ഈ ബ്ലോഗ് തിരയൂ

2018 ജൂലൈ 2, തിങ്കളാഴ്‌ച

അച്ചടക്കത്തിന്റെ കാല്‍പ്പെരുമാറ്റം

"*

_സി.പി.സൈതലവി


ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിര്‍മിച്ചിരിക്കുന്നത് ഇന്ത്യാ രാജ്യത്തെ പരമദരിദ്രമായ ഒരു ജനതയുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൂര്‍വികര്‍ ദാനം ചെയ്തിട്ടുള്ള വഖഫ് ഭൂമിയിലാണ്. സ്വത്ത് ദാതാവിന്റെയും ഉറ്റവരുടെയും പരലോകഗുണത്തിന് എന്നാണ് വഖഫിന്റെ ഒരു രീതി. പക്ഷേ പതിമൂവായിരം കോടിയോളം രൂപ ചെലവിട്ട് ‘ആന്റിലിയ’ എന്ന ആകാശ മാളിക പണിയാന്‍ മുകേഷ് അംബാനിക്ക് ദക്ഷിണ മുംബൈയുടെ നഗരഹൃദയത്തില്‍ കിട്ടിയ 4532 ചതുരശ്രമീറ്റര്‍ ഭൂമിയുടെ കാര്യത്തില്‍ മേപ്പടി നിയ്യത്തിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഗണിക്കാനാവും. തനിക്കും ഭാര്യക്കും മൂന്നു മക്കള്‍ക്കും താമസിക്കാന്‍ നാല്‍പത് നില കെട്ടിടത്തിന്റെ ഉയരത്തില്‍ 27 നിലയും മുകള്‍ നിലയില്‍ മൂന്നു ഹെലിപാഡുകളും 600 പരിചാരകരും നീന്തല്‍കുളങ്ങളും തീയറ്ററും ക്ഷേത്രവും പൂന്തോട്ടങ്ങളുമെല്ലാമുള്ള വീട് അംബാനിയുടെ വ്യക്തിപ്രഭാവത്തിന് തിളക്കമേറ്റുന്നുണ്ട്. പക്ഷേ കരീംഭായ് ഇബ്രാഹിം ഭായ് ഖാജ അനാഥാലയചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ഞൂറു കോടി രൂപയോളം വിലമതിക്കുന്ന ഈ ഭൂമി അംബാനിയുടെ ആന്റിലിയ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 2002 ജൂലൈയില്‍ കൈമാറി കിട്ടിയത് 21.52 കോടിക്കാണ്. മഹാരാഷ്ട്ര വഖഫ് ബോര്‍ഡിന്റെതാണ് ഭൂമിയെങ്കിലും ഇക്കച്ചവടത്തില്‍ ബോര്‍ഡിന്റെ അനുമതിയുണ്ടായില്ല. മുംബൈ മഹാനഗരത്തിലെ യതീമുകളുടെ പള്ളക്കടിക്കുന്ന ഏര്‍പ്പാടിന് ബോര്‍ഡിലെ ദൈവഭയവും മനുഷ്യപ്പറ്റുമുള്ളവര്‍ കൂട്ടുനിന്നില്ല എന്നര്‍ഥം.
റിലയന്‍സ് അധിപനായ അംബാനിയുടെ കുടിയിരിപ്പിന് വഖഫിന്റെ അടിയാധാരമുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ട പലരും ഓടി നടന്നപ്പോള്‍ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് മെമ്പര്‍ അഹമ്മദ്ഖാന്‍ രണ്ടുംകല്‍പ്പിച്ച് പരാതി അയച്ചു. ഇതോടെ ആന്റിലിയ ഉയരുന്നത് വഖഫ് സ്വത്തിലാണെന്ന് പുറത്തുവന്നു. അന്നത്തെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഡയരക്ടര്‍ ആദര്‍ശ് ജോഷി വിജിലന്‍സ് അന്വേഷണത്തിന് അരങ്ങൊരുക്കി ഒരു രാജ്യസ്‌നേഹിയുടെ ജീവിതാദര്‍ശം ഉയര്‍ത്തിപ്പിടിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം കോടതിയിലെത്തി. ഇന്ത്യയിലെ രണ്ടാം താജ്മഹല്‍ എന്ന് അംബാനി കുടുംബം അരുമയോടെ വിളിക്കുന്ന ആന്റിലിയയുടെ കഥയാണിത്.
മഹാരാഷ്ട്രയില്‍ 37330.97 ഹെക്ടര്‍ ഭൂമി രേഖപ്രകാരം വഖഫ് ബോര്‍ഡിനുണ്ടെങ്കിലും 60 ശതമാനത്തിനും ഉടമക്കാര്‍ വേറെയാണ്. യു.പിയിലും ബംഗാളിലും ബീഹാറിലും മറ്റു മിക്ക സംസ്ഥാനങ്ങളിലും വഖഫ് ഭൂമി കയ്യേറ്റം സമ്പന്ന-മാഫിയ ഗ്രൂപ്പിന് അനായാസം സാധ്യമാകുന്നു. പശ്ചിമബംഗാളില്‍ വഖഫ് ഭൂമിയില്‍ മദ്യകമ്പനികള്‍പോലും പ്രവര്‍ത്തിക്കുന്നത് വാര്‍ത്തയായതാണ്.
വിവിധ ജീവിത നിലവാരത്തില്‍ കഴിയുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസപരവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി സമൂഹത്തിലെ ഉദാരമതികള്‍ മതപരമായ ബാധ്യതയായി കണ്ട് ദാനം ചെയ്ത കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതര സംസ്ഥാനങ്ങളിലെപോലെ സ്വകാര്യവ്യക്തികളോ സംഘങ്ങളോ കൈപ്പിടിയിലൊതുക്കുന്നതൊഴിവാക്കാന്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. ആ നിതാന്ത ജാഗ്രതയെയും പൊതുമുതലിന്റെ കാര്യത്തിലെ കാര്‍ക്കശ്യത്തെയും കേരള വഖഫ് ബോര്‍ഡിന്റെ മുഖമുദ്രയാക്കി മാറ്റി എന്നത് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ പൊതുജീവിതത്തിനു നല്‍കിയ സമ്മാനമാണ്.
2008 ജൂലൈ 3ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത് മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം അചഞ്ചലമായ നിലപാടുകള്‍കൊണ്ടും പ്രതിസന്ധികളിലെ ധീരമായ നേതൃത്വം കൊണ്ടും വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭാധനനായ നേതാവിനെയായിരുന്നു. മതരംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെയും സംഘടനാതലത്തിലും ഖാസി പദവികളിലൂടെയും മറ്റു സ്ഥാനങ്ങളിലൂടെയും കേരളത്തിലെ മുസ്‌ലിം സാമുദായിക രംഗത്തും പാണക്കാട് മേഖലയിലെ കുടുംബപരിസരങ്ങളിലും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സാന്നിധ്യം തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പൂര്‍ണവിരാമംകുറിക്കുന്ന അച്ചടക്കത്തിന്റെ മെതിയടിശബ്ദമായിരുന്നു. സങ്കീര്‍ണമായ എല്ലാ സന്ദര്‍ഭങ്ങളിലും അവസാന തീര്‍പ്പിന്റെ കേന്ദ്രസ്ഥാനത്ത് ഉമറലി ശിഹാബ് തങ്ങളുണ്ടായിരുന്നു.
ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി പുറത്തുവന്നയുടന്‍ 1969ല്‍ പാണക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ പൊതുജീവിതത്തിലെ ആ പ്രഥമപദവി അന്ത്യംവരെയും തുടര്‍ന്നു. പിതാവ് പാണക്കാട് പൂക്കോയ തങ്ങളും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുമ്പോഴും പാണക്കാട്ടെ ‘പ്രസിഡണ്ട്’ ഉമറലി തങ്ങള്‍ തന്നെ. അതുകൊണ്ട് പാണക്കാട്ടുകാര്‍ എപ്പോഴും ‘ഞങ്ങളുടെ പ്രസിഡണ്ട്’ എന്ന് വിളിച്ചു. 1970ല്‍ പാണക്കാട് മഅ്ദിനുല്‍ ഉലൂം സംഘത്തിന്റെ സെക്രട്ടറിയായി മതരംഗത്തെ പ്രവര്‍ത്തനത്തിലും ആദ്യ പദവി വഹിച്ചു. സമസ്ത മുശാവറ അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, മലപ്പുറം ജില്ലാ പ്രസിഡണ്ട്, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, മുസ്‌ലിംലീഗ് സംസ്ഥാന സമിതിയംഗം, പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വഖഫ് കൗണ്‍സിലിലെ ആദ്യമലയാളി അംഗം, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, ജാമിഅഃ നൂരിയ്യ മാനേജിങ് കമ്മിറ്റിയംഗം, വയനാട് ജില്ലാ ഖാസി, മേല്‍മുറി ട്രെയിനിങ് കോളജ് ചെയര്‍മാന്‍, കുണ്ടൂര്‍ മര്‍ക്കസ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് തുടങ്ങിയ പദവികളിലൂടെ അവിശ്രാന്തം ജനസേവന മണ്ഡലത്തില്‍ കര്‍മനിരതനായി.
ബാല്യം നല്‍കിയ ജീവിതാനുഭവ പാഠങ്ങളില്‍നിന്നു രൂപപ്പെട്ടതായിരുന്നു മെയ്ക്കരുത്തും മനക്കരുത്തുമുള്ള ആ വ്യക്തിത്വം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉറച്ച മനസ്സും ഉറച്ച പേശികളും ഉപകാരപ്പെടുമെന്നത് ഉമറലി ശിഹാബ് തങ്ങളുടെ നിലപാട് തന്നെയായിരുന്നു.
കടലുണ്ടിപ്പുഴയോരത്തെ വൈദ്യുതിയും വഴിവെളിച്ചവുമില്ലാത്ത പാണക്കാടിന്റെ ഗ്രാമ്യപ്രകൃതിയില്‍ കൊടപ്പനക്കല്‍ വീടിന്റെ ചുറ്റിലും ഭയംകലര്‍ന്ന ഒരനാഥത്വം കുറഞ്ഞ കാലത്തേക്കാണെങ്കിലും അനുഭവിച്ചറിഞ്ഞ ഒരു കുട്ടിക്കാലമുണ്ടായിരുന്നു. 1948ലെ ഹൈദരാബാദ് ആക്ഷന്‍. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായി ജയിലില്‍. ആറാംതരം വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠനത്തിനായി കോഴിക്കോട്ട്. വീട്ടില്‍ ക്ഷയരോഗത്തിന്റെ മൂര്‍ധന്യതയില്‍ ഉമ്മ. അനിയന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. ഇടയില്‍ രണ്ടു പെങ്ങന്മാര്‍. ജ്യേഷ്ഠന്‍ വാരാന്ത്യത്തില്‍ വരുന്നതുവരെ വീട്ടിലെ മുതിര്‍ന്ന ആളായി എല്ലാവര്‍ക്കും ധൈര്യംകൊടുക്കാനുള്ളത് ഉമറലി ശിഹാബ് എന്ന ആറു വയസ്സുകാരന്‍. ഒന്നാംതരത്തിലെ വിദ്യാര്‍ഥി. ബാപ്പ എന്നു ജയില്‍മോചിതനാകുമെന്നുപോലും അറിയാത്ത അനിശ്ചിതത്വത്തിന്റെ നാളുകള്‍. സ്‌കൂളില്‍ കൂട്ടുകാര്‍ പറയുന്ന പേടിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍. മഴയും കാറ്റും വെള്ളപ്പൊക്കവും. വീട്ടില്‍ ഉമ്മയുടെ രോഗം കലശല്‍. ബന്ധുക്കളെ വിളിക്കണമെങ്കില്‍പോലും ചൂട്ടുംമിന്നിച്ച് പുറത്തുപോകാനുള്ളത് ‘മുത്തുമോന്‍’ എന്ന ഈ കൊച്ചുകുട്ടി മാത്രം. ആ ഒറ്റപ്പെടലില്‍നിന്നുറവയെടുക്കുന്ന ഒരു ആത്മധൈര്യമുണ്ട്.
മറുകരപറ്റാന്‍ ഒറ്റക്കു തുഴയേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ആറു വയസ്സുകാരന്റെ അന്തിമനിശ്ചയം. ആ കൂസലില്ലായ്മയാണ് തനിക്കു അഭിമുഖം നില്‍ക്കേണ്ടിവന്ന സര്‍വപ്രശ്‌നങ്ങളോടും ഉമറലി തങ്ങള്‍ കൈക്കൊണ്ട സുനിശ്ചിത തീരുമാനങ്ങളുടെ അകക്കാമ്പ്. ശങ്കിച്ചു നില്‍ക്കുകയല്ല; ചുവടുറച്ചു മുന്നോട്ടു പോവുകയേ തരമുള്ളൂ എന്ന ദൃഢനിശ്ചയം. മതസംഘടനാരംഗത്ത് സമുന്നത പദവികള്‍ വഹിക്കുമ്പോഴും രാഷ്ട്രീയം ഉമറലി ശിഹാബ് തങ്ങളുടെ താല്‍പര്യ രംഗമായിരുന്നു. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ‘സി.എച്ചിന്റെ കന്നി മത്സരം’ പരപ്പില്‍ വാര്‍ഡില്‍ നടക്കുമ്പോള്‍ ആ ആരവത്തിനു പിന്നാലെ ഒഴുകിയതില്‍ തുടങ്ങുന്നു തങ്ങളുടെ മുസ്‌ലിംലീഗ് ആവേശം. അന്ന് എതിരാളികള്‍ എറിഞ്ഞ കല്ലുകൊണ്ടു ബാഫഖിതങ്ങളുടെ കാല്‍വിരലില്‍ മുറിവ് പറ്റിയതും തലയില്‍കെട്ടിയ തോര്‍ത്തഴിച്ച് ഒരാള്‍ ചോരയൊപ്പിക്കൊടുത്തതും ‘ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്’ എന്നു പറഞ്ഞ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു പ്രസംഗമധ്യേ നേതാവിനോടുള്ള സ്‌നേഹാതിരേകത്താല്‍ കരഞ്ഞുപോയ ഉമറലി തങ്ങളുടെ ആര്‍ദ്രമനസ്സും കുട്ടിക്കാലത്തിനൊപ്പം കൂടെ കൂട്ടിയതാണ്.
പാണക്കാട്ടെ പട്ടാളം എന്നത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി ഉമറലി തങ്ങള്‍ എന്ന സംഘാടകന്‍. 1969ല്‍ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായ ആദ്യഘട്ടം തന്നെ ആവിഷ്‌കരിച്ച പദ്ധതി പാണക്കാട് മേഖലാ മുസ്‌ലിംലീഗ് വളണ്ടിയര്‍ കോര്‍ ആയിരുന്നു. പാണക്കാട് വില്ലേജ് മേഖലയും ഊരകം കാരാത്തോട് പ്രദേശവും ഉള്‍ക്കൊള്ളുന്ന ഒരു ‘വളണ്ടിയര്‍ ട്രൂപ്പ്’ സമ്മേളനങ്ങളടുക്കുമ്പോള്‍ സംഘടിപ്പിക്കുന്ന താല്‍ക്കാലിക സേനയല്ല. ചിട്ടയാര്‍ന്ന കായിക പരിശീലനവും മത, രാഷ്ട്രീയ, സാംസ്‌കാരിക പഠനവും യൂണിഫോമും എല്ലാമുള്ള സ്ഥിരസംവിധാനം. ആരംഭശൂരത്വമില്ലാതെ പത്തുവര്‍ഷത്തോളം ഇത് മുടങ്ങാതെ നിലനിര്‍ത്തി. സൈന്യത്തിന്റെ കമാന്ററായി സയ്യിദ് ഉമറലി ശിഹാബ് തങ്ങളും കോ-ഓര്‍ഡിനേറ്ററായി ആത്മമിത്രം പാണ്ടിക്കടവത്ത് ഹൈദ്രു ഹാജിയും. പാലക്കാട്ടും കോഴിക്കോട്ടുമെല്ലാം ഈ വളണ്ടിയര്‍ ട്രൂപ്പിനെ കൊണ്ടുപോയി. പലപ്രദേശങ്ങളിലും സമ്മേളനങ്ങള്‍ക്ക് വളണ്ടിയര്‍മാരെ ആവശ്യപ്പെട്ട് പാണക്കാട്ട് വരുന്നവരെ നിരാശരാക്കാതെ ഉമറലി തങ്ങളും ഹൈദ്രു ഹാജിയും മിക്കയിടത്തും ട്രൂപ്പിനെ നയിച്ചുചെന്നു. ദീര്‍ഘമായ മാര്‍ച്ച് പാസ്റ്റുകളില്‍ നിര്‍ദേശങ്ങള്‍ നല്‍കി ഒരു കളരിയഭ്യാസിയുടെ ഉറച്ച ചുവടുവെപ്പുകളോടെ തങ്ങളും കൂടെനടന്നു. തെരഞ്ഞെടുപ്പുകാലത്ത് കുന്നും താഴ്ചയുമായി നീണ്ടുപരന്നുകിടക്കുന്ന പാണക്കാട് വാര്‍ഡില്‍ എല്ലാ വീടുകളിലും തങ്ങള്‍ വോട്ടഭ്യര്‍ഥിച്ച് എത്തും. മലപ്പുറം നഗരസഭയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയം എന്നും എല്ലാവരും മുത്തുമോനു വിടും. തെരഞ്ഞെടുപ്പു ദിവസം പോളിങ് തുടങ്ങുന്നത് മുതല്‍ അവസാനം വരെ വോട്ടര്‍പട്ടിക നോക്കിയും വോട്ടര്‍മാരെ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും ബൂത്ത് പരിസരത്ത് തങ്ങള്‍ നിലയുറപ്പിക്കുന്നതിനാല്‍ മുങ്ങാന്‍ കരുതിയവനും സ്ഥലം വിടാന്‍ പറ്റില്ല. പിടികൂടും. ഖാഇദേമില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് തുടങ്ങിയ മഹാരഥന്മാരുമായി ബാല്യംതൊട്ട് ഇടപഴകി.
കൊടപ്പനക്കല്‍ അതിഥികളായി തങ്ങുന്ന നേതാക്കള്‍ക്കെല്ലാം പരിചരണത്തിനു കൂടെനിന്നു. ശിഹാബ് തങ്ങള്‍ ഈജിപ്ത് പഠനത്തിലായതിനാല്‍ പിതാവിന്റെ പ്രതിനിധിയായി ചെറുപ്പംതൊട്ടേ പല ചടങ്ങുകള്‍ക്കും ഉമറലി തങ്ങള്‍ നിയുക്തനായി. ബാപ്പയുള്ളപ്പോഴും പില്‍ക്കാലവും അന്ത്യംവരെ കൊടപ്പനക്കല്‍ കുടുംബത്തിലെ ആഭ്യന്തരവും ധനകാര്യവും ‘മുത്തുകോയാക്ക’ എന്ന് ഇളയവര്‍ വിളിക്കുന്ന ഉമറലി തങ്ങള്‍ നിര്‍വഹിച്ചു. ഹജ്ജിനും മറ്റുമായി സഹോദരന്മാര്‍ കുടുംബസമേതം ദീര്‍ഘയാത്ര പോയി വരുമ്പോള്‍ വീടും ഭക്ഷണവുമൊരുക്കി കുടുംബനാഥനായി അദ്ദേഹം കാത്തുനിന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സന്തതി പരമ്പരയുമെല്ലാം ആ തണല്‍മരത്തിന്റെ അഭയമറിഞ്ഞവരാണ്. അതില്ലാത്ത ദുഃഖവും. ഗൗരവപ്രകൃതത്തിനുള്ളിലെ ആ അഗാധ സ്‌നേഹത്തിന്റെ ഓര്‍മകള്‍ പ്രാര്‍ത്ഥനകളാക്കി നൂര്‍മഹലിന്റെ അകത്തളങ്ങളില്‍ മുല്ലബീവിയുണ്ട്. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി. ഇന്നത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെയും ഉമ്മ. വരുന്നവര്‍ക്കെല്ലാം താങ്ങായിരുന്ന ഭര്‍ത്താവിന്റെ ചിട്ടകള്‍ തെറ്റിക്കാതെ വീട്ടിലെത്തുന്നവരിലാരെയും എന്തെങ്കിലുമൊന്ന് കഴിക്കാതെ തിരിച്ചയക്കരുതെന്ന ആ സ്‌നേഹകല്‍പ്പന മുറപോലെ കൊണ്ടുനടന്ന് നൂര്‍മഹലിലെ സ്‌നേഹം വിളമ്പുന്ന പാത്രങ്ങള്‍ക്കരികെ മുല്ലബീവിത്താത്തയുണ്ട്.
ബാബരി മസ്ജിദ് വിഷയം കത്തിനില്‍ക്കെ 1990ന്റെ ആദ്യം സുന്നി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തി യാത്ര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമാണ്. ഓരോ കേന്ദ്രത്തിലും തങ്ങള്‍ ചെയ്ത പ്രസംഗം മലയാളത്തിലെ പ്രബുദ്ധ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു.
1973ല്‍ ഉമറലി തങ്ങള്‍ ഏറനാട് താലൂക്ക് എസ്.വൈ.എസ് പ്രസിഡണ്ടായിരിക്കെ മത, ഭൗതിക പഠനത്തിനായി നിര്‍ധനരായ രണ്ടുപേര്‍ക്ക് വിദ്യാഭ്യാസ കാലം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ അക്കാലത്തെ സാമ്പത്തിക സ്ഥിതി പദ്ധതി തുടര്‍ന്നുപോകുന്നതിനു തടസ്സമായി. കുട്ടികളുടെ ഭാഗത്തുനിന്നും പിന്നീട് ആവശ്യങ്ങളുണ്ടാവാത്തതിനാല്‍ അതങ്ങനെ മറവിയിലേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ ഫൈസി ബിരുദവും മറ്റൊരാള്‍ അലീഗഡില്‍നിന്ന് പി.ജിയും കഴിഞ്ഞു പുറത്തിറങ്ങി. നന്ദി പറയാന്‍ ഓഫീസിലെത്തിയപ്പോഴാണറിയുന്നത് ഒരിക്കലും മുടക്കം വരാതെ മുഴുവന്‍ തുകയും കുട്ടികള്‍ക്ക് ഉമറലി ശിഹാബ് തങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു എന്ന്. അതായിരുന്നു ആ കാവലും സ്‌നേഹവും.

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ

*Syed.   Umar Ali shihab*

പി.എം എസ്.എ   പൂക്കോയ തങ്ങളുടെ   ആൺമക്കളിൽ  രണ്ടാമനായ       സയ്യിദ്  ഉമറലി  ശിഹാബ്   തങ്ങൾ   ഈ  ലോകത്തോട്   'വിട  പറഞ്ഞ്   ജൂലായ്    3 ന്    പത്ത്   വർഷം    

നാല്  പതിറ്റാണ്ട്   കാലം  പാണക്കാട്   ശാഖാ  മുസ്ലിം ലീഗ്   പ്രസിഡന്റായിരുന്ന     തങ്ങൾ   ഒരു വേള     മുഹമ്മദലി  ശിഹാബ് തങ്ങൾ  ചികിത്സാർത്ഥം   വിദേശത്തായപ്പോൾ    സംസ്ഥാന   അദ്ധ്യക്ഷന്റെ  പകരക്കാരനുമായി

നീതിയുക്തവും  ശക്തവുമായ  നിലപാട്  എടുക്കാൻ     വ്യക്തി ബന്ധങ്ങൾ   പോലും  തടസ്റ്റ മായില്ല    ഉമറലി  ശിഹാബ്   തങ്ങൾക്ക് 

എസ്.വൈ എസ്  സംസ്ഥാന  അദ്ധ്യക്ഷനായും   നിരവധി   മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ     ഭാരവാഹിയായും     ,മഹല്ലുകളുടെ   ഖാളിയായും    നിസ്തുല   സേവനം  നടത്തിയ      ഉമറലി    ശിഹാബ്    തങ്ങൾ    ഏറെ   ജാഗ്രതയോടെ    സംസ്ഥാന  വഖഫ്  ബോർഡ്   ചെയർമാനായി   
മികച്ച   പ്രവർത്തനം   നടത്തിയ   വ്യക്തിത്വമാണ്

ഇന്നത്തെ    വഖഫ് ബോർഡ് ചെയർമാൻ   റഷീദലി ശിഹാബ് തങ്ങളുടേയും   ഹമീദലി ശിഹാബ്  തങ്ങളുടേയം  പിതാവ്  കുടിയായ   ഉമറലി  തങ്ങളുടെ  പാരത്രിക   ജീവിതം   റബ്ബ്   സുഖപ്രദമാക്കി    നൽകട്ടെ       ആമീൻ


*മുസ്തഫ മച്ചിനടുക്കം*

2018 ജൂലൈ 1, ഞായറാഴ്‌ച

ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം

2018ജൂലായ് 1 ഞായറാഴ്ച ജീവിതത്തിൽ എന്നും ഓർക്കപ്പെടും വിധം സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിവസമായിരുന്നു
ആറു വർഷത്തോളമായി ശബ്ദം കൊണ്ട് മാത്രം ചിര പരിചിതനായ ജ്യേഷ്ഠ സഹോദരനെ പോലെയോ അതിലുപരിയോ ആദരവും സ്നേഹവും നിറഞ്ഞ സമുദായത്തിന്റെ സേവകനായിരുന്ന മർഹും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ സ്നേഹഭാജനമായിരുന്ന അഷ്റഫ് നടക്കാവ് സാഹിബിനെ ആരോഗ്യത്തോടെ നേരിൽ കാണാൻ സാധിച്ചു എന്നത് തന്നെ പ്രധാനം
വദ്യനായ സി.എച്ചിന്റെ സ്മരണകൾ തങ്ങിനിൽക്കുന്ന നടക്കാവിലെ ' വസതി അതിനു വേദിയായി എന്നത് ഇരട്ടി മധുരം നൽകുന്നു
മുനീർ സാഹിബിനേയ്യം മകൻ മുഹമ്മദ് മിന്നാഹ് നേയും കാണാനും ഒരുമിച്ച് ഫോട്ടോ യെടുക്കാനും സാധിച്ചു എന്നതിനപ്പുറം നടക്കാവ് പള്ളിക്ക് ചാരെ അന്തിയുറന്നുന്ന സി.എച്ചിന്റെ ഖബർ സിയാറത്ത് ചെയ്യാൻ കൂടി അവസരമുണ്ടായതിൽ അതിയായി സന്തോഷിക്കുന്നു
മിന്നാഹി ന്റെ കൈയിൽ നിന്നും വാങ്ങി കുടിച്ച മധുര പാനീയത്തോടൊപ്പം
ഇക്കാ ഇനിയും ഇടകക്കൊക്കെ വരണേ എന്ന സ്നേഹമസൃണമായ അഭ്യർത്ഥനയും മാധുര്യം തുളുമ്പുന്ന തായിരുന്നു
സി.എച്ചിന്റെ നാമധേയത്തിയ പടുത്തുയർത്തപ്പെട്ട ആദ്യ സ്മാരക സൗധമായ നടക്കാവിലെ ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ' പുരസ്കാര ദാന ചടങ്ങിന് സാക്ഷിയാവാനും അശ്രഫ് ക്കയടക്കമുള്ളവരുടെ സംസാരം ശ്രവിക്കാനും
സാധിച്ചു
അഷ്റഫ് ക്കരുടെ അനുജൻ മുഹമ്മദലി സാഹിബ് നടക്കാവ് ശാഖാ ലീഗ് നേതാക്കൾ
എസ്. ടി യു സംസ്ഥാന സെക്രട്ടറി കുഞ്ഞഹമ്മദ് സാഹിബിനേയും പരിചയപ്പെടാൻ സാധിച്ചതും ഓർക്കുന്നു
കോഴിക്കോട് നിന്നും അരീക്കോട് എത്തിയത് യുവ സുഹൃത്ത് ജുറൈജിന്റെ കല്യാണത്തിൽ പങ്ക് കൊള്ളാനായിരുന്നു
ജുറൈജിന്റെ നിക്കാഹിന് സാക്ഷിയാവുന്നതോടൊപ്പം പ്രിയ സുഹൃത്ത് ഷബീർ വെള്ളേരി സാഹിബിന്റെ വീട് സന്ദർശിക്കാനും ഇതു വരെ നേരിൽ കാണാതിരുന്ന ഓൺലൈൻ കൂട്ടുകാരായ
റാഷിദ് വയനാട് ,ലത്തീഫ് വെള്ളേരി സാഹിബ് ,യൂനസ് പൂവഞ്ചേരി ,അടക്കം ഏതാനും പേരെ കൂടി നേരിൽ പരിചയപ്പെടാനും അവസരമുണ്ടായതിൽ നാഥനെ സ്തുതിക്കുന്നും
അൽഹംദുലില്ലാഹ്

മുസ്തഫ മച്ചിനടുക്കം

2018 ജൂൺ 18, തിങ്കളാഴ്‌ച

ചെറിയ പെരുന്നാൾ

*നന്മകൾ പെയ്തിറങ്ങിയ സുകൃതങ്ങളുടെ     പെരുമഴക്കാലം   വഴി മാറി ,മാനത്ത്  തൂ മന്ദഹാസം തൂകി   ശവ്വാലമ്പിളി കല  പ്രത്യക്ഷമായി

അല്ലാഹു അക്ബർ വലില്ലാഹിൽ   ഹംദ്

   മുസ്ലിമിന്  അനുവദിക്കപ്പെട്ട   രണ്ട്  ആഘോഷങ്ങളിൽ      ഒന്നായ   ചെറിയ പെരുന്നാൾ സുദിനം    വിരുന്നെത്തിയിരിക്കുന്നു

പേരിൽ  ചെറുതെങ്കിലും     'ബല്യ 'പെരുന്നാളിനേക്കാൾ   കെങ്കേമമാണ്     ചെറിയ പെര്ന്ന            ഇല്ലായ്മ ക ളും     വല്ലായ്മകളും     ഏറെയുണ്ടായ    ഇന്നലെ കളിൽ       രണ്ട്   പെരുന്നാളിനും   പുതുവസ്ത്രമണിയുന്നവർ  വിരളമായിരുന്നു        ചെറിയ പെരുന്നാളിനെടുത്ത   പുതുവസ്ത്രം     അലക്കി  മടക്കി    സൂക്ഷിച്ച്    വീണ്ടും   ബല്യ പെരുന്നാളിന്     ധരിക്കും  അതിന്   ശേഷം    പിന്നിട്  വീണ്ടുമൊരു   പുതു വസ്ത്രം  കാണാൻ   ചെറിയ പെരുന്നാൾ തന്നെ  വരണം   

   ചെറിയ പെരുന്നാൾ ദിനത്തിൽ ബസു വീടുകൾ  കയറിയിറങ്ങുന്ന  കുട്ടികൾക്ക് '    (കൂടുതൽ  കളക്ഷൻ  കിട്ടുന്നതും ചെറിയ  പെരുന്നാളിനാകും )  ബന്ധുക്കൾ പെരന്നാൾ കൈ നീട്ടമായി  ' കിട്ടുന്നതാണ്      പെര്ന്നാ പൈസ      അന്നേ ദിവസം   തമ്മിൽ കാണുന്ന     കുട്ടികളുടെ      സംസാര വിഷയവും   ചെര്ന്നാ   പൈസയായിരിക്കും    എല്ലാ   കുട്ടികളും   കൂട്ടലും   കിഴിക്കലും   നടത്തി     അമൂല്യമായ     സമ്പാദ്യം   സൂക്ഷിക്കാൻ   ഏൽപ്പിക്കുന്നതും   മാതാവിനെയായിരിക്കും    തുന്ന കൂലിയും    പാലിന്റെ   കടം  വീട്ടാനും    അല്ലെങ്കിൽ   നോട്ട്  ബുക്കും    കുടയുമൊക്കെ   വാങ്ങാനും    ആശ്വാസധനമായിരിക്കും   മാതാവിനീ   സംഖ്യ

ഇന്നും    ഇതൊക്കെയുണ്ടെങ്കിലും   പഴയ  ബാല്യത്തിന്റെ   അത്ര  മാധുര്യമില്ല    എന്നാണ്   തോന്നുന്നത്  
പഠിണി   ആർഭാടത്തിന്   വഴി മാറിയത്   കൊണ്ടാവാം    അങ്ങിനെയൊക്കെ

ഇന്നത്തെ   ന്യൂജന്    തലമുറക്ക്      രണ്ട് പെരുന്നാളിനും   കുടുംബത്തിൽ   കല്ലാണത്തിനും   പിറന്നാളിനും    ഒക്കെ   പുതിയ  ഡ്രസ്സാണല്ലോ      

ഈദുൽ   ഫിത്വർ   എന്നാണ്       സത്യത്തിൽ  ഈ   സുദിനം   വിളിക്കപ്പെടേണ്ടത്     ഫിത്വർ  സകാത്തു മാ യി     ബന്ധപ്പെട്ടാണ്    ഈ  പേര്  വന്നത് 
ഇത്   ശരീരത്തിനുള്ള  സകാത്ത്   ആവുന്നു      പെരുന്നാൾ  ദിനത്തിൽ  ആരും   പഠിണിയാവരുത്   എന്നത്    മാത്രമല്ല      പ്രതാനുഷ്ഠാനത്തിൽ   വന്ന   വീഴ്ചകൾക്ക്    പരിഹാരം  കൂടിയായിട്ടാണിത്    നിശ്ചയിച്ചിട്ടുള്ളത്
 തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. തന്നെതൊട്ടും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരെതൊട്ടും കൊടുക്കല്‍ നിര്‍ബന്ധമാണ്

റമദാനിൽ   നേടിയ   വിശുദ്ധി      ജീവിതത്തിലുടനീളം    കാത്തു സൂക്ഷിക്കാനുള്ള   ശ്രമമാണ്     നമ്മളിലുണ്ടാവേണ്ടത്  

*തലയിൽ ചിത്ര പണി  ചെയ്യുന്ന   നവ  യുവത*

ഒരു മാസക്കാലമായി      തികഞ്ഞ  അച്ചടക്കം    യുവാക്കളിൽ   ദൃശ്യമായിരുന്നു     പെരുന്നാളിന്റെ  തക്ബീർ   നാദമുയരുന്നതോടെ     എല്ലാം  കൈമോശം  വരുത്തുന്ന  പ്രവണത    യുവാക്കൾ  വെടിയേണ്ടിയിരിക്കുന്നു തൊപ്പിയും   താടിയും  വെച്ച്   ഭക്തിനിർഭരമായ   അന്തരീക്ഷം    പ്രകടമായിരുന്നു   എവിടെയും   

  റമളാൻ 27 കഴിഞ്ഞതോടെ   തന്നെ   പലരുടെയും     തലയിൽ  നിന്നും    തൊപ്പി ഉർന്ന്  തുടങ്ങിയിരിക്കുന്നു      സ്വഭാവത്തിലെന്ന ' പോലെ    യഥാർത്ഥ  രൂപം  ദൃശ്യമായി  തുടങ്ങിയിരിക്കുന്നു     ഏറ്റവും കൂടുതൽ  ശ്രദ്ധയും കാശും   യുവാക്കൾ   കരുതന്നത്
കേശാലങ്കാരത്തിനാകുന്നു         എന്നാൽ   *അലങ്കാരത്തിന്    പകരം  അലങ്കോലമാക്കുകയാണ്   തലയിലെ     ചിത്ര പണികൾ   എന്നതാണു  പരമാർത്ഥം*

എല്ലാ   സഹോദങ്ങൾക്കും     സ്റ്റേഹത്തിൽ   ചാലിച്ച   ഈദ്    ആശംസകൾ


*മുസ്തഫ മച്ചിനടുക്കം*

2018 ജൂൺ 2, ശനിയാഴ്‌ച

ബദർ ദിന ചിന്തകൾ


Musthafa Machinadukkam


വിശുദ്ധിയുടെ   ദിന രാത്രങ്ങൾ   'കൊഴിഞ്ഞു  കൊണ്ടിരിക്കുന്നു         അല്ലെങ്കിലും    റമദാന്   ശീഗ്രത  കൂടുതലായി   അനുഭവപ്പെടാറുണ്ട്      ഒരു ' മിന്നായം   പോലെയാണ്  കാരുണ്യത്തിന്റെ   ആദ്യ പത്ത്'  കടന്നു പോയത്    '

ഇസ്തിഗ്ഫാറിന്റെ    രണ്ടാം പത്തിലാണ്  വിശ്വാസികൾ      മൂന്നാമത്തെ    അവസാന പത്ത്   നരകമോചനത്തിന്റെ പത്തായി   അറിയപ്പെടുന്നു       ഒടുവിലത്തെ  പത്തിൽ തന്നെയാണ്   വിശ്വാസികൾ    അതിശ്രേഷ്ഠമായ '  ആയിരം മാസങ്ങളേക്കാൾ ' പുണ്യം കൽപ്പിക്കപ്പെടുന്ന   ലൈലത്തുൽ  ഖദ്ർ   പ്രതീക്ഷിക്കുന്നത്

അവസാന പത്തിലെ  ഒറ്റ യിട്ട  രാവുകളിലായിരിക്കാം  ഈ   രാവെന്നാണ്     നിഗമനം    ബഹുഭൂരിപക്ഷം  ഇരുപത്തേഴാം   രാവിന്   കൂടുതൽ      സാദ്ധ്യത   കൽപ്പിക്കപ്പെടുന്നതായി   വിശ്വസിക്കുന്നു

രണ്ടാം 'പത്തിലെ   ശ്രേഷ്ട ദിനമായി   റമദാൻ പതിനേഴ് 'ഗണിക്കപ്പെടുന്നു     അന്നാണ്   ബദർ ദിനം    

ഇസ്ലാമിക  ചരിത്രത്തിലെ  പ്രഥമ യുദ്ധം   ബദർ    നടന്ന ദിനമാണന്ന്

ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.

ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.

നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.

പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.

സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം   പോലും   നിഷേധിക്കപ്പെടുന്ന  വർത്തമാന   കാലഘട്ടത്തിൽ      ബദറിന്റെ    പ്രസക്തി    വർദ്ധിക്കുന്നു     

അനീതിക്കെതിരെ   ശബ്ദിക്കാനുള്ള    പോരാട്ടത്തിന്    പ്രചോദനമാണ്   ബദർ 

വാളുമായി     തെരുവിലിറങ്ങണമെന്നല്ല
പറഞ്ഞു വരുന്നത്      വാളെടുത്താലേ     ജിഹാദ് (ധർമ്മയുദ്ധം ) ആവൂ   എന്നില്ല      ആയുധ   പോരാട്ടങ്ങൾ  മുഴുവൻ   ജിഹാദുമല്ല

സ്വന്തം ' മനസ്സിനെ  ദുഷ്ടച്ചിന്തകൾക്കെതിരെ ആത്മ സംസ്കരണത്തിലൂടെ  ശുദ്ധീകരിചെടുക്കലാണ് പ്രഥമ  ജിഹാദ്

ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥാപിത   മാർഗ്ഗത്തിലൂടെയുള്ള     പോരാട്ടമാണ്     കാലം   നമ്മോടാവശ്യപ്പെടുന്നത്

മുസ്തഫ മച്ചിനടുക്കം

9746383101