ഈ ബ്ലോഗ് തിരയൂ

2020 ജൂലൈ 22, ബുധനാഴ്‌ച

മുസ്ലിം ലീഗ് സംഘടനാ സാരഥികൾ

  കേരള സംസ്ഥാന രൂപീകരണ ത്തിന്റെ  ആഴ്ചകൾക്കകം  തന്നെ മസ്ലിം ലീഗിനും  സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയുണ്ടായി
1956 നവം 18ന്   നിലവിൽ വന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും ജന.സെക്രട്ടറി   കെ.എം സീതി സാഹിബുമായിരുന്നു        
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു പ്രഥമ ട്രഷറർ
ബി പോക്കർ സാഹിബ് ,ഉപ്പി സാഹിബ് ,കെ എം മൗലവി ,പൊയക്കര അബ്ദുൾ റഹ്മാൻ ഹാജി കാസറഗോഡ് ,തുടങ്ങിയവരൊക്കെ ഉപാദ്ധ്യക്ഷന്മാരും സി.എച്ച് മുഹമ്മദ് കോയ ,ഒകെ മുഹമ്മദ്.കുഞ്ഞി തുടങ്ങിയവർ
സെക്രട്ടറിമാരുമായിരുന്നു എന്നാണ് ലഭ്യമായ അറിവ്       

1959ൽ പുന . സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ എം കെ ഹാജി ട്രഷററും ബി. പോക്കർ സാഹിബ് ഉപ്പി സാഹിബ് , സേട്ട് സാഹിബ് ,,ബി.വി അബ്ദുല്ല കോയ ,എ ഹഖീം ജി ,വി.കെ പി അബ്ദുൾ കാദർ ഹാജി ,തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും   സി.എച്ച് മുഹമ്മദ് കോയയും ,കെ.എ. മുഹമ്മദും ജോ. സെക്രട്ടറിമാരുമായിരുന്നു (അന്ന് ജന. സെക്രട്ടിയെന്ന് പറഞ്ഞിരുന്നില്ല സെക്രട്ടറിയും ,ജോ. സെക്രട്ടറിമാരുമായിരുന്നു) 

1960 ൽ. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സ്പീക്കർ പദവി സ്വീകരിക്കാൻ തീരുമാനമായപ്പോൾ
കെ.എം സീതി സാഹിബ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിതനാവുകയും പകരം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സെക്രട്ടറിയായി വരുകയും ചെയ്തു  വി.കെ. പി അബ്ദുൾ ഖാദർ ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പട്ടു
1966-ൽ അദ്ദേഹത്തിന്റെ മരണശേഷം എം.കെ ഹാജി സാഹിബ് തന്നെ വീണ്ടും ട്രഷററായി വരുകയും ചെയ്തു      ഇതിനിടെ 1961 ൽ. ഏപ്രിൽ 17 ന് സ്ക്കപീക്കർ പദവിയിലിരിക്കേ തന്നെ കെ.എം സീതി സാഹിബ് ഇഹലോക വാസം വെടിയുകയും 1961 ജൂൺ 9 ന് സി എച്ച് പകരം സ്പീക്കർ ആവുകയും  ചെയ്തു  
(മെഹബൂബ് അലി ബേഗിനു ശേഷം സീതി സാഹിബ്  അഖിലേന്ത്യാ  ജന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) 1965 ജൂലൈ 29 നു  വൈസ് പ്രസിഡന്റായിരുന്ന പോക്കർ സാഹിബും മരണപ്പെടുകയുണ്ടായി  

കോൺഗ്രസ്സുമായുള്ള അസ്വാരസ്യം വർദ്ധിക്കുകയും ലീഗിനെ അവഹേളിക്കുന്ന കോൺഗ്രസ്സ് നിലപാടിൽ.  പ്രതിഷേധിച്ച് 1961 നവംബര 10 ന്  തന്നെ സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു രാജ്യസഭാംഗമായിരുന്ന സേട്ട് സാഹിബിന്  പകരം  സി.എച്ച് സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു 1962 ൽ ഒറ്റയ്ക്ക്  തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗിന്റെ  പ്രതിനിധിയായി കോഴിക്കോട്  നിന്നും ജയിച്ച സി.എച്ച് ,ഖായി ദെ മില്ലത്തിനൊപ്പം  ലോക്സഭാംഗമാവുകയും ചെയ്തു
 മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെയായിരുന്നു ഖായിദെ മില്ലത്തിന്റെ  വിജയം

1967 ലെ   കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ.സി.പി.എം ,സി .പി ഐ അടക്കം  ഒരുമിച്ച് മത്സരിക്കുകയും '  മുസ്ലിം ലീഗ് 
സപ്തകക്ഷി  മന്ത്രിസഭയിൽ ഭരണ പങ്കാളിത്തം നേടുകയും സി.എച്ച് മന്ത്രിയാവുകയും ചെയ്തപ്പോൾ യു.എ ബീരാൻ സാഹിബ് ആക്ടിംഗ് സെക്രട്ടറിയായി   1968ൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന. ടി .എം സാവാൻ കുട്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പിന്നീട് പി.എസ് സി അംഗമായും ,ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ടിയത്തിലേക്ക് തിരിച്ച് വന്നില്ല സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന് ശേഷം    
1972-ൽ ഹമീദലി ഷംനാട് സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നു

1973-ൽ ബാഫഖി തങ്ങളുടെ നിര്യാണ ശേഷം പാണക്കാട് പി.എം. എസ്. എ പൂക്കേrയ തങ്ങളാണ് സംസ്ഥാന അദ്ധ്യക്ഷനായി വരുന്നത്      ഈ കാലയളവിലാണ് മുസ്ലിം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടാവുന്നതും    അഖിലേന്ത്യാ മുസ്ലിം ലീഗ്    രൂപീകരിക്കപ്പെടുന്നതും   ജന. സെക്രട്ടറിയായ ഷംനാട് സാഹിബും ,ട്രഷറർ എം.കെ ഹാജിയും അടക്കം വലിയ വിഭാഗം നേതാക്കളും  അന്ന്   അഖിലേന്ത്യ പക്ഷത്തായിരുന്നു
സി.കെ.പി ചെറിയ മമ്മുക്കേയി , ഉമ്മർ ബാഫഖി തങ്ങൾ  ,ബാവ ഹാജി   തുടങ്ങിയവരും  അവരോടൊപ്പമായിരുന്നു     യു.എ ബീരാൻ വീണ്ടും ആക്ടിംഗ് സെക്രട്ടറിയായി   

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരണ പെടുകയും    പകരം ആര് എന്ന ചോദ്യചിഹ്നം ഉയരുകയും  ചെയ്തപ്പോഴാണ് സി.എച്ച്  മുൻകൈയ്യെടുത്ത്   ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നിരുന്ന പൂക്കോയ തങ്ങളുടെ മകൻ   സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്ക്    കൊണ്ട് വരുന്നത്       സി.എച്ച് തന്നെ പാർട്ടി ജന. സെക്രട്ടറിയായി    

1977 ൽ ബി.വി അബ്ദുല്ല കോയ സാഹിബ് ജന. സെക്രട്ടറിയായി 
1985-ൽ ഇരു മുസ്ലിം ലീഗും യോജിപ്പിലാവുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ജന സെക്രട്ടറി '
സി.എച്ച്  മുഖ്യമന്ത്രിയും ,ഉപമുഖ്യമന്ത്രിയുമൊക്കെയാവുന്നത്   ശിഹാബ് തങ്ങൾ പ്രസിഡൻറും അബ്ദുല്ലക്കോയ ജന സെക്രട്ടറി യുമായിരുന്ന അവസ്ഥയിലാണ്   

1985 ൽ.  അക്ഷരാരത്ഥത്തിൽ ലയിച്ചു ഒന്നായി ചേർന്നപ്പോഴും ശിഹാബ് തങ്ങൾ തന്നെയായിരുന്നു  സംസ്ഥാന അദ്ധ്യക്ഷൻ.   അബ്ദുല്ലകോയയും ,സയ്യിദ് ഉമർ ബാഫഖി തങ്ങളും ജന സെക്രട്ടറിമാരായി വരുകയും എം.പി എം അബ്ദുല്ലക്കുട്ടി കുരിക്കൾ ട്രഷററാവുകയും ചെയ്തു    സി. കെ.പി ചെറിയ മമ്മുക്രയി , ഒ കെ. മുഹമ്മദ് കുഞ്ഞി, കെ.മൊയ്തീൻ കുട്ടി എന്ന ബാവഹാജി അഡ്വ കെ എം എ ലത്തീഫ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും    എം എൽ എ മാരായ  പി. സീതി ഹാജിയും ,പി.എം അബൂബക്കറും സെക്രട്ടറിമാരുമായി  തെരഞ്ഞെടുക്കപെട്ടു   

പിന്നീട്   1991 ലാണ് മുസ്ലിം ലീഗ് പൂർണ്ണാർത്ഥത്തിൽ പുതിയ കമ്മിറ്റി വരുന്നത്   കൊരമ്പയിൽ അഹമ്മദ്‌ ഹാജി ജന .സെക്രട്ടറിയം
സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായുള.  കമ്മിറ്റിയായിരുന്നു അന്നു നിലവിൽ വന്നത്  
മുസ്ലിം ലീഗ്  വീണ്ടും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടമായിരുന്നു അത്      ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേൽകൈ നേടുന്നതോടൊപ്പം സമുദായത്തിനകത്ത്    വൈകാരികത ഉയർത്തി    പുതിയ ശക്തികൾ ഉദയം കൊള്ളുകയും
ബാബരി മസ്ജിജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ രാഷ്ടിയ സംഭവ വികാസങ്ങളും അഖിലേന്ത്യ പ്രസിഡൻറായ സേട്ട് സാഹിബ് തന്നെ ചിലരുടെ ചതിക്കുഴികളിൽ  പെട്ട്  പുതിയ  സംഘടന രൂപീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ.    മുസ്ലിം ലീഗിന്റെ   പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്    എല്ലാ വൈതരണികളേയും അതിജീവിക്കുന്നതിൽ
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ   അജയ്യമായ നേതൃത്വവും കൊരമ്പയിലിന്റെ സംഘാടന പാടവവും   വലിയ പങ്കു വഹിക്കുകയുണ്ടായി.
2003-ൽ കൊരമ്പയിൽ.  മരണപ്പെട്ടതിന് ശേഷമാണ്   ' പി.കെ.കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായി വരുന്നത്      
  
2006 -ൽ. മുസ്ലിം ലീഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ശേഷം നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം   കുഞ്ഞാലിക്കുട്ടി ട്രഷറർ സ്ഥാനത്തേക്ക് മാറുകയും അവിലേന്ത്യ ജന.സെക്രട്ടറിയായ
ഇ. അഹമ്മദ്  സാഹിബിന്  'സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയം ചെയ്തു

പ്രസ്തുത കമ്മിറ്റിയിൽ  ഉമ്മർ ബാഫഖി തങ്ങൾ ,ഹമീദലി ഷംനാട് 
പി.പി അബ്ദുൾ ഗഫൂർ മൗലവി ,അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്
തുടങ്ങിയവർ വൈസ് പ്രസിഡന്റും
ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ്‌ കബീർ ,പി .എച്ച് അബ്ദുൾ സലാം ഹാജി തുടങ്ങിയവർ സെക്രട്ടറിമാരുമായിരുന്നു

2007 ആഗസ്റ്റ് 2 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര മന്ത്രിയെന്ന നിലയിലും ദേശീയ സെക്രട്ടറി  എന്ന നിലക്കുമുള്ള ഭാരിച്ച ഉത്തരവാദിത്തങൾക്കിടയിൽ സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കുടി വഹിക്കുക പ്രയാസമാണെന്ന്   ഇ അഹമ്മദ് സാഹിബ്   ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ.   നടത്തിയ അഴിച്ചു പണിയിലൂടെ   പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ജന സെക്രട്ടറി സ്ഥാനത്തും ഉമർ ബാഫഖി തങ്ങൾ ട്രഷറർ സ്ഥാനത്തും തിരിച്ചെത്തുകയായിരുന്നു

പീന്നീട് 2008 നവംബറിൽ മെമ്പർഷിപ്പടി സ്ഥാനത്തിൽ  വന്ന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വന്ന അവസാന കമ്മിറ്റിയായിരുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായ.  കമ്മിറ്റിയിൽ ഹമീദലി ഷംനാട് സാഹിബായിരുന്നു ട്രഷറർ  കല്ലടി മുഹമ്മദ് ,എ സി അഹമ്മദ്‌  ,അബ്ദുൾ സലാം ഹാജി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായപ്പോൾ.     'ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ് കബീർ എന്നിവരാടൊപ്പം കെ.പി. എ മജീദ് ടി പി.എം സാഹിർ ,കെ എൻ എ ഖാദർ തുടങ്ങിയവർ കൂടി സെക്രട്ടറി മാരായി      തൊട്ടടുത്ത വർഷം ആഗസ്റ്റ് ഒന്നിന്     സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ വിയോഗത്തിന്റെ   ആണ്ട് പൂർത്തിയാവുന്ന. ദിനത്തിൽ. 'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈ ലോകത്തോടു 'വിട പറഞ്ഞു

താമസിയാതെ  മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന      സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന. അദ്ധ്യക്ഷനായി ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു

2011-ൽ യു.ഡി എഫ് അധികാരത്തിൽ വന്നപ്പോൾ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്ന 'കുഞ്ഞാലിക്കുട്ടി സംഘടന ചുമതല ഒഴിയുകയം
കെ.പി. എ. മജീദ് ,ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജന. സെക്രട്ടറിമാരുമായി

2011 ജൂലൈ 5 ന് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ  വെച്ചായിരുന്നു  തീരുമാനം       
കെ.വി മുഹമ്മദ് കുഞ്ഞി കണ്ണൂർ ,എ മുഹമ്മദ് ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എം സി മായിൻ ഹാജി ,കുട്ടി അഹമ്മദ് കുട്ടി ,പി.എം.എ സലാം ,എം.ഐ തങ്ങൾ തുടങ്ങിയവരെ സെക്രട്ടറിമാരായും നിയമിച്ചു

2012- ജൂലൈ ആദ്യത്തിൽ   മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരുകയും   കെ.പി. എ. മജീദ് ജന.സെക്രട്ടറിയാവുകയും ചെയ്തു

സി.ടി. അഹമ്മദലി ,എം ഐ . തങ്ങൾ ,വി.കെ അബ്ദുൾ ഖാദർ മൗലവി ,പി.എച്ച് അബ്ദുൾ സലാം ഹാജി ,കുട്ടി അഹമ്മദ് കുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരും   സെക്രട്ടറിമാരായി എം.സി മായിൽ ഹാജി, പി.എം.എ സലാം ,ടി.പി.എം സാഹിർ , പി .വി അബ്ദുൾ വഹാബ്, ടി.എം സലിം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

2018 ഫെബ്രുവരി പതിനൊന്നിന് ചേർന്ന  കൗൺസിലിൽ  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും , ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ട്രഷറര്‍   

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവർ  വൈസ് പ്രസിഡന്റുമാരായും   .പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി,, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.




ഖമറുന്നിസ അൻവർ , കെ.പി  മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍അംഗങ്ങളാകുന്നത്. 

ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ്   2018 ജൂലൈ 27 നും ,വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ തങ്ങൾ 2019 ജൂലൈ 27 നും മരണപ്പെടുകയുണ്ടായി ചെർക്കളത്തിന്റെ ഒഴിവിൽ  വൈസ് പ്രസിഡന്റായിരുന്ന സി.ടി അഹമ്മദലിയെ ട്രഷററായി  (3/8/2018 ) തിരഞ്ഞെടുത്തു

2020 ജൂലൈ 15, ബുധനാഴ്‌ച

ഹരിത ചരിതം ഭാഗം 2

ഹരിത ചരിതം  ഭാഗം 2


✍🏻 *മുസ്തഫ  മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്  കൂടുതൽ കരുത്താർജ്ജിച്ചത്   കേരളത്തിലാണെങ്കിലും       തമിഴ്നാട്  പശ്ചിമ ബംഗാൾ ,പോണ്ടിച്ചേരി യു.പി ആസ്സാം ,കർണ്ണാടക. മഹാരാഷ്ട്ര നിയമസഭകളിലൊക്കെ മുസ്ലിം ലീഗ്  പ്രതിനിധികൾ.   അംഗങ്ങളായ  ചരിത്രമുണ്ട് '

ലോക്സഭയിൽ. കേരളത്തിന്  വെളിയിൽ.  തമിൾ നാട്ടിൽ നിന്ന്   പലവുരു മുസ്ലിം ലീഗ്  പ്രതിനിധികൾ.  സാന്നിദ്ധ്യമറിയിക്കയുണ്ടായി      ഒരു വേള പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ
 1971 ൽ ' അഞ്ചാം ലോക്സഭയിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ട.  അബൂത്വാലിബ്.. ചൗധരിക്ക്      ഏറെ കാലം  ആ കസേരയിൽ 'ഇരിക്കാനായില്ല. കേവലം രണ്ട് മാസങ്ങൾക്ക്   ശേഷം  അദ്ദേഹം മരണപ്പെടുകയായിരുന്നു

എസ്. എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,ഖാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ് 


അഡ്വ.എ.കെ.' എം ഹസ്സനുസ്സമാൻ സാഹിബ്    പശ്ചിമ ബംഗാളിൽ.   1970- 71 വർഷത്തിൽ 'അജോയ് മുഖർജിയുടെ:   (ബംഗ്ലാ കോൺഗ്രസ്സ്) മന്ത്രിസഭയിൽ.  വ്യവസായ വാണിജ്യ മന്ത്രിയായും   പലവട്ടം 'എം.എൽ എ യായും   കരുത്ത് കാട്ടുകയും ചെയ്തു
 സമാഉൻ ബിശ്വാസ് (ഭഗ് വാൻഗോല)
3. നാസിറുദ്ധീൻ ഖാൻ(നൗഡ)
4. അഫ്താബുദ്ദിൻ അഹമ്മദ് ( ഹരിഹരൻ പാറ) ' 
5. ഗോദിന്ത മണ്ഡൽ (നകാഷിപാറ)
6. ഹാറൂൻ അൽ റഷീദ് (ദിഗംഗ)
 തുടങ്ങിയവരും  അവിടെ  നിന്ന്   എം എൽ .എ മാരാവുകയുണ്ടായി   അവിടെയുണ്ടായിരുന്ന.  പ്രോഗ്രസ്സീവ് മുസ്ലിം ലീഗും  ,മുസ്ലിം ലീഗും   ലയിച്ചൊന്നാവുകയും    .  ഒരേ  സമയം   ആറോളം   എം  എൽ എ. മാർ.  ലീഗിനു  വേണ്ടി  നിയമ സഭയിലുണ്ടാവുകയും  ചെയ്തിരുന്നു

2020 ജൂലൈ 14, ചൊവ്വാഴ്ച

കാപഠ്യമറിയാത്ത 'ബി.വി*

*കാപഠ്യമറിയാത്ത 'ബി.വി*





ജൂലൈ 15.  ലീഗ് രാഷ്ടീയത്തിലെ പ്രഗത്ഭരായ 'രണ്ട്  നേതാക്കളുടെ   ജനന മരണങ്ങൾ കൊണ്ട് അനുസ്മരിക്കപ്പെടേണ്ട. ദിനമാണ്   

അതും  രണ്ട് കോയ മാർ എന്നത് കൗതുകകരവുമാകുന്നു


1927 ജൂലൈ 15. മഹാനായ. സി.എച്ചിന്റെ  ജന്മദിനമാണെങ്കിൽ

സി.എച്ചിനെ  കുറിച്ച് ആദ്യം എന്റെ അനുയായിയും ,പിന്നീടെന്റെ സഹപ്രവർത്തകനും ,ശേഷമെന്റ നേതാവുമായിരുന്ന. വ്യക്തിയെന്നു    വിശേഷിപ്പിച്ച  ബി.വി അബ്ദുല്ലക്കോയ 'സാഹിബിന്റെ   മരണവും  ഒരു ജൂലൈ 15 നായിരുന്നു
 ബി.വി. അബ്ദുല്ലക്കോയ  മുസ്ലിം ലീഗില്‍ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും അധ്യക്ഷപദം ഏറെക്കാലം വഹിച്ച ബി.വി സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തും കുറേക്കാലം ഉണ്ടായ നേതാവാണ്.
 1967 മുതല്‍ 1997 വരെ രാജ്യസഭാംഗമായി വിടവാങ്ങിയതിനു പിറ്റേ വര്‍ഷം 1998 ലാണ് നിര്യാതനായത്. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത എം.പി എന്ന ബഹുമതിയോടെ. 118 സെഷനില്‍ ഹാജരായ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് ഭൂപേശ് ഗുപ്തയുടെ റെക്കോഡാണ് അബ്ദുല്ലക്കോയ മറികടന്നത്.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന  ബി.വിയുടെ  വിയോഗത്തിന്റെ ഇരുപത്തിരണ്ട് വർഷം  പിന്നിടുമ്പോൾ , അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടത് അഴിമതി തീണ്ടാത്ത ഒരു പൊതുജീവിതം കൊണ്ടുനടന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ്.
മുസ്ലിം ലീഗില്‍ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഈ കോഴിക്കോട്ടുകാരന്‍, വളന്‍റിയര്‍ ആയാണ് രംഗപ്രവേശം ചെയ്തത്. കോഴിക്കോട്ടും ആലപ്പുഴയിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ഒരു ഇംഗ്ളീഷ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ഉദ്യോഗം വഹിക്കവെയാണ് കേരളത്തിലേക്ക് തിരിച്ചുപോന്നത്.
പാര്‍ട്ടിയില്‍ ഒന്നിനു പിറകെ മറ്റൊന്നായി പല സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്ത് എന്തെങ്കിലും പദവികള്‍ നേടാനുള്ള അധികാരമോഹം അദ്ദേഹത്തെ തീണ്ടിയതേ ഇല്ല. എം.എല്‍.എമാരെയും എം.പിമാരെയും തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ച വേളയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കോയയായിരുന്നു. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്‍റാക്കുന്നതിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംസ്ഥാന ലീഗ് പ്രസിഡന്‍റാക്കുന്നതിലും ബി.വി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
കോഴിക്കോട് നഗരസഭയുടെ മേയറാവാനുള്ള നിര്‍ബന്ധം വന്നപ്പോഴും അഹമദ് കുരിക്കളുടെ മരണത്തത്തെുടര്‍ന്ന് കേരള മന്ത്രിസഭയില്‍ അംഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും ‘ഞാനില്ല’ എന്നുപറഞ്ഞ് മാറുകയാണ് അദ്ദേഹം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബിസിനസ് രംഗം വിടേണ്ടി വന്നപ്പോഴാണ് 53ാം വയസ്സില്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത്. ന്യൂഡല്‍ഹിയിലെ എം.പി ഫ്ളാറ്റില്‍ അടങ്ങി ഒതുങ്ങി ജീവിച്ച കാലത്തും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന എം.പി എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. വിമാനത്താവളം, റെയില്‍ സൗകര്യം തുടങ്ങിയ കേരളത്തിലെ പ്രശ്നങ്ങള്‍ സഭയില്‍  ഉന്നയിച്ചിരുന്ന അദ്ദേഹം, കേരളത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടി അംഗങ്ങളോടൊപ്പം പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയതടക്കം ജനകീയ സമരങ്ങളിലും സജീവമായിരുന്നു 

 . പ്രത്യേക വിവാഹ നിയമം, അലീഗഢ് സര്‍വകലാശാല പ്രശ്നം എന്നിവയില്‍ രാജ്യസഭയിൽ  സജീവമായി ഇടപെട്ടിരുന്ന.  അദ്ദേഹം  ബാങ്ക് ദേശസാത്കരണത്തെയും നാട്ടുരാജാക്കന്മാരുടെ മാലീഖാന്‍ നിരോധിക്കുന്നതിനെയും ' അനുകൂലിക്കുകയും ചെയ്തു.
ദേശീയോദ്ഗ്രഥന സമിതിയിലും ബോഫോഴ്സ് തോക്കിടപാട് അന്വേഷിക്കാനുള്ള പാര്‍ലമെന്‍റിന്റെ സംയുക്ത സമിതിയിലും അംഗമാക്കിക്കൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തെ ആദരിച്ചത്. പാര്‍ലമെന്‍റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഷ്ട്രപതി ആര്‍. വെങ്കട്ട രാമനും അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കുകയുണ്ടായി.
വിമോചന സമരാനന്തരം അധികാരം ഏറ്റെടുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്നതിലും ബി.വി പ്രധാന പങ്കുവഹിച്ചു. എ.കെ. ഗോപാലനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും പോലുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയാണ് സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയത്. പില്‍ക്കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്‍റണിയുടെയും  നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ബി.വി വഹിച്ച പങ്ക് ചില്ലറയല്ല.
മുസ്ലിം ലീഗിനെ കേരളത്തില്‍ ഒരു പ്രമുഖ ശക്തിയാക്കുന്നതില്‍  തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസ രംഗത്തും വാണിജ്യരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട റിലീഫ് കമ്മിറ്റിയുടെ പ്രധാന അമരക്കാരന്‍ അദ്ദേഹമായിരുന്നു.
മൂന്നു പതിറ്റാണ്ട് ഡല്‍ഹിയില്‍ വാണശേഷം തിരിച്ചുവരുമ്പോള്‍ ആ ഫ്ളാറ്റില്‍ ബാക്കിയായത് തണുപ്പ്കാലത്ത് ധരിക്കാറുള്ള ഒരു ജോടി കമ്പിളി ഉടുപ്പുകളും രണ്ടുമൂന്ന് പുസ്തകങ്ങളും ഒരു ട്രാന്‍സിസ്റ്റര്‍ റോഡിയോയും രാജ്യസഭാംഗങ്ങളുടെ ഒരു ഗ്രൂപ് ഫോട്ടോയും ആയിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും  ബി.വി യുടെ സഹപ്രവർത്തകനുമായിരുന്ന  ഇ. അഹ്മദ്  സാഹിബ്   ഒരനുസ്മരണക്കുറിപ്പില്‍ ' എഴുതിയ തോർക്കുന്നു
   പതിനെട്ട്  സെന്‍റില്‍ ഒതുങ്ങുന്ന ഒരു വീടുമാത്രം ബാക്കിവെച്ച് കടന്നുപോയ ,
കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ജീവിതത്തിൽ.  ഏറെ സൂക്ഷ്മത പാലിക്കുകയും ചെയ്ത നേതാവായിരുന്നു   ബി.വി   

ഖായിദെ മില്ലത്തിനും സേട്ട്സാഹിബിനും ,ബനാത്ത് വാലസാഹിബിനുമൊപ്പം വർഗീയ കലാപങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം സന്ദർശിച്ച്       ആശ്വാസമേകാനും ബി.വി കൂടെയുണ്ടാകുമായിരുന്നു   

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യ മന്ത്രിയും ,ഉപമുഖ്യമന്ത്രിയുമായപ്പോൾ ഏറെ സന്തോഷിച്ച നേതാവായിരുന്നു ബി.വി അബ്ദുല്ല കോയ സാഹിബ് 
സഹപ്രവർത്തകന്റെ വളർച്ചയിൽ  അസൂയയും കുറുമ്പും പ്രകടമാക്കാത്ത  പര്യമെന്തെന്നറിയാത്ത നേതാവായിരുന്നു ബി.വി അബ്ദുല്ലക്കോയ സാഹിബ്

2020 ജൂൺ 24, ബുധനാഴ്‌ച

ആ ഇടിമുഴക്കം ഇന്നും കാതുകളിൽ മുഴങ്ങുന്നു*



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ    നാലാത്തെ  ദേശീയ അദ്ധ്യക്ഷനും '   ഏഴു പ്രാവശ്യമായി    രണ്ട് പതിറ്റാണ്ടിലധികം    ഇന്ത്യൻ പാർലമെന്റിലെ    ഇടിമുഴക്കവുമായിരുന്ന. ജി. എം ബനാത്ത് വാല സാഹിബില്ലാത്ത ഒരു വ്യാഴവട്ടം   പൂർണ്ണമാവുകയാണ്  


ഇന്ത്യ കണ്ട എക്കാലത്തേയ്ക്കും   മികച്ചപാർലമെന്റേറിയനായിരുന്നു    ബനാത്ത് വാല സാഹിബ്   

ഇന്ത്യൻ ഭരണഘടനയേയും    ജനാധിപത്യത്തേയും കുറിച്ച് അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു         എപ്പോഴും  ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച്       ബോധവാനായിരുന്ന. അദേഹം വളരെ ജാഗ്രതയോടെ    അവകാശധ്വംസനങ്ങൾക്ക്   നേരെ    നിയമതിന്റേയും ജനാധിപത്യത്തിന്റേയും വഴിയിലൂടെ   പോരാട്ടം  നടത്തുകയായിരുന്നു

ഒരിക്കൽ പോലും   അപക്വമായൊരു വാക്കു പോലും    അദ്ദേഹത്തിന്റെ നാവിൽ നിന്നു മുതിർന്നു വീണിരുന്നില

ഖായിദെ മില്ലത്തിന്റെ  ജീവിത. ദർശനത്തോടു    സത്യസന്ധമായി    കൂറു പുലർത്തുകയും   ജീവിതാന്ത്യം വരെ  ഹരിത രാഷ്ട്രീയത്തിന്റേയും     അതുവഴി   ഇന്ത്യയിലെ പതിതജനകോടികളുടെയും       ഉന്നമനം കാംക്ഷിച്ച് പ്രവർത്തിച്ച ബനാത്ത് വാല സാഹിബിന്ന പോലുള്ളവരുടെ   അഭാവം      ഇന്ത്യൻ രാഷ്ടീയത്തിൽ മുഴച്ച് നില്ക്കുകയാണ്

ആ ഇടിമുഴക്കം  ഇന്നും കാതുകളിൽ മുഴങ്ങുന്നു*

മുസ്തഫ മച്ചിനടുക്കം

2020 ജൂൺ 10, ബുധനാഴ്‌ച

സയ്യിദ് ഉമർ ബാഫഖി തങ്ങൾ


ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 11 വര്‍ഷം

    

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍


നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍ സുഗന്ധമൂറുന്ന തലോടലായി അനുഭവപ്പെടുന്നു. സമുദായത്തിനായി സമര്‍പ്പിച്ച ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മ്മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകള്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് 21 മക്കളായിരുന്നു. മൂത്തമകള്‍ സൈനബയെയാണ് സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം ചെയ്തത്. ബാഫഖി തങ്ങളുടെ സഹോദരിപുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാഫഖിതങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് സെയ്തുമ്മര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സെയ്തുമ്മര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സെയ്തുമ്മര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിംലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാതൃകകളുടെ വഴി അടയാളപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ അദ്ദേഹം മനസ്സിലാക്കി. കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് അമിതമായ ഇടപെടലുകള്‍ക്ക് ഉപയോഗപ്പെടുത്തിയില്ല. മക്കളുടെ നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. അവര്‍ സ്വയം കണ്ടെത്തണം എന്നായിരുന്നു നയം. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. അതായിരുന്നു രീതി.
മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതെന്ന് തന്നെ. സുബഹിക്ക് പള്ളിയില്‍ പോകുംമുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ പതിവാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പലപ്പോഴും കൂടെപോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. പഠിച്ചത് മക്കയിലായിരുന്നു. ഉപ്പയുടെ അനിയന്‍ ഹാഫിളായി. പഠനശേഷം നാട്ടിലെത്തിയ ഉപ്പ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഭൂമിയിലിറങ്ങി. രാഷ്ട്രീയകാര്യങ്ങളും കുടുംബകാര്യങ്ങളും ബാഫഖിതങ്ങള്‍ ഏല്‍പിച്ചിരുന്നത് സൈദുമര്‍ തങ്ങളെയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും സെയ്തുമ്മര്‍ തങ്ങളെ വേറിട്ടുതന്നെനിര്‍ത്തി. വിഷയങ്ങള്‍ സെയ്തുമ്മര്‍ തങ്ങള്‍ ഏറ്റെടുത്താല്‍പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നു കൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍പോലും അങ്ങോട്ട് വിട്ടിരുന്നത്. 
നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നു ചെല്ലുന്ന ഓര്‍മ്മ. ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവന്ന മുദ്രകള്‍ ചാര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതിന് എത്രയോ തെളിവുകളുണ്ട്. കുവൈത്തില്‍ ബാപ്പാക്ക് അടുത്ത ബന്ധമുള്ള അബ്ദുല്‍ ജലീല്‍ എന്ന ഒരു അറബി ഉണ്ടായിരുന്നു. എല്ലാവര്‍ഷവും ഉപ്പയുടെ പേരില്‍ സാധുക്കള്‍ക്കായി അദ്ദേഹം പണമയക്കും. കൃത്യമായി വിതരണം ചെയ്ത് കണക്കുകളും ബാപ്പ അയച്ചുകൊടുക്കും. ആയിടെ എനിക്ക് കുവൈത്തിലേക്ക് ഒരു വിസിറ്റിങ് തരപ്പെട്ടു. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ പോകുന്നതൊക്കെ നല്ലത്, എന്നാല്‍ അബ്ദുല്‍ ജലീലിനെ കാണരുത് എന്നുപദേശിച്ചു. ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള കര്‍ശനമായ വിലക്ക്. 
സ്റ്റാമ്പ്, ഫോട്ടോ എന്നിവയും പാര്‍ട്ടി സുവനീറുകളും ശേഖരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താല്‍പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധംപിടിച്ചു.1970 കളില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി ഇരുപക്ഷത്തായി നില്‍ക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളുണ്ടാകുന്നത്. അന്ന് ഭിന്നതകള്‍ മറന്ന് ഇരു സംഘടനകളും ഒറ്റക്കെട്ടാകാനും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചപ്പോള്‍ അതിനായി കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ട സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണിത്. മര്‍ഹും സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെനിന്നു. കേരളീയ മുസ്‌ലിം വളര്‍ച്ചയുടെ വഴികള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ആ വലിയ മനുഷ്യന്‍.

2020 ജൂൺ 5, വെള്ളിയാഴ്‌ച

ഖായിദെ മില്ലത്തും സി.എച്ചും*

*ഖായിദെ മില്ലത്തും സി.എച്ചും*


ഖായിദെ മില്ലത്ത്  മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ     ആശയാദർശങ്ങളോടൊപ്പം   ആ വ്യക്തിത്വത്തേയും  അങ്ങേയറ്റം  സ്നേഹിച്ചിരുന്നു   സി.എച്ച് മുഹമ്മദ് കോയാ സാഹിബ്    

മരം കോച്ചുന്ന തണുപ്പുള്ള ഒരു പാതിരാത്രിയിൽ.  മദിരാശി വിമാന താവളത്തിൽ.   എം. കെ. ഹാജിയെയും സി.എച്ച് മുഹമ്മദ് കോയ സാഹിബിനേയും  മൂടിപ്പുതച്ച കമ്പിളിയുമായി കാത്തിരുന്ന ഖായി ദെ മില്ലത്തിന്റെ കഥ.ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി യിൽ നിന്ന്‌ കേട്ടിട്ടുണ്ട്       

ഇവിടെ കുറിക്കുന്ന കഥ മറ്റൊന്നാണ്       ഖായി ദെ മില്ലത്ത്  ഒരു വേള ട്രെയിൻ മാർഗം   കോഴിക്കോട് വരുകയാണ്   വരുന്ന വിവരം  സി.എച്ചിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു     അതനുസരിച്ച്   കോഴിക്കോട് ലീഗ് ഹൗസിലുള്ള. മമ്മുക്ക യെ    ഇസ്മയിൽ സാഹിബിനെ  സ്വീകരിച്ച്  കൂട്ടി കൊണ്ടുവരാൻ. ഏർപ്പാട്  ചെയ്ത സി എച്ച്  വയനാട്   ചില പരിപാടികൾക്ക്   പോവുകയും ചെയ്തു

പാതിര. വരെ  പരിപാടികൾ ഉണ്ടാവുന്ന   കാലഘട്ടമായിരുന്നു  അത്        പരിപാടിയൊക്കെ കഴിഞ്ഞ്  ഏറെ വൈകി    കോഴിക്കോട്  എത്തിയ സി.എച്ച് നടക്കാവ്  പള്ളിയിലെത്തി     പാതിരയോടടുത്ത സമയത്താണ്    നഗരത്തിലെത്തുന്ന തെങ്കിൽ.   വീട്ടിൽ പോകാതെ    തൊട്ടടുത്ത നടക്കാവ് പള്ളിയിലെത്തി തഹജ്ജുദ് നിസ്കാര മടക്കം നിർവ്വഹിച്ച്  സുബഹി വരെ  അവിടെ തങ്ങി   സുബഹി ജമാത്തത്ത് കഴിഞ്ഞേ  വീട്ടിൽ പോവാറുണ്ടായിരുന്നുള്ളൂ   

സി.എച്ചിനെ  കണ്ട നാട്ടുകാരി ലാരോ  ഓടി വന്ന്    പുറം പള്ളിയിൽ ഇസ്മായിൽ സാഹിബിനെ പോലൊരു വൃദ്ധൻ കിടന്നുറങ്ങുന്നതായി വിവരം പറഞ്ഞു         പെട്ടെന്നാണ്  ഇസ്മായിൽ സാഹിബ് വരുമെന്ന് പറഞ്ഞിരുന്നത്  സി എച്ചിന്റെ ഓർമ്മയിൽ വന്നത്      സി.എച്ച് ചെന്നു. നോക്കുമ്പോൾ.  തന്റെ കോട്ട് ഊരി വെച്ച്  ബനിയനും പൈജാമയും ധരിച്ച് യാത്രയിൽ സ്ഥിരമായി കരുതാറുള്ള തുണി സഞ്ചി തലയിണയാക്കി കിടന്നുറങ്ങുന്നു   സാക്ഷാൽ ഖായി ദെ മില്ലത്ത്          ആ മഹാനായ നേതാവിനരികിൽ  മാപ്പിള നാടിന്റെ സുൽത്താൻ സി.എച്ച്  തന്റെ നേതാവിന്റെ   ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകുകളെ   പേപ്പ റോ മറ്റോ ഉപയോഗിച്ച് ആട്ടിയകറ്റി  അദ്ദേഹത്തിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ.  വീശി കൊടുത്ത്  കൊണ്ടിരുന്നു

സുബഹി ബാങ്കൊലി മുഴങ്ങിയതോടെ    ഉറക്കമുണർന്ന. ഇസ്ലായിൽ സാഹിബ്  നിസ്കാര ശേഷം  സി.എച്ചിനൊപ്പം  വീട്ടിലേക്ക് പോയി     

സി.എച്ച്  ഇസ്മായിൽ സാഹിബിനെ കൂട്ടി കൊണ്ട് വരാൻ.  ഏൽപ്പിച്ചയാൾ.    സ്റ്റേഷനിലെത്തിയപ്പോൾ.  മണിക്കൂറുകൾ വൈകിയാണ് മദ്രാസ് മെയിൽ എത്തുകയെന്നറിഞ്ഞ്   സമയമാവുമ്പോൾ വരാമെന്നോർത്ത്  വീട്ടിലേക്ക്  പോയതായിരുന്നു പക്ഷേ മൂപ്പർ ഉറങ്ങി പോവുകയായിരുന്നു   

സ്റ്റേഷനിൽ ആരെയും കാണാത്ത ഇസ്മായിൽ സാഹിബ്   ഓട്ടോ പിടിച്ച് നേരെ പോയത് ചന്ദ്രികയിലേക്കായിരുന്നു      പാക്കിങ്ങ് ജീവനക്കാരൊഴികെ. മറ്റാരും അവിടെയില്ലാത്തതിനാൽ.  നടക്കാവിൽ സി എച്ചി ന്റെ വീട്ടിൽ എത്തുകയായിരുന്നു    ഗേറ്റിൽ മുട്ടി  അവിടെയാരും തുറക്കുന്നത് കാണാതെ    നേരെ പള്ളിയിൽ ചെന്ന് കിടക്കുകയായിരുന്നു   ഖായി ദെ   മില്ലത്ത്  മുഹമ്മദ് ഇസ്മായിൽ സാഹിബ്        

സി.എച്ച് മന്ത്രിയായിരിക്കെ പേർ സണൽ സ്റ്റാഫിൽ അംഗമായിരുന്ന.  ബഹുമാന്യ സുഹൃത്ത്  അഷ്റഫ് നടക്കാവ് സാഹിബിൽ നിന്നും ഈയടുത്ത്  കേട്ടറിഞ്ഞ.    ഈ കഥ.  ഖായിദെ മില്ലത്തിന്റെ ജന്മദിനത്തിൽ.  കുറിച്ചിടുന്നത്   ഉചിതമായിരിക്കുമെന്ന്  കരുതുന്നു 






*മുസ്തഫ മച്ചിനടുക്കം*

2020 മേയ് 18, തിങ്കളാഴ്‌ച

മറക്കാനാവില്ല ആ രാത്രി

*മറക്കാനാവില്ല ആ രാത്രി*

വിശുദ്ധ റമദാനിലെ   അതിവിശിഷ്ട. രാവാകുവാൻ.  സാദ്ധ്യത കൽപ്പിക്കപ്പെടുന്ന.  നാളുകളിലൂടെയാണ്   നമ്മൾ.   കടന്നു പോയി കൊണ്ടിരിക്കുന്നത്    ഈ പവിത്രമായ നാളുകൾ. പരമാവധി  ഉപയോഗപ്പെടുത്താൻ നമുക്ക്  അല്ലാഹു തൗഫീഖ്  ചെയ്യട്ടെ  എന്ന് പ്രാർത്ഥിക്കുന്നു    വിശ്വാസിയുടെ ഏറ്റവും സന്തോഷം   നിറഞ്ഞതാവേണ്ട റമദാനിന്റെ  അവസാന ദിനങ്ങളിൽ.  വ്യക്തിപരമായി  വലിയൊരു  നഷ്ടത്തിന്റേയും   സങ്കടത്തിന്റെയും  കഥ കൂടിയുണ്ട്  എന്റെ ' ജീവിതത്തിൽ.        1982 ജൂലൈ 19.  (1402 റമദാൻ 27 ) ന്റെ   രാവിലാണ്    വന്ദ്യനായ.  എന്റെ   പിതാവ്  ഈ. ലോകത്തോട്   വിട പറഞ്ഞു പോയത്   നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു   അത് വിശേഷണങ്ങളൊന്നും  അധികം  ചേർത്ത് വെക്കാനില്ലാത്ത.   അന്നന്നത്തെ  അദ്ധ്വാനത്തിൽ.    കുടുംബം  പുലർത്തി പോന്ന.  ആഡംബരം എന്തെന്നറിയാത്ത   അധിക സമയവും കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന.     ഷർട്ട്  പോലും  അപൂർവ്വമായി  മാത്രം ധരിച്ചിരുന്ന. സങ്കട കടലുമായി  ജീവിച്ചപ്പോഴും  ആരോടും പരിഭവം പറയാതെ      മൂളിപ്പാട്ടും പാടി   വീട്ടിലേക്ക്  വന്നിരുന്ന. ചെമ്മനാട് കല്ലുവളപ്പിൽ അബ്ദുല്ലയെന്ന  ഉപ്പയുടെ  ആകെയുണ്ടായിരുന്ന. ഹോബി       ചൂണ്ടയിട്ട്   മീൻ പിടിക്കലായിരുന്നിരിക്കണം    വല വീശാനും പോയിരുന്നു               .              അന്ന്  ഞാൻ. ഏഴാം ക്ലാസ്സുകാരനായിരുന്നു     

അവിടുന്നിങ്ങോട്ടുള്ള ജീവിത പ്രയാണത്തിൽ ഒരു പാടു പേരുടെ  താങ്ങും തണലും   സഹായഹസ്തവും  ഇതപര്യന്തമുണ്ടായിട്ടുണ്ട്      എന്നുള്ളത്   നന്ദിയോടെ   ഓർക്കുകയും  അല്ലാഹുവിനെ   സ്തുതിക്കുകയും    ചെയ്യുന്നു      കഴിഞ്ഞ 'വർഷം വരെ   ഈ ദിവസം   ഓർമ്മിപ്പിക്കുവാൻ.   എന്റെ  ഉമ്മയുണ്ടായിരുന്നു       കഴിഞ്ഞ ഹജ്ജ് മാസത്തിൽ. ആ വെളിച്ചവും അണഞ്ഞു പോയി            

 മാതാപിതാക്കൾക്ക് കരുണ ചെയ്യട്ടെ    എന്ന.  പ്രാർത്ഥനയിൽ.  ഈയുള്ളവന്റെ  മാതാപിതാക്കൾക്ക് വേണ്ടിയും      നിങ്ങളൊക്കെ.  ദുആ. ചെയ്യണം   എന്ന വസ്വിയത്തോടെ  





✍🏻 *മുസ്തഫ മച്ചിനടുക്കം*

2020 മേയ് 12, ചൊവ്വാഴ്ച

മഹാരഥന്മാരുടെ മക്കളായ 'മഹാന്മാർ

പാണക്കാട്ടെ സ്നേഹ തീരത്ത്; സൗഹൃദത്തിന്റെ ഓർമ മധുരം പങ്കിട്ട് എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും

default
വി.ആർ. ജ്യോതിഷ്
Wednesday 16 May 2018 04:59 PM IST
  • Facebook
  • Twitter
  • WhatsApp
panakkadu1
എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും, ഫോട്ടോ: അജീബ് കൊമാച്ചി

ബാപ്പ നല്ലൊരു നീന്തൽക്കാരനായിരുന്നു. അതുകൊണ്ട് ഞങ്ങൾ മക്കളെയും നീന്തൽ പഠിപ്പിച്ചു. കാറിന്റെ പഴയ ട്യൂബിൽ കാറ്റു നിറച്ചായിരുന്നു ആ കലാപരിപാടി....’ കടലുണ്ടിപ്പുഴയിൽ കാലു നനച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കുട്ടിക്കാല ഒാര്‍മകളില്‍ ഒന്നു മുങ്ങി.

റമസാൻ മാസത്തിൽ ‘വനിത’ ഒരുക്കിയ സ്നേഹസംഗമത്തിലാണ് മുനവറലി തങ്ങൾ ആ ഓർമയിലേക്കു കടന്നത്. കൂടെയുള്ളത് എം.െക. മുനീർ. േകരളത്തിൽ പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത നേതാവ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിനു പിന്നിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. രാഷ്ട്രീയത്തിൽ ഒരേ തൂവൽ പക്ഷികളാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായൊരു സാഹോദര്യം ഇവർ തമ്മിലുണ്ട്. കാലത്തിന് അനുസരിച്ച് കാഴ്ചപ്പാടുകൾ മാറേണ്ടതുെണ്ടന്ന് വിശ്വസിക്കുന്നതാണ് ഇവരെ യുവാക്കളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്.

പുഴ കടന്ന്, തൂക്കുപാലം കയറി രണ്ടുപേരും കൊടപ്പനയ്ക്കൽ തറവാട്ടിലേക്കു നടന്നു.

പാണക്കാട്ടെ കൊച്ചുകവലയിൽ അതൊരു ആൾക്കൂട്ടത്തിന് വഴിയൊരുക്കി. പലരോടും ചിരിച്ചും കുശലം പറഞ്ഞും അവർ നടന്നു. തറവാട്ടിലെത്തിയപ്പോൾ സുഹർ നമസ്കാരത്തിന്റെ ബാങ്കുവിളി. പിന്നെ നിസ്കാരം. ‘നോമ്പ് തുറക്കാന്‍ ഇനിയും സമയമുണ്ട്... അതുവരെ സംസാരിക്കാം.’ മുനവറലി തങ്ങൾ പറഞ്ഞതു കേട്ട് മുനീർ ചിരിച്ചു, പിന്നെ, പറഞ്ഞു ‘ഭക്ഷണം പോലെ യാണു ഞങ്ങൾക്കു സംസാരവും. രണ്ടും പ്രിയപ്പെട്ടത്...’

പ്രശസ്തരായിരുന്നു രണ്ടുപേരുടെയും പിതാക്കന്മാർ. ആ സ്േനഹവും സാഹോദര്യവുമാണ് ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാ ബ് തങ്ങളുടെ മകൻ മുനവറലി ശിഹാബ് തങ്ങളും മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെട മകൻ േഡാ. എം. െക. മുനീറും ഒരു മാധ്യമത്തിനുവേണ്ടി ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കൊടപ്പനയ്ക്കൽ തറവാട്ടിൽ അപ്പോഴും സന്ദർശകരുണ്ട്. ൈഹദരലി ശിഹാബ് തങ്ങൾ പഴയ തറവാട്ടിൽ നിന്ന് അൽപം അകലെയാണു താമസം.

അവിെടയും തിരക്കാണ് എപ്പോഴും. മുനവറലി തങ്ങളെ കാണാനെത്തുന്നവരിൽ കൂടുതലും െചറുപ്പക്കാരാണ്. തങ്ങളുമായി ചെറിയ സംഭാഷണം. അതിനിടയ്ക്ക് സ്നേഹസാന്നിധ്യമായി മൂന്നു വയസ്സുകാരന്‍ അമാൻ. കൊടപ്പനയ്ക്കൽ കുടുംബത്തിലെ ഇളമുറക്കാരന്‍. മുനവറലി തങ്ങളുടെ ഇളയമകൻ. ആരോടും യാെതാരു പരിചയക്കുറവുമില്ല അമാന്. മൊെെബലിെല കാര്‍ ചേസിങ് ഗെയിമിലാണു ശ്രദ്ധ. സ്നേഹം കൊണ്ടും കൊടുത്തും പാറി നടക്കുന്ന അമാനെ ചൂണ്ടി മുനീർ പറഞ്ഞു: ‘‘ബാപ്പയുണ്ടായിരുന്ന സമയത്ത് ഇതുപോലെ പാറിനടന്നിരുന്ന ഒരാളാണ് ഈ ഇരിക്കുന്ന മുനവറലി.’ ഒരു ചിരിയിൽ ആ യാഥാർഥ്യം മുനവറലി തങ്ങൾ ഉൾക്കൊണ്ടു.

panakkadu3

േഡാ. എം. കെ. മുനീർ: പാണക്കാട് കുടുംബവുമായുള്ള ഞ ങ്ങളുടെ ബന്ധം തുടങ്ങുന്നത് തലമുറകൾക്കു മുമ്പേയാണ്. അന്ന് ശിഹാബ് തങ്ങൾ പുറത്തു പഠിക്കുകയാണ്. വീട്ടിൽ വ ന്നാലും അദ്ദേഹം എഴുത്തും വായനയും ഒക്കെയായി അദ്ദേഹത്തിന്റെ മുറിയിൽ ഒതുങ്ങും. അധികം പുറത്ത് ഇറങ്ങാറില്ല. എന്റെ ബാപ്പയാണ് അദ്ദേഹത്തെ പൊതുരംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ബാപ്പ അന്നേ സജീവരാഷ്ട്രീയക്കാരനാണ്. രാവിലെ ഇവിടെ വന്ന് പൂക്കോയ തങ്ങളുടെ അതായത് മുനവറലി സാഹിബിന്റെ മുത്തച്ഛന്റെ നിർദേശം വാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനു പോയിരുന്നത്.

മുനവറലി തങ്ങൾ: ഇദ്ദേഹത്തോട് എനിക്ക് ഒേര പാർട്ടിക്കാർ എന്നൊരു അടുപ്പമല്ല. സ്വന്തം സഹോദരനോട് എന്നതുപോെലയുള്ള അടുപ്പമാണ്. തലമുറകൾ െെകമാറി വരുന്ന സ്നേഹത്തിന്റെ കണ്ണികളാണ് ഞങ്ങൾ. അതുകൊണ്ടു സ്വാഭാവികമായും അങ്ങനെ തന്നെയാകും.

േഡാ. എം. കെ. മുനീർ: രാത്രി സമ്മേളനങ്ങളൊക്കെ കഴിഞ്ഞു വന്നാൽ ബാപ്പ മിക്കവാറും ഇവിടെ തന്നെയാകും തങ്ങുക. പിറ്റേന്നു രാവിലെ ശിഹാബ് തങ്ങളാണ് അദ്ദേഹത്തിനു ചായ കൊണ്ടു കൊടുത്തിരുന്നത്. ആദരണീയ ശിഹാബ് തങ്ങൾ എന്നേ ബാപ്പ പറയാറുള്ളൂ. അതായിരുന്നു അവർ തമ്മിലുള്ള അടുപ്പം. ബാപ്പ ശിഹാബ് തങ്ങളോടു കാണിച്ച വാത്സല്യം തങ്ങൾ എനിക്കു തിരിച്ചു തന്നു. ബാപ്പ മരിച്ച സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. അന്ന് അത്താണിയായത് പാണക്കാട് കുടുംബമാണ്. രണ്ടു പെങ്ങന്മാരും ഞാനും ഉമ്മയും അടങ്ങുന്ന കുടുംബം. ഞാനന്ന് എം.ബി.ബി.എസിനു പഠിക്കുന്നു. വേറെ വരുമാനം ഒന്നുമില്ല. ബാപ്പയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ് പലരും സഹായിക്കാനെത്തി. എന്നാൽ പാണക്കാട് കുടുംബത്തിന്റെ താങ്ങും തണലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

മുനവറലി തങ്ങൾ: എന്റെ സി.എച്ച്. ഒാർമ വളരെ അവ്യക്തമാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കു കേട്ടറിവാണു കൂടുതലും. എന്റെ ഒാർമയിൽ ശാരീരികമായി വല്ലാതെ അവശനായി ഇവിടെ വരുന്ന സിഎച്ചാണ്.

ഡോ. എം. കെ. മുനീർ: അതേ എനിക്കു തോന്നുന്നത് തങ്ങൾക്ക് അന്ന് നാലോ അഞ്ചോ വയസ്സായിരിക്കണം.

മുനവറലി തങ്ങൾ: സാമൂഹിക രാഷ്ട്രീയ രംഗത്തേക്കുള്ള എന്റെ തുടക്കം മുനീർ സാഹിബിന്റെ കഴുത്തിൽ ഒരു നോട്ടുമാല ഇട്ടുകൊണ്ടാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷനായതിനു ശേഷം ഇദ്ദേഹം ഒരു കേരള കാൽനട യാത്ര സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ. ആ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നോട്ടുമാലയിട്ട് സ്വീകരിച്ചു. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആ സംഭവം വലിയ അഭിമാനത്തോടെ സഹപാഠികൾക്കിടയിൽ പറഞ്ഞുകൊണ്ടു നടന്നു. അതിനു കാരണം ഇദ്ദേഹത്തിന് ഞങ്ങൾക്കിടയി ൽ ഒരു ഹീറോ പരിവേഷമായിരുന്നു. ഇന്നും അങ്ങനെയാണ്.

(കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്ന് വീണ്ടും ചിരി ഉയർന്നു. ആ ചിരിയിൽ സ്വയം അലിഞ്ഞ് മുനീർ.)

ഡോ. എം. കെ. മുനീർ: ശിഹാബ് തങ്ങളുടെയും മുനവറലി തങ്ങളുടെയും ജീവിതത്തിൽ ഒരു തുടർച്ച കാണാം. അതായത് ശിഹാബ് തങ്ങൾ ഈജിപ്തിൽ പഠനം കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. മുനവറലി തങ്ങളും അതുപോലെ മലേഷ്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.

മുനവറലി തങ്ങൾ: ബാപ്പയുടെ രാഷ്ട്രീയത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചത് സി.എച്ച് ആയിരുന്നു. അതുപോലെയാണ് ഞാനിപ്പോൾ മുനീർ സാഹിബിനെ അനുകരിക്കുന്നത്. രാഷ്ട്രീയത്തിലേക്കു വന്ന സമയത്തേ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. സി.എച്ചിനെപ്പോലെ തന്നെ ചിരിയും ചിന്തയും കൂടിക്കലർന്ന പ്രസംഗമാണ്.

ഡോ. എം. കെ. മുനീർ: രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് എനിക്കുള്ള ജോലി ബാപ്പയുടെ പ്രസംഗം കേൾക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ ബാപ്പ പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. എന്നിട്ട് ലീഗിനു വേണ്ടിയുള്ള മറുപടികൾ തയാറാക്കും. ഇവ ആദ്യം അവതരിപ്പിക്കുന്നത് ഉമ്മയുടെയും ഞങ്ങള്‍ മക്കളുടെയും മുമ്പിലാണ്. എന്നിട്ട് അഭിപ്രായം ചോദിക്കും. ഏതെങ്കിലും മറുപടിക്ക് വേണ്ടത്ര ഗൗരവമില്ല എന്നെങ്ങാനും പറഞ്ഞാൽ ബാപ്പ അതു മുഴുവൻ മാറ്റിയെഴുതും. പിന്നീട് രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ബാപ്പയുടെ ഈ പ്രസംഗപരിപാടികൾ എനിക്കു വളരെ ഉപകാരപ്പെട്ടു.

മുനവറലി തങ്ങൾ: അതുകൊണ്ടാകണം മുനീർ സാഹിബിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷസ്ഥാനത്ത് ആണെങ്കിൽ പോലും ഒാേരാ വിഷയവും പഠിച്ചല്ലാതെ ഇദ്ദേഹം സംസാരിക്കാറില്ല.

ഡോ. എം. കെ. മുനീർ: ബാപ്പയുടെ ശീലം പിന്തുടർന്നതുകൊണ്ടാകണം എത്ര ചെറിയ വിഷയം ആയാലും അതു പഠിച്ചുതന്നെ പറയണം എന്ന് എനിക്ക് നിർബന്ധമാണ്.

മുനവറലി തങ്ങൾ: ഈ ഇരിക്കുന്നതുപോലെയല്ല. ഏതു സദസ്സിലായാലും ഏറ്റവും കൂടുതൽ ഫലിതം ഉണ്ടാകുന്നത് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നായിരിക്കണം. സി.എച്ചിൽ നിന്നു കിട്ടിയ ഗുണമായിരിക്കണം അതും.

ഡോ. എം. കെ. മുനീർ: എത്ര ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഫലിതം അതിന്റെ അടിയൊഴുക്കാക്കിയ വ്യക്തിയായിരുന്നു ബാപ്പ. അതൊരു പക്ഷേ, പാരമ്പര്യമായി കിട്ടിയതാകണം. പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്നു, ബാപ്പയുടെ സംസാരത്തിനിടയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നര്‍മം കടന്നു വരുന്നതെന്ന്.

ഓരോ വാചകത്തിലും ബാപ്പ നർമം ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നു പോലും അദ്ദേഹം നർമം കണ്ടെത്തി. ഒരിക്ക‍ൽ കാസർകോട് ഒരു പാലം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എന്റെ രണ്ട് സഹോദരിമാരെയും കാസർകോടാണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പാലം ഉദ്ഘാടനം െചയ്തുകൊണ്ട് ബാപ്പ പറഞ്ഞു; ‘എന്റെ രണ്ടു പെൺമക്കളെയും ഞാൻ ഇങ്ങോട്ടാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പക്ഷേ, സ്ത്രീധനം കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ നാടിന് ഞാനൊരു പാലം സ്ത്രീധനമായി തരുന്നു.’

മുനവറലി തങ്ങൾ: അതുപോലെ ആ കള്ളിമുണ്ട് ഉടുത്ത സംഭവം. വളരെ രസാണ്.

ഡോ. എം. കെ. മുനീർ: ബാപ്പ അന്ന് മന്ത്രിയാണ്. സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഉമ്മ വിളിച്ചു ചോദിച്ചു. ‘നിങ്ങൾ ഇന്നു കള്ളിമുണ്ടും ഉടുത്താണോ ഓഫിസിൽ പോയത്..?’

അല്ലെന്നു ബാപ്പയുെട മറുപടി. രാവിലെ കഴുകാൻ നോക്കുമ്പോൾ സ്ഥിരം ഉടുക്കുന്ന കള്ളിമുണ്ട് കാണാനില്ല. അതുകൊണ്ടാണ് ഉമ്മ അന്വേഷിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയുെട ഫോൺ. ‘അതേയ്.... നീ നോക്കിക്കൊണ്ടിരിക്കുന്ന കള്ളിമുണ്ട് ഇവിടെ ഉണ്ട് കേട്ടോ. ഞാൻ അതിനു മുകളിലായിരുന്നു മുണ്ട് ഉടുത്തിരിക്കുന്നത്.’ അതായിരുന്നു ബാപ്പ.

പെട്ടെന്നാണ് ആ മനസ്സില്‍ തമാശ വരുന്നത്. ബാപ്പയ്ക്ക് ഒരിക്കൽ പക്ഷാഘാതത്തിന്റെ ലക്ഷണമുണ്ടായി. അന്നു ചികിത്സയ്ക്കു ലണ്ടനിൽ കൊണ്ടുപോയി. ബാപ്പയും ഉമ്മയും തിരിച്ചു വന്ന കാലത്താണ് ‘മണ്ടൻമാർ ലണ്ടനിൽ’ എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയുെട പോസ്റ്റർ കണ്ട ബാപ്പ ഉമ്മയോടു പറഞ്ഞു; ‘ഈ സിനിമാക്കാരുെട ഒരു കാര്യം, നമ്മൾ ലണ്ടനിലേക്ക് പോയതറിഞ്ഞ് അവർ ഉടനെ സിനിമയിറക്കി. കണ്ടില്ലേ.. മണ്ടന്മാർ ലണ്ടനിൽ.....’

മുനവറലി തങ്ങൾ:ഇതൊക്കെ പറയാൻ ഒരു ആർജവം ഉണ്ടായിരിക്കണം. അല്ലേ? ഇന്ന് എത്രപേർക്കുണ്ട് ഇത്?

േഡാ. എം. കെ. മുനീർ: അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നു തോന്നുന്നു. കാരണം ജീവിതം പഠിച്ച നേതാക്കളുടെ മക്കളായി ജനിച്ചതിൽ. കോഴിക്കോട്ടുവച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് എം.ടി. വാസുദേവൻ നായർ ശിഹാബ് തങ്ങളെ ചൂണ്ടിപ്പറഞ്ഞു: ‘‘ഇവിടെ വീഴു ന്ന പല വിഷവിത്തുകളും മുളയ്ക്കാതിരിക്കുന്നത് ഈ മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്. അടയാളപ്പെടുത്തണം നിങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം.’’

panakkadu2

സമൂഹം തങ്ങൾ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനം മുഴുവനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇ ങ്ങനെ ബഹുമാനം കിട്ടാൻ കുറച്ചു പ്രയാസമാണ്. എം.ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകൾ സിതാരയുമായിട്ടായിരുന്നു സൗഹൃദം. എന്റെ സഹപാഠിയായിരുന്നു സിതാര. അവൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. സിതാരയുെട വീട്ടിലെത്തിയാൽ രണ്ടു സന്തോഷമാണ് ഒന്ന് എം. ടിയെ കാണാം. രണ്ട് നല്ല ഭക്ഷണം കഴിക്കാം.

മുനവറലി തങ്ങൾ: ഭക്ഷണ പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബാപ്പയുമായുള്ള പഴയ ചില പ്രമേഹനിയന്ത്രണ ചർച്ചകൾ ഓർമ വരുന്നു. ബാപ്പയും മുനീർ സാഹിബും കടുത്തപ്രമേഹരോഗികളായിരുന്നു. അതുകൊണ്ട് ഇവർ തമ്മിൽ കാണു മ്പോൾ കൂടുതലും സംസാരിച്ചിരുന്നത് രാഷ്ട്രീയമല്ല, രോഗവിവരങ്ങളാണ്. ബാപ്പയ്ക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടാകും ചോദിക്കാന്‍. െെവദ്യം പഠിച്ച ആളായതിനാല്‍ ഇതെല്ലാം പറഞ്ഞു െകാടുക്കാന്‍ മുനീര്‍ തന്നെയായിരുന്നു അനുയോജ്യൻ. പ്രമേഹനിയന്ത്രണത്തിനു രണ്ടു പേർക്കുമുണ്ട് ഇൻസുലിൻ പമ്പ്. അതുകൊണ്ടു ബാപ്പ ഇടയ്ക്കിടയ്ക്ക് പറയും. ‘‘മുനീറേ, നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കണം ഒാൾ കേരള പമ്പ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.’’

േഡാ. എം. െക. മുനീർ: തീർച്ചയായും. അതുമാത്രമല്ല അദ്ദേഹം പറയുന്നത്. ഈ അേസാസിയേഷനില്‍ അംഗസംഖ്യ കുറവായിരിക്കും. പിന്നെ, അധികമോഹമുള്ളവരും കുറവായിരിക്കും. കാരണം, അങ്ങനെ എല്ലാവർക്കും മിസ്ഡ് കോൾ അടിച്ച് അംഗത്വമെടുക്കാനും കഴിയില്ലല്ലോ...?

മുനവറലി തങ്ങൾ: പാണക്കാട് കുടുംബത്തിലേക്ക് രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന പാലം പലപ്പോഴും മുനീർ സാഹിബാണ്. എംടി, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, മറ്റു മതങ്ങളിെല പ്രമുഖര്‍. എത്രയോ പ്രതിഭകൾ. പലരും ചോദിക്കുന്നുണ്ട് രാഷ്ട്രീയവും ആത്മീയതയും തമ്മിൽ എന്താണു ബന്ധമെന്ന്. യഥാർഥത്തിൽ ആത്മീയതയുടെ ഭാഗമാണ് രാഷ്ട്രീയം. രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കണം എന്ന വിശ്വാസക്കാരനാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും അതു മനസ്സിലാക്കണം. കാരണം രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും ജനപക്ഷത്തുനിന്നായിരിക്കണം. അല്ലെങ്കിൽ തിരിച്ചടിക ൾ ഉണ്ടാകും.

േഡാ. എം. കെ. മുനീർ: അതു പലർക്കും മനസ്സിലാകുന്നില്ല. അതാ പ്രശ്നം.

മുനവറലി തങ്ങൾ: ഏതു വിഷയമായാലും അറിയാത്ത മേഖ ലയാണെങ്കിൽ അത് അറിയാനുള്ള കൗതുകം ബാപ്പ സൂക്ഷിച്ചിരുന്നു. പുറത്ത് അധികമാർക്കും അറിയില്ലെങ്കിലും നല്ലൊരു പരിസ്ഥിതിവാദിയായിരുന്നു ഞങ്ങളുടെ ബാപ്പ. ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങൾ. ചെറുപ്പകാലത്ത് ഒരുപാടു ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ബാപ്പ മൂന്നാറിൽ പോകുമായിരുന്നു. അതു കാണാൻ വേണ്ടി മാത്രം. നിറങ്ങൾ അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി സ്നേഹം മാത്രമല്ല കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പാ‍ഠവും ഞങ്ങൾക്കു പകർന്നു തന്നത് ബാപ്പയാണ്.

ഓരോ കാലത്തും പ്രാമുഖ്യമുള്ള ഓരോ സംഗതികളുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ അവഗണിക്കാനാകാത്ത സാന്നിധ്യമല്ലേ?. അതിനു നേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. അതിന്റെ നന്മയെ ഉപയോഗിക്കുക. പ്രധാന പ്രശ്നം പലർക്കും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയില്ല എന്നതാണ്. ആ മീഡിയയില്‍ ഒരു എഡിറ്റർ ഇല്ല. ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിനു മുമ്പ് അവരവർ തന്നെ എഡിറ്റിങ്ങിന് സ്വയം വിധേയരാകുന്നത് നല്ലതായിരിക്കും.

ഡോ. എം. െക. മുനീർ: തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒാേരാ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് നാം വിധേയപ്പെടണം. നമ്മുടെ അടിസ്ഥാനപ്രമാണങ്ങളിൽ മാറ്റം വരുത്താനും പാടില്ല. കാലത്തിന് അനുസരിച്ചുള്ള ഒഴുക്കിലേക്ക് നമ്മൾ പെട്ടില്ലെങ്കിൽ നമ്മൾ കാലത്തിനു പുറത്താകും. മുനവറലി തങ്ങൾ: നമുക്ക് സിനിമയുടെ കാര്യമെടുക്കാം. സിനിമ കാണാൻ പാടില്ലാത്തതാണ് എന്ന് ഇക്കാലത്തു പറയാൻ പറ്റുമോ? കാരണം ഏതിലും എന്തിലും സിനിമയുണ്ട്. െമാബൈൽ ഫോണിൽ ഇപ്പോൾ എല്ലാമുണ്ട്. അത് ഉപയോഗിക്കരുത് എന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ? ടെക്നോളജിയുടെ നന്മകൾ പ്രയോജനപ്പെടുത്തുക. അതാണ് കാര്യം.

panakkadu4

മഗ്‍രിബ് ബാങ്കിന്റെ സമയമായപ്പോൾ നേതാക്കൾ പാണക്കാട് െകാടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തി. വലിയ തങ്ങൾ പാണക്കാട് െെഹദരലി ശിഹാബ് തങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്. എംപിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എംഎല്‍എമാരും അടക്കം ഒരു വലിയ നേതൃനിര. പിന്നെ, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി. ഇനി കുറച്ചുസമയം രാഷ്ട്രീയമില്ല. ൈദവവചനങ്ങൾ മാത്രം. കാരയ്ക്കയും ഫലങ്ങളും േനാമ്പുതുറ വിഭവങ്ങളും മേശപ്പുറത്തു നിരന്നു. സ്നേഹം നിറഞ്ഞ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് എം. കെ. മുനീറും മുനവറലി തങ്ങളും ആ ആൾക്കൂട്ടത്തിൽ ലയിച്ചു. അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ട് അമാൻ അഹമ്മദ് ശിഹാബ്.

േഡാ. എം. കെ. മുനീർ

മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെടയും ആമിനയുമ്മയുടെയും മൂന്നുമക്കളിൽ ഒരാൾ. കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടി പൊതുരംഗത്തേക്കു വന്നു. കോഴിക്കോട് േകാർപറേഷൻ കൗൺസിൽ അംഗമായി രാഷ്ട്രീയജീവിതത്തിനു തുടക്കം. എം. എൽ. എയും മന്ത്രിയുമായി പല തവണ നിയമസഭയിലെത്തി. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ്. രാഷ്ട്രീയത്തിനും മെഡിസിനും പുറമേ ചാനൽ മേധാവി, എഴുത്തുകാരൻ, പ്രസാധകൻ, ചിത്രകാരൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ മുനീർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭാര്യ നഫീസാ വിനീത. മക്കൾ മുഹമ്മദ് മുഫ്‌ലിഫ്, മുഹമ്മദ് മിനാഫ്, ആമിന ഫാത്തിമ മലിഹ.

മുനവറലി ശിഹാബ് തങ്ങൾ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുെടയും ശരീഫാ പാത്തുമ്മയുെടയും മകൻ. പാണക്കാട് എ. എൽ. പി. സ്കൂൾ, വളാഞ്ചേരി മർക്കസ് റസി‍ഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ക്രസന്റ് സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമാണ് മുനവറലി ശിഹാബ് തങ്ങൾ. നവമാധ്യമങ്ങളിലും വളരെ സജീവം. ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് അനുയായികളുണ്ട്. പുരോഗമനകാഴ്ചപ്പാടാണ് മുനവറലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. ഇപ്പോൾ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ താമസം. ഭാര്യ ഹനിയ സഖാഫാ. മൂത്ത മകൻ മുഹമ്മദാലി ശിഹാബ്, രണ്ടാമത്തെ മകൾ ഫാത്തിമ നർഗീസ്, മൂന്നാമത്തെ മകൻ അമാൻ അഹമ്മദ് ശിഹാബ്.

2020 മേയ് 10, ഞായറാഴ്‌ച

കോട്ടാൽ ഉപ്പി സാഹിബ്

*കോട്ടാൽ ഉപ്പി സാഹിബ്
*



ചരിത്രത്തിന്റെ ഘടികാരം 1920.  ലെത്തുമ്പോൾ.  മലബാറിന്റെ രാഷ്ട്രീയ വിഹായസ്സിലേക്ക് രാജാളി പക്ഷിയെ പോലെ ഉയർന്ന്  പൊങ്ങിയ അതികായനായിരുന്നു കോട്ടാൽ ഉപ്പി സാഹിബ് 1891 ൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത കോട്ടയത്ത് മായൻ അധികാരിയായി ജനിച്ച.  ഉപ്പി സാഹിബ്     1920ൽ മദ്രാസ് മുഹമ്മദൻ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ     ഗാന്ധിജിയുടെ ആഹ്വാനം കേട്ട്   നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്ടനായി    'ക്യാമ്പസ് വിട്ടിറങ്ങിയ വിദ്യാർത്ഥിയായിരുന്നു ഉപ്പി' സാഹിബ്   

സമ്പന്ന തറവാട്ടിൽ അംഗമായിരിക്കെ നിയമ നിർമാണ സഭക്കകത്തും പുറത്തും   കുടിയാനു ' വേണ്ടിയും   പട്ടിണി പാവങ്ങൾക്ക്  വേണ്ടിയും ശബ്ദിച്ച ഉപ്പി സാഹിബ് സ്വരാജ് പാർട്ടിയിലൂടെയായിരുന്നു 1923 ൽ     മദ്രാസ് നിയമസഭാ കൗൺസിലിലക്ക്     തിരഞ്ഞെടുക്കപ്പെട്ടത്  1926 ലും വിജയം ആവർത്തിച്ച ഉപ്പി സാഹിബ്    1930 ൽ കേന്ദ്ര . നിയമ നിർമ്മാണ സഭയില്യം അംഗമാവുകയുണ്ടായി 

കേരള മുസ്ലിം മജ്ലിസ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ച 'ഉപ്പി സാഹിബ്     1930 കളുടെ മദ്ധ്യത്തോടെ തന്നെ മുസ്ലിം ലീഗിന്റെ ഹരിത രാഷ്ട്രീയത്തെ പുൽകുകയായിരുന്നു  മദ്രാസ് സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയംഗമായി ഖായിദെ മില്ലത്തിനൊപ്പം പ്രവർത്തിച്ച ഉപ്പി സാഹിബ്    സത്താർ സേട്ട്    അദ്ധ്യക്ഷനായ മലബാർ ജില്ലാ മുസ്ലിം ലീഗ് കമിറ്റിയിൽ ഉപാദ്ധ്യക്ഷനായി  1946 ലും 1952 ലും മദിരാശി നിയമസഭയിൽ മുസ്ലിം ലീഗ് അംഗമായിരുന്നു     1952 ലെ  നിയമസഭാ കക്ഷി നേതാവു കൂടിയായിരുന്നു  'ഉപ്പി സാഹിബ്    സീതി സാഹിബിനെ ലീഡറാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെങ്കിൽ ഉപ്പി സാഹിബ്  നേതാവാകണം എന്നായിരുന്നു സീതി സാഹിബിന്റെ ' താത് പര്യം     മുഖ്യമന്ത്രിയായിരുന്ന രാജാജി ഉപ്പി സാഹിബിന്റെ സാന്നിദ്ധ്യം' മന്ത്രിസഭയിലുണ്ടാവണം  എന്നാഗ്രഹിച്ചെങ്കിലും ഉപ്പി സാഹിബ്    വഴിപ്പെട്ടില്ല എന്നതാണ് സത്യം    1952ൽ തിരൂരിൽ നിന്നു പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനേയായിരുന്നു  അദ്ദേഹം   പരാജയപ്പെടുത്തിയത്

മാപ്പിള ഔട്ട് റേജസ് ആക്ട്   പോലുള്ള കരിനിയമങ്ങൾക്കെതിരിലും ഉപ്പി സാഹിബിന്റെ കരുത്തുറ്റ.  ശബ്ദമുയരുകയുണ്ടായി '       വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും   ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം    കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായും കണ്ണൂർ ജില്ല മുസ്ലിം ലീഗിന്റെ പ്രസിഡന്റായും    പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണം   1972 മെയ് 11 നായിരുന്നു   മുസ്ലിം ലീഗ് സ്ഥാപന കാല നേതാക്കളിൽ പ്രമുഖനും 'പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം


ആ മഹാനുഭാവന്റെ പാരത്രിക ജീവിതം അല്ലാഹു പ്രകാശ പൂരിതമാക്കട്ടെ      എന്ന പ്രാർത്ഥനയോടെ




*മുസ്തഫ മച്ചിനടുക്കം*

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്
കുറിപ്പ്   :ഒന്ന്


✍ കണ്ണൂർ സിറ്റിയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലൂടെ ഉയർന്നു വന്ന നിഷ്കാമിയായ
നേതാവാണ്, സിറ്റിക്കാർ 'ഓ. കെ സാഹിബ്' എന്ന് വിളിക്കുന്ന ഒ കെ മുഹമ്മദ് കുഞ്ഞി
സാഹിബ്. ഞാനും എന്റെ സമകാലീനരും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ഒരു ഒറ്റ മുണ്ടും
നിറങ്ങളിലുള്ളജുബ്ബയും  ഒരു ഷാളും പുതച്ച്, ഒരു തൊപ്പിയും ബുൾഗാനി താടിയുമുള്ള
മൈക്രോ ഫോണിന്റെ സഹായത്തോട് കൂടി സംസാരിക്കുന്ന ഒരു നിഷ്കളങ്കനായ
മനുഷ്യനായിട്ടാണ്

✍ആമഹാനവർകളുടെ നഖ ചി്ത്രം വരക്കാനുള്ളഎളിയ 'ശ്രമത്തിനാണ് ഈയുള്ളവൻ
ഇവിടെ തുനിയുന്നത്. പരമാവധി നീതി പുലർത്താൻ 'ഞാൻ  ശ്രമിക്കാം  



✍ 1905 ഓഗസ്റ്റ് മാസത്തിൽ (മുഹറം 10) ആണ് സിറ്റിയിലെ പുരാതനമായ ' ഓവുന്നകത്ത്
കമ്മുക്കകത്ത് സൈനുഞ്ഞിയുടേയും കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖാദിയും അറക്കൽ
സ്വരൂപത്തിന്റെ  മതകാര്യ.  ഉപദേഷ്ടാവുമായ ഹുസൻ കുട്ടി ഖാളിയുടെയും 
മകനായിട്ടായിരുന്നു ജനനം

✍ വളടര ചെറുപ്പത്തിൽ  തന്നെ പoനത്തിൽ മികവ് പുലർത്തിയ മുഹമ്മദ് കുഞ്ഞി
പഠനേതര കാര്യങ്ങളിലും കേമനായിരുന്നു.

✍ 1919ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ബിട്ടീഷ് സർക്കാറിനെതിരെ    ' തന്റെ ലേഖനങ്ങളിലൂടെയും  
വാക്ചാതുരി ' കൊണ്ടും ഞെട്ടിച്ച പരീക്കുട്ടി മുസ്ിയാരുടെ ലഘുലേഖകൾ വിതരണം ചെയ്തു
കൊണ്ട് പഠനമുപേക്ഷിച്ചു കൊണ്ട് 'ഓ.കെ  പൊതുരംഗത്ത്  കടന്നു വന്നു     ലഘുലേഖ വിതരണം
കണ്ണൂരുൾപെടെ  മലബാറിന്റെ  പല ഭാഗങ്ങളിലും   വ്യാപിപ്പിച്ചു. അങ്ങനെ
പൊന്നാനിയിൽഎത്തിപ്പെട്ട 'ഒ.കെ യെ ്ബിട്ടീഷ് 'പോലീസ്    അറസ്റ്റ് ' ചെയ്തു .  പ്രായം
പരിഗണിച്ച് ഇനി 'ഈ 'ഭാഗത്ത് കണ്ടു പോകരുത്     എന്ന ശാസനനയോടെയും , മേലിൽ 
ആവർത്തിക്കരുതെന്ന താക്കീതോടെ യും  വിട്ടയച്ചു.


കു'റിപ്പ്: രണ്ട്


✍അറസ്റ്റിനു ശേഷം  വിട്ടയച്ച 'ഓ.കെ  നിരന്തരം  സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ  .ഏർപ്പെടുകയും
ഖിലാഫത്ത്  പ്രസ്ഥാനത്തിൽ ' :ആകൃഷ്ടനാവുകയും വിദ്യാർത്ഥികളോടൊപ്പം ചേർന്ന്
സിറ്റിയിലെ   കൊച്ചു യോഗങ്ങളിലെ നിത്യ പ്രാസംഗികനായി മാറി 'ഇംഗ്ലീഷ് ഫ്രഞ്ച് ശക്തികൾ തുർക്കിയെ    പങ്കിട്ടെടുത്തപ്പോൾ.   ലോക ശ്രദ്ധ പിടിച്ച് പറ്റിയ.   പ്രതിഷേധത്തോടൊപ്പം കണ്ണൂർ സിറ്റിയിലും  നടന്ന പ്രതിഷേധ യോഗത്തിൽ ഗംഭീര ശബ്ദത്തിനുടമയായ
ഒ.കെ യുടെ ശബ്ദവും. ഉച്ചത്തിൽ
ഉയർന്നിരുന്നു.


✍ 1921ൽ  സ്വാതന്ത്ര്യ സമരത്തിന്റെ   തീജ്വാല  ഉയരുമ്പോൾ.  ഒ.കെ കോൺഗ്രസ്സ്  പ്രസ്ഥാനത്തിലൂടെയും 'ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും  കണ്ണൂരിൽ ചിരപരിചിതനാവുകയം:
പലരുടെയും   കൂടെ രംഗം കീഴടക്കുകയം ചെയ്തു കഴിഞ്ഞിരുന്നു.  അക്കാലത്തെ കോൺഗ്രസ്സ്   വേദികൾ.   ഒ.കെ യുടെ  ശബ്ദം കൊണ്ട്  'സമ്പന്നമായിരുന്നു

✍ കോൺഗ്രസ്സിന്റെ ഉയർന്ന ' നേതാക്കളാ'ടൊപ്പം.. ചിലവഴിക്കുകയും ''അവരിൽ നിന്നൊക്കെ   അറിവ് നേടാനും  ഒ.കെ.' ശ്രമിച്ചിരുന്നു
മൗലാന ഷൗക്കത്തലി  ബീഗം ഫാത്തിമ ഇസ്രത്ത്   ജഹാൻ എന്നീ കോൺഗ്രസ്സ്  നേതാക്കൾ കണ്ണൂർ സന്ദർരിച്ചനപ്പാൾ, അവരെ തന്റെ സ്വന്തം നാടായ 
സിറ്റിയിൽ കൊണ്ടു. വരാൻ ഓകെ. നടത്തിയ. പ്രവർത്തനം  വിസ്മരിക്കാനാവാത്തതാണ്


✍ 1927 വരെ  കോൺഗ്രസ്സിന്റെ 'എല്ലാ സമ്മേളനങ്ങളിലും  ' കണ്ണൂരിനെ പ്രതിനിധീകരിച്ച് ഓ കെ
പങ്കെടുത്തിരുന്നു.1927 ൽ ഹൈദരാബാദിൽ ചേർന്ന ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ മസ്ലിം
വിരുദ്ധമായ പ്രമേയം മോട്ടിലാൽ നെഹ്രു അവതരിപ്പിച്ചപ്പോൾ രക്തമായി   എതിർത്ത.   ഒ.കെ നാട്ടിൽ തിരിച്ചെത്തിയ.  ഉടനെ
സഹപ്രവർത്തകരുമായി ആലോചിച്ച്     കോൺഗ്രസ്സ്   ബന്ധം   വിഛേദിക്കുകയായിരുന്നു
.
.
കുറിപ്പ്: മൂന്ന്

✍1927 ൽ നകാൺ്ഗസ്സിൽ നിന്നുിം രാജിവെച്ച. ഓ.കെ  സാമുദായിക പ്രസ്ഥാനമുണ്ടാക്കാൻ .   കോയ കുഞ്ഞി.സാഹിബിനോടൊപ്പം ചേർന് പ്രവർത്തിച്ചു
അക്കാലത്ത്  അത് പാഴ് ശ്രമമാണെന്ന ആക്ഷേപവും  വിമർശനവും  സമുദായത്തിനകത്തു നിന്നു തന്നെയുണ്ടായെങ്കിലും പിൽക്കാലത്ത്  അത്  'വിജയ പഥത്തിലെത്തുക തന്നെ ചെയ്തു    ജീവിതോപാധി   തേടി   ഓ.കെ  കുറച്ച്  കാലം   സിലോണിൽ. പ്രവാസ ജീവിതം   നയിച്ചുവെങ്കിലും    പൊതു പ്രവർത്തന തത്പരമായ ' ആ മനസ്സ്  നാട്ടിലെത്താൻ. വെമ്പൽ. കൊണ്ടു
  തിരിച്ചെത്തിയ 'ഓ.കെ. വീണ്ടും 'പൊതു രംഗത്ത്: സജീവമായി
അന്താഷ്ട്ര വിഷയങ്ങളെ സംബന്ധിക്കുന്ന പ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ .  കോൾമയിർ.  കൊള്ളിച്ചു   അക്കാലത്തെ പ്രധാന യോഗം    കോയിക്കാന്റെ സ്കൂളിന് താഴെ.ഫല സ്ഥീനെതിരിൽ നടന്ന. പ്രതിഷേധ യോഗമാണ്       ' കണ്ണൂരിലെ   പ്രധാന.  പ്രാസംഗികരായ .ഒ. ഹമീദ്  സാഹിബ് ,പട്ടുവം മുസ്തഫ സാഹിബ്   എന്നിവും  ആയോഗത്തിൽ പ്രസംഗിച്ചിരുന്നു

ഇതിനിടയിൽ. ദീനുൽ ഇസ്ലാം സഭയുടേയും   
മുസ്ലിം ജമാഅത്തിന്റേയും .. പ്രവർത്തകരൊക്കെ  ഭാഗമാക്കായി ്
✍ 1936ൽ 'ഒ.കെ . മുസ്ലിം  ലീഗിലേക്ക് 'കടന്നു വന്നു.  അന്ന് 'എല്ലാവരാലും വെറുക്കപ്പെട്ട്  'ശോഷിച്ച്   നിന്ന  മുസ്ലിം ലീഗ് ' പ്രസ്ഥാനത്തിൻെറ ' ഉയർച്ചക്ക്  വേണ്ടി  കർമ്മ നിരതനായി

കുറിപ്പ്: നാല്

മുസ്ലിം ലിഗലേക്ക് കടന്ന് വന്ന *ഒ.കെ* ത്യാഗനിർഭരമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. പലപ്പോഴും വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ നടന്നും, ചില സ്ഥലങ്ങളിൽ ജലഗതാഗതം ഉപയോഗിച്ചും, ചില ഗ്രാമ പ്രദേശത്തേക് വേനിന്റെ മുകളിൽ കയറിയൊകെ യാത്ര ചെയ്തുമൊക്കെയായിരിന്നു യാത്ര ചെയ്തിരുന്നത്. വായനാട്ടിലുള്ള ചില സ യോഗങ്ങളിൽ അട്ട കടിയേറ്റ് രക്തമൊലിക്കുന്ന കാലുക്കളുമായി *ഒ.കെ*
പ്രസംഗിച്ചിട്ടുണ്ടായിരിന്നു.
സംഘടന യോഗങ്ങൾ പലപ്പോഴും അതാത് പ്രദേശത്തെ പ്രമാണിമാരുടെ വീടുകളിലായിരിന്നു നടത്താറുള്ളത്ത്. അന്നത്തെ ലീഗിന്റെ മുഖ്യ ശത്രുവായിരിന്ന കോൺഗ്രസ് ഇത്തരം യോഗങ്ങൾ നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരിന്നു.
അങ്ങിനെ മലബാറിലെ ഒരു പ്രദേശത്ത് യോഗം ചേരാൻ തിരുമാനിച്ചു.അന്ന് *ഒ .കെ* യോടപ്പം *എ.കെ കാദർകുഞ്ഞി സാഹിബ്, സി.പി. മമ്മു കേയി* തുടങ്ങിയ നേതാക്കളുമുണ്ടാ
യിരിന്നു ളുഹർ നമസ്ക്കാരത്തിൻ ശേഷമാണ് സമയം നിശ്ചയിച്ചത്. എന്നാൽ പതിവ് പോലെ യോഗം പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ എതിരാളിക്കൾ താൽകാലികമായി വിജയിച്ചു.പക്ഷെ സമർത്ഥനായ മമ്മു കേയി സാഹിബിന്റെ ബുദ്ധിയിലൊരു ആശയമുദിച്ചു. അത് ഇങ്ങിനെയായിരിന്
നു.
അസ്ർ നമസ്കാരത്തിനുള്ള ബാങ്ക് *ഒ.കെ* വിളിക്കണമെന്നതായിരിന്നു അത്. ആ ദൗത്യം എറ്റെടുത്ത് ബാങ്ക് വിളിച്ചു. പതിവില്ലാത്ത മാധുരമായ ശബ്ദത്തിലുള്ള ബാങ്കോലി കേട്ട് ആശ്ചര്യപെട്ട് നമസ്ക്കാരത്തിൻ പതിവിൽ കവിഞ്ഞ് ആളുക്കൾ എത്തി. നമസ്കാരത്തിൻ ശേഷം *ഒ.കെ* എഴുന്നേറ്റ് നിന്ന് നമ്മൾ വന്നതിന്റെ ആവശ്യക്ത അറിയിച്ചു. തുടർന്ന് മുൻ നിശ്ചയിച്ച അതേ വീട്ടിൽ തന്നെ യോഗം ചേരുകയും ചെയ്യ്തു.
രാഷ്ട്രിയ പ്രവർത്തനവുമായി യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാള വണ്ടിയിലും ,കട തിണ്ണയിലും, ഉന്ത് വണ്ടിയിലുമൊക്കെ കിടന്നുറങ്ങേണ്ടി
വന്ന അനുഭവവും *ഒ.കെ* യുടെ ജിവിതത്തിൽ പലവെട്ടമുണ്ടായിട്ടുണ്ട്.

കുറിപ്പ് അഞ്ച് 


മുസ്ലിം ലീഗിന്റെ അഖിനലന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന.  പ്രധാന യോഗങ്ങൾ അറക്കൽ
കോമ്പൗണ്ടിനകത്ത്  ഒ.കെ സംഘടിപ്പിച്ചിരുന്നു. ബം ഗാൾ സിിംഹം   ഫസലുൽഹഖ്, വീർപൂർ
രാജാവ് തുടങ്ങിയവർ പങ്കെടുക്കുന്ന യാഗങ്ങൾ വളടര പ്രശസ്തിയാർജ്ജിച്ചതുമാണ്.
✍മുസ്ലിം  ലീഗിന്റെ അഖിലേന്ത്യ  ജനറൽ  സെക്രട്ടറിയും പാകിസ്ഥാന്റെ  പ്രഥമ
്പധാനമന്ത്രിയുമായിരുന്ന നവാബ് 'സാദാ' ലിയാഖത്ത് അലീ ഖാൻ, മുസ്ലിംലീഗ് നാഷണൽ
ഗാർഡ് തലവൻ നവാബ് സ്വാദിഖ്അലീ ഖാൻ, ബലൂച്ചി നേതാവ് ഖാസിിം മുഹമ്മദ്ഈസ, 
മഹമൂോബാദ് രാജാവ് തുടങ്ങിയ നനതാക്കളെ   അറക്കൽ കോമ്പൗണ്ടിൽ ഒരുമിച്ച്
അണിനിരത്തിയ യോഗത്തിന്റെ   മുഖ്യ സംഘാടകൻ ഒ.കെ  തന്നെയായിരുന്നു  
മുഹമ്മേലി ജിന്ന മലബാർ സന്ദർരിച്ചനപ്പാൾ കണ്ണൂരിലും  ഓ. .കെ.യുടെ നേതൃത്വത്തിൽ യോഗം
സിംഘെിപ്പിച്ചിരുടന്നങ്കിലുിം ജിന്ന സാഹിബിനു ദേഹാസ്വാസ്ഥ്യം സിംഭവിച്ചതിനാൽ
ഉപ്രക്ഷിക്കടപ്പടുകയായിരുന്നു  
✍ 1936ൽ കേന്ദ്ര  നിയമ നിർമ്മാണ സഭയിനലക്ക് നടന്ന തിരടഞ്ഞെുപ്പിൽ മലബാർ, തെക്കൻ 
കർണ്ണാടക, നീലഗിരി നിയോജക മണ്ഡലെിടല മുസ്ിിം ലീഗിന്ടെസ്ഥാനാർത്ഥിയായി സത്താർ 
സേഠ് മത്സരിച്ചപ്പോൾ മുഖ്യതിരടഞ്ഞെുപ്പ് പ്രചാരകൻ  ഒ.കെ ആയിരുന്നു.       കുറിപ്പ്   അഞ്ച്
✍ മുഹമ്മേലി ജിന്ന സാഹിബ് മുസ്ലിം  ലീഗിന്റെ   നേതൃസ്ഥാനം ഏറ്റെടുത്തതിന്   ശേഷം ഒ.കെ ..
മലബാർ മേഖലകളിൽ മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ചു . എങ്കിലും വടക്കേ മലബാർ
തന്നെയായിരുന്നുഓക്കെ  യുടെ '   പ്രധാന. പ്രവർത്തന. മേഖല ' അഡ്വ: ഇ കെ മൊയ്തു സാഹിബ്, 
അഡ്വ: വി ഖാലിദ് സാഹിബ്, കേയി  സാഹിബ്എന്നീ നനതാക്കളും  ഒ.കെ. യോടൊപ്പം ഉണ്ടായിരുന്നു. അന്നത്തെ   പല.  യോഗങ്ങളിലും  'അദ്ധ്യക്ഷ' സ്ഥാനം ഹംസകോയമ്മ 'തങ്ങൾക്കായിരുന്നു


ഒ .കെ എന്ന മുഹമ്മദ് കുഞ്ഞി സാഹിബ്*
_________________________
കുറിപ്: ആറ്
1946 കണ്ണുർ മുൻസിപ്പൽ കൗൺസിൽ അംഗമായ *ഒ.കെ* 1986 വരെ അത് നിലർത്തിയിരിന്നു. 1962ൽ ചികത്സാർത്ഥം മദിരാശിയിൽ പോകേണ്ടി വന്നതിനാൽ ആ തവണ തിരഞ്ഞെടുപ്പിൽ ഒഴികെ.1957ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്ന് *ഒ.കെ* നിയമ സഭയിലേക്ക് മത്സരിചെങ്കിലും *സ: സി.എച്ച്. കാണാരനോട്* പരാജയപ്പെട്ടു.
നിരന്തരമായ പ്രസംഗം അദ്ദ്ദേഹത്തെ ഒരു അർബുദ്ധ രോഗിയാക്കി മാറ്റി. 1962 Sept ൽ അദ്ദ്ദേഹം മദിരാശിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാവുക്കയും കണoനാളം എടുത്തു കളയുകയും ചെയ്തു. ആറ് മാസത്തിൻ ശേഷം ചികിത്സ കഴിഞ്ഞ് വന്ന *ഒ.കെ* വീണ്ടും യന്ത്ര സഹായത്തോടെ മുസ്ലിം ലീഗിന്റെ പ്രസംഗ വേദിക്കളിൽ തിളങ്ങി.അസാമാന്യ ശബ്ദത്തിൽ പ്രസംഗിച്ചിരിന്ന *ഒ.കെ* യുടെ പുതിയ രീതിയെ ജനം പെട്ടന്ന് തന്നെ അംഗിക്കരിക്കുന്നുണ്ടായി.
അകാലത്ത് അറക്കൽ കോബൗണ്ടിൽ *ഒ.കെ* പ്രസംഗിക്കുമ്പോൾ ചേക്കുക്കാന്റെ കുന്ന് എന്നറയപെട്ടിരിന്ന തായതെരു കുന്ന് വരെ കേൾക്കുമായിരിന്നുവെന്ന് അനുഭവസ്ഥർ സാക്ഷിയപെടുത്തുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോക്കുമ്പോൾ തന്നെ *ഒ.കെ* ഒരുപാട് സാമ്പത്തിക ക്ലേശമനുഭവിച്ചി
ട്ടുണ്ടായിരിന്നു. തനിക് ലഭിച്ച കുടുമ്പ സ്വത്തുക്കൾ വിറ്റ് പാർട്ടി പ്രവർത്തനത്തിൻ ചിലവഴിച്ചിരിന്നു. കണ്ണൂർ സിറ്റിയിൽ തന്നെ അദ്ദ്ദേഹത്തിനും സഹോദരിക്കും കൂടി കിട്ടിയ കട മുറികൾ വിറ്റുണ്ടായിരിന്നു. സഹോദരി ചോദിച്ചപ്പോൾ അത് വിറ്റ് പോയി എന്ന് പറയേണ്ടി വന്ന അവസ്ഥ പോലും അദ്ദ്ദേഹത്തിൻ ഉണ്ടായിട്ടുണ്ട്.
പിൽക്കാലത്ത് *ഒ.കെ* യുടെ ' ആത്മാർത്ഥവും, നിസ്വാർത്ഥ്വവുമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞത്ത് *സയ്യിദ് അബ്ദുറഹിമാൻ ബാഫകി തങ്ങൾ, സി.എച്ച്* മുതലായവറായിരിന്നു. ശസ്ത്രക്രിയക്ക് വേണ്ടി *ഒ.കെ* മദിരാശിയിലേക്ക് യാത്ര തിരിക്കുന്ന സന്ദർഭത്തിൽ *ബാഫകി തങ്ങളുടെ* ഒരു പ്രസ്ഥാവന ചന്ദ്രിക പത്രത്തിൽ വന്നിരിന്നു. അത് ഇങ്ങിനെയായിരിന്നു. *മുസ്ലിം ലീഗിന്റെ നെടും തൂണുകളിൽ ഒരാളായ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ് ഒരു ശസ്ത്ര ക്രിയക്ക് വേണ്ടി മദിരാശിയിലേക്ക് പോക്കുകയാണ്. അദ്ദ്ദേഹം സുഖം പ്രാപിച്ച് നമ്മോടൊപ്പം പങ്ക് ചേരാൻ സർവ്വശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.*
അതു പോലെ തന്നെ *ഒ.കെ* മദിരാശിയിൽ പോകുമ്പോൾ റെയിൽവെ സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടിച്ച് കുടി സമാശ്വസിപ്പിച്ചിരിന്നു. ആശുപത്രിവാസ കാലത്ത് *എം.കെ ഹാജി സാഹിബും, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും* പലവട്ടം അശ്വാസ വാക്കുമായി എത്തിയിരിന്നു. രണ്ടര മാസകാലത്തെ ആശുപത്രിവാസത്തിൻ ശേഷം കണ്ണുരിൽ തിരിച്ചെത്തിയ *ഒ.കെ* വീണ്ടും മുസ്ലിം ലീഗ് വേദികളിൽ സജീവമായി.




കുറിപ്പ്  7


 ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും .പ്രസ്ഥാനത്തിനും  വേണ്ടി ഹോമിച്ച.  അദ്ദേഹത്തെ  എന്നും   സ്മരിക്കടപ്പടേണ്ടതാണ്. മുനിസിപ്പൽ കൗൺസിലർഎന്ന നിലയിലുിം
അദ്ദേഹം നടത്തിയ.   സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് ശാരീരികാസ്വസ്ഥതകൾ പോലും 
കണക്കിടലെുക്കാതെ മുസ്ലിം ലീഗിന്റെ   വേദികളിൽ 'ഒ.കെ യെന്ന.  പ്രസംഗ കലയിലെ   കുലപതി എന്നും 'നിറ സാന്നിദ്ധ്യമായിരുന്നു 

.
✍ മുസ്ിിം ലീഗിന്റെ ്പതിസന്ധിഘട്ടങ്ങളിലെല്ലാം മുസ്ലിം ലീഗ് നേതാക്കൾ.  ഓ.കെ യുടെ
ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബ്   ഏത് വേദിയിലും    ഓ.കെ യുണ്ടെങ്കിൽ ആദ്യം  പ്രസംഗിക്കാൻ. അവസരം. നൽകി കൊണ്ട്   അദ്ദേഹത്തെ ആദരിച്ചിരുന്നു മെഹബൂബെ മില്ലത്ത് '
ഇ്ബാഹിിം സുലൈമാൻ  സേഠ്, ഗുലാിം മഹമൂദ് ബനാത്ത് വാല എന്നി നേതാക്കളും   ഓ.കെ യെ  ഏറെ  ആദരിച്ചിരുന്നു
. ഓ.കെ.യുമായിട്ടുള്ളസി.എച്ചിന്റെ    ബന്ധം ഒരുഅനുഭവസ്ഥൻ
സാക്ഷ്യപ്പെടുത്തിയത്   ഇങ്ങിനെ👇
✍ഓകെ യും ഞാനുിം ഒരു ദിവസം  സി.എച്ചിനെ കാണാൻഅദ്ദേഹത്തിന്റെ നടക്കാവിലുള്ള
വീട്ടിൽ. എത്തുന്നത്  ' ഉച്ചയ്ക്കായിരുന്നു. അവിടെയെത്തിയപ്പോൾ.   സി.എച്ച് ഉച്ച
മയക്കെത്തിലായിരുന്നു. ഞങ്ങൾ കാത്തിരിക്കാൻ തിരുമാനിച്ചു. കുറച്ച്   കഴിഞ്ഞ്
അനേഹമുണർന്ന് വരുമ്പോൾ. ഓ.കെ    കാത്തിരിക്കുന്നതായിരിന്നു കണ്ടത്. നേരെ ... വന്ന്    ഓ.കെ  എപ്പോൾ
വന്നുവെന്ന് 'അന്വേഷിക്കുകയും   ഒ.കെ കാത്തിരിക്കേണ്ടി വന്നതിൽ.  ക്ഷമ ചോദിക്കുകയും 
അദ്ദേഹത്തിന്റെ  സന്തത സഹചാരിയായ ബാവുവിനോട്  ഈമനുഷ്യൻ.  ഏത് പാതിരാത്രി
വന്നാലും     ഞാൻ എത്ര തിരക്കിലായാലും    അപ്പോൾ. തടന്നഎന്നെ  അറിയിക്കണമെന്ന്
നിർദേശിരിക്കുകയും ചെയ്തു.
✍ മുസ്ിിം ലീഗിന്റെ ത്യാഗിവര്യനായ ഒ.കെ സാഹിബ്, കുടുംബക്കാരുടെ ബലീക്കാക്ക, 
സിറ്റികാരുടെ ഒ.കെ മമ്മുഞ്ഞി തങ്ങൾ രണ്ട് പെൺമക്കളുടെയും    ഒരു മകന്റേയും   പിതാവ്, 
1992 ടമയ് 13നു കണ്ണൂർ ജിലലയിടല തളിപ്പറമ്പിലെ മകളുടെ വസതിയിൽ ടവച്ച് മരണമെഞ്ഞു.
✍അദ്ദേഹത്തിന്റെ  ത്യാഗ നിർഭരമായ പ്രവർത്തനങൾ.  പഴയ കാല. ലീഗ്   പ്രവർത്തകർ. 
ഇന്നും   അനുസ്മരിക്കുന്നു. എന്നാൽ വരും കാല തലമുറക്ക് അദ്ദേഹത്തെ മനസിലാക്കാനും അറിയുവാനും   
 സൗധങ്ങളൊ ന്നുമില്ലെങ്കിലും  എന്തെങ്കിലുമൊരു  സ്മാരകം പോലും  ഇല്ലാതെ പോയതിൽ സങ്കടമെങ്കിലു മില്ലാതെ   പോയത്   വലിയഅപാകതയായി തടന്ന നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തെ  മാതൃകയാക്കാൻ
പുതു തലമുെക്കു സാധിക്കടട്ട.









 (എനിക്ക് ഒ .കെ യെ കുറിച്ചുള്ള  വിവരങ്ങൾ തന്നു   എന്നെ    നിരന്തരം പ്രോത്സാഹിപ്പിക്കുകയും
ചെയ്ത.   ഞാൻ ഇതുവരെ   നേരിൽ  കാണാത്ത.  എന്റെ സുഹൃത്തും   ഒ.കെ യുടെ  അനന്തരവനുമായ.  പ്രിയപ്പെട്ട.   ഒ.കെ.  സമദ്കാക്ക്   എന്റെ നന്ദിയും   കടപ്പാടും അറിയിക്കുന്നു)



സാഹിദ് പള്ളിവളപ്പിൽ

ഒ.കെ. മുഹമ്മദ്‌ കുഞ്ഞി സാഹിബിനെ കുറിച്ചുള്ള ' തിരച്ചിലുകൾക്കിടയിൽ ' എഫ് ബി യിൽ കണ്ടെത്തിയ ' നല്ലൊരു കുറിപ്പാണ്   ഇവിടെ പങ്കുവെച്ചത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ പോലുമില്ലാതിരുന്ന.  സാഹിദ് പള്ളി വളപ്പിൽ. എന്ന കുറിപ്പ് കാരനെ പരിചയപ്പെടാനായി  വാട്ട്സ പ്പിൽ തേടിപിടിച്ചപ്പോഴാണ്  ഒ.കെ.യെ കുറിച്ച് വസ്തു നിഷ്ടമായും  ഹൃദ്യമായും എഴുതിയ ഒ.കെ യുടെ നാട്ടുകാരന്റെ 'രാഷ്ട്രീയം  എന്റെയും  ഒ.കെ. യുടെയും ഹരിത രാഷ്ട്രീയത്തിന്റെ നേർ വിപരീത 'ദിശയിൽ ചരിക്കുന്ന   ചെങ്കൊടി വാഹകനാണെന്ന്  എന്തായാലും  ആ സുഹൃത്തിനോടുള്ള എല്ലാ കടപ്പാടും നന്ദിയും ഇവിടെ കുറിക്കുകയാണ്'

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ട്രാൻസ്ലേറ്റർ ജനറൽ ഓഫ് ഇന്ത്യ

1961. ഏപ്രിൽ 17.   അന്നായിരുന്നു     കെ.എം.    സീതി സാഹിബ്     കേരളത്തിന്റെ ' '   നിയമസഭാ  സ്പീക്കറായിരിക്കെ   ഈ. ലോകത്തോട്   വിട പറയുന്നത്

സർ സയ്യിദിന്റെ   ചിന്തയിൽ നിന്നും   ആവേശം  കൊള്ളുകയും ' ഗാന്ധിജിയുടെ   ആഹ്വാനം  കേട്ട്   ക്യാമ്പസിൽ. നിന്നും  'ദേശീയ. സ്വാതന്ത്ര്യ സമര മുഖത്തേക്ക്...'' എടുത്ത് 'ചാടുകയും    'നിയമ വിദ്യാർത്ഥിയായിരിക്കെ     ഗൗരി ശങ്കർ മിശ്രയുടെ പരിഭാഷകനായി    കോളേജിനകത്തും പുറത്തും    ചർച്ചാ വിഷയമാവുകയം     

ഏറെ  താമസിയാതെ  ഗാന്ധിജിയുടെ ' പരിഭാഷകനായി     ഇംഗ്ലീഷ്   കവിതക്ക്  പോലും ഭാഷാന്തരം ചമച്ച്    സദസ്സിനേയും ഗാന്ധിജിയേയും   കയ്യിലെടുക്കുകയും   ചെയ്ത.   പരിഭാഷകൻ.  എസ്  എൻ ഡി പി യുടെ   സമ്മേളനത്തിനെത്തിയ. കെ. എൽ.  ഗൗബയുടെ '   ഒന്നേകാൽ മണിക്കൂർ. നീണ്ട പ്രഭാഷണം   തീരും  വരെ കാത്ത് 'നിന്ന്    ഒരു മണിക്കൂർ കൊണ്ട്  അദ്ദേഹത്തിന്റെ  പ്രഭാഷണം  മനസ്സിൽ. ഒപ്പിയെടുത്ത്      വള്ളി പള്ളി തെറ്റാതെ   മലയാളി മനസ്സിൽ.  കോപ്പി പേസ്റ്റ്   ചെയ്ത്   'അത്ഭുത. പരതന്ത്രനാക്കുകയും ' ചെയ്ത കെ.എം  സീതി സാഹിബ്      1929 ലെ  ലാഹോർ. എ.ഐ സി. സി സമ്മേളനത്തിലേക്ക്     കേരളത്തിൽ നിന്നും  പോയ. പ്രതിനിധികളിൽ. ഒരാളായിരുന്നു

 1940  ഏപ്രിൽ 29 മലബാർ. ജില്ലാ മുസ്ലിം ലീഗ്  സമ്മേളനം  കോഴികോട്   നടക്കുകയാണ്     ബംഗാൾ. പ്രധാനമന്ത്രിയായിരുന്ന. ഷേർ എ  ബംഗാൾ ഫസലുൽ ഹഖ്   പ്രസംഗിക്കാൻ.  എഴുന്നേൽക്കുന്നു   തൊട്ടടുത്ത്    കെ.എം  സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ    ജനസഹസ്രങ്ങൾ.  ആവേശത്തോടെ  കര ലോഷം മുഴക്കി    അവർക്കറിയാമായിരുന്നു പരിഭാഷകനായി  സീതി സാഹിബുണ്ടെങ്കിൽ. പ്രസംഗം  മനസ്സിലാക്കാൻ. ഞങ്ങൾക്ക്  പ്രയാസമുണ്ടാവില്ലെന്ന്


പ്രസംഗം  തുടങ്ങി  പത്ത്  മിനിട്ട്  കഴിഞ്ഞ് ഫസലുൽ ഹഖ്     പരിഭാഷകനെ    നോക്കി  അദ്ദേഹം ഒന്നുമറിയാത്ത പോലെ
ജനങ്ങളെ  നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു   തന്നെ ശ്രദ്ധിക്കുന്നേയില്ല.   താങ്കൾ. പ്രസംഗം  തുടർന്നോളൂ      പരിഭാഷകൻ മിടുക്കനാണെന്ന്   വേദിയിലുണ്ടായിരുന്ന.  സത്താർ സേട്ട് സാഹിബ്    ആശ്വസിപ്പിച്ചെങ്കിലും   അദ്ദേഹം  പിന്നെയും കുറെ പ്രാവശ്യം   പരിഭാഷകന് വേണ്ടി പ്രസംഗം നിർത്തി  കാത്തു നിന്നു   പക്ഷെ സീതി സാഹിബിന്  കുലുക്കമില്ലായിരുന്നു   ഫസലുൽ. ഹഖ്    അസ്വസ്ഥനായിരുന്നു    തന്റെ  മണിക്കൂറിലധികം  നീണ്ട പ്രസംഗം  ഈ. കുറിയ മനുഷ്യൻ. എങ്ങിനെ   ജനങ്ങളെ  തെര്യപ്പെടുത്തും എന്നതായിരുന്നു   ആധി        അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച.  ശേഷം    സീതി സാഹിബ്   പരിഭാഷ. ആരംഭിക്കുമ്പോഴേക്കും    മഗ്രിബ്   ബാങ്ക്  മുഴങ്ങി       യോഗ നടപടികൾ. നമസ്കാര ശേഷം  പുനരാരംഭിക്കുമെന്ന. അറിയിപ്പോടെ    എല്ലാവരും  പളളിയിലേക്ക്  പോയി    നിസ്ക്കാരം  കഴിഞ്ഞ് തിരിച്ച്  വന്ന. സീതി സാഹിബ്   പരിഭാഷ തുടങ്ങി     ഫസലുൽ ഹഖിന്റെ ഓരോ വാചകങ്ങളും   വിടാതെ  തർജ്ജമ. ചെയ്തു   എന്നു മാത്രമല്ല. ഓരോ സമയത്തേയും  അദ്ദേഹത്തിന്റെ   ശരീര ഭാഷ പോലും  വിട്ടു പോകാതെ   കയ്യുയർത്തേണ്ടിടത്ത് ഉയർത്തിയും   അംഗുലീ ചലനങ്ങൾ പോലും    അപ്പടി   പകർത്തി  പ്രസംഗം  അവസാനിപ്പിച്ചപ്പോൾ.  നിeക്കാത്ത.  ഹർഷാരവങ്ങെൾ. ക്കിടയിൽ.  ഫസലുൽ ഹഖും ആവേശഭരിതനായി    സീതി സാഹിബിനെ  ചേർത്ത്  നിർത്തി   ജനങ്ങളോടായി പ്രഖ്യാപിച്ചു     ഇതാണ്.  . *കാൽ നൂറ്റാണ്ട്  കാലത്തെ  പൊതു ജീവിതത്തിൽ*  *ഞാൻ കണ്ട* *ട്രാൻസ്ലേറ്റർ*.    *ജനറൽ ഓഫ്  ഇന്ത്യ* കേവലം  പരിഭാഷകൻ മാത്രമായിരുന്നില്ല അദ്ദേഹം    സർ സയിദിന്റെയും മൗലാന. മുഹമ്മദലിയടേയും  കേരളീയ പതിപ്പായി   വിദ്യാഭ്യാസ. സാമൂഹ്യ 'രാഷ്ടീയ.  മണ്ഡലത്തിൽ 'നവോത്ഥാനത്തിന്റെ   വിത്തു. പാകിയ മഹാ വിപ്ലവ'കാരിയായിരുന്നു അദ്ദേഹം   

തിരു കൊച്ചിയിലും മദിരാശിയിലും  കേരള നിയമസഭയിലും .. അംഗമായിരുന്ന അദേഹം    അവകാശ പോരാട്ടങ്ങൾക്കും  ശബ്ദമുയർത്തിയ   നേതാവായിരുന്നു

വിഭജനാനന്തര ഇന്ത്യയിൽ  മസ്ലിം ലീഗിനെ ' ഗർഭാവസ്ഥയിൽ തന്നെ    ഭ്രൂണ ഹത്യ നടത്താൻ ശ്രമിച്ച സുഹ്രവർദിയുടെ  മോഹങ്ങളെ   തല്ലിക്കെടുത്തി     ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്     ജന്മം നൽകാനും  അതുവഴി അഭിമാനകരമായ. അസ്ഥിത്വവുമായി  ഉയർന്നു നിൽക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതിൽ. ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിനൊപ്പം   ചേർത്ത് വെക്കേണ്ട നാമമാണ്  സീതി സാഹിബിന്റേത്


ബാഫഖി തങ്ങൾ പ്രസിഡൻറായ സംസ്ഥാന മുസ്ലിം ലീഗിന്റെ   നയരൂപീകരണങ്ങളും കർമ്മ പദ്ധതികളും    ആവിഷ്കരിച്ചത്  സീതി സാഹിബ് ആയിരുന്നു'

കേരളത്തിലെ ഫാറൂഖ് കോളേജ് ഉൾപ്പടെ ഉയർന്നു വന്ന. മത ഭൗതിക.   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം   സംസ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ 'ചിന്തയും വിയർപ്പും മുറ്റി നിൽക്കുന്നത് കാണാൻ.   സാധിക്കും
"വെള്ളത്തിൽ മുങ്ങി കിടക്കുന്ന.  തലമുഴുവൻ പുറത്ത് കാണിക്കാത്ത.   മുതലകളെ പോലെ   തനിനിറം മുഴുവൻ  പുറത്ത് കാണിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്നും   വിമോചന' സമരകാലത്ത്  അദ്ദേഹം പറഞ്ഞത് വിമർശകരുടെ  മുഖം വികൃതമായി കാണുന്ന   ഭരണാധികാരികളുടെ കോവിഡീയൻ   കാലത്തും"    പ്രസക്തമാവുകയാണ്






*മുസ്തഫ മച്ചിനടുക്കം*

2020 ഏപ്രിൽ 15, ബുധനാഴ്‌ച

കോവിഡ് കാല വായനാനുഭവങ്ങൾ

*കോവിഡ് കാലത്തെ വായനാനുഭവം*



 മുസ്ലിം ലീഗ്   രാഷട്രീയത്തിൽ.  അവിസ്മരണീയ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും  ഉപ്പി സാഹിബിനെ കുറിച്ച്  അധികമാരും  എഴുതിയിട്ടില്ലെന്ന്  തോന്നുന്നു     ഈ. ലോക്ക് ഡൗൺ കാലത്ത്   ചില. വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ    കടന്നു പോവുമ്പോൾ. കയ്യിൽ തടഞ്ഞ പുസ്തകങ്ങൾ. തേടിയ  വള്ളി കാലിൽ ചുറ്റിയ പോലെയുള. അനുഭവമായിരുന്നു  മർഹൂം  കെ.പി കുഞ്ഞി മൂസ. സാഹിബിന്റെ കോഴിക്കോട് ഗ്രേയ്സ്  ബുക്ക്  പുറത്തിറക്കിയ  ബി.. പോക്കർ സാഹിബ് ,ഉപ്പി സാഹിബ്  തുടങ്ങിയവരെ കുറിച്ചെഴുതിയ. പുസ്തകങ്ങൾ. വളരെ ഉപകാരപ്രദവും  കൗതുകവും നിറഞ്ഞതായി എന്നു 'പറയാതെ വയ്യ 
  പോക്കർ സാഹിബിന്റേയും 'ഉപ്പി സാഹിബിന്റെയും  'ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന. നിരവധി  കാര്യങ്ങളാണ്   കൊച്ചു കുതികൾക്കുള്ളിൽ.   ഇക്കഴിഞ്ഞ വർഷം നമ്മോട് വിട പറഞ്ഞ കെ.പി  കുഞ്ഞിമൂസ എന്ന. ചരിത്ര പുരുഷൻ. ഒതുക്കി വെച്ചിരിക്കുന്നത്  

'ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിക്കാനിറങ്ങിയ പോക്കർ സാഹിബിനെ ശയ്ത്താന്റെ ഭാഷ പഠിക്കാൻ പോകുന്നവനെന്ന. നിലയിൽ.   അസ്പൃശ്യതയോടെ  നോക്കിക്കണ്ട.  സമുദായാംഗങ്ങൾ'   മറുപുറത്ത്      നെരിയാണിക്ക് മീതെ മുണ്ടുടുത്ത്  തലയിൽ മാപ്പി തൊപ്പിയും  ധരിച്ച് വരുന്ന. പോക്കറ്റിന.  പരിഹാസത്തോടെ നോക്കുകയും  മൊട്ടതലയയിൽ. പേന കൊണ്ടും മറ്റും   കോറിയിടുകയും  ഉപദ്രവിക്കുകയും ചെയ്യുന്ന.  സഹപാഠികൾ.    അവഹേളനങ്ങളെ  അവഗണിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ പോക്കർ സാഹിബ്  പിന്നീട്   മലബാറിലെ ' രണ്ടാമത്തെ മുസ്ലിം അഭിഭാഷകനും   അഞ്ചാമത്തെ ബിരുദ്ധ ധാരിയുമായി  മാറുകയും   ഭരണഘടനാ നിർമ്മാണ സഭയിലും  ലോക്സഭയിലും ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി     ശബ്ദിക്കുകയം ചെയ്ത പോരാളിയായി മാറുകയുമായിരുന്നു

ഉത്തര മലബാറിലെ  കോട്ടാൽ എന്ന. പ്രസിദ്ധമായ.  തറവാട്ടിലെ ഉപ്പി സാഹിണ്   വായനക്കു വേണ്ടി കാണിച്ചിരുന്ന. താൽപര്യവും  മാതൃഭൂമി പത്രത്തിന്റെ    പിറവിക്ക്  തും      വേണ്ടിയുള്ള.  ആലോചനയിൽ വരെ  ഭാഗവാക്കായിരുന്നു  എന്നത്യം .  പുതിയ അറിവുകളാണ്    സമ്മാനിച്ചത്      മദിരാശി അസംബ്ലിയിയിൽ. കുടിയാന്മാർക്ക് വേണ്ടി വാദിച്ച.  ഉപ്പി സാഹിണി നോട്: 'ചെയറിൽ. നിന്ന്   താങ്കൾ ജന്മി കുടുംബത്തിലെ  ല്ലേയെന്ന. ചോദ്യമുയർന്നപ്പോൾ.  എന്നെ അസ്ലംബിയിലേക്ക് വിജയിപ്പിച്ച്  വിട്ടത്    തിരൂർ മണ്ഡലത്തിലെ ജനങ്ങളാണെന്നും   തറവാട്ടിന്റെ  പ്രതിനിധിയായല്ല ഞാനിവിടെയെത്തിയതെന്നും  മറുപടി പറഞ്ഞ ഉപ്പി സാഹിബിനെ  ചരിത്ര വിദ്യാർത്ഥികൾ. ഏറെ പഠിക്കേണ്ടിയിരിക്കുന്നു

മദിരാശിയുടെ ഭാഗമായിരുന്ന. കാസറഗോഡ്  ഉൾകൊള്ളുന്ന തെക്കൻ കാനറ ജില്ലയിൽ. മുസ്ലിം ലീഗിന്റെ പിറവിക്കും വളർച്ചയ്ക്കും  ഉപ്പി സാഹിബിന്റെ  സേവനങ്ങൾ. വിവരിക്കുന്നിടത്ത്   മർഹും മാഹിൻ ഷം നാട് സാഹിബും അനുസ്മരിക്കപ്പെടുന്നുണ്ട്        1938 ൽ കെ.എം  സീതി സാഹിബിന്റെ അദ്ധ്യക്ഷതയിൽ. ചേർന്ന യോഗം  കാസറഗോഡ് ടൗണിൽ മുസ്ലിം ലീഗ്   കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന്    ടി ഉബൈദ് സാഹിബിനെ ' ഉദ്ധരിച്ച് കൊണ്ട്  ലേഖകൻ. വിശദീകരിക്കുന്നുണ്ട്  

കാസറഗോഡ്  നഗരത്തിൽ. നിന്ന്    രണ്ട് നാഴിക മാത്രം ദൂര മുണ്ടായിരുന്ന.  അക്കാലങ്ങളിൽ തന്നെ   സാംസ്കാരികമായം വിദ്യാഭ്യാസ പരമായും ഉയർന്ന. നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ചെമ്മനാട്      ഇവിടുത്തെ പ്രശസ്തമായ.  ശംനാട്  കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലർത്തുകയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു
 മർഹും  ഹമീദലി ശംനാട് സാഹിബിന്റെ പിതൃസഹോദരനായിരുന്ന:   മതപണ്ഡിതനും മദിരാശിനിയമസഭാംഗവുമായിരുന്ന.  അറബി ശംനാടുമായുള്ള ബന്ധം മറ്റ്  സഹോദരങ്ങളോടും ആ കുംടുംബത്തോടും  കൂടുതൽ. സൗഹൃദം  പുലർത്താനും   അവരെയൊക്കെ  മുസ്ലിം ലീഗിലേക്ക്  ആകർശിക്കാനും   ഉപ്പി സാഹിബിന്   സാധിച്ചു

ഒന്നാമത്തേയും  രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും   1936 മുതൽപത്ത് വർഷക്കാലം  മൂന്നാമത്തേയും  നാലാമത്തേയും   മദി രാശി  നിയമസഭാ കൗൺസിലിലും  നിയമസഭയിലും  അംഗമായ ഖാൻ ബഹദൂർ മഹമൂദ്  ശംനാട്   ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായി മാറിയിരുന്നു

മലബാറിനോട്  ചേർന്ന്  നിന്ന് കൊണ്ടായിരുന്നു  തെക്കൻ കർണ്ണാടക മത രാഷട്രീയ വിജ്ഞാന രംഗങ്ങളിലെല്ലാം   പ്രവർത്തിച്ചിരുന്നത്
 1941. ൽ മദിരാശിയിൽ ചേർന്ന 'അഖിലേന്ത്യ മുസ്ലിം ലീഗ് സമ്മേളനത്തിൽ തെക്കൻ കാനറയിൽ നിന്നും നിരവധി ആളുകൾ. ' പങ്കെടുത്തിരുന്നതായും  പുസ്തകം  രേഖപ്പെടുത്തുന്നു സിലോണിലെ 'സാഹിറ കോളേജ് 'ലക്ഷറർ. ആയിരുന്ന അബ്ദുൾ കാദർ ശംനാടും ,പോലീസ്  സബ് ഇൻസ്പെക്ടറായിരുന്ന. മാഹിൻ ശംനാടും  അറബി ഷംനാടിന്റെ സഹോദരന്മാരായിരുന്നു     തെക്കൻ കാനറ ജില്ലയിൽ. മെട്രിക്കുലേഷൻ. പാസ്സായ. മാഹിൻ ശംനാട്    സബ് ഇൻസ്പെക്ടറായി  പല ജില്ലകളിലും  സേവനം ചെയ്തിരുന്ന കാലത്ത്   നിരവധി ക്രിമിനലുകളെ  പിടി കൂടി നാട്ടിൽ 'സമാധാനം  ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു   1911 ൽ ഡൽഹി ഡർബാറിൽ.   വെച്ച്   അദ്ദേഹത്തിന്റെ  'സേവനം മുൻ നിൽത്തി ജോർജ്ജ് അഞ്ചാമൻ പോലീസ് മെഡൽ നൽകി  ആദരിച്ചിരുന്നു:     1929 ൽ മംഗലാപുരത്തെ സാമുദായിക കലാപം അമർച്ച ചെയ്തതിൽ സുപ്രധാന പങ്കു വഹിച്ച  മാഹിൻ ശംനാടിനെ  ജില്ലാ 'ജഡ്ജിയുടെ വിധിന്യായത്തിൽ. അനുമോദിക്കുന്ന. സംഭവവുമുണ്ടായി   1939 ൽ. സർവ്വീസിൽ നിന്നും: വിരമിച്ച ( രാജിവെച്ച്   രാഷ്ട്രീയത്തിൽ സജീവമായാണെന്നും 'കാണുന്നുണ്ട്) 'ശേഷമാണ്  മാഹിൻ ശംനാട് മുസ്ലിം ലീഗിൽ സജീവമാകുന്നത്      1940. ൽ.  ഉപ്പി സാഹിബ് മുൻ കൈയ്യെടുത്ത്  തെക്കൻ കാനറ ജില്ല മുസ്ലിം ലീഗ്    സമ്മേളനം  വിളിച്ച്  കൂട്ടുകയും    പ്രഥമ ജില്ലാ പ്രസിഡൻറായി  മാഹിൻ ശംനാട് സാഹിബ്   തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു

ലിയാഖത്ത് അലി ഖാന്റെയും    ഖാസി മുഹമ്മദ് ഈസയുടെയും  ദക്ഷിണേന്ത്യൻ. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസറഗോഡും മംഗലാപുരത്തു മായി നടന്ന. നിരവധി  സമ്മേളനങ്ങളിൽ കെ.എം സീതി സാഹിബു ,ഉപ്പി സാഹിബും എച്ച് എച്ച് ശംനാടുമൊക്കെ  പങ്കെടുക്കുകയുണ്ടായി 

മംഗലാപുരം, ബണ്ട്വാൾ ,കുമ്പള ,കാസറഗോഡ് ,ചെമ്മനാട് ,കോട്ടിക്കുളം ,പള്ളിക്കര ,കാഞ്ഞങ്ങാട് ,നീലേശ്വരം ,തൃക്കരിപ്പൂർ  മുസ്ലിം ലീഗിന്റെ ആവേശകരമായ പ്രകടനങ്ങൾ നടന്നിരുന്നതായും ഉബൈദ് സാഹിബിനെ ഇദ്ധരിച്ച് കൊണ്ട്    കുഞ്ഞിമൂസ സാഹിബ്  വിവരിക്കുന്നുണ്ട്

വായനാനന്തരമുള്ള ചില സംശയ നിവാരണത്തിനു 'വേണ്ടിയുള്ള അന്വേഷണങ്ങളിൽ.    ചെമ്മനാട് ജുമാ മസജിദ് ഖബർസ്ഥാനിൽ അന്തിയുറങ്ങുന്ന.  മാഹിൻ ശംനാട് സാഹിബ്    സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിൽ.  മദിരാശി അസംബ്ലിയിൽ  1946 ൽ നടന്ന തിരഞ്ഞെടുപ്പിൽ.    28 മുഹമ്മദിയ (മുസ്ലിം) സംവരണ മണ്ഡലങ്ങളിലും വിജയിച്ച.    മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു   മാഹിൻ ശംനാട് സാഹിബെന്ന്   മനസ്സിലാക്കാൻ. സാധിച്ചു       തെക്കൻ കാനറ ജില്ലയിൽ പെട്ട.  കാസറഗോഡ് സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്ന   ശംനാട് സാഹിബിന്     അന്ന്  എതിരില്ലായിരുന്നു   

ഖായിദെ  മില്ലത്ത്  ആയിരുന്നു അന്ന് കക്ഷി നേതാവ്   പോക്കർ സാഹിബ് മദിരാശി നിയമസഭയിലെത്തിയതും ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിമിത്തമായതും  ഇതേ തിരഞ്ഞെടുപ്പിലൂടെയായിരുന്നു

ഇന്ത്യൻ സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി  1952 ൽ കാസറഗോഡ്  വീണ്ടും മത്സരിച്ചെങ്കിലും  പ്രമുഖ കോൺഗ്രസ്സ് നേതാവ്  എം.എസ്  മൊഗ്രാലിനോട്   പരാജയപ്പെടുകയായിരുന്നു  1957 ഏപ്രിൽ അഞ്ചിനായിരുന്നു മാഹിൻ ശംനാട്  സാഹിബിന്റെ 'നിര്യാണം

കെ.പി  കുഞ്ഞിമൂസ

 കഴിഞ്ഞ വർഷം  ഏപ്രിൽ 14 ന്   സന്ധ്യ മറഞ്ഞ ശേഷമാണ്  കെ.പി കുഞ്ഞിമൂസ. ചരിത്രത്തിന്റെ ഭാഗമാവുന്നത്       ആയിരക്കണക്കിന്     അനുസ്മരണ കുറിപ്പുകൾ.   എഴുതിയിട്ടുള്ള.  കെ.പി  കുഞ്ഞി മൂസയുടെ  അഭാവം    അക്ഷരാർത്ഥത്തിൽ നികത്തപ്പെടാത്ത. നഷ്ടങ്ങളാണ്       ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമകാലിക നായിരുന്ന.  കെ പി ,ഇ അഹമ്മദിന്റെ  ഉറ്റ സുഹൃത്തും സഹപ്രവർത്തനും  എം.എസ്. എഫിന്റെ  സംസ്ഥാന. പ്രസിഡൻറുമായിരുന്നു
അക്കാലത്ത്     കേരളത്തിലെ ക്യാമ്പസുകളിൽ. മുദാ വാക്യം      വർഷം പത്ത് കഴിഞ്ഞോട്ടെ    കുഞ്ഞിമൂസ നാട് ഭരിക്കും ഉമ്മൻ ചാണ്ടി വീട്ടിലിരിക്കും   എന്നുമായിരുന്നു   എന്നാൽ.  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  സമകാലികരും മന്ത്രിമാരും' നേതാക്കളുമായി 'വിരാജിക്കുമ്പോൾ.  എഴുത്തിന്റെ  ലോകത്തും പത്രപ്രവർത്തകനായും  അവരുടെയൊക്കെ  ജീവചരിത്രമെഴുതിയം   ചരിത്രത്തിലിടം  നൽകുകയായിരുന്നു കെ.പി കുഞ്ഞിമൂസ


. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍  കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രനായി1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. 
 വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു.  ഉത്തരദേശത്തിന്റെ  കോളമിസ്റ്റായിരുന്ന.  അദ്ദേഹം   കാസറഗോഡിനും ചിരപരിചിതനായ സ്വന്തക്കാരനായിരുന്നു'   





മുസ്തഫ മച്ചിനടുക്കം
9746383101