*ആർജ്ജവത്തിന്റെ ആൾരൂപം*
ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ആർജ്ജവത്തിന്റെ ആൾരൂപമായി നിലയുറപ്പിച്ച മഹാമേരു വായിരുന്ന. ചെർക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗത്തിന് ജൂലൈ 27 നു ഒരു കലണ്ടർ. വർഷം പൂർണ്ണമാവുകയാണ്
തർക്കപരിഹാരത്തിന് വേണ്ടി വരുന്നവർക്ക് തീർപ്പ് കൽപ്പിക്കുന്ന ജഡ്ജിയും അധികാരിവർഗ്ഗത്തിന്റെ മുമ്പിൽ. ആവലാതികുമായി വരുന്നവർക്കൊരു വക്കീലുമായിരുന്നു ചെർക്കളം എന്നു പറഞ്ഞാൽ. തെറ്റാവുമെന്ന് കരുതുന്നില്ല.
പ്രാഗത്ഭ്യം തെളിയിച്ച ഭരണാധികാരിയും ജനപ്രതിനിധിയുമായി പ്രശോഭിച്ച. ചെർക്കളം കരുത്തിന്റെ പര്യായമായിരുന്നു
എത്ര കുഴഞ്ഞു മറിഞ്ഞ വിഷയമായാലും തീരുമാനമെടുക്കാനുള്ള. കഴിവും എടുത്ത തീരുമാനം നടപ്പിൽ വരുത്താനുളള ചങ്കൂറ്റവും അതിന്റെ പേരിലുണ്ടാവുന്ന. ഭവിഷ്യത്തുകളെ ധൈര്യപൂർവ്വം നേരിടാനുള്ള. ആത്മ വിശ്വാസവും കൈമുതലാക്കിയ. മറ്റൊരാൾ. ചെർക്കളത്തെ പോലെ വേറെ കാണില്ല.
ഒരു വർഷത്തിനിപ്പുറം പല സന്ദർഭങ്ങളിലും ചെർക്കളം ഉണ്ടായിരുന്നെങ്കിൽ. എന്നാശിക്കുകയും കാസർക്കോടിന്റെ പൊതുമണ്ഡലത്തിൽ. ഒരു ശൂന്യത. അവശേഷിക്കുകയും ചെയ്യുന്നു എന്നത് കേവലം ആലങ്കാരിക പദ പ്രയോഗമല്ല
വിമർശനങ്ങളും ചിലപ്പോഴൊക്കെ വിവാദങ്ങളും ക്ഷണിച്ച് വരുത്തിയ. നേതാവായിരുന്നു ചെർക്കളം എങ്കിലും വിമർശകരും എതിരാളികളും ഒരു പോലെ സമ്മതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നേതൃപാടവവും കമാന്റിങ്ങ് പവറും വളരെ താഴെക്കിടയിൽ നിന്ന് സ്വപ്രയത്നം കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും പടിപടിയായി മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഉയർന്നു വന്ന. നേതാവായിരുന്നു ചെർക്കളം അഭിവക്ത ണ്ണൂർ ജില്ലയിൽ എം.എസ്. എഫിന്റേയും യൂത്ത് ലീഗിന്റെയും കരുത്തുറ്റ. സാരഥിയായിരുന്ന. ചെർക്കളം മുസ്ലിം ലീഗ് ജില്ലാ നേതൃനിരയിലും പ്രധാനിയായിരുന്നു
കാസറഗോഡ് ജില്ലാ രൂപീകരണ ശേഷം മൂന്ന് ദശാബ്ദത്തിലധികം കാലം ജില്ലാ മുസ്ലിം ലീഗ് ജന.. സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച ചെർക്കളം പാർട്ടിയിലും മുന്നണിയിലും പലപ്പോഴും അവസാന വാക്കായിരുന്നു
198O ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 180 വോട്ടുകൾക്ക് എ സുബ്ബറാവുവിനോട് പരാജയപ്പെട്ട. ചെർക്കളം 1987 മുതൽ നാലു പ്രാവശ്യം എം.എൽ എ യും 2001 ലെ ആൻറണി മന്ത്രിസഭയിൽ മന്ത്രിയുമായി കഴിവു തെളിയിച്ചിട്ടുണ്ട്
തനിക്കു മുന്നിൽ വരുന്ന നിവേദനങ്ങൾ. ഓരോന്നും സ്വയം പരിശോധിക്കാനും നടപടിയെടുക്കാനും ശ്രദ്ധിച്ചിരുന്ന മന്ത്രിയായിരുന്നു ചെർക്കളം
മന്ത്രിയായിരിക്കെ മാത്രമല്ല. പൊതു ജീവിതത്തിലുടനീളം തനതായ ശൈലിയിലൂടെ ചെർക്കളം ടെച്ച് തന്നെ ഉണ്ടാക്കിയെടുത്തു അദ്ദേഹം എന്ന് പറയാം
നിരന്തരം കർമ്മനിരതനായിരുന്ന അദ്ദേഹം തനിക്ക് കിട്ടുന്ന എഴുത്തുകൾക്ക് കൃത്യമായി സ്വന്തം കൈപ്പടയിൽ മറുപടി കുറിക്കാൻ. പ്രത്യേകം ശ്രദ്ധ പുലർത്തിയ അദ്ദേഹം കർക്കശമായി സമയ നിഷ്ട പാലിച്ച നേതാവ് കൂടിയായിരുന്നു
1980 കളുടെ തുടക്കത്തിൽ. തളിപ്പറമ്പിൽ. ഒരു പരിപാടിക്ക് എത്താമെന്നേറ്റ ചെർക്കളം പതിവിന് വിപരീതമായി അദ്ദേഹം എത്തിയില്ല. ഏറെ കാത്തിരുന്ന് ഉള്ള നേതാക്കളെ ബച്ച് പരിപാടി തുടങ്ങി അവസാനിക്കുമ്പോഴേക്കാണ് ചെർക്കളം എത്തുന്നത്
ഫോണും മറ്റ് സൗകര്യങ്ങളുുമില്ലാത്ത കാലത്ത് അദ്ദേഹത്തെ അനുഗമിച്ച് തൃക്കരിപ്പൂരിൽ നിന്നെത്തിയ പ്രവർത്തകരിൽ നിന്നാണ് സംഘാടകർ കാര്യം മനസ്സിലാക്കിയത് കാസറഗോഡ് നിന്നു പുറപ്പെട്ട ചെർക്കളത്തെ ചന്തേരയിൽ. വെച്ച് തടഞ്ഞ. പ്രവർത്തകരുടെയും പരിസരവാസികളുടെയും 'ആവലാതി തീർക്കാൻ. തീർക്കാൻ. പോലീസ് സ്റ്റേഷനിലേക്ക് ചെന്നതായിരുന്നുവത്രേ അദ്ദേഹം അവിടെ തൃക്കരിപ്പൂർ റയിൽവേ ഗേറ്റിനടുത്ത് വെച്ച് ഒരു ബസ് തട്ടി കുട്ടി മരിക്കാനിടയായ സംഭവത്തിൽ. ക്ഷുഭിതരായ ജനക്കൂട്ടം ബസ്സ് തകർത്ത. സംഭവത്തിൽ നിരപരാധി കുറെയാളുകളെ കസ്റ്റഡിയിലെടുത്ത പോലീസ് യഥാർത്ഥ പ്രതികളെ കിട്ടാതെ അവരെ വിടില്ലെന്ന. നിലപാടിലായിരുന്നു
എന്നാൽ. അവിടെയിത്തിയ ചെർക്കളം എങ്കിൽ എന്നെ കൂടി അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് കുത്തിയിരിക്കുകയായിരുന്നു അവരെ വിട്ടതിന് ശേഷം മാത്രമേ ചെർക്കളം സ്റ്റേഷൻ വിട്ടുള്ളൂ ഈ സംഭവ സമയത്ത് ചെർക്കളം എം.എൽ എ പോലുമാ യിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം
അദ്ദേഹത്തിന്റെ പൊതു ജീവിതത്തിൽ. പക്ഷേ ഇത്തരം സംഭവങ്ങൾ അരൂർവ്വമായിരുന്നില്ല.
രാഷ്ടീയ മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഒപ്പം നാടിന്റ വികസന പ്രകിയകളിലും അദ്ദേഹം നൽകിയിട്ടുള്ള സേവനവും സംഭാവനകളും സർവ്വോപരി ന്യൂനപക്ഷ ജനസമൂഹത്തിന് നൽകിയ സുരക്ഷിതത്വ ബോധവും എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും
*മുസ്തഫ മച്ചിനടുക്കം*
*(വൈസ് പ്രസിഡൻറ്)*
*ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ