ഈ ബ്ലോഗ് തിരയൂ

2016 നവംബർ 1, ചൊവ്വാഴ്ച

ബി.എം അബ്ദു റഹ്മാൻ


Tweet

inShare

ബി.എം. ഇല്ലാത്ത മൂന്ന് പതിറ്റാണ്ട് 
നാടിന്‍റെ നൊന്പരങ്ങളില്‍ ആകുലപ്പെട്ടിരുന്ന ആ ജനനേതാവിന്‍റെ വിയോഗത്തിന് ഇന്ന് 30 വര്‍ഷം. 
ബി.എം എന്ന രണ്ടക്ഷരം കാസര്‍കോടിന്‍റെ ഗര്‍ജ്ജനമായി കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പാണ്. 
കുറുക്ക് വഴികളും കുതികാല്‍വെട്ടും അറിയാത്ത, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയവഴി വെട്ടിത്തെളിച്ച ബി.എം അബ്ദുറഹ്മാന്‍റെ ജീവിതം വായിക്കുക എന്നത് മധുരതരമായ ഒരു കാര്യം തന്നെയാണ്. 
പഞ്ചായത്തംഗം, നഗരസഭാംഗം, എം.എല്‍.എ, രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വ്യാപാരി, പ്രാസംഗികന്‍ തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളില്‍ തിളക്കം ചാര്‍ത്തിയ ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ് അതിലെല്ലാമുപരി നിഷ്കളങ്കതയും എളിമത്വവും ആരെയും എളുപ്പം കീഴ്പ്പെടുത്തുന്ന പെരുമാറ്റ പ്രഭയും പ്രകടിപ്പിച്ച നല്ലൊരു മനുഷ്യനായിരുന്നുവെന്ന് കാലം പറഞ്ഞുതരുന്നു.
1953ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് വരുന്പോള്‍ ബി.എം അബ്ദുല്‍ റഹ്മാന്‍ വളരെ ചെറുപ്പമായിരുന്നു. അതോടെയാണ് അദ്ദേഹത്തിന്‍റെ പൊതുജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ബി.എം അബ്ദുല്‍ റഹ്മാന്‍ ജനഹൃദയങ്ങളില്‍ വളരുകയായിരുന്നു. ഹൃദ്യമായ ഭാഷയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കാര്യങ്ങള്‍ എറിഞ്ഞുകൊടുക്കാനുള്ള പ്രത്യേകമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ വിസ്മയകരമായ നേതൃത്വ പാടവം എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.കെ. എസ്. സുലൈമാന്‍ ഹാജിയും ടി.പി അബ്ദുല്ലയുമൊക്കെ അദ്ദേഹത്തിന്‍റെ സതീര്‍ത്ഥ്യരായിരുന്നു. ആ കാലത്ത് തന്നെ അദ്ദേഹം സ്കൂള്‍ ലീഡറായി. മുസ്ലിം ഹൈസ്കൂളിലെ പ്രഥമ സ്കൂള്‍ ലീഡറായിരുന്നു അത്. ബി.എമ്മിന്‍റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ഏതെന്നു ചോദിച്ചാല്‍ മുസ്ലിം ഹൈസ്കൂളിലെ ലീഡര്‍ സ്ഥാനം തന്നെയാണെന്ന് കാലം പറയും. 
വടക്കന്‍ കേരളത്തില്‍ നല്ലൊരു പ്രാസംഗികരില്ലാതിരുന്ന കാലത്താണ് ആരെയും ആകര്‍ഷിക്കുന്ന ഭാഷാ ശൈലിയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള കരുത്തുമായി ബി.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗ വേദികളിലൂടെ നിറഞ്ഞാടുന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും സി.കെ.പി ചെറിയ മമ്മുക്കേയിയുമൊക്കെ ബി.എമ്മിന്‍റെ പ്രസംഗം കേട്ട് പ്രശംസിച്ച സന്ദര്‍ഭങ്ങളേറെ.
താഴേക്കിടയിലുള്ള ജനസാമാന്യത്തിന്‍റെ മനസ്സിലായിരുന്നു ബി.എമ്മിന്‍റെ സിംഹാസനം. പല നേതാക്കള്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ജനകീയത ബി.എമ്മിനെ സ്വീകരിച്ചുവെന്ന് പറയാതിരിക്കാനാവില്ല. സ്ഥാനങ്ങളിലേക്ക് ബി.എമ്മിന് കുറുക്കു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലും പിന്നീട് യൂത്ത് ലീഗിലും ട്രേഡ് യൂണിയന്‍ രംഗങ്ങളിലും ലീഗ് രാഷ്ട്രീയത്തിലുമെല്ലാം ധന്യമായ സേവനത്തിന്‍റെ പാതകള്‍ ചവിട്ടിത്താണ്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്തെത്തിയത്. 
1970ല്‍ കാസര്‍കോട്ട് മുസ്ലിം ലീഗിന് സ്ഥാനാര്‍ത്ഥിയെ കണ്ടത്തേണ്ടി വന്നപ്പോള്‍ ലീഗ് നേതൃത്വത്തിന് ഒട്ടും ആശയക്കുഴപ്പമുണ്ടാകേണ്ടി വരാത്തത് ബി.എമ്മിന്‍റെ കറകളഞ്ഞ ആത്മാര്‍ത്ഥത മനസ്സിലാക്കിയത് കൊണ്ടാണ്. കാസര്‍കോട് ജില്ലയുടെ ബഹുവിധമായ പ്രശ്നങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചറിഞ്ഞിരുന്നു. 
1970ലാണ് ബി.എം അബ്ദുല്‍ റഹ്മാന്‍ ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ആ കാലം നിയമസഭയില്‍ അന്ന് സഹപ്രവര്‍ത്തകനായിരുന്ന കെ.പി രാമന്‍ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു: 
'1970ല്‍ കേരള നിയമസഭയില്‍ മുസ്ലിം ലീഗിന്‍റെ 12 മെന്പര്‍മാരില്‍ ഒരാളായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍. എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ന്യൂ ബ്ലോക്കില്‍ രണ്ടാം നിലയിലെ 36-ാം നന്പര്‍ മുറിയായിരുന്നു എന്‍റേത്. ബി.എമ്മിന്‍റെത് 35-ാം നന്പര്‍ മുറിയും. സെയ്തുമ്മര്‍ ബാഖവി തങ്ങള്‍ വിപ്പും സി.എച്ച് മുഹമ്മദ് കോയ ലീഡറും ചാക്കിരി അഹമ്മദ് കുട്ടി സെക്രട്ടറിയുമായിട്ടുള്ള അന്നത്തെ മുസ്ലിം ലീഗിന്‍റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി ഒരു കുടുംബത്തെപ്പോലെയായിരുന്നു. ആവശ്യത്തിന് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ബി.എം അബ്ദുല്‍ റഹ്മാനെ ചിലപ്പോഴൊരു ചിന്തകനെപ്പോലെയാണ് ഞാന്‍ കണ്ടിരുന്നത്. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ കന്നിപ്രസംഗം കഴിഞ്ഞ ഉടനെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തെ അഭിനന്ദിച്ച് ഒരു കുറിപ്പെഴുതി പിന്നിലിരിക്കുകയായിരുന്ന ബി.എമ്മിന് അപ്പോള്‍ തന്നെ കൈമാറിയ രംഗം എനിക്ക് മറക്കാനാവില്ല. ബി.എമ്മിനത് അംഗീകാരത്തിന്‍റെ ഒരനര്‍ഘ സര്‍ട്ടിഫിക്കറ്റായിരുന്നു. നിയമസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം നേരത്തെ തന്നെ ബി.എം നന്നായി പഠിക്കുമായിരുന്നു. പ്രധാന കാര്യങ്ങള്‍ പ്രത്യേകമായി കുറിച്ച വെക്കുകയും മുതിര്‍ന്ന മെന്പര്‍മാരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. കാസര്‍കോടിന്‍റെ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സന്ദര്‍ഭം കിട്ടുന്പോഴെല്ലാം കനത്ത വാക്കില്‍ തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ബി.എമ്മിന്‍റെ പ്രസംഗങ്ങളില്‍ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല...- ബി.എമ്മിനെ കുറിച്ച് കെ.പി രാമന്‍റെ ഓര്‍മ്മകള്‍ പിന്നെയും തിരയടിച്ചുയര്‍ന്നു. 
നിയമസഭയില്‍ കാസര്‍കോടിന്‍റെ ആവശ്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ചോദിച്ചു വാങ്ങുന്നതില്‍ ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു. 1973-74ല്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്കൂളുകള്‍ അനുവദിക്കപ്പെട്ടു. സംസ്ഥാനത്ത് ആകെ അനുവദിച്ചതിന്‍റെ പത്തിലൊന്ന്. ആനുപാതികമായി വളരെയധികം. ജില്ലക്ക് അനുവദിച്ച 15 സ്കൂളുകളില്‍ എട്ടെണ്ണവും കാസര്‍കോട് ഉപജില്ലക്കായിരുന്നു. അങ്ങനെ നോക്കുന്പോള്‍ അനുപാതം വീണ്ടും കൂടി. ഇത് ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് കൊണ്ടായിരുന്നുവെന്ന് എഴുത്തുകാരനായിരുന്ന സി. രാഘവന്‍ അനുസ്മരിക്കുകയുണ്ടായി.
1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ടി.എ ഇബ്രാഹിമിനോട് തോറ്റുവെങ്കിലും ടി.എ ഇബ്രാഹിമിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എം.എല്‍.എയായി. 
1985 ഏപ്രില്‍ 4നായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍റെ നിര്യാണം. രാഷ്ട്രീയ രംഗത്ത് ജ്വലിച്ച് നില്‍ക്കെ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ വിയോഗം.




ടി.എ. ഷാഫി  ഉത്തരദേശം

2016 ഒക്‌ടോബർ 30, ഞായറാഴ്‌ച

എളിമയുടെ ആൾരൂപമായ സി ടി

എളിമയുടെ  ആൾരൂപമായ
സി ടി
**********************************

കാസരഗോടിന്റെ     രാഷ്ട്രീയ മണ്ഡലത്തിൽ     പൊൻ പ്രഭ വീശിയ     ജില്ലയിലെ   ഓരോ മണൽ തരിക്കും    സുപരിചിതനാണ്    സി.ടി   എന്ന    രണ്ടക്ഷരത്താൽ    കേരളം മുഴുക്കെ    അറിയപ്പെട്ട
സി ടി  അഹമ്മദലി  സാഹിബ്

1944  ഏപ്രിൽ അഞ്ചിന്   ചെമ്മനാട്   താഴത്തു വളപ്പിൽ അബ്ദുല്ലയുടെയും    ഖദീജയുടെയും    മകനായി  ജനിച്ച     അഹമ്മദലി   തളങ്കര മുസ്ലിം   ഹൈ സ്കൂൾ   പഠനകാലത്ത്    തന്നെ   എം എസ്‌ എഫ്     നേതാവായി

പിന്നീട്     കാസറഗോഡ്   താലൂക്ക്   മുസ്ലിം യൂത്ത്  ലീഗ്  സെക്രട്ടറി    ആയിരിക്കെയാണ്
1979 ലെ   ഉപ തിരഞ്ഞെടുപ്പിലൂടെ     അപ്രതീക്ഷിതമായി    അസംബ്ലി
മണ്ഡലം   സ്ഥാനാർത്ഥിയായി  വരുന്നത്

കാസറഗോഡിന്റ   മുസ്ലിം  ലീഗ് നേതാവും    പ്രിയങ്കരനുമായ   ടി എ  ഇബ്രാഹിം  സാഹിബിന്റെ  ആകസ്മിക   നിര്യാണം മൂലമാണ്
ഉപതിരഞ്ഞെടുപ്പ്       വേണ്ടി വന്നത്      അന്ന്    മുസ്ലിം ലീഗ് പാർട്ടിയിൽ    സ്ഥാനാർത്ഥി    നിർണ്ണയം     സങ്കീർണമായി   അന്നത്തെ    നേതൃ   നിരയിലെ രണ്ട്    പ്രബലരുടെ   വിഭാഗങ്ങളും   സീറ്റു  മോഹിച്ചു   ചരട്  വലി    തുടങ്ങിയപ്പോഴാണ്

മർഹൂം  സി എച്ച്  മുഹമ്മദ് കോയ  സാഹിബ്    ടി എ  ഇബ്രാഹിം  സാഹിബിന്റെ  ഡമ്മി സ്ഥാനാർത്ഥിയായിരുന്ന     അദ്ദേഹത്തിന്റെ    ശിഷ്യൻ    സി ടി    സ്ഥാനാർത്ഥിയാവട്ടെ   എന്ന്      നിർദ്ദേശിക്കുകയായിരുന്നു     ആ  തിരഞ്ഞെടുപ്പിൽ.   അന്നത്തെ  വിമത ലീഗ് നേതാവായിരുന്ന   ബി എം അബ്ദുൾ റഹ്മാൻ  സാഹിബിനോട്    സി ടി  ആയിരത്തോളം    വോട്ടുകൾക്ക്   പരാജയപ്പെട്ടു      എങ്കിലും

തൊട്ടടുത്ത   വര്ഷം 1980  ലെ പൊതു തിരഞ്ഞെടുപ്പിൽ    കേരള കോൺഗ്രസിലെ    ഗർവാസീസ് അറക്കലിനെ    വൻ മാർജിനിൽ   പരാജയപ്പെടുത്തി    ജൈത്ര യാത്ര തുടങ്ങി        തുടർന്ന്   ഏഴു  തവണ     കാസറഗോടിന്റെ   എം  എൽ എ    യായി     സി ടി
ജന ഹൃദയങ്ങളിൽ    സ്ഥാനം
പിടിച്ചു      

കാസർഗോഡ്   ജില്ലാ  രൂപീകരണത്തിലും     നാടിൻറെ വികസനത്തിലും     സൗമ്യ നായ
സി ടി   പോരാളിയായി   

ഏതു   വിഷയം സംസാരിച്ചാലും
കാസര്കോടിന്റെ     പിന്നോക്കാവസ്ഥയെ   കുറിച്ചു  പരിഭവിക്കുന്ന       സി ടി യെ  കാസർകോടിന്റെ    രോദനം എന്നായിരുന്നു    നിയമസഭ ഗാലറി യിലെ    പത്ര ലേഖകർ വിശേഷിപ്പിച്ചിരുന്നത്

കാസറഗോഡ്    ജില്ല ,   ചന്ദ്രഗിരി പാലം , പെരുമ്പള കടവ് പാലം ,  പൊവ്വലിലെ   ലാൽബഹാദൂർ ശാസ്ത്രി   എഞ്ചിനീയറിംഗ്   കോളേജ്  തുടങ്ങിയവ    അദ്ദേഹത്തിൻറെ വികസന    നേട്ടങ്ങളിൽ   ചിലതു   മാത്രമാണ്   

1980 ല്‍ സി.ടി. അഹമ്മദലി ആദ്യമായി നിയമസഭയിലെത്തിയപ്പോൾ 30793 വോട്ട് നേടിയ സിടിക്കെതിരെ 14113 വോട്ട് മാത്രമെ ഗര്‍വാസിസിന് നേടാന്‍ സാധിച്ചുള്ളു. 1982ല്‍ ബിജെപയിലെ എം.നാരായണഭട്ടിനെ 8019 വോട്ടിന് തോല്‍പ്പിച്ച് സി ടി വീണ്ടും നിയമസഭയിലെത്തി. 1987 ലും 1991 ലും 1996 ലും 2001ലും സി ടി അഹമ്മദലി വിജയം ആവര്‍ത്തിച്ചു. 1987 ല്‍ സിപിഎമ്മിലെ രാമണ്ണറൈയായിരുന്നു എതിരാളി. 1991ല്‍ സിടിയുടെ വിജയം 14057 വോട്ടിനായിരുന്നു. ബിജെപിയിലെ ശ്രീകൃഷ്ണഭട്ടും സിപിഎമ്മിലെ ടി.ഗംഗാധരനുമായിരുന്നു എതിരാളികള്‍. 1996ല്‍ ബിജെപിയുടെ മാധവ ഹെര്‍ളയോട് 3783 വോട്ടിനാണ് അന്ന് സിടി ജയിച്ചു കയറിയത്. സിടിയ്ക്ക് 33932 വോട്ട് ലഭിച്ചപ്പോള്‍ മാധവ ഹെര്‍ള 30149 വോട്ടും നേടി. 2001ല്‍ സിടി 17995 വോട്ടിന്റെ മാര്‍ജിനില്‍ ജയിച്ചുകയറി.

പി.കെ.കൃഷ്ണദാസാണ് അന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. 2006ല്‍ 10342 വോട്ടിനായിരുന്നു സിടിയുടെ വിജയം. ബിജെപിയിലെ വി.രവീന്ദ്രന്‍ 28430 വോട്ടും ഇടത് ഐഎന്‍എല്‍ സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് 27790 വോട്ടും നേടി. സിടിയ്ക്ക് 38774 വോട്ടാണ് അന്ന് ലഭിച്ചത്. തുടര്‍ച്ചയായി എട്ടുതവണ മത്സരിച്ച സിടി  2011 ൽ ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്ന എന്‍.എ.നെല്ലിക്കുന്നിന് മുസ്‌ലിംലീഗ് ടിക്കറ്റ് നല്‍കിയപ്പോൾ     എൻ.എ
യുടെ     തിരഞ്ഞെടുപ്പ്   പ്രവർത്തനത്തിന് ...   ചുക്കാൻ
  പിടിച്ച്       മാതൃകയായി  

1991  ലെ  കെ.    കരുണാകരൻ   മന്ത്രിസഭയിൽ   അംഗമായ   സി.ടി   കരുണാകരന്റെ    ഇഷ്ടഭാജനമായിരുന്നു.    

1991   ലെ   തിരഞ്ഞെടുപ്പ്  പ്രചരണത്തിന്   എത്തിയ   കരുണാകരൻ    തന്റെ  പാർട്ടി യിലെ    എം.എൽ എ  മാരേക്കാൾ   അടുപ്പമാണ്  സി.ടിയോട്    തനിക്കുള്ളതെന്ന്   പ്രസ്താവിച്ചതും   സ്മരണീയം

അധികാര വികേന്ദ്രീകരണമെന്ന രാഷ്ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യം     മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലി.      എന്നും അനുസ്മരിക്കാറുണ്ട്.  1994ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് സി.ടി അഹമ്മദലി അധികാരം താഴെക്കിടയിലേക്ക് പതിച്ചുനല്‍കിയ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഗ്രാമത്തിന്റെ വികസനമാണ് രാജ്യത്തിന്റെ വികസനമെന്ന ഗാന്ധിയന്‍ നിലപാടിനാണ് ബില്‍ രൂപപ്പെടുത്തുമ്പോൾ സി.ടി മുന്‍ഗണന നല്‍കിയത്. പഞ്ചായത്തിരാജ് -നഗരപാലിക ബില്ലിനായി പാര്‍ലമെന്റ് ഭരണഘടന ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേരളം തദ്ദേശസ്ഥാപനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയത്. മന്ത്രിയായി അധികാരമേറ്റതിന് ശേഷം ഒരു വര്‍ഷത്തോളം വിവിധ തലങ്ങളിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നുയര്‍ന്ന ആശയങ്ങള്‍ ക്രോഡീകരിച്ച്‌ ബില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവതരിപ്പിക്കാനായി എന്നത് സി.ടിയുടെ നേട്ടങ്ങളെ മികവുറ്റതാക്കുന്നു. 1960 ലെ പഞ്ചായത്ത് നിയമവും മുനിസിപ്പല്‍ ആക്ടും പൊളിച്ചെഴുതിയാണ് പുതിയ ബില്‍ തയാറാക്കിയത്. രാജ്യത്തെ വികസന പ്രക്രിയ സുതാര്യമാകണമെങ്കില്‍ പ്രാദേശികതലത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണമെന്ന വസ്തുത മുന്‍ നിര്‍ത്തിയുള്ള ഭരണഘടന ഭേദഗതി ബില്ലില്‍ മൂന്നിലൊരു ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നുമൊക്കെയാണ് വ്യവസ്ഥ. എന്നാല്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിലയിലേക്ക് പഞ്ചായത്ത്, നഗരസഭ ഭരണസമിതികളെ പ്രാപ്തമാക്കാന്‍ കേരളത്തില്‍ ബില്ല് കൊണ്ട് സാധിച്ചിട്ടുണ്ടെന്നതിന്റെ ക്രഡിറ്റും സിടിക്ക് തന്നെയാണ്. നേരത്തെ പഞ്ചായത്തുകള്‍ക്ക് ചെറിയ തരത്തിലുള്ള അധികാരം ഉണ്ടായിരുന്നുവെങ്കിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള നാമമാത്രമായ കര്‍ത്തവ്യങ്ങളാണ് പഞ്ചായത്ത് ഭരണസമിതികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്‌നം തത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന പുതിയ ബില്‍ നിയമമായതോടെയാണ് അധികാര വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമായി പ്രായോഗികമായത്. ഇതോടെ താഴേതട്ടിലേക്ക് കൂടുതല്‍ അധികാരമെത്തിപ്പെടുകയും നാടിന്റെയും ജനങ്ങളുടേയും സമഗ്ര വികസനം ഉറപ്പിക്കാനാവുകയും ചെയ്തു. മേല്‍ ഭരണസമിതികളില്‍ നിന്ന് പ്രാദേശിക വികസനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ പഞ്ചായത്തിന് ലഭ്യമാക്കുന്ന കാര്യത്തിലും പുതിയ ബില്‍ ഏറെ പ്രയോജനപ്പെട്ടു. സഭയില്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത് പുലര്‍ച്ചെയോടെയാണ് ബില്‍ ഏകകണ്ഠമായി അംഗീകരിച്ചത്. താന്‍ അവതരിപ്പിച്ച അധികാര വികേന്ദ്രീകരണ ബില്‍ രാജ്യത്തിന്റെ, നാടിന്റെ പുരോഗമന പ്രക്രിയ്ക്ക് ഭാസുരമായ ഭാവി സമ്മാനിച്ചതിന്റെ      ആഹ്ലാദം സി .ടി മറച്ച്   വെക്കാറില്ല തുടര്‍ച്ചയായ 31 വര്‍ഷത്തോളം കാസര്‍കോട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച സി ടി അഹമ്മദലി   1995 ലെ  നേതൃമാറ്റത്തിലൂടെ  എ.കെ.ആൻറണി   മന്ത്രി സഭയിൽ  പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ്  ജന:സെക്രട്ടറി  കാസറഗോഡ് ജില്ലാ ട്രഷറർ   എന്നീ നിലകളിലൊക്കെ   പ്രവർത്തിച്ചു

പല  വമ്പന്മാരും    പരാജയപ്പെട്ട    2006  ലെ   തിരഞ്ഞെടുപ്പിലും    നിയമസഭയിലെത്തിയ   സി.ടി അഞ്ച് വർഷം മുസ്ലിം ലിഗ്    അസംബ്ലി   പാർട്ടി  ലീഡറായി

സ്വതന്ത്ര    കർഷക സംഘം
സംസ്ഥാന ട്രഷറർ ആയിരുന്ന
അദ്ദേഹം            
നേരത്തെ   അസംബ്ലി   പാർട്ടി ട്രഷറർ    പദവിയും    വഹിച്ചിട്ടുണ്ട്      അഞ്ച് വർഷത്തോളം      സിഡ് കോ  ചെയർമാനായ      സി.ടി.  2012 മുതൽ മുസ്ലിം ലീഗ്  സംസ്ഥാന വൈസ് പ്രസിഡൻറ്    പദവി   വഹിക്കുന്നു   

രാഷ്ട്രീയ   പ്രവർത്തനങ്ങളോടൊപ്പം  ജന്മനാടായ   ചെമനാടിന്റെ
ചെറുതും    വലുതുമായ    എല്ലാ
മുന്നേറ്റങ്ങളിലും    സി.ടി.യുടെ
കയ്യൊപ്പ്   ചാർത്തപെട്ടിട്ടുണ്ട്

മൂന്ന്  പതിറ്റാണ്ടിലധികമായി  ചെമനാട്  ജമാഅത്ത്  കമ്മിറ്റിയുടെ    പ്രസിഡന്റായ
സി.ടി. യുടെ     പ്രവർത്തന  ഫലമായാണ്    ഇന്ന്   കാണുന്ന  ജമാഅത്ത്  ജമാഅത്ത്   ഹയർ
സെക്കണ്ടറി സ്കൂളും ,ഇംഗ്ലീഷ് മീഡിയം സ്കൂളുകളും  അനുബന്ധ സ്ഥാപനങ്ങും

ചെമ്മനാട്   കേന്ദ്രമായി പ്രവർത്തിക്കുന്ന   സി എച്ച്
സെന്റർ      ചെയർമാനായും 
സി ടി   പ്രവർത്തിച്ചു വരുന്നു

കാസറഗോഡിന്റെ       വികസനത്തോടൊപ്പം   മത സൗഹാർദ്ദം   നഷ്ടപ്പെടാതിരിക്കാൻ   വലിയ സംഭാവന   സി.ടി യു ടേതായുണ്ട്

ഏതു ശത്രു വിനേയും പുഞ്ചിരിയോടെ വരവേൽക്കുന്ന
വിശാല മനസ്സിന്റെ ഉടമയായ അദേഹത്തിന്റെ   സ്വഭാവ വൈശിഷ്ഠ്യം      പ്രസിദ്ധമാണ്

വർത്തമാന കാല   രാഷ്ട്രീയത്തിൽ   നഷ്ടമായി കൊണ്ടിരിക്കുന്ന   നന്മകളെ
ചികയുന്നവർക്കു      നേരിന്റെ
പ്രതീകമായി      നമുക്ക്   ചൂണ്ടി  കാണിക്കാൻ    പറ്റുന്ന  അപൂർവം  നേതാക്കളിൽ     ഒരാളാണ്   സി
ടി    എന്ന   കാസറഗോഡിന്റെ  ഓമന  പുത്രൻ






മുസ്തഫ മച്ചിനടുക്കം

2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഏറനാടിന്റെ വീര പുത്രൻ

മര്ഹൂം അഹമ്മദ് കുരിക്കൾ സി എച്ച് മുഹമ്മദ്‌ കോയ സഹിബിനോപ്പം മുസ്ലിം ലീഗ് മന്ത്രിയായി 1967 ൽ ഇ എം എസ്‌ ന്റെ സപ്തകക്ഷി മന്ത്രിസഭയിൽ പഞ്ചായത്ത്‌ സാമൂഹ്യ ക്ഷേമ മന്ത്രി
ഗ്രാമ സ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം പ്രവര്തികമാക്കാനും അധികാര വികേന്ദ്രീകരനത്തിനും തുടക്കം കുറിച്ച് കൊണ്ട് ജില്ല പരിഷത്ത് ബിൽ കൊണ്ട് വന്നത്‌ അദ്ദേഹമായിരുന്നു
മലപ്പുറം ജില്ല രൂപീകരണത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപെടുത്തുകയും
ജില്ല രൂപ വൽക്കരണത്തിന്റെ നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചതും അഹമ്മദ് കുരിക്കൾ ആയിരുന്നു
ഏറനാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ മുമ്പിൽ നിന്നും നയിച്ച ധീര നേതാവായിരുന്നു അദ്ദേഹം

മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കാൻ മുസ്ലിം ലീഗ് നെത്ര്ത്വത്തിനു മുമ്പിൽ നിര്ദേശം വെച്ചതും അഹമ്മദ് കുരിക്കൾ എന്ന ബാപ്പു കുരിക്കൾ ആയിരുന്നു

യുവാക്കളുടെ ആവേശം കൂടിയായിരുന്നു അദ്ദേഹം
മന്ത്രിയായിരിക്കെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തിൽ പച്ച യുനിഫൊർമ് ഇട്ടു വോളുന്റീർ ആയി വാഹനങ്ങൾ നിയന്ത്രിക്കാൻ വരെ ബാപ്പു കുരിക്കൾ തയാറായിരുന്നു

1968 ഒക്ടോബർ 24 നു അദ്ദേഹം നല്പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം ഇഹലോക വാസം വെടിയുന്നത്

ചരിത്രത്തിന്റെ കാവലാളായ ഹമീദലി ശംനാട്


ഹരിത രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മാതൃകാനേതാവായി ജിവിതം നയിക്കുന്ന ഒരാളുണ്ട്‌, അഡ്വ. ഹമീദലി ഷംനാട്‌. നാദാപുരം എം.എല്‍.എ, രാജ്യസഭാംഗം, പി.എസ്‌.സി അംഗം, ഓവര്‍സീസ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍(ഒഡെപെക്‌) ചെയര്‍മാന്‍, മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖജാഞ്ചി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഹമീദലി ഷംനാട്‌. 1929 ജനുവരി 23ന്‌ കുമ്പള പുത്തിഗെ പഞ്ചാത്തിലെ അംഗടിമുഗര്‍ ശെറൂല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ശംനാട്‌-ഖദീജാബി ദമ്പതികളുടെ മകന്‍. ബാഡൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ മൂന്നാംതരം പഠിച്ചു. കര്‍ണാടക ബല്ലാരി തഹസില്‍ദാരായിരുന്നു. 10 വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. പിന്നീട്, പിതാമഹന്‍ മുഹമ്മദ്‌ ശംനാട്‌ ഹമീദലിയെ കാസര്‍കോട്ടേക്ക്‌ കൊണ്ടുവന്നു. കാസര്‍കോട്‌ ബി.ഇ.എം സ്‌കൂള്‍, ജി.എച്ച്‌.എസ്‌.എസ്‌ കാസര്‍കോട്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂളിലും കോളജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ മദ്രാസ്‌ ലോ കോളജില്‍ നിന്ന്‌ നിയമബിരുദം പാസായി.
മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന ബി. പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ 1956ല്‍ പ്രാക്ടീസ്‌ആരംഭിച്ചു. ഏതാനും വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം കാസര്‍കോട്ടെത്തി. കാസര്‍കോട്‌ കോടതിയില്‍ പ്രാക്ടീസ്‌ തുടങ്ങുകയായിരുന്നു. മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ലീഗില്‍ അംഗത്വമെടുത്തു. കോടതിയില്‍ ഒരു കേസിന്റെ വിചാരണസമയത്ത്‌ ഹാജരാകാന്‍ പറ്റാത്തതിനാല്‍ കേസ്‌ മാറ്റിവയ്‌ക്കണമെന്ന ശംനാടിന്റെ ആവശ്യത്തോട്‌ ജഡ്‌ജി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ഒന്നുകില്‍ കോടതിയില്‍ ഹാജരാകുക, അല്ലെങ്കില്‍ ലീഗ്‌ ഓഫിസില്‍ തന്നെ പ്രവര്‍ത്തിക്കൂക . 1960ലെ പൊതു തിരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഹമീദലി ശംനാടിനോട്‌ മുസ്‌ലിം ലീഗ്‌ അധ്യക്ഷന്‍ സയ്യിദ്‌ അബ്ദുര്‍ റഹ്‌മാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ടുന്ന ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കെ.എം. സീതിസാഹിബിനെ ചുമതലപ്പെടുത്തി.
എന്നാല്‍, പരിചയമില്ലാത്ത സ്ഥലത്ത്‌ മല്‍സരിക്കാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ സീതിസാഹിബിനോട്‌ ശംനാട്‌ പറഞ്ഞപ്പോള്‍, പരേതനായ സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍ ഇങ്ങനെ പറഞ്ഞു: ശംനാടെ സീതിസാഹിബിനേയും ബാഫഖി തങ്ങളേയും ധിക്കരിക്കരുത്‌. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി നാദാപുരത്ത്‌ നോമിനേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. മണ്ഡലത്തിലെത്തിയപ്പോള്‍ മലയാളം അറിയാത്തവനാണ്‌ ഐക്യമുന്നണി സ്ഥാനാര്‍ഥിയെന്ന പ്രചരണം ശക്തമായിരുന്നുവെന്ന്‌ ഹമീദലി ശംനാട്‌ പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സി.എച്ച്‌. കണാരനായിരുന്നു. ശക്തനായ സ്ഥാനാര്‍ഥിക്ക്‌ മുന്നില്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള പാവം വക്കീല്‍ മുട്ടുമടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മണ്ഡലത്തിലെ വിദ്യാഭ്യാസമുള്ളവരും മതന്യൂനപക്ഷങ്ങളും ശംനാടിനോടൊപ്പം അടിയുറച്ച്‌ നില്‍ക്കുകയായിരുന്നു. വോട്ടെണ്ണി ഫലം വന്നപ്പോള്‍ 6500വോട്ടുകള്‍ക്ക്‌ ശംനാട്‌ വിജയിച്ചു. അങ്ങനെ നാദാപുരത്തിന്റെ എം.എല്‍.എയായി ഹമീദലി നിയമസഭയിലെത്തി.   .   കാസരഗോടും ,നിലമ്പൂരും ചെറിയ വോട്ടിനു പരാജയപെട്ടു
നാദാപുരം ഗേള്‍സ്‌ ഹൈസ്‌കൂള്‍, തലശ്ശേരി-നാദാപുരം പാലം എന്നിവ തന്റെ കാലയളവിലാണ്‌ പ്രാവര്‍ത്തികമായതെന്ന്‌ ശംനാട്‌ പറഞ്ഞു.  മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞശേ ൽറഷം സംസ്ഥാന റൂബോര്‍ഡ്‌ ചെയര്‍മാനായി. 1970 മുതല്‍ 73 വരെയും 73 മുതല്‍ 79 വരെയും രാജ്യസഭാംഗമായി. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ശംനാട്‌ രാജ്യസഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയ്‌, എല്‍. കെ. അദ്വാനി, മൊറാര്‍ജി ദേശായി, സി. എച്ച്‌. മുഹമ്മദ്‌ കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്‌,ജി. എം. ബനാത്ത്‌ വാല, മുന്‍പ്രധാനമന്ത്രി കെ. ചന്ദ്രശേഖര്‍, ജഗ്‌ജീവന്‍ റാം തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. സ്വാന്ത്ര്യത്തിന്‌ മുമ്പ്‌ രാജ്യത്തുണ്ടായിരുന്ന സെന്‍ട്രല്‍ കോണ്‍സ്‌റ്റിറ്റയുവന്റ്‌ അസംബ്ലിയില്‍ പണ്ഡിറ്റ്‌ നെഹ്‌റുവിനോടൊപ്പം ശംനാടിന്റെ പിതാമഹന്‍ മുഹമ്മദ്‌ ശംനാട്‌ മലബാറില്‍ നിന്നുള്ള പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു
.
1981 മുതല്‍ 87 വരെ പി എസ് സി മെമ്പർ ആയും പിന്നീട് കാസര്‍കോട് നഗരസഭ ചെയർമാൻ ആയും ശംനാട്
സാഹിബ്‌ പ്രവര്ത്തിച്ചു
ശംനാട് സാഹിബ്‌ മുസ്ലിം
ലീഗ് ഖജാൻജി ആയിരുന്നപ്പോൾ സമദാനി സാഹിബ്‌ വിശേഷിപിച്ഛത് ലീഗിന്റെയും ,ലീഗ് ചരിത്രത്തിന്റെയും ഖജനാവ്    എന്നായിരുന്നു

2016 ഒക്‌ടോബർ 2, ഞായറാഴ്‌ച

മലയാളത്തിൻറ്റെ അല്ലാമാ ഇഖ്ബാൽ


"ടി ഉബൈദ് "   മലയാളത്തിന്റെ  അല്ലാമാ
ഇക്ബാൽ
*************************
മുസ്തഫ മച്ചിനടുക്കം

ഒക്ടോബര്   മൂന്നു   മാപ്പിള കവി  ടി ഉബൈദ് സാഹിബിന്റെ    വിയോഗത്തിന്      നാല്പത്തിനാല്    വര്ഷം  പൂർത്തീകരിക്കപ്പെടുകയാണ്

1908  മുതൽ 1972  വരെ നീണ്ട അദ്ധേഹത്തിന്റെ  ജീവിതം   ഉത്തര മലബാറിന്റെ   യും   തെക്കൻ കാനറായുടെയും     സാമൂഹ്യ സാംസ്‌കാരിക   മണ്ഡലത്തിൽ    ഉണ്ടാക്കിയ വിപ്ലവം   ചെറുതൊന്നുമല്ല

അന്നത്തെ    അഥവാ   ഉബൈദ്   സാഹിബിന്റെ  ബാല്യകാലത്തെ     സാമൂഹിക പശ്ചാത്തലം അന്ധകാരത്തിന്റെ    ഒപ്പം അനാചാരങ്ങളുടെയും     അദൃശ്യ    ബന്ധനങ്ങളിൽ കുരുങ്ങി   കിടക്കുകയായിരുന്നു

കേരള  മുസ്ലിം ഐക്യ സംഘവുമായുള്ള   ഉബൈദ് സാഹിബിന്റെ    അഭിമുഖ്യത്തെ     സംശയത്തോടെയായിരുന്നു
അന്നത്തെ    കാസർകോടൻ ജനത നോക്കികണ്ടത്

വിദ്യാഭ്യാസത്തെ പള്ളിദര്സുകളിൽ   ഒതുക്കിയിരുന്ന   സമൂഹത്തെ മത ബോധത്തോടൊപ്പം    ഭൗതിക  വി ജ്ഞാനവും    ആർജ്ജിക്കേണ്ടതിന്റെ  ആവശ്യകത    ബോധ്യപ്പെടുത്താൻ    കഠിന യത്നം   തന്നെയായിരുന്നു  ഉബൈദ്  സാഹിബ്    നടത്തിയത്  

ഒരു വേള    ശാരീരിക   ആക്രമണ ഭീഷണി വരെ അദ്ദേഹത്തിന്   നേരിടേണ്ടി വന്നു    എങ്കിലും   അതിനെയെല്ലാം   തരണം ചെയ്തു    അദ്ദേഹം    തന്റെ  ദൗത്യവുമായി     മുമ്പോട്ടു നീങ്ങി    

പിൽക്കാലത്തു   പക്ഷെ   അദ്ദേഹത്തെ  കല്ലെറിഞ്ഞ
അതെ   ജനത   ഉബയ്ച്ച
എന്ന്    സ്നേഹ വായ്പോടെ
വിളിച്ചു       അദ്ദേഹം ജോലി
ചെയ്ത    തെരുവത്ത്   സ്കൂൾ
ഉബൈച്ഛന്റെ     സ്കൂൾ എന്നറിയപ്പെട്ടു  

ഓരോ വീട്ടിലും കയറിയിറങ്ങി
വിദ്യയുടെ    പ്രാധാന്യം   പറഞ്ഞു സ്കൂളിലെ ത്തിക്കാൻ
യത്നിച്ച   മാഷെ   വിദ്യാർഥികൾ    തിരിച്ചറിയുകയായിരു ന്നു 

കേരള സാഹിത്യ പരിഷത്തിൽ   പ്രബന്ധം അവതരിപ്പിക്കുകയും    ശുദ്ധമലയാളത്തിൽ   മാപ്പിള  പാട്ടെഴുത്തുകയും
കേരളം  ജന്മം കൊള്ളുന്നതിന്റെ   മുമ്പേ
വിട തരികമ്മെ കന്നഡ
ധാത്രി  

എന്ന ഗാന രചനയിലൂടെ കന്നഡ യോട്  വിട ചോദിക്കുകയും   ചെയ്ത  അദ്ദേഹത്തെ  

മാപ്പിള കവി  എന്നതിലപ്പുറം
ബഹുസ്വരതയുടെ   മഹാകവിയായി   വാഴ്ത്തപ്പെടേണ്ടതായിരുന്നു

കന്നഡ മീഡിയം സ്കൂളിൽ  പഠിച്ച   അദ്ദേഹം   ബാപ്പയുടെ   തുണിക്കടയിൽ
വെച്ച്    മലയാളം   വായിച്ചു
പഠിക്കുകയായിരുന്നു

അറബി ഭാഷയിലും പ്രാവീണ്യം   നേടിയ അദ്ദേഹം മലയാളം കന്നഡ
ഭാഷകളിൽ   സാഹിത്യ രചനകൾ   നടത്തുന്നതോടൊപ്പം   അറബി   ബൈത്തുകളും രചിക്കുമായിരുന്നു

രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന   അദ്ദേഹം     മുഹമ്മദ്‌  ശെറൂൽ  സാഹിബിൽ  ആകൃഷ്ടനായി    കോൺഗ്രസിനോട്   ആഭിമുഖ്യം   പുലർത്തിയെങ്കിലും      1930
കൾക്ക്   ശേഷം    മുസ്ലിം ലീഗിലെത്തുകയായിരുന്നു

1940 ൽ കോഴിക്കോട്  ചേർന്ന   മുസ്ലിം ലീഗ് സമ്മേളനത്തിൽ   ആലപിക്കപെട്ട    
ടി ഉബൈദ്   സാഹിബിന്റെ രചനയിൽ   വിരിഞ്ഞ  ഗാനം ഏറെ   പ്രസിദ്ധമായിരുന്നു

പിന്നീട്    പലപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ
മുസ്ലിം ലീഗ്  വേദികളിൽ ആലപിക്കപെട്ടു

സ്വതന്ത്ര ഭാരതത്തിൽ മുസ്ലിം
ലീഗുകാരനെന്ന    ലേബൽ
അരോചക മായി    കരുതി
പലരും   ലീഗിനെ   മൊഴി
ചൊല്ലിയെങ്കിലും     മദിരാശി
സംസ്ഥാനത്തിന്റെ    ഭാഗമായിരുന്ന     കാസറഗോഡ്  ഉൾകൊള്ളുന്ന
തെക്കൻ  കാനറാ ജില്ലയിൽ ഖായിദെ മില്ലത്തിന്റെ സന്ദേശവുമായി മുസ്ലിം ലീഗിനെ     ശക്തിപ്പെടുത്താൻ           മാഹിൻ ഷംനാട്   സാഹിബിനൊപ്പം   ഉബൈദ്
സാഹിബും   മുന്നിൽ നിന്ന്
പ്രവർത്തിച്ചു

കെ എം സീതി സാഹിബ് ', സി എച് മുഹമ്മദ്‌കോയ
എന്നിവരുമായി  അദ്ദേഹത്തിന്     അടുത്ത
ബന്ധമുണ്ടായിരുന്നു   മുൻ
എം എൽ എ  ടി .എ .ഇബ്രാഹിം  അദ്ധേഹത്തിന്റെ ഉറ്റ മിത്രമായിരുന്നു

സാഹിത്യ അക്കാദമിയിലും
നാടക അക്കാദമിയിലും   തുടങ്ങി   നിരവധി   സർക്കാർ സമിതികളിൽ     ഉബൈദ്  മാഷെ   അംഗമാക്കാൻ   സി
എച്ച്   മുഹമ്മദ് കോയ   വിദ്യാഭ്യാസ   മന്ത്രിയായപ്പോൾ   പ്രത്യേകം
ശ്രദ്ധിച്ചിരുന്നു

പ്രൈ മറി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1969-ല്‍ വിരമിച്ച ഉബൈദ് മാഷ്  1972 ഒക്ടോബര്‍ മൂന്നിന്‌ ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ    അദ്ദേഹം
തൊട്ടടുത്ത    മാലിക്  ദീനാർ
ഹോസ്പിറ്റലിൽ   വെച്ച്   അന്ത്യ ശ്വാസം   വലിച്ചു

അദ്ധേഹത്തിന്റെ   യഥാർത്ഥ നാമം അബ്ദുൽ റഹിമാൻ  എന്നാണെകിലും   ജന മനസ്സിൽ പതിഞ്ഞത്    തൂലിക നാമമായിരുന്ന   ഉബൈദ്   എന്നായിരുന്നു

   തികഞ്ഞ മത വിശ്വാസിയും    കറ  കളഞ്ഞr ദേശസ്നേഹിയുമായിരുന്ന   അദ്ദേഹം   സത്യത്തിൽ   മലയാളത്തിന്റെ
അല്ലാമാ ഇക്ബാൽ    തന്നെയായിരുന്നു   എന്ന്  പറയാം

'മുസ്ലിം ലീഗ് പ്രഥമ പ്രവർത്തക വിമതി

2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പ്രതിഭാധനനായ ബീരാന്‍സാഹിബ്

turday, November 12, 2011

പ്രതിഭാധനനായ ബീരാന്‍സാഹിബ്

 (1925 മാർച്ച് 9 – 2001 മേയ് 31) 

സര്‍ഗധനനായ രാഷ്ട്രീയക്കാരന്‍ കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയുടെ പ്രഭാപൂരം പരത്തിയ ഉജ്വല വ്യക്തിത്വത്തിനുടമയായിരുന്ന യു.എ. ബീരാന്‍ സാഹിബിന്റെ വേര്‍പാടിന്  ഒരു ദശാബ്ദം പൂര്‍ത്തിയായി.ഉജ്വലനായ രാഷ്ട്രീയ നേതാവ്, പ്രതിഭാധനനായ എഴുത്തുകാരന്‍, അജയ്യനായ ഭരണകര്‍ത്താവ്, ധിഷണാശാലിയായ ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍.... ബീരാന്‍ സാഹിബിന്റെ പ്രതിഭയുടെ മിന്നലാട്ടം തൊട്ടറിഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകള്‍ ഏറെയാണ്. തീക്ഷ്ണാനുഭവങ്ങളുടെ കനല്‍പഥങ്ങള്‍ കടന്നുവന്ന ബാല്യവും പട്ടാളക്യാമ്പിലെ പരുക്കന്‍ ജീവിതവും ചാര്‍ത്തിക്കൊടുത്ത നിസ്സംഗഭാവവുമായി ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയുടെ നേതൃനിരയിലെത്തിയ അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന് മുസ്ലിംലീഗ് സമ്മാനിച്ച സമഗ്ര സംഭാവനതന്നെയായിരുന്നു. ഇടക്കാലത്ത് മുസ്ലിംലീഗ് വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഭാഗമായെങ്കിലും ബീരാന്‍ സാഹിബിന്റെ ജീവിതത്തിന്റെ സിംഹഭാഗവും മുസ്ലിംലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിക്കുവേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടത്. സംസാരശേഷിപോലും നഷ്ടപ്പെട്ട അവസാന നാളുകളില്‍ ബീരാന്‍ സാഹിബിന്റെ ഹൃദയം തുടിച്ചത് മുസ്ലിംലീഗില്‍ തിരിച്ചെത്താനായിരുന്നു. സ്പഷ്ടമല്ലാത്ത വാക്കുകളില്‍ അക്കാലങ്ങളിലൊക്കെയും അദ്ദേഹം ഓര്‍ത്തെടുത്തത് മുസ്ലിംലീഗിനെയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയുമൊക്കെയായിരുന്നു. അന്ത്യനാളുകളിലൊന്നില്‍ ശിഹാബ് തങ്ങള്‍ കാണാന്‍ വന്നപ്പോള്‍ ബീരാന്‍ സാഹിബിന്റെ കണ്ണുകളില്‍നിന്നൊഴുകിയ അണമുറിയാത്ത ബാഷ്പധാരയില്‍ എല്ലാമടങ്ങിയിരുന്നു. മുസ്ലിംലീഗുകാരനായിത്തന്നെ മരിക്കണമെന്ന ബീരാന്‍സാഹിബിന്റെ അദമ്യമായ മോഹം പൂവണിയുകയായിരുന്നു. ഇടക്കാലത്ത് ലീഗ് വിട്ടുപോയ എെ.എന്‍.എല്‍. മാതൃസംഘടനയില്‍ തിരിച്ചെത്തിയ വേളയിലാണ് ബീരാന്‍ സാഹിബ് മണ്‍മറഞ്ഞതിന്റെ പത്താമാണ്ട് കടന്നുവരുന്നത്. ജീവിച്ചിരുന്നുവെങ്കില്‍ ഈ പുന:സ്സമാഗമത്തില്‍ ഏറെ സന്തോഷിക്കുക അദ്ദേഹമായിരിക്കും. രാഷ്ട്രീയത്തിന്റെ ഊഷരഭൂമികളില്‍ സര്‍ഗശേഷി കൈമോശം വരുന്നവര്‍ക്കിടയില്‍ ബീരാന്‍സാഹിബ് വ്യത്യസ്തനായിരുന്നു. രാഷ്ട്രീയഭരണ രംഗങ്ങളിലെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും അദ്ദേഹം എഴുത്തും വായനയും കൈവിട്ടില്ല. യാത്രാവേളകളില്‍പോലും പുസ്തകങ്ങള്‍ കൂട്ടുപോയി. പരന്ന വായനയായിരുന്നു ധിഷണാശാലിയായ ആ മനുഷ്യന്റെ കരുത്ത്. നേടാനാവാതെപോയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗിരിശൃംഗങ്ങളെ ആഴമേറിയ വായനകൊണ്ടദ്ദേഹം കീഴടക്കി. കഥകളും ജീവചരിത്രങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി സാഹിത്യമേഖലയില്‍ രചനാവൈഭവത്തിന്റെ രജതരേഖകള്‍ ചാലിച്ചുചാര്‍ത്തി ബീരാന്‍സാഹിബിന്റെ തൂലിക. കുപ്പിവളകള്‍ (1958), മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (1966), നജീബിന്റെ ആത്മകഥ (1971), അറബ് രാജ്യങ്ങള്‍, റഷ്യ, മാലി (1986), അറബ് രാജ്യങ്ങളും യൂറോപ്പും (1989), നാസറിന്റെ ആത്മകഥ, ട്യൂട്ടര്‍ (1988), വിഭജനത്തിന്റെ വിവിധ വശങ്ങള്‍ (1995) തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. "ഇന്‍തിഫാദ' പോലുള്ള കവിതകള്‍ രചിച്ച ബീരാന്‍ സാഹിബ് നല്ലൊരു കവിയായിരുന്നെന്ന കാര്യം ഒരുപക്ഷേ ഏറെപേര്‍ക്കുമറിയില്ല. സ്വന്തം ആത്മകഥ എഴുതി പൂര്‍ത്തിയാക്കാന്‍ പക്ഷേ ബീരാന്‍ സാഹിബിന് കഴിയാതെപോയി. 1997ല്‍ ആത്മകഥാ രചനക്ക് തുടക്കംകുറിച്ചെങ്കിലും. ഏറെ താമസിയാതെ രോഗശയ്യയിലായി. മൂന്ന് ദശാബ്ദകാലത്തെ ജീവിത ചിത്രം അദ്ദേഹം ആത്മകഥയില്‍ കോറിയിട്ടു. ചന്ദ്രികയില്‍ സഹപത്രാധിപരാവുന്നതുവരെയുള്ള ജീവിതരേഖ. ബാക്കിയെഴുതുംമുമ്പ് ബീരാന്‍സാഹിബിനെ രോഗം കീഴടക്കി. അതോടെ ആത്മകഥാ രചന പാതിവഴിയില്‍ നിന്നുപോയി. 1970ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും വിജയിച്ച് ബീരാന്‍സാഹിബ് ആദ്യമായി നിയമസഭയിലെത്തി. 1977ല്‍ താനൂരിനെയും 1980ല്‍ മലപ്പുറത്തെയും 1982ല്‍ തിരൂരിനെയും 1991 ല്‍ തിരൂരങ്ങാടിയെയും അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു. എെ.എന്‍.എല്‍. രൂപീകരണത്തെത്തുടര്‍ന്ന് തിരൂരങ്ങാടി എം.എല്‍.എ.യായിരിക്കെ അദ്ദേഹം രാജിവെച്ചു. 1978ല്‍ സി.എച്ച്. മുഹമ്മദ്കോയാ സാഹിബിന്റെ രാജിയെത്തുടര്‍ന്ന് ബീരാന്‍സാഹിബ് വിദ്യാഭ്യാസമന്ത്രിയായി. ഒമ്പത് മാസം. 1982ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായി. പട്ടാളജീവിതം സമ്മാനിച്ച അടുക്കും ചിട്ടയുമായിരുന്നു ജീവിതത്തിലുടനീളം ബീരാന്‍സാഹിബ് പുലര്‍ത്തിപോന്നത്. പുറമെക്ക് പരുക്കനെന്ന് തോന്നുന്ന ആ മുഖഭാവംപോലും പട്ടാളജീവിതത്തിന്റെ ബാക്കിപത്രമാവാം. പക്ഷേ ആ പരുക്കന്‍ പ്രകൃതത്തിനുള്ളിലും ആര്‍ദ്രമായൊരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

Chandrika News      യു.എ. ബീരാൻ സാഹിബിന്റെ      വേർപാടി സ്റ്റ   പത്താം  വാർഷിക   ദിനത്തിൽ  പ്ര സിദ്ധി കരിച്ചത്     (    ബഷിർ  പുളിക്കോട്ടൂർ  നോട്   കടപ്പാട് )

(

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഒളി  മങ്ങാത്ത   നക്ഷത്ര ശോഭയോടെ    സി എച്ചിന്റെ ഓർമ്മകൾ

"ഒളി  മങ്ങാത്ത   നക്ഷത്ര ശോഭയോടെ    സി എച്ചിന്റെ
ഓർമ്മകൾ "

********************************
മുസ്തഫ മച്ചിനടുക്കം
********************************

കേരളത്തിന്റെ  മുൻ മുഖ്യമന്ത്രിയും  മുസ്ലിം ലീഗ്
നേതാവുമായിരുന്ന   സി
എച്ച്   മുഹമ്മദ്  കോയ  സാഹിബിന്റെ   അനുസ്മരണ
ദിനമാണ്    സെപ്തംബര്  28 നു    1983   ൽ 
കേരളത്തിന്റെ   ഉപ മുഖ്യ മന്ത്രിയായിരിക്കെയാണ്    അദ്ദേഹം     ഈ  ലോകത്തോട്    വിട പറഞ്ഞത്
  
1927  ജൂലൈ   പതിനഞ്ചിനു നാട്ടു വൈദ്യനായ
പയ്യംപുനത്തിൽ    ആലി മുസ്ലിയാരുടെയും   മാറിയുമ്മയുടെ യും   പുത്രനായി   ദരിദ്ര കുടുംബത്തിലായിരുന്നു   അദ്ദേഹത്തിന്റെ   ജനനം മണ്മറഞ്ഞു 33 വർഷംകഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓർമകളായി പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്ത്തിത്വം സി എച്ചി നെപ്പോലെ വേറെകാണില്ല

ഒരിക്കൽപോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുകയോ ചെയ്യാത്ത ഇന്നത്തെ ഇളംതലമുറപോലും സി എച് എന്ന രണ്ടക്ഷരത്തെ ആവേശത്തോടെ അഭിമാനത്തോടെ ഓർക്കുന്നങ്കിൽ അത് അദ്ദേഹം തലമുറകൾക്കായി ചെയ്‌തുവെച്ചുപോയ ഉപകാരത്തിന്റെ അണയാതെനിൽക്കുന്ന  ജ്വലിക്കുന്ന ഓർമ്മകൾ തന്നെയാണ്

സി എച് മുഹമ്മദ് കോയ സാഹിബ്   കേരളം കണ്ട  മികച്ച ഭരണാധികാരിയായിരുന്നു  

വിദ്യാഭ്യാസ മന്ത്രിയെന്ന   നിലയിൽ   അദ്ദേഹം  നടത്തിയ    സേവനങ്ങൾ
വിലമതിക്കാനാവാത്തതായിരുന്നു

എഴുപതുകളിൽ  കേരളത്തിന്റെ  ഭീഷണിയായി രംഗത്തു   വന്ന   നക്സൽ പോരാളികളെ   ധീരതയോടെ
നേരിട്ട   ആഭ്യന്തര  മന്ത്രിയായിരുന്നു   സി എച്ച്

എം പി മാർക്കും  എം എൽ എ മാർക്കും   പ്രാദേശിക ഫണ്ടില്ലാതിരുന്ന   കാലഘട്ടത്തിൽ  എം എൽ
എ  റോഡ്   എന്ന പേരിൽ
140 നിയോജക   മണ്ഡലങ്ങളിലും   പദ്ധതി കൊണ്ട്   വന്നതും   സി
എച്ച്   എന്ന   പൊതുമരാമത്ത്  മന്ത്രിയായിരുന്നു

  മുസ്ലിം ലീഗ്  പ്രസ്ഥാനം  ഒരു  പാട്      മഹാന്മാരായ നേതാക്കളാൽ      നേതൃ സമ്പന്നമായിരുന്നു    പക്ഷെ   സി എച്ചിനെ പോലൊരാൾ   സി എച്    മാത്രമായിരുന്നു

കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ   എത്തിയ     സി.എച്ച്‌ മുഹമ്മദ് കോയയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത് നഗരസഭാ വാര്‍ഡ് കൌണ്‍സിലറായാണ്. 1952 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍  കോഴിക്കോട്  നഗരസഭയിലെ   കുറ്റിച്ചിറ വാര്‍ഡിലാണ് സിഎച്ച്‌ ആദ്യം മല്‍സരിച്ചത്. രാഷ്ട്ര തന്ത്രജ്ഞന്‍‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ സി.എച്ച്‌ മുഹമ്മദ് കോയ മുസ്‍ലിം ലീഗിന്റെ എക്കാലത്തെയും ആവേശമാണ്. 

1955 ല്‍ സി.എച്ചിന്റെ രണ്ടാം മല്‍സരം തൊട്ടടുത്ത പരപ്പില്‍ വാര്‍ഡിലായിരുന്നു. ഇടതുപക്ഷം പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അപ്പക്കോയയും സിഎച്ചും തമ്മില്‍ നടന്ന മല്‍സരം കേരളത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് കുത്തകയായ പരപ്പില്‍ വാര്‍ഡില്‍ സിഎച്ച്‌ അട്ടിമറി വിജയം നേടി. 44 വോട്ടിന്‍റെ ഭൂരിപക്ഷം. ആറു പതിറ്റാണ്ട് മുന്‍പ് സിഎച്ച്‌ മല്‍സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശത്തെക്കുറിച്ച്‌ പറയാന്‍ കുറ്റിച്ചിറയിലെ പഴയ തലമുറക്ക്   ഇന്നും   വലിയ താല്‍പര്യമാണ്. നിയമസഭാ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി , മുഖ്യമന്ത്രി തുടങ്ങിയ വലിയ പദവികള്‍ വഹിച്ച സിഎച്ച്‌ മുഹമ്മദ് കോയയുടെ ജീവിതം ലീഗ് അണികള്‍ക്ക് മാത്രമല്ല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം പാഠങ്ങള്‍ നല്‍കുന്നുണ്ട്.

നർമ്മോക്തി കലർന്ന അദ്ദേഹത്തിന്റെ   പ്രസംഗം
എതിരാളികൾക്ക്    ചുട്ട മറുപടി   നല്കുന്നതുമായിരുന്നു

കേരളത്തിൽ   അറബി  ഭാഷ
അധ്യാപകരെ   നിയമിച്ചപ്പോൾ    കുട നന്നാക്കുന്നവരെയും    ചെരുപ്പുകുത്തികളെയും   വരെ സി എച്ച്    അറബി  മാഷന്മാരാക്കി  എന്ന   ആക്ഷേപത്തെ   അദ്ദേഹം    ചിരിച്ചു  തള്ളി

ബാഫഖി തങ്ങളെ മൊട്ടത്തലയിൽ   ഐ ആർ
എട്ട് ( നെൽവിത്ത് ) മുളപ്പിക്കും   എന്ന്  മുദ്രാവാഖ്യം വിളിച്ചവരോട്    പാറ പോലെ ഉറച്ച   ബാഫഖി തങ്ങളുടെ  മൊട്ടത്തലയിലല്ല    അത്   മുളപ്പിക്കാൻ പറ്റിയ   സ്ഥലം വേറെയാണെന്നും  സി എച്ച്
നിയമസഭയിൽ   അർത്ഥഗര്ഭമായി    പറഞ്ഞു
വെച്ചു

അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിക്കെ പോലീസ് മർദ്ദനത്തിന്റെ തെളിവുമായി ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി നിയമസഭയിലെത്തിയ കെ ആർ ഗൗരിക്ക് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു പോലീസിന്റെ ലാത്തി വെള്ളക്കടലാസിൽ വരയിടാനുള്ള റൂളുവടിയല്ല മറിച്ചു അത് അക്രമകാരികളെ നേരിടാനുള്ള ആയുധംതന്നെയാണ് മാത്രവുമല്ല ഒരാളെ തല്ലിയാൽ ഒടിയുന്ന ലാത്തി കേരളാ പോലീസിന്റെ കൈയിലില്ല ബഹുമാനപ്പെട്ട മെമ്പർക്ക് ഞാൻ ഒരു  ലാത്തി തരാം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനെ തല്ലി ലാത്തി ഒടിയുന്നോ എന്ന് പരീക്ഷിക്കുയുമാവാം ഇത് സഭയിൽ ചിരിപടർത്തി (നിയമസഭാ രേഖയിൽനിന്നു ഈ പരാമർശം പിന്നീട് നീക്കം ചെയ്തു )

എല്ലാറ്റിലുമുപരി   സാമൂഹ്യ പരിഷ്‌കർത്താവ്   കൂടിയായിരുന്നു   അദ്ദേഹം       സ്വസമുദായത്തിന്റെ  അവകാശ    സമരത്തോടൊപ്പം  ഉത്തരവാദിത്വത്തെ കുറിച്ച്    കൂടി    ബോധ്യപ്പെടുത്താൻ  സി എച്    മറന്നില്ല

സമൂഹത്തിൽ  നടക്കുന്ന  എല്ലാ  അനാചാരങ്ങൾക്കുമെതിരെ       അദ്ദേഹം ശബ്ദമുയർത്തി

ആർഭാടത്തിനും ധൂർത്തിനും  എതിരെ    ശക്തമായ നിലപാടു
സ്വീകരിച്ച   സി.എച്ച് അരനൂറ്റാണ്ട്     മുമ്പേ   മാപ്പിള     സ്ത്രീകളോടു   പറഞ്ഞ   വാക്കുണ്ട്

'നിങ്ങൾ    പലഹാരത്തിനും    സൽക്കാരത്തിനും  വേണ്ടി   ചിലവഴിക്കന്നതിന്റെ   ഒരു  പങ്ക്    എനിക്ക് തന്നാൽ   വരുമാനമുള്ള  വ്യവസായ  സ്ഥാപനം  ഉണ്ടാക്കി തരാം.,,

1960 കളിൽ   വിദ്യാഭ്യാസ  സ്ഥാപനങ്ങളോടൊപ്പം തൊഴിൽ  പരിശീലന കേന്ദ്രങ്ങളും  ഉണ്ടാവണം   എന്നെഴുതിയ  സീ.എച്ചി  ൻറെറ  ദീർഘ വീക്ഷണം  നാം മനസ്സിലാക്കണം

ഗൾഫിൻ   പള പളപ്പ് മാറുന്ന    ഒരു  കാലം വരും        എന്നും   എഴുപതു ക ളിൽ    അദ്ദേഹം   ദീർഘദർശനം    ചെയ്തു  എന്നതും    അതിശയോക്തിപരമാണ്

പട്ടിക്കാട്     ജാമിയ  നൂരിയ്യ യുടെ  സമ്മേള ന ത്തിൽ     യുവ പണ്ഡിതരോടു   നിങ്ങൾ     ഏട്   ചുമക്കുന്ന   കഴുതകളെ പോലെ    ആവരുത്   സമൂഹത്തിലെ   തിന്മക്കെതിരെ    പൊരുതണമെന്നും   സിഎച്ച്    ആഹ്വാനം ചെയ്തു

കാലിക്കറ്റ്   യൂണിവേഴ്‌സിറ്റി  സ്ഥാപിക്കുന്നതിൽ    സി എച്ച്    കാണിച്ച    ഇഛ  ശക്തി    അപാരമാണ്  

സമുദായാംഗങ്ങളെ    ഉന്നത  തസ്തികകളിൽ    നിയോഗിക്കാൻ    പ്രത്യേക   താല്പര്യമെടുത്തിരുന്ന    സി എച്ച്   പക്ഷെ     തിരഞ്ഞെടുക്കപെടുന്നവർ   അതിനു      യോഗ്യരായിരിക്കണമെന്നു    നിര്ബന്ധ ബുദ്ധിയുണ്ടായിരുന്നു

സർക്കാർജോലികളിൽ മുസ്ലിംസമുദായത്തിന്‌ 12% ശതമാനം സംവരണം എന്ന ധീരമായ തീരുമാനംകൂടി അദ്ദേഹംമുന്കയ്യെടുത്തു നടപ്പിലാക്കി ഒരുപക്ഷെ ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരുസംസ്ഥാനത്ത് അങ്ങനെ ഒരു സംവരണം നടപ്പിലാക്കിയത് മഹാനായ സി എച് ആയിരുന്നു

സ്വസമുദായത്തിന്റെ   അവകാശ   പോരാട്ടത്തിന്
നേതൃത്വം   നൽകുമ്പോഴും തികഞ്ഞ   മതേതര വാദിയായി   നില  കൊള്ളാനും   അദ്ദേഹത്തിന്
കഴിഞ്ഞിരുന്നു

``ഏറനാട്ടിലെ ഒരുപിടി മണ്ണ്‌ വാരി മണത്ത്‌ നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ്‌ അളക്കാന്‍ `കൂറോ മീറ്റര്‍' തിരഞ്ഞ്‌ നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്‌.'' ഇങ്ങനെ പ്രസംഗിച്ച സി.എച്ച്‌ കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി,

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ടി എ ഇബ്രായിൻച്ച


അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രെസിഡന്റും കാസറഗോഡ് മണ്ഡലം എം.ൽ.എ. യുമായിരുന്ന ടി എ ഇബ്രാഹിം സാഹിബ് ഓർമ്മയായിട്ട് ഇന്നേക്ക് മുപ്പത്തിയെട്ടു വര്ഷം *********************** ടി എ ഇബ്രായിൻച്ച
യെ ഓർക്കുമ്പോൾ
*****************************
******************************
കാസറഗോഡ് മുന് എം എൽ എ ടി എ ഇബ്രാഹിം സാഹിബ്‌ ഓർമ്മയായിട്ടു ഓഗസ്റ്റ്‌ പത്തിന് 38 വര്ഷം പിന്നിടുന്നു
കുറഞ്ഞ കാലമേ അദ്ദേഹത്തിനു നിയമസഭാഗം ആവാൻ സാധിച്ചുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹം ഇന്നും ഒര്ക്കുകയാണ് മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ കിട്ടിയ അവസരങ്ങൾ അദ്ദേഹം ശരിക്കും വിനിയോഗിച്ചു
പാർട്ടി നേതാവെന്ന നിലയിലും ഏവരുടെയും ഇഷ്ട ഭാജനമായിരുന്നു പ്രിയപ്പെട്ട ഇബ്രാഹിംച്ച..
പട്ടാള ചിട്ടയോടെ സംഘടന രംഗത്തും ക്ര്യത്യ നിഷ്ഠ പാലിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്‌
ജനനം...1923
പിതാവ് ,,അബ്ദുല്‍ കാദര്‍
....കാസര്‍ക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌
കാസര്‍ക്കോട് മുനിസിപൽ കൌണ്‍സിലര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ തുടങ്ങിയ
പദവികൾ വഹിച്ച അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ 1940 മുതല്‍ 1944 വരെ സേവനം അനുഷ്ടിച്ചു
അഞ്ചാം നിയമ സഭയില്‍ (1977 )കാസര്‍ക്കോട് നിന്നും അഖിലേന്ത്യ മുസ്ലിം ലീഗിലെ ബി എം അബ്ദുരഹിമാനെ 6783 വോട്ടിനു പരാജയപ്പെടുത്തി കൊണ്ടാണ് ഇബ്രാഹിം സാഹിബ്‌ നിയമ സഭയിൽ
എത്തിയത് തൊട്ടടുത്ത വര്ഷം ഓഗസ്റ്റ്‌ ..10 നു ആ
മാന്യദേഹം ഇഹലോകവാസം വെടിഞ്ഞു തെക്കൻ കാനറ ജില്ലയിൽ
മുസ്ലിം ലീഗിന് വേരോട്ടം നൽകുന്നതിൽ അക്ഷീണം യത്നിച്ച ടി എ ഇബ്രാഹിം സാഹിബ്‌ ഏറെ വായിക്കുകയും ടി ഉബൈദ് സഹിബിനോപ്പം സാംസ്‌കാരിക രംഗത്ത്
പ്രവര്ത്തിച്ച വ്യക്തിത്വം കൂടി
ആയിരുന്നു കാസറഗോഡ് മുനിസിപൽ
ചെയർമാൻ ടി ഇ അബ്ദുല്ല സാഹിബ്‌ അദ്ധേഹത്തിന്റെ പുത്രനാണ്
സി ടി അഹമ്മദലി സാഹിബ്‌
അടക്കം പല പ്രമുഖരും
രാഷ്ട്രീയ ഗുരുവായി കണ്ട മാത്രക യോഗ്യനായ രാഷ്ട്രീയ നേതാവാണ്‌ ടി എ
കാസര്ഗോട്ടെ മുസ്ലിം ലീഗിന്റെ നേതൃനിരയിൽ പ്രാപ്തമായ ഒരു തലമുറയെ
തന്നെ വളർത്തിക്കൊണ്ടു വന്ന ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു ടി എ
വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർക്ക് എന്നും
നിർദേശവും ഉപദേശവും
മികച്ച പിന്തുണയും നൽകിയ മാർഗദർശിയായിരുന്നു ഇബ്രാഹിം സാഹിബ്
സൗഹ്റ്ടത്തിനു വലിയ വില കല്പിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്
കോഴിക്കോട് എത്തിയാൽ പി എം അബൂബക്കർ സാഹിബിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു അദ്ദേഹം എന്നത് വാർത്തയല്ല
പക്ഷെ ഇരുവരും വഴിപിരിഞ്ഞ മുസ്ലിം ലീഗിന്റെ ഇരു പക്ഷത്തായി നിലയുറപ്പിച്ച കാലത്തായിരുന്നു ഈ സന്ദർശനം എന്നിടത്താണ് അതിന്റെ പ്രസക്തിയും മഹത്വവും നിലകൊള്ളുന്നത്
അവികസിത കാസരഗോടിന്റെ വികസന സ്വപ്‌നങ്ങൾ എന്നും അദ്ധേഹത്തിന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു
മരണ ശയ്യയിൽ തന്നെ കാണാനെത്തുന്ന മന്ത്രിക്കു നല്കാൻ കാസരഗോടിന്റെl വികസനവുമായി ബന്ധപ്പെട്ടൊരു നിവേദനം തന്റെ തലയിണക്കടിയിൽ സൂക്ഷിച്ചു വച്ച് കൊണ്ടാണ് അദ്ദേഹം മരണം പൂകിയത്
സ്ഥാപിത താല്പര്യങ്ങൾ ആദര്ശത്തിനും മേലെ
വിരാജിക്കുന്ന വർത്തമാന കാല രാഷ്‌ട്രീയത്തിൽ ടി എ ഇബ്രാഹിം സാഹിബിന്റെ സ്മരണകൾക്ക് പ്രസക്തി വർദ്ധിക്കുന്നു
മുസ്തഫ മച്ചിനടുക്കം

2016 ജൂൺ 21, ചൊവ്വാഴ്ച

ബദർ യുദ്ധം,

സത്യാസത്യത്തിന്റെ പോരാട്ട ദിനം ബദ്ര്‍
- സെയ്തുമുഹമ്മദ് നിസാമി
Posted On: 6/21/2016 11:23:10 PM

ഇസ്‌ലാമിക ചരിത്രത്തിലെ അതിനിര്‍ണായക സംഭവമായ ബദര്‍ യുദ്ധം നടന്നത് റമസാന്‍ പതിനേഴാം ദിനത്തിലാണ്. ക്രിസ്താബ്ദം 624 ജനുവരിയില്‍. ഒരു വെള്ളിയാഴ്ച. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. തൗഹീദും ശിര്‍ക്കും തമ്മില്‍ ഒരു സംഘട്ടനം. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഏറ്റുമുട്ടല്‍. നന്മയും തിന്മയും തമ്മില്‍ ബലപരീക്ഷണം. അതെ, നീതിയും അനീതിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ടത് ബദര്‍ യുദ്ധത്തോടെയാണ്.

റമസാന്‍ മൂന്നിനു 313 പേരടങ്ങുന്ന ഒരു സംഘത്തെയുമായി സിറിയയില്‍ നിന്നു കച്ചവടം മുഖേന ലഭിച്ച പണം കൊണ്ടു ആയുധവുമായി മടങ്ങുന്ന അബൂ സുഫിയാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ ഉപരോധിക്കാന്‍ പുറപ്പെട്ടതാണ് യുദ്ധത്തിലേക്കെത്തിച്ചത്. വിവരം മണത്തറിഞ്ഞ അബൂ സുഫിയാന്‍ തങ്ങളെ സഹായിക്കുന്നതിന് ഒരു സൈനിക സംഘത്തെ അയക്കാന്‍ മക്കയിലുള്ള ഖുറൈശി പ്രമുഖരോടാവശ്യപ്പെട്ടു. അബൂസുഫിയാന്‍ രക്ഷപ്പെടുകയും ചെയ്തു.


വഴിയില്‍ വെച്ചാണ് കച്ചവട സംഘത്തെ രക്ഷിക്കാന്‍ വമ്പിച്ചൊരു സൈന്യം പുറപ്പെട്ടത് നബി (സ)യും അനുയായികളും അറിയുന്നത്. സൈനിക സന്നാഹത്തോടെയല്ല മുസ്‌ലിംകള്‍ പുറപ്പെട്ടത്. ത്യാഗ സന്നദ്ധത പ്രഖ്യാപിച്ച അനുയായികള്‍ ഖുറൈശികളുടെ വെല്ലുവിളി ഏറ്റെടുത്തു. താനും സംഘവും രക്ഷപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണമെന്നും അബൂ സുഫിയാന്‍ ആവശ്യപ്പെട്ടിട്ടും ഖുറൈശി സംഘത്തലവന്‍ അബൂജഹ്ല്‍ അനുസരിച്ചില്ല. ബദ്‌റില്‍ മൂന്നു ദിവസം വന്നു ഒട്ടകത്തെ അറുത്തും ഭക്ഷണവും മദ്യവും വിളമ്പി ഗാനമേള നടത്തിയുമല്ലാതെ നാം തിരിച്ചു പോവില്ലെന്നായിരുന്നു അബൂ ജഹ്‌ലിന്റെ പ്രതികരണം.റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.


ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.


ദൈവ നിഷേധികള്‍ക്കെതിരെ എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞ വിശ്വാസികള്‍ നടത്തിയ ഈ പോരാട്ടത്തിന്റെ സമാപ്തി മറ്റൊരു വിധത്തിലായിരുന്നുവെങ്കില്‍ മാനവ ചരിത്രത്തിന്റെ ഗതി തന്നെ മറിച്ചാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു. 'മര്‍ദ്ദിതരായ വിശ്വാസികള്‍ക്കു അവര്‍ ദ്രോഹിക്കപ്പെട്ടതു നിമിത്തം തിരിച്ചു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. നിശ്ചയം അവരുടെ സഹായത്തിനു അല്ലാഹു ശക്തന്‍ തന്നെ. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണെന്നു പറഞ്ഞതല്ലാത്ത ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ സ്വന്തം ഭവനത്തില്‍ നിന്നും ബഹിഷ്‌കൃതരായത്' (22:39). നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.


പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.


സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.

2016 മേയ് 28, ശനിയാഴ്‌ച

കളങ്കമേ ശാത്ത സമുദായ സ്റ്റേഹി

കല്ലട്ര ഹാജി സാഹിബ്
****************************

കളങ്കമേശാത്ത സമുദായ സ്നേഹത്തിന്റെ മാത്രക
*****************************(((((


 മര്ഹൂം കല്ലട്ര അബ്ദുൾ ഖാദർ ഹാജി സാഹിബ്‌ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രയാണ വീഥിയിൽ ബാഫഖി തങ്ങള്ക്കും , ചെറിയ മമ്മു കേയി സാഹിബിനും പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസവും സഹായവുമായി നിലയുറപ്പിച്ച മഹാ നേതാവായിരുന്നു ആ നേതാക്കൾ ഒരാഗ്രഹം പ്രകടിപിച്ചാൽ അത് സാദ്ധ്യമാക്കാൻ എന്തും ചെയ്തു കൊടുക്കാൻ കല്ലട്രക്ക് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല ആ നേതാക്കളുടെ ആഗ്രഹം എന്നും സമുദായ നന്മക്കു വേണ്ടിയുള്ളതായിരുന്നു എന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു

മലബാറിൽ നിരവധി മത ഭൗദ്ധിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മുസ്ലിം ലീഗ് ഓഫീസുകളും അനാഥ ശാലകളും കല്ലട്രയുടെ സഹായ ഹസ്തത്തൽ പടുത്തുയർത്തപെട്ടിടുണ്ട്


 ഇവിടെയൊന്നും അല്ലാഹുവിന്റെ പ്രീതിയും സമൂഹ നന്മയും അല്ലാതെ യാതൊരു വിധ പ്രശസ്തിയും ഭൌതിക നേട്ടവും കല്ലട്ര ഹാജി സാഹിബ്‌ കൊതിച്ചിരുന്നില്ല    

ഏക്കര് കണക്കിന് ഭുമിയും സമ്പത്തും മാത്രമല്ല അത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് ആവശ്യമായ നെത്രത്വവും കല്ലട്ര തന്നെ നല്കി  

അപാരമായ ആത്ഞാ ശക്തി കല്ലട്രയുടെ പ്രത്യേകതയായിരുന്നു സി എച്ച് മുഹമ്മദ്‌ കോയ ,എം കെ ഹാജി ,ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായും അടുത്ത ആത്മ ബന്ധം കല്ലട്ര ഹാജിക്കുണ്ടായിരുന്നു    


വിശാലമായ മുബൈ മുസ്ലിം ലീഗ് ഓഫീസ് ആയി പ്രവ്ര്ത്തിച്ചത് പോലും കല്ലട്ര ഹാജി സാഹിബ് സൗജന്യമായി
 നല്കിയ കെട്ടിടത്തിൽ ആയിരുന്നു


ജാമിഅ സ അദിയ്യ അറബിക് കോളേജ് കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാനയും പള്ളിയും

കാസറഗോഡ് , കാഞ്ഞങ്ങാട് മുസ്ലിം ലീഗ് ആസ്ഥാനങ്ങൾ ഉണ്ടാക്കിയതും കല്ലട്ര തന്നെയായിരുന്നു

 ഫാറൂഖ് കോളേജ് തളിപറമ്പ സർ സയ്യിദ് കോളേജ് തുടങ്ങി കല്ലട്രയുടെ ഉദാര മനസ്കതയുടെ ഗുണ ഫലം ലഭിക്കാത്ത സ്ഥാപനങ്ങൾ വിരളമായിരിക്കും  

ആലിയ അറബിക് കോളേജ് നും ആ വലിയ മനസ്സിന്റെ സഹായ ഹസ്തം ലഭ്യമായിട്ടുണ്ട് എന്ന പരമാർത്ഥം എത്ര പേർക്കറിയാം  

സമുദായ സ്നേഹം വല്ലാത്തൊരു വികാരമായി അദ്ദേഹം കൊണ്ട് നടന്നു

മുസ്ലിം ലീഗിലുണ്ടായ പിളര്പ്പ് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു സി എച്ചും കേയി സാഹിബും അടക്കം ഇരു ഭാഗത്തും ഉള്ള നേതാക്കളും കല്ലട്രയെ ഏറെ ബഹുമാനിച്ചിരുന്നു  

വ്യക്തി പരമായ ഇഷ്ടങ്ങൾക്ക് അപ്പുറം നിലപാട് എടുത്ത അദ്ദേഹം ചന്ദ്രിക പത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും അതിനെ വളര്ത്തുകയും ചെയ്തവരുടെ കൂട്ടത്തിൽ കല്ലട്രയുടെ സ്ഥാനം പ്രത്യേകം പരാമര്ശ വിധേയം ആവേണ്ടതുണ്ട്‌    


മേൽപറമ്പിൽ ഉള്ള അദ്ദേഹത്തിൻറെ വസതി മുസ്ലിം ലീഗിലെ ഉന്നതരുടെ സംഗമ വേദി ആയിരുന്നു

അദ്ദേഹത്തിൻറെ ആദിത്യം സ്വീകരിക്കാതെ ഒരു നേതാവും അക്കാലത്ത് കാസറഗോഡ് നിന്ന് തിരിച്ചു പോയിട്ടുണ്ടാവില്ല    

ഏത് പാതിരാത്രിയിലും ആ വസതി അതിഥികളെ സ്വീകരിച്ചു മുസ്ലിം ലീഗിന്റെ നേതൃ യോഗങ്ങൾ അവിടെ ചേർന്നിരുന്നതായി പറയപ്പെടുന്നു



1983 ഫെബ്രുവരി 28 നു ആ മഹാനുഭവാൻ അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി മറഞ്ഞു പോയി


മുസ്തഫ മച്ചിനടുക്കം

2016 ഏപ്രിൽ 16, ശനിയാഴ്‌ച

കെ എം സീതി സാഹിബ്‌

കൊടുങ്ങല്ലൂരിലെ പ്രശസ്തമായ നമ്പൂതിരി മഠം തറവാട്ടിൽ സീതി മുഹമ്മദ്‌ ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച സീതി  

അദ്ദേഹമാണ് പില്ക്കാലത്ത് കേരളം കണ്ട പ്രഗല്ഭ രാഷ്ട്രീയ നേതാവും അഭിഭാഷകനും ഒക്കെയായി മാറിയത് എല്ലാറ്റിനുമപ്പുരം ഒരു സമൂഹത്തിന്റെ പരിവര്ത്തനത്തിനു വിത്ത്‌ പാകിയ സാമൂഹ്യ പരിഷ്കർത്താവും നവോഥാന നായകനുമായിരുന്ന കെ എം സീതി സാഹിബ്‌  

മലബാര് കലാപ ശേഷം സാമൂഹ്യമായും സാമ്പത്തികമായും തകര്ന്ന മാപ്പിള സമൂഹത്തെ ഉയര്ന്ന ചിന്താ ശേഷിയുള്ള ബൌദ്ധിക സമൂഹമായും രാഷ്ട്രീയ സംഘടിത ശക്തിയായി പരിവർത്തിപ്പിക്കുന്നതിലും നേതൃ പരമായ പങ്കാളിത്തം
സീതി സഹിബിനുണ്ട്

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി
കോൺഗ്രസിൽ എത്തിയ സീതി സാഹിബ്‌ ഗാന്ധിജിയുടെ പരിഭാഷകനും മികച്ച പ്രഭഷകനുമായി വിദ്യാർത്ഥി ആയിരിക്കെ തന്നെ പ്രശസ്തനായി


1929 ലെ ലഹോര് എ ഐ സി സി യിൽ തിരുകൊച്ചി സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധിയായി 1928 തിരുകൊച്ചി നിയമസഭയിൽ അംഗവുമായി കേവലം മുപ്പതു വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം


തൊള്ളായിരത്തി മുപ്പതുകളോടെ മൌലാന മുഹമ്മദലി അടക്കം പല മുസ്ലിം പ്രമുഖരും കോൺഗ്രസ്സിനെ കയ്യോഴിഞ്ഞപ്പോൾ സീതി സാഹിബും ആ വഴിക്ക് നീങ്ങി

ഇതിനിടെ കൊച്ചിയിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം
അഭിഭാഷക വൃത്തിയും തന്റെ കര്മ്മ മണ്ഡലവും. തലശേരിയിലാക്കി  

സത്താർ സേട്ട് അടക്കം പല പ്രമാണിമാരും അദ്ദേഹത്തിൻറെ സുഹ്ർത്തുക്കൾ ആയി മാറി
തന്റെ സഹപാഠിയും സുഹ്ര്തും ഒക്കെയായിരുന്ന മുഹമ്മദ്‌ അബ്ദുൾ റഹിമാൻ സാഹിബ്‌
അൽ അമീൻ പത്രം ആരംഭിക്കുകയും അസ്തമിക്കുകയും ഒക്കെ ചെയ്ത പശ്ചാത്തലത്തിൽ മാപ്പിള സമൂഹത്തിന്റെ പുരോഗതിക്കു
ഒരു പത്രം എന്ന ആശയം അദ്ദേഹത്തിൻറെ മനസ്സില്
ഉദിക്കുന്നത്


അങ്ങിനെയാണ് അക്ഷരാഭ്യാസം ഇല്ലാത്ത അറബി മലയാളം എന്ന സങ്കര ഭാഷ മാത്രം വശമുള്ള
സമൂഹത്തിന്റെ മുമ്പിലേക്ക് സമ്പൂര്ണ മലയാളം വാരികയായും പത്രമായും ചന്ദ്രിക പിറന്നു വീഴുന്നത്


മലബാറിലെ സഹവാസവും സമുദായത്തോടുള്ള കൂറും സ്വാഭാവികമായും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കാൻ അദേഹത്തിന് പ്രചോദനമായി

മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനവും
മുസ്ലിം ലീഗിനൊരു തൊഴിലാളി വിഭാഗവും രൂപീകരിക്കാനും സീതി സാഹിബ്‌ മുമ്പിൽ നിന്നും


സി എച്ച് മുഹമ്മദ്‌ കോയയുടെ കഴിവുകളെ കണ്ടറി ഞ്ഞു പ്രോത്സാഹനം നൽകുന്നതിൽ സീതി സാഹിബ്‌ മടി കാണിച്ചില്ല

സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് നില നിർത്താനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വ്യവസ്ഥാപിതമായ
കര്മ്മ പരിപാടികൾ ആവിഷ്കരിക്കാനും. ഖായിദ് എ മില്ലത്തിനൊപ്പം സീതി സാഹിബ്‌ വഹിച്ച സേവനം ഏറെ മഹത്തരം
തന്നെ ആയിരുന്നു

മദിരാശി അസ്സംബ്ലിയിൽ ആഭ്യന്തര മന്ത്രിയായ സുബ്ബരായൻ
 ലീഗിനെ തകര്ക്കാൻ ആവതു ചെയ്യുമെന്നു പ്രഖ്യാപിച്ചപ്പോൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ നില നിർത്താൻ അവസാന ശ്വാസം വരെ പോരാടുമെന്നു സീതി സാഹിബ്‌ തിരിച്ചടിച്ചു

ഐക്യ കേരള രൂപീകരണത്തിലും സീതി സാഹിബ്‌ സജീവമായി നിലകൊണ്ടു ആദ്യ കേരള നിയമസഭയിൽ തന്നെ അംഗമായ സീതി സാഹിബ്‌
രണ്ടാം നിയമസഭയിൽ സ്പീക്കർ ആയിരിക്കെ 1961 ഏപ്രിൽ 17; നു അന്തരിച്ചു

2016 ഏപ്രിൽ 3, ഞായറാഴ്‌ച

QAED E MILLATH ഇസ്മാഈൽ സാഹിബ്

1896 ജൂൺ അഞ്ചിന് തിരുന്നൽ വേലിയിൽ ഉദിച്ചു
1972 മദിരാശിയിൽ അസ്തമിച്ച മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌


മദിരാശിയിലെ ദയ മൻസിലിൽ ചൂടികട്ടിലിൽ ഇരുന്നു ഒരു
പാട് ചിന്തകള്ക്ക് കരു പിടിപ്പിച്ച മഹാൻ തമിഴ് ജനത ഒന്നാകെ ആദരിച്ച  

മലബാറിന്റെ മണ്ണിൽ നിന്നും കാച്ചി തുണിയുടുത്ത ഉമ്മമാരും
അരപട്ട കെട്ടിയ കാക്കാമാരും പ്രചാരണ ഗോദയിൽ
നേരിൽ കാണുക പോലും ചെയ്യാതെ മൂന്നു വട്ടം ലോക്സഭയിലേക്കു പറഞ്ഞയച്ച
പ്രിയപ്പെട്ട ഖായിദ്‌ എ മില്ലത്ത് ഇന്നും ഓരോ മുസ്ലിം ലീഗ്
കാരനും ആവേശം നല്കുന്ന നാമമാണ്

ഒരു ബഹുസ്വര സമൂഹത്തിലെ ന്യുന പക്ഷ സമുദായത്തെ ജനാധിപത്യ മാർഗത്തിൽ
സംഘടിപ്പിക്കുകയും ദുർഘടമായ പാതയിൽ അടി പതറാതെ പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആകുന്ന നൌകയെ മുമ്പോട്ടു നയിച്ച കപ്പിത്താൻ അതായിരുന്നു ഖായിദ് എ മില്ലത്ത്      

അണുകിട വ്യതിചലിക്കാതെ
ന്യുന പക്ഷ അവകാശത്തിനു വേണ്ടി പോരടുമ്പോഴും വിവേകം കൈമോശം വരാതെ രാജ്യസ്നേഹം വാക്കുകളിൽ ഒതുക്കാതെ സ്വന്തം മകനെ രാജ്യതിര്തിയിൽ യുദ്ധ ഭൂമിയിലേക്ക്‌ പറഞ്ഞയക്കാൻ സന്നദ്ധനായ ദേശ സ്നേഹത്തിന്റെ ഉദാത്ത മാത്രക അതായിരുന്നു ഖായിദ് എ മില്ലത്ത്      

അഴുക്കു പുരളാൻ ഏറെ സാഹചര്യങ്ങൾ ഉള്ള രാഷ്ട്രീയ
മേഖലയിലും വ്യക്തി ജീവിതത്തിലും വിശുദ്ധിയുടെ
അടയാളം പ്രകടമാക്കിയ

ഋഷി വര്യ തുല്യനായ മഹാ മനീഷി

       
വരും കാല രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്ന അരുതായ്മകളെ ദീർഘ ദര്ശനം ചെയ്ത പ്രതിഭാ ശാലി


   പ്രയാണ വീഥിയിലെ ഓരോ
പടവുകൾ കയറുമ്പോഴും പ്രതിബന്ദങ്ങൾ ഓരോന്നായി മുമ്പിൽ വരുമ്പോഴും ഞങ്ങൾ ഓര്ക്കുന്നു .മഹാനായ ഖായിദ് എ മില്ലത്ത്


   ....മുസ്തഫ മച്ചിനടുക്കം

തലശേരി മുസ്ലിം ക്ലബ്‌ ; സി പി സൈതലവി

5 2:02:26 AM

തലശ്ശേരിയില്‍ ഉണ്ടുറങ്ങിപ്പാര്‍ത്തവരുടെ പട്ടികയെടുത്താല്‍ അതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെവരെ കാണാം! വെറുമൊരു പ്രധാനമന്ത്രിയല്ല, സാക്ഷാല്‍ വെല്ലിംഗ്ടണ്‍ പ്രഭുവിനെതന്നെ. അസാധ്യമായി ഒന്നുമില്ലെന്ന് വമ്പു പറയാന്‍മാത്രം ലോകം ജയിച്ചടക്കിപ്പോന്ന നെപ്പോളിയനെ 1815ലെ 'വാട്ടര്‍ലൂ'വില്‍ അടിയറവു പറയിച്ച് അധികാരക്കൊടി നാട്ടിയ സേനാധിപതി. കേണല്‍ ആര്‍തര്‍ വെല്ലസ്‌ലി. 1799ല്‍ മലബാറിലും കര്‍ണാടകയിലും പട്ടാള കമാന്റര്‍. ശ്രീരംഗപട്ടണത്തെ അന്തിമ യുദ്ധത്തില്‍ ചതിപ്രയോഗത്തിലൂടെ ടിപ്പു സുല്‍ത്താനെ നേരിട്ടു. ടിപ്പുവിന്റെ വീര രക്തസാക്ഷിത്വത്തോടെ മൈസൂര്‍ ഗവര്‍ണറായി ശ്രീരംഗപട്ടണം കൊട്ടാരത്തില്‍ വാണു. 1800ല്‍ പഴശ്ശിരാജക്കെതിരെ പടയൊരുക്കാന്‍ തലശ്ശേരി കോട്ടയില്‍. ടിപ്പുവും പഴശ്ശിയും മാത്രമല്ല പരമ്പരാഗത ശത്രുക്കളായ ഫ്രഞ്ചിനെയും പോര്‍ച്ചുഗീസിനെയും കടലില്‍ മുക്കാനും വെല്ലസ്‌ലി പ്രഭുവിന് തലശ്ശേരിയില്‍ തമ്പടിക്കാതെ തരമില്ലായിരുന്നു.


ഭൂമിശാസ്ത്രപരമായ തന്ത്രപ്രാധാന്യം തലശ്ശേരിയെ യൂറോപ്യന്‍ സൈനിക നീക്കങ്ങളുടെ താവളമാക്കി. പോര്‍ച്ചുഗീസ് കണ്ണൂരിലും ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി മാഹിയിലും സൈനിക ആസ്ഥാനം പണിത് തലശ്ശേരിക്കിരുവശവും കണ്ണുവെച്ച് കാത്തിരുന്നു. കോലത്തുനാട് രാജാവിന്റെ സമ്മതം വാങ്ങി ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ കോട്ടകെട്ടി. എല്ലാം കുരുമുളകിന്റെ മന്ത്രരഹസ്യം. വിപണിയുടെ കൊയ്ത്തു മോഹിച്ച് കറുത്ത പൊന്ന് കൈക്കലാക്കാന്‍ പല രാജ്യക്കാര്‍ ഇവിടെ വിലപേശിയെത്തി. അറബികളുടെ പറ്റുപുസ്തകങ്ങളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള തലശ്ശേരി ഇടപാടുകള്‍ അക്കമിട്ടു കിടന്നു.

കുരുമുളകിന്റെ കത്തുന്ന എരിവ് നൊട്ടിനുണഞ്ഞ് കടലേഴും കടന്നുവന്നവരും കടല്‍ക്കരയില്‍ അധികാരക്കോട്ട പണിതവരും മുതല്‍, കീശയിലൊരു മുക്കാലുമില്ലാതെ അറബനകൊട്ടിപ്പാടിയലഞ്ഞ പരദേശീ കലീവമാര്‍വരെ തലശ്ശേരിയെ വാസസ്ഥലിയാക്കി. അത് അന്താരാഷ്ട്ര നഗര കീര്‍ത്തിയുടെ കിരീടം ചാര്‍ത്തിക്കൊടുത്തു. യൂറോപ്യന്‍മാര്‍ 'പാരീസ്' എന്ന് വിളിച്ചു. ലോകത്തെ അനേകം ഭാഷകളും പല വേഷങ്ങളുമായി തലശ്ശേരിത്തെരുവ് കൈകോര്‍ത്തുപിടിച്ച് പത്രാസില്‍ നടന്നുപോയി.


അരിയും മര ഉരുപ്പടികളും മണ്‍പാത്രങ്ങളും കയറും ഉണക്കമീനും തേങ്ങയും തലശ്ശേരിയില്‍നിന്ന് കപ്പല്‍ കയറി. തലശ്ശേരി കുരുമുളക് രാജറാണിയായി മുന്നില്‍ ഒഴുകി. ലോകത്തെ ഏറ്റവും വിലയുള്ള 'തലശ്ശേരിയില്‍ തരംതിരിച്ച വലിയ കുരുമുളക'് വഹിച്ചുപോയ കപ്പലുകള്‍ കൈനിറയെ പൊന്നുമായി തിരികെയെത്തി. 1866 നവംബര്‍ ഒന്നിന് കേരളത്തിലെ രണ്ടാമത്തെ നരസഭയായി തലശ്ശേരി ഔദ്യോഗിക പതാക പറത്തി. തലശ്ശേരി കമ്മീഷന്‍ എന്ന് ഭരണ സംവിധാനം അറിയപ്പെട്ടു. തലശ്ശേരി മുനിസിപ്പാലിറ്റി എന്ന രൂപാന്തരത്തില്‍ ആദ്യ ചെയര്‍മാനായി ഇംഗ്ലണ്ടുകാരനായ ബാരിസ്റ്റര്‍ എ.എഫ് ലാമറല്‍ വന്നു. ചുറ്റിലും രാജാക്കന്‍മാര്‍ ഭരിച്ചു. ചിറക്കല്‍, കടത്തനാട്, കണ്ണൂര്‍, കോട്ടയം രാജവംശങ്ങള്‍. ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചു.


പശ്ചിമ തീരത്തെ മുസ്‌ലിം സാംസ്‌കാരിക, വാണിജ്യ നഗരങ്ങളിലൊന്നായി തലശേരി ലോക ഭൂപടത്തിലിടം നേടി. അറിവിലും ആത്മീയതയിലും അധ്വാനത്തിലും അതിനൊത്ത നിലവാരം പുലര്‍ത്തി തദ്ദേശീയര്‍. ആധുനിക നൂറ്റാണ്ടുകളിലേക്കുള്ള മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ നവോത്ഥാന ചിന്തകള്‍ ഓരോന്നായി തലശ്ശേരിയുടെ മാനത്ത് തെളിഞ്ഞു. മഹാ പണ്ഡിതനും കവിയും തത്വചിന്തകനുമായിരുന്ന, നൂല്‍മദ്ഹും കപ്പപ്പാട്ടും രചിച്ച കുഞ്ഞായിന്‍ മുസ്‌ല്യാര്‍ പതിനെട്ടാം നൂറ്റാണ്ടിലെ തലശ്ശേരി സന്തതിയായി ശ്രുതിപ്പെട്ടു. പാണ്ഡിത്യം, തത്വജ്ഞാനം, ദീര്‍ഘവീക്ഷണം, രചനാ വൈഭവം, സാമൂഹിക ബോധം, ഉദാരത, നര്‍മബോധം, ധീരത, സാഹസിക ചിന്ത എന്നിവയെല്ലാം ഒത്തുചേര്‍ന്ന കുഞ്ഞായിന്‍ മുസ്‌ല്യാരെ അളന്നാല്‍മതി തലശ്ശേരി മാപ്പിള സംസ്‌കാരത്തിന്റെ അസ്സലറിയാന്‍.


വിശുദ്ധ ഖുര്‍ആന് മലയാള പരിഭാഷയെന്നത് അന്നത്തെ മാപ്പിള സാഹചര്യത്തില്‍ പാകപ്പിഴകളുടെയും വിവാദത്തിന്റെയും സാധ്യത തുറക്കുമെന്ന താക്കീതുകളെ കൂസാതെ, തലശ്ശേരി പാലിശ്ശേരി കടപ്പുറത്തെ വലിയപുരയില്‍ മായിന്‍കുട്ടികേയി എന്ന മായന്‍കുട്ടി എളയ തയ്യാറാക്കി തുടങ്ങിയത് 1855ല്‍. ആളും അര്‍ത്ഥവും ആവശ്യത്തിലേറെ ഉണ്ടായിരുന്ന അറക്കല്‍ കൊട്ടാരത്തില്‍ ശമ്പളത്തിനു എഴുത്തുകാരെ നിയമിച്ചാണ് പതിനഞ്ച് വര്‍ഷത്തിലേറെ സമയമെടുത്ത് അറബി മലയാള ലിപിയില്‍ 'തര്‍ജമ ത്തുതഫ്‌സീറില്‍ ഖുര്‍ആന്‍' അച്ചടിക്കൊരുങ്ങിയത്. ഇതിനായി 1869ല്‍ അദ്ദേഹം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനടുത്ത് പ്രസ് സ്ഥാപിച്ചു. 1872ല്‍ ഒന്നാം പരിഭാഷ പുറത്തിറങ്ങിയതിന്റെ മൂന്നാംകൊല്ലം ഭാര്യയുമൊത്ത് പായ്ക്കപ്പലില്‍ ഹജ്ജിനുപോയ മായിന്‍കുട്ടികേയി മക്കത്തെ മലയാളി ഹാജിമാരുടെ താമസ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് 'കേയീ റൂബാത്ത്' പണിതു. ഹറമിനു തൊട്ടു മുമ്പിലുള്ള ആ ബഹുനില മന്ദിരത്തില്‍ ഒരു നൂറ്റാണ്ടുകാലം മലയാളി ഹാജിമാര്‍ സൗകര്യപൂര്‍വം സൗജന്യമായി താമസിച്ചു. പിന്നീട് നഗര വികസനത്തില്‍കെട്ടിടം പൊളിച്ചുപോയി. കേയീ റൂബാത്ത് പണിയാന്‍ തലശ്ശേരിയില്‍നിന്നാണ് പായ്ക്കപ്പലുകളില്‍ മര ഉരുപ്പടികള്‍ കൊണ്ടുപോയത്. നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും അത്ഭുതമകലാത്ത നിര്‍മിതിയായ തലശ്ശേരിയിലെ 'ഓടത്തില്‍ പള്ളി' പണിത മൂസക്കാക്ക എന്ന കേയീ പ്രതാപത്തിന്റെ പിന്‍മുറക്കാരനായിരുന്നു മായന്‍കുട്ടി എളയ.


കോടതിയും പൊലീസും ക്രിക്കറ്റും ഫുട്‌ബോളും ഇംഗ്ലീഷ് ഭരണത്തിന്റെ രാജമുദ്രകളും നഗര ജീവിത പരിഷ്‌കാരങ്ങളിലൂടെ തലശ്ശേരിയെ കൊണ്ടുപോയപ്പോള്‍ പഴയ വാണിജ്യപ്പെരുമയുടെ കുപ്പായത്തിന് നിറംമങ്ങിവന്നു. അനന്തരം ഇരുപതാം നൂറ്റാണ്ട് തിരിച്ചുപിടിക്കലിന്റെ കനല്‍ച്ചൂടുള്ളതായി. 1921 ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പതിനായിരങ്ങളുടെ രക്തസാക്ഷിത്വവും തകര്‍ത്തെറിയപ്പെട്ട മാപ്പിളശക്തിയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും ആണ്ടുപോകുന്ന ഒരു ജനതയുടെ നീറിപ്പുകയുന്ന നൊമ്പരവും സമുദായ നേതാക്കളുടെ സായാഹ്ന ചര്‍ച്ചകളെ ഗൗരവപ്പെടുത്തി. തലശ്ശേരിയായിരുന്നു തീ പാറുന്ന ചിന്തകളുടെ പ്രഭവകേന്ദ്രം. കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ പ്രബുദ്ധതകൊണ്ട് മാറ്റിപ്പണിയാതെ തരമില്ലെന്ന് നേതാക്കള്‍ ഉറച്ചുപറഞ്ഞു. അധികാരവും സമ്പത്തും ഉന്നത വിദ്യാഭ്യാസവുമുള്ള മുസ്‌ലിം നേതൃത്വം തലശ്ശേരിയുടെ അഴകായിരുന്നു. കേന്ദ്ര - സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലെ ജനപ്രതിനിധികളും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടും തലശ്ശേരിയുടെ നഗരസഭാ ചെയര്‍മാനുമടങ്ങുന്ന ഒരു ഉന്നത നേതൃത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ തലശ്ശേരിയില്‍ മുസ്‌ലിം സമുദായത്തിന് സിദ്ധിച്ചു.


'മുസ്‌ലിം ക്ലബ്ബ്' എന്ന അതീവ ലളിതമായ മേല്‍വിലാസത്തില്‍ ഒരുമിച്ചിരുന്ന് അവര്‍ സമുദായത്തിന്റെ വേദനാ ശമനത്തിനായി രാത്രികളെ ചിന്താബന്ധുരമാക്കി. രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബിന്റെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിംലീഗ് അതിശക്തമായി പൊരുതിനില്‍ക്കുന്ന കാലമാണത്. പക്ഷേ മലബാര്‍ അത്രയും രാഷ്ട്രീയ ബോധത്തിലേക്ക് ചുവടുവെക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിംലീഗ് മലബാറിന് താരതമ്യേന അപരിചിതവും.


തോല്‍വിയറിയാത്ത അഭിഭാഷകന്റെ കീര്‍ത്തിയുമായി കൊടുങ്ങല്ലൂരില്‍നിന്ന് തലശ്ശേരിയിലേക്ക് വന്ന കെ.എം സീതി സാഹിബ് 'മുസ്‌ലിം ക്ലബ്ബി' ലേക്ക് പ്രവേശിച്ചതോടെ ചരിത്രം വഴിതിരിയുകയായി. ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബ്, കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ടി.എം മൊയ്തു സാഹിബ്, തലശ്ശേരി നഗരസഭയുടെ പ്രഥമ മുസ്‌ലിം ചെയര്‍മാന്‍ സി.പി മമ്മുക്കേയി, സമ്പത്തും ആരോഗ്യവും സമുദായത്തിനു സമര്‍പ്പിച്ച എ.കെ കുഞ്ഞിമ്മായന്‍ ഹാജി, തലശ്ശേരി ജില്ലാ ജഡ്ജി മീര്‍ സൈനുദ്ദീന്‍ സാഹിബ്, പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി. കുഞ്ഞമ്മദ്കുട്ടി തുടങ്ങിയവരെല്ലാം മുസ്‌ലിം ക്ലബ്ബിലെ ആശയ സാന്നിധ്യമായി. മലബാര്‍ മുസ്‌ലിംകളിലെ സാമൂഹിക പരിവര്‍ത്തന ദൗത്യമായിരുന്നു എന്നും ക്ലബ്ബിന്റെ വിഷയം.


നബിദിന പരിപാടികളെ ബാല ഘോഷയാത്രയിലൊതുക്കാതെ പ്രവാചക സന്ദേശത്തിന്റെ ചര്‍ച്ച, പ്രഭാഷണ വേദികളാക്കുക, മത മൈത്രി വളര്‍ത്തുക, നിര്‍ധന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, ഉള്‍നാടുകളില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണം നടത്തുക, യുവാക്കള്‍ക്ക് മത പ്രബോധനം നല്‍കുക തുടങ്ങിയ ആശയങ്ങളിലൂടെ മുസ്‌ലിം ക്ലബ്ബ് അംഗങ്ങള്‍ ധനവും ദേഹവും സമുദായ സേവന മാര്‍ഗത്തിലര്‍പ്പിച്ചു. പദവികളുടെ ഭാരമില്ലാതെ അവര്‍ ജനമധ്യത്തിലിറങ്ങി. തലശ്ശേരിയെ, അതുവഴി മലബാറിനെ രാഷ്ട്രീയ പ്രബുദ്ധമാക്കുക എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സത്താര്‍ സേട്ടുസാഹിബായിരുന്നു മുസ്‌ലിം ക്ലബ്ബിന്റെ ശില്‍പി. 1934ല്‍ കേന്ദ്ര നിയമ നിര്‍മാണ സഭയിലേക്കും 1946ല്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്കും മലബാര്‍ ജനത തെരഞ്ഞെടുത്തയച്ച സത്താര്‍സേട്ട് സാഹിബ്.


മൗലാനാ മുഹമ്മദലി, ഷൗക്കത്തലി സഹോദരന്‍മാരുടെ മാതാവ് ബീ അമ്മാന് തലശ്ശേരിയില്‍ സ്വീകരണം നല്‍കിയ 1922ലെ ഖിലാഫത്ത് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. സത്താര്‍ സേട്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ക്ലബ്ബ് സംഘടിപ്പിച്ച മുസ്‌ലിം ബഹുജന സമ്മേളനമാണ് 1931ല്‍ കേരള മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചത്. സമുദായത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. സത്താര്‍ സേട്ടു സാഹിബ്, ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, സി.പി മമ്മുക്കേയി എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച മുസ്‌ലിം മജ്‌ലിസിനു കീഴില്‍ കേരള മുസ്‌ലിം വളണ്ടിയര്‍ കോറും കേരള മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡും രൂപീകരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വിദ്യാഭ്യാസ ബോര്‍ഡ് കണ്‍വീനറും കുഞ്ഞിമായിന്‍ ഹാജി വളണ്ടിയര്‍ കോര്‍ കണ്‍വീനറുമായി. 1933ല്‍ ഈദ്ഗാഹ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തെ ഈദ് ഗാഹിന് തലശ്ശേരിയില്‍ തുടക്കമിട്ടത് ഈ കമ്മിറ്റിയാണ്. വടക്കെ മലബാറിലെ മുസ്‌ലിം മഹാ സംഗമമായി ഇന്നും തുടരുന്നു ആ പ്രസ്ഥാനം.


തലശ്ശേരി ആലിഹാജിപ്പള്ളിയായിരുന്നു മുസ്‌ലിം ക്ലബ്ബില്‍ അംഗങ്ങളായ സമുദായ നേതാക്കളുടെ ഒത്തുകൂടല്‍ കേന്ദ്രം. തൊട്ടു മുന്നില്‍ സത്താര്‍ സേട്ടുസാഹിബിന്റെ ബംഗ്ലാവും. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സ്വന്തം സംഘടന വേണമെന്ന ചിന്തയും 1934ല്‍ സത്താര്‍ സേട്ടുസാഹിബ് കേന്ദ്ര നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായുള്ള സമ്പര്‍ക്കവും മലബാറില്‍ മുസ്‌ലിംലീഗ് രൂപീകരണത്തിന് വഴിതുറന്നു. മുസ്‌ലിം മജ്‌ലിസിന് നേതൃത്വം നല്‍കിയിരുന്നവര്‍ ഏറെയും മുസ്‌ലിം ലീഗിന്റെ മുന്‍നിരയിലെത്തി. മജ്‌ലിസ് പ്രവര്‍ത്തനം ഇതോടെ മന്ദീഭവിച്ചു.

വ്യവസ്ഥാപിതമായ മുസ്‌ലിംലീഗ് ഘടകങ്ങളുടെ രൂപീകരണത്തിനും മുമ്പ് മലബാറിലെ മുസ്‌ലിം ജനതയില്‍ രാഷ്ട്രീയ പ്രബുദ്ധതയും അവകാശ, ഉത്തരവാദിത്ത ബോധവും വിദ്യാഭ്യാസ താല്‍പര്യവും ലോക പരിജ്ഞാനവും സംഘടിത ശക്തിയും രൂപപ്പെടുത്തുന്നതിന് മുസ്‌ലിം ക്ലബ്ബ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു സമുദായത്തിന് ഒരു പത്രം ആരംഭിക്കുക എന്ന ദൗത്യം.


പത്ര പാരായണംതന്നെ അപരിചിതവും പത്ര ലഭ്യത വിരളവും മുസ്‌ലിം സമുദായത്തിനിടയിലെ ബോധന മാധ്യമമായി അറബി-മലയാളം മാത്രം പ്രചാരത്തിലുള്ളതുമായ ഘട്ടത്തിലാണ് ഒരു മലയാള ദിനപത്രം ആരംഭിക്കുക എന്ന സാഹസികതക്ക് മുസ്‌ലിം ക്ലബ്ബ് മുന്നിട്ടിറങ്ങുന്നത്. ആലിഹാജിപ്പള്ളിയില്‍ ഒത്തുകൂടിയ മുസ്‌ലിം ക്ലബ്ബ് അംഗങ്ങളുടെ ഊഷ്മള ചര്‍ച്ചയുടെ ഫലസിദ്ധിയായാണ് 1932ല്‍ ചന്ദ്രിക തലശ്ശേരിയില്‍നിന്ന് സ്വതന്ത്ര വാരികയായി തുടങ്ങിയതെന്ന് ചരിത്ര പണ്ഡിതനായ എം.സി വടകര എഴുതിയിട്ടുണ്ട്. തൈലക്കണ്ടി സി. മുഹമ്മദ് വാരികയുടെ പത്രാധിപരും മാനേജരുമെല്ലാമായി. സ്വതന്ത്ര സ്വഭാവത്തില്‍ മുന്നോട്ട് പോവാന്‍ വാരികക്ക് തടസ്സങ്ങളുണ്ടായി. 1934 മാര്‍ച്ച് 26-ന്, ഹിജ്‌റ 1352 ദുല്‍ഹജ്ജ് 10-ന് തിങ്കളാഴ്ച, കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ ജിഹ്വയായി, സമുദായത്തിന്റെ പ്രതീക്ഷകളുടെ മാനത്ത് നിറനിലാവായി 'ചന്ദ്രിക' ഉദിച്ചുയര്‍ന്നു. സത്താര്‍ സേട്ട് സാഹിബ്, കെ.എം. സീതി സാഹിബ്, ഉപ്പി സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമ്മായന്‍ ഹാജി എന്നിവരുടെ ത്യാഗവും കഠിന പ്രയത്‌നവുമായി പുരോഗതിയുടെ പാതയില്‍ പ്രകാശം വിതറി 'ചന്ദ്രിക' പ്രയാണമാരംഭിച്ചു. കെ.കെ. മുഹമ്മദ് ഷാഫി പത്രാധിപരായി. ചെയര്‍മാന്‍ സി.പി. മമ്മുക്കേയി മാനേജിങ് ഡയരക്ടറായി മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി നിലവില്‍ വന്നു.


തലശ്ശേരി മുസ്‌ലിം ക്ലബ്ബിലെ ആവി പറക്കുന്ന ചര്‍ച്ചകളുടെ സൃഷ്ടിയാണ്, മലയാള മാധ്യമ ചരിത്രത്തിന്റെ മുഖ്യധാരയിലും സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലും നിര്‍ണായക സ്വാധീന ശക്തിയായി കഴിഞ്ഞ 81 വര്‍ഷമായി അജയ്യമായി നിലകൊള്ളുന്ന ചന്ദ്രിക. തലശ്ശേരിയില്‍ തുടങ്ങി അഞ്ചു രാഷ്ട്രങ്ങളിലായി പന്ത്രണ്ട് എഡിഷനുകളുള്ള സമ്പൂര്‍ണ്ണ ദിനപത്രമായി, ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി തുടരുന്ന പ്രയാണം.മലബാറില്‍ മുസ്‌ലിം ലീഗിന്റെ പ്രചാരണവും രൂപീകരണവും സംഘടന വ്യവസ്ഥാപിതമാക്കുന്ന പദ്ധതികളും രൂപപ്പെട്ടത് മുഖ്യമായും തലശ്ശേരി മുസ്‌ലിം ക്ലബിന് നേതൃത്വം നല്‍കിയവരുടെ ചിന്തയില്‍ തന്നെ.


ബ്രിട്ടീഷ് വേട്ടയുടെ ചോര പുരണ്ട വഴികളില്‍ തളര്‍ന്നു വീണ സമുദായത്തെ മൃതസഞ്ജീവനി നല്‍കി സമരസജ്ജവും അധികാര ശക്തിയുമായി പരിവര്‍ത്തിപ്പിച്ചു മുസ്‌ലിംലീഗ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമുണ്ടായ, ഇന്നോളമുള്ള എല്ലാ പാര്‍ലമെന്റിലും അംഗങ്ങളുണ്ടായ, അഞ്ച് മന്ത്രിമാരും 20 എം.എല്‍.എമാരുമായി സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണത്തിലെ നിര്‍ണായക പങ്കാളിത്തമുള്ള പ്രസ്ഥാനമായി പ്രകാശം പരത്തുന്ന മുസ്‌ലിംലീഗിന്റെ മുന്നേറ്റം, തലശേരി മുസ്‌ലിം ക്ലബ്ബിനെ നയിച്ച മഹാ പുരുഷന്മാരുടെ മറ്റൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. സമുദായത്തിന്റെ വിദ്യാഭ്യാസ ചിന്തയില്‍ നിന്നുയര്‍ന്ന നവോത്ഥാന നാളമായി 1926-ല്‍ തലശേരി മദ്രസത്തുല്‍ മുബാറക ആരംഭിച്ചു. 1934 ഏപ്രില്‍ 30-ന് മുബാറക സ്‌കൂള്‍ മൗലാന ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സീതി സാഹിബിന്റെ മുന്‍കൈയാല്‍ 1951ല്‍ ഇത് ഹൈസ്‌കൂള്‍ ആയി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. അബ്ദുല്‍ശുക്കൂര്‍, സി.കെ.പി. ചെറിയ മമ്മുക്കേയി, പി.കെ. ഉമര്‍കുട്ടി എന്നിവര്‍ മുബാറകയുടെ സാരഥികളായി ജീവിതം സമര്‍പ്പിച്ചു.


ഉര്‍ദു ഭാഷാ പഠനത്തിനായി 1938ല്‍ സത്താര്‍ സേട്ടുസാഹിബ് അന്‍ജുമന്‍ ഉര്‍ദു കോളജ് സ്ഥാപിച്ചു. അദ്ദേഹത്തിനു ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് കോളജിന്റെ പ്രസിഡണ്ടായി. 1945 ല്‍ തലശ്ശേരി ദാറുസ്സലാം യതീംഖാന വന്നു. നെല്ലിയില്‍ അബൂബക്കര്‍ ഹാജിയായിരുന്നു സ്ഥാപകന്‍. വിശ്രുത പണ്ഡിതന്‍ ഇ.കെ മൗലവി മതവിദ്യാഭ്യാസ പാഠ്യപദ്ധതി ചിട്ടപ്പെടുത്തി. 1943ല്‍ ബ്രിട്ടീഷുകാര്‍ യുദ്ധഫണ്ടിലേക്ക് വായ്പ വാങ്ങിയ ഒരു ലക്ഷം രൂപ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ട്രസ്റ്റില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ വെച്ചതാണ് ഹുസന്‍ ഖാസം ദാദാബായി മുസ്‌ലിം എജ്യുക്കേഷണല്‍ ട്രസ്റ്റ്. മേ മന്‍ കുടുംബാംഗമായിരുന്ന ഹുസന്‍ ഖാസം ദാദാബായി 1947ല്‍ പാകിസ്താനിലേക്ക് പോകുമ്പോള്‍ സമുദായത്തിനുതകുന്ന ഒരു ട്രസ്റ്റാക്കി മാറ്റണമെന്നത് സത്താര്‍ സേട്ടുസാഹിബിന്റെ ഉപദേശമായിരുന്നു.

തലശ്ശേരി ജില്ലാ ജഡ്ജ് ചെയര്‍മാനും ഖാന്‍ ബഹദൂര്‍ സി.കെ മമ്മദ്‌കേയി, സത്താര്‍ സേട്ട്, സീതിസാഹിബ്, എ.കെ ഖാദര്‍കുട്ടി, മേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍, ഹാജി ഈസ ഖാസിം ദാദ തുടങ്ങിവര്‍ അംഗങ്ങളുമായി സ്ഥാപിച്ച ട്രസ്റ്റ് പഴയ കോട്ടയം താലൂക്കിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച സ്‌കോളര്‍ഷിപ്പ് ഇന്നും കൊടുത്തു വരുന്നു. നാടുവിട്ടുപോയ അബ്ദുല്‍ശുക്കൂര്‍ ഉസ്മാന്‍ നൂറാനി സേട്ടിന്റെ വിപുലമായ സ്വത്തുശേഖരം ആലിഹാജിപ്പള്ളിക്ക് വഖഫ് ചെയ്യിച്ചതും സത്താര്‍ സേട്ട് സാഹിബിന്റെ പരിശ്രമം.


തലശ്ശേരി മുസ്‌ലിം ക്ലബ്ബ് ഇപ്പോഴില്ല. അന്നുമില്ലായിരുന്നു തങ്കലിപികളില്‍ കൊത്തിവെച്ച ഒരു ബോര്‍ഡ്‌പോലും അതിന്. ശരിക്കും അതൊരു മെഴുകുതിരിയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. മറ്റുള്ളവര്‍ക്കായി വെളിച്ചം കാണിച്ച് സ്വയം ഉരുകിയവസാനിച്ചത്. ദൗത്യം നിര്‍വഹിച്ച് മരണത്തിലേക്കു മറയുന്ന മനുഷ്യജന്മം പോലെ. സ്വന്തം പ്രൗഢിയുടെ അടയാളമായി ഒന്നും ബാക്കിവെച്ചില്ല അത്. പക്ഷേ, അതു കത്തിച്ചുവെച്ച നവോത്ഥാനത്തിന്റെ ചെറുതിരികള്‍, ഉയര്‍ത്തിപ്പിടിച്ച മുന്‍കൈകള്‍, ജനലക്ഷങ്ങളുടെ പ്രയാണ വീഥിയില്‍ പ്രകാശ പ്രളയമായി, ആലംബമറ്റവര്‍ക്ക് ആശ്രയമായി, പുറന്തള്ളപ്പെട്ടവര്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമായി, നവീന ചിന്തയുടെ അക്ഷയ ഖനികളായി ജ്വലിച്ചു നില്‍ക്കുന്നു.