ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പ്രൊഫ കാദർ മൊയ്തീൻ സാഹിബ്
മുസ്ലിം ലീഗ് തലൈവറാകാൻ സർവ്വതാ യോഗ്യനായ വ്യക്തിത്വമാണ് 1940 ജനുവരി 5ന് പുതു കോട്ടയിലാണ് ജനനം
തിരുച്ചിറ പള്ളിയിലാണ് താമസം
ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെ പോലെ തന്നെ തുകൽ വ്യാപാര കുടുംബത്തിൽ ജനിച്ച കാദർ മൊയ്തീൻ സാഹിബ് ബിസിനസിൽ താത്പര്യം കാട്ടിയില്ല
പഠനത്തിൽ ശ്രദ്ധയൂന്നി കൊണ്ട് മുമ്പോട്ട് പോയ അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദമെടുത്ത് ജമാൽ മുഹമ്മദ് കോളേജിൽ ചരിത്ര വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കവേ സുലൈമാൻ സേട്ടിനേയും
,ബനാത്ത് വാലാ സാഹിബിനേയും പോലെ ജോലി രാജി വെച്ച് മുഴു സമയ രാഷ്ടീയക്കാരനാവുകയായിരുന്നു
നേരത്തെ ഖായിദെ മില്ലത്തിൽ ആകൃഷ്ടനായി രംഗത്ത് വന്ന കാദർ മൊയ്തീനെ മു സ്ലിം ലീഗിൻ റ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് സംസ്ഥാന തല ഓർഗനൈസറാക്കിയത് ഖായി ദെ മില്ലത്ത് തന്നെയായിരുന്നു
തമിൾ നാട് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല
2004 ൽ വെല്ലുരിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു അദ്ദേഹത്തിന്റെ ചിഹ്നം ഡി.എം കെ യുടെ ' ഉദയ സൂര്യൻ ആയിരുന്നു
ഉറുദുവിലും അറബിയിലും ഡിപ്പോമ കരസ്ഥമാക്കിയ അദ്ദേഹം പത്ര പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
മതപരമായ 'വാഴും നെറി ' അടക്കം നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് യൂനിവേഴ്സിറ്റി
സെനറ്ററായും ,കേന്ദ്ര സംസ്ഥാന ഹജ് കമ്മിറ്റി മെമ്പറായും വഖഫ് ബോർഡ് അംഗമായുമൊക്കെ പ്രവർത്തിച്ച സമുദായ
സ്നേഹിയായ കാദർ മൊയ്തീൻ സാഹിബ് മികച്ച സംഘാടകൻ കൂടിയാണ്
തമിഴ് മൊഹല്ല ജമാഅത്ത് ഫെഡറേഷൻ റ്റെ സ്ഥാപകൻ കൂടിയാണദ്ദേഹം
മുസ്ലിം ലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റും ദേശീയ ജന:സെക്രട്ടറിയുമായി
പ്രവർത്തിച്ചു. വന്നിരുന്ന അദ്ദേഹം ഇ .അഹമ്മദ് സാഹിബ് മരണപ്പെട്ട ഒഴിവിലാണ് ദേശീയ പ്രസിഡന്റ് ആവുന്നത്
തികഞ്ഞ മതഭക്തനും ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന
അദ്ദേഹം 'പലപ്പോഴും ഓട്ടോറിക്ഷയിലാണ് സഞ്ചാരം ഖായിദെ മില്ലത്തിന്റെ ജീവിതത്തിൽ നിന്നും പകർന്നു കിട്ടിയതാണ് ജീവിത വിശുദ്ധിയും ലാളിത്യവും
വന്ദ്യ നേതാവിന് ഈ സമുദായത്തേയും മുസ്ലിം ലീഗ് പാർട്ടിയേയും നയിക്കാനുള്ള കരുത്തും ആയുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ