ഈ ബ്ലോഗ് തിരയൂ

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ട്രാൻസ്ലേറ്റർ ജനറൽ ഓഫ് ഇന്ത്യ

1961. ഏപ്രിൽ 17.   അന്നായിരുന്നു     കെ.എം.    സീതി സാഹിബ്     കേരളത്തിന്റെ ' '   നിയമസഭാ  സ്പീക്കറായിരിക്കെ   ഈ. ലോകത്തോട്   വിട പറയുന്നത്

സർ സയ്യിദിന്റെ   ചിന്തയിൽ നിന്നും   ആവേശം  കൊള്ളുകയും ' ഗാന്ധിജിയുടെ   ആഹ്വാനം  കേട്ട്   ക്യാമ്പസിൽ. നിന്നും  'ദേശീയ. സ്വാതന്ത്ര്യ സമര മുഖത്തേക്ക്...'' എടുത്ത് 'ചാടുകയും    'നിയമ വിദ്യാർത്ഥിയായിരിക്കെ     ഗൗരി ശങ്കർ മിശ്രയുടെ പരിഭാഷകനായി    കോളേജിനകത്തും പുറത്തും    ചർച്ചാ വിഷയമാവുകയം     

ഏറെ  താമസിയാതെ  ഗാന്ധിജിയുടെ ' പരിഭാഷകനായി     ഇംഗ്ലീഷ്   കവിതക്ക്  പോലും ഭാഷാന്തരം ചമച്ച്    സദസ്സിനേയും ഗാന്ധിജിയേയും   കയ്യിലെടുക്കുകയും   ചെയ്ത.   പരിഭാഷകൻ.  എസ്  എൻ ഡി പി യുടെ   സമ്മേളനത്തിനെത്തിയ. കെ. എൽ.  ഗൗബയുടെ '   ഒന്നേകാൽ മണിക്കൂർ. നീണ്ട പ്രഭാഷണം   തീരും  വരെ കാത്ത് 'നിന്ന്    ഒരു മണിക്കൂർ കൊണ്ട്  അദ്ദേഹത്തിന്റെ  പ്രഭാഷണം  മനസ്സിൽ. ഒപ്പിയെടുത്ത്      വള്ളി പള്ളി തെറ്റാതെ   മലയാളി മനസ്സിൽ.  കോപ്പി പേസ്റ്റ്   ചെയ്ത്   'അത്ഭുത. പരതന്ത്രനാക്കുകയും ' ചെയ്ത കെ.എം  സീതി സാഹിബ്      1929 ലെ  ലാഹോർ. എ.ഐ സി. സി സമ്മേളനത്തിലേക്ക്     കേരളത്തിൽ നിന്നും  പോയ. പ്രതിനിധികളിൽ. ഒരാളായിരുന്നു

 1940  ഏപ്രിൽ 29 മലബാർ. ജില്ലാ മുസ്ലിം ലീഗ്  സമ്മേളനം  കോഴികോട്   നടക്കുകയാണ്     ബംഗാൾ. പ്രധാനമന്ത്രിയായിരുന്ന. ഷേർ എ  ബംഗാൾ ഫസലുൽ ഹഖ്   പ്രസംഗിക്കാൻ.  എഴുന്നേൽക്കുന്നു   തൊട്ടടുത്ത്    കെ.എം  സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ    ജനസഹസ്രങ്ങൾ.  ആവേശത്തോടെ  കര ലോഷം മുഴക്കി    അവർക്കറിയാമായിരുന്നു പരിഭാഷകനായി  സീതി സാഹിബുണ്ടെങ്കിൽ. പ്രസംഗം  മനസ്സിലാക്കാൻ. ഞങ്ങൾക്ക്  പ്രയാസമുണ്ടാവില്ലെന്ന്


പ്രസംഗം  തുടങ്ങി  പത്ത്  മിനിട്ട്  കഴിഞ്ഞ് ഫസലുൽ ഹഖ്     പരിഭാഷകനെ    നോക്കി  അദ്ദേഹം ഒന്നുമറിയാത്ത പോലെ
ജനങ്ങളെ  നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു   തന്നെ ശ്രദ്ധിക്കുന്നേയില്ല.   താങ്കൾ. പ്രസംഗം  തുടർന്നോളൂ      പരിഭാഷകൻ മിടുക്കനാണെന്ന്   വേദിയിലുണ്ടായിരുന്ന.  സത്താർ സേട്ട് സാഹിബ്    ആശ്വസിപ്പിച്ചെങ്കിലും   അദ്ദേഹം  പിന്നെയും കുറെ പ്രാവശ്യം   പരിഭാഷകന് വേണ്ടി പ്രസംഗം നിർത്തി  കാത്തു നിന്നു   പക്ഷെ സീതി സാഹിബിന്  കുലുക്കമില്ലായിരുന്നു   ഫസലുൽ. ഹഖ്    അസ്വസ്ഥനായിരുന്നു    തന്റെ  മണിക്കൂറിലധികം  നീണ്ട പ്രസംഗം  ഈ. കുറിയ മനുഷ്യൻ. എങ്ങിനെ   ജനങ്ങളെ  തെര്യപ്പെടുത്തും എന്നതായിരുന്നു   ആധി        അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച.  ശേഷം    സീതി സാഹിബ്   പരിഭാഷ. ആരംഭിക്കുമ്പോഴേക്കും    മഗ്രിബ്   ബാങ്ക്  മുഴങ്ങി       യോഗ നടപടികൾ. നമസ്കാര ശേഷം  പുനരാരംഭിക്കുമെന്ന. അറിയിപ്പോടെ    എല്ലാവരും  പളളിയിലേക്ക്  പോയി    നിസ്ക്കാരം  കഴിഞ്ഞ് തിരിച്ച്  വന്ന. സീതി സാഹിബ്   പരിഭാഷ തുടങ്ങി     ഫസലുൽ ഹഖിന്റെ ഓരോ വാചകങ്ങളും   വിടാതെ  തർജ്ജമ. ചെയ്തു   എന്നു മാത്രമല്ല. ഓരോ സമയത്തേയും  അദ്ദേഹത്തിന്റെ   ശരീര ഭാഷ പോലും  വിട്ടു പോകാതെ   കയ്യുയർത്തേണ്ടിടത്ത് ഉയർത്തിയും   അംഗുലീ ചലനങ്ങൾ പോലും    അപ്പടി   പകർത്തി  പ്രസംഗം  അവസാനിപ്പിച്ചപ്പോൾ.  നിeക്കാത്ത.  ഹർഷാരവങ്ങെൾ. ക്കിടയിൽ.  ഫസലുൽ ഹഖും ആവേശഭരിതനായി    സീതി സാഹിബിനെ  ചേർത്ത്  നിർത്തി   ജനങ്ങളോടായി പ്രഖ്യാപിച്ചു     ഇതാണ്.  . *കാൽ നൂറ്റാണ്ട്  കാലത്തെ  പൊതു ജീവിതത്തിൽ*  *ഞാൻ കണ്ട* *ട്രാൻസ്ലേറ്റർ*.    *ജനറൽ ഓഫ്  ഇന്ത്യ* കേവലം  പരിഭാഷകൻ മാത്രമായിരുന്നില്ല അദ്ദേഹം    സർ സയിദിന്റെയും മൗലാന. മുഹമ്മദലിയടേയും  കേരളീയ പതിപ്പായി   വിദ്യാഭ്യാസ. സാമൂഹ്യ 'രാഷ്ടീയ.  മണ്ഡലത്തിൽ 'നവോത്ഥാനത്തിന്റെ   വിത്തു. പാകിയ മഹാ വിപ്ലവ'കാരിയായിരുന്നു അദ്ദേഹം   

തിരു കൊച്ചിയിലും മദിരാശിയിലും  കേരള നിയമസഭയിലും .. അംഗമായിരുന്ന അദേഹം    അവകാശ പോരാട്ടങ്ങൾക്കും  ശബ്ദമുയർത്തിയ   നേതാവായിരുന്നു

വിഭജനാനന്തര ഇന്ത്യയിൽ  മസ്ലിം ലീഗിനെ ' ഗർഭാവസ്ഥയിൽ തന്നെ    ഭ്രൂണ ഹത്യ നടത്താൻ ശ്രമിച്ച സുഹ്രവർദിയുടെ  മോഹങ്ങളെ   തല്ലിക്കെടുത്തി     ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്     ജന്മം നൽകാനും  അതുവഴി അഭിമാനകരമായ. അസ്ഥിത്വവുമായി  ഉയർന്നു നിൽക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതിൽ. ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിനൊപ്പം   ചേർത്ത് വെക്കേണ്ട നാമമാണ്  സീതി സാഹിബിന്റേത്


ബാഫഖി തങ്ങൾ പ്രസിഡൻറായ സംസ്ഥാന മുസ്ലിം ലീഗിന്റെ   നയരൂപീകരണങ്ങളും കർമ്മ പദ്ധതികളും    ആവിഷ്കരിച്ചത്  സീതി സാഹിബ് ആയിരുന്നു'

കേരളത്തിലെ ഫാറൂഖ് കോളേജ് ഉൾപ്പടെ ഉയർന്നു വന്ന. മത ഭൗതിക.   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം   സംസ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ 'ചിന്തയും വിയർപ്പും മുറ്റി നിൽക്കുന്നത് കാണാൻ.   സാധിക്കും
"വെള്ളത്തിൽ മുങ്ങി കിടക്കുന്ന.  തലമുഴുവൻ പുറത്ത് കാണിക്കാത്ത.   മുതലകളെ പോലെ   തനിനിറം മുഴുവൻ  പുറത്ത് കാണിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്നും   വിമോചന' സമരകാലത്ത്  അദ്ദേഹം പറഞ്ഞത് വിമർശകരുടെ  മുഖം വികൃതമായി കാണുന്ന   ഭരണാധികാരികളുടെ കോവിഡീയൻ   കാലത്തും"    പ്രസക്തമാവുകയാണ്






*മുസ്തഫ മച്ചിനടുക്കം*

2020 ഏപ്രിൽ 15, ബുധനാഴ്‌ച

കോവിഡ് കാല വായനാനുഭവങ്ങൾ

*കോവിഡ് കാലത്തെ വായനാനുഭവം*



 മുസ്ലിം ലീഗ്   രാഷട്രീയത്തിൽ.  അവിസ്മരണീയ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും  ഉപ്പി സാഹിബിനെ കുറിച്ച്  അധികമാരും  എഴുതിയിട്ടില്ലെന്ന്  തോന്നുന്നു     ഈ. ലോക്ക് ഡൗൺ കാലത്ത്   ചില. വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ    കടന്നു പോവുമ്പോൾ. കയ്യിൽ തടഞ്ഞ പുസ്തകങ്ങൾ. തേടിയ  വള്ളി കാലിൽ ചുറ്റിയ പോലെയുള. അനുഭവമായിരുന്നു  മർഹൂം  കെ.പി കുഞ്ഞി മൂസ. സാഹിബിന്റെ കോഴിക്കോട് ഗ്രേയ്സ്  ബുക്ക്  പുറത്തിറക്കിയ  ബി.. പോക്കർ സാഹിബ് ,ഉപ്പി സാഹിബ്  തുടങ്ങിയവരെ കുറിച്ചെഴുതിയ. പുസ്തകങ്ങൾ. വളരെ ഉപകാരപ്രദവും  കൗതുകവും നിറഞ്ഞതായി എന്നു 'പറയാതെ വയ്യ 
  പോക്കർ സാഹിബിന്റേയും 'ഉപ്പി സാഹിബിന്റെയും  'ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന. നിരവധി  കാര്യങ്ങളാണ്   കൊച്ചു കുതികൾക്കുള്ളിൽ.   ഇക്കഴിഞ്ഞ വർഷം നമ്മോട് വിട പറഞ്ഞ കെ.പി  കുഞ്ഞിമൂസ എന്ന. ചരിത്ര പുരുഷൻ. ഒതുക്കി വെച്ചിരിക്കുന്നത്  

'ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിക്കാനിറങ്ങിയ പോക്കർ സാഹിബിനെ ശയ്ത്താന്റെ ഭാഷ പഠിക്കാൻ പോകുന്നവനെന്ന. നിലയിൽ.   അസ്പൃശ്യതയോടെ  നോക്കിക്കണ്ട.  സമുദായാംഗങ്ങൾ'   മറുപുറത്ത്      നെരിയാണിക്ക് മീതെ മുണ്ടുടുത്ത്  തലയിൽ മാപ്പി തൊപ്പിയും  ധരിച്ച് വരുന്ന. പോക്കറ്റിന.  പരിഹാസത്തോടെ നോക്കുകയും  മൊട്ടതലയയിൽ. പേന കൊണ്ടും മറ്റും   കോറിയിടുകയും  ഉപദ്രവിക്കുകയും ചെയ്യുന്ന.  സഹപാഠികൾ.    അവഹേളനങ്ങളെ  അവഗണിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ പോക്കർ സാഹിബ്  പിന്നീട്   മലബാറിലെ ' രണ്ടാമത്തെ മുസ്ലിം അഭിഭാഷകനും   അഞ്ചാമത്തെ ബിരുദ്ധ ധാരിയുമായി  മാറുകയും   ഭരണഘടനാ നിർമ്മാണ സഭയിലും  ലോക്സഭയിലും ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി     ശബ്ദിക്കുകയം ചെയ്ത പോരാളിയായി മാറുകയുമായിരുന്നു

ഉത്തര മലബാറിലെ  കോട്ടാൽ എന്ന. പ്രസിദ്ധമായ.  തറവാട്ടിലെ ഉപ്പി സാഹിണ്   വായനക്കു വേണ്ടി കാണിച്ചിരുന്ന. താൽപര്യവും  മാതൃഭൂമി പത്രത്തിന്റെ    പിറവിക്ക്  തും      വേണ്ടിയുള്ള.  ആലോചനയിൽ വരെ  ഭാഗവാക്കായിരുന്നു  എന്നത്യം .  പുതിയ അറിവുകളാണ്    സമ്മാനിച്ചത്      മദിരാശി അസംബ്ലിയിയിൽ. കുടിയാന്മാർക്ക് വേണ്ടി വാദിച്ച.  ഉപ്പി സാഹിണി നോട്: 'ചെയറിൽ. നിന്ന്   താങ്കൾ ജന്മി കുടുംബത്തിലെ  ല്ലേയെന്ന. ചോദ്യമുയർന്നപ്പോൾ.  എന്നെ അസ്ലംബിയിലേക്ക് വിജയിപ്പിച്ച്  വിട്ടത്    തിരൂർ മണ്ഡലത്തിലെ ജനങ്ങളാണെന്നും   തറവാട്ടിന്റെ  പ്രതിനിധിയായല്ല ഞാനിവിടെയെത്തിയതെന്നും  മറുപടി പറഞ്ഞ ഉപ്പി സാഹിബിനെ  ചരിത്ര വിദ്യാർത്ഥികൾ. ഏറെ പഠിക്കേണ്ടിയിരിക്കുന്നു

മദിരാശിയുടെ ഭാഗമായിരുന്ന. കാസറഗോഡ്  ഉൾകൊള്ളുന്ന തെക്കൻ കാനറ ജില്ലയിൽ. മുസ്ലിം ലീഗിന്റെ പിറവിക്കും വളർച്ചയ്ക്കും  ഉപ്പി സാഹിബിന്റെ  സേവനങ്ങൾ. വിവരിക്കുന്നിടത്ത്   മർഹും മാഹിൻ ഷം നാട് സാഹിബും അനുസ്മരിക്കപ്പെടുന്നുണ്ട്        1938 ൽ കെ.എം  സീതി സാഹിബിന്റെ അദ്ധ്യക്ഷതയിൽ. ചേർന്ന യോഗം  കാസറഗോഡ് ടൗണിൽ മുസ്ലിം ലീഗ്   കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന്    ടി ഉബൈദ് സാഹിബിനെ ' ഉദ്ധരിച്ച് കൊണ്ട്  ലേഖകൻ. വിശദീകരിക്കുന്നുണ്ട്  

കാസറഗോഡ്  നഗരത്തിൽ. നിന്ന്    രണ്ട് നാഴിക മാത്രം ദൂര മുണ്ടായിരുന്ന.  അക്കാലങ്ങളിൽ തന്നെ   സാംസ്കാരികമായം വിദ്യാഭ്യാസ പരമായും ഉയർന്ന. നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ചെമ്മനാട്      ഇവിടുത്തെ പ്രശസ്തമായ.  ശംനാട്  കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലർത്തുകയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു
 മർഹും  ഹമീദലി ശംനാട് സാഹിബിന്റെ പിതൃസഹോദരനായിരുന്ന:   മതപണ്ഡിതനും മദിരാശിനിയമസഭാംഗവുമായിരുന്ന.  അറബി ശംനാടുമായുള്ള ബന്ധം മറ്റ്  സഹോദരങ്ങളോടും ആ കുംടുംബത്തോടും  കൂടുതൽ. സൗഹൃദം  പുലർത്താനും   അവരെയൊക്കെ  മുസ്ലിം ലീഗിലേക്ക്  ആകർശിക്കാനും   ഉപ്പി സാഹിബിന്   സാധിച്ചു

ഒന്നാമത്തേയും  രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും   1936 മുതൽപത്ത് വർഷക്കാലം  മൂന്നാമത്തേയും  നാലാമത്തേയും   മദി രാശി  നിയമസഭാ കൗൺസിലിലും  നിയമസഭയിലും  അംഗമായ ഖാൻ ബഹദൂർ മഹമൂദ്  ശംനാട്   ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായി മാറിയിരുന്നു

മലബാറിനോട്  ചേർന്ന്  നിന്ന് കൊണ്ടായിരുന്നു  തെക്കൻ കർണ്ണാടക മത രാഷട്രീയ വിജ്ഞാന രംഗങ്ങളിലെല്ലാം   പ്രവർത്തിച്ചിരുന്നത്
 1941. ൽ മദിരാശിയിൽ ചേർന്ന 'അഖിലേന്ത്യ മുസ്ലിം ലീഗ് സമ്മേളനത്തിൽ തെക്കൻ കാനറയിൽ നിന്നും നിരവധി ആളുകൾ. ' പങ്കെടുത്തിരുന്നതായും  പുസ്തകം  രേഖപ്പെടുത്തുന്നു സിലോണിലെ 'സാഹിറ കോളേജ് 'ലക്ഷറർ. ആയിരുന്ന അബ്ദുൾ കാദർ ശംനാടും ,പോലീസ്  സബ് ഇൻസ്പെക്ടറായിരുന്ന. മാഹിൻ ശംനാടും  അറബി ഷംനാടിന്റെ സഹോദരന്മാരായിരുന്നു     തെക്കൻ കാനറ ജില്ലയിൽ. മെട്രിക്കുലേഷൻ. പാസ്സായ. മാഹിൻ ശംനാട്    സബ് ഇൻസ്പെക്ടറായി  പല ജില്ലകളിലും  സേവനം ചെയ്തിരുന്ന കാലത്ത്   നിരവധി ക്രിമിനലുകളെ  പിടി കൂടി നാട്ടിൽ 'സമാധാനം  ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു   1911 ൽ ഡൽഹി ഡർബാറിൽ.   വെച്ച്   അദ്ദേഹത്തിന്റെ  'സേവനം മുൻ നിൽത്തി ജോർജ്ജ് അഞ്ചാമൻ പോലീസ് മെഡൽ നൽകി  ആദരിച്ചിരുന്നു:     1929 ൽ മംഗലാപുരത്തെ സാമുദായിക കലാപം അമർച്ച ചെയ്തതിൽ സുപ്രധാന പങ്കു വഹിച്ച  മാഹിൻ ശംനാടിനെ  ജില്ലാ 'ജഡ്ജിയുടെ വിധിന്യായത്തിൽ. അനുമോദിക്കുന്ന. സംഭവവുമുണ്ടായി   1939 ൽ. സർവ്വീസിൽ നിന്നും: വിരമിച്ച ( രാജിവെച്ച്   രാഷ്ട്രീയത്തിൽ സജീവമായാണെന്നും 'കാണുന്നുണ്ട്) 'ശേഷമാണ്  മാഹിൻ ശംനാട് മുസ്ലിം ലീഗിൽ സജീവമാകുന്നത്      1940. ൽ.  ഉപ്പി സാഹിബ് മുൻ കൈയ്യെടുത്ത്  തെക്കൻ കാനറ ജില്ല മുസ്ലിം ലീഗ്    സമ്മേളനം  വിളിച്ച്  കൂട്ടുകയും    പ്രഥമ ജില്ലാ പ്രസിഡൻറായി  മാഹിൻ ശംനാട് സാഹിബ്   തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു

ലിയാഖത്ത് അലി ഖാന്റെയും    ഖാസി മുഹമ്മദ് ഈസയുടെയും  ദക്ഷിണേന്ത്യൻ. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസറഗോഡും മംഗലാപുരത്തു മായി നടന്ന. നിരവധി  സമ്മേളനങ്ങളിൽ കെ.എം സീതി സാഹിബു ,ഉപ്പി സാഹിബും എച്ച് എച്ച് ശംനാടുമൊക്കെ  പങ്കെടുക്കുകയുണ്ടായി 

മംഗലാപുരം, ബണ്ട്വാൾ ,കുമ്പള ,കാസറഗോഡ് ,ചെമ്മനാട് ,കോട്ടിക്കുളം ,പള്ളിക്കര ,കാഞ്ഞങ്ങാട് ,നീലേശ്വരം ,തൃക്കരിപ്പൂർ  മുസ്ലിം ലീഗിന്റെ ആവേശകരമായ പ്രകടനങ്ങൾ നടന്നിരുന്നതായും ഉബൈദ് സാഹിബിനെ ഇദ്ധരിച്ച് കൊണ്ട്    കുഞ്ഞിമൂസ സാഹിബ്  വിവരിക്കുന്നുണ്ട്

വായനാനന്തരമുള്ള ചില സംശയ നിവാരണത്തിനു 'വേണ്ടിയുള്ള അന്വേഷണങ്ങളിൽ.    ചെമ്മനാട് ജുമാ മസജിദ് ഖബർസ്ഥാനിൽ അന്തിയുറങ്ങുന്ന.  മാഹിൻ ശംനാട് സാഹിബ്    സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിൽ.  മദിരാശി അസംബ്ലിയിൽ  1946 ൽ നടന്ന തിരഞ്ഞെടുപ്പിൽ.    28 മുഹമ്മദിയ (മുസ്ലിം) സംവരണ മണ്ഡലങ്ങളിലും വിജയിച്ച.    മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു   മാഹിൻ ശംനാട് സാഹിബെന്ന്   മനസ്സിലാക്കാൻ. സാധിച്ചു       തെക്കൻ കാനറ ജില്ലയിൽ പെട്ട.  കാസറഗോഡ് സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്ന   ശംനാട് സാഹിബിന്     അന്ന്  എതിരില്ലായിരുന്നു   

ഖായിദെ  മില്ലത്ത്  ആയിരുന്നു അന്ന് കക്ഷി നേതാവ്   പോക്കർ സാഹിബ് മദിരാശി നിയമസഭയിലെത്തിയതും ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിമിത്തമായതും  ഇതേ തിരഞ്ഞെടുപ്പിലൂടെയായിരുന്നു

ഇന്ത്യൻ സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി  1952 ൽ കാസറഗോഡ്  വീണ്ടും മത്സരിച്ചെങ്കിലും  പ്രമുഖ കോൺഗ്രസ്സ് നേതാവ്  എം.എസ്  മൊഗ്രാലിനോട്   പരാജയപ്പെടുകയായിരുന്നു  1957 ഏപ്രിൽ അഞ്ചിനായിരുന്നു മാഹിൻ ശംനാട്  സാഹിബിന്റെ 'നിര്യാണം

കെ.പി  കുഞ്ഞിമൂസ

 കഴിഞ്ഞ വർഷം  ഏപ്രിൽ 14 ന്   സന്ധ്യ മറഞ്ഞ ശേഷമാണ്  കെ.പി കുഞ്ഞിമൂസ. ചരിത്രത്തിന്റെ ഭാഗമാവുന്നത്       ആയിരക്കണക്കിന്     അനുസ്മരണ കുറിപ്പുകൾ.   എഴുതിയിട്ടുള്ള.  കെ.പി  കുഞ്ഞി മൂസയുടെ  അഭാവം    അക്ഷരാർത്ഥത്തിൽ നികത്തപ്പെടാത്ത. നഷ്ടങ്ങളാണ്       ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമകാലിക നായിരുന്ന.  കെ പി ,ഇ അഹമ്മദിന്റെ  ഉറ്റ സുഹൃത്തും സഹപ്രവർത്തനും  എം.എസ്. എഫിന്റെ  സംസ്ഥാന. പ്രസിഡൻറുമായിരുന്നു
അക്കാലത്ത്     കേരളത്തിലെ ക്യാമ്പസുകളിൽ. മുദാ വാക്യം      വർഷം പത്ത് കഴിഞ്ഞോട്ടെ    കുഞ്ഞിമൂസ നാട് ഭരിക്കും ഉമ്മൻ ചാണ്ടി വീട്ടിലിരിക്കും   എന്നുമായിരുന്നു   എന്നാൽ.  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  സമകാലികരും മന്ത്രിമാരും' നേതാക്കളുമായി 'വിരാജിക്കുമ്പോൾ.  എഴുത്തിന്റെ  ലോകത്തും പത്രപ്രവർത്തകനായും  അവരുടെയൊക്കെ  ജീവചരിത്രമെഴുതിയം   ചരിത്രത്തിലിടം  നൽകുകയായിരുന്നു കെ.പി കുഞ്ഞിമൂസ


. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍  കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രനായി1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. 
 വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു.  ഉത്തരദേശത്തിന്റെ  കോളമിസ്റ്റായിരുന്ന.  അദ്ദേഹം   കാസറഗോഡിനും ചിരപരിചിതനായ സ്വന്തക്കാരനായിരുന്നു'   





മുസ്തഫ മച്ചിനടുക്കം
9746383101

2020 ഏപ്രിൽ 4, ശനിയാഴ്‌ച

കർമ്മ വിശുദ്ധിയുടെ പ്രതിരൂപം

ഖായിദെ മില്ലത്ത്   എന്ന.  വിശേഷണത്തെ 
ജീവിതം കൊണ്ട് അന്വർത്ഥമാക്കിയ കർമ്മ വിശുദ്ധിയുടെ പ്രതിരൂപമായിരുന്ന.  മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ  വേർപാടിന്റെ ' നാൽപത്തിയെട്ട്  വർഷം    പൂർത്തീകരിക്കപ്പെടുകയാണ്    ഏപ്രിൽ അഞ്ചിന്       സമ്പന്നമായ 'വ്യാപാര പശ്ചാതല മുള്ളാരു കുടുംബത്തിൽ.  മിയാ ഖാൻ റാവുത്തറുടേയും  മുഹ്യുദ്ധീൻ ഫാത്വിമയുടെയും പുത്രനായി 1896 ജൂൺ അഞ്ചിന്   തമിൾ നാട്ടിലെ തിരുന്നൽ വേലിയിലെ  പേട്ടയിൽ ജനിച്ച.  ഇസ്മായിലിന്റെ ഏഴാം വയസ്സിൽ 'പിതാവിനെ നഷ്ടപ്പെട്ട.  ശേഷം ' മാതാവിന്റെ ശിക്ഷണത്തിലും ' മാത്രൃ കുടുംബത്തിന്റെ തണലിലുമായിരുന്നു ആ ജീവിതം   മാതാവിനോടുള്ള അളവറ്റ സ്നേഹം  പ്രകടമാക്കാൻ ഇസ്മായിൽ സാഹിബ്  ഒരിക്കലും '    മടിച്ചിരുന്നില്ല      അവരുടെ പിതാവ് ഖാന്‍മുഹമ്മദ് റാവുത്തര്‍ അക്കാലത്തെ ഏറ്റവും പ്രമുഖ വ്യാപാരികളിലൊരാളായിരുന്നു. അദ്ദേഹമാണ് ഖാഇദേ മില്ലത്തിനേയും സഹോദരന്മാരെയും വളര്‍ത്തിയത്. ഏറെ പ്രതാപിയും വിശ്രുതനായ അഭ്യാസിയുമായിരുന്ന മുഹമ്മദ് റാവുത്തരെ സകല മനുഷ്യര്‍ക്കും ബഹുമാനവും പേടിയുമായിരുന്നു. അദ്ദേഹത്തിന്റെ ചരക്കു വണ്ടികളെ സമീപിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് പോലും ഭയമായിരുന്നുവെന്ന് ഖാഇദേമില്ലത്ത് തന്നെ അനുസ്മരിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സാമൂഹ്യ പ്രവർത്തന തൽപരനായ ഖായിദെ മില്ലത്ത്     പതിമൂന്നാം വയസ്സിൽ തന്നെ      മദ്രാസ് യംഗ് മുസ്ലിം സൊസൈറ്റിയുണ്ടാക്കുകയും പത്തൊമ്പതാം വയസ്സിൽ ' മജ്ലിസുൽ ഉലമാ എന്ന '  വിദ്യാർത്ഥി കൂട്ടായ്മയുടെ ' ' സംഘാടനവുമായും രംഗത്തു വരികയുണ്ടായി 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

 ഖാഇദേമില്ലത്തിനെ പിതാവ്  മദ്രസ മുഹമ്മദീയയില്‍ പ്രാഥമിക പഠനത്തിന് ചേര്‍ത്തതോടൊപ്പംതന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും  ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാരോടുള്ള വ്യാപകമായ വെറുപ്പുകാരണം ഇംഗ്ലീഷ് പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മിയാന്‍ ആലിം തന്റെ പുത്രനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടത് പലര്‍ക്കും ഞെട്ടലും അത്ഭുതവുമായിരുന്നു. പില്‍ക്കാലത്ത് ഇംഗ്ലീഷിലും പ്രോജ്ജ്വല പ്രസംഗകനായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ മാറ്റി തീര്‍ത്തതില്‍ പിതാവിന്റെ ഈ ഇടപെടല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ അകാലമരണം മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പിന്നീട് മാതാവും 'ശ്രദ്ധിക്കകയുണ്ടായി. അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സി.എം.എസ് കോളേജിലും തുടര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലും പഠിക്കുവാന്‍ ഖാഇദേമില്ലത്തിന് അവസരമുണ്ടായി. മഹാത്മഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഖാഇദേമില്ലത്ത് അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.
    ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന മഹോജ്ജ്വല വ്യക്തിത്വത്തിന്റെ 'വിശാലവും  സജീവവുമായ രാഷ്ട്രീയ ജീവിതത്തിന്റെ ' ആരംഭം കുറിക്കപ്പെട്ടതിവിടം. മതലാണ്  പ്രസിദ്ധ നിയമജ്ഞനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദിരാശി പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. നിസ്സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കാണ് പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സ് വഹിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലുടനീളം ഉറപ്പ് വരുത്താന്‍ ഇസ്മാഈല്‍ സാഹിബ് കഠിനാദ്ധ്വാനം ചെയ്യുകയുണ്ടായി.
 ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി. 
 തിരുനെല്‍വേലിയിലും പരിസരത്തും പിന്നീട് മദ്രാസ് നഗരത്തിലും  ആരംഭിച്ച പൊതു സംരംഭങ്ങളിലെല്ലാം 'ഖായിദെ മില്ലത്ത് ' ഒരനിവാര്യ നാമമായിരുന്നു . പില്‍ക്കാലത്ത് തെന്നിന്ത്യാ തോല്‍വ്യവസായ സംഘത്തിന്റെ സെക്രട്ടറി, സതേണ്‍ ഇന്ത്യ, ചേമ്പര്‍ ഓഫ് കമേഴ്‌സ് ഉപാധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ്, മദിരാശി പോര്‍ട്ട് ട്രസ്റ്റ്, മാര്‍ക്കറ്റിംഗ്  ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ്, ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉപദേശക സമിതി തുടങ്ങിയവയിലെ അംഗത്വം തുടങ്ങി  ഖാഇദേ മില്ലത്തിന്റെ ബഹുമുഖ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങൾ   ധാരാളമാണ്    കേന്ദ്ര സര്‍ക്കാരിന്റെ തോല്‍ സംരക്ഷണ സമിതിയിലും സംസ്ഥാന സര്‍ക്കാരിന്റെ കൈത്തൊഴില്‍ ബോര്‍ഡിലും അദ്ദേഹം അംഗമായിരുന്നു. മദിരാശി ഗവണ്‍മെന്റ് നിയമിച്ച ലതര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, വ്യവസായ പ്ലാനിംഗ് കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളും ഖാഇദേ മില്ലത്ത് വഹിക്കുകയുണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. തിരക്കുപിടിച്ച ഔപചാരിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സ്വസമുദായത്തിന്റെ സാംസ്‌കാരികോന്നമനത്തിനും നവീകരണത്തിനുമുള്ള ശ്രമങ്ങളിലും ഖാഇദേ മില്ലത്ത് സജീവമായി പങ്കുകൊള്ളുകയുണ്ടായി. ദക്ഷിണേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ ഉപാധ്യക്ഷനായും മദിരാശി അന്‍ജുമനെ ഹിദായതെ ഇസ്‌ലാം സംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. 
കോണ്‍ഗ്രസുകാരനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഇക്കാലമത്രയും മുഹമ്മദ് ഇസ്മായില്‍ സാഹിബ്. വിദേശീയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വര്‍ജിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവാഹ സുദിനത്തില്‍പോലും ആര്‍ഭാട വസ്ത്രങ്ങളൊഴിവാക്കി ഖദര്‍ ധാരിയായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍ 1936 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അപ്പാടെ മാറ്റിമറിച്ചു. തമിഴകത്തിലെ ഏറ്റവും വലിയ ധനാഢ്യരിലൊരാളും സജീവ കോണ്‍ഗ്രസ്സുകാരനുമായ ജമാല്‍ മുഹമ്മദ് സാഹിബായിരുന്നു മദിരാശിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധിജിയുടെ ഉത്തമനുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിനുവേണ്ടി എത്രയോ സമ്പത്ത് വിനിയോഗിച്ച ആളായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജമാല്‍ മുഹമ്മദ് തോറ്റു. എതിരാളിയായ ടി.ടി. കൃഷ്ണമാചാരിക്കായിരുന്നു ജയം.        ഒമാൽ മുഹമ്മദ് സാഹിബിന്റെ പരാജയം ഖാഇദേ മില്ലത്തിന്   വലിയ മാനസിക. പ്രയാസമുണ്ടാക്കുകയും   മുസ്ലിം ലീഗിനോട്   ആഭിമുഖ്യം തോന്നാൻ അതൊരു നിമിത്തമാവുകയും ചെയ്തു   ജമാല്‍ മുഹമ്മദ് സാഹിബിനോടൊപ്പം ഖാഇദേ മില്ലത്തും കോണ്‍ഗ്രസ്സിനോട് വിടചൊല്ലി.
മുസ്‌ലിം ലീഗില്‍  നേത്ര പദവികൾ  ഏറ്റെടുക്കാന്‍ ഖാഇദേ മില്ലത്തിന്     ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും.  സാഹചര്യങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിതനാക്കി. 1938-ല്‍ മദിരാശി ഡിസ്ട്രിക്ട് മുസ്‌ലിം ലീഗ് പ്രസിഡണ്ടായി ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. 1945ല്‍ മദിരാശി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. 1946 ല്‍ മദിരാശി നിയമ സഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രൊവിന്‍ഷ്യല്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായി. മദിരാശി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഖാഇദേ മില്ലത്തായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് സര്‍വ്വേന്ത്യാ കണ്‍വെന്‍ഷന്റെ അദ്ധ്യക്ഷനും ഇസ്മാഈല്‍ സാഹിബായിരുന്നു. 1947 ഡിസംബര്‍ 13,14 തിയ്യതികളില്‍ സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗണ്‍സില്‍ കറാച്ചിയില്‍ ചേര്‍ന്നു. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടാനും പാക്കിസ്ഥാനിലും ഇന്ത്യയിലും വേറിട്ട രാഷ്ട്രീയ പാര്‍ട്ടികളായി മുസ്‌ലിംലീഗുകള്‍ പ്രവര്‍ത്തിക്കാനും ധാരണയായി. ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഖാഇദേ മില്ലത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ചരിത്ര പ്രധാനമായ ഒരു സംഭവം ഈ കൗണ്‍സില്‍ യോഗത്തിലുണ്ടായി. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പേരില്‍ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. പുറമെ 
 ഡോണ്‍' പത്രത്തിന്റെ ആസ്തി വഹകളും ഇതില്‍ ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര കണ്ട് വിഹിതം തരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക്മുസ്‌ലിം ലീഗിന്റെ കണ്‍വീനറുമായ ലിയാഖത്ത് അലീഖാന്‍ ചോദിച്ചു. മുഹമ്മദലി ജിന്നയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.'ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ല' എന്നായിരുന്നു ഖായി ദെ മില്ലത്തിന്റെ മറുപടി. അപ്രതീക്ഷിതമായ മറുപടി കേട്ടമ്പരന്ന ലിയാഖത്ത് അലിഖാന്‍ ഒന്നു മയപ്പെടുത്താനായി പറഞ്ഞു. ''എങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കണം. വല്ല ആപത്തോ കഷ്ടനഷ്ടങ്ങളോ നേരിട്ടാല്‍ ഉടനെ വിവരം അറിയിക്കണം'' അക്ഷോഭ്യനായി ഖാഇദേമില്ലത്തിന്റെ മറുപടി : ''നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ'' ഇതായിരുന്നു ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രകൃതം. കണിശമായ സത്യസന്ധതയും കറകളഞ്ഞ നിഷ്‌കളങ്കതയും അചഞ്ചലമായ ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. 
1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ പ്രഥമ കൗണ്‍സിലില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍വന്നു. പ്രസിഡണ്ടായി ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ എതിര്‍പ്പാണ് നാനാഭാഗത്ത് നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള കറാച്ചിയിലെ കൗണ്‍സില്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ത്തിരുന്നു.1948 ജനുവരി ഒടുവില്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മദ്രാസിലെത്തി ഖാഇദേ മില്ലത്തിനെ ചര്‍ച്ചക്ക് ക്ഷണിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും മുസ്‌ലിംലീഗ് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന് യോജിപ്പില്ലെന്നും ഖാഇദേ മില്ലത്തിനെ മൗണ്ട്ബാറ്റണ്‍ അറിയിക്കുകയുണ്ടായി. ധീരവും യുക്തി പൂര്‍വ്വകവുമായ മറുപടിയാണ് ഖാഇദേ മില്ലത്ത് നല്‍കിയത്. നെഹ്‌റുവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖാഇദേ മില്ലത്ത് അറിയിച്ചു. അതനുസരിച്ച് ഫെബ്രുവരിയില്‍ തന്നെ ഖാഇദേ മില്ലത്ത് ദല്‍ഹിയില്‍ ചെന്ന് നെഹ്‌റുവുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. നെഹറുവിന് അംഗീകരിക്കാനായില്ലെങ്കിലും  ഖാഇദേ മില്ലത്തിന്റെ യുക്തിബന്ധുരമായ ന്യായവാദങ്ങളുടെ മുമ്പില്‍ നെഹ്‌റുവിന് മറുപടിയുണ്ടായിരുന്നില്ല. സുധീരവും സുവ്യക്തവുമായിരുന്നു ഖാഇദേ മില്ലത്തിന്റെ നിലപാടുകള്‍.   ഭാവി ഭാരതത്തിൽ ഭരണകർത്താക്കളായിരിക്കുന്നവർ.   എല്ലാവരും താങ്കളെ പോലെ ഭരണഘടനയോട് ''കൂറു.കാണിക്കുന്നവരായിരിക്കുമെന്നും    എക്കാലവും  കോൺഗ്രസ്സ് ' തന്നെയായിരിക്കും അധികാരസ്ഥാനത്തെന്നും    താങ്കൾക്കുറപ്പ് പറയാനാവുമോ  എന്നുമുള്ള.   ഖായിദെ മില്ലത്തിന്റെ  നെഹ്റു വിനോടുള്ള ചോദ്യങ്ങൾ.  അന്തരീക്ഷത്തെ    പോലും പ്രകമ്പനം  കൊള്ളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ   നിരീക്ഷണങ്ങൾ.  എത്ര മേൽ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന്   മനസ്സിലാക്കാൻ    ഈ സംഭാഷണങ്ങൾ.  ധാരാളമാണ്     എന്ന് പറയേണ്ടതില്ലല്ലോ   

1952ൽ.  രാജ്യസഭയിലേക്ക് ' മദിരാശിനിയമസഭയിൽ അഞ്ചംഗങ്ങൾ മാത്രമുള്ള മുസ്ലിം ലീഗ് പ്രതിനിധിയായി    മുന്നണി സംവിധാനമൊന്നും  ഇല്ലാഞ്ഞിട്ടും    അദ്ദേഹം   തെരഞ്ഞെടുക്കപ്പെട്ടത്  
അത്ഭുതാവഹമായി  അവശേഷിക്കുന്നു

1962 ൽ പോക്കർ സാഹിബിന്റെ പിൻഗാമിയായി   നോമിനേഷന് നൽകാൻ പോലും വരാതെ  മഞ്ചേരിയിൽ നിന്ന്   ശക്തമായ പോരാട്ടത്തിലൂടെ ലോക്സഭാംഗരായത്   മറ്റൊരത്ഭുതമായിരുന്നു     1967 ലും  71  ലും വിജയം ആവർത്തിച്ചു   ഇസ്മായിൽ.  സാഹിബ്   പാർലമെന്ററി രംഗത്ത്: തന്റെ  പ്രാഗത്ഭ്യം  തെളിയിക്കുകയുണ്ടായി     ഭരണഘടനാ നിമ്മാണ സഭയിലും ലോക്സഭയിലുമെല്ലാം അദ്ദേഹം  നടത്തിയിട്ടുള്ള. പ്രഭാഷണങ്ങൾ. കാര്യമാത്ര പ്രസക്തവും  ചിന്തോദീപകവുമായിരുന്നു      ന്യൂനപക്ഷങ്ങളേയും രാജ്യത്തേയും  ബാധിക്കുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്  വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു   1972 ഏപ്രിൽ.  അഞ്ചിന്റെ ആദ്യ മണിക്കൂറിൽ ആ മഹാമനീഷി മദ്രാസ് സ്റ്റാൻലി  ഹോസ്പിറ്റലിൽ വെച്ച്  രാജാധിരാജനായ റബ്ബിന്റെ വിളിക്കുത്തരം    നല്കി     മൺമറയുമ്പോൾ      തമിഴകവും മുസ്ലിം ഭാരതവും    ഒരു പോലെ കേഴുകയായിരുന്നു





മുസ്തഫ മച്ചിനടുക്കം

2020 മാർച്ച് 24, ചൊവ്വാഴ്ച

മുസ്ലീ ലീഗ് @72

1948 മാര്‍ച്ച് 10

    

സി.പി സൈതലവി

വംശഹത്യയുടെ കനലെരിയുന്ന നിലങ്ങളിലൂടെ മുസ്‌ലിംലീഗ് പ്രതിനിധി സംഘം നടന്നുനീങ്ങുമ്പോള്‍, നഗരപ്രാന്തങ്ങളില്‍ കാത്തിരിപ്പുണ്ട്; കത്തിയമര്‍ന്ന പ്രാണനും പ്രതീക്ഷകളുമായി ആലംബമറ്റ ഒരു ജനത. ഡല്‍ഹിയില്‍, യു.പിയില്‍, ഗുജറാത്തില്‍ മറ്റെവിടെയും വര്‍ഗീയവൈരത്തിന്റെ വെടിയുണ്ടകളും വാള്‍മുനയുമേറ്റ് ജീവനറ്റുവീണ മനുഷ്യരുടെ, മൃതപ്രായരായി തെരുവിലുപേക്ഷിക്കപ്പെട്ടവരുടെ ആശ്രയം നഷ്ടപ്പെട്ട രക്തബന്ധങ്ങളെ അന്നവും അഭയവും ആത്മബലവുമേകി ജീവിതത്തിലേക്കു കൈപിടിക്കുകയാണ് മുസ്‌ലിംലീഗ്.
എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യം ഇതുപോലെ കൂട്ടക്കൊലകളുടെ പേടിക്കാഴ്ചകളിലമര്‍ന്ന് ആശയറ്റുവിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ അവസാനത്തെ കൈകോര്‍ക്കലായി മദ്രാസിലെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളി (രാജാജി ഹാള്‍)ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടില്‍ നിന്നൊഴുകിയ ചോരപ്പുഴകളില്‍ മുങ്ങിത്താണുപോയ ജനതക്ക് പിറന്നമണ്ണില്‍ പുനര്‍ജനി നല്‍കുകയായിരുന്നു ആ ഹരിതക്കൊടിയുടെ ഉന്നം. ജനാധിപത്യ ഇന്ത്യയിലെ അവകാശങ്ങളുപയോഗിച്ച് ജന്മദേശത്ത് മനുഷ്യരായി ജീവിക്കാനും പലായനത്തിന്റെ ഭാണ്ഡമിറക്കിവെച്ച് ‘അഭിമാനകരമായ അസ്തിത്വം’ നേടാനുമുള്ള ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ആഹ്വാനമുള്‍ക്കൊള്ളാന്‍ അന്ന് ഏറെപ്പേരുണ്ടായില്ല. പൗരത്വവും പാക്കിസ്താനുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ ഒന്നാംനാള്‍ തൊട്ടുള്ള ഭീഷണികളായി ന്യൂനപക്ഷങ്ങളുടെ തലക്കുമീതെ തൂങ്ങി. വിഖ്യാത പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിങിന്റെ കൃതിയായ ‘പാക്കിസ്താനിലേക്കുള്ള തീവണ്ടി’യില്‍ ആ കാലം ചുട്ടുപഴുത്തുകിടന്നു. ”1947ലെ വേനല്‍ക്കാലം മറ്റു ഇന്ത്യന്‍ വേനലുകളെപോലെയായിരുന്നില്ല. അക്കൊല്ലം ഇന്ത്യയില്‍ കാലാവസ്ഥപോലും വേറൊന്നായിരുന്നു. സാധാരണമല്ലാത്തവിധം ചൂടു കൂടുതലായിരുന്നു. മഴയില്ലായിരുന്നു. ചെയ്ത പാപങ്ങള്‍ക്കു ദൈവം തങ്ങളെ ശിക്ഷിക്കുകയാണെന്നു ജനം പറഞ്ഞുതുടങ്ങി. ഹിന്ദുക്കളും സിക്കുകാരും വീടുകള്‍ ഉപേക്ഷിച്ചു കിഴക്കോട്ട് പലായനം ചെയ്തു. യാത്രക്കിടയില്‍ പുഴക്കടവുകളില്‍, നാല്‍ക്കവലകളില്‍, റെയില്‍വെ സ്റ്റേഷനുകളില്‍ പടിഞ്ഞാറോട്ട് പലായനം ചെയ്യുന്ന ഭയചകിതരായ മുസ്‌ലിം സംഘങ്ങളെ അവര്‍ കണ്ടു. കലാപങ്ങള്‍ ജനതകളുടെ തുടച്ചുമാറ്റലുകളായി മാറി. 1947ലെ വേനല്‍ക്കാലത്ത് ഒരു കോടിയോളം ജനങ്ങള്‍- അവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും സിക്കുകാരും ഉണ്ടായിരുന്നു- പലായനത്തിലായിരുന്നു. കാലവര്‍ഷം പെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവരില്‍ പത്തു ലക്ഷത്തോളം ആളുകള്‍ മരിച്ചിരുന്നു. ഉത്തരേന്ത്യ മുഴുവനായി സായുധമായിരുന്നു. ഭയന്നോ ഒളിച്ചോ ശാന്തിയുടെ മരുപ്പച്ചകളായി ബാക്കിനിന്നത് അതിര്‍ത്തികളിലെ ചുരുക്കം വിദൂരഗ്രാമങ്ങള്‍ മാത്രമാണ്.”
വംശീയഉന്മൂലന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയ കലാപകാരികള്‍ വേട്ടകഴിഞ്ഞു തിരിച്ചുകയറുംവരെ പിന്‍ബലം പകര്‍ന്ന് കണ്ണുംപൂട്ടിയിരിക്കുന്ന ഭരണാധികാരികളും പൊലീസിന്റെ തിര നിറച്ച തോക്കുകള്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ നിര്‍ബാധമുപയോഗിക്കുന്നതും 2020ലെ ഡല്‍ഹി കാഴ്ചയാണ്. പക്ഷേ 1947ലെ ഡല്‍ഹിയും ഭരണനേതൃത്വം അക്രമികള്‍ക്കെതിരായിരുന്നുവെന്നതൊഴിച്ചാല്‍ സമാനസ്വഭാവം പുലര്‍ത്തി. പൊലീസും സൈന്യവും അക്രമികള്‍ക്ക് അകമ്പടിയായി. 
അന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും നെഹ്‌റുവിനു സമശീര്‍ഷനായ നേതാവുമായ മൗലാന അബുല്‍കലാം ആസാദ്തന്നെ രാജ്യഗാത്രത്തിന്റെ അകക്കാമ്പില്‍പടര്‍ന്നുപിടിച്ച വര്‍ഗീയവിഷത്തെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രനേതൃത്വത്തിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ”സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തരകാര്യമന്ത്രിയായിരുന്നതുകൊണ്ട് ഡല്‍ഹിയിലെ ഭരണം അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന്‍ കീഴിലായിരുന്നു. തീ വെപ്പിന്റെയും കൊള്ളകളുടേയും സംഖ്യ ക്രമാതീതമായപ്പോള്‍ ഗാന്ധിജി പട്ടേലിന് ആളയച്ചു വരുത്തി. ഈ അക്രമങ്ങള്‍ക്ക് അന്ത്യം വരുത്തുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഗാന്ധിജി അദ്ദേഹത്തോട് ചോദിച്ചു. അതിശയോക്തിപരമായ റിപ്പോര്‍ട്ടുകളാണ് ഗാന്ധിജിക്കു കിട്ടിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു പട്ടേല്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മുസ്‌ലിംകള്‍ക്ക് ഭയപ്പെടേണ്ടതായോ പരാതിപ്പെടേണ്ടതായോ യാതൊന്നുമുണ്ടായിട്ടില്ലെന്നുംവരെ പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ഗാന്ധിജിയോട് ഒന്നിച്ചിരുന്ന ഒരവസരം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പട്ടികളേയും പൂച്ചകളേയും പോലെ ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നു എന്നതു തനിക്കു സഹിച്ചുകൊള്ളുവാന്‍ വിഷമമായിരിക്കുന്നു എന്ന് ജവഹര്‍ലാല്‍ വേദനയോടു കൂടി പറഞ്ഞു. അവരെ സഹായിക്കാന്‍ സാധിക്കാത്ത തന്റെ കഴിവുകേടില്‍ അദ്ദേഹം അപമാനിതനായപോലെ കാണപ്പെട്ടു. ഈ ഭയങ്കര സംഭവങ്ങളെ അടിസ്ഥാനമാക്കി ജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് എന്തു വിശ്രമമാണു കിട്ടുക? സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും അടങ്ങിയിരിക്കുവാന്‍ തന്റെ മനസ്സാക്ഷി ഒരു വിധത്തിലും സമ്മതിക്കുകയില്ലെന്നും അദ്ദേഹം പല പ്രാവശ്യം പറഞ്ഞു.’ സര്‍ദാര്‍ പട്ടേലിന്റെ പ്രതികരണമറിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. പട്ടാപ്പകല്‍പോലും ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ജവഹര്‍ലാലിന്റെ പ്രസ്താവങ്ങള്‍ വസ്തുസ്ഥിതിയുമായി പൊരുത്തപ്പെടാത്തവയാണെന്ന് പട്ടേല്‍ ശാന്തനായി ഗാന്ധിജിയെ അറിയിച്ചു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ നടന്നിരിക്കുമെങ്കിലും മുസ്‌ലിംകളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിന് ഗവര്‍മെന്റ് കഴിവുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യുവാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നുകൊണ്ട് തന്റെ ഗവണ്‍മെന്റിന്റെ ചെയ്തികളെ തന്നെ ജവഹര്‍ലാല്‍ അപലപിച്ചതില്‍ അദ്ദേഹത്തിനുണ്ടായ അസംതൃപ്തിയേയും സര്‍ദാര്‍ പട്ടേല്‍ പ്രകടിപ്പിക്കാതിരുന്നില്ല. കുറച്ചുനേരത്തേക്ക് ജവഹര്‍ലാല്‍ ഒന്നും മിണ്ടിയില്ല (പുസ്തകം: ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു).
സ്വാതന്ത്ര്യത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളിലായി ഇരുപതു ലക്ഷത്തോളം മനുഷ്യര്‍ വധിക്കപ്പെടുകയും രണ്ടു കോടിയില്‍പ്പരം ജനം വീടും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട് പെരുവഴിയിലാകുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ നാലു കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ ഈ ദുരിതപാതാളത്തില്‍ നിന്നു കരകയറ്റാന്‍ ഖാഇദേമില്ലത്തും കെ.എം സീതിസാഹിബും രാജ്യത്തിന്റെ പല ദിക്കുകളിലുമെത്തി മുസ്‌ലിംലീഗിന്റെ പുനഃസംഘാടനത്തിനു ശ്രമിച്ചു. വിഭജനത്തിനു മുമ്പ് മുസ്‌ലിംലീഗിന്റെ ദേശീയ നേതൃത്വം വഹിച്ചവരും പ്രവിശ്യാ പ്രധാനമന്ത്രിമാരായിരുന്നവര്‍പോലും ഭയന്നുപിന്‍മാറി. മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ആവശ്യമില്ലെന്ന് പരസ്യപ്രസ്താവന ചെയ്തു. മറ്റു പാര്‍ട്ടികളില്‍ ഇടമന്വേഷിച്ചു. പലരും രാഷ്ട്രീയംവിട്ടു. മിക്കയിടത്തും പാര്‍ട്ടിഘടകങ്ങള്‍ അവസാനിപ്പിച്ചു. 
ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു, 1948 ജനുവരി 29ന് മദ്രാസിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഖാഇദേമില്ലത്തിനെ ആദരപൂര്‍വം ക്ഷണിച്ചുവരുത്തി; മുസ്‌ലിംലീഗ് സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്നും പകരം താങ്കള്‍ക്കും താങ്കള്‍ നിര്‍ദേശിക്കുന്നവര്‍ക്കും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാമെന്നും പ്രലോഭിപ്പിച്ചു. പിറ്റേന്ന് 1948 ജനുവരി 30; മഹാത്മാഗാന്ധി വധിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിനു ആശ്വാസമേകിയിരുന്ന മഹാത്മജിയെപോലും ഉന്മൂലനം ചെയ്ത വര്‍ഗീയ ഭ്രാന്തന്മാര്‍ കൊലവാളുമായി തുള്ളുന്ന രാജ്യത്ത് പ്രസ്ഥാനം അനിവാര്യമാണെന്ന് സാഹചര്യങ്ങള്‍ നിരന്തരം ബോധ്യപ്പെടുത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തിയിട്ടും സര്‍ദാര്‍ പട്ടേലിന്റെ നിരോധനനീക്കങ്ങളുള്‍പ്പെടെ ഭരണകൂടം സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും ഫലിച്ചില്ല.
ഖാഇദേമില്ലത്ത് പ്രസിഡണ്ടും മഹ്ബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി. ഇബ്രാഹിം ട്രഷററുമായി പ്രഥമ ദേശീയ സമിതി നിലവില്‍വന്നു. കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, കെ.എം മൗലവി വി, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ് തുടങ്ങിയ നേതൃനിരയാല്‍ സുശക്തമായ മലബാര്‍ പ്രാരംഭഘട്ടംതന്നെ മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായി നിലകൊണ്ടു. 1934 മാര്‍ച്ച് 26 മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക ദിനപത്രം സംഘടനയുടെ ആശയ പ്രചാരണത്തിന്റെ കരുത്തുറ്റ വേദിയായി. സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ പോലുള്ള പുതുതലമുറ നേതാക്കള്‍ ജനലക്ഷങ്ങളെ സംഘടനയോടടുപ്പിച്ചു. തലമുറകള്‍ അഭിമാനപൂര്‍വം നെഞ്ചില്‍ ചേര്‍ത്തുപിടിക്കുന്ന ലോകത്തിനു മാതൃകയായ ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംലീഗ് നിര്‍ണായക പങ്കുവഹിച്ചു. വ്യക്തിസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയെല്ലാം സുഭദ്രനിലപാടുകളായി രാജ്യത്തിന്റെ ഭരണഘടനയില്‍ രേഖപ്പെട്ടതില്‍ ബി. പോക്കര്‍ സാഹിബും ഖാഇദേമില്ലത്തുമുള്‍പ്പെടെ ഭരണഘടനാ നിര്‍മാണസമിതിയിലുണ്ടായിരുന്ന 14 മുസ്‌ലിംലീഗ് അംഗങ്ങളുടെയും നിതാന്ത ജാഗ്രതയുണ്ട്. ആസാമില്‍നിന്നുള്ള മുസ്‌ലിംലീഗ് പ്രതിനിധി മുഹമ്മദ് സഅദുല്ല ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലംഗമായിരുന്നു.
മഹ്ബൂബ് അലി ബേഗ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, ഖാഇദേമില്ലത്ത്, ബി. പോക്കര്‍ സാഹിബ് (മദ്രാസ്), നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), നജ്മുല്‍ ഹുസൈന്‍, മുഹമ്മദ് താഹിര്‍ (ബിഹാര്‍), മുഹമ്മദ് സഅദുല്ല (ആസാം), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്മായില്‍ഖാന്‍, ഇസഡ്.എച്ച് ലാഹ്‌രി, ബീഗം ഐജാസ് റസൂല്‍ (യുണൈറ്റഡ് പ്രൊവിന്‍സ്), ഇബ്രാഹിം ഇസ്മായില്‍ ചുന്ദ്രിഗര്‍ (ബോംബെ), കെ.എന്‍ കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിന്‍സ്) എന്നിവരായിരുന്നു ഭരണഘടനാ നിര്‍മാണ സഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചത്. 
രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ഒരുതലത്തിലും ഇടപെടാനാവാത്ത പഞ്ചായത്ത് മെമ്പറാവാന്‍പോലും സാധ്യതയില്ലാത്ത പാര്‍ട്ടിയായി മുസ്‌ലിംലീഗ് അവസാനിക്കുമെന്നും, അത് രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റുന്നതിനു കാരണമായിത്തീരുമെന്നുമുള്ള പ്രവചനങ്ങളും നിരീക്ഷണങ്ങളും കാലം അസ്ഥാനത്താക്കി. 1952 മുതല്‍ 2019 വരെ നിലവില്‍വന്ന എല്ലാ ലോക്‌സഭകളിലും നിയമനിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി. 
ബി. പോക്കര്‍ സാഹിബ് (1952 മലപ്പുറം, 1957 മഞ്ചേരി), ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1962, 1967, 1971 മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (1962 കോഴിക്കോട്, 1973 മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1967, 1971 കോഴിക്കോട്, 1977, 1980, 1984, 1989 മഞ്ചേരി, 1991 പൊന്നാനി), എസ്.എം ശരീഫ് (1967 രാമനാഥപുരം, 1971 പെരിയകുളം), അബുതാലിബ് ചൗധരി (1971 മുര്‍ഷിദാബാദ്), ജി.എം ബനാത്ത് വാല (1977, 1980, 1984, 1989, 1996, 1998, 1999 പൊന്നാനി), എ.കെ.എ അബ്ദുസ്സമദ് (1977 വെല്ലൂര്‍), ഇ. അഹമ്മദ് (1991, 1996, 1998, 1999 മഞ്ചേരി, 2004 പൊന്നാനി, 2009, 2014 മലപ്പുറം), പ്രൊഫ. കെ.എം ഖാദര്‍ മുഹ്‌യുദ്ദീന്‍ (2004 വെല്ലൂര്‍), എം. അബ്ദുറഹിമാന്‍ (2009 വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (2009, 2014, 2019 പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (2017, 2019 മലപ്പുറം), കെ. നവാസ് ഗനി (2019 രാമനാഥപുരം) എന്നിവര്‍ ലോക്‌സഭയിലും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1952-1958 തമിഴ്‌നാട്), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1960-1966 കേരളം), എ.കെ.എ അബ്ദുസ്സമദ് (1964-1976 തമിഴ്‌നാട്), ബി.വി അബ്ദുല്ലക്കോയ (1967-1998 കേരളം), എസ്.എ ഖാജ മുഹ്‌യുദ്ദീന്‍ (1968-1980 തമിഴ്‌നാട്), ഹമീദലി ശംനാട് (1970-1979 കേരളം), എ.കെ രിഫാഇ (1972-1978 തമിഴ്‌നാട്), എം.പി അബ്ദുസ്സമദ് സമദാനി (1994-2003 കേരളം), പി.വി അബ്ദുല്‍ വഹാബ് (2004-2010, 2015-) എന്നിവര്‍ രാജ്യസഭയിലും വിവിധ കാലങ്ങളില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു.
ഹോംഗാര്‍ഡില്‍ പോലും മുസ്‌ലിമിനു പ്രവേശനം നല്‍കില്ലെന്ന് പറഞ്ഞ പൊലീസ് മന്ത്രിമാരുടെ കണ്‍മുന്നില്‍ മുസ്‌ലിംലീഗുകാരനായ സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായി. മുഖ്യമന്ത്രിയായി. രണ്ടു തവണ സി.എച്ചും ഒരു തവണ അവുക്കാദര്‍കുട്ടി നഹയും ഉപമുഖ്യമന്ത്രി പദം വഹിച്ചു. തദ്ദേശസഭ മുതല്‍ ഐക്യരാഷ്ട്ര സഭ വരെ എത്തി മുസ്‌ലിംലീഗ് പ്രതിനിധി ഇ. അഹമ്മദ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെന്ന ഖ്യാതിക്കൊപ്പം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന പദവിയും ഇ. അഹമ്മദിനും മുസ്‌ലിംലീഗിനും സിദ്ധമായി.
സ്പീക്കര്‍മാരായ കെ.എം സീതി സാഹിബും സി.എച്ചും കെ. ബാവ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും കേരള നിയമസഭയെ നിയന്ത്രിച്ച മുസ്‌ലിംലീഗ് പ്രതിനിധികളാണ്. സി.എച്ച്, എം.പി.എം അഹമ്മദ്കുരിക്കള്‍, കെ. അവുക്കാദര്‍കുട്ടി നഹ, ചാക്കീരി അഹമ്മദ്കുട്ടി, യു.എ ബീരാന്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ.കെ ബാവ, സി.ടി അഹമ്മദലി, ഡോ. എം.കെ മുനീര്‍, ചെര്‍ക്കളം അബ്ദുല്ല, നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ വിവിധ കേരള സര്‍ക്കാരുകളിലും അഡ്വ. എ.കെ.എ ഹസ്സനുസ്സമാന്‍ ഉള്‍പ്പെടെ മൂന്നു അംഗങ്ങള്‍ 1970ല്‍ പശ്ചിമബംഗാളിലെ അജയ്മുഖര്‍ജി സര്‍ക്കാരിലും മന്ത്രിമാരായി. പി. സീതി ഹാജി, കെ.പി.എ മജീദ് എന്നിവര്‍ ഗവ. ചീഫ് വിപ്പുമാരും എം.പി.എം ജാഫര്‍ഖാന്‍, കെ.എം ഹംസക്കുഞ്ഞ്, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരുമായി.
തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഏഴ് എം.എല്‍.എമാര്‍ വരെ ഒരേസമയം നിയസഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു. മഹാരാഷ്ട്ര, ആസാം, യു.പി, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും വിവിധ നിയമസഭകളില്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഏറ്റവുമധികം സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിച്ച കേരളത്തിലെ വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റങ്ങളുള്‍പ്പെടെ എണ്ണമറ്റ പുരോഗമന നടപടികള്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കി. രാജ്യത്തിന്റെ മതേതര, ജനാധിപത്യ വ്യവസ്ഥയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധകവചമൊരുക്കി മുസ്‌ലിംലീഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിക്കു കരുത്ത് പകര്‍ന്നു. 1969ല്‍ വി.വി ഗിരിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണ വിധിനിര്‍ണായകമായി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നിഗൂഢമായ അധികാരാരോഹണ നീക്കത്തിന് തന്ത്രപൂര്‍വം തടയിട്ടു അന്നു മുസ്‌ലിംലീഗ്. ദേശീയോദ്ഗ്രഥനം, മതമൈത്രി, രാജ്യത്തെ വികസന, പുരോഗമന, നിയമനിര്‍മാണങ്ങള്‍ എന്നിവയിലെല്ലാം മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥമായ സമര്‍പ്പണം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. വര്‍ഗീയതക്കും തീവ്രവാദത്തിനുംമെതിരെ മുസ്‌ലിംലീഗ് കൈക്കൊണ്ട ദീര്‍ഘവീക്ഷണപരമായ നയനിലപാടുകള്‍ രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അരങ്ങൊരുക്കി.
ഭരണകൂടങ്ങളാല്‍ നിരന്തരം അവഗണിക്കപ്പെട്ട മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത്, പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിക്കാന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. അവരില്‍ അക്ഷരവും അറിവും അവകാശബോധവും രാഷ്ട്രീയ പ്രബുദ്ധതയും പകര്‍ന്ന് ആ നിസ്വജനതയെ മുസ്‌ലിംലീഗ് അധികാരശക്തിയാക്കി.
ഖാഇദേമില്ലത്തിനു ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, ഇ. അഹമ്മദ് എന്നിവര്‍ സംഘടനയുടെ ദേശീയ അധ്യക്ഷ പദവി വഹിച്ചു. കെ.ടി.എം അഹമ്മദ് ഇബ്രാഹിം, കെ.എം സീതി സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി.എച്ച് മുഹമ്മദ്‌കോയ, ജി.എം ബനാത്ത്‌വാല, എ.കെ.എ അബ്ദുസ്സമദ്, ഇ. അഹമ്മദ്, പ്രൊഫ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി. 
കേരള സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടുമാരായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംഘടനയുടെ ജനകീയ അടിത്തറ സുശക്തമാക്കി ചരിത്രത്തിലിടം നേടി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പ്രസിഡണ്ടും പി.കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കമ്മിറ്റി 2018ല്‍ നിലവില്‍വന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും പി.വി അബ്ദുല്‍ വഹാബ് ട്രഷററുമാണ്. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തഖീര്‍ ആഗ വൈസ് പ്രസിഡണ്ടുമാരാണ്. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.ടി.യു തുടങ്ങി വിവിധ പോഷക ഘടകങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. 
സംഘടനയുടെ ഏറ്റവും കരുത്തുറ്റ ഘടകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ കേരള സംസ്ഥാന കമ്മിറ്റിയാണ്. കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായ കേരള ഘടകം സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളിലൊന്നാണ്. ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംലീഗ് കേരള നിയമസഭാ കക്ഷിയില്‍ 18 അംഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ജില്ലാ ഘടകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ മലപ്പുറമാണ്.
സഹസ്രാബ്ദത്തിലേറെയായി ഇന്ത്യന്‍ മണ്ണിന്റെ ആഴങ്ങളില്‍ വേരുപിടിച്ച സംസ്‌കൃതിയായി, എണ്ണമറ്റ തലമുറകളിലൂടെ ഈ മണ്ണില്‍ വസിക്കുന്ന ഒരു ജനസമുദായത്തിന്റെ രാജ്യസ്‌നേഹവും പൗരത്വവും മനുഷ്യാവകാശങ്ങളും വര്‍ഗീയതയുടെ മുഴക്കോലില്‍ അളന്നെടുക്കുന്നവര്‍ക്കായി അര നൂറ്റാണ്ടോളം മുമ്പ് ഖാഇദേമില്ലത്ത് നല്‍കിയ മറുപടിയുണ്ട്:
‘ഈ സമൂഹത്തിനൊരു അന്തസ്സ് ലഭിക്കുന്നുവെങ്കില്‍ അത് അവര്‍ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണം കൊണ്ടാണ്. ലോകചരിത്രത്തിലേക്കു കണ്ണോടിക്കുക. ഓരോ താളും ഓരോ വരിയും ശ്രദ്ധയോടെ വായിക്കുക. മുസ്‌ലിം സമുദായം ഒറ്റിക്കൊടുത്തതിന്റെ പേരില്‍ ഒരു രാജ്യത്തിനും ഹാനി സംഭവിച്ചിട്ടില്ല. ഇന്ത്യാ ചരിത്രവും ഇതിനു തെളിവ് നല്‍കുന്നുണ്ട്. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുസ്‌ലിം സമുദായം മാതൃഭൂമിയുടെ മാനം രക്ഷിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിച്ചപ്പോഴും ജീവന്‍ ബലികൊടുക്കാന്‍ സന്നദ്ധരായികൊണ്ടാണു മുസ്‌ലിംകള്‍ ശത്രുവിനെതിരെ അണിനിരന്നത്.
പാക്കിസ്താന്റെ പാറ്റന്‍ ടാങ്കുകള്‍ക്കു മുമ്പില്‍ അവസാന ശ്വാസംവരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരില്‍ ബ്രിഗേഡിയര്‍ ഉസ്മാന്റെ വീരമൃത്യു കണക്കിലെടുത്തു ഇന്ത്യാ ഗവണ്‍മെന്റ് മെഡല്‍ നല്‍കിയിട്ടുണ്ട്. മാതൃരാജ്യമായ ഇന്ത്യയുടെ അഭിമാന സംരക്ഷണാര്‍ഥം നൂറുകണക്കില്‍ മുസ്‌ലിം സൈനികര്‍ പാക്കിസ്താനെ എതിര്‍ത്ത് യുദ്ധം ചെയ്തു മരണമടഞ്ഞിട്ടുണ്ട്. അന്ന് പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഒട്ടുവളരെ പേരില്‍ ഒരൊറ്റ മുസ്‌ലിം പോലുമുണ്ടായിരുന്നില്ലെന്ന ചരിത്രസത്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലേക്കു ശ്രദ്ധിക്കുക- ഇബ്രാഹിം ഘോറി മറാട്ടക്കാരെ ആക്രമിച്ചപ്പോള്‍ മറാട്ടക്കാരുടെ സൈന്യാധിപനായിരുന്ന അഹമ്മദ് ഷാ അബിദാലി, ഘോറിയുമായി കൂട്ടുചേര്‍ന്നിരുന്നില്ല. ശത്രു സൈന്യം അഹമ്മദ് ഷാ അബിദാലിയോട്, ദൗത്യസംഘത്തെ അയച്ചു സഹായം തേടിയപ്പോള്‍ അത് നിസ്സങ്കോചം നിരസിച്ചു ഇബ്രാഹിം ഘോറിക്കെതിരെ പടപൊരുതി വീരമരണം പ്രാപിക്കുകയായിരുന്നു. വിശ്വാസവഞ്ചന അദ്ദേഹം കാണിച്ചില്ല. മുഗള്‍ സാമ്രാജ്യത്തെ എതിര്‍ത്തു ഛത്രപതി ശിവജി യുദ്ധം തൊടുത്തപ്പോഴൊക്കെ സൈന്യത്തില്‍ ഗണ്യമായ തോതില്‍ മുസ്‌ലിംകളുണ്ടായിരുന്നു. ആ മുസ്‌ലിം സൈന്യം ശിവജിയോട് നന്ദികേട് കാണിച്ചില്ല. അവസാനം വരെ മുഗള്‍ സാമാജ്യത്തിനെതിരെ ശിവജിയോട് കൂറുപുലര്‍ത്തിക്കൊണ്ടുതന്നെ അവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ശിവജിയുടെ സൈന്യത്തില്‍ മുഖ്യപടനായകനായി ഒരു മുസ്‌ലിം ഉണ്ടായിരുന്നു. ഔറംഗസീബ് ചക്രവര്‍ത്തി അദ്ദേഹത്തെ വലയിടാന്‍ നോക്കി. സ്വത്തും സ്വര്‍ണവും നല്‍കാമെന്നും മുസ്‌ലിമായിരുന്നുകൊണ്ട് മുസ്‌ലിംകളെ എതിര്‍ക്കുന്നത് ഉചിതമല്ലെന്നും ദൂതന്‍മാര്‍ മുഖേന ബോധ്യപ്പെടുത്താന്‍ നോക്കി. ശിവജിയുടെ മുഖ്യ മുസ്‌ലിം സൈന്യാധിപന്‍ അനങ്ങിയില്ല. പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ ശിവജിയുടെ കൂടെ നിന്ന് മുഗള്‍ സാമ്രാജ്യത്തിനെതിരെ യുദ്ധരംഗത്ത് തന്നെ നിലകൊണ്ടു. ഒരു വഞ്ചനയും അദ്ദേഹം കാണിച്ചില്ല. ശിവജിയും മുഗളരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആ മുസ്‌ലിം സൈന്യാധിപന്‍ സ്വശരീരത്തില്‍ എഴുപതു മുറിവുകളേറ്റുവാങ്ങിയാണു ജീവന്‍ വെടിഞ്ഞത്. ശിവജിയോടൊപ്പം വിശ്വസ്തതയോടെ യുദ്ധം ചെയ്തു തന്റെ കൂറ് അദ്ദേഹം ലോകത്തിനു മുമ്പില്‍ തെളിയിച്ചു.
അലാവുദ്ദീന്‍ ഖില്‍ജി എന്ന മഹാരാജാവ് ഡല്‍ഹി വാണിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സൈനിക കമാന്റര്‍ മാലിക്കാപൂര്‍ തമിഴ്‌നാട്ടിലെ മധുരയുടെ നേര്‍ക്കു യുദ്ധത്തിനായി ചെന്നു. മധുരാ ചക്രവര്‍ത്തിയുടെ കീഴില്‍ ഇരുപതിനായിരം മുസ്‌ലിം ഭടന്‍മാരടങ്ങിയ ഒരു സൈന്യമുണ്ടായിരുന്നു. മാതൃരാജ്യത്തിനു നേര്‍ക്കു യുദ്ധം പ്രഖ്യാപിച്ചു വരുന്ന മാലിക്കാപൂരിനെ നേരിട്ടു രാജ്യത്തെ സംരക്ഷിക്കാന്‍ മധുരയിലെ മുസ്‌ലിം ഭടന്‍മാര്‍ സന്നദ്ധരായിരിക്കെ മധുര മുസ്‌ലിം സൈന്യാധിപനു മാലിക്കാപൂരിന്റെ സൈന്യത്തെ നേരിട്ടു വിജയം കാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് മുസ്‌ലിംകളായ നിങ്ങളുടെ ജീവന്‍ അപഹരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മധുരാ സൈന്യത്തില്‍നിന്നുവിട്ടു തന്റെ സൈന്യത്തോടൊപ്പം ചേരുക എന്ന സന്ദേശമയക്കുകയായിരുന്നു. ആ സന്ദേശം ലഭിച്ച മധുര മുസ്‌ലിം സേനാധിപന്‍ മാലിക്കാപൂരിനയച്ച മറുപടി എന്തായിരുന്നുവെന്നറിയേണ്ടേ?
ആ മറുപടിക്കത്ത് മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തിനും വിശ്വാസ്യതക്കും അനശ്വര സാക്ഷ്യപത്രമായി ചരിത്രത്തിന്റെ താളുകളില്‍ ഇന്നും തിളക്കമാര്‍ന്നു നില്‍ക്കുന്നു. താങ്കള്‍ക്കു മധുരയെ കീഴ്‌പ്പെടുത്തണമെങ്കില്‍ ആദ്യം മധുരാ സൈന്യത്തിലുള്ള മുസ്‌ലിംകളുടെ മൃതശരീരങ്ങളിലൂടെ ചവിട്ടിക്കടന്നിട്ടേ അത് നടപ്പാക്കാനാകൂ. ഞങ്ങളുടെ മാതൃരാജ്യം ഞങ്ങള്‍ക്കു ജീവനിലുപരി വലുതാണ്. മാതൃരാജ്യത്തിന്റെ വിശ്വസ്തരായ മക്കളാണു ഞങ്ങള്‍. അതിനെ തകര്‍ക്കാന്‍ ഒരിക്കലും സമ്മതിക്കുന്ന പ്രശ്‌നമേയില്ല. മാതൃഭൂമിയെ സംരക്ഷിക്കാനുള്ള ധര്‍മസമരത്തില്‍ ചോരയൊഴുക്കി വീരമരണം പ്രാപിക്കേണ്ടി വന്നാലും താങ്കളുടെ സൈന്യവുമായി സഹകരിക്കുന്ന പ്രശ്‌നമേയില്ലെന്നാണു മാലിക്കാപൂരിനു മധുരാ സൈന്യത്തിന്റെ പടനായകന്‍, എഴുതി അയച്ച മറുപടിക്കത്ത്. അന്നാണെങ്കിലും ഇന്നാണെങ്കിലും ഇനി എന്നാണെങ്കിലും ശരി, മുസ്‌ലിംകള്‍ അവരുടെ രാജ്യത്തോട് വഞ്ചന കാണിച്ച ചരിത്രമേയില്ല. ഇത്തരം കൂറ്റന്‍ സത്യങ്ങളെ അപവാദങ്ങളുടെ കാര്‍മേഘം കൊണ്ട് മറച്ചുപിടിക്കാന്‍ എത്രകാലം കഴിയും? കാര്‍മേഘങ്ങള്‍ നീങ്ങി ആ വലിയ സത്യം സൂര്യതേജസ്സ് പോലെ സ്വയം പ്രകടമാവുന്ന കാലം ഒട്ടും വിദൂരമല്ല.

2020 മാർച്ച് 9, തിങ്കളാഴ്‌ച

കർമ്മ പഥത്തിൽ തളരാതെ മുസ്ലിം ലീഗ്

*കർമ്മപഥത്തിൽ തളരാതെ   മുസ്ലിം ലീഗ്*



 ഇന്ത്യൻ യൂനിയൻ. മുസ്ലിം ലീഗ്   പ്രവർത്തിപഥത്തിൽ എഴുപത്തിരണ്ടാണ്ട് ' പൂർത്തീകരിക്കുകയാണ് മാർച്ച്    പത്തിന്

 സ്വതന്ത്ര ഭാരതത്തിൽ മുസ്ലിംങ്ങളാദി' ന്യൂനപക്ഷത്തിന്റെ    ആധികാരിക ശബ്ദമായി  മുസ്ലിം ലീഗ്    ഇന്നും  നില നിൽക്കുന്നു  എന്നുള്ളത്     അതിന്റെ പ്രസക്തിയെ   വിളിച്ചോതുകയാണ്

ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ രീതിയിൽ സംഘടിച്ച്  കൊണ്ട്    പ്രബലമായൊരു ന്യൂനപക്ഷത്തെ    രാജ്യപുനർ നിർമ്മാണ പ്രക്രിയകളിൽ. ഭാഗവാക്കാക്കുക എന്ന. ശ്രമകരമായ ദൗത്യമാണ്    ലീഗ് തുടരുന്നത്   പിറവി തൊട്ട്   നാളിതുവരെ     വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെയാണ്  ലീഗിന്റെ   സഞ്ചാരം

ഇനിയൊരു  ലീഗ്   ഇന്ത്യയിലാവശ്യമില്ലെന്ന്      സമുദായത്തിനകത്തെ ദേശീയതയുടെ  നെറ്റിപ്പട്ടം കെട്ടിയ അതികായരും   ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരും  ശക്തിയുക്തം ആവശ്യപ്പെടുകയും മറുപക്ഷത്ത്     ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ  കൈകാര്യ കർതൃത്യം   വഹിക്കുന്നത്     ഏക ദൈവ സിദ്ധാന്തത്തിന് തന്നെ  എതിരാണെന്ന്  വേറൊരു കൂട്ടരും വീറോടെ    വാദിക്കുകയും   ചെയ്യുന്ന സന്ദർഭത്തിലാണ്    ഈ.  പ്രസ്ഥാനം   ജന്മമെടുക്കുന്നത്

 1948. മാർച്ച് '10 ന്   മദിരാശിയിലെ  രാജാജി ഹാളിൽ.   മുസ്ലിം ലീഗ്    രൂപീകരണ കൗൺസിലിൽ.  ലീഗ് രാഷ്ട്രീയ പാർട്ടിയായി  നില നിൽക്കണമെന്ന. പ്രമേയം അവതരിപ്പിച്ച പി.കെ മൊയ്തീൻ കുട്ടി തന്നെ  താമസിയാതെ പാർട്ടി വിടുകയാണുണ്ടായത്

മദിരാശി സംസ്ഥാനത്തെ 'പ്രമുഖരാണ്  ലിഗ് സ്വതന്ത്ര ഇന്ത്യയിൽ. ആവശ്യമെന്ന നിലപാടിൽ ഉറച്ച് നിന്ന് ഭൂരിപക്ഷാഭിപ്രായത്തിലൂടെ മുസ്ലിം ലീഗിന്റെ സംസ്ഥാപനം  യാഥാർത്യമാക്കിയത്

ഖായിദെ  മില്ലത്ത് മുഹമ്മദ്   ഇസ്മായിൽ സാഹിബായിരുന്നു പ്രഥമ അദ്ധ്യക്ഷൻ വിജയവാഡയിൽ 1 നിന്നുള്ള മെഹബൂബ് അലി ബേഗ്  ജന. സെക്രട്ടറിയും ഹാജി പി ഹസനലി  ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു
പഴയ മദിരാശി സംസ്ഥാനത്തും  വിശിഷ്യാ   മലബാർ ജില്ലയുമാണ്    മുസ്ലിം ലീഗ്  രാഷ്ടീയത്തെ  വിഭജനാനന്തര ഭാരതത്തിൽ  സ്വീകരിക്കാൻ തയാറായത്         അതേ  സമയം     പല. സംസ്ഥാന. നിയമസഭകളിലും മുസ്‌ലിം ലീഗ്   പ്രതിനിധികൾ. സാന്നിദ്ധ്യമറിയിക്കുകയുണ്ടായിട്ടുണ്ട്

മഹാരാഷ്ട്രയിൽ ജി.എം ബനാത്ത് വാല സാഹിബ്    ഉമർ ഖാദി മണ്ഡലത്തിൽ നിന്ന് രണ്ട് വട്ടം  നിയമസഭാംഗമായിട്ടുണ്ട്
ബഷീർ മൂസ പട്ടേലും  പിന്നീട്  ഈ മണ്ഡലത്തിൽ. ലീഗ്  ടിക്കറ്റിൽ വിജയിച്ചിരുന്നു


യു.പി.'യിലെ  ഫിറോസാബാദിൽ.    1974 ൽ. മുഹമ്മദ് അയ്യൂബ്  ,  1978 ൽ. ആസ്സാമിലെ  സാരു കേന്ദ്രയിൽ. സിറാജുൽ ഹഖ്     എന്നിവരും  ലീഗ് എം.എൽ എ മാരായിട്ടുണ്ട്     പശ്ചിമ ബംഗാളിൽ 1970 ൽ. അജോയ് മുഖർജി മന്ത്രിസഭയിൽ. ലീഗ്  പ്രതിനിധികളുണ്ടായിരുന്നു     അന്ന്  വ്യവസായ മന്ത്രിയായിരുന്ന. അഡ്വ     ക്കേറ്റ്     ഹസ്സനു സമാൻ'    ഏറെക്കാലം എം.എൽ എയായിരുന്നു   ബംഗാളിലെ മുർശിദാബാദിൽ. നിന്നും അബൂ താലിബ് ചൗധരി 1970. ൽ. ലോക്സഭയിലേക്കും ജയിച്ചു കയറിയിരുന്നു 

കർണ്ണാടകയിൽ ഗുൽബർഗയിൽ കമറുൽ ഇസ്ലാം  ഒന്നിലേറെ തവണ ലീഗ് ടിക്കറ്റിൽ വിജയതീരമണിഞ്ഞിട്ടുണ്ട്
ദൗർഭാഗ്യവശാൽ   എഴുപതുകളുടെ മദ്ധ്യത്തിലും 1994.ലും  ലീഗിലുണ്ടായ.  ഭിന്നിപ്പ് ദേശീയ തലത്തിൽ പാർട്ടി കൂടുതൽ.  ദുർബലരാകുന്നതിന്   കാരണമാവുകയായിരുന്നു   

കേരളത്തിന് പുറമേ തമിൾ നാട്ടിൽ.      പാർട്ടിക്ക്  ഓരോ എം.പി യും  എം.എൽ യും   നിലവിലുണ്ട്

നേരത്തേയും ലോക്സഭയിലും നിയമസഭയിലും രാജ്യസഭയിലും   തമിഴ്നാട്ടിൽ നിന്നും ലീഗ് 'പ്രതിനിധികളുണ്ടായിരുന്നു
 മുംബൈ, മീററ്റ്, ഡൽഹി കോർപറേഷനുകളിലും  ,പോണ്ടിച്ചേരിയിലും മുസ്ലിം ലീഗ്   സജീവ സാന്നിധ്യമായിരുന്നു 

ശക്തമായ. മുന്നണി സംവിധാനത്തിന്റെയും, നേതൃത്വത്തിന്റേയും
 അഭാവത്തിൽ  കേരളത്തിനു വെളിയിൽ  വലിയ സ്വാധീന ശക്തിയാവാൻ സാധിച്ചില്ല എന്നത് വാസ്തവമെങ്കിലും കേരളത്തിൽ നിന്നും തമിൾ നാട്ടിൽ നിന്നും പാർലമെന്റിലെത്തിയ മുസ്ലിം ലീഗിന്റെ എം.പി മാരായി വന്നവർ കേവലം തങ്ങളുടെ നിയോജക മണ്ഡലത്തിന്റെ   വികസനത്തോടൊപ്പമോ അതിലുപരിയോ   ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിലൊക്കെ ' ഇടപെടുകയും  ''സമുദായത്തിന്റെ ആധികാരിക ശബ്ദമായി മാറുകയും ചെയ്തിട്ടുണ്ട്  എന്നതൊരു  ചരിത്ര യാഥാർത്ഥ്യം മാത്രമാണ് 


1896 ജൂൺ അഞ്ചിന് തിരുന്നൽ വേലിയിൽ ജനിച്ച്  
1972  ഏപ്രിൽ  അഞ്ചിന് മദിരാശിയിൽ അസ്തമിച്ച മുഹമ്മദ് ഇസ്മയിൽ സാഹിബ്
മദിരാശിയിലെ ദയ മൻസിലിൽ ചൂടികട്ടിലിൽ ഇരുന്നു ഒരു
പാട് ചിന്തകള്ക്ക് കരു പിടിപ്പിച്ച മഹാൻ തമിഴ് ജനത ഒന്നാകെ ആദരിച്ച
മലബാറിന്റെ മണ്ണിൽ നിന്നും കാച്ചി തുണിയുടുത്ത ഉമ്മമാരും
അരപട്ട കെട്ടിയ കാക്കാമാരും പ്രചാരണ ഗോദയിൽ
നേരിൽ കാണുക പോലും ചെയ്യാതെ മൂന്നു വട്ടം ലോക്സഭയിലേക്കു പറഞ്ഞയച്ച
പ്രിയപ്പെട്ട ഖായിദ് എ മില്ലത്ത് ഇന്നും ഓരോ മുസ്ലിം ലീഗ്
കാരനും ആവേശം നല്കുന്ന നാമമാണ്
ഒരു ബഹുസ്വര സമൂഹത്തിലെ ന്യുന പക്ഷ സമുദായത്തെ ജനാധിപത്യ മാർഗത്തിൽ
സംഘടിപ്പിക്കുകയും ദുർഘടമായ പാതയിൽ അടി പതറാതെ പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആകുന്ന നൌകയെ മുമ്പോട്ടു നയിച്ച കപ്പിത്താൻ അതായിരുന്നു ഖായിദ് എ മില്ലത്ത്
അണുകിട വ്യതിചലിക്കാതെ
ന്യുന പക്ഷ അവകാശത്തിനു വേണ്ടി പോരടുമ്പോഴും വിവേകം കൈമോശം വരാതെ രാജ്യസ്നേഹം വാക്കുകളിൽ ഒതുക്കാതെ സ്വന്തം മകനെ രാജ്യതിര്തിയിൽ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയക്കാൻ സന്നദ്ധനായ ദേശ സ്നേഹത്തിന്റെ ഉദാത്ത മാത്രക അതായിരുന്നു ഖായിദ് എ മില്ലത്ത്

അഴുക്കു പുരളാൻ ഏറെ സാഹചര്യങ്ങൾ ഉള്ള രാഷ്ട്രീയ
മേഖലയിലും വ്യക്തി ജീവിതത്തിലും വിശുദ്ധിയുടെ
അടയാളം പ്രകടമാക്കിയ
ഋഷി വര്യ തുല്യനായ മഹാ മനീഷിയും
വരും കാല രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്ന അരുതായ്മകളെ ദീർഘ ദര്ശനം ചെയ്ത പ്രതിഭാ ശാലിയുമായിരുന്നു'   സ്ഥാപകാദ്ധ്യക്ഷൻ ഖായിദേ മില്ലത്ത്

സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ , ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി.എം ബനാത്ത് വാല ,ഇ അഹമ്മദ്‌  തുടങ്ങിയവർ ദേശീയ പ്രസിഡൻറുമാരായിരുന്നു  

കെ.എം സീതി സാഹിബ് ,സേട്ട് സാഹിബ് സി.എച്ച് ,ജി.എം ബനാത്ത് വാല. ഇ അഹമ്മദ്  ,എ.കെ എ അബ്ദുൾ സമദ്, ഇ, അഹമ്മദ്   ,പ്രൊഫ കാദർ മൊയ്തീൻ തുടങ്ങിയവർ. ജന സെക്രട്ടറിമാരായും പ്രവർത്തിച്ചിരുന്നു

പ്രയാണ വീഥിയിലെ ഓരോ
പടവുകൾ കയറുമ്പോഴും പ്രതിബന്ദങ്ങൾ ഓരോന്നായി മുമ്പിൽ വരുമ്പോഴും  .മഹാനായ ഖായിദ് എ മില്ലത്ത് സ്മരിക്കപ്പെടുന്നു  ഇന്ത്യൻ. മുസ്ലീങ്ങളുടെ സാമൂഹ്യ.  സുസ്ഥിതി പഠിക്കാൻ. നിയോഗിക്കപ്പെട്ട. സച്ചാർ കമ്മിറ്റി  റിപ്പോർട്ടിൽ.  ഖായി ദെ മില്ലത്തിനെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്
 പ്രഥമ ലോക്സഭയിൽ പ്രത്യേക വിവാഹ നിയമത്തിന്റെ (Special Mariage act) പരിധിയിൽ നിന്നും മുസ്ലിം സമുദായത്തെ ഒഴിവാക്കുന്നതിനും വ്യക്തിനിയമ സ്വാതന്ത്ര്യത്തിനും  ബി. പോക്കർ സാഹിബ് നടത്തിയ ഇടപെടലുകളുംവിയോജിപ്പും പ്രധാനമന്ത്രി 'ജവഹർലാൽ നെഹ്റു തന്നെ  അംഗീകരിക്കുകയുണ്ടായി   

ഇബ്രാഹിം സുലൈമാൻ' സേട്ട് ,ജി.എം ബനാത്ത് വാല' എന്നിവർ.   ലീഗ് രാഷ്ടീയത്തിലും ലോക്സഭയിലും ഏറെ പ്രശോഭിക്കുകയും ന്യൂനപക്ഷ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ. നടത്തുകയും ചെയ്ത നേതാക്കളിയിരുന്നു
 1985-86 ൽ. പ്രമാദമായ ശാ ബാനു കേസിന്റെ പശ്ചാതലത്തിൽ.  ബനാത്ത് വാല    ലോക്സഭയിൽ  അവതരിപ്പിച്ച 'സ്വകാര്യ ബിൽ അതേപടി മുസ്ലിം' വിമൻസ്' പ്രൊട്ടക്ഷൻ.  ആക്ട്  എന്ന പേരിൽ. രാജീവ് ഗാന്ധി മന്ത്രി സഭ.   നിയമമാക്കി അംഗീകരിച്ചതും ശ്രദ്ധേയമാണ്

1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റായി നിശ്ചയിച്ച് കൊണ്ടുള്ള ആരാധനാലയ സംരക്ഷണ നിയമത്തിന്  പിന്നിലും
അദ്ദേഹത്തിന്റെ തന്നെ
ഇടപെടലുകളായിരുന്നു
  
ചുരുങ്ങിയ സമയമെങ്കിലും കേരള മുഖ്യമന്ത്രിയായും ഏറെക്കാലം മന്ത്രിയായും സി.എച്ച്. മുഹമ്മദ് കോയയും  ഒരു ദശാബ്ദക്കാലം കേന്ദ്ര സഹമന്ത്രിയായി  ഇ അഹമ്മദും  അഭിമാനമുയർത്തുകയും  ഭരണതലത്തിലും ലീഗിന് ശോഭിക്കാൻ കഴിയുമെന്ന്    തെളിയിക്കുകയുമുണ്ടായി: സി എച്ച് മുഹമ്മദ്‌ കോയ ,എം പി എം അഹമ്മദ് കുരിക്കൾ ,കെ അവുകാദർ കുട്ടി നഹ ,യു എ ബീരാൻ ,ചാകീരി അഹമ്മദ് കുട്ടി .,ഇ അഹമ്മദ് ,പി കെ .കുഞ്ഞാലികുട്ടി ,ഇ ടി മുഹമ്മദ്‌ ബഷീര് ,സി ടി അഹമ്മദലി
,പി കെ കെ ബാവ ,എം കെ .മുനീര് ,ചെർക്കളം അബ്ദുല്ല ,നാലകത്ത് സൂപ്പി ,കുട്ടി
അഹമ്മദ് കുട്ടി ,പി കെ അബ്ദുറബ്ബ് ,വി കെ ഇബ്രാഹിം കുഞ്ഞു ,മഞ്ഞളാം കുഴി അലി
എന്നിവര് കേരളത്തിൽ ലീഗ് മന്ത്രിമാരായി   

കെ എം സീതി സാഹിബ്‌ , സി എച്ച് മുഹമ്മദ്‌ കോയ , കെ മോയ്ദീന്കുട്ടി എന്ന ബാവ ഹാജി , ചാക്കീരി അഹമ്മദ് കുട്ടി എന്നിവര് സ്പീക്കർ മാരായും ,എം പി എം ജാഫര് ഖാൻ ,കെ എം ഹംസകുഞ്ഞു ,കൊരമ്പയിൽ അഹമ്മദാജി
തുടങ്ങിയവര ടപ്പ്യുട്ടി സ്പീകർ മാരായും സേവനം ചെയ്തു

  പി. സീതി ഹാജി ,       കെ പി എ മജീദ്‌ ഗവന്മേന്റ്റ് ചീഫ് വിപ് പദവിയും അലങ്കരിച്ചു   

ബി പോക്കര് സാഹിബ്‌
മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
സി എച്ച് മുഹമ്മദ്‌ കോയ
ഇബ്രാഹിം സുലൈമാൻ സേട്ട്
ഗുലാം മഹമൂദ് ബനാത്ത് വാല'
ഇ അഹമ്മദ്
ഇ ടി മുഹമ്മദ്‌ ബഷീര്
പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ലോകസഭയിലും

ഇബ്രാഹിം സുലൈമാൻ സേട്ട്
ഹമീദലി ശംനാട്
ബി വി അബ്ദുള്ളകോയ
അബ്ദുസമദ് സമദാനി
കൊരമ്പയിൽ അഹമ്മദാജി
പി വി അബ്ദുൾ വഹാബ്
രാജ്യസഭയിലും മെംബർ മാരായി പാർട്ടിയെ പ്രതിനിധീകരിച്ചു

എച്ച് എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,കാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ്


വർത്തമാന കാല ഇന്ത്യയിലെ    ഏറ്റവും വലിയ ചർച്ചയായ. പൗരത്വ ഭേദഗതിയും അനുബന്ധ വിഷയങ്ങളിലും    
ഏറ്റവും ' സക്രിയമായ ഇടപെടലുകൾ. നടത്തി  ശ്രദ്ധ. നേടുകയാണ് മുസ്ലിം ലീഗ്   ലോക്സഭയിൽ ബിൽ പാസ്സായതിന് ' പിന്നാലെ മണിക്കൂറുകൾക്കകം സുപ്രിം 'കോടതിയിലെത്തി  ഹർജി ഫയൽ ചെയ്യുകയായിരുന്നു  

പൗരത്വ പ്രക്ഷോഭത്തിലും  ദർഹി'കലാപത്തിലും  മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്    ഓരോ ലക്ഷം രൂപ ധനസഹായവും  പരിക്കേറ്റവർക്ക്  സമാശ്വാസവും  ഇരകൾക്ക് നിയമ സഹായവും  ലഭ്യമാക്കാനുള്ള  പ്രവർത്തനങ്ങളിൽ. ശ്രദ്ധയൂന്നി  തങ്ങളുടെ  ദൗത്യം തുടരുകയാണ്  'മുസ്ലിം ലീഗ്      

    പ്രൊഫ കാദർ മൊയ്തീൻ. പ്രസിഡൻറും പി.കെ കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയുമായ  മുസ്ലിം ലീഗ്  '
പി.വി അബ്ദുൾ വഹാബ് എം.പി. ട്രഷററായും ഇ.ടി. മുഹമ്മദ് ബഷീർ ഓർഗണൈ സിംഗ് സെക്രട്ടറിയായും  പ്രവർത്തിക്കുന്നു   

സാബിർ എസ് ഗഫാർ  സി.കെ. സുബൈർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ യൂത്ത് ലീഗ് ദേശീയ തലത്തിൽ  
സജീവ. ഇടപെടലുകൾ നടത്തുന്നുണ്ട്     എം.എസ് എഫ്   എസ്. ടി. യു    വനിതാ ലീഗ്  കൂടാതെ   എ.ഐ. കെ.എം സി.സി.യും   ദേശീയ തലത്തിൽ. പ്രവർത്തിക്കുന്നു

കേരളക്കരയിൽ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡൻറും കെ.പി.എ മജീദ് ജന.. സെക്രട്ടറിയുമായ മുസ്ലിം ലീഗ് പൂർവ്വാധികം ശക്തിയോടെയും ചലനാത്മകമായും  പ്രവർത്തിക്കുന്നു  സി.ടി. അഹമ്മദലിയാണ്  ട്രഷറർ '
ഡോ. എം.കെ. മുനീർ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിക്കുന്നു   

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗും ജൈത്രയാത്ര തുടരുകയാണ്










*മുസ്തഫ മച്ചിനടുക്കം*
(വൈസ്  പ്രസി  ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്)

2020 ഫെബ്രുവരി 20, വ്യാഴാഴ്‌ച

എന്‍റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹമ്മദ് സാഹിബ്

എന്‍റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹമ്മദ് സാഹിബ് – ഇ അഹമ്മദിനെ അനുസ്മരിച്ച് മകന്‍ റഈസ്‌ അഹമ്മദ്
അബ്ദുള്‍ സലാം, കൊരട്ടി
FRIDAY, FEBRUARY 1, 2019
38
Shares






ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച ഇന്റർവ്വ്യൂ ഫീച്ചർ –

‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും ചെയ്‌ത്‌ ഹരിത രാഷ്ട്രീയത്തെ സമൃദ്ധമാക്കിയ കെ. എം. സീതി എന്ന ധിഷണാശാലി തന്നെയാണ് തന്റെ ഉപ്പയെയും സാധ്യമാക്കിയതെന്ന് സൂചിപ്പിക്കുകയായിരുന്നു റഈസ് സാഹിബ്. നിയമപഠനത്തിന് എറണാകുളം ഉപേക്ഷിച്ച് ഉപ്പ തിരുവനന്തപുരം തെരഞ്ഞെടുത്തത് സീതി സാഹിബിന്റെ സാമീപ്യം ആഗ്രഹിച്ചായിരുന്നു.

നിയമപഠനവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനായിരുന്നു സീതി സാഹിബ് അഹ്‌മദ്‌ എന്ന എം. എസ്. എഫുകാരന് നിർദേശം നൽകിയത്. ദിവസവും ചന്ദ്രികയിലേക്ക് റിപ്പോർട്ടുകൾ ടെലിഗ്രാം ചെയ്യും, അതോടൊപ്പം ക്ലാസിൽ പോവുകയും പഠിക്കുകയും ചെയ്യും; ഇതായിത്തീർന്നു അഹ്‌മദ്‌ സാഹിബിന്റെ ദിനചര്യ.

വൈകുന്നേരങ്ങളിൽ സ്ഥിരമായി സീതി സാഹിബിന്റെ വക ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഉണ്ട്! ‘ഉപ്പാനെക്കൊണ്ട് എല്ലാ ദിവസവും സീതി സാഹിബ് ദി ഹിന്ദു ദിനപത്രം ഉറക്കെ വായിപ്പിക്കും. അതിലെ വാക്കുകളും വാചകങ്ങളുമെല്ലാം ചർച്ച ചെയ്യും.’ സമുദായത്തിന് അനുഗ്രഹമായി മാറിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇ. അഹ്‌മദിന് എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കുകയായിരുന്നു റഈസ്.

കെ. എം. സീതി സാഹിബിന്റെ പിതാവ് മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപകൻ ആയിരുന്ന കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് ഇതേ ‘ഹിന്ദു സെഷൻ’ തന്റെ പുത്രൻ സീതിക്കുവേണ്ടി കൊടുങ്ങല്ലൂരിലെ അവരുടെ വീട്ടിൽ ചെയ്തിരുന്നതായി ചരിത്രത്തിലുണ്ട്.

അതെ, സമുദായത്തെ മതേതര ആധുനികതയുടെ വെല്ലുവിളികൾ അതിജീവിക്കാൻ പ്രാപ്തമാക്കിയ നേതാക്കൾ തങ്ങൾക്ക് തുടർച്ചകളുണ്ടാക്കാൻ ബോധപൂർവം അധ്വാനിച്ചു; അതിന്റെ ഫലമായി നമുക്ക് ഒരു ഇ. അഹ്‌മദ്‌ സാഹിബ് ഉണ്ടായി!

അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള കൂടുതൽ വർത്തമാനങ്ങൾ കേൾക്കാനാണ് റഈസ്‌ക്കയുടെ മസ്‌കത്തിലുള്ള വീട്ടിൽ പോയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ബി. കോമും ലണ്ടനിൽ നിന്ന് എം. ബി. എയും പൂർത്തിയാക്കിയ റഈസ് ഒമാനിലാണ് വർഷങ്ങളായി ബിസിനസ് ചെയ്യുന്നത്. ‘മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉപ്പയുടെ പോളിസി.

ഞങ്ങൾ എല്ലാ മക്കൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസാവസരങ്ങളാണ് ലഭിച്ചത്. വായനയും പഠനവും ഉപ്പക്ക് ഒരു ജീവിത സപര്യയായിരുന്നു. ഇംഗ്ലീഷ് ക്ലാസിക്കുകൾ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ നടന്നു. രാഷ്ട്രീയം അറിവിൽ നിന്ന് ജന്മമെടുക്കണമെന്ന് അദ്ദേഹം വിചാരിച്ചു. വിദേശകാര്യ മന്ത്രിയൊക്കെ ആകുന്നതിന് എത്രയോ മുമ്പു തന്നെ ‘ഫോറിൻ അഫയേഴ്‌സ്’ പോലുള്ള ആനുകാലികങ്ങൾ അദ്ദേഹം സ്ഥിരമായി വായിക്കുമായിരുന്നു.

ആ വായനാശീലം ഞങ്ങൾ മക്കൾക്കെല്ലാവർക്കും പകർന്നുകിട്ടി. ഉപ്പ മിക്കപ്പോഴും എനിക്ക് കത്തയച്ചിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.’ ഉജ്ജ്വലമായ ധൈഷണിക പ്രതാപമുണ്ടായിരുന്ന ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അകം കാണാൻ ഭാഗ്യമുണ്ടായ റഈസ് പറഞ്ഞു.

തീരെ ചെറുപ്പത്തിൽ തന്നെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുടെ ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ റഈസിന് അവസരമുണ്ടായി. ലീഗ് പ്രഭാഷണങ്ങൾക്കുവേണ്ടി അഹ്‌മദ്‌ സാഹിബ് നിരന്തരം യാത്ര ചെയ്‌തിരുന്ന കാലത്ത് കുട്ടിയായ റഈസ് പല സ്ഥലങ്ങളിലും പ്രസംഗം കേൾക്കാൻ കൂടെപ്പോയി.

ഭാര്യയോടും മക്കളോടും ഒരു തിരക്കിനും തകർക്കാനാവാത്ത അതിവൈകാരികമായ ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അഹ്‌മദ്‌ സാഹിബിന്റെ വിരൽ പിടിച്ച് മകൻ അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങൾ കേൾക്കാൻ പോയതിൽ അത്ഭുതമൊന്നും ഇല്ലല്ലോ! ‘വയൽ വരമ്പിലൂടെ നടന്നും ജീപ്പിലും കാറിലുമെല്ലാം എന്റെ ബാല്യത്തിൽ അനേകം തവണ ഞാൻ ഉപ്പാന്റെ പ്രസംഗയാത്രയെ അനുയാത്ര ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഉപ്പ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയ കുട്ടിയായ ഞാൻ വേദിയിൽ പ്രസംഗപീഠത്തിന് നേരെ മുന്നിൽ ചെന്ന് ഉപ്പയുടെ നേർക്ക് തിരിഞ്ഞുനിന്ന് പ്രസംഗം വിടർന്ന കണ്ണുകളോടെ നോക്കിനിന്നത് ഓർമയുണ്ട്. പിൽകാലത്ത് ഈ സംഭവം ഇടക്കിടെ അനുസ്‌മരിച്ച് ഉപ്പ കുടുംബസദസ്സുകളിൽ പൊട്ടിച്ചിരിക്കുമായിരുന്നു.’

എം. എൽ. എ ആയിരിക്കെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ തിരുവനന്തപുരത്ത് ജീവിച്ച വർഷങ്ങൾ റഈസ് ഗൃഹാതുരതയോടെ ഓർത്തു: ‘സി. എച്ചിനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്നണിയിലെ വിവിധ കക്ഷിനേതാക്കൾ തമ്മിൽ നടന്ന ചൂടുപിടിച്ച ചർച്ചകളിൽ ഉപ്പ നിർണായക സാന്നിധ്യമായിരുന്നു.

കേരള രാഷ്ട്രീയം ഒരു മുസ്‌ലിം ലീഗുകാരനെ മുഖ്യമന്ത്രിയാക്കാനൊരുങ്ങിയ അസുലഭമായ ആ മണിക്കൂറുകളിൽ കതകിനു പുറത്ത് ഞങ്ങൾ കുട്ടികൾ ആകാംക്ഷ അടക്കിവെക്കാനാകാതെ നിന്നു.’ സി. എച്ചും അഹ്‌മദ്‌ സാഹിബും തമ്മിലുണ്ടായിരുന്ന ആത്മസൗഹൃദം വിവരിക്കാൻ റഈസിന് വാക്കുകൾ മതിയാകുന്നില്ല. മന്ത്രിമാരായി രണ്ടു പേരും തലസ്ഥാന നഗരിയിൽ താമസിക്കുന്നു.

ഇ. അഹ്‌മദിന്റെ വസതിയിൽ കൂടെക്കൂടെ സി. എച്ച്. മുഹമ്മദ് കോയ കടന്നുവരും. ‘നേരെ അടുക്കളയിലേക്കാണ് സി. എച്ച് പോവുക. ഉമ്മയോട് ഉപ്പയെക്കുറിച്ചടക്കം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. പാത്രങ്ങൾ അനുമതിക്ക് കാത്തുനിൽക്കാതെ തുറന്നു പരിശോധിക്കും. ഭക്ഷണം കഴിക്കും, കഴിച്ച ഭക്ഷണത്തെക്കുറിച്ച് സഹജമായ ശൈലിയിൽ നർമം കലർത്തി അഭിപ്രായങ്ങളും പറയും.

സി. എച്ചിന് ഉപ്പാന്റെ അടുത്തുണ്ടായിരുന്ന സ്വാതന്ത്ര്യം കുട്ടിയായിരിക്കെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.’ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പതിറ്റാണ്ടുകളിൽ മുസ്‌ലിം ലീഗ് വേദികളിൽ കത്തിപ്പടർന്ന രണ്ട് വിദ്യാർത്ഥി പ്രതിഭകളായിരുന്നുവല്ലോ അഹ്‌മദും മുഹമ്മദ് കോയയും. ഒരുമിച്ചുനടന്നുണ്ടായ ആ സൗഹൃദം നിയമസഭാ സഹജീവിതം വഴി കൂടുതൽ പുഷ്‌കലമായതിന്റെ നിറമുള്ള ഓർമകളാണ് റഈസ് പങ്കുവെക്കുന്നത്.

ബാഫഖി തങ്ങൾ ഇ. അഹ്‌മദ്‌ സാഹിബിന്റെ സ്നേഹഭാജനമായിരുന്നു. എല്ലാത്തിനും അഹ്‌മദിന് തങ്ങൾ വേണമായിരുന്നു. കണ്ണൂരിൽ അഹ്‌മദ്‌ സാഹിബ്‌ വെച്ച പുതിയ വീട്ടിൽ ആദ്യ സന്ദർശകനായി സൽകരിക്കപ്പെട്ടത് തങ്ങൾ തന്നെയായിരുന്നു. തങ്ങൾക്ക് മുമ്പ് ആ വീടിന് ആരെയും സ്വീകരിക്കാൻ ആകുമായിരുന്നില്ല.

‘പുതിയ വീട്ടിൽ ബാഫഖി തങ്ങൾ കയറിയത് ഹജ്ജിന് പുറപ്പെടാൻ വേണ്ടി ബോംബെക്ക് പോകുന്നതിന്‌ ഏതാനും ദിവസങ്ങൾ മാത്രം മുമ്പാണ്‌. ഞങ്ങളെ പുതിയ വീട്ടിലാക്കിയ തങ്ങൾ പക്ഷെ പിന്നെ മടങ്ങിവന്നില്ല. ആ ഹജ്ജ് യാത്രയിലാണ് ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെടുന്നത്.’ റഈസിന്റെ വാക്കുകൾ മുറിഞ്ഞു.

കോഴിക്കോട്ടെ വലിയങ്ങാടിയിലെ അരിപ്പീടികയിൽ നിന്ന് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഇറങ്ങിവന്ന് മാപ്പിളമാരെക്കൊണ്ട് ഹരിത പതാക മുറുകെപ്പിടിപ്പിച്ച ഇതിഹാസ നായകൻ കേരളത്തിൽ അവസാനമായി നടത്തിയ ഗൃഹസന്ദർശനത്തിന്റെ വികാരസാന്ദ്രമായ ഓർമ്മകൾ!

ഇ. അഹ്‌മദിന് അളവറ്റ ആദരവുണ്ടായിരുന്ന മറ്റൊരാൾ ബി. വി. അബ്ദുല്ലക്കോയ സാഹിബായിരുന്നു. ‘സാമ്പത്തിക ഇടപാടുകളിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ബി. വി കാത്തുസൂക്ഷിച്ചിരുന്ന കാർക്കശ്യത്തെ ഉപ്പ എപ്പോഴും പ്രശംസിക്കുമായിരുന്നു. ഒടുവിൽ ബി. വിയുടെ പൗത്രിയെ എനിക്ക് വധുവായി നിശ്ചയിച്ചു തരികയും ചെയ്തു.’ ന്യൂനപക്ഷ രാഷ്ട്രീയം സംഭാവന ചെയ്ത രണ്ടു യുഗപ്രഭാവരുടെ കുടുംബങ്ങളെ പരസ്‌പരം വിളക്കിച്ചേർത്ത കണ്ണിയായ ചാരിതാർഥ്യത്തോടെ റഈസ് സാഹിബ് പറഞ്ഞു.

‘ഇബ്‌റാഹീം സുലയ്മാൻ സേട്ട് സാഹിബുമായി ഊഷ്മളമായ ബന്ധമാണ് ഉപ്പ കാത്തുസൂക്ഷിച്ചിരുന്നത്. സേട്ട് മുസ്‌ലിം ലീഗിനോട് വിട പറഞ്ഞിട്ടും അവരുടെ വ്യക്തിബന്ധത്തിന് യാതൊരു പോറലുമേറ്റില്ല. കാണുന്നേടത്തുവെച്ചെല്ലാം ഉപ്പയോടുള്ള സ്നേഹം സേട്ട് സാഹിബ് എന്നോടും മറയില്ലാതെ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ കുടുംബവുമായി ഇപ്പോഴും ആ ബന്ധം കാത്തുസൂക്ഷിക്കുന്നു.’

ശൈലികൾ വ്യത്യസ്തമായിരുന്നുവെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദമായി പാർലമെന്റിൽ ഇടിമുഴക്കം തീർത്ത രണ്ടു മഹാരഥന്മാർ വഴിപിരിഞ്ഞപ്പോഴും നിലനിർത്തിയ പരസ്പരാദരവിന്റെ ഹൃദയാവർജ്ജകമായ അധ്യായങ്ങൾ റഈസ് അഹ്‌മദിന്റെ വാക്കുകളിലേക്ക് ആവാഹിക്കപ്പെടുന്നു.

ഒരുപക്ഷേ, ഉത്തരേന്ത്യൻ പശ്ചാത്തലമുണ്ടായിരുന്ന ഗുലാം മഹ്‌മൂദ്‌ ബനാത്‌വാലക്കും സേട്ട് സാഹിബിനും ഇടയിൽ ഒരു തനത് മലയാളി മുസ്‌ലിം ലീഗുകാരന്റെ വ്യത്യസ്തമായ വഴി പാർലമെന്റിൽ വെട്ടി എന്നതായിരിക്കും പാർലമെന്റേറിയൻ എന്ന നിലയിൽ അഹ്‌മദ്‌ സാഹിബിന്റെ ഒരു മൗലിക സവിശേഷത.

‘വീട്ടിൽ ഉപ്പ രാഷ്ട്രീയം പറയാറുണ്ടായിരുന്നോ?’ ചോദ്യം റഈസ്‌ സാഹിബിനെ ഗൗരവസ്വരക്കാരനാക്കി. ‘അതെ, പക്ഷെ അതെപ്പോഴും വേറൊരു പ്രതലത്തിൽ ആയിരുന്നു. ഒരു ഇന്റലെക്ച്വൽ പ്ലെയിനിൽ ആയിരുന്നു ഉപ്പ പൊളിറ്റിക്കൽ ഇഷ്യൂസ് ചർച്ച ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് ഉപ്പ എന്നോട് സംസാരിച്ച കാര്യങ്ങൾ ഓർക്കുന്നു.

പള്ളി തകർക്കപ്പെട്ടപ്പോൾ അധികാരത്തിലുള്ള പാർട്ടി എന്ന നിലയിൽ കോൺഗ്രസുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കണമെന്ന് സേട്ട് സാഹിബ് ആവശ്യപ്പെടുന്നു. സാമുദായിക രാഷ്ട്രീയത്തിന് തീവ്രത പോരെന്ന് മുസ്‌ലിം ചെറുപ്പം പൊതുവിൽ ആലോചിക്കുന്നു. പക്ഷെ ഉപ്പയുടെ വീക്ഷണങ്ങൾ അടിയുറച്ചതായിരുന്നു. കോൺഗ്രസിനെ കൂടെ നിർത്തിക്കൊണ്ടുള്ള മോഡറേറ്റ് ആയ ഒരു രാഷ്ട്രീയം വഴിയല്ലാതെ ഫാഷിസത്തെ ചെറുക്കാനാകില്ലെന്ന് ഉപ്പ തീർത്തു പറഞ്ഞു.

ഇപ്പോഴുണ്ടാകുന്ന വികാരത്തള്ളിച്ച ചെറുത്തുനിൽപിനുള്ള നിലം പോലും നഷ്ടപ്പെടുത്തുമെന്നായിരുന്നു ഉപ്പയുടെ പക്ഷം. എന്നോട് ഈ വിഷയം ദീർഘമായി സംസാരിച്ചിരുന്നു. അന്ന് ഉപ്പ നിരന്തരം ചർച്ചകളിലായിരുന്നു; വിവിധ നേതാക്കളെ തന്റെ നിലപാട് ബോധ്യപ്പെടുത്താനുള്ള ചർച്ചകൾ. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ശക്തമായി ആ ലൈനിനെ പിന്തുണച്ചു. അന്ന് ദിനേനയെന്നോണം തങ്ങളും ഉപ്പയും ഫോണിലും നേരിട്ടുമെല്ലാം ദീർഘനേരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു; പാതിരാവുകളിൽ പോലും.

ഇന്നിപ്പോൾ ആ നിലപാടായിരുന്നു ശരി എന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നു.’ തീവ്രവാദം സമുദായത്തെ എവിടെയുമെത്തിക്കില്ലെന്ന് തിരിച്ചറിഞ്ഞ അഹ്‌മദ്‌ സാഹിബിലെ ദീർഘദർശിക്ക് കാലം നൽകിയ സമ്മതപത്രം ഉൾകൊള്ളുമ്പോൾ റഈസ്‌ക്കയുടെ മുഖത്ത് അഭിമാനബോധം തളിർക്കുന്നു. ഫാഷിസം മുടിയഴിച്ചു തുള്ളുന്ന സമകാല ഇന്ത്യയിൽ ബാബരി കത്തിനിന്ന തൊണ്ണൂറുകളുടെ തുടക്കം മുസ്‌ലിം സമുദായത്തിന് ഏറ്റവും വലിയ പാഠപുസ്തകമാണെന്ന് ആർക്കാണറിയാത്തത്?!

അഭിമാനബോധമുള്ള മുസ്‌ലിം ആയിരുന്നു അഹ്‌മദ്‌ സാഹിബ്. ഇസ്‌ലാം അദ്ദേഹത്തിന് മറച്ചുവെക്കാനുള്ളതായിരുന്നില്ല. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഉന്നതാധികാര പദവികളിലേക്ക് നിയോഗിക്കപ്പെട്ടപ്പോഴും പരസ്യമായി തന്നെ അഹ്‌മദ്‌ സാഹിബ് തന്റെ മതനിഷ്ഠകൾ ഉയർത്തിപ്പിടിച്ചു. എന്നാൽ അതൊരിക്കലും നമ്മുടെ പൊതുമണ്ഡലത്തിന്റെ സെക്കുലർ ഫേബ്രിക്കിന് ഒരു പരുക്കും ഏൽപിച്ചില്ല.

മതബോധമുള്ള ഇന്ത്യൻ മുസ്‌ലിമിന് മാതൃകാപരമായ രാഷ്ട്രീയ ജീവിതം ഏതറ്റം വരെയും സാധ്യമാണെന്ന് തെളിയിച്ച റോൾ മോഡൽ ആയി അഹ്‌മദ്‌ സാഹിബ് മാറി. കോഴിക്കോട്ടുള്ള വെള്ളിയാഴ്ചകളിലെല്ലാം പട്ടാളപ്പള്ളിയിൽ ഭക്തിപൂർവം ജുമുഅ ഖുതുബ കേട്ടിരിക്കുന്ന ഇ. അഹ്‌മദ്‌ എന്ന കേന്ദ്രമന്ത്രി മതബോധമുള്ള ഏത് മലയാളി മുസ്‌ലിമിനെയാണ് അഭിമാനപുളകിതനാക്കാതിരുന്നിട്ടുള്ളത്!

‘അഞ്ചു നേരത്തെ നമസ്കാരങ്ങളിൽ കണിശക്കാരനായിരുന്നു ഉപ്പ. പുലർച്ചെ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഫജ്ർ നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യും. യാസീൻ, ആയത്തുൽ കുർസിയ്യ്, ആമനർറസൂലു തുടങ്ങിയവ ഉപ്പ എപ്പോഴുമെപ്പോഴും ഓതി. ആയത്തുൽ കുർസിയ്യ് ഉപ്പാന്റെ ഒദ്യോഗിക വസതികളിലടക്കം ചുമരുകളിൽ ഫ്രെയിം ചെയ്‌ത്‌ വെച്ചിരുന്നു.

ഉപ്പ നടക്കുമ്പോൾ ഒരു വശത്തുള്ള ചുമരിലേക്ക് നോക്കി ചുണ്ടനക്കുന്നതെന്താണെന്ന് പലപ്പോഴും സന്ദർശകർക്ക് മനസ്സിലായിരുന്നില്ല. അവിടെ എഴുതിവെച്ച ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുകയായിരിക്കും അദ്ദേഹം.

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെക്കൊണ്ട് വഹിപ്പിക്കല്ലേ’ എന്നും ‘മറവിയുടെയും അബദ്ധത്തിന്റെയും പേരിൽ ഞങ്ങളെ പിടികൂടല്ലേ’ എന്നും അർഥം വരുന്ന ആമനർറസൂലുവിന്റെ ഭാഗങ്ങളെക്കുറിച്ച് ഉപ്പ എപ്പോഴും സംസാരിച്ചു. അധികാരസ്ഥാനങ്ങളിലിരുന്ന് ഉപ്പാക്ക് പ്രാർത്ഥിക്കാനുള്ളത് ആ വചനത്തിൽ ഉണ്ടായിരുന്നു. മക്കയും മദീനയുമായിരുന്നു ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ.

വിദേശയാത്രകളെല്ലാം ജിദ്ദയിൽ ഒരിടവേള ലഭിക്കുന്ന രീതിയിലാണ് വളരെ ബോധപൂർവം തന്നെ അദ്ദേഹം എപ്പോഴും ഷെഡ്യൂൾ ചെയ്തിരുന്നത്. ഹറം സന്ദർശനം ലക്ഷ്യം വെച്ചായിരുന്നു അത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സ്നേഹം രക്തത്തിലുണ്ടായിരുന്ന ആളാണ് ഉപ്പ.’

പടച്ചവനെയും പ്രാർത്ഥനകളെയും ഖുർആനിനെയും സത്യവിശ്വാസികളെയും മനസ്സിലേറ്റിയ ഒരാളെ കേന്ദ്രമന്ത്രിക്കസേരയിലും ഐക്യരാഷ്ട്രസഭയുടെ പ്രസംഗപീഠത്തിലും വിദേശരാജ്യങ്ങളുടെ അരമനകളിലും വരെ കൊണ്ടുചെന്നെത്തിച്ച് സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അധികാരസ്വാധീനം വർധിപ്പിക്കുക എന്ന മുസ്‌ലിം ലീഗ് പദ്ധതിയെ സാർത്ഥകമാക്കി അഹ്‌മദ്‌ സാഹിബ് തന്റെ ഇസ്‌ലാമുമായിത്തന്നെ നടന്നു, അധികാരത്തിന്റെ സകല ഇടനാഴികളിലും!

സമുദായമായിരുന്നു അഹ്‌മദ്‌ സാഹിബിന് എല്ലാം. മുസ്‌ലിം ലീഗ് പാർട്ടിയാണ് സമുദായത്തിന്റെ അത്താണിയെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. താനല്ല, പാർട്ടിയാണ് വലുതെന്നും പാർട്ടി സമുദായത്തിന് തുണയാകാൻ നിശ്ചയിച്ച പ്രതിനിധിയെന്നതാണ് തന്റെ പ്രസക്തിയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

‘മുസ്‌ലിം ലീഗിനെ ആരെങ്കിലും വിമർശിക്കുന്നത് കേട്ടാൽ ഉപ്പ ക്ഷുഭിതനാകും. ലീഗ് സമുദായത്തിന് എന്താണെന്ന് സമർത്ഥിച്ച് അവരോട് തർക്കിക്കും. ലീഗ് ഒരുക്കിയ മണ്ണിൽ കാലൂന്നിയും വിരിച്ച പായയിൽ കിടന്നുമാണ് ഈ വിമർശകർ പോലും സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കും.’ ലീഗ് പ്രവർത്തകർ അഹ്‌മദ്‌ സാഹിബിന്റെ ആവേശമായിരുന്നു.

ജനങ്ങൾക്കിടയിൽ നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു; പ്രോട്ടോക്കോളുകൾ അതിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിച്ചു. പതിറ്റാണ്ടുകൾ പൊതുപ്രവർത്തനം നടത്തിയ ഒരാൾക്ക് ജനങ്ങളിൽ നിന്നകന്ന് ജീവിക്കുക സാധ്യവുമാകില്ലല്ലോ! ‘ലീഗ് അണികൾ ആയിരുന്നു ഉപ്പയുടെ വൈറ്റമിൻ. ആളുകളെ കണ്ടാലല്ല, കാണാതിരുന്നാലാണ് അദ്ദേഹം ക്ഷീണിച്ചിരുന്നത്. ദീർഘമായ ജോലിക്കുശേഷവും ഏതെങ്കിലും പാർട്ടി പ്രവർത്തകർ വന്ന് സംസാരം ആരംഭിച്ചാൽ മറ്റെല്ലാം മറന്ന് അദ്ദേഹം ദീർഘനേരം ആവേശപൂർവം സംഭാഷണത്തിൽ ഏർപ്പെടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.’

പാർട്ടിക്കും പ്രവർത്തകർക്കും അഹ്‌മദ്‌ സാഹിബ് കൽപിച്ചിരുന്ന വില ഒരിക്കൽ റഈസിന് ശരിക്കും മനസ്സിലായി. അഹ്‌മദ്‌ സാഹിബ് ഒമാൻ സന്ദർശിക്കുന്നു. ഔദ്യോഗിക സന്ദർശനമല്ല. അൽപം വിശ്രമം നൽകാനായി റഈസ് മസ്‌കത്തിലേക്ക് കൊണ്ടുവന്നതാണ്. ‘വിശ്രമമാണല്ലോ ലക്ഷ്യം. അതുകൊണ്ട് വരുന്ന വിവരം ഞാൻ കെ. എം. സി. സി പ്രവർത്തകരെ അറിയിച്ചില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ട് പറയാം, അതുവരെയെങ്കിലും സന്ദർശകർ ഇല്ലാതാകുന്നത് ഉപ്പാക്ക് ആശ്വാസമായിരിക്കും എന്നേ കരുതിയുള്ളൂ. പക്ഷെ വന്നതുമുതൽ ഉപ്പ പ്രവർത്തകരെ കാണാതെ അസ്വസ്ഥനായിത്തുടങ്ങി. ഒടുവിൽ ആരെയും അറിയിച്ചിട്ടില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞ് പറയാമെന്ന് കരുതിയതാണെന്നും ഞാൻ അറിയിച്ചു. പൊടുന്നനെ ഉപ്പ പ്രകോപിതനായി. എന്നെ വഴക്കു പറഞ്ഞു. എന്നെ എന്റെ ആളുകളിൽ നിന്ന് അകറ്റാനാണോ നിങ്ങളെല്ലാം നോക്കുന്നത് എന്ന് കടുപ്പിച്ച് ചോദിച്ചു.

പിന്നീടൊരിക്കലും അങ്ങനെയൊരു അബദ്ധം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല!’ കുടുംബത്തിന്റെ താല്പര്യങ്ങൾ പാർട്ടിക്ക് തടസ്സമാകരുതെന്ന് കർക്കശമായി അഹ്‌മദ്‌ സാഹിബ് തീരുമാനിച്ചത് തന്റെ ജീവിതനിയോഗം എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം. ഒരു ട്രെയിൻ ലേറ്റായാൽ മുതൽ അൽപ സമയം കറന്റ് പോയാൽ വരെ കേന്ദ്രമന്ത്രി എന്ന നിലയിൽ തന്നെ വിളിക്കുന്ന നിഷ്‍കളങ്കരായ മലപ്പുറത്തുകാരുണ്ടെന്ന് ഉപ്പ പറഞ്ഞത് റഈസിന് ഓർമയുണ്ട്. ‘അഭിമാനത്തോട് കൂടിയാണ് അദ്ദേഹം അത് പറഞ്ഞത്. ആരുടെ പ്രതിനിധിയായാണ് താൻ ഡൽഹിയിൽ നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് എപ്പോഴും ഓർമയുണ്ടായിരുന്നു.’

‘മാ ശാ അല്ലാഹ്, അൽ ഹംദു ലില്ലാഹ്, പതിറ്റാണ്ടുകൾ എന്റെ ഉപ്പ ഉമ്മത്തിനെ സേവിച്ചു.’ ഒറ്റ വാചകത്തിൽ റഈസ്‌ക്കാക്ക് അഹ്‌മദ്‌ സാഹിബിനെ പരിചയപ്പെടുത്താനിഷ്ടം ഇങ്ങനെയാണ്. അതെ, ഉമ്മത്തിനെ സ്നേഹിക്കാനും സേവിക്കാനുമാണ് നമുക്ക് ആളുകളെയാവശ്യമുള്ളത്; അതിന് അധികാരവും സ്വാധീനവും ഭാഷയും നയചാതുരിയും നിയമപരിജ്ഞാനവുമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രതിഭകളെ. അഹ്‌മദ്‌ സാഹിബിന് അദ്ദേഹത്തേക്കാൾ ഉയരമുള്ള പിൻതുടർച്ചകൾ സൃഷ്ടിക്കാൻ നമുക്കാകുമോ? ആകണമെന്നാണ് കാലം നമ്മുടെ കാതിൽ വലിയ ഊക്കിൽ അടക്കം പറയുന്നത്.

‘ഉപ്പ മനസ്സിൽ ആരോടും വെറുപ്പ് കൊണ്ടുനടന്നില്ല. പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ കോപം ഹൃദയം സുതാര്യമാണെന്നതിന്റെ തെളിവ് മാത്രമായിരുന്നു.’ പറഞ്ഞാൽ തീരുന്നതല്ല വലിയ മനുഷ്യരുടെ സ്വഭാവ സവിശേഷതകൾ. ഒരു ഫ്രെയിമിൽ വരച്ചുതീർക്കാവുന്ന ചിത്രമോ ഒരു പുറത്തിൽ പറഞ്ഞുതീർക്കാവുന്ന കഥയോ അല്ലല്ലോ അഹ്‌മദ്‌ സാഹിബിനെപ്പോലുള്ള ആളുകൾ.

അർധവിരാമങ്ങളിൽ അവസാനിക്കുന്ന ഇത്തരം ദുർബല ശ്രമങ്ങളിൽ നിന്ന് പുതിയ തലമുറയുടെ സിരകളിൽ ഒരു മിന്നായമെങ്കിലും പാഞ്ഞാൽ, അതായിരിക്കും ഈ അഭിമുഖത്തിന്റെ ബാക്കിപത്രം!

ഒ.അബ്ദുൾ റഹ്മാൻ എഴുതന്നു

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍

(ജീവിതാക്ഷരങ്ങള്‍-14 / ഒ. അബ്ദുര്‍റഹ്മാന്‍)

മുസ്‌ലിംലീഗിലെ പിളര്‍പ്പില്‍ ഇടപെട്ട ചില അനുഭവങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്. മുസ്‌ലിംലീഗിലെ ഒന്നാമത്തെ പിളര്‍പ്പ് എഴുപതുകളുടെ തുടക്കത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി പൊട്ടിപ്പുറപ്പെട്ടതാണല്ലോ. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മരുമകന്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ തഴഞ്ഞ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് പാണക്കാട് പൂക്കോയ തങ്ങളെ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയി അവരോധിച്ചത് ഇഷ്ടപ്പെടാതിരുന്ന എം.കെ ഹാജി, സി.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കര്‍, മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍ മുതല്‍ പേര്‍ പാര്‍ട്ടി വിട്ട് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപവത്കരിച്ചതോടെ പിളര്‍പ്പ് പൂര്‍ണമായി. തുടര്‍ന്ന് അരങ്ങേറിയ 'യുദ്ധം' സഭ്യതയുടെയും മാന്യതയുടെയും സകല സീമകളും ലംഘിക്കുന്നതായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബ് കേരളത്തില്‍ വന്ന് ഇരുവിഭാഗം ലീഗ് നേതാക്കളെയും സന്ദര്‍ശിച്ച് സവിസ്തരമായ ചര്‍ച്ചകള്‍ നടത്തി അനുരഞ്ജന സാധ്യതകള്‍ ആരായുകയുണ്ടായി. പക്ഷേ, ഫലം നാസ്തി. ഐ.യു.എം.എല്‍ യു.ഡി.എഫിലും എ.ഐ.എം.എല്‍, എല്‍.ഡി.എഫിലും ഘടകങ്ങളായത് പുനഃസംയോജനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മുസ്‌ലിം ലീഗിന്റെ ഊട്ടി പ്രമേയപ്രകാരമാണെന്ന് യൂനിയന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് അവകാശപ്പെട്ടുവെന്ന് മാത്രമല്ല, അഖിലേന്ത്യ ലീഗിന്റെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനും ലീഗ് ഉദ്യുക്തമായി. '77-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആരെയും ലോക്‌സഭയിലേക്കയക്കാന്‍ അഖിേലന്ത്യാ ലീഗിന് സാധിച്ചില്ലെങ്കിലും പിന്നീട്  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നു, നാലംഗ അഖിലേന്ത്യാ ലീഗ് അസംബ്ലി പാര്‍ട്ടി നേതാവ് പി.എം അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രിയുമായി. 1987-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് രാഷ്ട്രീയ ലക്ഷ്യത്തോടെ അഴിച്ചുവിട്ട ശരീഅത്ത്‌വിരുദ്ധ കാമ്പയിന്‍ വേണ്ടിവന്നു മുസ്‌ലിംലീഗുകളുടെ പുനരേകീകരണത്തിന്. നിരുപാധികമായിരുന്നു ലീഗുകാരുടെ ലയനം.  

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായിരുന്നു മുസ്‌ലിംലീഗിലെ രണ്ടാം പിളര്‍പ്പ്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവുമാണ് ഇന്ത്യന്‍ സെക്യുലരിസത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ക്കാന്‍ ഇടവരുത്തിയതെന്ന സത്യം മുന്‍നിര്‍ത്തി കേരളം ഭരിച്ചിരുന്ന യു.ഡി.എഫുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം വിഛേദിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടത് ചെവിക്കൊള്ളാന്‍ സംസ്ഥാന ഘടകം തയാറായില്ല. ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് എം.എല്‍.എ പി.എം അബൂബക്കര്‍ സേട്ടുവിന്റെ ഒപ്പംനിന്ന് നിയമസഭാംഗത്വം രാജിവെച്ചതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോണ്‍ഗ്രസ് കാട്ടിയ നന്ദികേടിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന നിലയിലെങ്കിലും മുസ്‌ലിംലീഗ് യു.ഡി.എഫ് വിടണമെന്ന വികാരത്തോടൊപ്പമായിരുന്നു മാധ്യമവും. മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്നതുകൊണ്ട് അണികളില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം നിന്നു. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിയെ തോല്‍പിച്ച് സി.പി.എം സ്വതന്ത്രന്‍ പി.ടി കുഞ്ഞുമുഹമ്മദ് നിയമസഭാംഗമായെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ ലീഗ് നേതൃത്വം ഒരുക്കമായിരുന്നില്ല. മാത്രമല്ല, സേട്ട് സാഹിബിനെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനാണ് പാര്‍ട്ടിയില്‍ കരുനീക്കം നടന്നത്. അന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാലയെ വശത്താക്കി നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാനും അദ്ദേഹത്തെ പ്രസിഡന്റാക്കാനുമാണ് പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ സഫലയത്‌നം നടത്തിയത്. ദല്‍ഹിയില്‍ ചേര്‍ന്ന നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സേട്ടിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധത്തെ സേട്ട് സാഹിബ് എതിര്‍ത്തു എന്നതായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. കുറ്റപത്രം അംഗീകരിക്കപ്പെട്ടു. സേട്ട് സാഹിബിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കി. പകരം ബനാത്ത്‌വാല പ്രസിഡന്റുമായി. എന്നാല്‍, സേട്ടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ല. അദ്ദേഹത്തെ രക്ഷാധികാരിയായി നിലനിര്‍ത്താനായിരുന്നു നീക്കം. അത് സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍, പി.എം അബൂബക്കറിന്റെ സമ്മര്‍ദംമൂലം സേട്ട് പിന്മാറി. എന്നാല്‍, സേട്ട് സാഹിബിനെ മുസ്‌ലിംലീഗില്‍നിന്ന് പുറത്തുചാടിച്ചത് മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് വ്യാപകമായ പ്രചാരണം നടന്നു. സത്യത്തില്‍ മാധ്യമത്തിനോ ജമാഅത്തിനോ അതിലൊരു പങ്കും ഇല്ലായിരുന്നു. അദ്ദേഹം മുസ്‌ലിംലീഗില്‍ നിന്നു കൊണ്ടുതന്നെ വിശാല സമുദായതാല്‍പര്യങ്ങള്‍ക്കുവേണ്ടി പൊരുതണമെന്ന ഞങ്ങളുടെ അഭിപ്രായം യഥാസമയം അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്.

മുസ്‌ലിം ലീഗ് പിളര്‍ന്നു. ഇബ്‌റാഹീം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റും പി.എം അബൂബക്കര്‍, എന്‍.എ നെല്ലിക്കുന്ന്, ചെറിയ മമ്മുക്കേയിയുടെ സീമന്ത പുത്രന്‍ എസ്.എ പുതിയവളപ്പില്‍, പി.എം.എ സലാം മുതലായവര്‍ ഭാരവാഹികളുമായി ഇന്ത്യന്‍ നാഷ്‌നല്‍ ലീഗ് നിലവില്‍ വന്നു. അതുമായി ധാരണയിലേര്‍പ്പെടാന്‍ സി.പി.എം തയാറായെങ്കിലും എല്‍.ഡി.എഫിന്റെ ഘടകമാക്കാന്‍ മടിച്ചു. അവരുടെ നിര്‍ദേശപ്രകാരമായിരുന്നു പേരില്‍ മുസ്‌ലിം ചേര്‍ക്കാത്ത മറ്റൊരു ലീഗ് രൂപീകൃതമായതുതന്നെ. പൂര്‍ണമായും മതേതര സ്വഭാവത്തോടു കൂടിയ ഭരണഘടനയാണ് ഐ.എന്‍.എല്‍ അംഗീകരിച്ചതും. ഒരു ഘട്ടത്തില്‍ ഇ.എം.എസ് 'ചിന്ത'യിലെ തന്റെ കോളത്തില്‍, ഗാന്ധിജിയും സേട്ടിനെ പോലുള്ള മതമൗലികവാദി ആയിരുന്നെന്ന് എഴുതിയത് പാര്‍ട്ടിക്കകത്തും പുറത്തും അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായി. ഇടക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിലെ പി.എം.എ സലാം സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി.പി.എം പിന്തുണയോടെ ജയിച്ചുവെങ്കിലും പിന്നീട് മുസ്‌ലിംലീഗ്-ഐ.എന്‍.എല്‍ ലയനത്തോടെ അദ്ദേഹവും എന്‍.എ നെല്ലിക്കുന്ന് മുതല്‍ പേരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയി. പിന്നെയും ബാക്കിയായവരാണ് ഇടതുമുന്നണിയില്‍ ഏറെ വൈകി ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്നത്. സേട്ട് സാഹിബ് ജീവിച്ചിരിക്കുേമ്പാള്‍ തന്നെ മുസ്‌ലിംലീഗിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തെളിഞ്ഞിരുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി ലീഗ് നേതൃത്വവുമായി കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിന് ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരോടൊപ്പം ഞാനുമടങ്ങിയ സംഘം പരമാവധി സമ്മര്‍ദം ചെലുത്തി. പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി, അബ്ദുസ്സമദ് സമദാനി മുതല്‍ പേരാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചത്. മുസ്‌ലിം ലീഗിന് താമസിയാതെ ലഭിക്കാനിടയുള്ള രാജ്യസഭ സീറ്റ് സേട്ടുവിന് നല്‍കാമെന്ന് സമ്മതിച്ചാല്‍ ബാക്കിയൊക്കെ ലളിതമായി പരിഹരിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉടനെ അതിനോട് യോജിച്ചു. എന്നാല്‍, 'അങ്ങനെയൊന്നും ഉറപ്പുനല്‍കാന്‍ ഇപ്പോള്‍ പറ്റില്ല കുഞ്ഞാലിക്കുട്ടീ' എന്ന കൊരമ്പയിലിന്റെ പ്രതികരണം ചര്‍ച്ച വഴിമുട്ടിച്ചു. പിന്നെ കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഞാന്‍ ടി.കെയോട് ചോദിച്ചു; 'അഹമ്മദാജി പറഞ്ഞതിന്റെ പൊരുള്‍ താങ്കള്‍ക്ക് പിടികിട്ടിയോ?' ടി.കെ പറഞ്ഞു: 'ഇല്ല, എന്താണത്?' 'എന്നുവെച്ചാല്‍ അടുത്ത രാജ്യസഭ എം.പി അദ്ദേഹമായിരിക്കും എന്ന്.' അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴൊക്കെ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണക്കായി സമീപിക്കാറുണ്ടെന്ന് പ്രത്യക്ഷത്തില്‍ എത്ര നിഷേധിച്ചാലും അനിഷേധ്യവസ്തുതയാണ്. പലപ്പോഴും ഉത്തരവാദപ്പെട്ടവര്‍ എന്നെയാണ് വിളിക്കുക. 'മാധ്യമ'ത്തിന്റെ എഡിറ്ററായതുകൊണ്ടാവാം അത്. ഞാന്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെടുകയും നേതാക്കളുമായി സംവദിക്കാനുള്ള സ്ഥലവും തീയതിയും സമയവും നിശ്ചയിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്യും. കോണ്‍ഗ്രസ്സില്‍നിന്ന് എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, എം.ഐ ഷാനവാസ് എന്നിവരും മുസ്‌ലിംലീഗില്‍നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, കെ.പി.എ മജീദ്, അബ്ദുസ്സമദ് സമദാനി തുടങ്ങിയവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക. ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അതത് കാലത്തെ കേരള ഘടകം അമീറുമാരും ടി.കെ അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരും പിന്നെ ഞാനുമുണ്ടാവും. സി.പി.എമ്മില്‍നിന്ന് സി.പി ബാലന്‍ വൈദ്യരാണ് പ്രാരംഭ സംഭാഷണങ്ങള്‍ക്ക് വരുക. പിന്നീട് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എളമരം കരീം തുടങ്ങിയവരുമുണ്ടാകും. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്.ക്യു.ആര്‍ ഇല്യാസ്, സിദ്ദീഖ് ഹസന്‍ എന്നിവരോടൊപ്പം ഞാനും ദല്‍ഹിയിലെ എ.കെ.ജി സെന്ററില്‍ വെച്ച് സി.പി.എമ്മിന്റെ ദേശീയ നേതാക്കളില്‍ എസ്. രാമചന്ദ്രന്‍ പിള്ളയടക്കം ചിലരുമായി സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാഷിസ്റ്റ് മുന്നണിയെ തോല്‍പിക്കാനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. കൂട്ടത്തില്‍ കേരളത്തില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഈ ചര്‍ച്ചകളുടെയെല്ലാം സംക്ഷിപ്ത റിപ്പോര്‍ട്ട് ജമാഅത്ത് ശൂറയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുകയും അന്തിമതീരുമാനങ്ങളില്‍ അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുകയും ചെയ്യും. വോട്ട്ബാങ്ക് എന്ന ഒന്ന് ജമാഅത്തിനില്ല, അഥവാ വളരെ പരിമിതമാണ്. പരിമിത സ്വാധീനം ജമാഅത്ത് പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വേണ്ടി കാമ്പയിനിലൂെട വര്‍ധിപ്പിക്കാനും സംഘടന മെനക്കെടാറില്ല. എന്നിട്ടും ജമാഅത്തിന്റെ പിന്തുണക്കുവേണ്ടി പാര്‍ട്ടികള്‍ നേതൃത്വത്തെ സമീപിക്കാറ് അതിന്റെ ധാര്‍മിക ശക്തി മുന്‍നിര്‍ത്തിയാണ്. 'മാധ്യമ'ത്തിന്റെ പിന്തുണ ഏറെ വിലെപ്പട്ടതായി കരുതപ്പെടാറുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളില്‍ തീര്‍ത്തും നിഷ്പക്ഷമായിരിക്കണം പത്രത്തിന്റെ നിലപാടെന്നത് സുചിന്തിത നയമാണ്. കഴിഞ്ഞേടത്തോളം അത് സത്യസന്ധമായി പാലിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, സംഘ് പരിവാറിനെ പരാജയപ്പെടുത്തുക എന്നതും നയത്തിന്റെ ഭാഗമായതുെകാണ്ട് വാര്‍ത്തയിലെ നിഷ്പക്ഷത കൈയൊഴിക്കാതെത്തെന്ന, മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവന്നിട്ടുണ്ട്.

ആശയപരമായും വീക്ഷണപരമായും നിലപാടുപരമായും സംഘ് പരിവാറിനോടുള്ള മൗലിക വിയോജനം നിലനില്‍ക്കെ അവരില്‍ ചിലരുമായി വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തിവന്നിട്ടുണ്ട്. മാധ്യമം ആരംഭിച്ച കാലത്ത് കെ.ജി മാരാരായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍. അദ്ദേഹം ഇടക്കിടെ ഡസ്‌കില്‍ വരികയും നര്‍മോക്തി കലര്‍ന്ന സംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ വ്യക്തിപരമായി കൂടുതല്‍ അടുപ്പം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി രണ്ടാമതും നിയുക്തനായ പി.എസ് ശ്രീധരന്‍പിള്ളയുമായി തന്നെ. താന്‍ അടിയുറച്ച സംഘ് പ്രവര്‍ത്തകനാണെന്ന് തുറന്നുപറയുന്ന പിള്ളക്ക് പക്ഷേ, പരിഭവം ആര്‍.എസ്.എസിലെ ചില കര്‍ക്കശവാദികള്‍  അദ്ദേഹത്തിന്റെ മുസ്‌ലിം-ക്രിസ്ത്യന്‍ സുഹൃദ്ബന്ധങ്ങളെ സംശയിക്കുന്നതിലാണ്. ഒട്ടു വളരെയവസരങ്ങളില്‍ ഞങ്ങള്‍ രാഷ്ട്രീയം, മതം, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം വിവരങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരേസമയം, പ്രഗത്ഭനായ അഭിഭാഷകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമാണല്ലോ ശ്രീധരന്‍പിള്ള. മുസ്‌ലിം സമൂഹത്തില്‍പോലും സ്വീകാര്യത പരിമിതമായ ഒരു സംഘടനയുടെ പിന്‍ബലമാണ് 'മാധ്യമ'ത്തിനുള്ളതെങ്കിലും അത് ഇത്രയേറെ സ്വാധീനം നേടിയതിന്റെ രസതന്ത്രമാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന വിഷയങ്ങളിലൊന്ന്. പലപ്പോഴും 'മാധ്യമ'ത്തിന്റെ നിലപാടു പേജില്‍ എഴുതിയ അദ്ദേഹത്തിന് പക്ഷേ, പത്രം തുടക്കത്തില്‍ കാണിച്ച ആര്‍ജവം പില്‍ക്കാലത്ത് നഷ്ടപ്പെട്ടു എന്ന അഭിപ്രായമുണ്ട്. മീഡിയവണ്‍ ചാനല്‍ താരതമ്യേന നിഷ്പക്ഷത പുലര്‍ത്തുന്നു എന്ന അഭിപ്രായം പല ബി.ജെ.പി നേതാക്കളും പങ്കുവെക്കുന്നു. ശ്രീധരന്‍പിള്ളയുടെ 'വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ്' എന്ന വേദി പല ചര്‍ച്ചകള്‍ക്കും എന്നെ ക്ഷണിക്കുകയും എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം അനുവദിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ കൊടിയത്തൂരില്‍ നടത്തിവരുന്ന വാദിറഹ്മ അല്‍ ഇസ്‌ലാഹ് അനാഥശാലയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിലേക്ക് ഒരിക്കല്‍ ശ്രീധരന്‍പിള്ള ക്ഷണിക്കപ്പെട്ടിരുന്നു. സ്ഥാപനത്തെക്കുറിച്ച് വേണ്ടത്ര ചോദിച്ചറിഞ്ഞതിനുശേഷം മതിേപ്പാടെയാണ് അേദ്ദഹം മടങ്ങിയത്. പിന്നീടൊരിക്കല്‍ താന്‍ പ്രതിമാസം ഒരു തുക മറ്റൊരാളുടെ പേരില്‍ അനാഥശാലക്ക് അയച്ചുകൊണ്ടിരുന്നതായി പിള്ള എന്നോട് പറയുകയുണ്ടായി. പക്ഷേ, മിതവാദിയും മതേതരനുമായറിയപ്പെട്ട എ.ബി വാജ്‌പേയിയെപ്പോലും നിശ്ശബ്ദനാക്കാന്‍ സാധിച്ച സംഘ് പരിവാറിന് ശ്രീധരന്‍പിള്ളയെപ്പോലുള്ളവരെ ഹിന്ദുത്വ മുഖ്യധാരയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചു എന്നതാണ് ഏറ്റവും ഒടുവിലത്തെ അനുഭവം.

ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തേക്ക് കാല്‍വെച്ചതിന്റെ അമ്പതാം വാര്‍ഷികത്തില്‍ (2014) നാട്ടുകാര്‍ ഒരു പൗരസ്വീകരണം ഒരുക്കിയിരുന്നു. ആശയപരമായി ഞാന്‍ നിരന്തരം ഏറ്റുമുട്ടി വന്നവരായിരുന്നു അനുമോദകരില്‍ മുഖ്യാതിഥികള്‍ എന്നതായിരുന്നു ചടങ്ങിന്റെ പ്രസക്തി. ഹമീദ് ചേന്ദമംഗല്ലൂര്‍, എം.എന്‍ കാരശ്ശേരി, പി.എസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ എടുത്തുപറയണം. ഒ. അബ്ദുല്ല, ടി.പി.ചെറൂപ്പ എന്നിവരും ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

(തുടരും)

Comments