ടി.എം എറഹ്മാൻ തുരുത്തിയും ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നു
എല്ലാവരും ഇവിടുന്ന് പിരിഞ്ഞ് പോവേണ്ടവരാണ് ഒക്ടോബർ 14 ന് ഉച്ചയ്ക്ക് താൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് റഹ്മാൻ ആശുപത്രിയിലായ വിവരം സുഹൃത്തും സാമൂഹ്യ പ്രവർത്തകനുമായ യൂസഫ് ചെമ്പിരിക്കയുടെ
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രാത്രി
ഏറെ വൈകി അറിയാൻ
സാധിച്ചത് . പിന്നീട് വാട്ട്സാപ്പ് വഴി കൂടുതൽ വിവരങ്ങൾ അറിഞ്ഞു വലതു കൈ അല്പം ചതഞ്ഞ് പോയെന്നും ഓപ്പറേഷൻ കഴിഞ്ഞെന്നും രക്തയോട്ടമൊക്കെ സാധാരണയായെന്നും കേട്ട് മറസ്സ് സമാധാനിച്ചതായിരുന്നു
ആ സമാധാനത്തിനും പ്രതീക്ഷയ്ക്കും അൽപായുസ്സായിരുന്നു എന്നറിഞ്ഞപ്പോൾ മനസൊന്ന് പിടയാതിരുന്നില്ല 15 ന് വൈകിട്ടോടെ റഹ്മാൻ നാഥനിലേക്ക് യാത്രയായി
അപകടം പറ്റുന്നതിന്റെ തൊട്ടു തലേന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടോൽഘാടന സദസ്സിൽ എന്റെ തൊട്ടു മുന്നിൽ മുൻ നിരയിൽ ഇരുന്നിരുന്ന റഹ്മാനെ ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷേ റഹ്മാൻ വേദിയിലെ പ്രസംഗം സാകൂതം വീക്ഷിക്കുകയായിരുന്നു
ഇടയ്ക്ക് ചായ കുടിച്ച ഗ്ലാസ്സ് വേദിയുടെ സൈഡിൽ കൊണ്ട് വെച്ച് തിരികെ സീറ്റിൽ വന്നിരിക്കുമ്പോഴാണ് മൂപ്പരുടെ ശ്രദ്ധ എന്നിൽ
പതിയുന്നത് ഉടനെ പുഞ്ചിരിയോടു കൂടി സലാം പറഞ്ഞിരുന്ന സുഹൃത്തിന് പ്രത്യഭിവാദനവും നൽകി ഞാനും സദസ്സിൽ മുഴുകി
അത് അവസാന അഭിവാദ്യമായി പോകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല ദൈവം പൊറുത്തു കൊടുക്കട്ടെ ഇനിയതല്ലേ ചെയ്യാൻ പറ്റൂ രണ്ട് ദിവസമായി മനസ്സ് നിറയെ റഹ്മാനാണെങ്കിലും ഒന്നും
പകർത്താനാവുന്നില്ല
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ആദ്യ നാളുകൾ മുതൽ കണ്ടറിഞ്ഞ നേതാവായിരുന്നു തുരുത്തി ഈയുള്ളവൻ ശാഖാ മുസ്ലിം യൂത്ത് ലിഗിന്റെ ജന.സെക്രട്ടറിയായി പ്രവർത്തിക്കവെയാണ്
കൂടുതൽ അടുക്കുന്നത്
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ജന സെക്രട്ടറിയായിരുന്നു അന്ന് തുരുത്തി കർമ്മനിരതമായ സംഘടനാ പ്രവർത്തനത്തിനിടയിൽ
നിരന്തരം ബന്ധപ്പെടുകയും ശാഖാ
കൺവെൻഷനുകളിൽ എത്രയോ വട്ടം ഉത്ഘാടകനായും പ്രഭാഷകനായും വന്നിരുന്ന തുരുത്തി നല്ലൊരു പ്രഭാഷകനും കൂടിയായായിരുന്നു
പിന്നീട് ഏറെക്കാലം പ്രവാസിയായിരിക്കെ
ഞങ്ങൾ തമ്മിൽ ഒരു
വിടവുണ്ടായിയെങ്കിലും
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിലെത്തിയ ശേഷം നല്ല സൗഹൃദത്തിലായിരുന്നു
ഇതിനിടെ ലീഗ് വിട്ട് നാഷണൽ ലീഗിലെത്തി യപ്പോൾ അവിടെയും നേതൃസ്ഥാനങ്ങൾ അദേഹത്തെ തേടിയെത്തിയിരുന്നു എന്നു വേണം കരുതാൻ
ഒപ്പം മതസാംസ്കാരിക രംഗത്തൊക്കെയും തന്റെ സാന്നിധ്യം അടയാളപ്പെടുത്താൻ തുരുത്തിക്ക് സാധിച്ചിരുന്നു മുസ്ലിം ലീഗാകുന്ന മാതൃ പ്രസ്ഥാനത്തിൽ തിരികെയെത്താൻ ഏറെ ആഗ്രഹിക്കുകയും വീണ്ടും മുസ്ലിം ലീഗിലെത്തുകയും ചെയ്ത അദ്ദഹം
വളരെ സജീവമായി പ്രവർത്തിച്ച് വരികെയാണ് മരണം മാടി വിളിക്കുന്നത്
നാടിന്റെ വികസനവുമായി ബന്ധപ്പെട്ടും ചെമ്പിരിക്കയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങളുടെ
സുരക്ഷയടക്കം വിഷയമാക്കിയും അധികാരികളെ സമീപ്പിക്കാനും തന്നാലാവും വിധം പ്രവർത്തിക്കാനും ഏറെ ഉത്സാഹം കാണിച്ചിരുന്നു തുരുത്തി
ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മിൽ നിന്നും വിട പറഞ്ഞ ഹുസൈനാർ തെക്കിലിന്റെ ഓർമ്മകൾ
പങ്കുവെച്ച് കൊണ്ട് പേർസണലായി തുരുത്തി അയച്ച് തന്ന വാട്ട്സപ്പ് ശബ്ദസന്ദേശങ്ങൾ മൊബൈലിൽ ഇന്നും അവശേഷിക്കുന്നു
നല്ല നിയ്യത്തോടെയുള്ളതാണെങ്കിൽ രാഷ്ട്രീയവും
ഇബാദത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുകയും പ്രിയ സുഹൃത്തും ഒരേ സമയം
യൂത്ത് ലീഗ് നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന ഹുസൈനാർ തെക്കിൽ
അത്തരത്തിലുള്ള നേതാവായിരുന്നുവെന്ന്
നൊമ്പരത്തോടെ ഓർക്കുകയും അദ്ദേഹത്തെ കുറിച്ചുള്ള
ഓർമ്മകുറിപ്പ് വായിച്ച്
സന്തോഷവും സങ്കടങ്ങളും പങ്കു വെച്ച
തുരുത്തിയെ കുറിച്ചാവും
അടുത്ത ഓർമ്മ കുറിപ്പ്
എന്നൊരിക്കലും കരുതിയിരുന്നില്ല
✍️ മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ