ഈ ബ്ലോഗ് തിരയൂ

2020, മാർച്ച് 9, തിങ്കളാഴ്‌ച

കർമ്മ പഥത്തിൽ തളരാതെ മുസ്ലിം ലീഗ്

*കർമ്മപഥത്തിൽ തളരാതെ   മുസ്ലിം ലീഗ്*



 ഇന്ത്യൻ യൂനിയൻ. മുസ്ലിം ലീഗ്   പ്രവർത്തിപഥത്തിൽ എഴുപത്തിരണ്ടാണ്ട് ' പൂർത്തീകരിക്കുകയാണ് മാർച്ച്    പത്തിന്

 സ്വതന്ത്ര ഭാരതത്തിൽ മുസ്ലിംങ്ങളാദി' ന്യൂനപക്ഷത്തിന്റെ    ആധികാരിക ശബ്ദമായി  മുസ്ലിം ലീഗ്    ഇന്നും  നില നിൽക്കുന്നു  എന്നുള്ളത്     അതിന്റെ പ്രസക്തിയെ   വിളിച്ചോതുകയാണ്

ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ രീതിയിൽ സംഘടിച്ച്  കൊണ്ട്    പ്രബലമായൊരു ന്യൂനപക്ഷത്തെ    രാജ്യപുനർ നിർമ്മാണ പ്രക്രിയകളിൽ. ഭാഗവാക്കാക്കുക എന്ന. ശ്രമകരമായ ദൗത്യമാണ്    ലീഗ് തുടരുന്നത്   പിറവി തൊട്ട്   നാളിതുവരെ     വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെയാണ്  ലീഗിന്റെ   സഞ്ചാരം

ഇനിയൊരു  ലീഗ്   ഇന്ത്യയിലാവശ്യമില്ലെന്ന്      സമുദായത്തിനകത്തെ ദേശീയതയുടെ  നെറ്റിപ്പട്ടം കെട്ടിയ അതികായരും   ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരും  ശക്തിയുക്തം ആവശ്യപ്പെടുകയും മറുപക്ഷത്ത്     ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ  കൈകാര്യ കർതൃത്യം   വഹിക്കുന്നത്     ഏക ദൈവ സിദ്ധാന്തത്തിന് തന്നെ  എതിരാണെന്ന്  വേറൊരു കൂട്ടരും വീറോടെ    വാദിക്കുകയും   ചെയ്യുന്ന സന്ദർഭത്തിലാണ്    ഈ.  പ്രസ്ഥാനം   ജന്മമെടുക്കുന്നത്

 1948. മാർച്ച് '10 ന്   മദിരാശിയിലെ  രാജാജി ഹാളിൽ.   മുസ്ലിം ലീഗ്    രൂപീകരണ കൗൺസിലിൽ.  ലീഗ് രാഷ്ട്രീയ പാർട്ടിയായി  നില നിൽക്കണമെന്ന. പ്രമേയം അവതരിപ്പിച്ച പി.കെ മൊയ്തീൻ കുട്ടി തന്നെ  താമസിയാതെ പാർട്ടി വിടുകയാണുണ്ടായത്

മദിരാശി സംസ്ഥാനത്തെ 'പ്രമുഖരാണ്  ലിഗ് സ്വതന്ത്ര ഇന്ത്യയിൽ. ആവശ്യമെന്ന നിലപാടിൽ ഉറച്ച് നിന്ന് ഭൂരിപക്ഷാഭിപ്രായത്തിലൂടെ മുസ്ലിം ലീഗിന്റെ സംസ്ഥാപനം  യാഥാർത്യമാക്കിയത്

ഖായിദെ  മില്ലത്ത് മുഹമ്മദ്   ഇസ്മായിൽ സാഹിബായിരുന്നു പ്രഥമ അദ്ധ്യക്ഷൻ വിജയവാഡയിൽ 1 നിന്നുള്ള മെഹബൂബ് അലി ബേഗ്  ജന. സെക്രട്ടറിയും ഹാജി പി ഹസനലി  ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു
പഴയ മദിരാശി സംസ്ഥാനത്തും  വിശിഷ്യാ   മലബാർ ജില്ലയുമാണ്    മുസ്ലിം ലീഗ്  രാഷ്ടീയത്തെ  വിഭജനാനന്തര ഭാരതത്തിൽ  സ്വീകരിക്കാൻ തയാറായത്         അതേ  സമയം     പല. സംസ്ഥാന. നിയമസഭകളിലും മുസ്‌ലിം ലീഗ്   പ്രതിനിധികൾ. സാന്നിദ്ധ്യമറിയിക്കുകയുണ്ടായിട്ടുണ്ട്

മഹാരാഷ്ട്രയിൽ ജി.എം ബനാത്ത് വാല സാഹിബ്    ഉമർ ഖാദി മണ്ഡലത്തിൽ നിന്ന് രണ്ട് വട്ടം  നിയമസഭാംഗമായിട്ടുണ്ട്
ബഷീർ മൂസ പട്ടേലും  പിന്നീട്  ഈ മണ്ഡലത്തിൽ. ലീഗ്  ടിക്കറ്റിൽ വിജയിച്ചിരുന്നു


യു.പി.'യിലെ  ഫിറോസാബാദിൽ.    1974 ൽ. മുഹമ്മദ് അയ്യൂബ്  ,  1978 ൽ. ആസ്സാമിലെ  സാരു കേന്ദ്രയിൽ. സിറാജുൽ ഹഖ്     എന്നിവരും  ലീഗ് എം.എൽ എ മാരായിട്ടുണ്ട്     പശ്ചിമ ബംഗാളിൽ 1970 ൽ. അജോയ് മുഖർജി മന്ത്രിസഭയിൽ. ലീഗ്  പ്രതിനിധികളുണ്ടായിരുന്നു     അന്ന്  വ്യവസായ മന്ത്രിയായിരുന്ന. അഡ്വ     ക്കേറ്റ്     ഹസ്സനു സമാൻ'    ഏറെക്കാലം എം.എൽ എയായിരുന്നു   ബംഗാളിലെ മുർശിദാബാദിൽ. നിന്നും അബൂ താലിബ് ചൗധരി 1970. ൽ. ലോക്സഭയിലേക്കും ജയിച്ചു കയറിയിരുന്നു 

കർണ്ണാടകയിൽ ഗുൽബർഗയിൽ കമറുൽ ഇസ്ലാം  ഒന്നിലേറെ തവണ ലീഗ് ടിക്കറ്റിൽ വിജയതീരമണിഞ്ഞിട്ടുണ്ട്
ദൗർഭാഗ്യവശാൽ   എഴുപതുകളുടെ മദ്ധ്യത്തിലും 1994.ലും  ലീഗിലുണ്ടായ.  ഭിന്നിപ്പ് ദേശീയ തലത്തിൽ പാർട്ടി കൂടുതൽ.  ദുർബലരാകുന്നതിന്   കാരണമാവുകയായിരുന്നു   

കേരളത്തിന് പുറമേ തമിൾ നാട്ടിൽ.      പാർട്ടിക്ക്  ഓരോ എം.പി യും  എം.എൽ യും   നിലവിലുണ്ട്

നേരത്തേയും ലോക്സഭയിലും നിയമസഭയിലും രാജ്യസഭയിലും   തമിഴ്നാട്ടിൽ നിന്നും ലീഗ് 'പ്രതിനിധികളുണ്ടായിരുന്നു
 മുംബൈ, മീററ്റ്, ഡൽഹി കോർപറേഷനുകളിലും  ,പോണ്ടിച്ചേരിയിലും മുസ്ലിം ലീഗ്   സജീവ സാന്നിധ്യമായിരുന്നു 

ശക്തമായ. മുന്നണി സംവിധാനത്തിന്റെയും, നേതൃത്വത്തിന്റേയും
 അഭാവത്തിൽ  കേരളത്തിനു വെളിയിൽ  വലിയ സ്വാധീന ശക്തിയാവാൻ സാധിച്ചില്ല എന്നത് വാസ്തവമെങ്കിലും കേരളത്തിൽ നിന്നും തമിൾ നാട്ടിൽ നിന്നും പാർലമെന്റിലെത്തിയ മുസ്ലിം ലീഗിന്റെ എം.പി മാരായി വന്നവർ കേവലം തങ്ങളുടെ നിയോജക മണ്ഡലത്തിന്റെ   വികസനത്തോടൊപ്പമോ അതിലുപരിയോ   ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിലൊക്കെ ' ഇടപെടുകയും  ''സമുദായത്തിന്റെ ആധികാരിക ശബ്ദമായി മാറുകയും ചെയ്തിട്ടുണ്ട്  എന്നതൊരു  ചരിത്ര യാഥാർത്ഥ്യം മാത്രമാണ് 


1896 ജൂൺ അഞ്ചിന് തിരുന്നൽ വേലിയിൽ ജനിച്ച്  
1972  ഏപ്രിൽ  അഞ്ചിന് മദിരാശിയിൽ അസ്തമിച്ച മുഹമ്മദ് ഇസ്മയിൽ സാഹിബ്
മദിരാശിയിലെ ദയ മൻസിലിൽ ചൂടികട്ടിലിൽ ഇരുന്നു ഒരു
പാട് ചിന്തകള്ക്ക് കരു പിടിപ്പിച്ച മഹാൻ തമിഴ് ജനത ഒന്നാകെ ആദരിച്ച
മലബാറിന്റെ മണ്ണിൽ നിന്നും കാച്ചി തുണിയുടുത്ത ഉമ്മമാരും
അരപട്ട കെട്ടിയ കാക്കാമാരും പ്രചാരണ ഗോദയിൽ
നേരിൽ കാണുക പോലും ചെയ്യാതെ മൂന്നു വട്ടം ലോക്സഭയിലേക്കു പറഞ്ഞയച്ച
പ്രിയപ്പെട്ട ഖായിദ് എ മില്ലത്ത് ഇന്നും ഓരോ മുസ്ലിം ലീഗ്
കാരനും ആവേശം നല്കുന്ന നാമമാണ്
ഒരു ബഹുസ്വര സമൂഹത്തിലെ ന്യുന പക്ഷ സമുദായത്തെ ജനാധിപത്യ മാർഗത്തിൽ
സംഘടിപ്പിക്കുകയും ദുർഘടമായ പാതയിൽ അടി പതറാതെ പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആകുന്ന നൌകയെ മുമ്പോട്ടു നയിച്ച കപ്പിത്താൻ അതായിരുന്നു ഖായിദ് എ മില്ലത്ത്
അണുകിട വ്യതിചലിക്കാതെ
ന്യുന പക്ഷ അവകാശത്തിനു വേണ്ടി പോരടുമ്പോഴും വിവേകം കൈമോശം വരാതെ രാജ്യസ്നേഹം വാക്കുകളിൽ ഒതുക്കാതെ സ്വന്തം മകനെ രാജ്യതിര്തിയിൽ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയക്കാൻ സന്നദ്ധനായ ദേശ സ്നേഹത്തിന്റെ ഉദാത്ത മാത്രക അതായിരുന്നു ഖായിദ് എ മില്ലത്ത്

അഴുക്കു പുരളാൻ ഏറെ സാഹചര്യങ്ങൾ ഉള്ള രാഷ്ട്രീയ
മേഖലയിലും വ്യക്തി ജീവിതത്തിലും വിശുദ്ധിയുടെ
അടയാളം പ്രകടമാക്കിയ
ഋഷി വര്യ തുല്യനായ മഹാ മനീഷിയും
വരും കാല രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്ന അരുതായ്മകളെ ദീർഘ ദര്ശനം ചെയ്ത പ്രതിഭാ ശാലിയുമായിരുന്നു'   സ്ഥാപകാദ്ധ്യക്ഷൻ ഖായിദേ മില്ലത്ത്

സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ , ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി.എം ബനാത്ത് വാല ,ഇ അഹമ്മദ്‌  തുടങ്ങിയവർ ദേശീയ പ്രസിഡൻറുമാരായിരുന്നു  

കെ.എം സീതി സാഹിബ് ,സേട്ട് സാഹിബ് സി.എച്ച് ,ജി.എം ബനാത്ത് വാല. ഇ അഹമ്മദ്  ,എ.കെ എ അബ്ദുൾ സമദ്, ഇ, അഹമ്മദ്   ,പ്രൊഫ കാദർ മൊയ്തീൻ തുടങ്ങിയവർ. ജന സെക്രട്ടറിമാരായും പ്രവർത്തിച്ചിരുന്നു

പ്രയാണ വീഥിയിലെ ഓരോ
പടവുകൾ കയറുമ്പോഴും പ്രതിബന്ദങ്ങൾ ഓരോന്നായി മുമ്പിൽ വരുമ്പോഴും  .മഹാനായ ഖായിദ് എ മില്ലത്ത് സ്മരിക്കപ്പെടുന്നു  ഇന്ത്യൻ. മുസ്ലീങ്ങളുടെ സാമൂഹ്യ.  സുസ്ഥിതി പഠിക്കാൻ. നിയോഗിക്കപ്പെട്ട. സച്ചാർ കമ്മിറ്റി  റിപ്പോർട്ടിൽ.  ഖായി ദെ മില്ലത്തിനെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്
 പ്രഥമ ലോക്സഭയിൽ പ്രത്യേക വിവാഹ നിയമത്തിന്റെ (Special Mariage act) പരിധിയിൽ നിന്നും മുസ്ലിം സമുദായത്തെ ഒഴിവാക്കുന്നതിനും വ്യക്തിനിയമ സ്വാതന്ത്ര്യത്തിനും  ബി. പോക്കർ സാഹിബ് നടത്തിയ ഇടപെടലുകളുംവിയോജിപ്പും പ്രധാനമന്ത്രി 'ജവഹർലാൽ നെഹ്റു തന്നെ  അംഗീകരിക്കുകയുണ്ടായി   

ഇബ്രാഹിം സുലൈമാൻ' സേട്ട് ,ജി.എം ബനാത്ത് വാല' എന്നിവർ.   ലീഗ് രാഷ്ടീയത്തിലും ലോക്സഭയിലും ഏറെ പ്രശോഭിക്കുകയും ന്യൂനപക്ഷ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ. നടത്തുകയും ചെയ്ത നേതാക്കളിയിരുന്നു
 1985-86 ൽ. പ്രമാദമായ ശാ ബാനു കേസിന്റെ പശ്ചാതലത്തിൽ.  ബനാത്ത് വാല    ലോക്സഭയിൽ  അവതരിപ്പിച്ച 'സ്വകാര്യ ബിൽ അതേപടി മുസ്ലിം' വിമൻസ്' പ്രൊട്ടക്ഷൻ.  ആക്ട്  എന്ന പേരിൽ. രാജീവ് ഗാന്ധി മന്ത്രി സഭ.   നിയമമാക്കി അംഗീകരിച്ചതും ശ്രദ്ധേയമാണ്

1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റായി നിശ്ചയിച്ച് കൊണ്ടുള്ള ആരാധനാലയ സംരക്ഷണ നിയമത്തിന്  പിന്നിലും
അദ്ദേഹത്തിന്റെ തന്നെ
ഇടപെടലുകളായിരുന്നു
  
ചുരുങ്ങിയ സമയമെങ്കിലും കേരള മുഖ്യമന്ത്രിയായും ഏറെക്കാലം മന്ത്രിയായും സി.എച്ച്. മുഹമ്മദ് കോയയും  ഒരു ദശാബ്ദക്കാലം കേന്ദ്ര സഹമന്ത്രിയായി  ഇ അഹമ്മദും  അഭിമാനമുയർത്തുകയും  ഭരണതലത്തിലും ലീഗിന് ശോഭിക്കാൻ കഴിയുമെന്ന്    തെളിയിക്കുകയുമുണ്ടായി: സി എച്ച് മുഹമ്മദ്‌ കോയ ,എം പി എം അഹമ്മദ് കുരിക്കൾ ,കെ അവുകാദർ കുട്ടി നഹ ,യു എ ബീരാൻ ,ചാകീരി അഹമ്മദ് കുട്ടി .,ഇ അഹമ്മദ് ,പി കെ .കുഞ്ഞാലികുട്ടി ,ഇ ടി മുഹമ്മദ്‌ ബഷീര് ,സി ടി അഹമ്മദലി
,പി കെ കെ ബാവ ,എം കെ .മുനീര് ,ചെർക്കളം അബ്ദുല്ല ,നാലകത്ത് സൂപ്പി ,കുട്ടി
അഹമ്മദ് കുട്ടി ,പി കെ അബ്ദുറബ്ബ് ,വി കെ ഇബ്രാഹിം കുഞ്ഞു ,മഞ്ഞളാം കുഴി അലി
എന്നിവര് കേരളത്തിൽ ലീഗ് മന്ത്രിമാരായി   

കെ എം സീതി സാഹിബ്‌ , സി എച്ച് മുഹമ്മദ്‌ കോയ , കെ മോയ്ദീന്കുട്ടി എന്ന ബാവ ഹാജി , ചാക്കീരി അഹമ്മദ് കുട്ടി എന്നിവര് സ്പീക്കർ മാരായും ,എം പി എം ജാഫര് ഖാൻ ,കെ എം ഹംസകുഞ്ഞു ,കൊരമ്പയിൽ അഹമ്മദാജി
തുടങ്ങിയവര ടപ്പ്യുട്ടി സ്പീകർ മാരായും സേവനം ചെയ്തു

  പി. സീതി ഹാജി ,       കെ പി എ മജീദ്‌ ഗവന്മേന്റ്റ് ചീഫ് വിപ് പദവിയും അലങ്കരിച്ചു   

ബി പോക്കര് സാഹിബ്‌
മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
സി എച്ച് മുഹമ്മദ്‌ കോയ
ഇബ്രാഹിം സുലൈമാൻ സേട്ട്
ഗുലാം മഹമൂദ് ബനാത്ത് വാല'
ഇ അഹമ്മദ്
ഇ ടി മുഹമ്മദ്‌ ബഷീര്
പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ലോകസഭയിലും

ഇബ്രാഹിം സുലൈമാൻ സേട്ട്
ഹമീദലി ശംനാട്
ബി വി അബ്ദുള്ളകോയ
അബ്ദുസമദ് സമദാനി
കൊരമ്പയിൽ അഹമ്മദാജി
പി വി അബ്ദുൾ വഹാബ്
രാജ്യസഭയിലും മെംബർ മാരായി പാർട്ടിയെ പ്രതിനിധീകരിച്ചു

എച്ച് എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,കാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ്


വർത്തമാന കാല ഇന്ത്യയിലെ    ഏറ്റവും വലിയ ചർച്ചയായ. പൗരത്വ ഭേദഗതിയും അനുബന്ധ വിഷയങ്ങളിലും    
ഏറ്റവും ' സക്രിയമായ ഇടപെടലുകൾ. നടത്തി  ശ്രദ്ധ. നേടുകയാണ് മുസ്ലിം ലീഗ്   ലോക്സഭയിൽ ബിൽ പാസ്സായതിന് ' പിന്നാലെ മണിക്കൂറുകൾക്കകം സുപ്രിം 'കോടതിയിലെത്തി  ഹർജി ഫയൽ ചെയ്യുകയായിരുന്നു  

പൗരത്വ പ്രക്ഷോഭത്തിലും  ദർഹി'കലാപത്തിലും  മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്    ഓരോ ലക്ഷം രൂപ ധനസഹായവും  പരിക്കേറ്റവർക്ക്  സമാശ്വാസവും  ഇരകൾക്ക് നിയമ സഹായവും  ലഭ്യമാക്കാനുള്ള  പ്രവർത്തനങ്ങളിൽ. ശ്രദ്ധയൂന്നി  തങ്ങളുടെ  ദൗത്യം തുടരുകയാണ്  'മുസ്ലിം ലീഗ്      

    പ്രൊഫ കാദർ മൊയ്തീൻ. പ്രസിഡൻറും പി.കെ കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയുമായ  മുസ്ലിം ലീഗ്  '
പി.വി അബ്ദുൾ വഹാബ് എം.പി. ട്രഷററായും ഇ.ടി. മുഹമ്മദ് ബഷീർ ഓർഗണൈ സിംഗ് സെക്രട്ടറിയായും  പ്രവർത്തിക്കുന്നു   

സാബിർ എസ് ഗഫാർ  സി.കെ. സുബൈർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ യൂത്ത് ലീഗ് ദേശീയ തലത്തിൽ  
സജീവ. ഇടപെടലുകൾ നടത്തുന്നുണ്ട്     എം.എസ് എഫ്   എസ്. ടി. യു    വനിതാ ലീഗ്  കൂടാതെ   എ.ഐ. കെ.എം സി.സി.യും   ദേശീയ തലത്തിൽ. പ്രവർത്തിക്കുന്നു

കേരളക്കരയിൽ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡൻറും കെ.പി.എ മജീദ് ജന.. സെക്രട്ടറിയുമായ മുസ്ലിം ലീഗ് പൂർവ്വാധികം ശക്തിയോടെയും ചലനാത്മകമായും  പ്രവർത്തിക്കുന്നു  സി.ടി. അഹമ്മദലിയാണ്  ട്രഷറർ '
ഡോ. എം.കെ. മുനീർ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിക്കുന്നു   

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗും ജൈത്രയാത്ര തുടരുകയാണ്










*മുസ്തഫ മച്ചിനടുക്കം*
(വൈസ്  പ്രസി  ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ