ഈ ബ്ലോഗ് തിരയൂ

2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

എം.ഐ. തങ്ങളെ കുറിച്ച് സൈതലവി

സി.പി സൈതലവി

പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്‍ തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്‍ അവര്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: ‘തൂ മുസല്‍മാന്‍ഹെ?’ തിളക്കുന്ന വെയിലില്‍ അടഞ്ഞുപോകുന്ന മിഴികളുമായി ‘അതെ’യെന്നു തലയാട്ടുമ്പോള്‍ ‘ങ്ഹും’എന്നു പുച്ഛത്തോടെ അവര്‍ കുടിനീര്‍ പിന്‍വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്‍ തെല്ലിട നിന്നു. വീണ്ടും ഇറങ്ങി നടന്നു. ഇനി വീടുകളില്‍ചെന്നു വെള്ളം ചോദിക്കാനാവില്ല. കിട്ടില്ല. ദൂരെ കണ്ട ചോലയില്‍ ഇറങ്ങി ദാഹം തീര്‍ത്തു. മേലൊന്നു നനച്ചു. കയറുമ്പോള്‍ കണ്ടു ചോലയുടെ മുകള്‍ഭാഗത്തെ നീരൊഴുക്കില്‍ പന്നികള്‍ കിടന്നുമറിയുന്നു. ആ വെള്ളമാണല്ലോ കുടിച്ചത്. മനംപിരട്ടലിനെക്കാള്‍ ഉള്ളില്‍ മറ്റൊരു തീയെരിഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ മനസ്സില്‍ തിടംവെച്ച അന്യതാബോധത്തിന്റെ പൊള്ളല്‍ ചോദ്യങ്ങളായി സ്വയം കത്തി. മുസല്‍മാനും മനുഷ്യനല്ലേ? ദാഹവും വിശപ്പുമുള്ള ജീവി?
1960കളുടെ അന്ത്യമാണത്. മുംബൈയില്‍ ശിവസേനയുടെ വര്‍ഗീയ വിഭജനതാണ്ഡവം കൊടിപറത്തിതുടങ്ങിയിരിക്കുന്നു. വെറുമൊരു പത്രപ്രവര്‍ത്തകനോ ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനോ ആയി അടുത്തൂണ്‍ പറ്റുമായിരുന്ന മലപ്പുറം ഏറനാട്ടിലെ തൃക്കലങ്ങോട്ടുകാരന്‍ മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, ചരിത്രത്തിന്റെ മഹാസമുദ്രങ്ങള്‍ താണ്ടിയ കപ്പലോട്ടക്കാരനായി, പല പ്രത്യയശാസ്ത്രങ്ങളുടെ ആഴംതൊട്ട ഗവേഷകനായി എം.ഐ തങ്ങള്‍ എന്ന സൈദ്ധാന്തികനിലേക്ക്, ഈ കാലത്തിന്റെ ചരിത്രം അഭിമാനപൂര്‍വം രേഖപ്പെടുത്തുന്ന നാമങ്ങളിലൊന്നിലേക്ക് ഉടയാട മാറിയത് ആ ഒറ്റച്ചോദ്യത്തില്‍നിന്നാണ്. ശരിക്കും എം.ഐ തങ്ങളെന്ന പ്രതിഭയെ മലയാളത്തിനു കൈവന്ന ചോദ്യം.
വന്നും പോയുമിരിക്കുന്ന ആസ്പത്രി വാസത്തിന്റെ ഇടവേളകള്‍ക്കിടയില്‍ തെല്ലൊരാശ്വാസത്തിന്റെ സായാഹ്‌നം വീണുകിട്ടിയപ്പോള്‍ എം.ഐ തങ്ങള്‍ ഒരു മുഖാമുഖത്തിന് സമ്മതം തന്നു. ചടുലമായ സഞ്ചാരകാലങ്ങളില്‍ പലവട്ടം ചോദിച്ചിരുന്നു ഒന്നു ജീവിതം പറയാമോ? പിന്നീടാവാമെന്നു എപ്പോഴും നിരസിച്ചു ആ ലാളിത്യം. ഒടുവില്‍ അഭിമുഖം അച്ചടിയെത്തുംമുമ്പെ ഇനിയൊരു തിരുത്തിനു നില്‍ക്കാതെ ആ പത്രാധിപര്‍ മടങ്ങി. ആസ്പത്രി വാസമൊഴിഞ്ഞ് പ്രസാദമധുരമായിരിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കാമെന്നാശിച്ചത് അതേപടി ബാക്കിവെച്ച്.
ചിന്തകന്‍, ചരിത്രപണ്ഡിതന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, വിവര്‍ത്തകന്‍, ത്യാഗവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിശേഷമുദ്രകളെമ്പാടും സമൂഹം നെറ്റിയില്‍ ചാര്‍ത്തിയിട്ടുണ്ട് എം.ഐ തങ്ങള്‍ക്ക്. എന്നിട്ടും ബാപ്പയുടെ വിരലില്‍തൂങ്ങി പ്രസംഗം കേള്‍ക്കാന്‍ പോകുന്ന കൊച്ചുകുട്ടിയുടെ കൗതുകവും അമ്പരപ്പുമാണ് അറിവുകളന്വേഷിച്ചുള്ള ആ ജീവിതയാത്രയിലുടനീളം അദ്ദേഹം പുലര്‍ത്തിയത്. തേടിവരുന്ന പദവികള്‍ക്കും ബഹുമതികള്‍ക്കും മുന്നില്‍പോലും താനതിനു പാകമായിട്ടുണ്ടോയെന്നു സന്ദേഹിക്കുന്ന, തന്നെക്കാള്‍ അര്‍ഹതയുള്ളവര്‍ അപ്പുറത്തെ ബെഞ്ചിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന മനഃശുദ്ധി.
ജീവിതയാത്ര നല്‍കിയ മനസ്സുതൊട്ട അനുഭവപാഠങ്ങളാണ് എം.ഐ തങ്ങളുടെ ചിന്തയുടെയും രചനകളുടെയും അടിസ്ഥാനം. അതില്‍ അക്കാലത്തെ ഗാര്‍ഹികാവസ്ഥകളുടെ പരിമിതികളുണ്ട്. നിരക്ഷരതയും നിത്യദാരിദ്ര്യവും ഇഴചേര്‍ന്ന ഇരുട്ടില്‍തപ്പിത്തടയുന്ന ഗ്രാമങ്ങളുടെ കദനമുണ്ട്. വിഭജനാനന്തര വിഹ്വലതകള്‍ മേയുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥയുണ്ട്. അവഗണനയുടെയും നീതിനിഷേധത്തിന്റെയും നിര്‍ദ്ദയദൃശ്യങ്ങളുണ്ട്. സങ്കീര്‍ണതമുറ്റിനിന്ന ആ ഇടനിലങ്ങളിലാണ് എം.ഐ തങ്ങളുടെ ബാല്യം ചുവടുവെച്ചത്.
മഹല്ല് ഖാസിയായി തൃക്കലങ്ങോട് കാരക്കുന്നില്‍ താമസമാക്കിയ പ്രസിദ്ധ പണ്ഡിതന്‍ കാട്ടുമുണ്ട സ്വദേശി മാരേങ്ങലത്ത് കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1943ല്‍ കാരക്കുന്നില്‍ ജനനം. മലബാറില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും മുഖാമുഖം പൊരുതുന്ന രാഷ്ട്രീയച്ചൂട് നിറഞ്ഞ ഏറനാട്. മലബാര്‍ കലാപത്തിന്റെ കെടുതികള്‍ വിട്ടുമാറാത്ത കാലം. അഞ്ചാംതരം വരെയുള്ള കാരക്കുന്ന് എല്‍.പി സ്‌കൂളിലെ പഠന കാലത്തുതന്നെ മഞ്ഞും മഴയും തണുപ്പുമുള്ള രാത്രികളില്‍പോലും ബാപ്പയുടെ കൈപിടിച്ച്, ചൂട്ടുംമിന്നിച്ച്, തലയിലൊരു ഉറുമാലും കെട്ടി ധൃതിയില്‍ നടന്നുപോയിട്ടുണ്ട് സീതിസാഹിബിന്റെയും സി.എച്ചിന്റെയും പ്രസംഗം കേള്‍ക്കാന്‍. ബാപ്പയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പൂക്കോയ തങ്ങളെ കാണാന്‍ പാണക്കാട്ട്. ചേര്‍ത്ത്‌നിര്‍ത്തി തലോടുന്ന ആ മൃദുലമായ കൈകള്‍. പോരുമ്പോള്‍ മിഠായി വാങ്ങിക്കോ എന്നൊരു കൈമടക്കും. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും വരുന്നെന്നുകേട്ട് ബാപ്പയുടെ കൂടെ ഓടിയും നടന്നും മഞ്ചേരി അങ്ങാടിയിലേക്ക്. അങ്ങനെ മുദ്രാവാക്യങ്ങളും തക്ബീര്‍ ധ്വനികളും പ്രസംഗങ്ങളും പച്ചത്തോരണങ്ങളും കൂടിക്കലര്‍ന്ന കുട്ടിപ്രായം. പതിനൊന്നാം വയസ്സില്‍ ആറില്‍ ചേര്‍ത്തത് മഞ്ചരിയിലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വക സെക്കണ്ടറി സ്‌കൂളില്‍. എട്ടു കിലോമീറ്ററുണ്ട് ദൂരം. ബസ്സൊന്നുമില്ല. നടക്കണം. രാവിലെ ഏഴരക്ക് പുറപ്പെട്ടാല്‍ ബെല്ലടിക്കുമ്പോഴേക്ക് എത്തും. തിരിച്ചു സ്‌കൂള്‍വിട്ട് വീടെത്തുമ്പോള്‍ ഇരുട്ടിയിട്ടുണ്ടാകും. മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ആ പതിനൊന്നു വയസ്സുകാരന്‍ ദിവസവും നടന്നുതീര്‍ക്കുന്നത് 16 കി. മീറ്റര്‍. ചിലപ്പോഴൊക്കെ തനിച്ചായിരിക്കും. ഈ ഏകാന്തയാത്രകളാണ് ദൂരങ്ങള്‍ താണ്ടാന്‍ കുട്ടിക്കാലംതൊട്ടേ ധൈര്യം പകര്‍ന്നത്.
മഞ്ചേരി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നാട്ടില്‍ വിമോചന സമരത്തിന്റെ കാറ്റ് മൂളുകയായിരുന്നു. വെടിവെപ്പും മരണങ്ങളും. എങ്ങും പിക്കറ്റിങ്ങും അറസ്റ്റും ജയിലും. പൊലീസ് ഭീകരതയുടെ കാലം. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ടും ബാപ്പ കൊണ്ടുവരുന്ന ചന്ദ്രിക വായിച്ചും വിമോചന സമരാവേശം തലക്കുകയറി. 1959 ജൂലൈ. സ്‌കൂളില്‍നിന്നിറങ്ങി നേരെ മഞ്ചേരിയിലെ താലൂക്കാപ്പീസിനു മുന്നിലെ പിക്കറ്റിങ്ങില്‍ ചേര്‍ന്നു. തൃക്കലങ്ങോട്ടെ നേതാവ് ചാത്തോലി ബാപ്പുട്ടി ഹാജിയുടെ അടുത്താണ് നിന്നത്. ഹസ്സന്‍കുട്ടികുരിക്കളും ബാപ്പു കുരിക്കളും നീലാമ്പ്ര മരക്കാര്‍ ഹാജിയും കുഞ്ഞാപ്പു കുരിക്കളുമൊക്കെയുണ്ട് മുന്നില്‍തന്നെ. നല്ല മഴയും. കോളറില്‍ പിടിച്ചുവലിക്കുന്നതാരാണെന്നു നോക്കുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ‘പോടാ സ്‌കൂളിലേക്ക്, ഈ വഴിക്കെങ്ങാനും കണ്ടാല്‍ കാല്‍മുട്ട് ഞാന്‍ അടിച്ചുപൊട്ടിക്കും’ എന്ന് ഓടിച്ചുവിട്ടു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ തൃക്കലങ്ങോട് വായനശാലയില്‍ സ്ഥിരമായി പോകും. മലയാളം പഠിപ്പിച്ചിരുന്ന രാമകൃഷ്ണന്‍ മാഷാണ് പ്രോത്സാഹിപ്പിച്ചത്. സ്‌കൂളില്‍നിന്ന് ഡിറ്റക്ടീവ് നോവലുകള്‍ തരും. അതു വായനയെ രസകരമാക്കി. ഇതില്‍ ഒതുങ്ങരുതെന്നും കഥയും കവിതയുമൊക്കെ ശീലിക്കണമെന്നും മാഷ് ഉപദേശിക്കും. അങ്ങിനെ ഡിറ്റക്ടീവില്‍നിന്ന് ഗൗരവ വായനയിലേക്ക് തിരിഞ്ഞു. ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ കാറല്‍മാര്‍ക്‌സ് എഴുതിയ ദാസ്‌ക്യാപിറ്റല്‍ (മൂലധനം) തുടങ്ങിയ കൃതികള്‍ വായിച്ചു. സങ്കീര്‍ണമായ ഭാഷയും പ്രയോഗങ്ങളും ആശയങ്ങളുമുള്ള കൃതികള്‍ ആദ്യമൊന്നും വഴങ്ങിയിരുന്നില്ല. പക്ഷേ അതിന്മേല്‍തന്നെ കൂടിയപ്പോള്‍ എളുപ്പമായി. എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിന് അമ്മാവന്‍ (പൂക്കോയ തങ്ങള്‍ ആക്കോട്) അഹമ്മദാബാദിലേക്കു ക്ഷണിച്ചു. അവിടെ മിര്‍സാപൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. മക്കളില്ല. ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഗാന്ധിജിയുടെ നാട് കാണാം. പല ദേശങ്ങളില്‍ ചുറ്റിയടിക്കാം. ഗുജറാത്തിലേക്കുള്ള ക്ഷണം വേഗം സ്വീകരിച്ചു. ഉമ്മാക്ക് ദൂരെ അയക്കാന്‍ മടിയായിരുന്നു. എന്നാലും മറ്റുള്ളവരൊക്കെ പറഞ്ഞപ്പോള്‍ സമ്മതമായി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ദേശായി മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നു. അതിനിടെ അമ്മാവന്‍ മരിച്ചു. മക്കളില്ലാത്തതിനാല്‍ സ്വത്തുക്കളൊക്കെ ചിലര്‍ കൈവശപ്പെടുത്തി. പഠനം തുടര്‍ന്നുപോകാന്‍ സാമ്പത്തികം പ്രതിബന്ധമായി. ഭക്ഷണം കഴിക്കാന്‍ കാശ് വേണം. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദുഭാഷകള്‍ അറിയാം. ഗുജറാത്തി വായിക്കും. ഇതുകൊണ്ടൊക്കെ പിടിച്ചുനില്‍ക്കാനാവുമോ എന്ന് ശങ്കിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് അഹമ്മദാബാദ് എഡിഷന്‍ തുടങ്ങുന്ന സമയമാണത്. ചെറിയൊരു ശ്രമത്തില്‍ അവിടെ റിപ്പോര്‍ട്ടറായി നിയമനം കിട്ടി. പത്രപ്രവര്‍ത്തന ജീവിതത്തിന്റെ സമാരംഭം. അതിനിടെ മുംബൈയിലെ ബോറിവെല്ലിയിലുള്ള പാര്‍ക് ഡേവിസ് മരുന്ന് കമ്പനിയില്‍ ക്യാപ്‌സ്യൂള്‍ സെക്ഷനില്‍ ജോലി ലഭിച്ചു. തരക്കേടില്ലാത്ത ശമ്പളം. മുംബൈ മലാഡില്‍ താമസം. ഗുജറാത്തിലെ മുസ്‌ലിംകള്‍ പൊതുവെ ഗുജറാത്തി സംസാരിക്കില്ല. മഹാരാഷ്ട്രയില്‍ മറാഠിയുടെ കാര്യവും ഇതുപോലെ തന്നെ. ഇന്ത്യയിലെ മുസ്‌ലിം പൊതുഭാഷയായി ഉര്‍ദു നില്‍ക്കുകയാണ്.
1971ല്‍ മുംബൈ വിട്ട് നാട്ടില്‍ തിരിച്ചെത്തി. ഒരു വ്യാഴവട്ടക്കാലം കേരളം വിട്ട് അന്യദേശങ്ങളില്‍ കഴിഞ്ഞു. അത് ഉത്തര പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ, ദലിതരുടെ ദുരിതം, ചേരികളുടെ കണ്ണീര്‍, നഗര-ഗ്രാമങ്ങള്‍ തമ്മിലെ അഗാധമായ അന്തരം, മതവും ജാതിയും മനുഷ്യനെ പിടികൂടിയതിന്റെ ഭീകരക്കാഴ്ചകള്‍, ജാതിയില്‍ താഴ്ന്നവന്റെ വിധി, കുരുതികള്‍, അന്ധവിശ്വാസങ്ങള്‍, പട്ടിണി, സമ്പത്ത്, അധോലോകങ്ങളുടെ കുടിപ്പക, മതംനോക്കാതെ പരസ്പരം തണലേകുന്ന മനുഷ്യപ്പറ്റുള്ള ദൃശ്യങ്ങള്‍, മഹാഗ്രന്ഥങ്ങളുള്ള വായനശാലകള്‍, തത്വജ്ഞാനികള്‍, സൂഫികള്‍, സന്യാസിമാര്‍, മഹാപണ്ഡിതര്‍, വിപ്ലവനേതാക്കള്‍, വന്‍പ്രക്ഷോഭങ്ങള്‍, മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ എല്ലാം നടന്നു കണ്ടും അറിഞ്ഞുംപോന്ന കാലമായിരുന്നു അത്. ഒറ്റപുസ്തകത്തിലെന്നപോലെ ഇന്ത്യയെ അടുത്തുകണ്ടനുഭവിച്ച ആ ദേശാടനത്തില്‍ നിന്നാണ് എം.ഐ തങ്ങള്‍ എന്ന കൂസലില്ലായ്മ പിറക്കുന്നത്.
ജോലിയായപ്പോള്‍ മുംബൈയിലെ വിലാസത്തില്‍ ചന്ദ്രിക വരുത്തിതുടങ്ങിയിരുന്നു. തപാലില്‍ മൂന്നാം ദിവസം കിട്ടും. വാര്‍ത്തകളും ഉന്നത നേതാക്കളുടെയും പ്രമുഖ എഴുത്തുകാരുടെയും ലേഖനങ്ങളും വഴി നാട്ടിലെ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്‍ ഉള്ളില്‍ ആവേശം നിറച്ചിരുന്നു. വീട്ടില്‍നിന്നുള്ള നിരന്തര കത്തുകളും നാട്ടിലെ രാഷ്ട്രീയവുമെല്ലാം ചേര്‍ന്ന പ്രലോഭനങ്ങളാണ് ദേശാടനം നിര്‍ത്തി തിരികെയെത്തിച്ചത്.
സീതിസാഹിബിന്റെയും സി.എച്ചിന്റെയുമൊക്കെ പൊതുയോഗ പ്രസംഗങ്ങള്‍ തന്നെ ഓരോ പഠനക്ലാസുകളായിരുന്നു. തൃക്കലങ്ങോട് മദ്രസാങ്കണത്തില്‍ സീതിസാഹിബ് പ്രസംഗിക്കുന്നു. നര്‍മംകലര്‍ത്താതെ, വസ്തുതകള്‍ മാത്രം പറഞ്ഞ് മണിക്കൂറുകളുടെ ആ വാഗ്പ്രവാഹം ആളുകളെ പിടിച്ചുനിര്‍ത്തുകയാണ്. 1956ല്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് തൃക്കലങ്ങോട്ട് പ്രസംഗിച്ചപ്പോള്‍ ബുഡാപെസ്റ്റ് റേഡിയോയും ഇമ്രിനാഗിയെയുമൊക്കെ ഉദ്ധരിച്ച് കത്തിക്കയറുകയാണ്. നന്നേ മെലിഞ്ഞ, കറുത്ത തൊപ്പിയണിഞ്ഞ സുമുഖനായ യുവാവ്. ആ താളത്തില്‍ ഞങ്ങള്‍ കേട്ടുനിന്നു. പക്ഷേ അതില്‍പറഞ്ഞ പേരുകള്‍ പലതും ഞങ്ങള്‍ക്കു പുതുമയായിരുന്നു. പിന്നീട് പഠിച്ചു ഹംഗറിയില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതിവിപ്ലവമുണ്ടാക്കിയ ഇമ്രിനാഗിയെക്കുറിച്ചാണ് അന്നേദിവസം റേഡിയോ വാര്‍ത്തകേട്ട് സി.എച്ച് സവിസ്തരം ഗ്രാമീണരോട് പ്രസംഗിക്കുന്നതെന്ന്. അത് പഠിപ്പിക്കുന്നത്, മൈക്കിനു മുന്നില്‍ നില്‍ക്കുന്നവര്‍ ‘പ്രസംഗം’ എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയാതെ പോകരുതെന്നാണ്. 1971ല്‍ നാട്ടിലെത്തിയ ഉടന്‍, തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്‌ലീഗ് അഡ്‌ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗ് എന്ന പുതിയ പോഷക ഘടകം വ്യവസ്ഥാപിതമായി രൂപവല്‍ക്കരിച്ചു തുടങ്ങുകയാണ്. ആദ്യമായി ചെയ്ത പൊതുപ്രസംഗം അലിഗഡ് യൂണിവേഴ്‌സിറ്റി ദേശസാല്‍ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ 1972ല്‍ തൃക്കലങ്ങോട് നടത്തിയതാണ്. നാലു വര്‍ഷത്തോളം കാരക്കുന്നില്‍ ഹോമിയോ ക്ലിനിക് നടത്തിക്കൊണ്ടിരിക്കെയാണ് 1975ല്‍ ചന്ദ്രിക പത്രാധിപസമിതിയില്‍ ചേരുന്നത്. എം.കെ മുഹമ്മദ് സാലിം മൗലവി നടത്തിയിരുന്ന ജിഹാദ് വാരികയിലായിരുന്നു ആദ്യലേഖനമെഴുതിയത്. ജനസംഘത്തിന്റെ ഭാരതവത്കരണ മുദ്രാവാക്യത്തിനെതിരെ ‘ഭാരതവത്കരിക്കേണ്ടത് ആരെ’ എന്ന തുടര്‍ലേഖനം. പി.കെ കോഡൂര്‍ പ്രസിദ്ധീകരിച്ചിരുന്ന മലപ്പുറം ടൈംസിലും ചില കുറിപ്പുകള്‍ വന്നു. ചന്ദ്രിക പൗരപംക്തിയില്‍ പ്രസിദ്ധീകരിച്ച കത്തിലെ രാഷ്ട്രീയ വിമര്‍ശനമാണ് ദിനപത്രത്തിലെ ആദ്യയെഴുത്ത്.
പി.പി കമ്മു സാഹിബിന്റെ സാരഥ്യത്തിലുള്ള മാപ്പിളനാട് ആയിരുന്നു തുറന്നെഴുത്തിന് വേദിയായത്. വിമര്‍ശനം എത്ര നിശിതമായാലും കമ്മു സാഹിബ് ഇടപെടില്ല. സര്‍വ രാഷ്ട്രീയകാര്യങ്ങളും മാപ്പിള നാട് ചര്‍ച്ച ചെയ്തു. സംഘടനക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടായില്ല. മാപ്പിളനാട് ഒരു കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ ആശയപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട ദൈ്വവാരികയാണ്. ചന്ദ്രിക വിട്ടുവന്ന ഇടവേളയില്‍ മാപ്പിളനാട് പത്രാധിപത്യത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. പല ലക്കങ്ങളിലും എം.ഐ തങ്ങളുടെ ഭിന്ന നാമങ്ങളാല്‍ മാപ്പിള നാടിന്റെ മുഴുവന്‍ പേജുകളും സമൃദ്ധമായി. എം.ഐ തങ്ങള്‍, മാരേങ്ങലത്ത്, മിറ്റ്, നിരീക്ഷകന്‍, എം.ഐ തുടങ്ങി പല അപരനാമങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍. ഒറ്റയിരിപ്പില്‍ റഫറന്‍സില്ലാതെ എത്ര ലേഖനങ്ങളുമെഴുതാനുള്ള കോപ്പുണ്ടായിരുന്നു ആ മരുന്നറയില്‍.
ശബാബിലും പിന്നീട് വര്‍ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്ററായപ്പോഴും ലേഖനങ്ങള്‍ പ്രവഹിച്ചു. 2007ല്‍ ചന്ദ്രികയുടെ പത്രാധിപരായി തിരിച്ചെത്തി. വീണ്ടും തന്റെ സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ എഴുത്തും പ്രഭാഷണവും മുടങ്ങിയില്ല. ചന്ദ്രിക പത്രാധിപസമിതിയിലെ പ്രധാന എഴുത്തുകാരില്‍ പലരും 70കളിലെ പാര്‍ട്ടിയിലെ ഭിന്നതയില്‍ മറുപക്ഷം ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ചന്ദ്രിക ഡയറക്ടര്‍ കൂടിയായ കെ.കെ.എസ് തങ്ങള്‍ എം.ഐ തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പി. സീതി ഹാജിയുമുണ്ട്. ചന്ദ്രികയില്‍ ചേരണമെന്ന് നിര്‍ദേശം. ”ഹോമിയോ ഡിസ്‌പെന്‍സറി നടത്തുന്നുണ്ട്. അത് പെട്ടെന്നു നിര്‍ത്തിപ്പോരാനാവില്ലെന്ന്” ക്ഷമാപണം. പോരാത്തതിന് തുടക്കത്തില്‍ ചന്ദ്രികയില്‍ ലഭിക്കാനിടയുള്ള പ്രതിമാസ ശമ്പളം 200 രൂപ. തനിക്ക് ഡിസ്‌പെന്‍സറിയില്‍നിന്നു ഒരു ദിവസം കിട്ടുന്നതും അതേ തുക. അതൊക്കെ നഷ്ടപ്പെടുത്താനുള്ള വിഷമവും അറിയിച്ചു. സമുദായത്തിനു നേട്ടങ്ങളുണ്ടാക്കാന്‍ നമ്മള്‍ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരുമെന്നായിരുന്നു കെ.കെ.എസിന്റെ മറുപടി. അതുതന്നെ തീരുമാനവും. നന്നായി പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറി കൈവിട്ട് ചന്ദ്രികയില്‍ ചേര്‍ന്നു. സി.എച്ച് മുഖ്യപത്രാധിപര്‍, വി.സി അബൂബക്കര്‍ സാഹിബ് പത്രാധിപര്‍, പി.എ മുഹമ്മദ്‌കോയ, കുട്ട്യാലി സാഹിബ് എന്നിവര്‍ ഉപനായകര്‍. മേച്ചേരിയും കാനേഷും ടി.സിയും സി.കെ താനൂരും നടക്കാവുമെല്ലാമുണ്ട്. ലേഖനമെഴുത്ത് പതിവാക്കി. ഇഎം.എസും മേച്ചേരിയും തമ്മില്‍ നടന്ന ലേഖനയുദ്ധം. മേച്ചേരിക്കു മറുപടി ചന്ദ്രികയില്‍ തന്നെ ഇ.എം.എസ് എഴുതി. അതിനു മറുപടി തയ്യാറാക്കാന്‍ മേച്ചേരി ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍ തരാം, മേച്ചേരി തന്നെ മറുപടിയെഴുതണമെന്ന് ശട്ടംകെട്ടി. അങ്കത്തിന്റെ അവസാനം മറ്റൊരാള്‍ കയറുന്നത് ശരിയല്ലെന്നു മേച്ചേരിയോട് പറഞ്ഞു. ലേഖന രൂപത്തിലാണ് രേഖകള്‍ അയച്ചുകൊടുത്തത്. പക്ഷേ, പിറ്റേന്ന് മേച്ചേരി അത് എം.ഐ തങ്ങള്‍ എന്നു പേരുവെച്ചുതന്നെ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ ചേര്‍ന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പാക്കിസ്താന്‍ ആവശ്യം പ്രമേയമായി അംഗീകരിച്ചെന്നായിരുന്നു രേഖവെച്ചുള്ള മറുപടി. ഇല്ലെന്നായിരുന്നു നേരത്തെ നമ്പൂതിരിപ്പാടിന്റെ വാദം. ഇ.എം.എസ് അതോടെ സംവാദത്തില്‍നിന്നു പിന്മാറി. റഹീംമേച്ചേരിയുടെ ബൗദ്ധിക സത്യസന്ധതക്ക് തെളിവായിരുന്നു ആ ലേഖനത്തിലെ പേര്. സ്വന്തം പേരില്‍ വെക്കാമായിരുന്നതാണ്. അതിന് എം.ഐ തങ്ങള്‍ അനുവാദം നല്‍കിയതുമാണ്.
പ്രത്യയശാസ്ത്ര പഠനം എന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ എഴുതിത്തുടങ്ങിയത്. പിന്നീടത് നന്നായി പഠിച്ചു. ഒരര്‍ത്ഥത്തില്‍ ഗവേഷണം തന്നെ എന്നു പറയാം. 1980കളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ‘മാര്‍ക്‌സിസം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു’ എന്ന തലക്കെട്ടിലെ സംവാദത്തില്‍ എം.ഐ തങ്ങളുടെ വിഷയാവതരണം കേട്ട് വേദിയിലുണ്ടായിരുന്ന പി. പരമേശ്വരന്‍ പ്രസംഗത്തില്‍ പറഞ്ഞു: ഇത്രയും ഗഹനമായൊരു മാര്‍ക്‌സിസ്റ്റ് വിമര്‍ശനപഠനം മലയാളത്തില്‍ ആദ്യമായി കേള്‍ക്കുകയാണെന്ന്. 
എന്‍.വി അബ്ദുസ്സലാം മൗലവിയാണ് രാഷ്ട്രീയത്തില്‍ തനിക്ക് ഗുരു എന്ന് എം.ഐ തങ്ങള്‍. ചന്ദ്രികയില്‍നിന്നു നാട്ടിലേക്കുള്ള പ്രതിവാര യാത്രകള്‍ അരീക്കോട് വഴിയാക്കും. അബ്ദുസ്സലാം മൗലവിയുമായുള്ള നീണ്ട കൂടിക്കാഴ്ചകള്‍ക്ക്. അത്രയും അറിവുകള്‍ നിറഞ്ഞുനില്‍ക്കുന്ന സാഗരമാണത്. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ മൗലവിയുടെ സ്വാധീനം അപരിമേയമാണ്. 
സി.എച്ച് ആണ് തന്റെ സമസ്ത ജീവിതത്തിലെയും പ്രചോദന കേന്ദ്രമെന്നും. എഴുത്തില്‍, പ്രസംഗത്തില്‍, ചിന്തയില്‍ സി.എച്ച് സ്വാധീനിച്ചിരിക്കുകയാണ്. സി.എച്ച് ഒരു പാഠപുസ്തകമാണ്. ഏറ്റവും ചെറിയവനെ ഏറ്റവും നന്നായി പരിഗണിക്കും. മുഖം നോക്കാതെ ഗുണദോഷിക്കും. ഏതൊരു കാര്യത്തിന്റെ പ്രത്യാഘാതവും ചൂണ്ടിക്കാട്ടും. അദ്ദേഹത്തിന്റെ പ്രചോദനത്താല്‍ വളര്‍ന്നുവന്ന നൂറുകണക്കിനു പ്രതിഭകളുണ്ട്. ഓരോ സംസാരത്തിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എങ്ങനെയിരിക്കണമെന്ന മാര്‍ഗനിര്‍ദേശമായിരിക്കും. അങ്ങനൊരാള്‍ വേറെയില്ല.
ഉത്തരേന്ത്യന്‍ യാത്രകളുടെ കെട്ടഴിച്ചുവെച്ച് ചന്ദ്രികയില്‍ സ്ഥിരമായ കാലം. പാക്കിസ്താനില്‍ വ്യാപാരിയായിരുന്ന സഹോദരീഭര്‍ത്താവ് സി.കെ മുഹമ്മദ്മൗലവിയുടെ ഒരു കത്ത് കിട്ടി. പാക്കിസ്താനിലേക്ക് ഒരു സന്ദര്‍ശനത്തിനു ക്ഷണിച്ചുകൊണ്ട്. അദ്ദേഹവും നല്ല വായനാപ്രിയനായതുകൊണ്ട് മികച്ച ഉര്‍ദു പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. മുഗള്‍ ഭരണത്തിന്റെ ശേഷിപ്പുകള്‍ പലതുമുള്ള ലാഹോറും മറ്റും ഒന്നു ചുറ്റിയടിക്കാം. നല്ല കുറെ ചരിത്രപുസ്തകങ്ങളും തരപ്പെടുത്താമെന്ന് മോഹം. ആദ്യ വിദേശയാത്രയുടെ കമ്പത്തില്‍ യൗവനസഹജമായ ആവേശത്തോടെ ലീവിനപേക്ഷിച്ച് ചീഫ് എഡിറ്ററുടെ കാബിനില്‍ സി.എച്ചിനെ ചെന്നുകണ്ടു. എടുത്തടിച്ചപോലെ പറഞ്ഞു: ‘ഇതിനു ലീവ് തരാന്‍ പറ്റില്ല’. യാത്ര തടസ്സപ്പെട്ടതിലെ നൈരാശ്യവുമായിരിക്കുമ്പോള്‍ സി.എച്ച് വിളിപ്പിച്ചു. ലീവനുവദിക്കാത്തതില്‍ വിഷമം തോന്നിയോ എന്നു ചോദിച്ചു. എന്നിട്ടു പറഞ്ഞു: ”ഉത്തരവാദപ്പെട്ട മുസ്‌ലിംലീഗ് പ്രവര്‍ത്തകരാരും പാക്കിസ്താനില്‍ പോകരുത്. ഞാന്‍ പല ലോകരാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ പാക്കിസ്താനില്‍ പോയിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായല്ലാതെ പാക്കിസ്താനിലേക്കു പോകരുതെന്ന് ഖാഇദെമില്ലത്ത് വിലക്കിയിട്ടുണ്ട്. ഖാഇദേമില്ലത്തിന്റെ ഈ നിലപാട് നിരാകരിക്കുക എന്നു പറഞ്ഞാല്‍ മുസ്‌ലിംലീഗിന്റെ തത്വത്തിനെതിരാവുക എന്നാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ മുസ്‌ലിംലീഗില്‍ തുടരാനുമാവില്ല.”
സി.എച്ചിയന്‍ പാഠങ്ങളില്‍നിന്നാണ് എം.ഐ തന്റെ നിലപാടുകളുടെ വായ്ത്തല മൂര്‍ച്ചകൂട്ടിയത്. തനിക്കുശരിയെന്നു തോന്നിയത് ആര്‍ജവത്തോടെ തുറന്നുപറഞ്ഞത്. എം.ഐ തങ്ങളുടെ വ്രതശുദ്ധിയുള്ള നിലപാടുകള്‍ക്ക് തന്റെ കാലത്തെ സാരഥികളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അതിനാല്‍തന്നെ കാത്‌കൊടുക്കുകയും ചെയ്തു.
മദ്രസയും പള്ളിദര്‍സുമായി കഴിഞ്ഞ ബാല്യംതൊട്ട് അപൂര്‍വ ഗ്രന്ഥശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ വരെ പിതാവ് കുഞ്ഞിക്കോയ തങ്ങള്‍ നല്‍കിയ വെളിച്ചം എം.ഐ തങ്ങളിലെ കൃത്യനിഷ്ഠയുള്ള വിശ്വാസിയെ രൂപകല്‍പ്പന ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നവരാഷ്ട്രീയ സംസ്‌കാര മുഖങ്ങളായ ചരല്‍ക്കുന്നിലെ ശില്പശാലയിലും ഫലസ്തീന്‍ അഫ്ഗാന്‍ ഐക്യദാര്‍ഢ്യങ്ങളിലും പരശ്ശതം സംഘടനാപദ്ധതികളിലും തങ്ങള്‍ പ്രത്യയശാസ്ത്രപരമായ അടിത്തറയൊരുക്കി. ഭാഷാ സമരം, ശരീഅത്ത് വിവാദം, സംവരണം, നിരീശ്വര പ്രചാരണം തുടങ്ങി മാര്‍ക്‌സിസ്റ്റ് കേന്ദ്രീകൃതവും ബാബരി മസ്ജിദ്, പൗരത്വ പ്രശ്‌നം, ഏകദേശീയത, പൊതു സിവില്‍കോഡ് തുടങ്ങി ഫാസിസ്റ്റ് കേന്ദ്രീകൃതവുമായ ആക്രമണങ്ങളുടെ കുന്തമുനകളെ ചെറുക്കാനും പുരോഗതിയുടെ പടവുകള്‍ തകര്‍ക്കുന്ന തീവ്രവാദത്തിന്റെ വലയില്‍ കുരുങ്ങാതെ സമുദായത്തെ മുഖ്യധാരയില്‍ ചുവടുറപ്പിച്ചുനിര്‍ത്തുന്നതിനും ചിന്താ ബന്ധുരമായ പദ്ധതികളും ആശയ പ്രതിരോധത്തിന്റെ കോട്ടകളും തീര്‍ത്ത ഈ സൈദ്ധാന്തികന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമുടനീളം കൊണ്ടാടപ്പെടും.
പ്രതിസന്ധികളില്‍ തളരാത്ത നേതൃനിരയെ വാര്‍ത്തെടുക്കാന്‍ ഭാവിയുടെ ആകാശങ്ങളില്‍ ഹരിതപതാക ഉയര്‍ന്നുപറക്കാന്‍ എം.ഐ തങ്ങള്‍ നല്‍കിയത് സ്വന്തം ജീവിതം തന്നെയാണ്. 1973ല്‍ സഹയാത്രയാരംഭിച്ച ഭാര്യ ശരീഫ ശറഫുന്നിസ, മക്കള്‍ ശരീഫ നജ്മുന്നിസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്വാഫ്, സയ്യിദ് മുജ്തബ വസീം എന്നിവരെ സ്‌നേഹിച്ചത്‌പോലെ, ചിലപ്പോള്‍ അതിലുമേറെ സമുദായത്തെയും മുസ്‌ലിംലീഗിനെയും സ്‌നേഹിച്ചു എം.ഐ തങ്ങള്‍. ആയിരക്കണക്കിനു പ്രഭാഷണങ്ങളും പരസഹസ്രം പഠനങ്ങളും നിരവധി ഗ്രന്ഥങ്ങളും സമുദായത്തിന് സമ്മാനമായി തന്നു. പകരമൊന്നും തിരിച്ചെടുത്തില്ല. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന പദവി തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ടപോലെയേയുള്ളൂ ആ ശിരസ്സില്‍.
എം.ഐ തങ്ങള്‍ തന്നെ ഓര്‍മിപ്പിക്കാറുള്ള ആ ഇഖ്ബാല്‍ കവിത ചേര്‍ക്കാം. ‘മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ, എന്റെ മടിത്തട്ടില്‍ നിനക്ക് ഞാനഭയം നല്‍കാം. മഞ്ഞുതുള്ളി പ്രതിവചിച്ചു. ഇല്ല ചുട്ടുപഴുത്ത മണലില്‍ വീണു നശിക്കുന്നതാണ് നിന്നില്‍ ലയിച്ച് ഇല്ലാതാകുന്നതിനെക്കാള്‍ എനിക്കിഷ്ടം’

2019 ജൂലൈ 31, ബുധനാഴ്‌ച

നഷ്ടമായത്  ലീഗിന്റെ ബൗദ്ധിക സമ്പത്ത്





 : മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്   ദാർശനിക മുഖം നൽകുകയും അവയെ  സൈദ്ധാന്തികമായി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ മിടുക്ക് കാണിച്ച.   മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ    ബൗദ്ധിക.  സമ്പത്തായിരുന്നു      മൺമറഞ്ഞ് പോയ.   എം. ഐ തങ്ങൾ

മാരങ്ങലത്ത്   ഇമ്പിച്ചി തങ്ങൾ എന്ന.  എം. ഐ തങ്ങൾ.   മുസ്ലിം ലീഗ്  സംസ്ഥാന വൈസ്   പ്രസിഡന്റ്  ആയിരിക്കെയാണ്   അന്തരിച്ചത്
 സർ സയ്യിദ്  അഹമ്മദ് ഖാന്റെ ജീവചരിത്രം ഗ്രന്ഥമാക്കിയ തങ്ങൾ. മുഹമ്മദലി  ജിന്നയുടെ  ജീവചരിത്രം  പൂർത്തീകരിക്കാനിരിക്കുകയായിരുന്നു' '
 കഴിഞ്ഞ വർഷം ഡിസംബറിൽ  ഒരു മാധ്യമത്തിന് അനുവദിച്ച. അഭിമുഖത്തിലെ   പ്രസക്ത ഭാഗങ്ങൾ.   ചുവടെ  കുറിക്കുകയാണ്

ഉത്തരേന്ത്യയിലെ കൊളോണിയൽ കാല മുസ്ലിം രാഷ്ട്രീയത്തെകുറിച്ച് വിശദമായി പഠിച്ച മലയാളി ചരിത്രകാരനാണ് എം ഐ തങ്ങൾ. സർ സയ്യിദ്‌ അഹ്‌മദ്‌ ഖാനെ കുറിച്ച്‌ സംസാരിക്കാമോ?

1700കൾ മുതൽക്കുള്ള ഇൻഡ്യയിലെ മുസ്ലിംകളുടെ മഹത്തായ രാഷ്ടീയ ഇടപെടലുകളെ കുറിച്ചുള്ള പുസ്തകങ്ങൾ കുറവാണ്. മുസ്ലിംകളുടെ വേരുകൾ ഇൻഡ്യൻ മണ്ണിന്റെ ഉപരിതലത്തിലല്ല പതിഞ്ഞു കിടക്കുന്നത്, മറിച്ച് ആഴത്തിൽ തന്നെയാണെന്ന് മലയാളികളെയെങ്കിലും അറിയിക്കുക എന്ന ആഗ്രഹമാണ് ഇവ്വിഷയകമായ എഴുത്തുകൾക്ക്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കുന്നത്‌ അങ്ങനെയാണ്‌.

സ്വാതന്ത്ര്യസമരപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിം സമുദായത്തിന് പഴയ പ്രതാപം തിരിച്ചുകൊടുക്കാൻ മോഡേൺ എഡ്യുക്കേഷനും മോഡേൺ പൊളിറ്റിക്സിനും മാത്രമേ സാധിക്കുകയുള്ളൂവെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് സർസയ്യിദ്. ആധുനിക ലോകക്രമത്തിൽ സകലമാന വ്യവഹാരങ്ങൾക്കും ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം മുസ്ലിംകൾ രാഷ്ടീയമായി ഒരു ശക്തിയായി മാറണം എന്നും സർസയ്യിദ് ആഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാവണം ഈ മാറ്റമുണ്ടാകേണ്ടത്; എങ്കിലേ അത് ഫലപ്രദമാകൂയെന്നും അദ്ദേഹം കരുതി. ഇതിനുവേണ്ടി സർ സയ്യിദ് പ്രവർത്തനമാരംഭിച്ചുവെങ്കിലും അതിന്റെ ഫലം അനുഭവിക്കാനായപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, മുസ്ലിം ലീഗിന്റെ ചരിത്രം വിവരിക്കുമ്പോൾ പലരും സർസയ്യിദിൽ ആയിരിക്കും എത്തി നിൽക്കുക. എന്നാൽ സർ സയ്യിദ് തന്റെ ചിന്തകൾക്ക് ആധാരമായി സ്വീകരിച്ചത് ശാവലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കാഴ്ചപ്പാടുകളായിരുന്നു. ശാ സാഹിബിന്റെ മദ്‌റസതുർറഹീമിയ്യയുടെ ഉൽപന്നമാണ് യഥാർത്ഥത്തിൽ സർസയ്യിദ്. അതിനാൽ മുസ്ലിം ലീഗിന്റെ ദാർശനിക അടിത്തറ ശാവലിയുല്ലാഹ്‌ ആണെന്നും പറയാം.

ജിന്നയിൽ വിഭജനവാദിയെ ദർശിക്കുന്നവർക്ക്   എം.ഐ തങ്ങൾ. നൽകുന്ന വിശദീകരണം ഇങ്ങിനെയായിരുന്നു

 "'1930ൽ മുസ്ലിം ലീഗിന്റെ അലഹബാദ് കോൺഫറൻസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ A Muslim India within India എന്ന ഒരു ആവശ്യം ഉന്നയിച്ചു. ഇതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ജിന്നയോട് അഭിപ്രായം ചോദിച്ചപ്പോൾ ജിന്നയുടെ പ്രതികരണം “Iqbal is poet, poets are dreamers “(ഇഖ്ബാൽ ഒരു കവിയാണ്, കവികളെല്ലാം സ്വപ്ന ലോകത്ത് ജവിക്കുന്നവരാണ്) എന്നായിരുന്നു. ഇവിടെ പ്രത്യേക രാജ്യം വേണമെന്നല്ല ഇഖ്ബാൽ ആവശ്യപ്പെട്ടത്. മറിച്ച് മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഒരു പ്രദേശം ഇൻഡ്യയിൽ വേണമെന്നായിരുന്നു. എന്നാൽ അതുപോലും അസാധ്യമായൊരു സങ്കൽപം മാത്രമാണെന്നായിരുന്നു ജിന്നയുടെ വീക്ഷണം. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കൽ അസാധ്യമാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ജിന്നാ സാഹിബെന്ന് മനസിലാക്കുവാൻ വേണ്ടിയാണ് ഞാനീ ഉദാഹരണം സൂചിപ്പിച്ചത്.

ഇൻഡ്യാ വിഭജനത്തെ കുറിച്ച് ചരിത്രത്തിലെ പല സംഭവങ്ങളും മൂടിവെച്ച് ജിന്നാ സാഹിബിനെ പ്രതിയാക്കുന്ന വിധത്തിലാണ് സ്കൂളുകളിൽ പോലും പഠിപ്പിക്കപ്പെടുന്നത്. എന്നാൽ 1930 മുതൽ 1947 വരെയുള്ള ഇൻഡ്യൻ രാഷ്ടീയ ചരിത്രം വ്യക്തമായും വസ്തുനിഷ്ഠമയും പഠിച്ച ഒരാൾക്കും ജിന്നയാണ് വിഭജനത്തിന്റെ ഉത്തരവാദിയെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല, തീർച്ച. ഇൻഡ്യൻ രാഷ്ടീയത്തിൽ ഒരു മുസ്ലിം നേതാവിന്റെ ഉയർച്ചയിലുള്ള ദേശീയ പ്രസ്ഥാനത്തിലെ ചിലരുടെ പേടിയുടെ ഉൽപ്പന്നമാണ് വിഭജനം എന്നാണ് എന്റെ വായനയിൽ നിന്നു ഞാൻ എത്തിച്ചേർന്ന നിഗമനം"

മുസ്ലിം ലീഗിനെതിരെ വർഗീയതയാരോപിക്കുന്നവർ വർഗീയതയെ എങ്ങിനെ നിർവചിക്കുന്നു എന്ന് തിരിച്ചുചോദിച്ചുകൊണ്ടാണ് തങ്ങൾ അതിന് മറുപടി പറഞ്ഞത് ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ഒരു സമുദായത്തെ ഒരുമിച്ചുകൂട്ടുക, അവർക്ക് വളരാനും ഉയരാനുമുള്ള മണ്ണ് പാകപ്പെടുത്തുക, അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച് അവ നേടിക്കൊടുക്കുക, ദേശീയോദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിക്കുക, അതിനു വേണ്ടി സമുദായത്തെ പ്രചോദിപ്പിക്കുക, വർഗീയത കടന്നുവരാനുള്ള എല്ലാ പഴുതുകളും അടക്കുക ഇതൊക്കെയാണ് കാലങ്ങളായി മുസ്ലിം ലീഗ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വർഗീയതയാണോ? മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോറലേൽപ്പിക്കാതെ സ്വന്തം സമുദായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ ‘വർഗീയത’ എന്ന് ആരോപിക്കുന്നത് കേവലം കണ്ണച്ച് ഇരുട്ടാക്കലായി കണ്ടാൽ മതി. പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ വർഗീയതയുടെ ഒരു ലാഞ്ചനയെങ്കിലും കാണിച്ചുതരാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ? അതേ സമയം ലീഗിനെതിരെ വർഗീയത ആരോപിക്കുന്ന ഇടതുപക്ഷത്തടക്കമുള്ള സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദു വർഗീയ മുഖം പുതിയ കാലത്ത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.


ലീഗ്  കേവലം ആൾക്കൂട്ട രാഷ്ട്രീയമാവാൻ പാടില്ലെന്ന്  ശാഠ്യമുണ്ടായിരുന്ന.  അദ്ദേഹത്തിന്റെ  പ്രത്യേക താത്പര്യം    കൂടിയായിരുന്നു  മുസ്ലിം ലീഗ് അടുത്ത മാസം   ആരംഭിക്കാനിരിക്കുന്ന.  സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രം 

മാപ്പിള നാട്  വാരികയിലൂടെ     എഴുത്തിന്റെ  വഴിയിൽ   ശ്രദ്ധയാകർഷിച്ച     തങ്ങളെ മറ്റ്  പലരേയുമെന്ന പോലെ     ചന്ദ്രികയിലെത്തിച്ചത്    സി.എച്ച് മുഹമ്മദ് കോയയായിരുന്നു       സി.എച്ച് ന്റെ   മരണശേഷം  ചന്ദ്രിക വിട്ട തങ്ങൾ.       2007-08  ൽ.   ഇ അഹമ്മദിന്റെ    നിർബന്ധത്തിൽ.  പത്രാധിപരാവുകയായിരുന്നു         വർത്തമാനം പത്രത്തിന്റേയും  ശബാബ് വാരികയുടെയും  പത്രാധിപരായും     ' പ്രവർത്തിച്ചിരുന്ന.  അദ്ദേഹം   മതവിഷയങ്ങളെ സംബന്ധിച്ചും   രചനകൾ നിർവ്വഹിച്ചിരുന്നു

അദ്ദേഹത്തിന്റെ  വിയോഗത്തിലൂടെ    ഉണ്ടാകുന്ന.  ശൂന്യത കേവലം രഷ്ട്രീയ രംഗത്ത് മാത്രമല്ല.     മത സാമൂഹ്യ മണ്ഡലത്തിലാകെ പ്രകടമാവുക തന്നെ  ചെയ്യും   എന്നത്  നിസ്തർക്കമാണ്



   മുസ്തഫ മച്ചിനടുക്കം
97463 83 101

മഹത്തുക്കളുടെ ഓർമ്മ ദിനം

കാറ്റും Iകോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹദ്‌വ്യക്തികളുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ദിനമാണിത്. 2008 ഓഗസ്റ്റ് ഒന്നിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2009 ഓഗസ്റ്റ് ഒന്നിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വിടപറഞ്ഞു.

കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ - സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്ന രണ്ടു മഹദ്‌വ്യക്തിത്വങ്ങള്‍.

ശബ്ദഘോഷങ്ങളില്ലാതെ, പ്രചാരണ താല്‍പര്യങ്ങളില്ലാതെ സൗമ്യരായി നിന്ന് ഒരു ജനതയുടെയാകെ സ്‌നേഹാദരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ അത്ഭുതമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും ജീവിതം. വാക്കുകളുടെ ധാരാളിത്തമല്ല കര്‍മ്മത്തിലെ സൂക്ഷ്മതയാണ് ഇരുനേതാക്കളും ഉയര്‍ത്തിപ്പിടിച്ച മാതൃക.

മഹത്തായ ഒരു വംശപാരമ്പര്യത്തിലെ കണ്ണിയായി കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സുശക്തമായ നേതൃത്വം നല്‍കാന്‍ ഇരു നേതാക്കള്‍ക്കും കഴിഞ്ഞു. ജീവിതമുടനീളം ഒട്ടേറെ സാമ്യതകള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും തമ്മിലുണ്ടായിരുന്നു. കുടുംബപാരമ്പര്യം, വിദേശവിദ്യാഭ്യാസം, കുലീനവും സൗമ്യവുമായ പെരുമാറ്റ രീതികള്‍ എന്നിവയിലെല്ലാം ഈ പൊരുത്തം പ്രകടമായി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പുത്രിമാരെ ഇരുവരും വിവാഹം കഴിച്ചതിലൂടെ കുടുംബ ജീവിതത്തിലും ഈ സാമ്യം രേഖപ്പെട്ടു. പക്ഷേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ചകളില്‍ പങ്കുവെച്ചത് കുടുംബവിശേഷങ്ങളെക്കാള്‍ കൂടുതല്‍ സമുദായത്തിന്റെ പ്രശ്‌നങ്ങളായിരുന്നു. സമൂഹത്തിന്റെ ആവലാതികളും വിഷമതകളുമായിരുന്നു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളായിരുന്നു കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ്. അദ്ദേഹത്തിന്റെ വിയോഗ ശേഷം സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രസിഡന്റ് പദമേറ്റെടുത്തു. 1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ അന്തരിച്ചു. പുത്രന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരാണ് സമുദായത്തിന്റെ അമരത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്.
1975 സെപ്തംബര്‍ ഒന്നു മുതല്‍ കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ നേതൃത്വം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പ്രതിസന്ധിയിലെ കരുത്തായിരുന്നു.

ഈജിപ്തിലെ വിശ്വ വിഖ്യാതമായ അല്‍അസ്ഹറിലും കയ്‌റോ യൂണിവേഴ്‌സിറ്റിയിലുമായി എട്ടു വര്‍ഷം നീണ്ട വിദ്യാഭ്യാസം, ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടി. ബഹുഭാഷകളിലുള്ള സ്വാധീനവും അതുവഴി നേടിയെടുത്ത അറിവും അതി സൂക്ഷ്മമായ നിരീക്ഷണങ്ങളും സങ്കീര്‍ണമായ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക നേട്ടങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശിഹാബ് തങ്ങളെ പ്രാപ്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പൊതുജീവിതത്തിന് അതൊരനുഗ്രഹമായി ഭവിച്ചു.

വര്‍ഗീയതയും തീവ്രവാദവും സമൂഹത്തിന്റെ സൈ്വരജീവിതത്തിനു മേല്‍ ഭീഷണിയാവുമെന്നും അത് ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുമെന്നും തിരിച്ചറിഞ്ഞ് കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു ശിഹാബ് തങ്ങളുടേത്.

ദശാബ്ദങ്ങളിലൂടെ പടുത്തുയര്‍ത്തിയ മതമൈത്രിയുടെ കോട്ടമതിലുകള്‍ കേവലം നൈമിഷിക വികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുന്നത് അഭിലഷണീയമല്ല. ഏത് വൈകാരിക സന്ദര്‍ഭങ്ങളെയും ക്ഷമാപൂര്‍വം അഭിമുഖീകരിക്കാന്‍ തന്റെ അനുയായികളെ അദ്ദേഹം സജ്ജമാക്കി.
രാജ്യമെങ്ങും വര്‍ഗീയ, തീവ്രവാദശക്തികള്‍ നിരപരാധികളെ കൊന്നൊടുക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുമ്പോള്‍ ആ കലാപാഗ്നി കേരളത്തിന്റെ മണ്ണിലേക്കു പടരാതെ കാത്തുസൂക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയസമീപനങ്ങളും മുസ്‌ലിംലീഗിന്റെ ഇച്ഛാശക്തിയുമാണെന്ന് എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയനിരീക്ഷകരുമെല്ലാം പലവട്ടം സാക്ഷ്യപ്പെടുത്തിയതാണ്.

ദേശീയവും പ്രാദേശികവുമായ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദുരുപയോഗപ്പെടുത്തി മുസ്‌ലിംലീഗിനെ ക്ഷയിപ്പിക്കാന്‍ പ്രതിലോമ ശക്തികള്‍ പല രൂപങ്ങളിലായി നടത്തിയ ഹീനശ്രമങ്ങളെ പരാജയപ്പെടുത്തിയത് ശിഹാബ് തങ്ങളുടെ ധീരനേതൃത്വമാണ്.
ചിന്താശൂന്യമായ എടുത്തുചാട്ടമല്ല, ആത്മസംയമനമാണ് സമുദായത്തിനു വേണ്ടതെന്ന് അദ്ദേഹം സദാ ഓര്‍മിപ്പിച്ചു.

മതപരവും സാമൂഹികവും സാംസ്‌കാരികവുമായി മുസ്‌ലിം ന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക വിഭാഗങ്ങളും പുരോഗതി പ്രാപിക്കുന്നതിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ വേണമെന്ന് തങ്ങള്‍ അഭിലഷിക്കുകയും അതിനായി ഫലപ്രദമായ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.

മുസ്‌ലിംലീഗിനെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയതിനൊപ്പം ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധേയമായ സാന്നിധ്യം കൈവരിക്കാന്‍ ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് സാധിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി മുസ്‌ലിംലീഗ് പ്രതിനിധികള്‍ അധികാരമേല്‍ക്കുന്ന അഭിമാനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സംഘടനക്കു സമ്മാനിച്ചു. 'ചന്ദ്രിക' യുടെ മാനേജിങ് ഡയരക്ടര്‍ എന്ന നിലയില്‍ പത്രത്തിന്റെ വിവിധ തലത്തിലുള്ള പുരോഗതിക്ക് കാര്‍മികത്വം വഹിച്ചു.

നിരവധി വിദ്യാഭ്യാസ, മതസ്ഥാപനങ്ങളുടെ അമരക്കാരനായി ആധുനികമായ രൂപകല്‍പനകള്‍ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കു സമ്മാനിച്ചു. സമുദായത്തിന് ആത്മീയ നേതൃത്വം നല്‍കി.

മതമൈത്രിയുടെ അംബാസിഡറായും മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചരിത്രത്തിലിടം നേടി. ഈ ചരിത്രസന്ധികളിലേറെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കരുത്തും പിന്തുണയും മാര്‍ഗനിര്‍ദേശവുമായി സഹോദരസ്ഥാനീയനായി നിന്നും സമുദായത്തിന് ഉരുക്ക് ശക്തിയുള്ള നേതൃത്വം നല്‍കിയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിളങ്ങി.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീ പുത്രന്‍ കൂടിയായ ഉമര്‍ ബാഫഖി തങ്ങള്‍ കൗമാരപ്രായത്തില്‍ തന്നെ പരിശുദ്ധ മക്കയിലെത്തി വിദ്യാഭ്യാസം നേടിയ അപൂര്‍വ വ്യക്തിത്വത്തിനുടമയാണ്.

മലബാറില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ 1940കള്‍ തൊട്ടേ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പൊതുരംഗത്ത് കര്‍മനിരതനായി.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നു സിദ്ധിച്ച രാഷ്ട്രീയ, ഗുണവിശേഷങ്ങള്‍ അദ്ദേഹം സമുദായത്തിനു പകര്‍ന്നു നല്‍കി. ദീര്‍ഘകാലം കേരള നിയമനിര്‍മാണ സഭയിലംഗമായി പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 'ചന്ദ്രിക'യുടെ സാരഥി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.

സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭയവും ആശ്വാസവുമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. വിദ്യാര്‍ത്ഥി, യുവജന സംഘടനാ നേതാക്കളെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഓര്‍മിപ്പിക്കും.

ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങളുള്‍ക്കൊള്ളുന്ന മാര്‍ഗനിര്‍ദേശങ്ങളായിരുന്നു ഉമര്‍ ബാഫഖി തങ്ങളുടെ ഉപദേശങ്ങളും പ്രസംഗവും. കുലീനമായ പാരമ്പര്യത്തിന്റെ സര്‍വ നന്മകളും അദ്ദേഹത്തിന്റെ നിത്യജീവിതത്തില്‍ പ്രകാശിച്ചിരുന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിനായി നിലകൊണ്ട സ്‌നേഹത്തിന്റെ പൂമരങ്ങളായ ആ മഹദ്‌വ്യക്തികളുടെ അമരസ്മരണകള്‍ നന്മയുടെ പാതയില്‍ എന്നെന്നും പ്രചോദനമായിരിക്കും.

2019 ജൂലൈ 27, ശനിയാഴ്‌ച

ആർജ്ജവത്തിന്റെ ആൾരൂപം*

*ആർജ്ജവത്തിന്റെ ആൾരൂപം*



ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ   ആർജ്ജവത്തിന്റെ ആൾരൂപമായി     നിലയുറപ്പിച്ച മഹാമേരു വായിരുന്ന.  ചെർക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗത്തിന്       ജൂലൈ 27 നു  ഒരു  കലണ്ടർ. വർഷം പൂർണ്ണമാവുകയാണ്

തർക്കപരിഹാരത്തിന്‌ വേണ്ടി വരുന്നവർക്ക്   തീർപ്പ് കൽപ്പിക്കുന്ന ജഡ്ജിയും      അധികാരിവർഗ്ഗത്തിന്റെ മുമ്പിൽ.    ആവലാതികുമായി വരുന്നവർക്കൊരു വക്കീലുമായിരുന്നു ചെർക്കളം   എന്നു പറഞ്ഞാൽ.  തെറ്റാവുമെന്ന്  കരുതുന്നില്ല.     

പ്രാഗത്ഭ്യം തെളിയിച്ച ഭരണാധികാരിയും     ജനപ്രതിനിധിയുമായി പ്രശോഭിച്ച. ചെർക്കളം   കരുത്തിന്റെ പര്യായമായിരുന്നു

എത്ര കുഴഞ്ഞു മറിഞ്ഞ വിഷയമായാലും    തീരുമാനമെടുക്കാനുള്ള. കഴിവും     എടുത്ത തീരുമാനം നടപ്പിൽ വരുത്താനുളള ചങ്കൂറ്റവും  അതിന്റെ    പേരിലുണ്ടാവുന്ന.    ഭവിഷ്യത്തുകളെ   ധൈര്യപൂർവ്വം     നേരിടാനുള്ള.   ആത്മ വിശ്വാസവും   കൈമുതലാക്കിയ. മറ്റൊരാൾ.     ചെർക്കളത്തെ   പോലെ വേറെ കാണില്ല.   

ഒരു വർഷത്തിനിപ്പുറം   പല സന്ദർഭങ്ങളിലും ചെർക്കളം  ഉണ്ടായിരുന്നെങ്കിൽ.     എന്നാശിക്കുകയും       കാസർക്കോടിന്റെ പൊതുമണ്ഡലത്തിൽ.    ഒരു ശൂന്യത.  അവശേഷിക്കുകയും ചെയ്യുന്നു   എന്നത്    കേവലം ആലങ്കാരിക പദ പ്രയോഗമല്ല       

വിമർശനങ്ങളും ചിലപ്പോഴൊക്കെ വിവാദങ്ങളും   ക്ഷണിച്ച്  വരുത്തിയ.  നേതാവായിരുന്നു   ചെർക്കളം      എങ്കിലും   വിമർശകരും  എതിരാളികളും  ഒരു പോലെ  സമ്മതിക്കുന്നതായിരുന്നു  അദ്ദേഹത്തിന്റെ     നേതൃപാടവവും കമാന്റിങ്ങ് പവറും  വളരെ  താഴെക്കിടയിൽ നിന്ന്  സ്വപ്രയത്നം കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും   പടിപടിയായി മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക്     ഉയർന്നു  വന്ന.    നേതാവായിരുന്നു   ചെർക്കളം         അഭിവക്ത ണ്ണൂർ ജില്ലയിൽ എം.എസ്. എഫിന്റേയും യൂത്ത് ലീഗിന്റെയും കരുത്തുറ്റ.  സാരഥിയായിരുന്ന. ചെർക്കളം       മുസ്ലിം ലീഗ്  ജില്ലാ നേതൃനിരയിലും പ്രധാനിയായിരുന്നു

കാസറഗോഡ് ജില്ലാ രൂപീകരണ ശേഷം   മൂന്ന് ദശാബ്ദത്തിലധികം   കാലം ജില്ലാ മുസ്ലിം ലീഗ് ജന.. സെക്രട്ടറിയായും പ്രസിഡന്റായും    പ്രവർത്തിച്ച ചെർക്കളം പാർട്ടിയിലും   മുന്നണിയിലും  പലപ്പോഴും അവസാന വാക്കായിരുന്നു 

198O ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 180 വോട്ടുകൾക്ക്  എ സുബ്ബറാവുവിനോട്  പരാജയപ്പെട്ട.  ചെർക്കളം   1987 മുതൽ  നാലു പ്രാവശ്യം   എം.എൽ എ യും   2001 ലെ   ആൻറണി മന്ത്രിസഭയിൽ മന്ത്രിയുമായി   കഴിവു തെളിയിച്ചിട്ടുണ്ട് 

തനിക്കു മുന്നിൽ വരുന്ന നിവേദനങ്ങൾ. ഓരോന്നും  സ്വയം പരിശോധിക്കാനും  നടപടിയെടുക്കാനും ശ്രദ്ധിച്ചിരുന്ന മന്ത്രിയായിരുന്നു ചെർക്കളം   

മന്ത്രിയായിരിക്കെ മാത്രമല്ല.    പൊതു ജീവിതത്തിലുടനീളം   തനതായ ശൈലിയിലൂടെ ചെർക്കളം ടെച്ച് തന്നെ ഉണ്ടാക്കിയെടുത്തു  അദ്ദേഹം എന്ന്   പറയാം

നിരന്തരം കർമ്മനിരതനായിരുന്ന അദ്ദേഹം   തനിക്ക് കിട്ടുന്ന എഴുത്തുകൾക്ക്     കൃത്യമായി   സ്വന്തം  കൈപ്പടയിൽ മറുപടി കുറിക്കാൻ.    പ്രത്യേകം ശ്രദ്ധ പുലർത്തിയ അദ്ദേഹം     കർക്കശമായി സമയ നിഷ്ട പാലിച്ച നേതാവ്  കൂടിയായിരുന്നു

 1980 കളുടെ   തുടക്കത്തിൽ.  തളിപ്പറമ്പിൽ. ഒരു പരിപാടിക്ക് എത്താമെന്നേറ്റ ചെർക്കളം   പതിവിന് വിപരീതമായി   അദ്ദേഹം എത്തിയില്ല.       ഏറെ കാത്തിരുന്ന്  ഉള്ള നേതാക്കളെ ബച്ച് പരിപാടി തുടങ്ങി  അവസാനിക്കുമ്പോഴേക്കാണ്      ചെർക്കളം  എത്തുന്നത്

ഫോണും മറ്റ്  സൗകര്യങ്ങളുുമില്ലാത്ത  കാലത്ത്     അദ്ദേഹത്തെ അനുഗമിച്ച്     തൃക്കരിപ്പൂരിൽ നിന്നെത്തിയ പ്രവർത്തകരിൽ നിന്നാണ് സംഘാടകർ കാര്യം  മനസ്സിലാക്കിയത്         കാസറഗോഡ്  നിന്നു പുറപ്പെട്ട ചെർക്കളത്തെ       ചന്തേരയിൽ.     വെച്ച് തടഞ്ഞ. പ്രവർത്തകരുടെയും പരിസരവാസികളുടെയും 'ആവലാതി   തീർക്കാൻ.  തീർക്കാൻ.  പോലീസ് സ്റ്റേഷനിലേക്ക്  ചെന്നതായിരുന്നുവത്രേ  അദ്ദേഹം  അവിടെ    തൃക്കരിപ്പൂർ റയിൽവേ ഗേറ്റിനടുത്ത് വെച്ച്    ഒരു ബസ് തട്ടി  കുട്ടി മരിക്കാനിടയായ സംഭവത്തിൽ.   ക്ഷുഭിതരായ ജനക്കൂട്ടം ബസ്സ് തകർത്ത. സംഭവത്തിൽ നിരപരാധി കുറെയാളുകളെ  കസ്റ്റഡിയിലെടുത്ത പോലീസ്    യഥാർത്ഥ പ്രതികളെ കിട്ടാതെ   അവരെ വിടില്ലെന്ന.  നിലപാടിലായിരുന്നു   

എന്നാൽ. അവിടെയിത്തിയ ചെർക്കളം   എങ്കിൽ  എന്നെ കൂടി   അറസ്റ്റ് ചെയ്യൂ  എന്നാവശ്യപ്പെട്ട് കുത്തിയിരിക്കുകയായിരുന്നു           അവരെ വിട്ടതിന്  ശേഷം മാത്രമേ ചെർക്കളം   സ്റ്റേഷൻ വിട്ടുള്ളൂ       ഈ സംഭവ സമയത്ത്  ചെർക്കളം  എം.എൽ എ പോലുമാ യിരുന്നില്ല      എന്നതാണ്   യാഥാർത്ഥ്യം   

അദ്ദേഹത്തിന്റെ  പൊതു ജീവിതത്തിൽ. പക്ഷേ   ഇത്തരം സംഭവങ്ങൾ അരൂർവ്വമായിരുന്നില്ല. 


രാഷ്ടീയ മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും  ഒപ്പം നാടിന്റ വികസന പ്രകിയകളിലും   അദ്ദേഹം  നൽകിയിട്ടുള്ള സേവനവും   സംഭാവനകളും   സർവ്വോപരി ന്യൂനപക്ഷ ജനസമൂഹത്തിന് നൽകിയ സുരക്ഷിതത്വ ബോധവും  എക്കാലവും സ്മരിക്കപ്പെടുക തന്നെ   ചെയ്യും       





   *മുസ്തഫ മച്ചിനടുക്കം*

*(വൈസ് പ്രസിഡൻറ്)*

*ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്*

2019 ജൂൺ 24, തിങ്കളാഴ്‌ച

പാർളിമെന്ററി ചിന്തകളും ബനാത്ത് വാല സ്മരണകളും*

*പാർളിമെന്ററി ചിന്തകളും ബനാത്ത് വാല സ്മരണകളും*
പാർലമെന്റ്    അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പോലും      ജയ് ശ്രീ റാം വിളികളാൽ  മുഖരിതമായ അന്തരീക്ഷമാണ്   പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്   ശേഷമുള്ള.    പ്രഥമ ദിനങ്ങളിൽ കണ്ടത്         കഴിഞ്ഞ.  മന്ത്രിസഭയുടെ അവസാന കാലത്ത്  ധൃതി പിടിച്ചിറക്കിയ     ഓർഡിനൻസകൾക്ക്      നിയമ പ്രാബല്യം   നൽകാനുള്ള.        തയ്യാറെടുപ്പിലാണ്      രണ്ടാം  മോദി സർക്കാർ.       ഇതിൽ പ്രഥമ പരിഗണന നൽകി        മുത്തലാക്ക്  ബിൽ.       ലോക്സഭയിൽ വീണ്ടും  കൊണ്ട് ന്നിരിക്കുകയാണ്   ബി.ജെ. പി. ഗവൺമെൻറ്               മുത്തലാക്കിന്റെ      മറവിൽ.      അനിവാര്യമായ വിവാഹമോചനം   പോലും ക്രിമിനൽ കുറ്റമാക്കി      മുസ്ലിം സമുദായത്തിലെ പുരുഷൻമാരെ     മൂന്ന് വർഷം വരെ      തടവിന്   വിധിക്കാൻ  വ്യവസ്ഥ ചെയ്യുന്ന.   ബിൽ.        രാജ്യസഭയിൽ.     വിജയിപ്പിച്ചെടുക്കാനുള്ള.     നീക്കവും,        ബി.ജെ.പി    തുടങ്ങി കഴിഞ്ഞു   എന്നു വേണം കരുതാൻ.       അതിന്റെ    സൂചനയാണ്    ടി.ഡി.പി.യുടെ നാല് രാജ്യസഭാംഗങ്ങൾ.   ബി.ജെ.പിയിലേക്ക് കൂറ് മാറാനുള്ള.  തീരുമാനത്തിലൂടെ   വ്യക്തമാവുന്നത്        ഞാൻ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളുടെയും വിശ്വാസത്തിലെടുക്കുമെന്നും       എതിരായി വോട്ട് ചെയ്തവരോട് പോലും  സമഭാവനയോടെ    പെരുമാറുമെന്നുമുള്ള.  നരേന്ദ്ര മോദിയുടെ      പ്രസ്താവന.     കേവലം ഭംഗിവാക്ക്   മാത്രമായി  കാണാനേ സാധിക്കുകയുള്ളൂ         ആസാമിലെ പൗരത്വ ബിൽ മുതൽ.     വിവാദമായ വിഷയങ്ങളിലെല്ലാം നിയമനിർമ്മാണം വഴി മേൽക്കൈ നേടാനുള്ള ഗൂഡ തന്ത്രങ്ങൾ ഭരണനേതൃത്വം മെനയുമ്പോൾ.      ശക്തമായ. പ്രതിപക്ഷത്തിന്റെ   അഭാവം  മതേതര ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉണ്ടാക്കുകയാണ്
നേതൃത്വം ഏറ്റെടുക്കാതെ ഒളിച്ചോടുന്ന രാഹുൽ ഗാന്ധിക്ക് പകരമാവാൻ പ്രാപ്തിയുള്ള മുഖം കോൺഗ്രസ്സിൽ കാണാൻ സാധിക്കുന്നില്ല എന്നതും അസ്വസ്ഥതയുളവാക്കുന്നതാണ്     ബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗധരിയെ ലോക്സഭാ കക്ഷി നേതാവായി കോൺഗ്രസ്സ്     തിരഞ്ഞെടുത്തിരിക്കുകയാണ്        പാർലമെൻറിലെ പരിചയസമ്പന്നനാണെങ്കിലും    ബംഗാളിന് പുറത്ത്.    അത്രയേറെ    അറിയപ്പെടാത്ത നേതാവായ.  അദ്ദേഹത്തിന്  എത്രത്തോളം    തിളങ്ങാൻ സാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
എണ്ണത്തിൽ ശുഷക്കമെങ്കിലും പ്രാഗത്ഭ്യം കൊണ്ട് ശക്തമായ.  സാന്നിദ്ധ്യമാവാൻ കഴിയുന്ന ലോക് സഭാംഗങ്ങളുടെ അഭാവം പ്രകടമാവുകയാണ്
അൽപമെങ്കിലും പ്രതീക്ഷ വെക്കാവുന്ന.    അംഗങ്ങൾ കേരളത്തിൽ നിന്നുള്ള.     ശശി തരൂരും എൻ.കെ പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെയാണ്    ഇത്തരുണത്തിലാണ്     അന്യസംസ്ഥാനക്കാരനെങ്കിലും കേരളത്തിൽ നിന്നും ഏഴു വട്ടം എം.പിയായിരുന്ന.   മുസ്ലിം ലീഗ് അംഗം ജി.എം ബനാത്ത് വാലയുടെ   ഓർമ്മകൾ പ്രസക്തമാവുന്നത്
*ബനാത്ത്വാലയെ*
*ഓർക്കുമ്പോൾ* 
സ്വതന്ത്ര  ഭാരത മുസ്ലിം  രാഷ്ട്രീയ  ചരിത്രത്തിലെ     ഇതിഹാസമായിരുന്നു  ജി. എം. ബനാത്ത് വാലാ    സാഹിബ്   
ന്യൂനപക്ഷ    അവകാശ    പോരാട്ട ത്തിനും      സംരക്ഷണത്തിനും      ജനാധിപത്യ  സംവിധാനത്തെ     ഫല പ്രദമായി    ഉപയോഗപ്പെടുത്തുക   എന്ന      മുസ്ലിം ലീഗ്    വീക്ഷണത്തെ      ശരി  വെക്കുന്ന   പ്രവർത്തനമായിരുന്നു         ബനാത്ത്  വാല   സാഹിബിറേത്
മഹാരാഷ്ട്ര   നിയമസഭയിലും      ലോക് സഭയിലും   അംഗമായി      അദ്ദേഹം    നടത്തിയ   ഇടപെടലുകൾ      ചരിത്രത്തിന്റെ    തങ്കലിപികളാൽ      ആലേഖനം      ചെയ്യപ്പെടുന്നവയാണ്
നിർബസ   വന്ധ്യകരണ ത്തിനായി          മഹാരാഷ്ട്ര   നിയമ സഭയിൽ   ബിൽ   കൊണ്ടു  വന്നപ്പോൾ    ഏഴ്   ലക്ഷം   പേരുടെ    ഒപ്പു  ശേഖരണം    നടത്തി    രാഷ്ട്ര പതിക്ക്     ഭീമ ഹർജി      നൽകുകയും     നിയമ സഭക്കകത്തും   പുറത്തുമായി       നടത്തിയ      പോരാട്ടത്തിലൂടെ       ബിൽ     പിൻവലിപ്പിക്കുകയും    ചെയ്ത      സംഭവം      തുല്യതയില്ലാത്തതായിരുന്നു
1985 ൽ     രാജ്യത്ത്     ഏക   സിവിൽ  കോഡിനായി മുറവിളി      ഉയരുകയും        മുസ്ലിം വ്യക്തി  നിയമത്തിനെതിരെ     ഇടതുപക്ഷവും    സംഘപരിവാർ    ശക്തികളും      ഏക സ്വരത്തിൽ       നിലയുറപ്പിക്കുകയും   ചെയ്ത    സന്ദർഭത്തിൽ   അദ്ദേഹം    അവതരിപ്പിച്ച   സ്വകാര്യ  ബിൽ     സർക്കാരിനെ    കൊണ്ട്    അംഗീകരിപ്പിക്കാൻ   സാധിച്ചതും         മുസ്ലിം ലീഗിന്റെ     അനിവാര്യതയും
[ ബനാത്ത് വാല  സാഹിബിന്റെറ    പ്രാഗത്ഭ്യവും    ഒരു പോലെ  ബോദ്ധ്യപ്പെടുത്തുന്ന  സംഭവങ്ങളാണ്
1947   ആഗസ്റ്റ്   15 കട്ട് ഓഫ് ഡേറ്റ്   ആക്കി   നിജപ്പെടുത്തി   കൊണ്ട്     ബാബരി തകർച്ചയ്ക്ക് ശേഷം  നിലവിൽ   വന്ന    ആരാധനാലയ  സംര ക്ഷണ     ബിൽ  പാസാക്കിയെടുത്തതിന്    പിന്നിലുള്ള     അദ്ധേഹത്തിന്റെ    പ്രയത്നവും   ഭീർലവീക്ഷണവും   ശ്രദ്ധേയമാണ്     ബാബരി വിഷയം  സങ്കീർണ്ണമാവുന്നതിന് മുമ്പേയാണ്       ഇതിന് വേണ്ടിയുള്ള സ്വകാര്യ ബിൽ സഭയിൽ. കൊണ്ട് വരുന്നത്    എന്നോർക്കണം
1933    ആഗസ്റ്റ് 15 നു   മുംബൈ യിൽ      ജനിച്ച   ബനാത്ത്  വാല   സാഹിബ്      ഹാഫിസ്ക   യുടെ    ഫോർത്ത്    പാർട്ടി യിലൂടെ     രാഷ്ട്രീയത്തിലെത്തുകയം      വൈകാതെ മുസ്ലിം ലീഗ്     പ്രസ്ഥാനത്തിന്റെ    ഭാഗമാവുകയും   കോളേജ്   അദ്ധ്യാപനം   അവസാനിപ്പിച്ച്    മുഴു   സമയ   രാഷ്ട്രീയക്കാരനായി മാറിയ    അദ്ദേഹം മഹാരാഷ്ട്രയിൽ     മുസ്ലിം ലീഗി നെ    ശക്തിപ്പെടുത്തുന്നതി?ൽ      നിർണ്ണായക  പങ്കാളിത്തം   വഹിക്കുകയും   ചെയ്തു    
രണ്ട് തവണ    മുംബൈ  കോർപറേഷൻ    കൗൺസിലറായും ഉമർ ഖാദി    മണ്ഡലം എം.എൽ എ യായും അദ്ദേഹം  തിരഞ്ഞെടുക്കപ്പെട്ടു 
1977   ലെ    പൊതു തിരഞ്ഞെടുപ്പിലൂടെ    സി.എച് മുഹമ്മദ്   കോയ സാഹിബായിരുന്നു   അദ്ദേഹത്തെ     പൊന്നാനിയിൽ     മത്സരിപ്പിക്കാൻ     പ്രത്യേക    താത്പര്യമെടുക്കുകയും     മലയാള കരക്ക്   പരിചയപ്പെടുത്തുകയും    ചെയ്തത്
പൊന്നാനിയിൽ  നിന്നും     ഏഴ്  തവണ  ലോക്സഭയിൽ  എത്തിയ   അദ്ദേഹം     രാജ്യത്തെ    മികച്ച    എം പി. മാരിൽ   ഒരാളായി    മാറുകയും  ചെയ്തു.
ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ്‌ ഓഫ് ഓര്ടരുമായി എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബരിലെയ്ക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ
ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങള് തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ
ആര്ക്ക് കഴിയും
നിയമത്തിലും , സഭ നടപടികളിലും അദ്ദേഹം അഗാത പാണ്ഡിത്യം നേടിയിരുന്നു
ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ
ആദ്യം വായിക്കുന്നതും , അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന
സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം
ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം
ഇന്ത്യൻ എക്സ്പ്രസ്സ്‌ ദിന പത്രത്തിൽ പ്രദീപ്‌ കൌശൽ
എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട്
നിരവധി    ലേഖനങ്ങളും    ഗ്രന്ധങ്ങളും     അദ്ദേഹം    രചിച്ചിട്ടുണ്ട്
തികഞ്ഞ  മതഭക്തനും  ജിവിതത്തിൽ    അങ്ങേയറ്റം    സൂക്ഷ്മത    പുലർത്തുകയും   ചെയ്ത      അദ്ദേഹം   ലാളിത്യം   മുറുകെ പിടിച്ച്   ജീവിച്ചു 
കവിതയിലും   നിയമത്തിലുമൊക്കെ   അവഗാഹം   നേടിയ  ബനാത്ത്  വാലയുടെ  പ്രസംഗം   ലോക്സഭയിൽ     ഏവരുടെയും    ശ്രദ്ധ  നേടുകയും     പലരും   അവരുടെ   സമയം അദ്ദേഹത്തിനായി    ഒഴിഞ്ഞു   കൊടുക്കയും    ചെയ്യുമായിരുന്നു   
ലോക്സഭയിൽ     ലഭ്യമാവുന്ന      തുച്ചമായ   സമയത്തിനുള്ളിൽ    ഏതു    വലിയ  വിഷയവും   കാര്യമാത്ര   പ്രസക്കമായി     അവതരിപ്പിക്കാനുള്ള   കഴിവ്      ബനാത്ത് വാല   സാഹിബിന്റെ    പ്രത്യേകതയായിരുന്നു     ന്യൂനപക്ഷ സംബന്ധിയായ വിഷയങ്ങളിൽ  അതീവ ജാഗ്രത പുലർത്തിയ അദേഹം  അവയൊക്കെ ലോകസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സ്വീകരിച്ച   മാതൃക  വർത്തമാന കാലത്ത്  കൂടുതൽ.  ശ്രദ്ധേയമാവുകയാണ്
മുസ്ലിം ലീഗ്     ജന സെക്രട്ടറിയായും   പ്രസിഡന്റ്    എന്ന    നിലയിലും     അദ്ദേഹം   നടത്തിയ    സേവനം    വിലമതിക്കാനാവാത്തതാണ് 
ചെന്നൈയിൽ  മുസ്ലിം ലീഗ്   അറുപതാം   വാർഷിക സമ്മേളനത്തിൽ  പങ്കെടുത്ത്   മടങ്ങിയതിന്റെ   പിറ്റേന്ന്       2008   ജൂൺ   25   നു   മുംബൈയിൽ      വെച്ചായിരുന്നു      അദ്ദേഹത്തിന്റെ      അന്ത്യം  
രാജ്യം    ഫാഷിസത്തിന്റെ    നീരാളി പിടിത്തത്തിൽ      പുളയുമ്പോൾ  ,    മുത്തലാഖും ,    ഗോവധവും    ഒക്കെ   രാഷ്ടീയ  ആയുധമാക്കപ്പെടുമ്പോൾ    ബനാത്ത്  വാലയെ    പോലൊരു  നേതാവ്    ഉണ്ടായിരുന്നെങ്കിൽ    എന്ന്       അറിയാതെ    ആശിച്ച്   പോവുന്നു   
ആ   മഹാത്മാവിന്   അല്ലാഹു     പൊറുത്ത്   നൽകട്ടെ         (ആമീൻ )    
*മുസ്തഫ മച്ചിനടുക്കം*
(വൈസ് പ്രസിഡന്റ്
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് |

2019 മാർച്ച് 10, ഞായറാഴ്‌ച

പ്രതീക്ഷയോടെ പ്രയാണം തുടരുന്ന. മുസ്ലിം ലീഗ്*

*പ്രതീക്ഷയോടെ  പ്രയാണം തുടരുന്ന. മുസ്ലിം ലീഗ്*



 ഇന്ത്യൻ. യൂനിയൻ മുസ്ലിം ലീഗ്   സ്വതന്ത്ര ഇന്ത്യയിൽ. എഴുപത്തൊന്നാം  വാർഷികം ആലോഷിക്കുകയാണ്    ഇന്ത്യാ വിഭജനത്തിന്റെ  പാപഭാരം  മുഴുവൻ.  കെട്ടിയേൽപിക്കപ്പെട്ട്   തീണ്ടാപാടകലെ  നിർത്തപ്പെട്ട.  ഒരു സമൂഹത്തെ     തട്ടിയുണർത്തി   അഭിമാനബോധം   പകർന്നു നൽകിയ.  മുസ്ലിം ലീഗ്    ഇന്ത്യയുടെ ആത്മാവ്   തൊട്ടറിഞ്ഞ രാഷ്ട്രപിതാവ്  മഹാത്മജിയെ   പോലും നിഷ്ഠൂരം    കൊലപ്പെടുത്തി   സംഘപരിവാർ  രാജ്യത്ത്   ഭീതിതമായ.   അവസ്ഥയുണ്ടാക്കിയതിന്റെ    നാൽപതാം  നാളിലാണ്     മദിരാശിയിലെ    രാജാജി ഹാളിൽ. വെച്ച്      ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്    പിറന്നു വീഴുന്നത് 

ഗർഭാവസ്ഥയിൽ തന്നെ   ഭ്രൂണ ഹത്യയിലൂടെ      ഹരിത രാഷ്ട്രീയത്തെ  കുഴിച്ചു  മൂടാൻ.   ദേശീയ. പ്രസ്ഥാനവും    ദേശീയതയുടെ   നെറ്റിപട്ട മേന്തിയ.  മുസ്ലിം  പ്രമാണിമാരും   പണിത.   ഗൂഡ തന്ത്രത്തെ     വകഞ്ഞ് മാറ്റി   ഉദയം  ചെയ്ത. മുസ്ലിം  ലീഗ് '  പ്രസ്ഥാനം   

 ഖായിദെ മില്ലത്ത്   മുഹമ്മദ്   ഇസ്മായിൽ. സാഹിബ്    എന്ന. മഹാമനീഷിയുടെ   ദീർഘ വീക്ഷണവും    നിശ്ചയധാർഢ്യവുമാണ്    മുസ്ലിം ലീഗിന്റെ  പിറവി സാധ്യമാക്കിയത്

സുഹ്റവർദിയുടെ  കുതന്ത്രങ്ങളെ   തകർത്ത. സീതി സാഹിബിന്റെ  വാദമുഖങ്ങൾക്ക്   മുമ്പിൽ.     എതിരാളികൾ നിലം പരിശായി മാറുകയായിരുന്നു

ഉത്തരേന്ത്യയിലെ   നേതാക്കൾ. മുഴുവൻ. പാക്കിസ്ഥാനിലേക്ക്   കുടിയേറുകയും   ഇവിടെ തങ്ങിയ. ഹതാശയരായ. പാവങ്ങൾ.  പച്ചക്കൊടി പിടിക്കാൻ.  വിമുഖത. കാണിക്കുകയും  ഭയക്കുകയും  ചെയ്തപ്പോൾ.   സകലമാന. എതിർപ്പുകളേയും    അവഗണിച്ച്     ഹരിത പതാകയെ   നെഞ്ചോട് ചേർത്ത്  വെച്ച്     ഖായി ദെ മില്ലത്തിന്റേയും , ബാഫഖി തങ്ങളുടേയം പിന്നിലണി  നിരന്ന. പാവങ്ങൾ.  ഒന്നും  മോഹിക്കാതെയാണ്    ലീഗിന്റെ  കാവലാളുകളായത്


പഞ്ചായത്ത്  മെമ്പർ സ്ഥാനം പോലും സ്വപ്നം കാണാൻ. സാധിക്കാത്തവർ. എന്ന. ആക്ഷേപഹാസ്യത്തിന്  വിയേയമായ പ്രസ്ഥാനത്തിന്  കേരള സംസ്ഥാനത്തും  പാർലമെന്റിലും  സ്ഥിരസാന്നിധ്യമുണ്ടാക്കാൻ സാധിച്ചു      കാലാന്തരത്തിൽ. സംസ്ഥാന. മുഖ്യമന്ത്രി  പദവും കേന്ദ്ര മന്ത്രിസഭയിൽ വരെ   അംഗത്വം നേടാനും  ലീഗ്  പ്രതിനിധികൾക്ക് സാധിച്ചു    ഖായി ദെമില്ലത്തിന്റെ  ആശയത്തിൽ ആകൃഷ്ടനായി  ബാഫഖി തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ  സീതി സാഹിബിന്റെ പ്രിയ ശിഷ്യനായി  സി.എച്ച് മുഹമ്മദ് കോയയുടെ  പ്രിയ്യ സഹപ്രവർത്തകനായി ഹരിത രാഷ്ട്രീയത്തിലേക്ക് പിച്ച വെച്ച.  ഇ.അഹമ്മദ്  സാഹിബ് എന്ന മുസ്ലിം ലീഗുകാരൻ. ശിഹാബിയൻ കാലേi ഘട്ടത്തിൽ.  കേന്ദ്രമന്ത്രി  എന്നതിനപ്പുറം  അന്താരാഷ്ട്ര വേദികളിൽ   പലവട്ടം  ഇന്ത്യയുടെ മുഖമായി മാറാൻ സാധിച്ചതും    ചരിത്രത്തിൽ. എക്കാലവും  ശുഭ്ര ശോഭയാൽ. തിളങ്ങി നിൽക്കുക. തന്നെ  ചെയ്യും

ന്യൂനപക്ഷാവകാശങ്ങൾക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കാൻ.  പോരാടിയ. ഖായി ദെ മില്ലത്തിന്റേയും പോക്കർ സാഹിബിന്റെയും   പിൻമുറക്കാൻ ഇന്ത്യൻ പാർലിമെൻറിൽ.    അവകാശധ്വംസനത്തിനെതിരെ     ഇടിമുഴക്കം  സൃഷ്ടിച്ചു

ഗോഹത്യയുടെ പേരിലുള്ള നരഹത്യക്ക്  ന്യായവാദം ചമക്കുകയും ആൾക്കൂട്ട കൊലകൾക്ക്      മൗനസമ്മതം നൽകുകയും ചെയ്യുന്ന. നരേന്ദ്ര മോദിയൂട.  അഭിശപ്ത ഭരണത്തിലും    മുസ്ലിം ലീഗിന്റെ   നിലപാടുകൾക്ക്    പത്തരമാറ്റ്   തിളക്കവും മാധ്യമ ശ്രദ്ധയും  നേടാൻ സാധിക്കുന്നു  എന്നത്     ചില്ലറ കാര്യമല്ല

പോക്കർ സാഹിബിന്റെ   വിയോജിപ്പിന്    ഒരു സമുദായത്തിന്റെ   പിൻബലമുണ്ടെന്ന്   സാക്ഷാൽ. നെഹ്റു    ദർശിച്ചത്    സ്പെഷ്യൽ  മാരേജ്   ആക്ടിന്റെ ചർച്ചാ വേളയിലാണ് 

വ്യക്തിനിയമ സംരക്ഷണത്തിന്  പോറലേൽക്കുന്നൊരു  ഘട്ടത്തിൽ.   ജി എം. ബനാത്ത് വാലയുടെ    മുസ്ലിം വിമൻസ്  പ്രൊട്ടക്ഷൻ ബില്ലിന്  ഔദ്യോഗിക. പരിവേഷം നൽകി ആക്ട് ആക്കി മാറ്റാൻ.  നെഹ്റുവിന്റെ  കൊച്ചു മകൻ. രാജീവ് ഗാന്ധിക്ക്   മടിയേതുമുണ്ടായില്ല.  എന്നതും    ചരിത്ര രേഖയാണ്

രാജ്യം  പൊതു തിരഞ്ഞെടുപ്പിലേക്ക് ' നീങ്ങുമ്പോൾ.    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മതേതര പൈതൃകം  വീണ്ടെടുക്കാനുള്ള.  കൂട്ടായ്മകൾ.   രൂപം കൊള്ളുമ്പോൾ.   ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്    പാർട്ടിയും   കുഞ്ഞാലിക്കുട്ടിയും അതിലിടം പിടിക്കുകയാണ് 

ചാലിയാറിന്റെ  തീരത്ത്  ഗ്വാളിയാർ റയോൺസിലെ തൊഴിലാളിയായി    പോരാട്ടം  തുടങ്ങിയ. ഇ.ടി. മുഹമ്മദ് ബഷീർ.    പൊന്നാനിയിൽ. നിന്നും പാർലമെൻറിലേക്ക്   അങ്കം കുറിക്കുമ്പോൾ.  ജാർക്കണ്ഡിലെ  പിന്നോക്കക്കാരനും     പ്രതീക്ഷയുടെ   പുതുനാമ്പുകൾ. വിടരുകയാണ്

ലീഗില്ലാത്ത. കേരള ഭരണത്തിൽ ഊറ്റം കൊളളുകയും      ലീഗില്ലാത്ത പാർലമെൻറിനായി    പരക്കം പായുകയും ചെയ്തവർ   ഖായി ദെ മില്ലത്തിന്റെ  ജന്മനാട്ടിൽ. ദേശീയ പ്രസിഡന്റ്  ഖാദർ മൊയ്തീൻ. സാഹിബിന്റെ തട്ടകത്തിൽ.  മുസ്ലിം ലീഗ്  ഉൾകൊള്ളുന്ന.മുന്നണിയുടെഭാഗമാകാൻകഴിഞ്ഞതിൽ.    ആശ്വാസം കൊള്ളുകയും  തെരഞ്ഞെടുപ്പിൽ മാറ്റുരക്കുകയും ചെയ്യുന്നത് വർത്തമാന കാല കാഴ്ചയാണ്

തമിഴകത്ത് നിന്നും   മുസ്ലിം ലീഗിന്  ആദ്യ ലോക്സഭാംഗത്തെ പ്രദാനം  ചെയ്ത. രാമനാഥപുരത്ത്      നിന്നും   എച്ച്  എം  മുഹമ്മദ് ഷരീഫിനൊരു പിൻഗാമിയെ    തേടുകയാണ്      നവാസ് ഗനിയിലൂടെ  മുസ്ലിം ലീഗ്

 സീറ്റിനായി മുറവിളി കൂട്ടുന്ന.  മൂന്നാം കിട. രാഷ്ട്രീയത്തിനപ്പുറം  ദീർഘ ദർശനത്തിലൂന്നിയ സമന്വയത്തിന്റെ   രാഷ്ട്രീയവും    അതു വഴി   രാജ്യത്തിന്റെയും    സമുദായത്തിന്റെയും  അഭിമാനകരമായ. അസ്ഥിത്വത്തിന്     നിദാനമാകുന്ന.      നിലപാടുകളുമായി    എഴുപത്തിയൊന്നാം വർഷത്തിലും ഇന്ത്യൻ യൂനിയൻ. മുസ്ലിം ലീഗ്  പ്രയാണം തുടരുകയാണ്





   *മുസ്തഫ മച്ചിനടുക്കം*

വൈസ്  പ്രസിഡന്റ്
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്






2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ദേശാന്തര ശ്രദ്ധ നേടിയ ലീഗുകാരൻ

 ഇത്യൻ യൂണിയൻ' മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരിക്കേ   ഈ.  ലോകത്തോട്    വിട. പറഞ്ഞ.  ഇ.അഹമ്മദ് സാഹിബിന്റെ  ദേഹവിയോഗത്തിന്   രണ്ട്     വർഷം   പൂർത്തിയാവുന്നു


എം എസ്.എഫി ലൂടെ തുടങ്ങി  മുസ്ലിം ലീഗിന്റെ അഖിന്ത്യാദ്ധ്യക്ഷ പദം  വരെ  അലങ്കരിച്ച. അഹമ്മദ് സാഹിബ്   കണ്ണൂർ നഗരസഭാംഗത്വത്തിൽ നിന്നും  ഐക്യരാഷ്ട്ര പൊതുസഭ തപ സംബോധന ചെയ്യുന്ന.   ഇന്ത്യൻ മുഖമായി മാറി  എന്നുള്ളത്   വിസ്മയാവഹമായ. വളർച്ചയെയാണ്   കുറിക്കുന്നത്

കെ.എം സീതി സാഹിബിന്റെ  ഗുരുമുഖത്ത് നിന്ന്   പൊതുപ്രവർത്തനത്തിന്റെ  ബാല പാഠം  പടിച്ചിറങ്ങിയ.   അഹമ്മദ് സാഹിബ്    സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  പ്രിയ്യപ്പെട്ട സഹപ്രവർത്തകനും  ഖായിദെ  മില്ലത്ത് ,ബാഫഖി തങ്ങൾ ,പൂക്കോയ തങ്ങൾ.  തുടങ്ങിയ. മഹാരഥന്മാരുടെ  നേതൃനിരയിൽ.    കണ്ണിയാവുകയും   സയ്യിദ് മുഹമ്മദലി  ശിഹാബ്  തങ്ങളോടൊപ്പം  മുസ്ലിം ലീഗിന്റെ   വളർച്ചയിലും  സമുദായ പുരോഗതിയിലും    പങ്കാളിത്തം വഹിക്കുകയും   ബഹുസ്വര സമൂഹത്തിൽ. ഒരു ലീഗുകാരന്    വളരാവുന്നതിന്റെ     അങ്ങേയറ്റം  വരെ വളർന്ന്   വിശ്വ പൗരനായി  മാറിയ.  ഇ. അഹമ്മദ്‌ സാഹിബ്

പാർളിമെന്റിന്റെ  അകത്തളത്തിൽ.  തളർന്ന്   വീഴുന്നത്  വരെ  കർമ്മനിരതനായിരുന്നു

ലോക വേദികളിൽ. എന്റെ രാജ്യം   എന്ന്    പറഞ്ഞ്  ഇന്ത്യയുടെ  നിലപാ.ട്  പറഞ്ഞ.   ദേശസ്നേഹിയും     ലോക് സഭയിൽ.   എന്റെ സമുദായം   എന്ന്   പേർത്തും പേർത്തും  പറഞ്ഞ്    സമുദായത്തിന്റെ     നൊമ്പരങ്ങളും   ആശങ്കകളും      പങ്ക് വെച്ച. സമുദായ സ്നേഹിയും     കേരള നിയമസഭയിലും   ലോക് സഭയിലും   മണ്ഡലത്തിന്റേയും  നാടിന്റേയും   പ്രശനങ്ങൾക്ക്    പരിഹാരം  തേടിയ.    നീതിമാനായ   ജനപ്രതിനിധിയുമായി  മാറുകയായിരുന്നു

കേരളത്തിൽ. നിന്നും  ദീർഘകാലം     കേന്ദ്രമന്ത്രിയായ. വ്യക്തി എന്നുള്ള നിലയിലും     കാൽ നൂറ്റാണ്ട്  കാലം  എം.പി.യായും     നിയമസഭാ സാമാജികനായും  മന്ത്രിയായും      പ്രവർത്തിച്ച. അദ്ദേഹം  എല്ലാ മേഖലയിലും   തന്റെ ഭരണ പാടവം  തെളിയിക്കുകയുണ്ടായി

ഗൾഫ് രാഷ്ട്രങ്ങളsക്കമുള്ള. രാജ്യങ്ങളുമായി     ഇന്ത്യക്കുള്ള.  തയതന്ത്ര ബസങ്ങൾ.   ഊഷ്മളമാക്കുന്നതിലും     ഫലസ്തീൻ. ജനതയോടുള്ള. ഐക്യദാർഡ്യം   ഉറക്കെ പ്രഖ്യാപിക്കുന്നതിലും  വീട്ട് തടങ്കലിലായ. യാസർ അറഫാത്തിനെ   സന്ദർശിച്ച്   സഹായമെത്തിക്കുന്നതിലും       അഹമ്മദിന്റെ  പ്രാഗത്ഭ്യം     എക്കാലവും ഓർക്കപ്പെടുക. തന്നെ  ചെയ്യും

പ്രായാധിക്യവും  അനാരോഗ്യവും പറഞ്ഞ്  കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ.     അദേഹത്തിന്റെ സ്ഥാനാർതിത്ഥ്യത്തേയും   മുസ്ലിം ലീഗ്  തീരുമാനത്തേയും   ചോദ്യം  ചെയ്തവരോട്   രണ്ട് ലക്ഷത്തിനടുത്ത.  റിക്കാർഡ്   ഭൂരിപക്ഷത്തോടെയുള്ള.    വിജയം  കൊണ്ടാണ്   അദ്ദേഹം  മറുപടി പറഞ്ഞത്

മുസ്ലിം ലീഗിന്   ദേശീയാടിസ്ഥാനത്തിൽ. പോഷക സംഘടനകളെ   പ്രവർത്തന സജ്ജമാക്കാനും    കൂടുതൽ. കരുത്ത് നൽകാനുമുള്ള.   ശ്രമങ്ങൾക്കിടെയാണ്   അദ്ദേഹം  ഈ. ലോകത്തോടു    വിട. പറഞ്ഞത്

ലീഗ്  രാഷ്ട്രീയത്തിലും  പൊതുമണ്ഡലത്തിലും  ഒരു പോലെ  പ്രശോഭിച്ച. യുഗ പ്രഭാവനായിരുന്നു   ഇ അഹമ്മദ്   സാഹിബ്

ഇതു പോലെ  ദേശാന്തര ശ്രദ്ധ നേടിയ. മറ്റൊരു ലീഗ് നേതാവും   മലയാളിയും വേറെയുണ്ടാവില്ല


സീതി സാഹിബിന്റെ   ധിഷണയം  സി.എച്ചിന്റെ ഭരണ നൈപുണ്യവും  ഒരു പോലെ  സമ്മേളിച്ച.  മഹാമനീഷിയായിരുന്നു  അഹമ്മദ്  സാഹിബ്‌




   മുസ്തഫ മച്ചിനടുക്കം

2019 ജനുവരി 22, ചൊവ്വാഴ്ച

കായൽ പരപ്പിലെ ഓർമ്മയുടെ ഓളങ്ങൾ



നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് കൂട്ടായ്മ
ആലപ്പുഴ പുന്നമട കായലിൽ ഹൗസ്  ബോട്ടിൽ. സംഘടിപ്പിച്ച രണ്ടാം വാർഷിക സംഗമം
സൈബർ. സമ്മിറ്റ്  2019
ജീവിത യാത്രയിൽ.     മായാത്ത. ഓർമ്മയായി   മനസ്സിലുണ്ടാവുക തന്നെ ചെയ്യും  
അത്രമേൽ.  ഹൃദ്യവും  ആ വാച്യമായ.  അനുഭൂതിയും മനസ്സിന്   കുളിർമ്മയും  നൽകിയ പരിപാടിയായിരുന്നു
'' ശനിയാഴ്ച വൈകിട്ട്  6 25 നുള്ള. മാവേലി എക്സ്പ്രസ്സ്  ട്രൈനിൽ. ബി.എ. റഹ്മാൻ. ആരിക്കാടിയോടൊപ്പം   കാസറഗോഡ്  നിന്നും  യാത്ര. പുറപ്പെടുന്നത് 
കണ്ണൂരിലെത്തിയുപ്പാൾ. ഒ.സി. ഹംസക്കയും  ഞങ്ങളുടെ   അതേ  വണ്ടിയിൽ കയറി എങ്കിലും  വ്യത്യസ്ഥ കമ്പാർട്ടുമെന്റിലായിരുന്നു
ഞായറാഴ്ച്ച. ളുപ്പിന്  നാല് മണിയോട് കൂടി   ആലുവ. റെയിൽവെ സ്‌റ്റേഷനിലിറങ്ങിയ.  ഞങ്ങൾ.  മൂവരും   നേരത്തെ   എ എ. റസാഖ് സാഹിബ്    ഒരുക്കി വെച്ച ചെമ്പിൽ. ടൂറിസ്റ്റ്   ഹോമിൽ   ചെന്നപ്പോൾ.  വിശാലമായ.   ഇരുപതോളം  കിടക്കകളുള്ള.    എ.സി  ഹാൾ.  കണ്ടപ്പോൾ.   തന്നെ  റസാഖ്   സാഹിബിനെ  നേരിൽ കാണാനുള്ള.   ആഗ്രഹം  പെരുത്തു     സുബഹി വരെ   കിടനു   നമസ്കാര ശേഷം   അല്പനേരം   കൂടി ഉറക്കവും   വിശ്രമവും  കഴിഞ്ഞ്     കുളിച്ച്    ഫ്രഷായി      അപ്പോഴാണ്   കുറച്ചു പേർ. കൂടി     അവിടെ  ഞങ്ങളോടൊപ്പം     ചേർന്നവരെ  ശ്രദ്ധിക്കുന്നതും  പരിചയപ്പെടുന്നതും   വയനാട്ടിൽ.  നിന്നും  വന്ന.  മേപ്പാടി  നാസർ.   സാഹിബും   ഹംസ സാഹിബും   ഷിർത്താജും ,കുന്നമംഗലത്തുുള്ള .   ഖദീം സാഹിബും    ,ശാഫി സാഹിബും      വിളക്കോട് മുഹമ്മദ്   സാഹിബു മൊക്കെ     കൂട്ടത്തിൽ ഉണ്ടായിരുന്നു 
വെളുപ്പിന്   തന്നെ  വിളിച്ചറിയിച്ച പോലെ   ക്ഷേമാന്വേഷണങ്ങളുമായി     എ.എ. റസാഖ് സാഹിബും  പിന്നാലെ തന്നെ   എം.എ. ഗഫൂർ സാഹിബും   വേററയും  ചിലർ കൂടി   എത്തി    തൊട്ടടുത്ത. ബാലു  ഹോട്ടലിൽ.  നിന്നും     സ്വാദിഷ്ടമായ   പ്രാതലും    കഴിഞ്ഞ്   ആല പ്പുഴ.    മുനിസിപ്പൽ. മൈതാനിയിലെത്തി     ഇതിനിടയിൽ.   കൂടുതൽ. ആളുകൾ.  എത്തുകയും   പരിചയപ്പെടുകയും    പെട്ടെന്ന്  തന്നെ  വിനീതന്നെ     തിരിച്ചറിയുകയും  ചെയ്തു   
അൻവർ. കൊട്ടിയം , ഹബീബ്  മാസ്റ്റർ , അഡ്വ. അബ്ദുൾ മുനീർ. ,നിസാർ ഫർസീൻ.   സക്കരിയ. ഫൈസി   ,അബ്ദുൾ സലാം  മൗലവി     തുടക്കിയവർ.   ഇത്രിലുൾപ്പെടും
:
മലപ്പുറത്ത്കാരെയും  വഹിച്ച്    കൊണ്ട്   വേങ്ങരയിൽ. നിന്നു.  പുറപ്പെട്ട. ബസ്     കാത്തിരുന്നപ്പോൾ   അൽപം   മുഷിപ്പ്  തോന്നിയിരുന്നു   എന്നത്  സത്യമാണ്    പക്ഷേ   പത്തിന്  തുടങ്ങേണ്ട പരിപാടിക്ക്    പതിനൊന്നരയായിട്ടും   എത്താത്തപ്പോഴുണ്ടായ. സ്വാഭാവികവും  താത്കാലികവുമായ. നീരസം  മാത്രമായിരുന്നു  അത്
ബസ്സ്  എത്തിയതോടെ  ഞങ്ങൾ  കൂടി   അതിൽ. കയറി ബോട്ട്  ജെട്ടിയിലേക്ക്   തിരിച്ച.   കുറച്ച് ' നിമിഷങ്ങൾ.  ആനന്ദദായകമായിരുന്നു
ഒരു സീറ്റിൽ.  ഇരിക്കുമ്പഴേക്കും    പിറകിൽ. നിന്നും  വശങ്ങളിൽ നിന്ന്   പലരും  മച്ചിനടുക്കം   എന്നും  മുസ്തഫ സാഹിബെന്നും  വിളിച്ച്   പരിചയപ്പെടാൻ. വെമ്പൽ കൊണ്ടപ്പോൾ.    കാസറഗോട്ടെ   ഒരു  സാധാരണ. പാർട്ടി  പ്രവർത്തകനായ   എനിക്ക്  ഇത്രയും  സ്വീകാര്യതയോ      എന്ന. അത്ഭുതമായിരുന്നു     ഞാൻ. സ്വയം   അഭിമാനിക്കുകയോ   അഹങ്കരിക്കുകയോ  ചെയ്ത. നിമിഷങ്ങളായിരുനു   അത്      ഹബീബ്  മാസ്റ്റർ സൂചിപ്പിച്ച. ഉള്ളം കയ്യിൽ. ഒതുങ്ങുന്ന.  ആശയ വിനിമയ ഉപകരണത്തിലൂടെ    വിളക്കിയെടുത്ത. വിസ്മയാവഹമായ.  സൗഹൃദത്തിന്റെ     ബഹിർ സ്ഫുരണമായിരുന്നു  അത്
ബോട്ടിൽ. കയറിയതിന് ശേഷമുള്ള.  മണിക്കൂറുകൾ.  ഇഴഞ്ഞ് നീങ്ങിയതേ   അറിഞ്ഞില്ല.  ശീതികരിച്ച. ബോട്ടിലെ  തണുപ്പ്   കൂടി കൂടി വരുന്നത് മാത്രം  അസഹ്യമായി  തോന്നി
കോൺഗ്രസ്സ്  നേതാവ്  ഷാനിമോൾ ഉസ്മാനും ആലപ്പുഴ നഗരസഭ ചെയർമാനും    ,ജില്ലാ മുസ്ലിം ലീഗ്  പ്രസിഡൻറ്   എ.എം  നസീർ സാഹിബും സർവ്വോപരി    രാവിലെ തന്നെ   നഗരിയിലെത്തിയിരുന്ന. ഹമീദലി ശിഹാബ് തങ്ങളും അടക്കമുള്ള. നേതാക്കൾ കൂടി   ബോട്ടിലെത്തിയതോടെ    പരിപാടിക്ക്  ഔപചാരിക തുടക്കമാവുകയായിരുന്നു
ചീഫ് അഡ്മിൻ. ഷംസു സാഹിബിന്റെ   ഒന്നൊന്നര. സ്വാഗത ഭാഷണം    ശ്രദ്ധേയമായിരുന്നു   സമയക്രമം   പാലിക്കുക എന്നതോടൊപ്പം   തന്നെ  ഓരോരുത്തരേയും  പ്രത്യേകം സ്വാഗതം ചെയ്യാനുള്ള സാഹസവും  തത്രപ്പാടും  അതിൽ. ദൃശ്യമായിരുന്നു    
ഭാഷണം  ഒഴിവാക്കിേ യോഗ നിയന്ത്രണം  മാത്രം  ഏറ്റെടുത്ത.   എ.എ. റസാഖ് സാഹിബ്    പിന്നീട് ഹമീദലി ശിഹാബ് തങ്ങളുടെ  പ്രാർത്ഥനയോടെ  തുടക്കം   ചെറു ഭാഷണവും       നിമിഷങ്ങൾ മാത്രമെടുത്ത്   ഷാനിമോൾ ഉസ്മാൻ നാഷണൽ. പൊളിറ്റിക്സ് കൂട്ടായ്മയുടെ  പേരിന്റെ   പ്രസക്തിയിൽ. നിന്ന്  തുടങ്ങി വർത്തമാനകാല. ദേശീയ രാഷ്ടീയവും ആസന്നമായ. ലോകസഭാ തിരഞ്ഞെടുപ്പിന്റെ   പ്രാധാന്യവും  വിവരിക്കുമ്പോൾ.  നമ്മുടെ  ഉത്തരവാദിത്വത്തിന്റെ  ഗൗരവം   തിരിച്ചറിയുകയായിരുന്നു
മുസ്ലിം ലീഗിന്റെ  കാരുണ്യ പ്രവർത്തനങ്ങളെ  പ്രകീർത്തിച്ച്  കൊണ്ടുള്ള. നഗരസഭാ  ചെയർമാന്റെ വാക്കുകൾ. നമ്മളിൽ. അഭിമാന ബോധമുണ്ടാക്കുന്നതായിരുന്നു 
മുസ്ലിം ലീഗിന്റെ  പ്രഥമ കേരള' സംസ്ഥാന. സമ്മേളനം ആലപ്പുഴയിലായിരുന്നു എന്നനുസ്മരിപ്പിച്ച.  ജില്ലാ ലീഗ്  പ്രസിഡൻറ്  എ.എം നസീർ സാഹിബ്  ലീഗ് രാഷ്ട്രീയത്തൽ. ആലപ്പുഴയുടെ   പ്രാധാന്യം  എടുത്തു കാട്ടുകയായിരുന്നു
എക്കാലവും  സൂക്ഷിച്ച് വെക്കാവുന്ന. രൂപത്തിൽ. മനോഹാരിതയോടെ    തയ്യാറാക്കിയ.  സുവനീറിന്റെ   പിന്നിൽ. കഠിനാദ്ധ്വാനം  ചെയ്ത.  സത്താർ കുറ്റൂർ സാഹിബിനെ കൂട്ടി  പരാമർശിക്കാതെ    വയ്യ
അംഗങ്ങൾക്ക്  സ്വയം  പരിചയപ്പെടുത്താനുള്ള. അവസരമായിരുന്നു   ഉത്ഘാടന. സെഷനു ശേഷം  നടന്നത്    ചിലർക്കത്    കളി തമാശ മാത്രമായിരുന്നെങ്കിൽ. പലർക്കും  അത്  അസുലഭ നിമിഷമായിരുന്നു     രാവീലെ    നഷ്ടപ്പെട്ട. മണിക്കൂറുകളുടെ   വില തിരിച്ചറിഞ്ഞത്  അപ്പാഴാണ്          പിന്നിട് എല്ലാറ്റിനും  തിരക്കായിരുന്നു    നമസ്കാരവും   ഭക്ഷണവും  ഉപഹാര സമർപ്പണവുമൊക്കെ നിശ്ചിത. സമയത്തിൽ തീർക്കണമല്ലോ    അതു കൊണ്ട് ' തന്നെ  പഠന ക്ലാസ്സ്     മിനിറ്റുകളിൽ ഒതുങ്ങുന്ന.  ആശംസയിലൊതുങ്ങി  എങ്കിലും  ടി.പി. എം  ബഷീർ സാഹിബിറേയും എ.കെ  മുസ്തഫ സാഹിബിന്റെയും വാക്കുകൾ.   ഓർമ്മയിൽ തങ്ങി നിൽക്കുക തന്നെ  ചെയ്യും    എ.പി ഉണ്ണികൃഷ്ണൻ  അവർകളുടെ    പാണക്കാട്  കുടുംബത്തോടും  മുസ്ലിം ലീഗ്   പ്രസ്ഥാനത്തോടുള്ള മുഹബ്ബത്തും    വാക്കുകളിൽ പ്രകടമായി കണ്ടു
മസ്ലിം ലീഗ് രാഷ്ട്രീയത്തോട്   ആഭിമുഖ്യം  തോന്നി തുടങ്ങിയ. കാലം മുതൽ ചന്ദ്രികയുടെയും  ഏറെ കാലം   യൂത്ത് ലീഗ് മായിരുന്ന.   തൂലികയിലേയും   ലേഖനങ്ങളിലൂടെ  മനസ്സിലിടം  നേടിയ. ടി.പി. എം സാഹിബിനെ   അടുത്തറിയാൻ   ഈ.  സംഗമം  വഴിയൊരുക്കി
പതിറ്റാണ്ടുകൾക്ക്  മുമ്പേ 'കാസറഗോഡ്  പഴയ. ബസ്റ്റാന്റ്  പരിസരത്ത് നടന്നൊരു   പരിപാടിയിലെ  പ്രാസംഗികനായിരുന്ന.  എ.കെ  മുസ്തഫ സാഹിബിനോട്  ഓർമ്മകൾ. പങ്ക് വെക്കാൻ. സാധിച്ചതും  അദ്ദേഹത്തിന്റെ  പ്രസംഗത്തിൽ. ഈ  വിനിതനെ  പരാമർശിച്ചതും  നന്ദിപൂർവ്വം  സ്മരിക്കുന്നു
അദ്ദേഹത്തിന്റെ   മികവ് പ്രസംഗത്തിൽ മാത്രമല്ല.   ഗാനാലാപനത്തിലും  രചനയിലും കൂടിയുണ്ടെന്നും   എൻറർടൈം വേളയിൽ. വ്യക്തമായി
അൻവർ കൊട്ടിയം  എന്ന. യുവനേതാവിന്റെ  കവിതയും   സാദിഖ്‌ കോട്ടക്കലിന്റേയും  ഖദീമിന്റേയും വിളിക്കാട് മുഹമ്മദ്  സാഹിബിന്റേതടക്കമുള്ള.  ഗാനങ്ങളും   ഇനിയൊരു സമാഗമം  വരെ  മനസ്സിലുണ്ടാവും
ആഥിധേയത്വം  കൊണ്ടും  സംഘാടനം  കൊണ്ടും വിസ്മയിപ്പിച്ച പാർട്ടിയുടെയും  നഗരസഭയുടേയും  വലിയ ഉത്തരവാദിത്തങ്ങൾ. കൊണ്ട്  നടക്കുന്ന.  ഊർജ്ജസ്വലനായ  എ.എ.റസാഖ്  സാഹിബെന്ന  അഭിഭാഷക. നേതാവിന്  പാട്ടും  വഴങ്ങുമെന്ന്  കായൽ. സംഗമം  ബോദ്ധ്യപ്പെടുത്തി
ജർക്കണ്ട്  പ്രോജക്റ്റ്  യാഥാർത്ഥ്യമാക്കാൻ. ജാഗ്രതയോടെ  ജാഗരൂകമായി  പ്രവർത്തിക്കുന്ന. ഹൻസ ലാൻ വക്കീൽ.    ഒരു നിശബ്ദ വിപ്ലവ കാരിയായി തോന്നുന്നു  
ഈ  കൂട്ടായ്മയിൽ. പങ്കെടുത്തവർകൊക്കെ പറയാനുണ്ടായിരുന്ന.   ഇരുണ്ട യുഗത്തിൽ.  ജീവിക്കുന്ന. പ്രിയപ്പെട്ട ഷംസു 'സാഹിബിനെ കുറിച്ച്  എഴുതാതെ തന്നെ എല്ലാവർക്കുമറിയാം
മനസ്സിനൊപ്പം  നാവിനെയും രുചികരമാക്കിയ  ഉച്ചയൂണും കുട്ടനാടൻ കരിമീനും   അകമ്പടിയായി കിട്ടിയ കപ്പയും  കൂടാതെ  ചപ്പാരപടവിൽ. നിന്നും  ഹംസക്ക   ഓസിയായി  കൊണ്ടുവന്ന  പലഹാരങ്ങളം  കൂട്ടത്തിൽ
ഓർക്കാതെ   വയ്യ
ഈ  സംഗമത്തിലും യാതയിലും   ഏറെ നേരം  കൂടെയുണ്ടായിരുന്ന ഒ.സി. ഹംസ. സാഹിബടക്കം ,റഹ്മാൻ ആരിക്കാടി ,ഇവി. ഷാനവാസ് .ജബ്ബാർ കളന്തോട്  ക്യാമറ കണ്ണുമായി എല്ലാം  ഒപ്പിയെടുത്ത ഹുസൈൻ ഊരകം .ഇ കെ സുബൈർ   മാസ്റ്റർ ,    മൻസൂർ ഹുദവി ,പഫീക്കറിലി, ഹംസ തോട്ടോളി , എം.കെ മൂപ്പൻ ,തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ. മനസ്സിലുണ്ടെങ്കിലും  ആരെയെങ്കിലും വിട്ടു പോയാലോ   എന്ന് ഭയക്കുന്നത്  കൊണ്ടാണ് പരാമർശിക്കാതെ വിടുന്നത്
ഈ. കൂട്ടായ്മയിലൂടെ  ഹരിത രാഷ്ട്രീയത്തിന് കൂടുതൽ. കരുത്ത് പകരാനും  ബന്ധങ്ങൾ മുറിയാതെ  സൂക്ഷിക്കാനും ഇനിയും കാണാനും  സംഗമിക്കാനും  റബ്ബ് വിധി കൂട്ടട്ടെ  എന്ന പ്രാർത്ഥനയോടെ
   സസ്നേഹം
*മുസ്തഫ മച്ചിനടുക്കം*