ഈ ബ്ലോഗ് തിരയൂ

2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ക്കലെഞ്ജർ

*കലൈഞ്ജർ മുത്തുവേൽ കരുണാനിധി*

തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറ പാകിയ ഡി.എം.കെ എന്ന പാര്‍ട്ടിയുടെ തലപ്പത്ത് രാഷ്ട്രീയ ചാണക്യനായ കരുണാനിധി എത്തിയിട്ട് ് അര നൂറ്റാണ്ട്. തികഞ്ഞ്   ദിവസങ്ങൾ പിന്നിടുമ്പോഴാണ് (07/07/2018)  മരണം   അദ്ദേഹത്തെ   തേടിയെത്തിയത്   
         ഒരു രാഷ്ടീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തന്നെ തുടരുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. വാക്കുകള്‍ കൊണ്ട് തമിഴ്ജനതയെ ഇളക്കിമറിച്ച കലൈഞ്ജര്‍ ഏറെ കാലമായി  വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

തമിഴ് ഭാഷ... അതായിരുന്നു കലൈജ്ഞര്‍ കരുണാനിധിയുടെ രാഷ്ട്രീയ ആയുധം. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ ഉദയവും വളര്‍ച്ചയും. പ്രസംഗകലയില്‍, ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു കലൈജ്ഞര്‍
തമിഴ്നാട്ടുകാര്‍ക്ക്.

ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. തമിഴ്നാട് മാനവര്‍ മന്ട്രം എന്ന യുവാക്കളുടെ സംഘടന രൂപീകരിച്ചായിരുന്നു തുടക്കം. ദ്രാവിഡം എന്ന വൈകാരികതയും പ്രാദേശിക വാദവും മുന്‍ നിര്‍ത്തി ഡി.എം.കെ പിറന്നപ്പോള്‍ അണ്ണാദുരൈ യുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി. പെരിയോറോടുള്ള ആദര സൂചകമായി ഡി.എം.കെയുെട പ്രസിഡന്‍റ് സ്ഥാനം തുടക്കം മുതല്‍ ഒഴിച്ചിടുകയായിരുന്നു. അണ്ണായുടെ മരണശേഷം എം.ജി.ആറിന്‍റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായി. പിന്നാലെ 1969 ജുലൈ ഇരുപത്തിയേഴിന് ഡി.എം.കെയുടെ തലപ്പത്തുമെത്തി.

അഞ്ചുതവണ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായ കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും അടവുകള്‍ പയറ്റി വിജയം കൊയ്തു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത്. രാഷ്ട്രീയത്തെ കലയായ് കണ്ട കലൈഞ്ജര്‍ തമിഴ് ജനതയുടെ മനസിൽ എന്നും   ഉദയസൂര്യ നായി ജ്വലിച്ച്    നിൽക്കും

മുസ്ലിം ലീഗ് '   പാർട്ടി   നേതാക്കളുമായി   അഭേദ്യമായ  ബന്ധം തന്നെ    കരുണാനിധിക്കുണ്ടായിരുന്നു

ഖായി ദെ ' മില്ലത്ത്    മുഹമ്മദ്   ഇസ്മായിൽ  സാഹിബിനോട്    വലിയ   ആദരവ്    വെച്ച്  പുലർത്തിയ   കരുണാനിധി     അവസാന   നിമിഷം വരെ   ലീഗ് നേതൃത്വവുമായി    നല്ല   ബന്ധം    തന്നെ   കാത്തു :സൂക്ഷിച്ചു     

2010   മുസ്ലിം ലീഗ്      കമ്മ്യൂണൽ  ഹാർമണി     കാത്ത്  സൂക്ഷിക്കുന്ന   കരുണാനിധിയെ   പ്രത്യേക  പുരസ്കാരം   നൽകി,  ആദരിച്ചിരുന്നു

ജി.എം  ബനാത്ത്  വാല ,എ.കെ.എ   അബ്ദുൾ സമദ് , സി.എച്ച് , ഇ.അഹമ്മദ്     തുടങ്ങി   മിക്ക  നേതാക്കളുമായി   നല്ല  സൗഹൃദം   കാത്തു സൂക്ഷിച്ച  തെലെവർക്ക്     ലീഗിൻ   തലൈവറായ  കാദർ മൊയ്തീൻ   സാഹിബു മായി       വളരെ  നല്ല   ബന്ധമാണുണ്ടായിരുന്നത് 

  *മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ