*ജീവിത വഴികളിൽ അബ്ബാസ് ഹാജി*
ഉത്തമലബാറിൽ പ്രശസ്തമായ പരമ്പരാഗതമായി ഉരുവ്യവസായികളായ കല്ലട്ര തറവാട്ടിൽ
കല്ലട്ര മുഹമ്മദ് ഹാജിയുടെയും ബീഫാത്തുമ്മയുടെയും മകനായി 1930 ഫെബ്രുവരി ഒന്നിനായിരുുന്നു അബ്ബാസ്ഹാജിയുടെ ജനനം.
കളനാട് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍, തളങ്കര മു ഇസ്സുൽ ഇസ്ലാം ഹയർ എലിമെന്ററി ,തളങ്കര മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം 1944 ൽ ഇന്ന് ചന്ദ്രഗിരി സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മാഹിൻ ശംനാടിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെയായിരുന്നു രാഷ്ട്രീയ രംഗപ്രവേശം
1951-ല്‍ ജോലിയാവശ്യാർത്ഥം സിലോണിലേക്ക് പോയെങ്കിലും 1953-ല്‍ നാട്ടിലേക്ക് മടങ്ങിവരുകയും
പിതൃസഹോദരനായ കല്ലട്ര അബ്ദുള്‍ ഖാദർ ഹാജി സാഹിബിനൊപ്പം ബോംബെയിൽ ഹോട്ടൽബിസിനസ്സിൽപങ്കാളിയാവുകയും ചെയ്ത അബ്ബാസ്ഹാജി ഏറെക്കാലം കാഞ്ഞങ്ങാട് ഫരീദ ടെക്സ്റ്റൈൽ എന്ന സ്ഥാപനവും നടത്തിയിരുന്നു
ബോംബെയിലായിരുന്നപ്പോൾ 1957 മുതൽ 1960 വരെ മര്‍ച്ചന്റ് നേവിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന അദ്ദേഹം ശേഷം മുഴുസമയ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു
കാസറഗോഡ് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്റ് ,
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി' പാർട്ടി നേതൃനിരയിൽ അഭിവാജ്യ ഘടകമായിരുന്ന അദ്ദോം മുസ്ലിം ലീഗിൽ ചേരിതിരിവുണ്ടായപ്പോൾ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ നേതൃ പക്ഷത്തും സജീവമായിരുന്ന അബ്ബാസ് ഹാജി അഖിലേന്ത്യ മുസ്ലിം ലീം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റായിരിക്കെയാണ് മുസ്ലിം ലീഗ് ലയനം നടക്കുന്നത് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷനായിരിക്കെ തന്നെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗമായിരുന്നു
അദ്ദേഹം മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രോത്സാഹനം നൽകുകയും നല്ലൊരു ജന പ്രതിനിധിയും ഭരണാധികാരിയും എന്ന നിലയിൽ മത ജാതിചിന്തകൾക്കതീതമായിപ്രവർത്തിക്കുകയും ചെയ്ത ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു
കീഴൂര്‍ ഫിഷറീസ് സ്കൂള്‍, മഠത്തിലെ കളനാട് എല്‍.പി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളടെ വളർച്ചയിലും , കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിക്കുന്നതിലും വിശിഷ്യാ ചന്ദ്രഗിരി സ്കൂളിന്റെ പുരോഗതിയുടെ പിന്നിലെ ഏറ്റവും വലിയ ചാലക ശക്തിയായിരുന്ന അബ്ബാസ് ഹാജി വിചാരിച്ചിരുന്നെങ്കിൽ സ്വന്തം മാനേജ് മെന്റിന് കീഴിലൊരു എയ്ഡഡ് സ്ഥാപനമായത് മറ്റാമായിരുന്നു പക്ഷേ പ്രദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ളവരുടെ കുട്ടികൾക്ക് പ്രയാജനപ്പെടും വിധം പൊതു സ്ഥാപനമായത് നിലനിൽക്കണമെന്ന 'ദീർഘ വീക്ഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ഏറെക്കാലം അവിടുത്തെ പി.ടി. എപ്രസിഡന്റുമായിരുന്നു അദ്ദേഹം
സമസ്ഥയുമായി ചേർന്ന് നിന്നിരുന്ന അദ്ദേഹം സുന്നി യുവജന സംഘം ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ജില്ലാ ഉപാദ്ധ്യക്ഷൻ, 1989ൽ ഒരിടവേളയിൽ പ്രസിഡൻറുമായിരുന്നു
നീലേശ്വരം മർക്കസു ദഅവത്തുൽ ഇസ്ലാമിയ വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു
സഅദിയ്യ അറബിക് കോളേജ്സ്ഥാപിക്കാൻകല്ലട്രഅബ്ദുൽഖാദർഹാജിസഹിബിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപിക്കാൻ മണ്മറഞ്ഞ സി എം അബ്ദുല്ലമൌലവി, യു.എം അബ്ദുൾ റഹ്മാൻ മൗലവി തുടങ്ങിയവരോടൊപ്പംമുന്നണിയിൽ നിൽക്കുകയും മരണം വരെ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റായി 'പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു കിഴൂര്ജമാഅത്തിന്റെ ആജീവനാന്ത പ്രസിഡന്റ്ആയിരുന്നു അബ്ബാസ് ഹാജി, അഖില കീഴൂർ ബോംബെ ജമാഅത്തിന്റെ നേതൃനിരയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു , ഒറവങ്കര ഖിളർ ജുമാ മസ്ജിദ് കമ്മിറ്റിയുടേതടക്കം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ വിയർപ്പിന്റെ അംശം കാണാം
ദീർഘകാലം ചെമ്മനാട്പഞ്ചായത്ത്ബോർഡ്മെമ്പറായിരുന്നഅദ്ദേഹം 1988 മുതൽ 1995 വരെ ചെമ്മനാട് പഞ്ചായത്ത് ബോർഡ് പ്രസിഡന്റായും
' 1995 ലെ തിരഞ്ഞെടുപ്പിൽ കളനാട് ഡിവിഷനിൽ നിന്നും വിജയിക്കുകയും
അഞ്ചു വർഷം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു കോൺഗ്രസ്സിലെ എം.കെ നമ്പ്യാർ ആയിരുന്നു അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു പ്രാവശ്യം 2000 ൽജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ മാത്രമാണ് അദ്ദേഹം തോൽവിയറിഞ്ഞത് അതിന് ശേഷം അനാരോഗ്യം കാരണം മത്സര രംഗത്തില്ലായിരുന്നു
കേരളാ ഹൌസിംഗ് ബോര്‍ഡ് മെമ്പറായിരുന്ന അബ്ബാസ്ഹാജി അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.
വിവാഹ നിശ്ചയം മുതൽ മഹാ സമ്മേളനങ്ങളിൽ വരെ തോളിൽ
ഷാളുമായിനിറപുഞ്ചിരിസമ്മാനിച്ച് നാട്ടുകാരണവരെ പോലെ എല്ലാം നോക്കിനടത്താറുള്ള അബ്ബാസ് ഹാജി സാഹിബ് നിറം മങ്ങാത്ത ഓർമ്മയും
അനുകരണീയ മാതൃകയുമായി
ഇന്നും ജീവിക്കുന്നു
2010 സെപ്റ്റംബർ 7 നുആ മഹാനുഭാവൻ ഈ ലോകത്തോട് വിട പറഞ്ഞു ഹിജ്റ കലണ്ടർ പ്രകാരം 1431 റംസാൻ മാസം 27 കഴിഞ്ഞ രാത്രിയായിരുന്നു അന്നേ ദിവസം
മാഹിന്‍ ഹാജി മാങ്ങാട്, ഇബ്രാഹിം ചെമ്പിരിക്ക, ആമു, നെഫീസ, ദൈനവി, ഉമ്മുസൽമ ,റുഖിയ ,സെക്കിയ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ആയിഷയാണ് ആദ്യഭാര്യ, സുഹറ രണ്ടാം ഭാര്യയാണ്. ഫരീദ, മുഹമ്മദ് ഇഖ്ബാല്‍ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം) മുഹമ്മദ് ഹാരീഫ്, അബ്ദുള്‍ അമീര്‍, നിസാര്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ഫൈസല്‍ റഹ്മാന്, സര്‍ഫ്രാസ് നവാസ് എന്നിവർ മക്കളാണ്

Orupaad santhoshum ningalude charithrum arinjadhil
മറുപടിഇല്ലാതാക്കൂ