പൊതുമരാമത്ത്
15     ടി.യു. കുരുവിള (2006 സെപ്റ്റംബര്‍ 4 മുതല്‍ 2007 സെപ്റ്റംബര്‍ 4 വരെ)     പൊതുമരാമത്ത്
16     മോന്‍സ് ജോസഫ് (2007 സെപ്റ്റംബര്‍ 4 മുതല്‍ 2009 ഓഗസ്റ്റ് 17 വരെ)     പൊതുമരാമത്ത്
17     എ.കെ. ബാലന്‍     വിദ്യുച്ഛക്തി, പട്ടികജാതിപട്ടികവര്‍ഗ്ഗ വികസനം
18     ബിനോയ് വിശ്വം     വനം, വന്യജീവി സംരക്ഷണം
19     എം.എ. ബേബി     വിദ്യാഭ്യാസം, സാംസ്‌കാരികം
20     പാലോളി മുഹമ്മദ് കുട്ടി     തദ്ദേശസ്വയംഭരണം
21     എം. വിജയകുമാര്‍     നിയമം, റെയില്‍വേ, കായികരംഗം, യുവജനകാര്യം
22     എസ്. ശര്‍മ്മ     മല്‍സ്യബന്ധനം
23     പി.കെ. ശ്രീമതി     ആരോഗ്യം, കുടുംബക്ഷേമം
24     വി. സുരേന്ദ്രന്‍ പിള്ള (2010 മാര്‍ച്ച് 8 മുതല്‍)     തുറമുഖം, യുവജനകാര്യം

———————————————————————
2011- 2016  പതിമൂന്നാം നിയമസഭ

മന്ത്രി     വകുപ്പുകള്‍
1     ഉമ്മന്‍ ചാണ്ടി     മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി,<യൃന> ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തര്‍സംസ്ഥാന നദീജല വിഷയം
2     രമേശ് ചെന്നിത്തല     ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ
3     കെ.എം. മാണി     ധനകാര്യം, നിയമം, ഭവനനിര്‍മ്മാണം
4     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, വാണിജ്യം, ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍
5     പി.കെ. അബ്ദുറബ്ബ്     വിദ്യാഭ്യാസം, സാക്ഷരതാവിഭാഗം,
6     ആര്യാടന്‍ മുഹമ്മദ്     വൈദ്യുതി, ഗതാഗതം, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്
7     അടൂര്‍ പ്രകാശ്     റവന്യൂ,കയര്‍
8     ഷിബു ബേബി ജോണ്‍     തൊഴില്‍,പുനരധിവാസം,ഇന്‍ഡസ്ട്രിയല്‍ െ്രെടബ്യൂണല്‍
9     വി.എസ്. ശിവകുമാര്‍     ആരോഗ്യം, ദേവസ്വം
10     വി.കെ. ഇബ്രാഹിംകുഞ്ഞ്     പൊതുമരാമത്ത്
11     കെ.പി. മോഹനന്‍     കൃഷി, മൃഗസംരക്ഷണം, പ്രിന്റിങ്ങ് ആന്‍ഡ് സ്‌റ്റേഷനറി
12     പി.ജെ. ജോസഫ്     ജലസേചനം, ജലവിഭവം,ഇന്‍ലാന്‍ഡ് നാവിഗേഷന്‍
13     എം.കെ. മുനീര്‍     പഞ്ചായത്ത്, സാമൂഹികനീതി, കില
14     എ.പി. അനില്‍ കുമാര്‍     വിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം
15     കെ.സി. ജോസഫ്     ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേര്‍സ്
16     സി.എന്‍. ബാലകൃഷ്ണന്‍     സഹകരണം, ഖാദി, ഗ്രാമവ്യവസായം
17     മഞ്ഞളാംകുഴി അലി     ടൗണ്‍ പ്ലാനിങ്ങ്, ന്യൂനപക്ഷക്ഷേമം
18     കെ. ബാബു     എക്‌സൈസ്, തുറമുഖം, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ്
19     പി.കെ. ജയലക്ഷ്മി     യുവജന കാര്യം, പട്ടിക വര്‍ഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും
20     അനൂപ് ജേക്കബ്     ഭക്ഷ്യം, സിവില്‍ സപ്ലൈസ്, രജിസ്
21     തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍     വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമ