ഈ ബ്ലോഗ് തിരയൂ
2016 നവംബർ 4, വെള്ളിയാഴ്ച
2016 നവംബർ 3, വ്യാഴാഴ്‌ച
യത്തിമിനത്താണിയായ എം.കെ.ഹാജി സാഹിബ്
യത്തിമിനത്താണിയായ
എം.കെ.ഹാജി സാഹിബ്
പ്രവാചകൻ മുഹമ്മദ് ( സ ) നടുവിരലും ചൂണ്ടാണി വിരലും ഉയർത്തികൊണ്ട് അനാഥകളെ സംരക്ഷിക്കുന്നവര് സ്വർഗത്തിൽ ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി അനാഥ സംരക്ഷനത്തിന്നു മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്ലാം കൽപിക്കുന്നു
മലബാര് കലാപ ശേഷം ബ്രിട്ടീഷ് ഗവ പല മാപിള മാരെയും നാട് കടത്തുകയും മറ്റും ചെയ്തപ്പോൾ വീടുകളിൽ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വർദ്ദിക്കുകയും ചെയ്തു
1940 ൽ മലബാറിൽ പടര്ന്ന കോളറ കൂടിയായപ്പോൾ അനാഥകളുടെ എണ്ണം പെരുകുകയും ചെയ്തു
രോഗാതുരമായ സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലാൻ പലരും മടിക്കുകയും പകച്ചു നിൽക്കുകയും ചെയ്ത സന്ദർഭത്തിൽ മാപ്പിള തൊപ്പി ധരിച്ചൊരു യുവാവ് കുറെ അനാഥ മക്കളെ സൊന്തം വീട്ടിൽ കൊണ്ടുപോയി പരിരക്ഷിച്ചു
ചെറുപ്പത്തിലെ പിതാവ് മരിക്കുകയും ഉമ്മ ച്ചുട്ടുകൊടുക്കുന്ന പത്തിരി ചുമന്നു വിറ്റ ആ യുവാവിനു യതീമിന്റെ വേദന നന്നയരിഞ്ഞിരുന്നു തൊഴിൽ തേടി മദിരാശിയിലെ തെരുവിലലയുകയും അവസാനം ഹലുവ വിറ്റ് നടന്ന തെരുവിൽ നിന്നും ഒരുപാട് ഹോടലുകളുടെയും ബേക്കറികളുടെയും മുതലാളിയായി പ്രസിദ്ധനായി മാറിയ മൂന് കണ്ടൻ കുഞ്ഞമ്മദ് ഹാജിയയ്യിരുന്നു ആ മഹമനസ്ക്കൻ
കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു.
അനാഥനായ പുലയ ബാലൻ കെ പി രാമനെ മോനെ പോലെ വളര്ത്തി മുസ്ലിംലീഗ് നേതൃ നിരയിൽ കൈ പിടിചാനയിച്ചതും എം കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു
വീട്ടിൽ നിന്നും തുടങ്ങിയ പരിചരണം തിരുരങ്ങാടി യതീം ഖാന എന്ന സ്ഥാപനം തുടങ്ങി കൂടുതൽ ശാസ്‌ത്രീയമായി മാത്രക പരമായ നിലയിൽ പ്രവർത്തിച്ചു
മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റിട്ട്യുറ്റ്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ എം മൌലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി
ഇന്നത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു,
രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്.
. മലബാര്‍ ജില്ല മുസ്ലിംലീഗ് ട്രെഷറര്‍, കേരള സംസ്ഥാന മുസ്ലും ലീഗ് ട്രെഷറര്‍, മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു
ഖായിദ് എ മില്ലതുമായി അടുത്ത ബന്ധ മുണ്ടാക്കുകയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംസ്ഥപനതിലും വളര്ച്ചയിലും പോക്കർ സാഹിബ് , സീതിസാഹിബ് ,ബാഫഖി തങ്ങള്, പൂകോയ തങ്ങള് , സീയെച്ചും ,കേയി സഹിബുമൊത് നിർണ്ണായക പങ്കു വഹിച്ച മഹാനുഭാവനായിരുന്നു
ബാഫഖി തങ്ങളെ പോലും തിരുത്താൻ മാത്രം അടുത്ത
മിത്രമായിരുന്നു എം കെ ഹാജി സാഹിബ്
70-ല്‍ ആണെന്ന് തോന്നുന്നു, സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബഹുമാന്യനായ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളവര്‍കളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. ''ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്‌ലാമിന്റെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ ബഹു: തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം.....'' (എം.കെ ഹാജി സ്മരണിക 1984, പേജ്. 143)
പിളര്പ്പിന്റെ കാലത്ത് വിമത പക്ഷത്ത് നായകനായെങ്കിലും പുരൈക്യത്തിന് അതിയായി ആഗ്രഹിക്കുകയും ചെയ്ത സന്ദർഭത്തിൽ സീയെച് മുഹമ്മദ് കോയ സാഹിബിന്റെ ആകസ്മിക വിയോഗത്തിന്റെ തൊട്ടു പിറകെ സീയെചിനെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ സംബന്ധികേണ്ടിയിരുന്ന 1983 നവംബർ 5 നു എം കെ ഹാജി സാഹിബ് മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച് കൊണ്ട് ഇ ലോകത്തോട് വിട പറഞ്ഞു .
എം കെ ഹാജി സാഹിബ് പങ്കെടുക്കേണ്ടിയിരുന്ന പ്രസ്തുത ചടങ്ങിൽ ഹാജി സാഹിബിന്റെ കബറടക്ക ശേഷം പകരക്കാരനായി പി എം അബൂബക്കർ സാഹിബ്
പങ്കെടുത്തതും ഹാജി സാഹിബിന്റെ മനസ്സറിഞ്ഞു കൊണ്ടായിരുന്നു
മുസ്തഫ മച്ചിനടുക്കം
2016 നവംബർ 1, ചൊവ്വാഴ്ച
ബി.എം അബ്ദു റഹ്മാൻ
Tweet
inShare
ബി.എം. ഇല്ലാത്ത മൂന്ന് പതിറ്റാണ്ട്
നാടിന്‍റെ നൊന്പരങ്ങളില്‍ ആകുലപ്പെട്ടിരുന്ന ആ ജനനേതാവിന്‍റെ വിയോഗത്തിന് ഇന്ന് 30 വര്‍ഷം.
ബി.എം എന്ന രണ്ടക്ഷരം കാസര്‍കോടിന്‍റെ ഗര്‍ജ്ജനമായി കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പാണ്.
കുറുക്ക് വഴികളും കുതികാല്‍വെട്ടും അറിയാത്ത, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയവഴി വെട്ടിത്തെളിച്ച ബി.എം അബ്ദുറഹ്മാന്‍റെ ജീവിതം വായിക്കുക എന്നത് മധുരതരമായ ഒരു കാര്യം തന്നെയാണ്.
പഞ്ചായത്തംഗം, നഗരസഭാംഗം, എം.എല്‍.എ, രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വ്യാപാരി, പ്രാസംഗികന്‍ തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളില്‍ തിളക്കം ചാര്‍ത്തിയ ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ് അതിലെല്ലാമുപരി നിഷ്കളങ്കതയും എളിമത്വവും ആരെയും എളുപ്പം കീഴ്പ്പെടുത്തുന്ന പെരുമാറ്റ പ്രഭയും പ്രകടിപ്പിച്ച നല്ലൊരു മനുഷ്യനായിരുന്നുവെന്ന് കാലം പറഞ്ഞുതരുന്നു.
1953ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് വരുന്പോള്‍ ബി.എം അബ്ദുല്‍ റഹ്മാന്‍ വളരെ ചെറുപ്പമായിരുന്നു. അതോടെയാണ് അദ്ദേഹത്തിന്‍റെ പൊതുജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ബി.എം അബ്ദുല്‍ റഹ്മാന്‍ ജനഹൃദയങ്ങളില്‍ വളരുകയായിരുന്നു. ഹൃദ്യമായ ഭാഷയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കാര്യങ്ങള്‍ എറിഞ്ഞുകൊടുക്കാനുള്ള പ്രത്യേകമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ വിസ്മയകരമായ നേതൃത്വ പാടവം എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.കെ. എസ്. സുലൈമാന്‍ ഹാജിയും ടി.പി അബ്ദുല്ലയുമൊക്കെ അദ്ദേഹത്തിന്‍റെ സതീര്‍ത്ഥ്യരായിരുന്നു. ആ കാലത്ത് തന്നെ അദ്ദേഹം സ്കൂള്‍ ലീഡറായി. മുസ്ലിം ഹൈസ്കൂളിലെ പ്രഥമ സ്കൂള്‍ ലീഡറായിരുന്നു അത്. ബി.എമ്മിന്‍റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ഏതെന്നു ചോദിച്ചാല്‍ മുസ്ലിം ഹൈസ്കൂളിലെ ലീഡര്‍ സ്ഥാനം തന്നെയാണെന്ന് കാലം പറയും.
വടക്കന്‍ കേരളത്തില്‍ നല്ലൊരു പ്രാസംഗികരില്ലാതിരുന്ന കാലത്താണ് ആരെയും ആകര്‍ഷിക്കുന്ന ഭാഷാ ശൈലിയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള കരുത്തുമായി ബി.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗ വേദികളിലൂടെ നിറഞ്ഞാടുന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും സി.കെ.പി ചെറിയ മമ്മുക്കേയിയുമൊക്കെ ബി.എമ്മിന്‍റെ പ്രസംഗം കേട്ട് പ്രശംസിച്ച സന്ദര്‍ഭങ്ങളേറെ.
താഴേക്കിടയിലുള്ള ജനസാമാന്യത്തിന്‍റെ മനസ്സിലായിരുന്നു ബി.എമ്മിന്‍റെ സിംഹാസനം. പല നേതാക്കള്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ജനകീയത ബി.എമ്മിനെ സ്വീകരിച്ചുവെന്ന് പറയാതിരിക്കാനാവില്ല. സ്ഥാനങ്ങളിലേക്ക് ബി.എമ്മിന് കുറുക്കു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലും പിന്നീട് യൂത്ത് ലീഗിലും ട്രേഡ് യൂണിയന്‍ രംഗങ്ങളിലും ലീഗ് രാഷ്ട്രീയത്തിലുമെല്ലാം ധന്യമായ സേവനത്തിന്‍റെ പാതകള്‍ ചവിട്ടിത്താണ്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്തെത്തിയത്.
1970ല്‍ കാസര്‍കോട്ട് മുസ്ലിം ലീഗിന് സ്ഥാനാര്‍ത്ഥിയെ കണ്ടത്തേണ്ടി വന്നപ്പോള്‍ ലീഗ് നേതൃത്വത്തിന് ഒട്ടും ആശയക്കുഴപ്പമുണ്ടാകേണ്ടി വരാത്തത് ബി.എമ്മിന്‍റെ കറകളഞ്ഞ ആത്മാര്‍ത്ഥത മനസ്സിലാക്കിയത് കൊണ്ടാണ്. കാസര്‍കോട് ജില്ലയുടെ ബഹുവിധമായ പ്രശ്നങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചറിഞ്ഞിരുന്നു.
1970ലാണ് ബി.എം അബ്ദുല്‍ റഹ്മാന്‍ ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ആ കാലം നിയമസഭയില്‍ അന്ന് സഹപ്രവര്‍ത്തകനായിരുന്ന കെ.പി രാമന്‍ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു:
'1970ല്‍ കേരള നിയമസഭയില്‍ മുസ്ലിം ലീഗിന്‍റെ 12 മെന്പര്‍മാരില്‍ ഒരാളായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍. എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ന്യൂ ബ്ലോക്കില്‍ രണ്ടാം നിലയിലെ 36-ാം നന്പര്‍ മുറിയായിരുന്നു എന്‍റേത്. ബി.എമ്മിന്‍റെത് 35-ാം നന്പര്‍ മുറിയും. സെയ്തുമ്മര്‍ ബാഖവി തങ്ങള്‍ വിപ്പും സി.എച്ച് മുഹമ്മദ് കോയ ലീഡറും ചാക്കിരി അഹമ്മദ് കുട്ടി സെക്രട്ടറിയുമായിട്ടുള്ള അന്നത്തെ മുസ്ലിം ലീഗിന്‍റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി ഒരു കുടുംബത്തെപ്പോലെയായിരുന്നു. ആവശ്യത്തിന് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ബി.എം അബ്ദുല്‍ റഹ്മാനെ ചിലപ്പോഴൊരു ചിന്തകനെപ്പോലെയാണ് ഞാന്‍ കണ്ടിരുന്നത്. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ കന്നിപ്രസംഗം കഴിഞ്ഞ ഉടനെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തെ അഭിനന്ദിച്ച് ഒരു കുറിപ്പെഴുതി പിന്നിലിരിക്കുകയായിരുന്ന ബി.എമ്മിന് അപ്പോള്‍ തന്നെ കൈമാറിയ രംഗം എനിക്ക് മറക്കാനാവില്ല. ബി.എമ്മിനത് അംഗീകാരത്തിന്‍റെ ഒരനര്‍ഘ സര്‍ട്ടിഫിക്കറ്റായിരുന്നു. നിയമസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം നേരത്തെ തന്നെ ബി.എം നന്നായി പഠിക്കുമായിരുന്നു. പ്രധാന കാര്യങ്ങള്‍ പ്രത്യേകമായി കുറിച്ച വെക്കുകയും മുതിര്‍ന്ന മെന്പര്‍മാരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. കാസര്‍കോടിന്‍റെ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സന്ദര്‍ഭം കിട്ടുന്പോഴെല്ലാം കനത്ത വാക്കില്‍ തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ബി.എമ്മിന്‍റെ പ്രസംഗങ്ങളില്‍ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല...- ബി.എമ്മിനെ കുറിച്ച് കെ.പി രാമന്‍റെ ഓര്‍മ്മകള്‍ പിന്നെയും തിരയടിച്ചുയര്‍ന്നു.
നിയമസഭയില്‍ കാസര്‍കോടിന്‍റെ ആവശ്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ചോദിച്ചു വാങ്ങുന്നതില്‍ ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു. 1973-74ല്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്കൂളുകള്‍ അനുവദിക്കപ്പെട്ടു. സംസ്ഥാനത്ത് ആകെ അനുവദിച്ചതിന്‍റെ പത്തിലൊന്ന്. ആനുപാതികമായി വളരെയധികം. ജില്ലക്ക് അനുവദിച്ച 15 സ്കൂളുകളില്‍ എട്ടെണ്ണവും കാസര്‍കോട് ഉപജില്ലക്കായിരുന്നു. അങ്ങനെ നോക്കുന്പോള്‍ അനുപാതം വീണ്ടും കൂടി. ഇത് ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് കൊണ്ടായിരുന്നുവെന്ന് എഴുത്തുകാരനായിരുന്ന സി. രാഘവന്‍ അനുസ്മരിക്കുകയുണ്ടായി.
1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ടി.എ ഇബ്രാഹിമിനോട് തോറ്റുവെങ്കിലും ടി.എ ഇബ്രാഹിമിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എം.എല്‍.എയായി.
1985 ഏപ്രില്‍ 4നായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍റെ നിര്യാണം. രാഷ്ട്രീയ രംഗത്ത് ജ്വലിച്ച് നില്‍ക്കെ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ വിയോഗം.
ടി.എ. ഷാഫി ഉത്തരദേശം
2016 ഒക്‌ടോബർ 30, ഞായറാഴ്‌ച
എളിമയുടെ ആൾരൂപമായ സി ടി
എളിമയുടെ ആൾരൂപമായ
സി ടി
**********************************
കാസരഗോടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ പൊൻ പ്രഭ വീശിയ ജില്ലയിലെ ഓരോ മണൽ തരിക്കും സുപരിചിതനാണ് സി.ടി എന്ന രണ്ടക്ഷരത്താൽ കേരളം മുഴുക്കെ അറിയപ്പെട്ട
സി ടി അഹമ്മദലി സാഹിബ്
1944 ഏപ്രിൽ അഞ്ചിന് ചെമ്മനാട് താഴത്തു വളപ്പിൽ അബ്ദുല്ലയുടെയും ഖദീജയുടെയും മകനായി ജനിച്ച അഹമ്മദലി തളങ്കര മുസ്ലിം ഹൈ സ്കൂൾ പഠനകാലത്ത് തന്നെ എം എസ് എഫ് നേതാവായി
പിന്നീട് കാസറഗോഡ് താലൂക്ക് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കെയാണ്
1979 ലെ ഉപ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായി അസംബ്ലി
മണ്ഡലം സ്ഥാനാർത്ഥിയായി വരുന്നത്
കാസറഗോഡിന്റ മുസ്ലിം ലീഗ് നേതാവും പ്രിയങ്കരനുമായ ടി എ ഇബ്രാഹിം സാഹിബിന്റെ ആകസ്മിക നിര്യാണം മൂലമാണ്
ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് അന്ന് മുസ്ലിം ലീഗ് പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയം സങ്കീർണമായി അന്നത്തെ നേതൃ നിരയിലെ രണ്ട് പ്രബലരുടെ വിഭാഗങ്ങളും സീറ്റു മോഹിച്ചു ചരട് വലി തുടങ്ങിയപ്പോഴാണ്
മർഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബ് ടി എ ഇബ്രാഹിം സാഹിബിന്റെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യൻ സി ടി സ്ഥാനാർത്ഥിയാവട്ടെ എന്ന് നിർദ്ദേശിക്കുകയായിരുന്നു ആ തിരഞ്ഞെടുപ്പിൽ. അന്നത്തെ വിമത ലീഗ് നേതാവായിരുന്ന ബി എം അബ്ദുൾ റഹ്മാൻ സാഹിബിനോട് സി ടി ആയിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടു എങ്കിലും
തൊട്ടടുത്ത വര്ഷം 1980 ലെ പൊതു തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഗർവാസീസ് അറക്കലിനെ വൻ മാർജിനിൽ പരാജയപ്പെടുത്തി ജൈത്ര യാത്ര തുടങ്ങി തുടർന്ന് ഏഴു തവണ കാസറഗോടിന്റെ എം എൽ എ യായി സി ടി
ജന ഹൃദയങ്ങളിൽ സ്ഥാനം
പിടിച്ചു
കാസർഗോഡ് ജില്ലാ രൂപീകരണത്തിലും നാടിൻറെ വികസനത്തിലും സൗമ്യ നായ
സി ടി പോരാളിയായി
ഏതു വിഷയം സംസാരിച്ചാലും
കാസര്കോടിന്റെ പിന്നോക്കാവസ്ഥയെ കുറിച്ചു പരിഭവിക്കുന്ന സി ടി യെ കാസർകോടിന്റെ രോദനം എന്നായിരുന്നു നിയമസഭ ഗാലറി യിലെ പത്ര ലേഖകർ വിശേഷിപ്പിച്ചിരുന്നത്
കാസറഗോഡ് ജില്ല , ചന്ദ്രഗിരി പാലം , പെരുമ്പള കടവ് പാലം , പൊവ്വലിലെ ലാൽബഹാദൂർ ശാസ്ത്രി എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവ അദ്ദേഹത്തിൻറെ വികസന നേട്ടങ്ങളിൽ ചിലതു മാത്രമാണ്
1980 ല്‍ സി.ടി. അഹമ്മദലി ആദ്യമായി നിയമസഭയിലെത്തിയപ്പോൾ 30793 വോട്ട് നേടിയ സിടിക്കെതിരെ 14113 വോട്ട് മാത്രമെ ഗര്‍വാസിസിന് നേടാന്‍ സാധിച്ചുള്ളു. 1982ല്‍ ബിജെപയിലെ എം.നാരായണഭട്ടിനെ 8019 വോട്ടിന് തോല്‍പ്പിച്ച് സി ടി വീണ്ടും നിയമസഭയിലെത്തി. 1987 ലും 1991 ലും 1996 ലും 2001ലും സി ടി അഹമ്മദലി വിജയം ആവര്‍ത്തിച്ചു. 1987 ല്‍ സിപിഎമ്മിലെ രാമണ്ണറൈയായിരുന്നു എതിരാളി. 1991ല്‍ സിടിയുടെ വിജയം 14057 വോട്ടിനായിരുന്നു. ബിജെപിയിലെ ശ്രീകൃഷ്ണഭട്ടും സിപിഎമ്മിലെ ടി.ഗംഗാധരനുമായിരുന്നു എതിരാളികള്‍. 1996ല്‍ ബിജെപിയുടെ മാധവ ഹെര്‍ളയോട് 3783 വോട്ടിനാണ് അന്ന് സിടി ജയിച്ചു കയറിയത്. സിടിയ്ക്ക് 33932 വോട്ട് ലഭിച്ചപ്പോള്‍ മാധവ ഹെര്‍ള 30149 വോട്ടും നേടി. 2001ല്‍ സിടി 17995 വോട്ടിന്റെ മാര്‍ജിനില്‍ ജയിച്ചുകയറി.
പി.കെ.കൃഷ്ണദാസാണ് അന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. 2006ല്‍ 10342 വോട്ടിനായിരുന്നു സിടിയുടെ വിജയം. ബിജെപിയിലെ വി.രവീന്ദ്രന്‍ 28430 വോട്ടും ഇടത് ഐഎന്‍എല്‍ സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് 27790 വോട്ടും നേടി. സിടിയ്ക്ക് 38774 വോട്ടാണ് അന്ന് ലഭിച്ചത്. തുടര്‍ച്ചയായി എട്ടുതവണ മത്സരിച്ച സിടി 2011 ൽ ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്ന എന്‍.എ.നെല്ലിക്കുന്നിന് മുസ്‌ലിംലീഗ് ടിക്കറ്റ് നല്‍കിയപ്പോൾ എൻ.എ
യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ... ചുക്കാൻ
പിടിച്ച് മാതൃകയായി
1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായ സി.ടി കരുണാകരന്റെ ഇഷ്ടഭാജനമായിരുന്നു.
1991 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കരുണാകരൻ തന്റെ പാർട്ടി യിലെ എം.എൽ എ മാരേക്കാൾ അടുപ്പമാണ് സി.ടിയോട് തനിക്കുള്ളതെന്ന് പ്രസ്താവിച്ചതും സ്മരണീയം
അധികാര വികേന്ദ്രീകരണമെന്ന രാഷ്ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലി. എന്നും അനുസ്മരിക്കാറുണ്ട്. 1994ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് സി.ടി അഹമ്മദലി അധികാരം താഴെക്കിടയിലേക്ക് പതിച്ചുനല്‍കിയ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഗ്രാമത്തിന്റെ വികസനമാണ് രാജ്യത്തിന്റെ വികസനമെന്ന ഗാന്ധിയന്‍ നിലപാടിനാണ് ബില്‍ രൂപപ്പെടുത്തുമ്പോൾ സി.ടി മുന്‍ഗണന നല്‍കിയത്. പഞ്ചായത്തിരാജ് -നഗരപാലിക ബില്ലിനായി പാര്‍ലമെന്റ് ഭരണഘടന ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേരളം തദ്ദേശസ്ഥാപനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയത്. മന്ത്രിയായി അധികാരമേറ്റതിന് ശേഷം ഒരു വര്‍ഷത്തോളം വിവിധ തലങ്ങളിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നുയര്‍ന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ബില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവതരിപ്പിക്കാനായി എന്നത് സി.ടിയുടെ നേട്ടങ്ങളെ മികവുറ്റതാക്കുന്നു. 1960 ലെ പഞ്ചായത്ത് നിയമവും മുനിസിപ്പല്‍ ആക്ടും പൊളിച്ചെഴുതിയാണ് പുതിയ ബില്‍ തയാറാക്കിയത്. രാജ്യത്തെ വികസന പ്രക്രിയ സുതാര്യമാകണമെങ്കില്‍ പ്രാദേശികതലത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണമെന്ന വസ്തുത മുന്‍ നിര്‍ത്തിയുള്ള ഭരണഘടന ഭേദഗതി ബില്ലില്‍ മൂന്നിലൊരു ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നുമൊക്കെയാണ് വ്യവസ്ഥ. എന്നാല്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിലയിലേക്ക് പഞ്ചായത്ത്, നഗരസഭ ഭരണസമിതികളെ പ്രാപ്തമാക്കാന്‍ കേരളത്തില്‍ ബില്ല് കൊണ്ട് സാധിച്ചിട്ടുണ്ടെന്നതിന്റെ ക്രഡിറ്റും സിടിക്ക് തന്നെയാണ്. നേരത്തെ പഞ്ചായത്തുകള്‍ക്ക് ചെറിയ തരത്തിലുള്ള അധികാരം ഉണ്ടായിരുന്നുവെങ്കിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള നാമമാത്രമായ കര്‍ത്തവ്യങ്ങളാണ് പഞ്ചായത്ത് ഭരണസമിതികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്‌നം തത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന പുതിയ ബില്‍ നിയമമായതോടെയാണ് അധികാര വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമായി പ്രായോഗികമായത്. ഇതോടെ താഴേതട്ടിലേക്ക് കൂടുതല്‍ അധികാരമെത്തിപ്പെടുകയും നാടിന്റെയും ജനങ്ങളുടേയും സമഗ്ര വികസനം ഉറപ്പിക്കാനാവുകയും ചെയ്തു. മേല്‍ ഭരണസമിതികളില്‍ നിന്ന് പ്രാദേശിക വികസനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ പഞ്ചായത്തിന് ലഭ്യമാക്കുന്ന കാര്യത്തിലും പുതിയ ബില്‍ ഏറെ പ്രയോജനപ്പെട്ടു. സഭയില്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത് പുലര്‍ച്ചെയോടെയാണ് ബില്‍ ഏകകണ്ഠമായി അംഗീകരിച്ചത്. താന്‍ അവതരിപ്പിച്ച അധികാര വികേന്ദ്രീകരണ ബില്‍ രാജ്യത്തിന്റെ, നാടിന്റെ പുരോഗമന പ്രക്രിയ്ക്ക് ഭാസുരമായ ഭാവി സമ്മാനിച്ചതിന്റെ ആഹ്ലാദം സി .ടി മറച്ച് വെക്കാറില്ല തുടര്‍ച്ചയായ 31 വര്‍ഷത്തോളം കാസര്‍കോട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച സി ടി അഹമ്മദലി 1995 ലെ നേതൃമാറ്റത്തിലൂടെ എ.കെ.ആൻറണി മന്ത്രി സഭയിൽ പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി കാസറഗോഡ് ജില്ലാ ട്രഷറർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു
പല വമ്പന്മാരും പരാജയപ്പെട്ട 2006 ലെ തിരഞ്ഞെടുപ്പിലും നിയമസഭയിലെത്തിയ സി.ടി അഞ്ച് വർഷം മുസ്ലിം ലിഗ് അസംബ്ലി പാർട്ടി ലീഡറായി
സ്വതന്ത്ര കർഷക സംഘം
സംസ്ഥാന ട്രഷറർ ആയിരുന്ന
അദ്ദേഹം
നേരത്തെ അസംബ്ലി പാർട്ടി ട്രഷറർ പദവിയും വഹിച്ചിട്ടുണ്ട് അഞ്ച് വർഷത്തോളം സിഡ് കോ ചെയർമാനായ സി.ടി. 2012 മുതൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പദവി വഹിക്കുന്നു
രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം ജന്മനാടായ ചെമനാടിന്റെ
ചെറുതും വലുതുമായ എല്ലാ
മുന്നേറ്റങ്ങളിലും സി.ടി.യുടെ
കയ്യൊപ്പ് ചാർത്തപെട്ടിട്ടുണ്ട്
മൂന്ന് പതിറ്റാണ്ടിലധികമായി ചെമനാട് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റായ
സി.ടി. യുടെ പ്രവർത്തന ഫലമായാണ് ഇന്ന് കാണുന്ന ജമാഅത്ത് ജമാഅത്ത് ഹയർ
സെക്കണ്ടറി സ്കൂളും ,ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അനുബന്ധ സ്ഥാപനങ്ങും
ചെമ്മനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി എച്ച്
സെന്റർ ചെയർമാനായും
സി ടി പ്രവർത്തിച്ചു വരുന്നു
കാസറഗോഡിന്റെ വികസനത്തോടൊപ്പം മത സൗഹാർദ്ദം നഷ്ടപ്പെടാതിരിക്കാൻ വലിയ സംഭാവന സി.ടി യു ടേതായുണ്ട്
ഏതു ശത്രു വിനേയും പുഞ്ചിരിയോടെ വരവേൽക്കുന്ന
വിശാല മനസ്സിന്റെ ഉടമയായ അദേഹത്തിന്റെ സ്വഭാവ വൈശിഷ്ഠ്യം പ്രസിദ്ധമാണ്
വർത്തമാന കാല രാഷ്ട്രീയത്തിൽ നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകളെ
ചികയുന്നവർക്കു നേരിന്റെ
പ്രതീകമായി നമുക്ക് ചൂണ്ടി കാണിക്കാൻ പറ്റുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് സി
ടി എന്ന കാസറഗോഡിന്റെ ഓമന പുത്രൻ
മുസ്തഫ മച്ചിനടുക്കം
2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച
ഏറനാടിന്റെ വീര പുത്രൻ
മര്ഹൂം അഹമ്മദ് കുരിക്കൾ സി എച്ച് മുഹമ്മദ് കോയ സഹിബിനോപ്പം മുസ്ലിം ലീഗ് മന്ത്രിയായി 1967 ൽ ഇ എം എസ് ന്റെ സപ്തകക്ഷി മന്ത്രിസഭയിൽ പഞ്ചായത്ത് സാമൂഹ്യ ക്ഷേമ മന്ത്രി
ഗ്രാമ സ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം പ്രവര്തികമാക്കാനും അധികാര വികേന്ദ്രീകരനത്തിനും തുടക്കം കുറിച്ച് കൊണ്ട് ജില്ല പരിഷത്ത് ബിൽ കൊണ്ട് വന്നത് അദ്ദേഹമായിരുന്നു
മലപ്പുറം ജില്ല രൂപീകരണത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപെടുത്തുകയും
ജില്ല രൂപ വൽക്കരണത്തിന്റെ നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചതും അഹമ്മദ് കുരിക്കൾ ആയിരുന്നു
ഏറനാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ മുമ്പിൽ നിന്നും നയിച്ച ധീര നേതാവായിരുന്നു അദ്ദേഹം
മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കാൻ മുസ്ലിം ലീഗ് നെത്ര്ത്വത്തിനു മുമ്പിൽ നിര്ദേശം വെച്ചതും അഹമ്മദ് കുരിക്കൾ എന്ന ബാപ്പു കുരിക്കൾ ആയിരുന്നു
യുവാക്കളുടെ ആവേശം കൂടിയായിരുന്നു അദ്ദേഹം
മന്ത്രിയായിരിക്കെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തിൽ പച്ച യുനിഫൊർമ് ഇട്ടു വോളുന്റീർ ആയി വാഹനങ്ങൾ നിയന്ത്രിക്കാൻ വരെ ബാപ്പു കുരിക്കൾ തയാറായിരുന്നു
1968 ഒക്ടോബർ 24 നു അദ്ദേഹം നല്പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം ഇഹലോക വാസം വെടിയുന്നത്
ചരിത്രത്തിന്റെ കാവലാളായ ഹമീദലി ശംനാട്
ഹരിത രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മാതൃകാനേതാവായി ജിവിതം നയിക്കുന്ന ഒരാളുണ്ട്, അഡ്വ. ഹമീദലി ഷംനാട്. നാദാപുരം എം.എല്‍.എ, രാജ്യസഭാംഗം, പി.എസ്.സി അംഗം, ഓവര്‍സീസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍(ഒഡെപെക്) ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖജാഞ്ചി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഹമീദലി ഷംനാട്. 1929 ജനുവരി 23ന് കുമ്പള പുത്തിഗെ പഞ്ചാത്തിലെ അംഗടിമുഗര്‍ ശെറൂല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ശംനാട്-ഖദീജാബി ദമ്പതികളുടെ മകന്‍. ബാഡൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ മൂന്നാംതരം പഠിച്ചു. കര്‍ണാടക ബല്ലാരി തഹസില്‍ദാരായിരുന്നു. 10 വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നീട്, പിതാമഹന്‍ മുഹമ്മദ് ശംനാട് ഹമീദലിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. കാസര്‍കോട് ബി.ഇ.എം സ്‌കൂള്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും കോളജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദം പാസായി.
.
1981 മുതല്‍ 87 വരെ പി എസ് സി മെമ്പർ ആയും പിന്നീട് കാസര്‍കോട് നഗരസഭ ചെയർമാൻ ആയും ശംനാട്
സാഹിബ് പ്രവര്ത്തിച്ചു
ലീഗ് ഖജാൻജി ആയിരുന്നപ്പോൾ സമദാനി സാഹിബ് വിശേഷിപിച്ഛത് ലീഗിന്റെയും ,ലീഗ് ചരിത്രത്തിന്റെയും ഖജനാവ് എന്നായിരുന്നു
2016 ഒക്‌ടോബർ 2, ഞായറാഴ്‌ച
മലയാളത്തിൻറ്റെ അല്ലാമാ ഇഖ്ബാൽ
"ടി ഉബൈദ് " മലയാളത്തിന്റെ അല്ലാമാ
ഇക്ബാൽ
*************************
മുസ്തഫ മച്ചിനടുക്കം
ഒക്ടോബര് മൂന്നു മാപ്പിള കവി ടി ഉബൈദ് സാഹിബിന്റെ വിയോഗത്തിന് നാല്പത്തിനാല് വര്ഷം പൂർത്തീകരിക്കപ്പെടുകയാണ്
1908 മുതൽ 1972 വരെ നീണ്ട അദ്ധേഹത്തിന്റെ ജീവിതം ഉത്തര മലബാറിന്റെ യും തെക്കൻ കാനറായുടെയും സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല
അന്നത്തെ അഥവാ ഉബൈദ് സാഹിബിന്റെ ബാല്യകാലത്തെ സാമൂഹിക പശ്ചാത്തലം അന്ധകാരത്തിന്റെ ഒപ്പം അനാചാരങ്ങളുടെയും അദൃശ്യ ബന്ധനങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു
കേരള മുസ്ലിം ഐക്യ സംഘവുമായുള്ള ഉബൈദ് സാഹിബിന്റെ അഭിമുഖ്യത്തെ സംശയത്തോടെയായിരുന്നു
അന്നത്തെ കാസർകോടൻ ജനത നോക്കികണ്ടത്
വിദ്യാഭ്യാസത്തെ പള്ളിദര്സുകളിൽ ഒതുക്കിയിരുന്ന സമൂഹത്തെ മത ബോധത്തോടൊപ്പം ഭൗതിക വി ജ്ഞാനവും ആർജ്ജിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കഠിന യത്നം തന്നെയായിരുന്നു ഉബൈദ് സാഹിബ് നടത്തിയത്
ഒരു വേള ശാരീരിക ആക്രമണ ഭീഷണി വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എങ്കിലും അതിനെയെല്ലാം തരണം ചെയ്തു അദ്ദേഹം തന്റെ ദൗത്യവുമായി മുമ്പോട്ടു നീങ്ങി
പിൽക്കാലത്തു പക്ഷെ അദ്ദേഹത്തെ കല്ലെറിഞ്ഞ
അതെ ജനത ഉബയ്ച്ച
എന്ന് സ്നേഹ വായ്പോടെ
വിളിച്ചു അദ്ദേഹം ജോലി
ചെയ്ത തെരുവത്ത് സ്കൂൾ
ഉബൈച്ഛന്റെ സ്കൂൾ എന്നറിയപ്പെട്ടു
ഓരോ വീട്ടിലും കയറിയിറങ്ങി
വിദ്യയുടെ പ്രാധാന്യം പറഞ്ഞു സ്കൂളിലെ ത്തിക്കാൻ
യത്നിച്ച മാഷെ വിദ്യാർഥികൾ തിരിച്ചറിയുകയായിരു ന്നു
കേരള സാഹിത്യ പരിഷത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും ശുദ്ധമലയാളത്തിൽ മാപ്പിള പാട്ടെഴുത്തുകയും
കേരളം ജന്മം കൊള്ളുന്നതിന്റെ മുമ്പേ
വിട തരികമ്മെ കന്നഡ
ധാത്രി
എന്ന ഗാന രചനയിലൂടെ കന്നഡ യോട് വിട ചോദിക്കുകയും ചെയ്ത അദ്ദേഹത്തെ
മാപ്പിള കവി എന്നതിലപ്പുറം
ബഹുസ്വരതയുടെ മഹാകവിയായി വാഴ്ത്തപ്പെടേണ്ടതായിരുന്നു
കന്നഡ മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം ബാപ്പയുടെ തുണിക്കടയിൽ
വെച്ച് മലയാളം വായിച്ചു
പഠിക്കുകയായിരുന്നു
അറബി ഭാഷയിലും പ്രാവീണ്യം നേടിയ അദ്ദേഹം മലയാളം കന്നഡ
ഭാഷകളിൽ സാഹിത്യ രചനകൾ നടത്തുന്നതോടൊപ്പം അറബി ബൈത്തുകളും രചിക്കുമായിരുന്നു
രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം മുഹമ്മദ് ശെറൂൽ സാഹിബിൽ ആകൃഷ്ടനായി കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയെങ്കിലും 1930
കൾക്ക് ശേഷം മുസ്ലിം ലീഗിലെത്തുകയായിരുന്നു
1940 ൽ കോഴിക്കോട് ചേർന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ ആലപിക്കപെട്ട
ടി ഉബൈദ് സാഹിബിന്റെ രചനയിൽ വിരിഞ്ഞ ഗാനം ഏറെ പ്രസിദ്ധമായിരുന്നു
പിന്നീട് പലപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ
മുസ്ലിം ലീഗ് വേദികളിൽ ആലപിക്കപെട്ടു
സ്വതന്ത്ര ഭാരതത്തിൽ മുസ്ലിം
ലീഗുകാരനെന്ന ലേബൽ
അരോചക മായി കരുതി
പലരും ലീഗിനെ മൊഴി
ചൊല്ലിയെങ്കിലും മദിരാശി
സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസറഗോഡ് ഉൾകൊള്ളുന്ന
തെക്കൻ കാനറാ ജില്ലയിൽ ഖായിദെ മില്ലത്തിന്റെ സന്ദേശവുമായി മുസ്ലിം ലീഗിനെ ശക്തിപ്പെടുത്താൻ മാഹിൻ ഷംനാട് സാഹിബിനൊപ്പം ഉബൈദ്
സാഹിബും മുന്നിൽ നിന്ന്
പ്രവർത്തിച്ചു
കെ എം സീതി സാഹിബ് ', സി എച് മുഹമ്മദ്‌കോയ
എന്നിവരുമായി അദ്ദേഹത്തിന് അടുത്ത
ബന്ധമുണ്ടായിരുന്നു മുൻ
എം എൽ എ ടി .എ .ഇബ്രാഹിം അദ്ധേഹത്തിന്റെ ഉറ്റ മിത്രമായിരുന്നു
സാഹിത്യ അക്കാദമിയിലും
നാടക അക്കാദമിയിലും തുടങ്ങി നിരവധി സർക്കാർ സമിതികളിൽ ഉബൈദ് മാഷെ അംഗമാക്കാൻ സി
എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു
പ്രൈ മറി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1969-ല്‍ വിരമിച്ച ഉബൈദ് മാഷ് 1972 ഒക്ടോബര്‍ മൂന്നിന് ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ അദ്ദേഹം
തൊട്ടടുത്ത മാലിക് ദീനാർ
ഹോസ്പിറ്റലിൽ വെച്ച് അന്ത്യ ശ്വാസം വലിച്ചു
അദ്ധേഹത്തിന്റെ യഥാർത്ഥ നാമം അബ്ദുൽ റഹിമാൻ എന്നാണെകിലും ജന മനസ്സിൽ പതിഞ്ഞത് തൂലിക നാമമായിരുന്ന ഉബൈദ് എന്നായിരുന്നു
തികഞ്ഞ മത വിശ്വാസിയും കറ കളഞ്ഞr ദേശസ്നേഹിയുമായിരുന്ന അദ്ദേഹം സത്യത്തിൽ മലയാളത്തിന്റെ
അല്ലാമാ ഇക്ബാൽ തന്നെയായിരുന്നു എന്ന് പറയാം