ഈ ബ്ലോഗ് തിരയൂ

2023 മാർച്ച് 5, ഞായറാഴ്‌ച

ആത്മാഭിമനത്തിന്റെ ചന്ദ്രതാരാങ്കിത ഹരിത ധ്വജം

ആത്മാഭിമനത്തിന്റെ ചന്ദ്രതാരാങ്കിത ഹരിത ധ്വജം

മുക്കാല്‍ നൂറ്റാണ്ടിന്റെ കാതല്‍

@ ലുഖ്മാന്‍ മമ്പാട്

റാഡ്ക്ലിഫ് തന്റെ നീല പെന്‍സില്‍ കൊണ്ട് അഭിഭക്ത ഇന്ത്യയുടെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും വരച്ചു; ചുടുചോര ചീറ്റിത്തെറിച്ചു. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട ഇരുകരകളിലേക്കും പലായനം; വഴിത്താരയാകെ നിണം ചാലിട്ടൊഴുകി. 20 ലക്ഷം മനുഷ്യര്‍ക്ക് ജീവഹാനി, ഇരട്ടിയിലേറെ പേര്‍ക്ക് അംഗഭംഗം, രണ്ടു കോടിയിലേറെ പേര്‍ക്ക് ഭവനനഷ്ടം... ഗ്രാമ-നഗരങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്കിടെ കുറ്റവാളിയായി സര്‍വേന്ത്യാ മുസ്ലിംലീഗിനെയും ഖാഇദെ അഅ്സം ജിന്നസാഹിബിനെയും മുദ്രകുത്താന്‍ പലര്‍ക്കും തിടുക്കം. 1940 മാര്‍ച്ച് 23ന് സര്‍വേന്ത്യാ മുസ്ലിംലീഗ് പാക്കിസ്താന്‍ പ്രമേയം അംഗീകരിക്കുന്നതിനും പതിറ്റാണ്ടു മുമ്പ് തന്നെ വിഭജനത്തിന്റെ കത്തിയാഴ്ത്തിയവരാണ്, ബ്രിട്ടീഷുകാരന്റെ ഷൂനക്കി തേഞ്ഞുപോയ നാവുകൊണ്ട് അപവാദത്തിന്റെ വിഷം ചീറ്റുന്നത്. കോണ്‍ഗ്രസ്സിന്റെയും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെയും നേതാക്കള്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ കാര്‍മികത്വത്തില്‍ ഒപ്പുവെച്ച കരാറാണ് വിഭജനം.
സ്വപ്നതുല്ല്യ മോഹങ്ങളുടെ വാഗ്ദത്തഭൂമിയായി ഒരു രാജ്യം തന്നെ തളികയില്‍വെച്ച് നീട്ടിയിട്ടും പിറന്ന മണ്ണിനെ ജീവനക്കാളേറെ സ്നേഹിച്ച് അഞ്ചു കോടി മുസ്്ലിംകള്‍ ഇന്ത്യയെ ഹൃദയത്തില്‍ ഉയിരായികോര്‍ത്തു. കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട് ഭയചകിതരായി തുറന്ന ജയിലു കണക്കെ അരക്ഷിതത്വത്തിലായ ഇവര്‍ക്ക് ഉറക്കെയൊന്ന് കരയാന്‍പോലുമാവാത്ത സ്ഥിതി. ചോദിക്കാനും പറയാനും ആരുമില്ല. 1947 ഒക്ടോബര്‍ 24ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഡല്‍ഹി ജുമാമസ്ജിദിന്റെ കല്‍പടവുകളില്‍ നിന്ന് കരച്ചിലിന്റെ ഭാഷയിലാണ് അബുല്‍കലാം ആസാദ് സംസാരിച്ചത്. അവിഭക്ത ബംഗാള്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.എസ് സുഹ്രവര്‍ദി 1947 നവംബര്‍ ഒമ്പതിനും പത്തിനുമായി ഇന്ത്യയിലെ മുസ്ലിം സാമാജികരുടെ യോഗം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. ഹേതു, ലീഗിനെ കുഴിച്ചുമൂടി സ്വയം ജഡസമാനമായി ഇനിയുള്ളകാലം ജീവിക്കാമെന്ന ഉള്‍വലിയലും. മദിരാശി സംസ്ഥാനത്തു നിന്ന് അതില്‍ പങ്കെടുത്ത ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കെ.എം സീതിസാഹിബും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന പ്രമേയം പാസാക്കാന്‍ ചാലകശക്തികളായി. പതിതരുടെ ഹൃദയവികാരം ഉള്‍കൊണ്ട് ദിവസങ്ങള്‍ക്കകം ഖാഇദെ മില്ലത്ത് കറാച്ചിയിലേക്ക്...

മൗണ്ട് ബാറ്റണുമായി മുഖാമുഖം

1947 ഡിസംബര്‍ 14; ആള്‍ ഇന്ത്യ മുസ്്ലിംലീഗിന്റെ കൗണ്‍സില്‍ കറാച്ചിയില്‍. സംഘടനയെ രണ്ടായി പകുത്തു; ഇന്ത്യയുടെ കണ്‍വീനറായി എം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്തിലിഖാനെയും തിരഞ്ഞെടുത്തു. മിനുസ്ടുകളും വരവ് ചെലവ് കണക്കും ഉള്‍പ്പെടെ എല്ലാം സുവ്യക്തമാക്കി പത്താം നാള്‍ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ഖാഇദമില്ലത്തിനും സംഘത്തിനും പാക്കിസ്താന്‍ പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നു നല്‍കി. വൈകാരികത നിറഞ്ഞുനിന്ന ഹാളില്‍ കണ്ണീരുകൊണ്ടാണ് സംസാരമത്രയും. ഇന്ത്യയിലെ മുസ്ലിംലീഗിന് അവകാശപ്പെട്ട പണം തിരസ്‌കരിച്ച, ഇസ്മാഈല്‍ സാഹിബ് ഇനി കൂറത്രയും ഇന്ത്യയോടായിരിക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
ഇസ്മാഈല്‍ സാഹിബ് വിങ്ങിപൊട്ടി, 'നവാബ്് സാഹിബ്, ഇന്നലെ വരെ നമ്മള്‍ ഒന്നായിരുന്നു. ഇനി വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായി വേര്‍പിരിയുകയാണ്. താങ്കള്‍ പാക്ക് പ്രധാനമന്ത്രിയായതിനാല്‍ ചിലകാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പരിതസ്ഥിതിയിലും ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. ഞങ്ങളുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവും അധികാരവും പരിമിതിയുമെല്ലാം ഞങ്ങള്‍ക്കറിയാം. സര്‍ക്കാറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ വേട്ടയാടിയാലും അത്തരം പരീക്ഷണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരൊറ്റകാര്യമാണ് നിങ്ങളോടു പറയാനുള്ളത്. പാക്കിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷത്തെ പരിരക്ഷിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് മറക്കരുത്. അതിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാമെന്നല്ലാതെ ഞങ്ങളുടെ ആഭ്യന്തരമായ കാര്യങ്ങളിലൊന്നും ഇടപെടരുത്.'' പിറ്റേന്ന് മുസ്ലിംലീഗിന്റെ ഭാരം ചുമലിലേറ്റി ഖാഇദെമില്ലത്ത് ഇന്ത്യയിലേക്ക് തിരിച്ചു. 
ഡല്‍ഹിയില്‍ നിന്ന് മദിരാശിയിലേക്ക് പോയി ഭാര്യയെയും മകനെയും കാണുംമുമ്പ് തന്നെ പാലക്കാട് പുതുനഗരത്തെത്തിയ ഖാഇദെമില്ലത്ത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ ഹരിതപതാക ഉയര്‍ത്തി. 'മുസ്ലിംലീഗിനെ നട്ടുവളര്‍ത്താന്‍ മുഹമ്മദ് ഇസ്മാഈല്‍ പുറപ്പെട്ടിരിക്കുന്നു'. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് പലരുടെയും കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പിന്തിരിപ്പിക്കാനായി സമ്മര്‍ദങ്ങളുടെ കൊടൂരവുമായി പ്രമുഖര്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, കേന്ദ്രമന്ത്രി റഫി അഹമ്മദ് കിദ്വായിക്കൊപ്പം ഇസ്മാഈല്‍ സാഹിബിനെ നേരില്‍ കണ്ടു. ലീഗ് പുനരുജ്ജീവനവുമായി മുന്നോട്ടു പോവരുതെന്നും നിങ്ങള്‍ പറയുന്ന ഏതൊരു ആവശ്യവും നിറവേറ്റാമെന്നുമാണ് വാഗ്ദാനം. താല്‍ക്കാലിക ലാഭനഷ്ടങ്ങളുടെ പ്രലോഭനത്തിനപ്പുറം ഒരു ജനതയുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ സര്‍വശക്തനില്‍ തവക്കുലാക്കി ഇറങ്ങിപ്പുറപ്പെട്ട ഇസ്മാഈല്‍ സാഹിബിനെ പിന്തിരിപ്പിക്കാന്‍ നെഹ്റുവിനാവുമോ. 
പിന്നാലെ, ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്റെ സന്ദേശവുമെത്തി. 1948 ജനുവരി 29ന് മദിരാശിയിലെ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തണം. മുഖാമുഖമിരുന്ന് മൗണ്ട് ബാറ്റണ്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഇസ്്മാഈല്‍ സാഹിബിനോട് ശഠിച്ചു. ബഹുസ്വര സമൂഹത്തില്‍ മുസ്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് ഇസ്മാഈല്‍ സാഹിബ് പിരിഞ്ഞു. പിറ്റേന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരുന്ന മൗണ്ട് ബാറ്റന്റെ ചെവിയില്‍ ആ വാര്‍ത്തയെത്തി. റേഡിയോ വഴി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതു ലോകത്തെ അറിയിച്ചു. 'മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. വിളക്കണഞ്ഞു; കൊലയാളി ഒരു മുസ്്ലിമല്ല..'. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധിയായ മൗണ്ട്ബാറ്റണ്, തലേന്ന് മുഹമ്മദ് ഇസ്്മാഈല്‍ പറഞ്ഞതിന്റെ പൊരുള് ഏതാണ്ട് തിരിഞ്ഞിരിക്കണം.

കൂരിരുട്ടിലൊരു വിളക്കുമാടം

1948 മാര്‍ച്ച് 10; മദിരാശിയിലെ ഗവണ്‍മെന്റ് ബാങ്ക്വിറ്റ് ഹാള്‍ (ചെന്നൈ രാജാജി ഹാള്‍). ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംലീഗ് ദേശീയ സമിതി അംഗങ്ങളുടെ യോഗം നടക്കുന്നു. 147 അംഗങ്ങളില്‍ 30 പേരാണ് എത്തിയത്. മുസ്ലിം ലീഗ് തുടരേണ്ടെന്ന് സ്ഥാപിക്കലായിരുന്നു ഇതില്‍ ചിലരുടെ ലക്ഷ്യം. ഒടുവില്‍, ഭൂരിപക്ഷ അഭിപ്രായത്തില്‍ മുസ്ലിം ലീഗ് നിലനിര്‍ത്താനും പുതിയ ഭരണഘടനയും കര്‍മരേഖയും തയ്യാറാക്കാനും തീരുമാനിച്ചു. ഭയത്തിന്റെ കരിമ്പടം പുതച്ച കൂരിരുട്ടില്‍ ജനകോടികള്‍ക്ക് പ്രത്യാശയുടെ വിളക്കുമാടം തെളിഞ്ഞു. അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന് നാന്ദി കുറിച്ചു. രാജ്യത്തോട് കൂറുള്ള, വര്‍ഗീയതയോട് സന്ധിചെയ്യാത്ത ഏതൊരു ഇന്ത്യന്‍ പൗരനും മതത്തിനും ജാതിക്കും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷക്കുമതീതമായി അംഗമാവാനും അണിനിരക്കാനും ചന്ദ്രതാരാങ്കിത ഹരിത ധ്വജമുയര്‍ന്നു. സര്‍വേന്ത്യാ മുസ്ലിംലീഗില്‍ നിന്ന് നയത്തിലും കര്‍മ പദ്ധതികളിലും സമൂലമായ മാറ്റത്തോടെ മറ്റൊരു മുസ്ലിംലീഗാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗായി പിറന്നുവീണത്. 
എന്നാല്‍, തീര്‍ച്ചയായും സര്‍സയ്യിദിലേക്കും അല്ലാമാ ഇഖ്ബാലിലേക്കും എന്തിനേറെ സോക്രട്ടീസിലേക്കും മാര്‍ട്ടിംഗ് ലൂതര്‍കിങിലേക്കും ഏഴാം നൂറ്റാണ്ടിലെ വെളിച്ചത്തിലേക്കുമെല്ലാം അതിന്റെ വേരുകള്‍ നീണ്ടു കിടക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ മതേതരത്വത്തിന്റെ സിംഹാസനം വലിച്ചിട്ട് അപകര്‍ഷതയെ അവകാശബോധമാക്കി. എന്നാല്‍, ചിലര്‍ ദേശീയ പ്രസ്ഥാനങ്ങളില്‍ ലയിച്ച് ചേര്‍ന്ന് പേരിനൊരു വിശ്വാസിയായി കഴിഞ്ഞുകൂടാമെന്ന ഉപദേശം ഉള്‍കൊണ്ടവര്‍ ഉപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന് എന്നു നെടുവീര്‍പ്പിട്ടു. മറ്റൊരു കൂട്ടര്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പെരുമ്പറ മുഴക്കി, ഹുക്കൂമത്തെ ഇലാഹിയെ ബദല്‍ മാര്‍ഗമാക്കിയപ്പോള്‍ മതരാഷ്ട്ര വാദത്തിന്റെ ഇസ്ലാം വിരുദ്ധത സൈദ്ധാന്തികമായി ബോധ്യപ്പെടുത്താനും വര്‍ഗീയതയുടെ വിഷനാമ്പുകളെ മുളയിലെ നുള്ളാനും മുസ്ലിം ലീഗ് ജാഗ്രത കാണിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള മതേതര പാക്കിസ്താനെന്ന ജിന്നയുടെ സ്വപ്നത്തെ അദ്ദേഹത്തിന്റെ മരണശേഷം മതരാഷ്ട്രമാക്കിയതിന്റെ കെടുതി ലോകം കാണുന്നുണ്ട്. മതരാഷ്ട്ര വാദത്തിന് എക്കാലവും ലീഗ് എതിരായിരുന്നു. ഇസ്ലാമിലെ രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും വ്യതിരിക്തമായി നിര്‍വചിക്കാന്‍ പ്രത്യയശാസ്ത്ര ബിന്‍ബലമുണ്ടെന്നതാണ് മുസ്ലിംലീഗിന്റെ ധൈര്യം.  

അഭിമാനകരമായ അസ്തിത്വം

ഭീഷണികള്‍ക്ക് മുമ്പില്‍ കര്‍മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്‍ തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന ഖാഇദെമില്ലത്തിന്റെ സന്ദേശം ഏറ്റെടുക്കാന്‍ അധികംപേരൊന്നും ആദ്യമുണ്ടായില്ല. എന്നാല്‍, 1906ല്‍ രൂപീകൃതമായ സര്‍വേന്ത്യാ മുസ്ലിംലീഗ് 1930കളില്‍ തന്നെ വേരോട്ടമുണ്ടാക്കിയ മലബാറില്‍ അഭിമാനകരമായ അസ്ഥിത്വം ആവേശത്തിരയിളക്കി പ്രതിധ്വനിച്ചു. അബ്ദുറഹിമാന്‍ അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ടുസാഹിബ്, കെ.എം സീതിസാഹിബ്, കെ.എം മൗലവി, കെ. ഉപ്പിസാഹിബ്, ബി. പോക്കര്‍ സാഹിബ്, എന്നിവര്‍ക്കൊപ്പം ബാഫഖി തങ്ങളും ചേര്‍ന്നതോടെ അതൊരു അശ്വമേധമായി. സ്വതന്ത്ര ഇന്ത്യയില്‍ അവര്‍ക്ക് ചന്ദ്രതാരാങ്കിത ഹരിതപതാക നെഞ്ചേറ്റാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. വര്‍ഗീയതയായിരുന്നു മുസ്ലിംലീഗിനെ ആക്രമിക്കാന്‍ വിഷത്തിലൂട്ടിയ എതിരാളികളുടെ എക്കാലത്തെയും വലിയ ആയുധം.
എന്നാല്‍, മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ക്ക് അതിനെ സാധൂകരിക്കാനുള്ള ഒരു ചെറു ഉദാഹരണം പോലും പറയാനാവില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ സംഘടനാ പ്രവര്‍ത്തനവും ഭരണപങ്കാളിത്ത ഇടപെടലും തുറന്ന പുസ്തകമായി മുന്നിലുണ്ട്. വര്‍ഗീയതയുടെ പ്രാഥമിക നിര്‍വചനം പോലും മനസ്സിലാക്കാതെ മുസ്്ലിം എന്ന പേരുണ്ട് എന്നതൊരു പാതകമായി അവതരിപ്പിക്കുകയാണവര്‍. മുസ്ലിം സ്വത്വം മുറുകെ പിടിച്ച്, ഉറക്കെ പ്രഖ്യാപിച്ച് പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങളെയാകെ ചേര്‍ത്തുപിടിക്കുന്നുവെന്നതാണ് മുസ്ലിം ലീഗിന്റെ അകക്കാമ്പ്. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഡോ.ബി.ആര്‍ അംബേദ്കറെ കൈപിടിച്ചുയര്‍ത്തിയതു മുതല്‍ സമത്വത്തിലേക്കുള്ള വഴിയടയാളമായ സാമുദായിക സംവരണത്തില്‍ സാമ്പത്തിക ലഹരി ചേര്‍ത്ത് സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ പാര്‍ലമെന്റില്‍ നോ എന്ന് ഒറ്റക്ക് വിളിച്ചു പറഞ്ഞതുവരെ അതിന്റെ ഭാഗമാണ്.
ബഹുസ്വര സമൂഹത്തില്‍ നല്ലൊരു വിശ്വാസിയായി സ്വത്വബോധത്തോടെ ജീവിക്കാമെന്ന മിതവാദത്തിന്റെ ഋജുവായ നിലപാടുതറയില്‍ നിന്നാണ് മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് താണ്ടിയത്. രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാന്‍ മുസ്ലിംലീഗ് സക്രിയമായി എന്നും നിലകൊണ്ടു. ഗണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് എതിരാളികള്‍ പോലും തലകുലുക്കി. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കട്ട് ഓഫ് ഡേറ്റ് നിയമം എന്നിവയിലെല്ലാം വ്യതിരിക്തമായി ഇടപെട്ടു. വിഭജനകാല അന്തരീക്ഷത്തോളം കലുഷിതമായ പൗരത്വ വിവേചന നിയമം പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ചുട്ടെടുത്ത കറുത്ത രാത്രി പുലര്‍ന്നപ്പോള്‍, സുപ്രീം കോടതിയിലെത്തി നീതിക്കായി പോരാട്ടം തുടങ്ങിയതും നിതാന്ത ജാഗ്രത പുലര്‍ത്തുന്നതും 75 വര്‍ഷത്തിന് ശേഷം ഖാഇദെമില്ലത്തിന്റെ പിന്‍മുറക്കാര്‍ അതേ രാജാജി ഹാളിലെത്തുമ്പോഴും തലഉയര്‍ത്തിപ്പിടിക്കാന്‍ മതിയായതാണ്. 
മലബാറില്‍ ഭൗതിക വിദ്യാഭ്യാസ വിപ്ലത്തിന് ഫാറൂഖ് കോളജ് സ്ഥാപിച്ച അതേ ഖാഇദെമില്ലത്താണ് മത വിഭ്യാസത്തിന് പട്ടിക്കാട് ജാമിഅ നൂരിയയും കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ നിന്നത്. ഫാറൂഖ് കോളജ് സ്ഥാപിക്കാന്‍ സീതി സാഹിബിനൊപ്പവും ജാമിഅ നൂരിയ സ്ഥാപിക്കാന്‍ ബാഫഖി തങ്ങള്‍ക്കും പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും ശംസുല്‍ ഉലമക്കുമൊപ്പവും ഖാഇദെമില്ലത്ത് അക്ഷീണം പ്രയത്നിച്ചു. 1963 ഫെബ്രുവരി മൂന്നിന് ജാമിഅക്ക് തറക്കല്ലിട്ടപ്പോള്‍ അധ്യക്ഷനായതും മറ്റാരുമല്ല. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ പ്രസരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് എക്കാലവും ശ്രമിച്ചത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ആധുനിക രാഷ്ട്രീയവും ആധുനിക വിദ്യാഭ്യാസവും സ്വാംശീകരിക്കാനുള്ള ആഹ്വാനം മുസ്ലിംലീഗ് കര്‍മപദ്ധതിയിലും ഭരണതലത്തിലും ഒരുപോലെ പയറ്റി. പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഭാഷാപഠനം നടപ്പാക്കി കേരള മോഡല്‍ വിദ്യാഭ്യാസത്തിന് ഭരണ പങ്കാളിത്തത്തിലൂടെ സി.എച്ച് അസ്ഥിവാരമിട്ടു. കേന്ദ്രത്തില്‍ ആദ്യമായി ഭരണ പങ്കാളിത്തം ലഭിച്ചപ്പോള്‍ സച്ചാര്‍ സമിതിയെ നിയമിച്ച് ആധികാരിക പഠനത്തിലൂടെ വൈജ്ഞാനിക അവശത പരിഹരിക്കാന്‍ നടത്തിയ ഇടപെടല്‍ രാജ്യത്തുണ്ടാക്കിയ മാറ്റം ചെറുതല്ല.

നിയമനിര്‍മ്മാണ സഭകളില്‍

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മനുഷ്യന്റെ മൗലികാവകാശവും ദളിത് മുസ്്ലിം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് സമത്വം ഉറപ്പാക്കാനും മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. 14 അംഗങ്ങളാണ് ലീഗിന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്നത്. സത്താര്‍ സേട്ടുസാഹിബ് പാക്കിസ്താന്റെ ഈജിപ്ത് അമ്പാസിഡറായി പോയ ഒഴിവിലാണ് ഖാഇദെമില്ലത്ത് ഇടംപിടിക്കുന്നത്. നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), ഇസ്മാഈല്‍ ചുന്ദ്രാഗര്‍ (ബോംബെ), തജ്മുല്‍ ഹുസൈന്‍ (ബിഹാര്‍), ബി പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, മഹ്ബൂബ് അലിബേഗ് (മദ്രാസ്), കെ.എം കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിഡന്‍സ്), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്്മാഈല്‍ ഖാന്‍, ഇസഡ് എച്ച് ലാരി (യുനൈറ്റഡ് പ്രൊവിഡന്‍സ്), ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗംമായി മുഹമ്മദ് സഅദുല്ല (ആസാം) എന്നിവരാണ് ഭരണഘടനാ നിര്‍മാണ സഭയിലെ മുസ്ലിംലീഗിന്റെ അംഗങ്ങള്‍.
ഇന്ത്യയൊരു റിപ്പബ്ലിക്കായി, വോട്ടവകാശവും പൊതുമണ്ഡലവും നിലവില്‍ വന്ന ശേഷം രാജ്യത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ലോക്സഭയിലേക്ക് അംഗങ്ങളെ എത്തിക്കാന്‍ മുസ്ലിംലീഗിനായി. രാജ്യസഭയില്‍ 2010-2015 ഇടവേള ഒഴികെയും മുസ്്ലിം ലീഗ് അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് എല്ലാ ലോക്സഭയിലേക്കും പ്രതിനിധികളെ വിജയിപ്പിച്ച ഏകപാര്‍ട്ടിയും മുസ്്ലിംലീഗാണ്. 1952ലെ ഒന്നാം തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് ബി.പോക്കര്‍ സാഹിബ് വിജയിച്ചതിനു പുറമെ മലബാറില്‍ നിന്ന് മദിരാശി അസംബ്ലിയിലേക്ക് അഞ്ചു അംഗങ്ങളും വിജയിച്ചു. അക്കൊല്ലം മദിരാശി നിയമസഭയില്‍ നിന്ന് മുസ്്ലിംലീഗിന്റെ അഞ്ചംഗങ്ങളുടെയും 13 സ്വതന്ത്രരുടെയും പിന്തുണയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് രാജ്യസഭയിലുമെത്തി. മൂന്നില്‍ ഒന്ന് വീതം അംഗങ്ങള്‍ രണ്ടു വര്‍ഷ ഇടവേളയില്‍ പിരിയുന്നതാണല്ലോ രാജ്യസഭാ രീതി. ആദ്യ സഭയില്‍ ഓരോ രണ്ടു വര്‍ഷത്തിലും നറുക്കെടുപ്പിലൂടെ മൂന്നിലൊന്നിനെ പുറംതള്ളിയപ്പോള്‍ ആറു വര്‍ഷവും അംഗമായിരിക്കാന്‍ ഇസ്മാഈല്‍ സാഹിബിനായി. തുടര്‍ന്നാണ് 1962ല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം എത്തിയത്. 1967ലും 71ലുമെല്ലാം മണ്ഡലം കാണാതെയാണ് ഖാഇദെമില്ലത്തിന്റെ ജയം. ചന്ദ്രനില്‍ പോയി നോമിനേഷന്‍ കൊടുത്താലും ഇസ്മാഈല്‍ സാഹിബ് ജയിക്കുമെന്നും അത്രയും വ്യക്തിപ്രഭാവത്തിനുടമയാണ് അദ്ദേഹമെന്നുമാണ് കരുണാനിധി പറയാറുണ്ടായിരുന്നത്. 
കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ നയിച്ചു ഖാഇദെമില്ലത്ത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഒരേ സമയം ഒമ്പത് പാര്‍ലമെന്റ് അംഗങ്ങളാണ് പാര്‍ലമെന്റില്‍ മുസ്ലിംലീഗിനുണ്ടായിരുന്നത്; ലോക്സഭയില്‍ നാലും (1971), രാജ്യസഭയില്‍ അഞ്ചും (1972). ഖാഇദെമില്ലത്ത് (മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബ് (കോഴിക്കോട്), എസ്.എം ഷരീഫ് (പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്) എന്നിവരാണ് അക്കാലത്തെ ലോക്സഭാംഗങ്ങള്‍. ബി.വി അബ്ദുല്ലക്കോയ, ഹമീദലി ഷംനാട് (കേരളം), എ.കെ.എ അബ്ദുസമദ്, ഖാജാ മുഹിയുദ്ദീന്‍, എ.കെ രിഫാഇ (തമിഴ്നാട്) എന്നിവരാണ് ഒരേക്കാലത്ത് രാജ്യസഭാംഗങ്ങളായത്.
മുസ്്ലിംലീഗ് ലോക്സഭാംഗങ്ങളായവര്‍: ബി പോക്കര്‍ സാഹിബ് (മലപ്പുറം, മഞ്ചേരി), ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് (മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (കോഴിക്കോട്, മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), എസ്.എം ഷരീഫ് (രാമനാഥ പുരം, പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്), ജി.എം ബനാത്ത്വാല (പൊവന്നാനി), എ.കെ.എ അബ്ദുസമദ് (വെല്ലൂര്‍), ഇ.അഹമ്മദ് (മഞ്ചേരി, പൊന്നാനി, മലപ്പുറം), പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ (വെല്ലൂര്‍), എം അബ്ദുറഹിമാന്‍ (വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഡോ.എം.പി അബ്ദുസമദ് സമദാനി (മലപ്പുറം), കെ. നവാസ് ഗനി (രാമനാഥപുരം).
രാജ്യസഭാംഗങ്ങളായവര്‍: ഖാഇദെമില്ലത്ത മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, എ.കെ.എ അബ്ദുസമദ്, ബി.വി അബ്ദുല്ലക്കോയ, എസ്.എ ഖാജ മുഹിയുദ്ദീന്‍, ഹമീദലി ഷംനാട്, എ.കെ രിഫാഇ, കോരമ്പയിൽ അഹമ്മദ്‌ ഹാജി, ഡോ.എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്.

അധികാര പങ്കാളിത്തം

പഞ്ചായത്ത് മെമ്പര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുവരെയും എം.എല്‍.എ മുതല്‍ മുഖ്യമന്ത്രി വരെയും പാര്‍ലമെന്റ് അംഗം മുതല്‍ കേന്ദ്രമന്ത്രി വരെയും വഹിച്ച് മുസ്ലിംലീഗ് അംഗങ്ങള്‍ മതേതര ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗമായി നിലകൊണ്ടപ്പോള്‍ തന്നെ മുന്‍ഗണനാ വിഷയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള സേവന-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളായിരുന്നുവെന്നതാണ് ചരിത്രവും വര്‍ത്തമാനവും. 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കൊടി പാറിച്ചെങ്കിലും അധികാര പങ്കാളിത്തത്തിന് ഏതാനും വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഒരു പഞ്ചായത്ത് അംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ 1979 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രിയും (സി.എച്ച് മുഹമ്മദ് കോയ), 2004 മെയ് 23ന് കേന്ദ്രമന്ത്രിയും (ഇ അഹമ്മദ്) വരെ മുസ്്ലിംലീഗ് അംഗങ്ങളായി. കേരളത്തിലെ വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-മുസ്്ലിംലീഗ്-പി.എസ്.പി സഖ്യം 1960ല്‍ അധികാരത്തിലേറിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നിഷേധിച്ചു. എന്നാല്‍, സ്പീക്കര്‍ പദവി ലഭിച്ചു. അങ്ങിനെ, 1960 മാര്‍ച്ച് 12ന് സീതി സാഹിബിലൂടെ രാജ്യത്ത് മുസ്ലിംലീഗിന് ആദ്യ ഔദ്യോഗിക പദവി ലഭിച്ചു. വൈകാതെ മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാനിധ്യമായി. 1967ല്‍ സപ്തകക്ഷി മുന്നിണിയുടെ ഭാഗമായി മത്സരിച്ച മുസ്ലിംലീഗിന് ഇ.എം.എസ് മന്ത്രിസഭയില്‍ രണ്ടംഗങ്ങളെ ലഭിച്ചു; സി.എച്ചും എം.പി.എം അഹമ്മദ് കുരിക്കളും. മലപ്പുറം ജില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ മുസ്ലിംലീഗ് ആവശ്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാനായി. അഴിമതിക്കുണ്ടില്‍ വീണ് രണ്ടാം വര്‍ഷം മന്ത്രിസഭ വീണതോടെ 1969ല്‍ ബാഫഖി തങ്ങള്‍ സി.പി.ഐയിലെ സി അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നെത്തിച്ച് കേരള മുഖ്യമന്ത്രിയാക്കിയപ്പോള്‍ അനന്തപുരി കോരിത്തരിച്ചു; ഇന്ദ്രപ്രസ്ഥം കുലുങ്ങി. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി.
1970ല്‍ മുസ്്ലിംലീഗിന് നാലു സംസ്ഥാനങ്ങളില്‍ നിന്നായി (കേരളം -14, തമിഴ്നാട് -3, മഹാരാഷ്ട്ര -1, പശ്ചിമബംഗാള്‍ -7) 25 എം.എല്‍.എമാരുണ്ടായിരുന്നു. പിന്നീട് 2011ല്‍ കേരളത്തില്‍ 20 എം.എല്‍.എമാര്‍ ലീഗിനുണ്ടായി. 1970ല്‍ ബംഗാളില്‍ ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയും (എ.കെ ഹസനുസമാന്‍), രണ്ടു സഹമന്ത്രിമാരും മുസ്ലിംലീഗിനുണ്ടായതും അതേ വര്‍ഷമാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ വേളയില്‍ മൂന്ന് ലോക്സഭാംഗങ്ങളും (കേരളം-2, തമിഴ്നാട് 1), ഒരു രാജ്യസഭാംഗവും ഉള്‍പ്പെടെ നാലു പാര്‍ലമെന്റ് അംഗങ്ങളാണുള്ളത്. കേരളത്തില്‍ 15 എം.എല്‍.എമാരും പ്രതിപക്ഷ ഉപനേതൃപദവിയും തമിഴ്നാട്ടില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്ലിംലീഗിനുണ്ട്. കേരളത്തില്‍ മുസ്ലിംലീഗിനു പങ്കാളിത്തമുള്ള അച്യുതമേനോന്റെ ഒരു പതിറ്റാണ്ടോളം നീണ്ട തുടര്‍ഭരണം കേരളമോഡല്‍ കെട്ടിപ്പടുത്തു. ദളിത് പിന്നോക്ക മുസ്ലിം വിഭാഗങ്ങള്‍ക്കാകെ സാര്‍വത്രിക വിദ്യാഭ്യാസം ലഭിച്ചതും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടവുമെല്ലാം അക്കാലത്തെ നേട്ടങ്ങളാണ്. 1977 ഓടെ സി.പി.ഐ മറുകണ്ടം ചാടിയപ്പോഴും കോണ്‍ഗ്രസിനെ ചേര്‍ത്ത് യു.ഡി.എഫ് കെട്ടിപ്പടുത്ത മുസ്ലിംലീഗ് കെ.കരുണാകരനെ മുഖ്യമന്ത്രിയായി വാഴിച്ചു. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി. എണ്‍പതുകളോടെ മന്ത്രിമാരുടെ എണ്ണം മൂന്നായി. 1991ൽ മന്ത്രിമാർ കൂടിയതിനു പുറമെ ചീഫ് വിപ്പും ലഭിച്ചു. 2011ല്‍ 20 എം.എല്‍.മാരെ വിജയിപ്പിച്ച മുസ്ലിംലീഗിന് അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹീംകുഞ്ഞ്, മഞ്ഞളാംകുഴി അലി. ഭരണ പ്രതിപക്ഷ നിരകളില്‍ അവകാശ പോരാട്ടത്തിലും വികസനോന്മുഖ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നതിലും മുസ്ലിംലീഗ് ഒരിക്കലും പിന്നോട്ടു പോയില്ല. 

വീണ്ടും രാജാജി ഹാളില്‍

പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മാത്രമല്ല സംഘടനയുടെ പ്രഥമ ലക്ഷ്യമെന്ന ഖാഇദെമില്ലത്തിന്റെ ആത്മഭിമാന ദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിച്ചൊരു ദശാസന്ധിയിലാണ്, 1948 മാര്‍ച്ച് പത്തിന്റെ പേറ്റുനോവറിഞ്ഞ അതേ  രാജാജി ഹാളിലേക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ കാതലില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെത്തുന്നത്. 1998 മാര്‍ച്ച് ഒമ്പതിനും പത്തിനും സുവര്‍ണ ജൂബിലി ആഘോഷം നടന്നതും ചെന്നൈയിലെ ഖാഇദെമില്ലത്തിന്റെ മണ്ണായ ഇവിടെയായിരുന്നു. അന്ന് എം.കരുണാനിധിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ മകനും മുഖ്യമന്ത്രിയുമായ കെ.എം സ്റ്റാലിനാണ്. സംഘ്പരിവാര്‍ അസഹിഷ്ണുത കെട്ടഴിച്ചു ഹിംസാത്മകമായി ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ ചെന്നൈ സമ്മേളനം വെറും പിറന്നാള്‍ ആഘോഷമല്ല; ജനകോടികളുടെ പ്രത്യാശയുടെ പ്രതിഫലനം കൂടിയാണ്. ഫാഷിസത്തെ തുരത്താന്‍ മുസ്ലിം-ദളിത്-ആദിവാസി-പിന്നോക്ക കൂട്ടായ്മക്ക് ക്രിയാത്മക നേതൃത്വം നല്‍കാനുള്ള കര്‍മപദ്ധതികളാണ് രൂപപ്പെടുക. 
മുസ്്ലിംലീഗിന്റെ വിളിയാളം കേട്ടജനത ലോകത്തിനാകെ ഉത്തമ സമുദായ മാതൃകയായി; കുന്‍തും ഖൈറു ഉമ്മ. വിഷാദങ്ങള്‍ക്കുമേല്‍ പ്രത്യാശയുടെ ഹരിതാഭ വിതറി എന്നതാണ് മുഖ്യമായ നീക്കിബാക്കി. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17.22 കോടി മുസ്ലിംകളുണ്ട്. 2023ല്‍ ഇത് 21 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 20 കോടിയിലേറെ വരുന്ന ലോകത്തെ രണ്ടാമത്തെ മുസ്്ലിം സമാജത്തില്‍ നാലില്‍ മൂന്നും ഇപ്പോഴും തീര്‍ത്തും പിന്നാക്കത്തിന്റെ വേദന തിന്നാണ് ജീവിക്കുന്നത്. 3.84 കോടി മുസ്ലിംകളുള്ള(19.26%) ഉത്തര്‍പ്രദേശില്‍ മുഖ്യധാരയില്‍ നിന്ന് എങ്ങനെയാണവര്‍ ആട്ടിയകറ്റപ്പെട്ടത്. 2.47 കോടി (27.01%) മുസ്ലിംകളുള്ള പശ്ചിമ ബംഗാളിലും 1.07 കോടി (34. 22%) അസമിലും 1.76 കോടി (16.87%) ബീഹാറിലും 1.41 കോടി (13.95%) ഉത്തരാഖണ്ഡിലും 58.47 ലക്ഷം (9.67%) ഗുജറാത്തിലും 78.93 ലക്ഷം (12.92%)കര്‍ണാടകയിലും 1.30 കോടി (11.54%) മഹാരാഷ്ട്രയിലും 80.82 ലക്ഷം (9.56%) ആന്ധ്രതെലുങ്കാനയിലും 62.15 ലക്ഷം (9.07%) രാജസ്ഥാനിലും 47.75 ലക്ഷം (6.57%) മദ്ധ്യപ്രദേശിലും 21.59 ലക്ഷം (12.86%) ഡല്‍ഹിയിലും പട്ടികവര്‍ഗക്കാരിലേക്കാള്‍ പിന്തളളപ്പെട്ടുപോയതിന്റെ കാരണം ഒന്നേയൊള്ളൂ. 88.73 ലക്ഷം (26.56%) മുസ്ലിംകളുള്ള കേരളത്തിലും 42.29 ലക്ഷം (5.86%) തമിഴ്നാട്ടിലും സ്ഥിതി ഭേദമാണെന്ന് സച്ചാര്‍ സമിതി അടയാളമിടുമ്പോള്‍ പച്ചമഷികൊണ്ട് അതിനെ അടിവരയിടണം.

ചുട്ടചുട്ട വെയിലിലും
തോര്‍ന്നിടാത്ത മഴയിലും
ഒട്ടുമേ മടിച്ചിടാതെ
ലീഗിന്‍ ത്യാഗം ചെയ്യുവിന്‍...

(ചന്ദ്രിക വീക്കെന്റ്: 2023 മാര്‍ച്ച് 5)

2023 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ചരിത്ര കുതുകികൾക്കു വഴികാട്ടിയായ ടി.ഇ

*ചരിത്ര കുതുകികൾക്ക്* 
*വഴി കാട്ടിയായ  ടി ഇ*



മുസ്ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡൻ്റ്  ടി.ഇ അബ്ദുല്ല സാഹിബിൻ്റെ വിയോഗം  സൃഷ്ടിക്കുന്ന  വിടവ് എളുപ്പം  നികത്താവുന്നതല്ല      

അർഹതപ്പെട്ട അംഗീകാരങ്ങൾ പലതും  ലഭ്യമാവാതെ പോയപ്പോഴും സൗമ്യനായി  കർമ്മപഥത്തിൽ  തന്നിലർപ്പിക്കപ്പെട്ട ഉത്തരവാദിത്വം    നിർവ്വഹിക്കാൻ  മടിയേതുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു  ടി.ഇ അബ്ദുല്ല സാഹിബ്       കഴിഞ്ഞു പല നിയമസഭാ തിരഞ്ഞെടുപ്പിലും  സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാവുമ്പോൾ ഉയർന്നു   കേൾക്കുന്ന നാമമായിരുന്നു  ടി.ഇ യുടേത്           കാസറഗോഡ് നഗരസഭാ ചെയർമാനായി  മൂന്നു തവണയായി പതിനഞ്ച് വർഷത്തോളം പ്രവർത്തിച്ചിട്ടുള്ള    അദ്ദേഹം     ഒരു പാട് കാഴ്ച്ചപ്പാടുകളും  ദീർഘ വീക്ഷണവുമുള്ള
ഭരണാധികാരിയായിരുന്നു          മുസ്ലിം ലീഗിൻ്റെ
ഇന്നലെകൾ    ചരിത്ര' പശ്ചാതലങ്ങൾ  അടക്കം വിവരിക്കാൻ കഴിയുന്ന  വ്യക്തിത്വമായിരുന്നു   ടി ഇ യുടേത്   
വ്യക്തിപരമായി     ഏതാനും വർഷമായി സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തെ  അടുത്ത് പരിചയപ്പെടുന്നത്     

പിന്നീട്   എവിടെ കണ്ടാലും കുശലാന്വേഷണം നടത്താൻ     സമയം കണ്ടെത്തിയിരുന്ന അദ്ദേഹം   ദൂരെ നിന്നാണെങ്കിൽ   ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുമായിരുന്നു

കേട്ടും വായിച്ചും മാത്രമറിയുന്ന   ഹരിത രാഷ്ട്രീയ ചരിത്രം  സമൂഹ മാധ്യമങ്ങളിൽ കോറിയിടുമ്പോൾ   അദ്ദേഹം  നൽകിയിട്ടുള്ള  പ്രോത്സാഹനവും  പിന്തുണയും   നന്ദിയോടെ സ്മരിക്കുകയാണ്

ചെറിയ കുറിപ്പുകൾ പോലും ശ്രദ്ധാപൂർവ്വം
വായിക്കാറുള്ള  അദ്ദേഹം    എന്തെങ്കിലും പിശക് കണ്ടാൽ  തിരുത്തി തരാനും ചരിത്രം വസ്തുതാപരമായിക്കണമെന്ന്     എന്നും ഉപദേശിക്കുമായിരുന്നു

ചില ചരിത്ര വസ്തുതകൾ   തിയ്യതി യോ  മറ്റോ    സംശയം തോന്നിയാൽ      ഈയുള്ളവനെ പോലും
വിളിച്ച് എന്തെങ്കിലും രേഖകൾ  കൈവശമുണ്ടാ എന്നന്വേഷിക്കുമായിരുന്നത്    എന്നെ പലപ്പോഴും  അത്ഭുതപ്പെടുത്തിയിട്ടുണ്ട്        ലീഗ്   ചരിത്രവുമായി ബന്ധപ്പെട്ട  പല അപൂർവ്വ ചിത്രങ്ങളും
പേഴ്സണലായി അയച്ച്
തരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു വായിക്കുകയും മറ്റുള്ളവരെ കൊണ്ട്  വായിപ്പിക്കുകയും ചെയ്തിരുന്ന  അദേഹത്തിൻ്റെ  എഴുത്തുകൾക്കും   വല്ലാത്ത വശ്യതയുണ്ടായിരുന്നു
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുൻകൈയെടുത്ത്   പുറത്തിറക്കാനിരിക്കുന്ന  ഹമീദലിഷംനാട് സാഹിബ് സ്മരണികയിലേക്കുള്ള
ലേഖനം പൂർത്തികരിച്ച്
അയച്ചത് ആശുപത്രി വാസത്തിനിടെയായിരുന്നുവെന്ന്    ജനാസ സന്ദർശിച്ച്    മടങ്ങവേ ജില്ലാ ലീഗ്  സെക്രട്ടറി  മൂസ ബി ചെർക്കളം സാഹിബ്    അറിയിച്ചപ്പോൾ  ഏറ്റെടുത്ത കാര്യം പൂർത്തികരിക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത     എത്ര മാത്രമാണെന്ന്   തിരിച്ചറിയുകയായിരുന്നു

വാക്കിലും പെരുമാറ്റത്തിലും അടിമുടി മാന്യത പുലർത്തിയ രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമായിരുന്നു ടി.ഇ അബ്ദുല്ല സാഹിബ്


സർവ്വശക്തനായ  നാഥൻ അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം  സമാധാനപൂർണ്ണമാക്കട്ടെയെന്ന.  പ്രാർത്ഥനയോടെ






*മുസ്തഫ മച്ചിനടുക്കം*

2022 സെപ്റ്റംബർ 27, ചൊവ്വാഴ്ച

മഹാനുഭാവനായ സി.എച്ച്

*മഹാനുഭാവനായ സി.എച്ച്* 



*✍🏻മുസ്തഫ മച്ചിനടുക്കം*


 സി.എച്ച് മുഹമ്മദ് കോയ സാഹിബ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് പോയിട്ട്
നീണ്ടമുപ്പത്തൊമ്പതാണ്ട് പിന്നിടുകയാണിന്ന്

പിന്നോക്കത്തിൻ്റെ കാവടിയേന്താൻ വിധിക്കപ്പെട്ടൊരു സമുദായത്തെ   ആത്മാഭിമാനത്തിൻ്റെ നെറുകയിലേക്ക്   കൈപിടിച്ചാനയിച്ച മഹാ മനീഷിയായിരുന്നു സി.എച്ച്

അരപ്പട്ട കെട്ടിയ കാക്കമാരോടും ,കാച്ചി തുണിയുടുത്ത ഉമ്മമാരോടും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും  അറബി മലയാളം മാത്രം കൈമുതലായിരുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിലേക്ക് കാലിക്കറ്റ് സർവ്വകലാശാല സമർപ്പിക്കുകയും ചെയ്ത പരിഷ്കർത്താവായിരുന്നു സി.എച്ച്

 അറബി ഭാഷാ അദ്ധ്യാപനത്തിനും അദ്ധ്യാപക നിയമത്തിനും ഉടക്ക് വെക്കാൻ ശ്രമിച്ചവരുടെ ആക്ഷേപങ്ങൾക്ക് മുമ്പിൽ കൂസാതെ നിലകൊള്ളുകയും  സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയഅറബി ഭാഷാ ദ്ധ്യാപകരോട്  നിങ്ങൾ പിരിഞ്ഞ് പോവണമെന്നും ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്നും പറയാൻ ആർജ്ജവം കാട്ടുകയും
യൂത്ത് ലീഗിനെ സമര സജ്ജമാക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു സി.എച്ച് 

നെരിയാണിക്ക് മേലെ കയറ്റിയുടുത്ത മുണ്ടും മുഴുകൈയ്യൻ ഷർട്ടുമിട്ട്
രോമ തൊപ്പിയും വെച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുമ്പോഴും ഞാനൊരു അടിയുറച്ച മുസൽമാനാണെന്നുറക്കെ പറയാനും  ആരുടെയും മുടിനാരിഴ അവകാശം ഞങ്ങൾ കവർന്നെടുക്കുകയില്ലെന്നും   തലനാരിഴ അവകാശം ആർക്കും വിട്ടു കൊടുക്കുകയില്ലെന്നും പ്രഖ്യാപിക്കാൻ മടിയേതും കാണിക്കാത്ത ആർജ്ജവത്തിൻ്റെ നാമമായിരുന്നു സി.എച്ച്

കാലിക്കറ്റ് മാത്രമല്ല ശാസ്ത്ര സാങ്കേതിക സർവകലാശാലയായ കുസാറ്റും സി.എച്ചിൻ്റെ സംഭാവനയായിരുന്നു

 അധികാരങ്ങളും പദവികളും ആസ്വാദനത്തിനും അഹങ്കാരത്തി മായല്ലെന്നും ഉത്തരവാദിത്വ നിർവ്വഹണത്തിനാണെന്നുമുള്ള   ഉത്തമ ബോദ്ധ്യത്തോടെ   നീതി പൂർവ്വം പ്രവർത്തിച്ച    ഭരണാധികാരിയും സമുദായ സേവകനുമായിരുന്നു സി.എച്ച് എന്ന ദ്വയാക്ഷരി

 അനുയായി വൃന്ദത്തെ ആവേശത്തിൻ്റെ കൊടുമുടി കയറ്റി തെരുവിൽ ചാവേറുകളാക്കി പാതിവഴിയിലുപേക്ഷിച്ച്
പോവാതെ   അവരെ ദിശാബോധമുള്ളൊരു സമൂഹമാക്കി പരിവർത്തിപ്പിക്കുകയും ചെയ്ത ധിഷണാ ശാലിയുടെ നാമമാണ് സി എച്ച് 

കെ.ആർ ചുമ്മാർ കോറിയിട്ട പോലെ ജവഹർലാൽ നെഹ്റുവിനാൽ ചത്ത കുതിരയെന്ന് വിളിക്കപ്പെട്ട മുസ്ലിം ലീഗ് പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചയുതിർത്ത് കൊണ്ട് അധികാരത്തിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ആ കുതിര പുറത്ത് മുസ്ലിം ലീഗിൻ്റെ വിജയ വൈജയന്തിയായി നിലയുറപ്പിച്ച മഹാനായിരുന്നു സി.എച്ച്  മുഹമ്മദ് കോയ സാഹിബ്  


അക്ഷരങ്ങളെ വജ്രായുധമാക്കിയ
തൂലികയേന്തിയ പടനായകനെ കുറിച്ച്
എഴുതാൻ ആവനാഴിയിലേറെയുണ്ടെങ്കിലും തത്ക്കാലം ചുരുക്കുന്നു

2022 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആദരവർഹിക്കുന്ന അത്തച്ച

ആദരവുകൾക്കും അവാർഡുകൾക്കും പഞ്ഞമില്ലാത്ത  നാട്ടിൽ നടക്കുന്ന പരിപാടികളും
പ്രഹസനമായി മാറാറുണ്ട്         സ്വന്തക്കാരെ കൊണ്ടോ
സ്വയം തന്നെയോ      ആദരിപ്പിക്കുന്ന    പ്രാഞ്ചിയേട്ടന്മാരും ധാരാളമാണ്      ഇതിനൊക്കെയിടയിലും
ജനഹൃദയങ്ങളിൽ രാജാവിനെ പോലെ വിരാജിക്കുന്ന  ശ്രദ്ധിക്കപ്പെടാതെ പോകുന്നവരേയും കാണാം     ഇത്തരക്കാരെ തേടിപ്പിടിച്ച്‌       ആദരിക്കേണ്ടത്  സമൂഹത്തിൻ്റെ കടമയാണ്           ഇത്തരത്തിലൊരു സാമൂഹ്യ ബാദ്ധ്യതയാണ് ദുബൈ കെ.എം സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ്  ഹാജി അബ്ദുല്ല ഹുസൈൻ സാഹിബാണ്  കെ.എം സി.സി യുടെ ആദരം ഏറ്റു വാങ്ങുന്നത്     

തീർത്തുംഅർഹമായൊരു ആദരവ്  പരിപാടി തന്നെയാണത് 
എന്നതിൽ സംശയമില്ല
       ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്
എന്ന്   കേൾക്കുമ്പോൾ തന്നെ ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ തെളിയുകയാണ്    


എല്ലാവരെയും വലിപ്പചെറുപ്പമില്ലാതെ
സ്വീകരിക്കുകയും     കൈപിടിച്ചും പുറത്ത് തട്ടിയും     സന്തോഷം പ്രകടിപ്പക്കുകയും ചെയ്യുന്ന ഹാജി അബ്ദുല്ല ഹുസൈൻ
നാട്ടുകാരുടെ പ്രിയപ്പെട്ട അത്തച്ചയാണ്        

മർഹും കല്ലട്ര അബ്ബാസ് ഹാജിയുടെ സന്തത സഹചാരിയായും നിഴലായും  ബിസിനസ് രംഗത്തെന്ന പോലെ  സാമൂഹ്യ രംഗത്തേക്കും കടന്നു വന്ന അത്തച്ച
 പതിനാല് വർഷമായി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ അമരത്തിരിക്കുകയാണ്      ഒപ്പം കീഴൂർ മുസ്ലിം ജമാഅത്തിൻ്റെ പ്രസിഡൻറായും സഅദിയ അടക്കം നിരവധി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഉത്തരവാദിത്വങ്ങളം
ഭംഗിയായി നിർവ്വഹിച്ച്
കൊണ്ടിരിക്കുകയും ചെയ്യുന്നു


ആരേയും  ആകർഷിക്കുന്നത് അദ്ദേഹത്തിൻ്റെ വിനയാന്വിതമായ പെരുമാറ്റം തന്നെയാണ്

ഏതൊരാളെയും പോലെ വീറും,വാശിയും, ദേഷ്യവുമെല്ലാം ചില നേരങ്ങളിൽ വളരെ രൂക്ഷമായി തന്നെ അത്തച്ചയിൽ പ്രകടമായി കാണാറുണ്ട്
എന്നാൽ    മനസ്സ് ശാന്തമാവുമ്പോൾ വിട്ടുവീഴ്ച്ചയുടെയും ,അനുരഞ്ജനത്തിൻ്റേയും മാർഗ്ഗം സ്വീകരിക്കാൻ
യാതൊരു മടിയും കാണിക്കാറില്ല എന്നിടത്താണ്    അദ്ദേഹത്തിൻ്റെ  മഹത്വം  വൃതിരിക്തമാവുന്നത്
നല്ലൊരു മധ്യസ്ഥനായും
അദ്ദേഹം മാറാറുണ്ട്      രോഗവും പ്രായവും കണക്കിലെടുക്കാതെ
പ്രവർത്തന രംഗത്ത് സജീവമാണദ്ദേഹം   വീട്ടിലെത്തിയാലും വിശ്രമം  ലഭിക്കാത്ത
പൊതു പ്രവർത്തകനാണദ്ദേഹം

അദ്ദേഹത്തിൻ്റെ ഫോൺ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ലെന്ന്  മാത്രമല്ല എത് സമയത്തും ആര് വിളിച്ചാലും  മറുപടി നൽകാനും    സന്നദ്ധമായിരിക്കും

പ്രാർത്ഥനയിലോ മറ്റോ
ആണെങ്കിൽ തിരിച്ച് വിളിക്കുകയും ചെയ്യും

മരണവീട് സന്ദർശിക്കാനും, രോഗികളെ സന്ദർശിക്കാനും സമയം കണ്ടെത്തുന്ന
അദ്ദേഹത്തിൻ്റെ ഭവനത്തിൽ    പുലർച്ചയെന്നോ പാതിരാവെന്നോ വ്യത്യാസമില്ലാതെ
അതിഥികളെയും ആവലാതിക്കാരെയും
നമുക്ക് കാണാൻ സാധിക്കും



✍🏻 മുസ്തഫ മച്ചിനടുക്കം

2022 മാർച്ച് 6, ഞായറാഴ്‌ച

ഹൈദരലി തങ്ങളുടെ അഭിമുഖം

മതത്തിലെ നന്മകള്‍ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തും; എന്നാല്‍ രണ്ടും കൂട്ടിക്കലര്‍ത്തില്ല'

# അശോക് ശ്രീനിവാസ്
mathrubhumi.com
ഹൈദരലി ശിഹാബ് തങ്ങൾ | ഫോട്ടോ: മാതൃഭൂമി

ക്ഷിരാഷ്ട്രീയവും മതവും സമൂഹസേവനവും പരമ്പരയായി സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയത്തെയും മതത്തെയും പൊരുത്തക്കേടുകളില്ലാതെ കൂട്ടിയിണക്കിയ ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിന് നിസ്തുലമായ സംഭാവനകൾ നൽകി.

മതപഠനത്തിനുശേഷം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽനിന്ന് ഫൈസി ബിരുദം നേടിയ ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനങ്ങൾ ഏറെയാണ്. പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പോഷകസംഘടനകളായ എസ്.വൈ.എസ്സിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, മലപ്പുറംജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.

2009 ഓഗസ്റ്റിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. അന്ന് അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ.

? മതസംഘടനയുടെ സുപ്രധാന സ്ഥാനം വഹിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലും നേതൃത്വം ഏറ്റെടുക്കുന്നത് എങ്ങനെയാണ് കാണുന്നത്

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാരായ ബാഫഖി തങ്ങളുടെയും പാണക്കാട് പൂക്കോയതങ്ങളുടെയും പാരമ്പര്യം അതുതന്നെയായിരുന്നു. എസ്.വൈ.എസ്സിന്റെയും സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും ആകുന്ന സമയത്താണ് പൂക്കോയതങ്ങാൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. ജ്യേഷ്ടൻ മാത്രമേ അങ്ങനെ അല്ലാതിരുന്നിട്ടുള്ളു.

അതൊരു വലിയ പ്രശ്നമായി കാണുന്നില്ല. ആരുടെ കാലത്തും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയിട്ടില്ല. എന്നാൽ മതത്തിലെ നല്ലവശങ്ങൾ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്താൻ ശ്രമിക്കും, അതേസമയം അമിതമാവാതിരിക്കാനും. വിശ്വാസപരമായ പ്രവർത്തനങ്ങൾ തെറ്റിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിലുള്ള വിഭാഗീയത ലീഗ് കാണിക്കുകയുമില്ല.

?മറ്റുസാമുദായിക സംഘടനകളുമായുള്ള ബന്ധം എങ്ങനെയായിരിക്കും

- മുസ്ലിംലീഗ് മുസ്ലിം സമുദായത്തിന്റെ പൊതുവേദി തന്നെയാണ്. മതപരമായ ഏത് സ്ഥാനത്തിരുന്നാലും ലീഗിന്റെ പ്രവർത്തനങ്ങളെ അത് ബാധിക്കില്ല. മുസ്ലിങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ എല്ലാ സംഘടനകളെയും ഒന്നിച്ച് നിർത്താനും ആവശ്യങ്ങൾക്കായി പോരാടാനും ശ്രമിക്കും. അതിന് ഒരിക്കലും സംഘടനകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പ്രതിബന്ധമാവില്ല.

? ലീഗിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കും

ജീവകാരുണ്യപ്രവർത്തനങ്ങൾ, മതമൈത്രി ഇത് രണ്ടും മുസ്ലിംലീഗിന്റെ മുഖ്യപ്രവർത്തനങ്ങളിൽപ്പെടുന്നതാണ്. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനവും അതുതന്നെയായിരുന്നു. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവർത്തനം. അവിടെ മാനവികമായ അംശങ്ങൾക്കുതന്നെയാണ് മുൻതൂക്കം. അതുകൊണ്ട് ഇത്തവണ നോമ്പ്കാലത്ത് ലീഗ്പ്രവർത്തകർ പൂർണമായും റിലീഫ് പ്രവർത്തനങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക.

? രാഷ്ട്രീയ നിലപാടുകളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ

- യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോൺഗ്രസ്സുമായുള്ള ബന്ധം കുടുംബബന്ധംപോലെത്തന്നെയാണ് - തങ്ങൾ പറഞ്ഞുനിർത്തി.

ആറ്റപ്പൂ തങ്ങൾ

സമൂഹത്തിനായി നീക്കിവച്ച ജീവിതം; ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു

panakkad-sayed-hyderali-shihab-thangal-2
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
   

പാണക്കാട് കൊടപ്പനയ്‌ക്കൽ തറവാട്ടിലെ തങ്ങന്മാരുടെയെല്ലാം പേരുകളിൽ ആറു ഭാഗങ്ങളാണുള്ളത്; ഇതിൽ അഞ്ചും ഒരേ നാമങ്ങളാണ്. മധ്യഭാഗത്തെ ഒരു പദം മാത്രം ഓരോരുത്തർക്കായി മാറുന്നു. തങ്ങന്മാരുടെ വിശേഷങ്ങളും ഇങ്ങനെത്തന്നെ. ശാരീരിക രൂപത്തിൽ മാത്രമേയുള്ളൂ മാറ്റം. പതിഞ്ഞ ശബ്‌ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവും സ്‌നേഹവും മതസൗഹാർദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്‌താവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും.

സമൂഹത്തിനായി നീക്കിവച്ചതായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, പണ്ഡിത സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമായുടെ പോഷകസംഘടനകളായ എസ്‌വൈഎസിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങളും ഹൈദരലി തങ്ങൾ വഹിച്ചിരുന്നു.

മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്‌റസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയായ എസ്‌എസ്‌ഫിന്റെ സ്‌ഥാപക പ്രസിഡന്റാണ്. 2019ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു.

പ്രതിസന്ധികൾ മറികടന്ന കുട്ടിക്കാലം

പ്രതിസന്ധികളുടേതായിരുന്നു ഹൈദരലി തങ്ങളുടെ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവം. ഹൈദരാബാദ് ആക്‌ഷന്റെ പേരിലായിരുന്നു പൊലീസിന്റെ അനാവശ്യ നടപടി. പുലർച്ചെ കൊടപ്പനയ്‌ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്‌റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർഥനയനുസരിച്ചു പൂക്കോയ തങ്ങൾ തന്നെ ശാന്തമാക്കി. 

തുടർന്ന് മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്‌ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്‌ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. ‘ഉമ്മയെപ്പോലെ തന്നെയാണ് അവർ എന്നെ വളർത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവർ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളർത്തിയത്.’–ഒരു അഭിമുഖത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞിട്ടുണ്ട്.

‘പിതാവിനെപ്പോലെയായിരുന്നു ജ്യേഷ്ഠൻ’

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ‘ഫൈസി’ ബിരുദം നേടി. ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങൾക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദ രോഗബാധ സ്‌ഥിരീകരിച്ചത്. പിന്നെ, മാസങ്ങൾക്കകം വേർപാടും.

‘പിതാവ് മരിച്ചപ്പോൾ ഞങ്ങൾക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോൾ, ജ്യേഷ്‌ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തിൽ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോൾ, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു...’–ഒരിക്കൽ ഹൈദരലി തങ്ങൾ പറഞ്ഞു.

അളന്നു തൂക്കിയെടുത്തതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം. കൂടുതലുമില്ല, കുറവുമില്ല, പറയാനുള്ള കാര്യങ്ങൾ കിറുകൃത്യം–സൗമ്യം, ദീപ്‌തം. പാവപ്പെട്ടവർക്കു വേണ്ടിയുള്ള പ്രവർത്തനം, വിദ്യാഭ്യാസ പുരോഗതി, മതസൗഹാർദം തുടങ്ങി ജനനന്മ ലക്ഷ്യമിട്ടായിരുന്നു‌ ഹൈദരലി തങ്ങളുടെ ജീവിതം. അതിനാൽത്തന്നെ സമുദായത്തിനും പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാവുകയാണ് ആ വിയോഗം. മലപ്പുറം പുതിയ മാളിയേക്കൽ വീടിന്റെ വരാന്തയിൽ ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു...

സയ്യിദ് ഹൈദരലി തങ്ങൾ അന്തരിച്ചു

ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.

നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.


 
18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷച്ചുമതലയും വഹിച്ചിരുന്നു.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പുറമെ സാദികലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

2021 ഡിസംബർ 4, ശനിയാഴ്‌ച

സീതീഹാജിയില്ലാത്ത മുപ്പതാണ്ട്



പത്തായക്കോടൻ സീതി ഹാജിമുസ്ലിം ലീഗ് രാഷ്ട്രീയത്തിലെഓജസ്സും ആർജ്ജവവും ഒത്തിണങ്ങിയ ഏറനാടിന്റെ പ്രിയപുത്രൻ 

എടവണ്ണയിലെ പത്തായകോടൻ സീതി ഹാജിയില്ലറത്ത കേരളത്തിന് മുപ്പതാണ്ട് പൂർണ്ണമാവുകയാണിന്ന്     കേരള നിയമസഭയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച കേവലം ഹാസ്യകഥാ പാത്രമായിരുന്നില്ല  സീതിഹാജി നാടിനും സമുദായത്തിനും വേണ്ടി അദ്ധ്വാനിച്ച ത്യാഗിയായിരുന്നു അദ്ദേഹം ഔപചാരിക വിദ്യാഭ്യാസ പദവികൾക്കപ്പുറം ഉയർന്ന ചിന്തയും അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു മുസ്ലിം ലീഗിൻ്റെയും ചന്ദ്രികയുടേയും മത സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയിലൊക്കെ സീതി ഹാജിയുടെ വിയർപ്പിന്റെ ഉപ്പ് രസമുണ്ടാകും 1991 ഡിസംബർ 5 നു കേരളഗവ. ചീഫ് വിപ്പ് പദവിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം1932 ഓഗസ്റ് 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം വളരെ ദരിദ്ര പശ്ചാത്തലത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം മോഹിച്ചിട്ടു കാര്യമില്ലായിരുന്നു ചെറുപ്പത്തിൽ തന്നെ മരമില്ലു തൊഴിലാളിയായി ചാലിയാറിലൂടെ തുരപ്പൻ കുത്തി മരം കടത്തിയ പത്തായക്കോടൻ സീതിക്കോയ സീതിഹാജി എന്ന മുസ്ലിം ലീഗ് നേതാവും തടി വ്യവസായിയുമായി മാറി തൊഴിലാളിയായിരിക്കെ ലീഗിനെ നെഞ്ചിലേറ്റി ലീഗ് പാട്ടുകൾ മൂളിപാടി തന്റെ വിഷമങ്ങൾ മറച്ച സീതി ഹാജി മുസ്ലിം ലീഗ് ജാഥകളിലെ നായകനും നേതാവുമായി വളരുകയായിരുന്നു ബാപ്പു കുരിക്കൾ കൈപിടിച്ചുയർത്തിയ സീതി ഹാജി സി എച്ചി ന്റെ നിഴൽ പോലെ കൂടെ നടന്നു ആകാരത്തിലും ശൈലിയിലും വരെ മാതൃകയാക്കി മുസ്ലിം ലീഗ് പിളർപ്പിന് അധികമാരും കൂടെയില്ലാത്തപ്പോൾ സി എച്ചിന് തുണയായി നിന്ന ഹാജി അണികൾക്ക് തണലായും ആവേശമായും പടർന്നു പന്തലിച്ചു ഏറനാടിന്റെ പ്രിയങ്കരനും കേരളം കണ്ട മികച്ച നിയമസഭാ സാമാജികനുമായി പേരെടുത്തു നർമ്മവും മർമ്മവും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷണംനായനാരും എം വി ആറുമായി സഭയിൽ പോരടിച്ച ഹാജി അവരുമായും നല്ല വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു  സി.പി.എം പുറത്താക്കിയഎം.വി രാഘവനെ ഞങ്ങളുടെ പുതിയാപ്പിളയായിസ്വീകരിക്കും എന്ന് സീതി ഹാജി പറഞ്ഞു  മലബാറുകാർ പുതിയാപ്ലയെ സ്വീകരിക്കുന്ന പോലെ ഞങ്ങൾരാഘവനേയും സ്വീകരിക്കും

 1980ല് മലപ്പുറത്ത് ഭാഷാ സമര ഭടൻമാർക്കെതിരെ വെടിവയ്പ് നടന്നു. മൂന്ന് യൂത്ത് ലീഗ് പ്രവര്ത്തകർ മരിച്ചു. ഭീകരമായ പോലീസ് തേർവ്വാഴ്ചയായിരുന്നു നടന്നത്. അന്ന് പെരിന്തല്മണ്ണ ഡിവൈ.എസ്.പി. വാസുദേവമേനോനായിരുന്നു. സമരക്കാർക്കെതിരെ അകാരണമായും പ്രകോപനപരമായും വെടിയുതിർത്തത്



 ആ സമയത്ത് കൊണ്ടോട്ടിയില് സീതിഹാജി ഒരു പ്രസംഗം നടത്തി;

ഏ വാസുദേവാ അന്ന കൊന്നാലും വകുപ്പ് 302 ആണ്. പത്തായക്കോടനെ കൊന്നാലും വകുപ്പ് 302 ആണ്. നിനിക്ക് വേണങ്കില് മേലുദ്യോഗസ്ഥന്റെ ഉത്തരവ് വേണ്ടിവരും. എനക്കാണെങ്കില് അതു വേണ്ടാന്ന് നീ ഓര്ത്തോ.''

കണ്ണൂർ ജില്ലയിലെ   പാനൂർ ഭാഗത്ത്സി.പി.എം ഭീഷണി കാരണം  ലീഗ് പരിപാടി  മാറ്റി   വെക്കാൻ     ആലോചിക്കുന്ന     ഘട്ടത്തിൽ   ധൈര്യ സമേതം   സീതി ഹാജി ചെന്ന്  സ്വയം മൈക്ക്  കെട്ടി  പ്രസംഗിച്ച്      അണികൾക്ക് ആവേശവും    ആത്മവിശ്വാസവും   പകർന്ന്    നൽകിയ   ചരിത്രവും    പറഞ്ഞ്   കേട്ടിട്ടുണ്ട്      

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ജാതി സംവരണവും സജീവ ചർച്ചയായ സന്ദർഭത്തിൽ സമ്പത്ത് കൊണ്ട് സാ മൂഹിക അസമത്വംഇല്ലായ്മ ചെയ്യാൻ സാധ്യമല്ലെന്ന് സീതി ഹാജി ഇന്ത്യ ടുഡേ വാരികയിലെ അഭിമുഖത്തിൽ പറഞ്ഞത് ഓർത്ത് പോവുകയാണ്  പണമാണ് പുരോഗതിയുടെ അളവ് കോൽ എങ്കിൽ ജില്ലാ കളക്ടറുടെ ശമ്പളത്തേക്കാൾ മീൻ വിറ്റ് കാശാക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട് പക്ഷേ പദവിയാണ്    ,സാമൂഹ്യ  നീതിയാണ്  പ്രധാനം തന്റെ നാലാം ക്ലാസ് ബിരുദത്തിന്  വലിയ വിലയുണ്ടെന്ന് സീതി .ഹാജി പ്രായോഗിക ജീവിതത്തിൽ തെളിയിച്ചു

സംവരണ അട്ടിമറിയും  വഖഫ് ബോഡിലെ പി.എസ് സി നിയമനവും   ഒക്കെ വാർത്തകളാവുന്ന സമകാലികരാഷട്രീയത്തിൽ  പത്തരമാറ്റ്  തിളക്കത്തോടെ സീതിഹാജി ഓർക്കപ്പെടുകയാണ്







             മുസ്തഫ മച്ചിനടുക്കം



            

2021 നവംബർ 28, ഞായറാഴ്‌ച

ഇട്ക്കിക്ക് വികാസത്തിന്റെ . വാതായനം തുറന്ന് Cess


✍️ *മുസ്തഫ മച്ചിനടുക്കം*




നമ്മുടെ  Cess  പ്രോജക്റ്റി?ന്റെ  . ഉത്ഘാടന  സമ്മളനം   പലതു കൊണ്ടും . സവിശേഷമായിരുന്നു    കേരളത്തിനു വെളിയിലുള്ള പരിപാടിയിൽ നമ്മുടെ ചീഫ് അഡ്മിന്റെ ഉറുദു / ഹിന്ദി പ്രസംഗം പ്രതീക്ഷിച്ചവരെ  നിരാശരാക്കിയെങ്കിലും   ഞാൻ  ശിലാസ്ഥാപന ചടങ്ങിൽ ഉറുദുവിൽ പ്രസംഗിച്ചിട്ടുണ്ടെന്നും . ഇപ്രാവശ്യം മലയാളത്തിൽ തന്നെ സംസാരിക്കുള്ളൂ എന്നായിരുന്നു മൂപ്പരുടെ ന്യായം     ഏതായാലും   ഭാഷയുടെ  പരിമിതി മറന്ന്  കൊണ്ട്  ഇട് ക്കിയിലെ ജനങ്ങൾ ഷംസു സാഹിബിന്റെ  മനസ്സ്  വായിച്ചെടുത്തു എന്നു വേണം  കരുതാൻ         മൻസൂർ ഹുദവിയുടെ സമയോജിതമായ ഇടപെടലുകൾ  എറെ സഹായകമായി      അസ്യക്ഷൻ  ഹമീദലി ശിഹാബ് തങ്ങൾ  മലയാളത്തിൽ തുടങ്ങിയെങ്കിലും  പിന്നീട്  ഉറുദുവിലും നന്നായി സംസാരിച്ചു

ഉത്ഘാടന പ്രസംഗം നടത്താൻ മന്ത്രി ആലംഗീർ ആലമിനെ ക്ഷണിച്ചെങ്കിലും സാദിഖലി തങ്ങൾ സംസാരിക്കട്ടെ എന്നായി മന്ത്രി     അദ്ദേഹവും ഉറുദുവിൽ പ്രസംഗിച്ചു     കേരളത്തിൽ നാം നേടിയ  ഔന്നത്യം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയായിരുന്നു    എന്ന് ഇരുവരുടെയും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി      

നമ്മുടെ മഹാരഥന്മാരായ   ഖായിദെ  മില്ലത്തും , ബാഫഖി തങ്ങളും , സീതി സാഹിബും സി.എച്ചും  ശിഹാബ് തങ്ങളും നൽകിയ മഹനീയ മാതൃകകൾ    വേദിയിൽ   അനുസ്മരിക്കപ്പെട്ടു

ഇതിനിടെ    ഏന്റെ മുമ്പേയുള്ള കുറിപ്പിൽ പരാമർശിക്കപ്പെട്ട ഇടക്കി മഹല്ല പ്രസിഡന്റ് വേദിയിൽ കയറി ഇടിഞ്ഞു പൊളിഞ്ഞ റോഡിന്റെ കാര്യവും    നേരത്തേ എം.എൽ.എ നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി മാറിയതും പരുഷമായി തന്നെ  മന്ത്രിയെ . ബോധിപ്പിച്ചു   

മന്ത്രിയുടേയും എം എൽ.എയുടേയും പ്രസംഗത്തിൽ  തങ്ങളുടെ ഗ്രാമത്തിന്റെ   വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും     അവികസിതാവസ്ഥയും മനസ്സിലാക്കാൻ  
കേരളത്തിൽ നിന്നുള്ള വാട്ട്സപ്പ്  ഗ്രൂപ്പ് വരേണ്ടി വന്ന കാര്യം , തുറന്നു സമ്മതിക്കുന്നതായിരുന്നു         ഇതിനിടെ വീണ്ടും . കയറി വന്ന 
മഹല്ല പ്രസിഡന്റ് തന്റെ ലറ്റർ പാഡിൽ തന്നെ .എന്തോ എഴുതി. നൽകുന്നതും കണ്ടു    

ബന്ധു തുർക്കി എംഎൽ.എ  കേരളത്തിൽ മുസ്ലിം ലീഗ്  - കോൺഗ്രസ് സഖ്യ കക്ഷികളാണെന്ന കാര്യം കൂടി അനുസ്മരിച്ചു       ഞങ്ങളുടെ കണ്ണു തുറപ്പിക്കാൻ വിജ്ഞാനത്തിന്റെ കൈത്തിരിയുമായി . വന്ന  മുസ്ലിം ലീഗ് പ്രവർത്തകരോടും സാദിഖലി തങ്ങൾ അടക്കമുള്ള നേതൃത്വത്തോടും  കൃതജ്ഞത രേഖപ്പെടുത്തി    കൂട്ടത്തിൽ   പൊളിഞ്ഞ റോഡ് നന്നാക്കാൻ ഫണ്ട് എപ്പോൾ ലഭ്യമാവുമെന്നും ആരാഞ്ഞു    ഇപ്പോൾ   തന്നെ ഉറപ്പ് ലഭിക്കണമെന്നും വാശി പിടിച്ചപ്പോൾ ഡിസംബർ അവസാനത്തിന് മുമ്പ് തന്നെ  നന്നാക്കുമെന്നും സമീപസ്ഥമായ  റോഡും നന്നാക്കുമെന്ന് പ്രഖ്യാപിച്ചത്   നിറഞ്ഞ ഹർഷാരവത്തോടെ . വരവേറ്റു              എം.എൽ.എ. നിർത്തിയേടത്ത്  സമദാനി സാഹിബ് ആവേശത്തോടെ പ്രസംഗ പീഠത്തിലെത്തി    ശ്രീരാമ ചന്ദ്ര ഭഗവാന്റെ  പാദസ്പർശം കൊണ്ട് അഹല്യാ മോചനം സാദ്ധ്യമായതുമായി ഉദാഹരിച്ച് കൊണ്ട്

നാഷണൽ . പൊളിറ്റിക്സിന്റെ വരവോടെ ജാർഖണ്ഡിലെ കുഗ്രാമമായ ഇട്‌ക്കിയിലെ ജനങ്ങൾക്കും ശാപമോചനം ലഭിച്ചിരിക്കുകയാണെന്നും  വികാസത്തിന്റെ പ്രകാശമേകുന്ന ഫാനൂസ് വിളക്കുമായാണ് വന്നിരിക്കുന്നതെന്നും    സ്വതസിദ്ധ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായി സദസ്സ്         

വേദിയിലുണ്ടായിരുന്ന   ഫൈസൽ ബാബു .അഹമ്മദ് സാജു , ടി.പി അഷ്റഫലി, അടക്കമുള്ള    നേതാക്കൾക്ക്
സമയക്കുറവ് മൂലം സംസാരിക്കാനായില്ല    ഡോ റാഷിദ് അൻസാരിയും. സംസാരിച്ചു . ജാർഖണ്ഡിലെ നേതാക്കളും ഇർഫാൻ . അൻസാരി അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു


പ്രോഗ്രാം . കമ്മിറ്റി ചെയർമാൻ എ.എ. റസാഖ് സാഹിബ്   നന്ദി ഭാഷണം . നടത്തി

2021 നവംബർ 26, വെള്ളിയാഴ്‌ച

നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ:









 *1947 നവംബര്‍ 9,10 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഒരു ലീഗ് കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സീതി സാഹിബും. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് സുഹര്‍വര്‍ദി പ്രസംഗിക്കുകയും അംഗങ്ങള്‍ ഏറെക്കുറെ അതിന് അനുകൂലമായി പ്രതികരിച്ച് തുടങ്ങുകയും ചെയ്യുമ്പോഴാണ് ഖാഇദെ മില്ലത്തും സീതി സാഹിബും ഹാളിലേക്ക് കടന്നു ചെല്ലുന്നത്. പ്രമേയത്തെ എതിര്‍ത്തു കൊണ്ട് മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പുനസ്ഥാപിക്കണമെന്ന് സമര്‍ഥിച്ചു കൊണ്ട് സീതി സാഹിബ് ചെയ്ത ഉജ്ജ്വല പ്രസംഗം കണ്‍വെന്‍ഷന്റെ ഗതിയാകെ മാറ്റിക്കളഞ്ഞു. പ്രമേയം പാസ്സായില്ല. സുഹര്‍വര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പുറത്ത് കാത്ത് നിന്ന പത്രക്കാരോട് സുഹര്‍വര്‍ദി പറഞ്ഞത് തെക്കുനിന്ന് വന്ന രണ്ട് ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചുകളഞ്ഞു എന്നാണ്. അതിലൊരു ദ്രാവിഡന്‍ സീതി സാഹിബായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 1948 മാര്‍ച്ച് 10 ാം തിയ്യതി ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുന്നത്. കല്‍ക്കത്താ കണ്‍വെന്‍ഷനില്‍ സീതി സാഹിബ് അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ഉണ്ടാവുമായിരുന്നില്ല*(. എം.സി വടകര  )





നമ്മുടെ  യാത്രയുടെ  തുടക്കവും    നവംബർ പത്തിനായിരുന്നു        ജാർഖണ്ഡിന്റെ മണ്ണിൽ പരിവർത്തനത്തിന്റെ  പടപ്പാട്ടുമായി നാഷണൽ പൊളിറ്റിക്സ്  അംഗങ്ങൾ (കേരളക്കരയിൽ നിന്നും ചില കാക്കമാർ ) ചെന്നില്ലായിരുന്നുവെങ്കിൽ  ......  എന്ന് ഏതെങ്കിലും     ചരിത്രക്കാരന്മാർ  നാളെ  നമ്മെ കുറിച്ചു എഴുതിക്കൂടായ്കയില്ല



നമ്മുടെ പദ്ധതി സമർപ്പണം നവം 14 - നായിരുന്നു എന്നതും   ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ടതാണ്      നവം 15   ജാർഖണ്ഡ്  സംസ്ഥാന . പിറവി ദിനമായിരുന്നു       അതു കൊണ്ട് തന്നെ     നമ്മുടെ പദ്ധതിയും    മന്ത്രി ആലംഗീർ ആലമിന്റേയും  ബന്ധു ത്ർക്കി എം എൽ എ യുടെയും പ്രഖ്യാപനവും    ജാർഖണ്ഡിനുള്ള ജന്മദിന സമ്മാനം കൂടിയായി മാറുകയായിരുന്നു




✍🏻 *മുസ്തഫ മച്ചിനടുക്കം*

മടക്കയാത്രയും പാലക്കാട്ടെ സ്വീകരണവും







നവംബർ 15 ന്   6.25 നുള്ള  ട്രൈനിൽ മടക്ക യാത്ര ആരംഭിച്ചു        രാവിലെ കൽക്കരി ഖനി കാണാനും തിരിച്ചും മണിക്കൂറുകളോളം ബസ് യാത്രയിലായിരുന്നതിനാൽ     ആരിലും വലിയ . ഉത്സാഹം കണ്ടില്ല     പിന്നെ വരട്ടിയതും പൊരിച്ചതും   എല്ലാം കാലിയാവുകയും ചെയ്തിരുന്നല്ലോ       എങ്കിലും ഭക്ഷണ കമ്മിറ്റിക്കാർ തീരെ നിരാശരാക്കായില്ല എന്നു പറയാം  രണ്ട് പൂരിയും ഇറച്ചിക്കറിയും   കൊണ്ട് ചെറിയൊരു ഉൻമേഷം. വീണ്ടു കിട്ടിയതു പോലെ തോന്നി             

പുലർച്ചയോടെ ഉറക്കച്ചടവുകൾ മാറി  ബ്രഡും ഉപ്പുമാവുമൊക്കെയായിരുന്നു   പ്രാതലിന്            ഉച്ചയ്ക്ക് നല്ല ഹൈദരാബാദ് ബിരിയാണിയായിരുന്നു      അധികമാളുകൾക്കും   രാത്രി കൂടി കഴിക്കാൻ  അത് മതിയായിരുന്നു  . പോരാത്തവർക്ക്ചപ്പാത്തിയും കറിയുമൊക്കെ എത്തിക്കാൻ     ഫത്താഹും , കല്ലോളിയുമൊക്കെനേതൃത്വം നൽകി   എല്ലാരും   കഴിച്ച് കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയുണ്ടായിരുന്നു

ഇതിനിടയിൽ    പല കോണുകളിലായി സൗഹൃദ സംഭാഷണ ങ്ങളും     പാട്ടും കളിയുമൊക്കെയായി       യാത്ര സുഖകരവും രസകരവുമായി മുമ്പോട്ട് നീങ്ങി

ഇതിനിടയിൽ   തോട്ടോളിക്കനുവദിക്കപ്പെട്ട   സീറ്റിൽ   ആന്ധ്രക്കാരി   യുവതി വന്നിരുന്നത് പല  ചർച്ചകൾക്കും സാക്ഷിയായി     എന്ത് ചോദിച്ചാലും ഉത്തരമില്ല   കണ്ണടച്ച്ധ്യാനത്തിലെന്ന വണ്ണം ഇരിക്കുകയാണ് പുള്ളിക്കാരി     സ്റ്റോപ്പ് രണ്ടും മൂന്നും കഴിഞ്ഞിട്ടും മൂപ്പത്തിക്ക് യാതൊരു കൂസലുമില്ല  അവസാനം    ടി.ടി യെയും പോലീസിനെയൊക്കെ  വിവരമറിയിച്ചു

പോലീസ് വന്ന് ചോദിച്ചപ്പോഴും ആദ്യം ഉത്തരമില്ലായിരുന്നു വീണ്ടും   ഒന്നു കനത്തിൽ ചോദിച്ചപ്പോൾ   ടിക്കറ്റ് ഇല്ല    എന്ന് സമ്മതിക്കേണ്ടി വന്നു .     അവരിറങ്ങിപ്പോയി

പിന്നെ  ഷംസു സാഹിബിന്റെ രൂപസാദൃശ്യമുള്ള ഒരു പോലീസുകാരനെ കൂടെ  ഇരുത്തിയുള്ള നാടൻ പാട്ടും ഒപ്പനയുമൊക്കെയായി   ഗായകർ  തിമിർത്താടുകയായിരുന്നു     

ഇതിനിടക്ക്    പതിമൂന്ന് മിനിറ്റിൽ ഖായിദെ മില്ലത്തിനെ കുറിച്ച് സംസാരിക്കാൻ പറ്റുമോ എന്ന ചോദ്യവുമായി   ഷംസു . സാഹിബ് വന്നു.      കിട്ടിയ അവസരം. പാഴാക്കരുതല്ലോ  ആ മഹാനായ നേതാവിനെ കുറിച്ചുള്ള   തന്റെ പരിമിതമായ അറിവ് പങ്ക് വെച്ചപ്പോൾ  അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചിരുന്നു

ബുധനാഴ്ച  രാവിലെ . കൃത്യ സമയത്ത് തന്നെ വണ്ടി പാലക്കാട്ടെത്തി      വളരെ . ഊഷ്മളമായ സ്വീകരണമാണ് ഫിറോസ് സാഹിബിന്റെ നാട്ടിൽ  നമ്മക്ക് ലഭിച്ചത്      ടി.പി.എം ബഷീർ   യാത്രയെക്കുറിച്ചും നമ്മുടെ ഗ്രൂപിനെ കുറിച്ചും ലഘു വിവരണവും നൽകി

ലീഗ് യൂത്ത് ലീഗ് , അദ്ധ്യാപക സംഘടന ജില്ലാ നേതാക്കൾ  അടക്കം  സ്വീകരിക്കാനെത്തിയവരിൽ ഉണ്ടായിരുന്നു


ഒലവക്കോട് . പളളിക്ക് സമീപ്പം ഹാളിൽ   നല്ല പ്രാതലും. ഒരുക്കിയിരുന്നു   സ്വാദിഷ്ടമായ പത്തിരിയും , നൂൽ പുട്ടും  ചിക്കൻ കറിയും ചായയും എല്ലാം കൊണ്ടും വിഭവ . സമൃദ്ധമായിരുന്നു

രാവിലെ  ഏഴ് അഞ്ചിനുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു    കാസർക്കോട്ടേക്കുള്ള യാത്ര       കണ്ണൂർ , കോഴിക്കോട് ജില്ലയിലേയും , മലപ്പുറം ജില്ലയിലെ ഏതാനു പേരും ഈ ട്രൈനിൽ ഉണ്ടായിരുന്നു .     ഉച്ചയൂണിന് മുമ്പായി വീട്ടിലെത്തി       എല്ലാം കൊണ്ടും സമ്പന്നമായിരുന്നു

*സഫലമീ യാത്ര*

ഛോട്ടാ നാഗ്പുർ പീഠഭൂമിയിലുൾപ്പെടുന്ന ജാർഖണ്ഡ് വനങ്ങളുടെ ഭൂമിയാണ്. ജാർഖണ്ഡിന്റെ മൂന്നിലൊരുഭാഗം ഘോരവനമാണ്. വനങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം പ്രധാന കാഴ്ചകളാണ്. ഒപ്പം ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങളുമുണ്ട്. ഇന്ത്യയിലേറ്റവുമധികം കൽക്കരിയും മൈക്കയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. പണ്ട് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജാർഖണ്ഡ് 2000 നവംബർ 15-ന് പുതിയ സംസ്ഥാനമായി മാറി. സാന്താളി, മുന്താരി, കുറുഖ്, ഖോർത്ത, നാഗ്പുരിയ, സദി, ഖാരിയ, ഹിന്ദി, ഉറുദു, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുണ്ടെങ്കിലും ഹിന്ദിയാണ് മാതൃഭാഷ. റാഞ്ചി തലസ്ഥാനവും.

ജാർഖണ്ഡിന് വെളിച്ചമായി സെസ്

എജു സമ്മേളനത്തിന് . ശേഷം നടന്ന   ഉത്ഘാടന സമ്മേളനം ജാർഖണ്ഡ് ഗ്രാമവികസന ' മന്ത്രി ആലംഗീർ ആലമിൻ്റെയും , ബന്ധു തിർക്കി എം.എൽ എ യുടയും സാന്നിദ്ധ്യവും പ്രഖ്യാപനങ്ങളും കൊണ്ട് ശ്രദ്ധേയമായി  

അബൂബക്കർ സി ദ്ധീഖ് ഐ എ എസ്.

മുസ്ലിം ലീഗ് ദേശീയ സെക്രടറി  ഖുറം അനീസ് ഉമർ  എന്നിവരെ. ആദ്യമായിട്ടായിരുന്നു  നേരിൽ  കണ്ടത്   

പാണക്കാട്ടെ   വെള്ളി നക്ഷത്രങ്ങളായ അബ്ബാസ് അലി, സാദിഖ് അലി , ഹമീദലി ശിഹാബ് തങ്ങൾ മാരും   അഭിവന്ദ്യരായ  ഇ.ടി. യും , സമദാനി സാഹിബും   മുസ്ലിം യൂത്ത് ലീഗ്  : എം എസ് എഫ്  

ദേശീയ ന്നേതാക്കളായ    ഫൈസൽ  ബാബുസി.കെ സുബൈർ ,അഹമ്മദ് സാജു , ടി.പി അഷ്റഫലി  എന്നിവരുമായൊക്കെ   സംസാരിക്കാനും സൗഹൃദം പങ്കു വെക്കാനും  സാധിച്ചത്  നല്ല അനുഭവമായി  എന്നുമുണ്ടാവും 

ജാർഖണ്ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് ഹുസൈനും   ജന സെക്രട്ടറിയും , മറ്റ് സഹ ഭാരവാഹികളും    ഒപ്പം   നമ്മളിലൊരാളായി നിന്ന്  രാവിലെ മുതൽ   പന്തലൊരുക്കാൻ വരെ സഹായിച്ച . റാഞ്ചി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്  സാഹിദ് അൻസാരി

മടക്ക യാത്രയിൽ   ട്രൈൻ വരെയും  നമ്മോടൊപ്പം ആയിരുന്നു        തന്റെ വൈകല്യം പോലും അവഗണിച്ച്   ദിവസങ്ങളായി    അവിശ്രാന്തം  ഓടി  നടന്ന്     ആതിഥേയത്വത്തിന്റെ  മഹനീയ മാതൃക  തീർത്ത    നമുക്ക്  സ്ഥലം അനുവദിച്  തന്ന  ഇർഫാൻ അൻസാരിയും ,  അറുപത്തെട്ടുകാരനായ പിതാവ്   അലി ഹസ്സൻ  അൻസാരിയും    അവരുടെ  കുടുംബവും   നലകിയ  സ്നേഹത്തിന്  പ്രാർത്ഥനയല്ലാതെ മറ്റൊന്നും പകരമാവില്ല 

രണ്ട്  സമ്മേളനത്തിലും ആദ്യാവസാനം    പങ്കെടുത്ത  ഇട്ക്കിയിലെ    കൈക്കുഞ്ഞുങ്ങളെ വരെ  ഏന്തി വന്ന   സ്ത്രീകളും  വൃദ്ധരും  അടങ്ങുന്ന  സദസ്സ്  ഒരിക്കലും  പ്രതീക്ഷിച്ചതായിരുന്നില്ല   എങ്ങിനെയാണ്  നാം അവർക്ക്  നന്ദി പ്രകാശിപ്പിക്കുക      

അല്ലാഹു   കാപഠ്യം എന്തെന്നറിയാത്ത  ആ  സാധു ഹൃദയങ്ങൾക്ക്     നന്മ ചൊരിഞ്ഞു നൽകട്ടെ  എന്നു  പ്രാർത്ഥിക്കാം  

കൗമാരത്തിന്റെ കൗതുകം    വിട്ടു മാറും മുമ്പേ   വലിയ  ഉത്തരവാദിത്യങ്ങൾ നിർവഹിച്ച്  കൊണ്ടിരിക്കുന്ന  സഹിൻ ഷാ -  അബ്ദുല്ല  ഹുദവിമാരുടെ     എളിമയും  വിനയവും ബഹുമാനവും  ഒത്തു . ചേർന്ന പെരുമാറ്റം   ഓർമ്മയിൽ   എന്നു മുണ്ടാവും

അൽഹംദുലില്ലാഹ്





പ്രതീക്ഷകൾക്കു മെത്രയോ       മീതെ ആവേശവും     അതിലേറെ   അർത്ഥതലങ്ങളുംനൽകും വിധം

ഇടക്കിയിലെ : ജനങ്ങൾക്ക്   വലിയൊരു വഴി തിരിവായി കൊണ്ടാണ് നാഷണൽ പൊളിറ്റിക്സ്   പരിപാടിക്ക് സമാപനമായത്




ഞണ്ട്. പെറുക്കികളായ യൂറോപ്യൻമാർക്ക്

വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം നൽകി   സ്പെയിനിനെ   ഉന്നതമായ

സാംസ്കാരിക തലത്തിലേക്ക്    ഉയരാൻ   നിമിത്തമായ  താരീഖ് ഇബ്നു സിയാദിന്റെ     ചരിത്രത്തിന്     സമാനമായ വിധത്തിൽ      നാഷണൽ പൊളിറ്റിക്സ് അംഗങ്ങളുടെ   

ജാർക്കണ്ഡ് യാത്ര


ഇട്ക്കിയു ടെ വികാസത്തിനും

വിജ്ഞാന വിപ്ലവത്തിനും

നിദാനമാകുന്ന

പുതിയ ചരിത്രമായി

മാറുന്ന .   . നാളെയെ

കുറിച്ച്   സ്വപ്നം  കണ്ട് കൊണ്ട്     നമുക്ക്  പ്രയാണം 

തുടരാം    ഇൻ ശാ അല്ലാഹ്







✍🏻 *മുസ്തഫ മച്ചിനടുക്കം*



ഈ   ഒരു  ഉദ്യമത്തിന്റെ വിജയത്തിന് മൻസൂർ ഹുദവി 

ഏറ്റെടുത്ത  ഉത്തരവാദിത്വവും ത്യാഗവും  വരികളിലൊതുക്കാനാവില്ല



*മുസ്തഫ മച്ചിനടുക്കം*

ശ്രദ്ധേയമായ എജു കോൺഫ്രൻസ്*



 10 മണിക്ക്  തുടങ്ങേണ്ടിയിരുന്ന

എജു കോൺഫ്രൻസ് പരിപാടി     രണ്ട് മണിക്കൂറോളം  വൈകിയാണ് തുടങ്ങാനായത് എങ്കിലും   വളരെ പ്രൗസമായിരുന്നു



ഖിറാഅത്തിന് ശേഷം


മൻസൂർ ഹുദവിയുടെ സ്വാഗത ഭാഷണത്തോടെ . തുടങ്ങിയ  കോൺഫ്രൻസിൽ

അബ്ദുസമദ് സമദാനിയായിരുന്നു അദ്ധ്യക്ഷൻ     ഉത്ഘാടകൻ  അബ്ബാസ് അലി ശിഹാബ്  തങ്ങളും


കേരളത്തിൽ  ബാഫഖി തങ്ങളും , സീതി സാഹിബും , സീയെച്ചും  , ശിഹാബ് തങ്ങൾ   തുടങ്ങിയവരുടെ   നേതൃത്വത്തിൽ    നടത്തിയ സാമുദായിക വിദ്യാഭ്യാസ പുരോഗതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അബ്ബാസ് അലി തങ്ങളുടെ    പ്രഭാഷണം


സമദാനി സാഹിബിന്റെ പ്രസംഗമാണെങ്കിൽ 

തദ്ദേശ വാസികൾ  ഏറെ വിസ്മയത്തോടെയാണ്  നോക്കി കണ്ടത്   സ്ഥാപനത്തിന്  നാമകരണം നൽകപ്പെട്ട   ഖായിദെ മില്ലത്ത്    ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ     സ്ഥാപക പ്രസിഡന്റായിരുന്നു എന്നു പരിചയപ്പെടുത്തി കൊണ്ടാണ്   സമദാനി സാഹിബ് പ്രസംഗം    തുടങ്ങിയത്      വിദ്യാഭ്യാസ ധൈഷണിക . മുന്നറ്റത്തിലൂടെ മാത്രമേ   സാമൂഹ്യ മുന്നേറ്റം    സാദ്ധ്യമാകൂവെന്ന്  ഉറുദു കവിതാ ശകലങ്ങളിലൂടെയും

ഉപമകളിലൂടെയും അദ്ദേഹം സദസ്സിനെ

ഉണർത്തിയപ്പോൾ ഹർഷാരവത്തോടെയായിരുന്നു അവരതിനെ :എറ്റു . വാങ്ങിയത്


ഏറെ  ശ്രദ്ധേയമായ പ്രസംഗമായിരുന്നു  അബൂബക്കർ സിദ്ധീഖ്  ഐ.എ എസ്സിന്റേത്       


കേരളത്തിലുണ്ടാക്കിയ പോലുള്ള മുന്നറ്റവും    രാഷ്ട്രീയ നേതൃത്വവും ജാർഖണ്ഡിലും  സാധിതമാകുമെന്ന് 

പറഞ്ഞ അദ്ദേഹം   വിദ്യാഭ്യാസ , കാർഷിക , മത്സ്യ ബന്ധന  തൊഴിൽ മേഖലകളിലാെക്കെ യും   ലഭ്യമാവുന്ന സാദ്ധ്യതകളെയും അതുപയോഗപ്പെടുത്തേണ്ട . രീതിയും സവിസ്ഥരം   പ്രതിപാദിക്കുകയും

അതിനു വേണ്ട ഏതു സഹായത്തിനും   തന്നെ സമീപിക്കാമെന്ന്   അറിയിക്കുകയും ചെയ്തു  ശുദ്ധ ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ   പ്രസംഗം       നമ്മുടെ പദ്ധതിയുടെ  തുടക്കം മുതൽ  സഹായിച്ച  വ്യക്തിത്വമാണ്   (അബൂബക്കർ സാർ

ഗ്രൂപംഗങ്ങളെ  മുഴുവൻ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റാത്തതിന്റെ  വിഷമം പങ്കു വെച്ച അദ്ദഹം   തിങ്കളാഴ്ച്ചത്തെ  ഉച്ച ഭക്ഷണം നൽകുകയും   തിങ്കളാഴ്ച   കൽക്കരി തടാകവും   സരോവർ തടാകവും  കാണാനുള്ള   എല്ലാ സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും  ഏർപ്പെടുത്തുക മാത്രമല്ല   വകുപ്പ് തല  ഉദ്യോഗസ്ഥൻമാരെ തന്നെ   നമ്മുക്കൊരു  കുറവും വരാതിരിക്കാൻ ചുമതലപ്പടുത്തുകയും ചെയ്തു കൊണ്ട്   സർക്കാർ അതിഥികളെ പോലെയാണ്  നാഷണൽ പൊളിറ്റിക് സ്   അംഗങ്ങളെ  കണ്ടത്   എന്നുള്ളതും  ഒപ്പം പങ്കു വെക്കുന്നു )


    പർവേഷ് സലിം, ഡോ രഞ്ജൻ , സി.കെ സുബൈർ 

അഹമ്മദ് സാജു , സാഹിദ് അൻസാരി , സഹബാസ്  ഹുസൈൻ   എന്നിവരോടൊപ്പം 

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കൊണ്ട്  ഗ്രൂപ്പംഗങ്ങളായ സലിം കുരുവമ്പലം



മുഹമ്മദ് വിളക്കോട് , ഹൻസലാഹ്  വക്കീൽ , അഡ്വ എ എ റസാക്ക്  , മുസ്തഫ. മച്ചിനടുക്കം , ബീരാൻ ഹാജി വെങ്ങാട്  , ഹക്കീം തുപ്പിലിക്കാട്  , ഫിറോസ് ഒറ്റപ്പാലം 

തുടങ്ങിയവരും  | സംബന്ധിച്ചു

ജാർഖണ്ഡിലെ രണ്ടാം ദിനം*



 


✍🏻 *മുസ്തഫ മച്ചിനടുക്കം*


ശനിയാഴ്ച്ച  രാവിലെ   അൻവർ റഷീദ് ബാഖവിയുടെ നേതൃത്വത്തിൽ സുബഹി . നിസ്കാരം കഴിഞ്ഞ്


ചായക്കട തേടിയിറങ്ങിയതായിരുന്നു   ചെറിയ  കട    നല്ല ചായയും നാട്ടിലെ   ബോണ്ട പോലെയുള്ള    കടിയും  പത്ത് രൂപ മാത്രമേയുള്ളൂ    നല്ല  രുചികരമായ ചായ


അവിടെ വെച്ച്    അവിടുത്തെ  ഗുലാം അലി ചൗക്ക്   മഹല്ല പ്രസിഡന്റ്   സയീദ് അലിയെ  പരിചയപ്പെട്ടു       



ചൗക്കിന്റെ     നാമം  കൊത്തി വച്ച  ശിലാഫലകത്തിൽ 1857   എന്ന   വർഷം  രേഖപ്പെടുത്തിയത് കണ്ട്  അതിശയിച്ചു പോയി      ഒന്നാം സ്വാതന്ത്ര്യ  സമര കാലത്ത്   തന്നെ  രൂപപ്പെട്ട       ചൗക്ക് (അങ്ങാടി) ആയിരുന്നു അത്



ഒപ്പം   ഒരു മദ്രസയുടെ   തുരുമ്പെടുത്ത   ബോർഡും  കണ്ടു അത് പക്ഷേ അത്ര പഴക്കമുള്ളതല്ല   1998 ലേതാണ്


സയീദ്  അലി  ഞങ്ങളെ  ആ മദ്രസയിൽ കൊണ്ടു പോയി     കുട്ടികൾ  ഖുർആൻ പഠിക്കുകയാണ് 


ചെറിയൊരു  ഹോസ്റ്റലും  അവിടെയുണ്ട്      എല്ലാം  ഒറ്റമുറികളാണ്


രാവിലെയും     വൈകിട്ടും  രാത്രിയുമൊക്കെയായി     മൂന്ന്   നേരമായിട്ടാണ്   പഠനം      



തൊട്ടടുത്തുള്ള   മസ്ജിദിന്റെ   മുകൾതട്ടിൽ     ഹാദിയുടെ    ഒരു മദ്രസ  ക്ലാസ്സ്  കൂടി കണ്ടു  അൽപം ഭേദപ്പെട്ട  അന്തരീക്ഷം  അവിടെ   കണ്ടു


അവിടങ്ങളിലൊക്കെ   നല്ല  സ്വീകരണം സൽക്കാരവുമാണ്  ലഭ്യമായത്      കൂട്ടത്തിൽ ഇർഫാൻ അൻസാരി സാഹിബിന്റെ .  വീട്ടിലെ   രുചികരമായ ചായയും  മധുരമ  ഓർമ്മയായി   മനസ്സിലണ്ടാവും


ഷംസു സാഹിബ്

മുഹമ്മദ്  ആറളം  , മുഹമ്മദ് വിളുക്കാട് , ഹംസ മാസ്റ്റർ ബീരാൻ വെങ്ങാട്  പി.പി നാസർ , പി.വി സൈനുലാബ്ദീൻ  തുടങ്ങിയവരൊക്കെ കൂട്ടത്തിലുണ്ടായിരുന്നു  ആറളം മുഹമ്മദ് സാഹിബ് ആയിരുന്നു   തദേശീയർക്ക്  മനസ്സിലാകുന്ന  രൂപത്തിൽ       ഭാഷ കൈകാര്യം ചെയ്തത്


  ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന  കുടുസ്സു മുറിയിൽ  ഒരു  ഗ്രാമീണ സ്ത്രീ   ഭക്ഷണമുണ്ടാക്കുന്നതും  കണ്ടു ഒന്നിച്ചൊരു  ഗ്രാമയാത്ര  ആസൂത്രണം   ചെയ്തിരുന്നുവെങ്കിലും . നിർത്താതെ  പെയ്തു കൊണ്ടിരുന്ന  മഴ മൂലം    അതുപേക്ഷിക്കേണ്ടി  വരുകയായിരുന്നു


അതു കൊണ്ട്  ചെറു സംഘങ്ങളായി   അംഗങ്ങൾ . ഓട്ടോയിൽ   ചില . ഗല്ലികൾ  സന്ദർശിക്കുക മാത്രം ചെയ്തു



ഇതിനിടയിലും   മഴ വക വെക്കാതെ    നമ്മുടെ  പരിപാടി നടക്കുന്ന   സ്ക്കൂൾ പരിസരത്ത്   സ്റ്റേജും പന്തലും  ഒരുക്കാൻ  ഒരു സംഘം  പാടു പെടുകയായിരുന്നു


പഫീക്കർ അലി , മൊയ്തീൻ കുട്ടി  കണ്ണമംഗലം , റഫീഖ്  കണ്ണമംഗലം , നൗഫൽ കീഴ്പള്ളി 

അദ്നാൻ വേങ്ങര : ഫൈസൽ കല്ലോളി തുടങ്ങിയവരൊക്കെ      പ്രത്യകം . പരാമർശമർഹിക്കുന്നു


രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണമൊക്കെ ഒരുക്കാനും നന്നായി വിതരണം  ചെയ്യാനും  ബന്ധപ്പെട്ടവർ  കാണിച്ച    കരുതലും   അഭിനന്ദനാർഹമാണ്






മഗ്രിബിന്  ശേഷം  നടന്ന    ഇവിടുത്തെ ആളുകൾ കൂടി ചേർന്ന     തദ്ദേശീയരും  ഗ്രൂപ്പംഗങ്ങളുമായി നടന്ന   സംവാദ പരിപാടി     സി.കെ സുബൈർ സാഹിബിന്റെ     അദ്ധ്യക്ഷതയിൽ   ഡോ റാഷിദ്  അക്തർ , റാഷിദ്  അൻസാരി  തുടങ്ങിയ   വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്  കൂടി ശ്രദ്ധേയമായി


ഒരു പാട്  നല്ല ചർച്ചകൾ  നടക്കുകയും   നാട്ടുകാരും  ഗ്രൂപംഗങ്ങളും    സ്വയം പരിചയപ്പെടുത്തുകയും ചെയ്തു       കെ.ടി അമാനുള്ള    മോഡറേറ്ററായ ചടങ്ങിൽ    ഷംസു സാഹിബ്   ഉപസംഹാര പ്രസംഗം നടത്തി

ജാർഖണ്ഡിലെ ആദ്യ രാത്രി*


 *ജാർഖണ്ഡിലെ   ആദ്യ രാത്രി*





 ഇവിടെയെത്തിയ   ദിവസം  ഇനി  വേറെ പണിയില്ല   വിശ്രമമായിരിക്കും എന്നാണ്     ഷംസു സാഹിബ്  അറിയിച്ചിരുന്നത്  


നമസ്കാരത്തിനും താമസത്തിനും  നല്ല സൗകര്യമാണ്    മൻസൂർ. ഹുദവിയുടെയും , മറ്റും  നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്         ഒപ്പം  നല്ല  ഭക്ഷണവും   എല്ലാം കഴിഞ്ഞ്    തിരികെ . റൂമിലെത്താനിരിക്കെയാണ്  എം എസ് എഫ്    ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ്  സാജുവിനൊപ്പം   ഒരു പറ്റം   ആളുകൾ അവിടെയെത്തുന്നത്           കൂട്ടത്തിൽ

നേരത്തെ  എഫ് ബി. യിലൂടെയും    വാട്ട്സപ്പിലൂടെയും    പരിചയപ്പെട്ടിരുന്ന ജാർഖണ്ഡ്  എം.എസ് എഫ്   സംസ്ഥാന   MSF പ്രസിഡന്റ്   ഷഹബാസ് ഹുസൈനെ   തനിക്ക്  പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു        കൂട്ടത്തിൽ   വന്നവരെ  അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു          


നമ്മുടെ  ചീഫ്  അഡ്മിൻ    അടക്കമുള്ള      എല്ലാവരും  ലുങ്കിയിലും   ബനിയനിലും ഒക്കെയായിരുന്നു

എങ്കിലും       എല്ലാവരും  കൂടി   നമ്മുടെ പ്രിയങ്കരരായ  അലി ഹസ്സൻ  കണ്ണമംഗലത്തിന്റേയും   ഖദീം  പന്തീർ പാടത്തിന്റേ    നാമദ്ധേയം നൽകപ്പെട  ഹാളിൽ ഒന്നിരിക്കാമെന്ന്   പറഞ്ഞു           ആ ഇരുത്തം   വലിയൊരു    സമ്മേളനമായി മാറുകയായിരുന്നു


ഷംസു സാഹിബ്   തന്റെ സ്വത  സിദ്ധ ശൈലിയിൽ       പച്ച മലയാളത്തിൽ      ഗ്രൂപ്പിന്റെ   പ്രവർത്തനങ്ങളെ   കുറിച്ച്   ആ മുഖമായി   പറഞ്ഞു കൊണ്ട്     ജാർഖണ്ഡ് നേതാക്കളെ    സ്വാഗതം  ചെയ്തു സംസാരിച്ചു    


പിന്നീട്  മൻസൂർ ഹുദവി അത്  ഭാഷാന്തരം ചെയ്തു

ചീഫിന്റെ  സംസാരത്തിൽ     നാൽപത് മണിക്കൂർ നീണ്ട  യാത്രക്കിടയിൽ  85 കിലോ   ബീഫും മറ്റ് ഭക്ഷണ സാധനങളും  അറുപതോളം   ആളുകൾ     അകത്താക്കിയ  കാര്യം അടക്കം പറയുകയുണ്ടായി


അഹമ്മദ്  സാജു സാഹിബ്  അവിടുത്തെ നേതാക്കളെ  പരിചയപ്പെടുത്തുക കം   കൂട്ടത്തിൽ     ദേശീയ തലത്തിൽ 

MSF നടത്തുന്ന  പ്രവർത്തനങ്ങളും   13 സംസ്ഥാനങ്ങളിൽ 

ഊർജ്ജ സ്വലമായി നടക്കുന്ന    കമ്മിറ്റികളെ  കുറിച്ചും   തദ്ദേശീയരായ വളർന്നു വരുന്ന നേതാക്കളിലുള്ള പ്രതീക്ഷയും പങ്കു വെക്കുകയുണ്ടായി 


 നേതാക്കളെ

: തുടർന്ന് .  ജാർക്കണ്ഡ്   മുസ്ലിം യൂത്ത് ലീഗ്    പ്രസിഡന്റ്    ഇർഫാൻ ഖാൻ സംസാരിച്ചു    നമ്മുടെ  സയ്യിദ് മുനവ്വറലി ശിഹാബ്  തങ്ങളുടെ    മുഖത്തോട്  സാമ്യമുള്ളത്  പോലെ തോന്നി

 

നമ്മുടെ  യാത്ര സംഘത്തെ    കുറിച്ച്

വലിയ ധാരണയില്ലാത്തതിനാലും    റയിൽവേ സ്റ്റേഷനിൽ   വന്ന്   സ്വീകരിക്കാൻ  പറ്റാത്തതിലുമുള്ള സങ്കടവും പരിഭവവും    പങ്കു വെക്കുകയുണ്ടായി


ഒരു വാട്സപ്  കൂട്ടായ്മക്ക്   എന്തൊക്കെ  ചെയ്യാൻ പറ്റുമെന്നതിന്റെ   വലിയ   ഉദാഹരണമാണ്

നമ്മുടെ  ഗ്രൂപ്പ്   എന്ന്  അദ്ദേഹം  പ്രഖ്യാപിക്കുകയും   


നമ്മുടെ സ്ഥാപനം  ഭാവിയിൽ    രീതിയിൽ    വികസിക്കുന്ന  നല്ല കാലത്തെ  കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും   പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ    മനസ്സിലുണ്ടായ  സന്തോഷം    എഴുതി ഫലിപ്പിക്കാനാവില്ല



തുടർന്ന്    അടുത്തിടെ   ഇതര പാർട്ടിയിൽ നിന്നും രാജി വെച്ച്   മുസ്ലിം ലീഗിലെത്തുകയും  

റാഞ്ചി ജില്ലാ ലീഗ് പ്രസിഡന്റാവുകയും ചെയ്ത    സാജിദ് അൻസാരിയുടെ  ഊഴമായിരുന്നു  


വളരെ  ആവേശം  ജനിപ്പിക്കുന്നതായിരുന്നു     അദ്ദേഹത്തിന്റെ വാക്കുകളും      വരും നാളുകളിൽ  സംസ്ഥാനത്തെ  മുഴുവൻ ജില്ലകളിലും    കേരള മോഡലിൽ  മുസ്ലിംലീഗ്    വളരുമെന്നും    വീടു വീടാന്തരം കയറിയിറങ്ങി  പ്രവർത്തിക്കുമെന്നും   വരുന്ന    തദ്ദേശ തിരഞ്ഞെടുപ്പിൽ  പ്രതിനിധികളെ ഉണ്ടാക്കുമെന്നും  നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മുസ്ലീം ലീഗ് നല്ല മത്സരം   കാഴ്ച്ച വെക്കുമെന്ന്   പ്രഖ്യാപിക്കുകയും ചെയ്തു


പിന്നീട്  സംസാരിച്ച  സഹബാസ്  ഹുസൈൻ    സദസ്സിനെ   കയ്യിലെടുക്കുകയായിരുന്നു    


നിങ്ങളുടെ. എന്ത് കാര്യത്തിനും   ഞങ്ങൾ കൂടെയുണ്ടാവുമെന്ന്      അദ്ദേഹം അറിയിച്ചു       


ഏത്  സമയത്തും  ഏതാവശ്യത്തിനും    ഞങ്ങളുണ്ടാവും       കാരണം   ഞങ്ങൾ ലീഗുകാരാണ്         


മർഹും  സി.എച്ചിന്റെ   വാക്കുകൾ   അനുസ്മരിച്ച് കൊണ്ട്     നേതാക്കൾ വരുകയും പോവുകയും ചെയ്തേക്കാം  പക്ഷേ     ഹൃദയത്തിലാണ്  ഞങ്ങൾ ലീഗിനെ പ്രതിഷ്ഠിചിരിക്കുന്നതെന്നും   പ്രഖ്യാപിച്ചപ്പോൾ   സദസ്സ്  ഒന്നടങ്കം ഹർഷാരവം കൊള്ളുകയും     ചെയ്യുകയായിരുന്നു


മദ്രസാ വിദ്യാർത്ഥി പ്രസ്ഥാനമെന്ന്   .  ആക്ഷേപിക്കപ്പെട്ടിരുന്ന    MSF  ന്     ജാർഖണ്ഡിന്റെ   മണ്ണിൽ     നിന്നും   ധീരനായ  നായകൻ

ഉണ്ടാവുന്നു   എന്നത്

ഓരോ ലീഗുകാരന്റെയും    അഭിമാനമായി മാറുകയാണ് 


ഈ  സ്ഥാപനം  ജാർഖണ്ഡിന്റെ മുഴുവൻ വിദ്യാഭ്യാസ പുരോഗതിയുടേയും 

മുസ്ലിംലീഗ്   പാർട്ടിയുടെ  വളർച്ചയുടെ  ചരിത്രത്തിലെ  നാഴികകല്ലാവുമെന്നു കൂടി   പറഞ്ഞു വെച്ചപ്പോൾ    ഓരോ ലീഗുകാരന്റെയും രോമകൂപങ്ങൾ  എഴുന്നു  നിൽക്കുന്ന

വാക്കായത് മാറുകയായിരുന്നു

പിന്നീട്  സംസാരിച്ചത്  നമുടെ സ്ഥാപനത്തിന്   സ്ഥലം  നൽകിയ   ഇർഫാൻ അൻസാരിയുടെ    പിതാവും റിട്ടയേഡ്  അദ്ധ്യാപകനുമായ   സാജിദ് ഹുസൈൻ അൻസാരിയായിരുന്നു     വളരെ  അർത്ഥവത്തായ വാക്കുകളായിരുന്നു

അദ്ദേഹത്തിന്റേതും


ഒരു വിത്ത്   നിങ്ങൾക്ക്   നിസാരമായി തോന്നാം എന്നാൽ

അത്  വളർന്ന്  കായും പൂവുമായി  ഫലം  നല്കുന്ന വൃക്ഷമായി മാറുമെന്നും


അതു പോലെ നമ്മുടെ സ്ഥാപനവും   വളർന്ന്   പന്തലിക്കുമെന്നും

അദേഹം   സോദാഹരണം വ്യക്തമാക്കുകയായിരുന്നു



ടി.പി. എം  ബഷീർ സാഹിബ്  , എപി ഉണ്ണികൃഷ്ണൻ    ജാർഖണ്ഡ്  എം.എസ് എഫ് ഭാരവാഹികൾ   അടക്കം സംബന്ധിച്ച യോഗത്തിൽ


സഹിൻ ഷാ ഹുദവി

നന്ദി പ്രഭാഷണത്തോടെ  ഉപസംഹരിച്ചു








✍🏻 *മുസ്തഫ മച്ചിനടുക്കം*