തേജസ്
സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങള് മണ്മറഞ്ഞു പോയിട്ട് നാള്പതിമൂന്നാണ്ട് പിന്നിടുന്നു
കേരള രാഷ്ട്രീയത്തിന് വിശുദ്ധിയുടെ പരിമളം വീശിയ ആത്മീയ തേജസ്സാര്ന്ന വ്യക്തിത്വം
1973 ലെ ഹജ്ജു വേളയിൽ
പുണ്യ മക്കയിൽ വാഫാതായി ഖദീജ ബീവിയുടെ ഖബറിന് ചാരെ അന്തിയുറങ്ങുന്ന മഹത് പുരുഷൻ
പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളും വിടര്ന്ന നെറ്റിത്തടവും തലയിൽ വട്ടകെട്ടും അറേബ്യൻ വേഷ വിധാനവും പുറമേ കറുത്ത ഓവർ കൊട്ടും
അണിഞ്ഞ ബാഫഖി തങ്ങള് ആകാരം കൊണ്ട് തന്നെ ഏതു വേദിയിലും ശ്രദ്ധികപെടുമായിരുന്നു
കൊയിലാണ്ടിയിലെ പാണ്ടിക ശാലയിലെ വിശസ്തനായ കച്ചവടക്കാരൻ മാത്രമായിരുന്ന ബാഫഖി തങ്ങള് 1936 മലബാര് ഡിസ്ട്രിക് ബോര്ഡ് തിരഞ്ഞെടുപ്പിൽ പോക്കര് സാഹിബിനെതിരെ മത്സരിച്ച സഹോദരീ ഭർത്താവു ആറ്റകൊയ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരനവുമായിട്ടാനു പോതുരങ്ങത് എത്തുന്നത്
മുസ്ലിം ലീഗ് പരാജയപെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലെത്താൻ നിമിത്തമായി എതിര് ചേരിയിൽ ആയിരുന്ന സീതി സാഹിബു തങ്ങളുടെ ജനസമ്മതി മുസ്ലിം ലീഗിന് മുതൽകൂട്ടാവും എന്ന് ദീർഘ ദര്ശനം ചെയ്തു കൊണ്ട് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നു
1938 കാലഘട്ടത്തിൽ ബാഫഖി തങ്ങള് മുസ്ലിം ലീഗ് നേതൃനിരയിൽ എത്തിയതോടെ മലബാറിൽ മുസ്ലിം ലീഗ് ബഹുജന പ്രസ്ഥാനമായി മാറുകയായിരുന്നു
വലിയ വിദ്യാഭ്യാസവും പാണ്ഡിത്യവും ഉള്ള ആളായിരുന്നില്ല ബാഫഖി തങ്ങള് പക്ഷെ വിദ്യാഭ്യാസ മേഖലയില ആ കാലഘട്ടത്തിൽ തന്നെ മികച്ച പ്രോത്സാഹനം നല്കുകയും വിദ്യയുടെ മഹത്വം തിരിച്ചറിയുകയും ചെയ്തിരുന്നു
അചഞ്ചലമായ വിശാസം ഭക്തി ഇത് രണ്ടും ബാഫഖി തങ്ങളെ ഉയരത്തിൽ എത്തിച്ചു
സുന്നി ആശയത്തിന്റെ കറ കളഞ്ഞ വക്താവായി നിൽക്കുമ്പോൾ തന്നെ കെ എം മൌലവിയെ പോലുള്ള മുജാഹിദ് ആശയഗതി പുലര്ത്തുന്ന ആളുകള്ക്ക് ഒപ്പം സമുദായത്തിന്റെ പൊതു താല്പര്യം മനസ്സിലാക്കി വിദ്യാഭ്യാസ പുരോഗതിയും രാഷ്ട്രീയ അസ്ഥിത്വം നിലനിര്ത്തനും
പരസ്പര ബഹുമാനത്തോടെ പ്രവര്തിക്കാനും ബാഫഖി തങ്ങൾക്കു സാധിച്ചു
സാമുദായിക സൌഹാർദ്ദം നില നിർത്താനും തികഞ്ഞ
ജാഗ്രത അദ്ദേഹം പുലര്ത്തി
മലബാര് ജില്ലയുടെയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും അദ്ധ്യക്ഷനായ ബാഫഖി തങ്ങള് ഖായിദ് എ മില്ലത്തിനു ശേഷം ദേശീയ പ്രസിഡന്റ് ആവുകയും ചെയ്തു
അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം വരുത്തുകയും ശക്തമായ മുന്നണി സംവിധാനം ഉണ്ടാക്കുകയും ചെയ്ത ബാഫഖി തങ്ങള് ഐക്യ മുന്നണി ശിൽപികളിൽ പ്രധാനിയാണ്
ഏറെ സ്നേഹാദരവുകൾ നേടിയ ബാഫഖി തങ്ങളുടെ നേത്രത്വം മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനും മതേതര ഭുമികയ്ക്കും സ്വീകാര്യമാക്കി മാറ്റുന്നതിൽ നിർണ്ണായക ഘടകമായി മാറി
മുസ്തഫ മചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ