*ചിതലരിക്കാത്ത ഓർമ്മകളും നികത്തപ്പെടാത്ത ഇരിപ്പിടവും*
✍🏻 *മുസ്തഫ മച്ചിനടുക്കം*
ഓരോ സെപ്റ്റംബറിലും മുടങ്ങാതെ ഓർക്കപ്പെടുകയാണ് മർഹും സി എച്ച് മുഹമ്മദ് കോയ സാഹിബ് 1983 സെപ്റ്റംബർ 28 ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞുപോയ ഒരു മനുഷ്യൻറെ ഓർമ്മകൾ ചിതലിരിക്കാതെ ബാക്കിനിൽക്കുന്നു എന്നുള്ളത് ചില്ലറ കാര്യമല്ല .
1927 ജൂലൈ 15ന് അത്തോളിയിൽ ജന്മംകൊണ്ട് സി എച്ച് കേവലം 56 ആണ്ടുകൾ മാത്രം ഈ ഭൂമുഖത്ത് ജീവിച്ച് തിരിഞ്ഞു പോകുമ്പോൾ ശൂന്യമായഇരിപ്പിടം ഇന്നും നികത്തപ്പെടാതെ ഇരിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അലങ്കാരിക പ്രയോഗം മാത്രമാവില്ല അത്രമേൽ ആഴത്തിൽ ആയിരുന്നു സി എച്ച് ഈ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം
ഇല്ലായ്മയും വല്ലായ്മയും നന്നായി അനുഭവിച്ച ഒരു ബാല്യമായിരുന്നു സി എച്ചിന്റേത് കൗമാര പ്രായത്തിൽ തന്നെരാഷ്ട്രീയത്തിൽ ആഭിമുഖ്യം തോന്നുകയും സജീവമായി ഇടപെടുകയും ചെയ്തുകൊണ്ട് പടിപടിയായി കേരള രാഷ്ട്രീയത്തിൽ ഉതിച്ചുയർന്ന പൊൻ താരകമായിരുന്നു സി എച്ച്. 1942ൽ മലബാർ ജില്ല എം എസ് എഫിന്റെ സെക്രട്ടറിയായി കൊണ്ടായിരുന്നു സി എച്ചിന്റെ അരങ്ങേറ്റം
സംഘടനാ തലത്തിൽഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ദേശീയ ജനറൽ സെക്രട്ടറി പദം വരെയും പാർലമെൻററി രംഗത്ത് നഗരസഭാംഗം മുതൽ ലോകസഭാംഗം വരെയും എത്തപ്പെട്ട സി എച്ച് 1979 ഒക്ടോബർ 12 മുതൽ ഡിസംബർ 1 വരെ കേരളത്തിൻറെ മുഖ്യമന്ത്രി പദത്തിലും അവരോധിതനായി എന്നുള്ളത് നിസ്സാര കാര്യമല്ല
ഭരണരംഗത്ത് ഏത് പദവിയും കയ്യാളാൻ പ്രാപ്തിയും പ്രാഗത്ഭ്യ വുംഅദ്ദേഹത്തിനുണ്ടായിരുന്നു മുസ്ലിംലീഗ് പോലുള്ള ഒരു പാർട്ടിയുടെ പ്രതിനിധിയായി കൊണ്ടാണ് അദ്ദേഹംബഹുസ്വര സമൂഹത്തിൽ അനിർവചനീയമായ
പദവിയും അംഗീകാരവും നേടിയെടുത്തത് എന്നിടത്താണ് അത് ഏറെവിസ്മയകരമാകുന്നത് വിഭജനാനന്തര ഭാരതത്തിൽഅസ്പൃശ്യതയോടെ നോക്കിക്കൊണ്ട ഒരു പ്രസ്ഥാനത്തെ വിശിഷ്യാ കേരളീയ സമൂഹത്തിൽ മുഖ്യധാര പ്രസ്ഥാനമാക്കി മാറ്റിയെടുക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്തതിൽ സി എച്ചിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ് കൊയിലാണ്ടിയിലെ ഹാഷിം ബാഫഖി തങ്ങൾ ആയിരുന്നു സിഎച്ചിന്റെ ആദ്യകാല മാർഗ്ഗദർശി സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും, കെഎം സീതി സാഹിബിന്റെയും അനുഗ്രഹാശിസ്സുകളും
പ്രചോദനവും കൂടിയായപ്പോൾ ഹരിതരാഷ്ട്രീയത്തിലെ മഹാരഥന്മാരിൽ ഒരാളായി സി എച്ചും ഇടംപിടിക്കുകയായിരുന്നു അഷ്ടദിക്കുകളിൽ നിന്നും ഉയർന്നുവന്ന എതിരാളികളുടെ കൂരമ്പുകൾക്ക് മുമ്പിൽ ചൂളി പോവാതെ സി എച്ചിന്റെ വാഗ് വൈഭവത്തിൽ എയ്തുവിട്ട അസ്ത്രങ്ങളാൽ പരിക്കു പറ്റാത്ത രാഷ്ട്രീയ എതിരാളികൾ വിരളമായിരിക്കും
അണികളിൽ ആവേശത്തിന്റെ തീജ്വാല പടർത്തുമ്പോഴും
അതൊരിക്കലും വിഭാഗീയതയുടെ തീപ്പൊരി പടരാൻ
ഇടവരുത്തുന്നതായിരുന്നില്ല എന്നുള്ളത് സി എച്ചിന്റെ മേന്മ ഉയർത്തുന്നു
വാഗ് വൈഭവം പോല തന്നെ സി എച്ചിന്റെ തൂലികയും വിമർശകരുടെ നാവടപ്പിക്കാൻ മാത്രംശക്തവും മൂർച്ചയേറിയതും ആയിരുന്നു
അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും ലേഖനങ്ങളും എന്നും ഫലിതത്തിന്റെ മെമ്പൊടി ചേർത്തതായിരിക്കും
കേവലം രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും അതിനനുസൃതമായ സൗകര്യവും സാഹചര്യവും ഒരുക്കി നൽകുന്നതിലും സി എച്ച് നോളം പങ്കുവഹിച്ച നേതാക്കൾ വിരളമായിരിക്കും
വിദ്യാഭ്യാസ മന്ത്രി എന്നുള്ള നിലക്ക് അദ്ദേഹം നടത്തിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളുടെ പരിണിതഫലമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന മുന്നേറ്റം എന്ന് ഉറപ്പിച്ചു പറയാനാവും
അറബി മലയാളം മാത്രം കൈമുതലാക്കിയ
ഒരു സമൂഹത്തിനു മുമ്പിലേക്കാണ് സി എച്ച് ചന്ദ്രിക യിലൂടെവായനാമുഖം തുറന്നു വച്ചത്
എൽ പി സ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമെന്ന് കരുതിയ മലബാർ ജനതയ്ക്ക് കാലിക്കറ്റ് സർവകലാശാലയുടെ കവാടം തുറന്നുകൊടുത്ത സി എച്ച് തന്നെയായിരുന്നു.കൊച്ചിയിലെ കുസാറ്റ് എന്ന ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും ശില്പി എന്നുള്ളത് പലരും മനപൂർവ്വം മറന്നു പോവുകയാണ്
22ആം വയസ്സിൽ ചന്ദ്രികയുടെ പത്രാദിസ്ഥാനവും മുപ്പത്തിനാലാം വയസ്സിൽ കേരള നിയമസഭ സ്പീക്കർ പദവിയും അലങ്കരിച്ച
സി എച്ച് കേരളത്തിൻറെ മുഖ്യമന്ത്രിപദം അലങ്കരിക്കുമ്പോൾ പ്രായം 52 ആയിരുന്നു
മലപ്പുറം ജില്ലാ രൂപീകരണ വേളയിൽ
മുസ്ലിം ഭൂരിപക്ഷം ആയി പോകുമെന്ന് ആക്ഷേപം ഉന്നയിച്ചവരോട് ഏത് ഭൂപ്രദേശം ഉൾപ്പെടുത്തി ജില്ല രൂപീകരിക്കുമ്പോഴും അവിടെ ഏതെങ്കിലും ഒരു സമൂഹത്തിന് ഭൂരിപക്ഷം ഉണ്ടാവുക സ്വാഭാവികമായിരിക്കുമെന്ന് മറുപടി കൊടുത്ത സി എച്ച്
പിന്നോക്കത്തിന്റെ കാവടിയൻ താൻ വിധിക്കപ്പെട്ട ഒരു സമൂഹത്തെ ഉയർച്ചയുടെ പടവുകൾ താണ്ടി കയറാൻ പര്യാപ്തമാക്കിയ വ്യക്തിയുടെ നാമധേയമാണ് സി എച്ച് മുഹമ്മദ് കോയ എന്നുള്ളത്
താൻ വഹിച്ച ഏത് പദവിയെക്കാളും ഞാൻ അഭിമാനിക്കുന്നത്ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അനുയായി എന്നുള്ള നിലക്കാണ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച സി.എച്ച്
അർഹമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോഴും അനർഹമായ ഒന്നും തട്ടിയെടുക്കരുതെന്ന് നിർബന്ധ ബുദ്ധിയുള്ള നേതാവായിരുന്നു സി എച്ച് സ്വന്തം കസേരകളിൽ അള്ളിപ്പിടിച്ചിരിക്കാൻ വ്യഗ്രത കാണിച്ചു കൊണ്ടിരിക്കുന്ന ഇന്നിൻറെ രാഷ്ട്രീയ
മേലാളന്മാർക്ക് അപവാദമായിരുന്നു സി എച്ച് എന്ന മഹാമനീഷി
പുതുതലമുറയുടെ കഴിവുകൾ കണ്ടെത്തിനേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന സി എച്ച് രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാഹിത്യ മേഖലയിലും
ഒരുപാട് പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന്
ഓർക്കപ്പെടേണ്ടതാണ്
എം ടി വാസുദേവൻ നായരെ പോലുള്ള സാഹിത്യ കുലപതിമാരുടെ രചനകൾക്ക് പോലും
ആദ്യമായി അച്ചടി മഷിപുരണ്ടത്
ചന്ദ്രികയുടെ താളുകളിലൂടെ ആയിരുന്നു എന്ന് അധികമാരും ഓർക്കാതെ പോവുകയാണ്
ഇതിന്റെയെല്ലാം പിന്നിൽ ഏറെ ശക്തിയായി വർത്തിച്ചത് മറ്റാരെക്കാളും സി എച്ച് മുഹമ്മദ് കോയ തന്നെയായിരുന്നു
ഒരു അനുസ്മരണ കുറിപ്പിൽ എഴുതി തീർക്കാൻ മാത്രം ഒതുങ്ങുന്നതല്ല സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ രാഷ്ട്രീയ ചരിത്രവും വ്യക്തിപ്രഭാവവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ