Musthafa Machinadukkam
വിശുദ്ധിയുടെ ദിന രാത്രങ്ങൾ 'കൊഴിഞ്ഞു കൊണ്ടിരിക്കുന്നു അല്ലെങ്കിലും റമദാന് ശീഗ്രത കൂടുതലായി അനുഭവപ്പെടാറുണ്ട് ഒരു ' മിന്നായം പോലെയാണ് കാരുണ്യത്തിന്റെ ആദ്യ പത്ത്' കടന്നു പോയത് '
ഇസ്തിഗ്ഫാറിന്റെ രണ്ടാം പത്തിലാണ് വിശ്വാസികൾ മൂന്നാമത്തെ അവസാന പത്ത് നരകമോചനത്തിന്റെ പത്തായി അറിയപ്പെടുന്നു ഒടുവിലത്തെ പത്തിൽ തന്നെയാണ് വിശ്വാസികൾ അതിശ്രേഷ്ഠമായ ' ആയിരം മാസങ്ങളേക്കാൾ ' പുണ്യം കൽപ്പിക്കപ്പെടുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നത്
അവസാന പത്തിലെ ഒറ്റ യിട്ട രാവുകളിലായിരിക്കാം ഈ രാവെന്നാണ് നിഗമനം ബഹുഭൂരിപക്ഷം ഇരുപത്തേഴാം രാവിന് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നതായി വിശ്വസിക്കുന്നു
രണ്ടാം 'പത്തിലെ ശ്രേഷ്ട ദിനമായി റമദാൻ പതിനേഴ് 'ഗണിക്കപ്പെടുന്നു അന്നാണ് ബദർ ദിനം
ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധം ബദർ നടന്ന ദിനമാണന്ന്
ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.
ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.
നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.
നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.
പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.
സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ബദറിന്റെ പ്രസക്തി വർദ്ധിക്കുന്നു
അനീതിക്കെതിരെ ശബ്ദിക്കാനുള്ള പോരാട്ടത്തിന് പ്രചോദനമാണ് ബദർ
വാളുമായി തെരുവിലിറങ്ങണമെന്നല്ല
പറഞ്ഞു വരുന്നത് വാളെടുത്താലേ ജിഹാദ് (ധർമ്മയുദ്ധം ) ആവൂ എന്നില്ല ആയുധ പോരാട്ടങ്ങൾ മുഴുവൻ ജിഹാദുമല്ല
സ്വന്തം ' മനസ്സിനെ ദുഷ്ടച്ചിന്തകൾക്കെതിരെ ആത്മ സംസ്കരണത്തിലൂടെ ശുദ്ധീകരിചെടുക്കലാണ് പ്രഥമ ജിഹാദ്
ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെയുള്ള പോരാട്ടമാണ് കാലം നമ്മോടാവശ്യപ്പെടുന്നത്
മുസ്തഫ മച്ചിനടുക്കം
9746383101
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ