ഈ ബ്ലോഗ് തിരയൂ

2018 ജൂലൈ 2, തിങ്കളാഴ്‌ച

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ

*Syed.   Umar Ali shihab*

പി.എം എസ്.എ   പൂക്കോയ തങ്ങളുടെ   ആൺമക്കളിൽ  രണ്ടാമനായ       സയ്യിദ്  ഉമറലി  ശിഹാബ്   തങ്ങൾ   ഈ  ലോകത്തോട്   'വിട  പറഞ്ഞ്   ജൂലായ്    3 ന്    പത്ത്   വർഷം    

നാല്  പതിറ്റാണ്ട്   കാലം  പാണക്കാട്   ശാഖാ  മുസ്ലിം ലീഗ്   പ്രസിഡന്റായിരുന്ന     തങ്ങൾ   ഒരു വേള     മുഹമ്മദലി  ശിഹാബ് തങ്ങൾ  ചികിത്സാർത്ഥം   വിദേശത്തായപ്പോൾ    സംസ്ഥാന   അദ്ധ്യക്ഷന്റെ  പകരക്കാരനുമായി

നീതിയുക്തവും  ശക്തവുമായ  നിലപാട്  എടുക്കാൻ     വ്യക്തി ബന്ധങ്ങൾ   പോലും  തടസ്റ്റ മായില്ല    ഉമറലി  ശിഹാബ്   തങ്ങൾക്ക് 

എസ്.വൈ എസ്  സംസ്ഥാന  അദ്ധ്യക്ഷനായും   നിരവധി   മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ     ഭാരവാഹിയായും     ,മഹല്ലുകളുടെ   ഖാളിയായും    നിസ്തുല   സേവനം  നടത്തിയ      ഉമറലി    ശിഹാബ്    തങ്ങൾ    ഏറെ   ജാഗ്രതയോടെ    സംസ്ഥാന  വഖഫ്  ബോർഡ്   ചെയർമാനായി   
മികച്ച   പ്രവർത്തനം   നടത്തിയ   വ്യക്തിത്വമാണ്

ഇന്നത്തെ    വഖഫ് ബോർഡ് ചെയർമാൻ   റഷീദലി ശിഹാബ് തങ്ങളുടേയും   ഹമീദലി ശിഹാബ്  തങ്ങളുടേയം  പിതാവ്  കുടിയായ   ഉമറലി  തങ്ങളുടെ  പാരത്രിക   ജീവിതം   റബ്ബ്   സുഖപ്രദമാക്കി    നൽകട്ടെ       ആമീൻ


*മുസ്തഫ മച്ചിനടുക്കം*

2018 ജൂലൈ 1, ഞായറാഴ്‌ച

ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം

2018ജൂലായ് 1 ഞായറാഴ്ച ജീവിതത്തിൽ എന്നും ഓർക്കപ്പെടും വിധം സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിവസമായിരുന്നു
ആറു വർഷത്തോളമായി ശബ്ദം കൊണ്ട് മാത്രം ചിര പരിചിതനായ ജ്യേഷ്ഠ സഹോദരനെ പോലെയോ അതിലുപരിയോ ആദരവും സ്നേഹവും നിറഞ്ഞ സമുദായത്തിന്റെ സേവകനായിരുന്ന മർഹും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ സ്നേഹഭാജനമായിരുന്ന അഷ്റഫ് നടക്കാവ് സാഹിബിനെ ആരോഗ്യത്തോടെ നേരിൽ കാണാൻ സാധിച്ചു എന്നത് തന്നെ പ്രധാനം
വദ്യനായ സി.എച്ചിന്റെ സ്മരണകൾ തങ്ങിനിൽക്കുന്ന നടക്കാവിലെ ' വസതി അതിനു വേദിയായി എന്നത് ഇരട്ടി മധുരം നൽകുന്നു
മുനീർ സാഹിബിനേയ്യം മകൻ മുഹമ്മദ് മിന്നാഹ് നേയും കാണാനും ഒരുമിച്ച് ഫോട്ടോ യെടുക്കാനും സാധിച്ചു എന്നതിനപ്പുറം നടക്കാവ് പള്ളിക്ക് ചാരെ അന്തിയുറന്നുന്ന സി.എച്ചിന്റെ ഖബർ സിയാറത്ത് ചെയ്യാൻ കൂടി അവസരമുണ്ടായതിൽ അതിയായി സന്തോഷിക്കുന്നു
മിന്നാഹി ന്റെ കൈയിൽ നിന്നും വാങ്ങി കുടിച്ച മധുര പാനീയത്തോടൊപ്പം
ഇക്കാ ഇനിയും ഇടകക്കൊക്കെ വരണേ എന്ന സ്നേഹമസൃണമായ അഭ്യർത്ഥനയും മാധുര്യം തുളുമ്പുന്ന തായിരുന്നു
സി.എച്ചിന്റെ നാമധേയത്തിയ പടുത്തുയർത്തപ്പെട്ട ആദ്യ സ്മാരക സൗധമായ നടക്കാവിലെ ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ' പുരസ്കാര ദാന ചടങ്ങിന് സാക്ഷിയാവാനും അശ്രഫ് ക്കയടക്കമുള്ളവരുടെ സംസാരം ശ്രവിക്കാനും
സാധിച്ചു
അഷ്റഫ് ക്കരുടെ അനുജൻ മുഹമ്മദലി സാഹിബ് നടക്കാവ് ശാഖാ ലീഗ് നേതാക്കൾ
എസ്. ടി യു സംസ്ഥാന സെക്രട്ടറി കുഞ്ഞഹമ്മദ് സാഹിബിനേയും പരിചയപ്പെടാൻ സാധിച്ചതും ഓർക്കുന്നു
കോഴിക്കോട് നിന്നും അരീക്കോട് എത്തിയത് യുവ സുഹൃത്ത് ജുറൈജിന്റെ കല്യാണത്തിൽ പങ്ക് കൊള്ളാനായിരുന്നു
ജുറൈജിന്റെ നിക്കാഹിന് സാക്ഷിയാവുന്നതോടൊപ്പം പ്രിയ സുഹൃത്ത് ഷബീർ വെള്ളേരി സാഹിബിന്റെ വീട് സന്ദർശിക്കാനും ഇതു വരെ നേരിൽ കാണാതിരുന്ന ഓൺലൈൻ കൂട്ടുകാരായ
റാഷിദ് വയനാട് ,ലത്തീഫ് വെള്ളേരി സാഹിബ് ,യൂനസ് പൂവഞ്ചേരി ,അടക്കം ഏതാനും പേരെ കൂടി നേരിൽ പരിചയപ്പെടാനും അവസരമുണ്ടായതിൽ നാഥനെ സ്തുതിക്കുന്നും
അൽഹംദുലില്ലാഹ്

മുസ്തഫ മച്ചിനടുക്കം

2018 ജൂൺ 18, തിങ്കളാഴ്‌ച

ചെറിയ പെരുന്നാൾ

*നന്മകൾ പെയ്തിറങ്ങിയ സുകൃതങ്ങളുടെ     പെരുമഴക്കാലം   വഴി മാറി ,മാനത്ത്  തൂ മന്ദഹാസം തൂകി   ശവ്വാലമ്പിളി കല  പ്രത്യക്ഷമായി

അല്ലാഹു അക്ബർ വലില്ലാഹിൽ   ഹംദ്

   മുസ്ലിമിന്  അനുവദിക്കപ്പെട്ട   രണ്ട്  ആഘോഷങ്ങളിൽ      ഒന്നായ   ചെറിയ പെരുന്നാൾ സുദിനം    വിരുന്നെത്തിയിരിക്കുന്നു

പേരിൽ  ചെറുതെങ്കിലും     'ബല്യ 'പെരുന്നാളിനേക്കാൾ   കെങ്കേമമാണ്     ചെറിയ പെര്ന്ന            ഇല്ലായ്മ ക ളും     വല്ലായ്മകളും     ഏറെയുണ്ടായ    ഇന്നലെ കളിൽ       രണ്ട്   പെരുന്നാളിനും   പുതുവസ്ത്രമണിയുന്നവർ  വിരളമായിരുന്നു        ചെറിയ പെരുന്നാളിനെടുത്ത   പുതുവസ്ത്രം     അലക്കി  മടക്കി    സൂക്ഷിച്ച്    വീണ്ടും   ബല്യ പെരുന്നാളിന്     ധരിക്കും  അതിന്   ശേഷം    പിന്നിട്  വീണ്ടുമൊരു   പുതു വസ്ത്രം  കാണാൻ   ചെറിയ പെരുന്നാൾ തന്നെ  വരണം   

   ചെറിയ പെരുന്നാൾ ദിനത്തിൽ ബസു വീടുകൾ  കയറിയിറങ്ങുന്ന  കുട്ടികൾക്ക് '    (കൂടുതൽ  കളക്ഷൻ  കിട്ടുന്നതും ചെറിയ  പെരുന്നാളിനാകും )  ബന്ധുക്കൾ പെരന്നാൾ കൈ നീട്ടമായി  ' കിട്ടുന്നതാണ്      പെര്ന്നാ പൈസ      അന്നേ ദിവസം   തമ്മിൽ കാണുന്ന     കുട്ടികളുടെ      സംസാര വിഷയവും   ചെര്ന്നാ   പൈസയായിരിക്കും    എല്ലാ   കുട്ടികളും   കൂട്ടലും   കിഴിക്കലും   നടത്തി     അമൂല്യമായ     സമ്പാദ്യം   സൂക്ഷിക്കാൻ   ഏൽപ്പിക്കുന്നതും   മാതാവിനെയായിരിക്കും    തുന്ന കൂലിയും    പാലിന്റെ   കടം  വീട്ടാനും    അല്ലെങ്കിൽ   നോട്ട്  ബുക്കും    കുടയുമൊക്കെ   വാങ്ങാനും    ആശ്വാസധനമായിരിക്കും   മാതാവിനീ   സംഖ്യ

ഇന്നും    ഇതൊക്കെയുണ്ടെങ്കിലും   പഴയ  ബാല്യത്തിന്റെ   അത്ര  മാധുര്യമില്ല    എന്നാണ്   തോന്നുന്നത്  
പഠിണി   ആർഭാടത്തിന്   വഴി മാറിയത്   കൊണ്ടാവാം    അങ്ങിനെയൊക്കെ

ഇന്നത്തെ   ന്യൂജന്    തലമുറക്ക്      രണ്ട് പെരുന്നാളിനും   കുടുംബത്തിൽ   കല്ലാണത്തിനും   പിറന്നാളിനും    ഒക്കെ   പുതിയ  ഡ്രസ്സാണല്ലോ      

ഈദുൽ   ഫിത്വർ   എന്നാണ്       സത്യത്തിൽ  ഈ   സുദിനം   വിളിക്കപ്പെടേണ്ടത്     ഫിത്വർ  സകാത്തു മാ യി     ബന്ധപ്പെട്ടാണ്    ഈ  പേര്  വന്നത് 
ഇത്   ശരീരത്തിനുള്ള  സകാത്ത്   ആവുന്നു      പെരുന്നാൾ  ദിനത്തിൽ  ആരും   പഠിണിയാവരുത്   എന്നത്    മാത്രമല്ല      പ്രതാനുഷ്ഠാനത്തിൽ   വന്ന   വീഴ്ചകൾക്ക്    പരിഹാരം  കൂടിയായിട്ടാണിത്    നിശ്ചയിച്ചിട്ടുള്ളത്
 തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. തന്നെതൊട്ടും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരെതൊട്ടും കൊടുക്കല്‍ നിര്‍ബന്ധമാണ്

റമദാനിൽ   നേടിയ   വിശുദ്ധി      ജീവിതത്തിലുടനീളം    കാത്തു സൂക്ഷിക്കാനുള്ള   ശ്രമമാണ്     നമ്മളിലുണ്ടാവേണ്ടത്  

*തലയിൽ ചിത്ര പണി  ചെയ്യുന്ന   നവ  യുവത*

ഒരു മാസക്കാലമായി      തികഞ്ഞ  അച്ചടക്കം    യുവാക്കളിൽ   ദൃശ്യമായിരുന്നു     പെരുന്നാളിന്റെ  തക്ബീർ   നാദമുയരുന്നതോടെ     എല്ലാം  കൈമോശം  വരുത്തുന്ന  പ്രവണത    യുവാക്കൾ  വെടിയേണ്ടിയിരിക്കുന്നു തൊപ്പിയും   താടിയും  വെച്ച്   ഭക്തിനിർഭരമായ   അന്തരീക്ഷം    പ്രകടമായിരുന്നു   എവിടെയും   

  റമളാൻ 27 കഴിഞ്ഞതോടെ   തന്നെ   പലരുടെയും     തലയിൽ  നിന്നും    തൊപ്പി ഉർന്ന്  തുടങ്ങിയിരിക്കുന്നു      സ്വഭാവത്തിലെന്ന ' പോലെ    യഥാർത്ഥ  രൂപം  ദൃശ്യമായി  തുടങ്ങിയിരിക്കുന്നു     ഏറ്റവും കൂടുതൽ  ശ്രദ്ധയും കാശും   യുവാക്കൾ   കരുതന്നത്
കേശാലങ്കാരത്തിനാകുന്നു         എന്നാൽ   *അലങ്കാരത്തിന്    പകരം  അലങ്കോലമാക്കുകയാണ്   തലയിലെ     ചിത്ര പണികൾ   എന്നതാണു  പരമാർത്ഥം*

എല്ലാ   സഹോദങ്ങൾക്കും     സ്റ്റേഹത്തിൽ   ചാലിച്ച   ഈദ്    ആശംസകൾ


*മുസ്തഫ മച്ചിനടുക്കം*

2018 ജൂൺ 2, ശനിയാഴ്‌ച

ബദർ ദിന ചിന്തകൾ


Musthafa Machinadukkam


വിശുദ്ധിയുടെ   ദിന രാത്രങ്ങൾ   'കൊഴിഞ്ഞു  കൊണ്ടിരിക്കുന്നു         അല്ലെങ്കിലും    റമദാന്   ശീഗ്രത  കൂടുതലായി   അനുഭവപ്പെടാറുണ്ട്      ഒരു ' മിന്നായം   പോലെയാണ്  കാരുണ്യത്തിന്റെ   ആദ്യ പത്ത്'  കടന്നു പോയത്    '

ഇസ്തിഗ്ഫാറിന്റെ    രണ്ടാം പത്തിലാണ്  വിശ്വാസികൾ      മൂന്നാമത്തെ    അവസാന പത്ത്   നരകമോചനത്തിന്റെ പത്തായി   അറിയപ്പെടുന്നു       ഒടുവിലത്തെ  പത്തിൽ തന്നെയാണ്   വിശ്വാസികൾ    അതിശ്രേഷ്ഠമായ '  ആയിരം മാസങ്ങളേക്കാൾ ' പുണ്യം കൽപ്പിക്കപ്പെടുന്ന   ലൈലത്തുൽ  ഖദ്ർ   പ്രതീക്ഷിക്കുന്നത്

അവസാന പത്തിലെ  ഒറ്റ യിട്ട  രാവുകളിലായിരിക്കാം  ഈ   രാവെന്നാണ്     നിഗമനം    ബഹുഭൂരിപക്ഷം  ഇരുപത്തേഴാം   രാവിന്   കൂടുതൽ      സാദ്ധ്യത   കൽപ്പിക്കപ്പെടുന്നതായി   വിശ്വസിക്കുന്നു

രണ്ടാം 'പത്തിലെ   ശ്രേഷ്ട ദിനമായി   റമദാൻ പതിനേഴ് 'ഗണിക്കപ്പെടുന്നു     അന്നാണ്   ബദർ ദിനം    

ഇസ്ലാമിക  ചരിത്രത്തിലെ  പ്രഥമ യുദ്ധം   ബദർ    നടന്ന ദിനമാണന്ന്

ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.

ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.

നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.

പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.

സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം   പോലും   നിഷേധിക്കപ്പെടുന്ന  വർത്തമാന   കാലഘട്ടത്തിൽ      ബദറിന്റെ    പ്രസക്തി    വർദ്ധിക്കുന്നു     

അനീതിക്കെതിരെ   ശബ്ദിക്കാനുള്ള    പോരാട്ടത്തിന്    പ്രചോദനമാണ്   ബദർ 

വാളുമായി     തെരുവിലിറങ്ങണമെന്നല്ല
പറഞ്ഞു വരുന്നത്      വാളെടുത്താലേ     ജിഹാദ് (ധർമ്മയുദ്ധം ) ആവൂ   എന്നില്ല      ആയുധ   പോരാട്ടങ്ങൾ  മുഴുവൻ   ജിഹാദുമല്ല

സ്വന്തം ' മനസ്സിനെ  ദുഷ്ടച്ചിന്തകൾക്കെതിരെ ആത്മ സംസ്കരണത്തിലൂടെ  ശുദ്ധീകരിചെടുക്കലാണ് പ്രഥമ  ജിഹാദ്

ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥാപിത   മാർഗ്ഗത്തിലൂടെയുള്ള     പോരാട്ടമാണ്     കാലം   നമ്മോടാവശ്യപ്പെടുന്നത്

മുസ്തഫ മച്ചിനടുക്കം

9746383101

2018 മേയ് 21, തിങ്കളാഴ്‌ച

ഔക്കർച്ചാഉം ,ബി.എസ്സും

· *ഔക്കർച്ചാഉം  ,ബി.എസ്സും*


ചെമ്മനാട് മേഖലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഹരിത രാഷ്ട്രീയത്തെ. നെഞ്ഞിലെറ്റിയ രണ്ടു വ്യക്തിത്വങ്ങൾ അറിയാൻ
തുടങ്ങുന്ന കാലം മുതൽ നേരിൽ കണ്ടറിഞ്ഞ രണ്ടു
നേതാക്കൾ കലർപ്പില്ലാത്ത ആദർശവും ആത്മാര്തതയും കൈമുതലാക്കിയ ഒരേ കാലഘട്ടത്തിൽ ഒരുമിച്ചു പ്രവര്ത്തിച്ച സുഹ്ർത്തുക്കൾ
എന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച നേതാവാണ്‌ സീയെൽ അബൂബക്കർ സാഹിബ്‌ ചുണ്ടിൽ എരിയുന്ന പ്രകാശ്‌ ബീഡിയും സദാ അണിഞ്ഞിരുന്ന ആ കാശനീല കുപ്പായവും അധികം സംസാരിക്കാത്ത പണം പദവി ക്കുള്ള മാനദണ്ഡം ആയി കരുതി അധികാരം തേടി പോകുന്നവരുടെ ലോകത്ത് പദവികൾ ആഗ്രഹിക്കാതെ സമ്പത്തിന്റെ മേന്മ കാട്ടാതെ ലളിത ജീവിതം നയിച്ച ഞങ്ങളുടെ
മാര്ഗ ദര്ശി ആജീവനാന്തം പരവനടുക്കം ശാഖ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ ആയി സേവനം ചെയ്ത ഔക്കർച
അദേഹത്തിന്റെ മുഖം വർഷങ്ങൾക്കിപ്പുറവും മനസ്സില് നിന്നും മായാതെ നില്ക്കുകയാണ്
അദ്ദേഹത്തിന്റെ നിശ്ചയ ദാർഡ്യം  സ്ഫുരിക്കുന്ന കണ്ണുകളും സാന്നിധ്യവും ഞങ്ങള്ക്ക് നല്കിയ ആത്മ വിശ്വാസവും ആവേശവും പറഞ്ഞറിയിക്കാൻ വയ്യ

അദ്ദേഹം   വലിയ  പ്രഭാഷകനായിരുന്നില്ല പക്ഷേ   അദ്ദേഹത്തിന്റെ സാന്നിദ്ധ്യം  മാത്രം മതിയായിരുന്നു       എല്ലാവർക്കും

യു.ഡി.എഫി ന്റെ    തെരഞ്ഞെടുപ്പ്   പ്രവർത്തനങ്ങൾ  നടക്കുമ്പോൾ '    വീടു വീടാന്തരം  കയറിയിറങ്ങുമ്പോൾ     അബൂബക്കർ  സാഹിബ്   അനിവാര്യനായിരുന്നു  

പുണ്യ റമദാനിൽ   റിലീഫ്  പ്രവർത്തനങ്ങളെ   കുറിച്ച     ആലോചനകൾ    നടക്കുമ്പോഴൊക്കെ   ഔ ക്കർച്ചാ നെ      ഓർത്തു പോവാറുണ്ട്   

'രണ്ടര  പതിറ്റാണ്ട് ' മുമ്പേ  ഈ   വിനീതൻ    പരവനടുക്കം  ശാഖാ മുസ്ലിം യൂത്ത് ലീഗ്   ജന.. സെക്രട്ടറിയായിരിക്കെ      ഇടക്കെപ്പോഴോ  മുടങ്ങി പോയ     റിലിഫ്    പ്രവർത്തനങ്ങൾ   പുനരാരംഭിക്കാൻ      വഴികാണാതിരിക്കെ     ഇനി  മുടങ്ങാൻ  പാടില്ലെന്ന  തീരുമാനമെടുത്ത്       അദേഹത്തെ  സമീപിച്ചപ്പോൾ      (അന്ന്   അരി വിതരണമാണ്  മുഖ്യം)       കിട്ടിയ  മറുപടി   നിങ്ങൾ   നടത്തിക്കോ   ലിസ്റ്റ് ഉണ്ടാക്കി തികയാത്തത്   മുഴുവൻ  ഞാൻ  തരാം    എന്നായിരുന്നു

മാത്രമല്ല    പഴയ  ഏഴാം വാർഡിന്റെ   ഭാഗമായിരുന്ന    പാലോത്ത്   വരെ   ഞങ്ങളോടൊപ്പം  'അത്  വിതരണം    ചെയ്യാനും   കൂടെ   വന്നു     അല്ലാഹു വിന്റ      അനുഗ്രഹത്താൽ   പിന്നീടൊരിക്കലും      പരവനടുക്കം ശാഖ / വാർഡ്   മുസ്ലിം ലീഗ്   റിലീഫ്    പ്രവർത്തനം   മുടങ്ങിയിട്ടില്ല     എന്നതാണനുഭവം

അദേഹത്തിന്റെ വിയോഗത്തിന്റെ പത്തു വര്ഷം പിന്നിടുന്ന വേളയിൽ ഇത് പോലൊരു കുറിപ്പ് കുത്തികുറിക്കാൻ തയ്യാരെടുക്കുംപോഴാണ് മറ്റൊരു വിയോഗ വാർത്ത മൊബൈൽ സ്ക്രീനിൽ തെളിഞ്ഞത് പിന്നെ ഒന്നും എഴുതിയില്ല
ചെമ്മനാട് മുസ്ലിം ലീഗിന്റെയും സാമൂഹ്യ സാംസ്‌കാരിക വേദികളിലെ നിറ സാനിധ്യം ആയിരുന്ന ബി എസ് എന്നാ രണ്ടക്ഷരത്തിൽ അറിയപെട്ട അബ്ദുല്ല സാഹിബിന്റെ മരണ വാർത്തയായിരുന്നു അത്
സി എൽ ഔക്കർചയും , ബി എസ് ച്ചയും തമ്മിലുള്ള ആദര്ശ പോരുത്തമാകം വിയോഗത്തിന്റെ തിയ്യതി ഒന്നായി മാറിയത്
അഭിവക്ത കണ്ണൂര് ജില്ലയിൽ
എം എസ്‌ എഫ് യൂത്ത് ലീഗ്
സാരഥ്യം വഹിച്ച ബി എസ്
ഉദുമ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ആയിരിക്കെയാണ് മരണം വരിച്ചത്‌        ആരോഗ്യം    ശരീരത്തേയ്യം    മനസ്സിനേയും   തളർത്തിയപ്പോഴും   പാർട്ടി പരിപാടികളിൽ   സംബസിക്കാർ      ബി.എസ്  ന്    വല്ലാത്ത  ആവേശമായിരുന്നു
2014 മെയ്‌ 21 നു ബി എസ് ന്റെ വിയോഗം ഫോണിലൂടെ അറിഞ്ഞെങ്കിൽ 2004 മെയ്‌ 21 കെയർ വെൽ ഹോസ്പിറ്റലിൽ ഞാൻ അടക്കമുള്ള പ്രവർത്തകർ ഔക്കർചാന്റെ വിയോഗത്തിന്
നേര്സക്ഷികളായി
     പുണ്യ ദിനങ്ങളിലെ   പ്രാർത്ഥനകളിൽ  ദുആകളിൽ    ഈ  മുൻഗാമികളേയും എല്ലാവരും  ഉൾപ്പെടുത്താൻ   അപേക്ഷിക്കുന്നു

അവരെയും നമ്മെയും പാപങ്ങൾ പൊറുത്ത് അല്ലാഹുവിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ    ആമീൻ



*മുസ്തഫ മച്ചിനടുക്കം*

2018 മേയ് 20, ഞായറാഴ്‌ച

മങ്ങാത്ത ഓർമ്മകളിൽ രാജീവ്

ശ്രീ   രാജീവ്   ഗാന്ധിയുടെ    ഓർമ്മകൾക്ക്   27  വർഷം

ഇന്ത്യയുടെ    മുൻ പ്രധാനമന്ത്രി   ശ്രീ  രാജീവ് ഗാന്ധി   1991 ലെ   പൊതു തിരഞ്ഞെടുപ്പ്  പ്രചാരണാർത്ഥം  മെയ്  10 ന്   കാസറഗോഡ്   വിദ്യാനഗർ   ഗവ: കോളേജ്    ഗ്രൗണ്ടിൽ    പ്രസംഗിച്ച്     പോയത്  ഇന്നലെയെന്ന    പോലെ ' സ്മരണയിൽ    നിറഞ്ഞ്   നിൽക്കുകയാണ്        ആ പ്രസംഗം  കഴിഞ്ഞ്  പത്ത്  നാളുകൾക്കപ്പുറം  മെയ്   21 ന്    തമിൾ നാട്ടിലെ       ശ്രീ പെരുംപൂരിലെ      പ്രചരണ  പരിപാടിയിൽ   തനു   എന്ന  സ്ത്രീ  മനുഷ്യ ബോംബായി  വന്ന്  ഇന്ത്യയുടെ     പ്രതീക്ഷകളെ തകർത്ത  ദിനം    അതിലേറെ   ഓർക്കുന്നു      അവിടെ  ചിന്നി ചിതറി   കിടന്ന    രാജിവിന്റെ   ചിത്രം    മനസ്സിൽ  നിന്നും  മാഞ്ഞ്  പോകുന്നില്ല     

പ്രഥമ  പ്രധാന മന്ത്രി ജവഹർലാൽ  നെഹ്റു വിന്റെ    പേരമകൻ   സഹോദരൻ    സഞ്ജയ് ഗാന്ധി   വിമാന അപകടത്തിൽ   മരണമടഞ്ഞതിനെ   തുടർന്ന്    അമ്മ   ശ്രീമതി  ഇന്ദിരാ  ഗാന്ധിക്ക്   തുണയായി   രാഷ്ട്രീയത്തിലേക്ക്      എത്തപ്പെടുകയായിരുന്നു.

1984  ഒക്ടോബർ   31  നു   ഇന്ദിരാഗാഡി സ്വന്തം   അംഗരക്ഷകരാൽ   വെടിയേറ്റു  മരിച്ച  ദുരന്തത്തിന്   പിന്നാലെ  വിമാനത്തിന്റെ  ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായ     രാജീവ്    ഇന്ത്യൻ നാഷണൽ  കോൺഗ്രസ്സിനേറെയും    രാജ്യത്തിന്റെയും     കപ്പിത്താനായി   മാറുകയായിരുന്നു      തുടർന്നു   നടന്ന   തെരഞ്ഞെടുപ്പിൽ     408   സീറ്റുകളോടെ        കോൺഗ്രസ്സ്   വൻ   വിജയം   നേടുകയായിരുന്നു

പ്രധാനമന്ത്രി  പദമേറ്റ  രാജീവിന്    മുമ്പിൽ    വലിയ    വെല്ലുവിളിയായിരുന്ന    പഞ്ചാബിൽ    സമാധാനം   തിരികെ   കൊണ്ടുവരാൻ സാധിച്ചു  തന്നത്    ചില്ലറ കാര്യമല്ല

ഷാബാനു ബീഗത്തിന്റെ   വിവാഹമോചനവുമായി  ബന്ധപ്പെട്ടുണ്ടായ   വിവാദങ്ങളും   ഏക  സി വിൽ   കോഡിനുള്ള  മുറവിളിയും      ജി.എം ബനാത്ത്  വാലയുടെ   സ്വകാര്യ ബിൽ    പിൻവലിപ്പിച്ച്      മുസ്ലിം സ്ത്രീ   ജീവനാംശ ബില്ല്   സർക്കാർ    നിയമ നിർമ്മാണം   നടത്തുകയും   ചെയ്തതോടെ       കെട്ടടങ്ങി എങ്കിലും     ന്യൂനപക്ഷ  പ്രീണനം  നടത്തുകയാണ്     കോൺഗ്രസ്സ്   എന്ന   ആക്ഷേപം     സി.പി.എം  അടക്കം    ഉന്നയിക്കുകയുണ്ടായി   

ഇസ്ലാമിക  പ്രവാചകൻ   മുഹമ്മദ് (സാ)   യെ    മോശമായി  ചിത്രീകരിക്കുന്ന   സൽമാൻ റുഷ്ദിയുടെ   സാത്താനിക്  വേർസസ്  എന്ന  പുസ്തകം   ഇന്ത്യയിൽ    നിരോധിക്കാനും   രാജീബ്   ആർജ്ജവം   കാണിച്ചു   

ആവിഷ്കാര  സ്വാതന്ത്ര്യം  പറഞ്ഞ്    അപ്പോഴും    ഇടത്  പക്ഷം    വിമർശന  ശരമുയർത്തുകയായിരുന്നു

ഇതിനിടെ     ഇന്നും  പൂർണ്ണമായി   തെളിയിക്കപ്പെടാത്ത ബോഫോർസ്   തോക്കിടപാട്   ഉയർത്തിൽ      പ്രതിരോധ  മന്ത്രിയായിരുന്ന   വി.പി. സിംഗ്   പാർട്ടിയിൽ  കലാപ കൊടി  ഉയർത്തുകയും      ജന മോർച്ച എന്ന   സംഘടനക്ക്  രൂപം നൽകുകയും      രാജ്യത്ത്   സോഷ്യലിസ്റ്റ്   ജനതാ  പരിവാറുകളെ    ഏകോപിപ്പിച്ച്     ജനതാ ദൾ  എന്ന    രാഷ്ട്രീയ പാർട്ടി    ജന്മമെടുക്കുകയും   ചെയ്തു   

രാജ്യത്ത്   ഇടത്  പാർട്ടികളും     ബി.ജെ.പി യു മായും  ചേർന്ന് കോൺഗ്രസ്സ്    വിരുദ്ധ വിശാല സഖ്യത്തിന്  കളമൊരുങ്ങിയതിലൂടെ    1989 ലെ   തിരഞ്ഞെടുപ്പിൽ     കോൺഗ്രസ്സ്   നിലംപരിശാവുകയായിരുന്നു

മറുഭാഗത്ത്    അയോദ്ധ്യ രാഷ്ട്രീയ   ആയുധമാക്കി സംഘപരിവാർ  ശക്തികൾ    പ്രക്ഷോഭം  ശക്തമാക്കിയപ്പോൾ    രാമക്ഷേത്ര  ശിലാന്യാസത്തിന്   അനുമതി   നൽകിയ   രാജീവിന്റെ  നടപടി   ന്യൂനപക്ഷങ്ങളെ    കോൺഗ്രസ്സിൽ  നിന്നകറ്റുന്നതിനും   വൻ വിമർശനങ്ങൾക്കും കാരണമായി   

തുടർന്ന്   ഇടത് വലത്  ശക്തികളുടെ   പിന്തുണയോടെ  അധികാരത്തിൽ വന്ന   വി.പി. സിംഗ്   സർക്കാരിന്     അദ്വാനിയുടെ   രഥയാത്ര തടഞ്ഞതിന്റെ   പേരിൽ
ബി.ജെ. പി.   പിന്തുണ  പിൻവലിക്കുകയും   

കോൺഗ്രസ്സ്   പിന്തുണയോടെ    ചന്ദ്രശേഖർ  പ്രധാനമന്ത്രിയാവുകയും   ചെയ്തുവെങ്കിലും    ആ  ബന്ധം   അധികം  വാണില്ല      രാജ്യം   വീണ്ടും   പൊതു തിരഞ്ഞെടുപ്പിലേക്ക്   നീങ്ങുകയും    ചെയ്തു .
'
അബദ്ധങ്ങൾ   തിരുത്തി   രാജ്യത്തിന്റെ  അഖണ്ഡതയും   മതേതരത്വവും  സംരക്ഷിക്കുമെന്ന    പ്രതിജ്ഞയോടെ    കോൺഗ്രസ്സിനെ   അധികാരത്തിൽ   തിരികെയെത്തിക്കാനുള്ള   'ശ്രമത്തിനിടെയായിരുന്നു   രാജീവ്  ഗാന്ധിയുടെ ദാരുണ അന്ത്യം

തമിഴ്വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

നാൽപതാം   വയസ്സിൽ  ഇന്ത്യൻ  പ്രധാനമന്ത്രിയായ   രാജീവ്  ഗാന്ധി     ഒട്ടേറെ  പരിഷ്കാരങ്ങളും   നിയമ നിർമ്മാണങ്ങൾ   നടത്തുകയും   ശാസ്ത്ര സാങ്കേതിക  വിദ്യയിൽ   ഇന്ത്യയ്ക്ക്    ലോക ഭൂപടത്തിൽ    ഇടം  നേടി  കൊടുക്കുകയും  ചെയ്ത  ഭാവനാ  സമ്പന്നനായ   ഭരണാധികാരി  എന്നുള്ള  നിലയിൽ   എക്കാലവും  സ്മരിക്കപ്പെടുക തന്നെ  ചെയ്യും

ഇരുപത്തൊന്നായിരുന്ന    വോട്ടവകാശം  18  ആക്കിയതും    അധികാര വികേന്ദ്രീകരണത്തിന്റെ   പുതിയ വാതായനങ്ങൾ  തുറന്ന്  എഴുപത്തി  മൂന്നാം ഭരണഘടനാ   ഭേദഗതിയിലൂടെ       പഞ്ചായത്തീ രാജ്   നിയമമാക്കിയതും     കൂറുമാറ്റ  നിരോധന   നിയമവുമെല്ലാം   രാജിവ് ഗാന്ധിയുടെ  സംഭാവനകളാണ്

1944ൽ    ഫിറോസ് ഗാന്ധിയുടെയും  ഇന്ദിരയുടെയും  മകനായി ജനിച്ച     അദ്ദേഹം    1968 ലണ്  സോണിയയെ  വരണമാല്യം   ചാർത്തുന്നത്

എ.ഐ. സി.സി  അദ്ധ്യക്ഷൻ  രാഹുലും  പി യങ്കയുമാണ്   മക്കൾ



മുസ്തഫ മച്ചിനടുക്കം

2018 മേയ് 13, ഞായറാഴ്‌ച

ഒ.കെ. എന്ന രണ്ടക്ഷരം

ഒ.കെ.. എന്ന രണ്ടക്ഷരം

മലബാറിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപടുത്ത 
മഹാരഥന്മാരിൽ    ഒരാളായിരുന്നു      ഒ.കെ. എന്ന    രണ്ടക്ഷരത്തിൽ    പ്രസിദ്ധനായ    ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബ്

അവിഭക്ത കണ്ണൂര് ജില്ല പ്രസിഡന്റ് ,സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് , കണ്ണൂര് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികള് വഹിച്ചു .കണ്ണൂര് സിറ്റിയിലെ പ്രമുഖ കുടുംബാംഗം...കണ്ണൂര് മുന്സിപാലിറ്റിയില് ധീര്ഘാര്കാലം അങ്ങമായിരുന്നു .കേരള ഹജ്ജ് കമ്മിറ്റി അങ്ങമായിരുന്നു .പ്രഭാതം എന്നാ പത്രത്തില് ജോലി ചെയ്തു .1957 നാദാപുരത്ത് മുസ്ലിം ലീഗ് സ്ഥാനാര്ഥി ആയി മത്സരിച്ചു .കണ്ണൂര് ദീനുല് ഇസ്ലാം സഭയുടെ സാരഥികണ്ണൂര് മുസ്ലിം ജമാഅത്തിന്റെ സ്ഥാപകാന്ഘംമലബാറില് മുസ്ലിം ലീഗ് കെട്ടി പ്പടുക്കുന്നതില് അക്ഷീണം പ്രവര്ത്തിച്ചു .ഗരാമാന്തരങ്ങളിലൂടെ കാല് നടയായി സഞ്ചരിച്ചും,പീടികകൊലായയില്കിടന്നുംപാര്ട്ടിയെ വളര്ത്തി .നിരവധി തവണ ക്രൂര മര്ടനതിനു ഇരയായി .കഴുത്തോളം ചെളിയില് ചവിട്ടി താഴ്ത്തിഎന്നിട്ടും ഹരിത പതാകയെ ഉയര്ത്തി പിടിച്ചു പോരാടിബീഡി തൊഴിലാളികള്ക്കിടയില് ,മല്സ്യ തൊഴിലാളികല്കിടയില് ,പാവങ്ങല്കിടയില്പാര്ട്ടിക്കായി ഇറങ്ങി പ്രവര്ത്തിച്ചു .തോടുഗല് നീന്തികടന്നും ,പട്ടിണി കിടന്നും,വഴിവക്കില് കിടന്നുറങ്ങിയുംഈ കര്മയോഗി ജീവിച്ചു .സത്താര് സൈറ്റ് സാഹിബിനോടൊപ്പം ,അബ്ദുല് റഹ്മാന് അലി രാജയോടൊപ്പംബാഫാക്കി തങ്ങളോടൊപ്പം .ഉപ്പി സാഹിബിനോടൊപ്പംഇസ്മൈല് സാഹിബിനോടൊപ്പം ,സി എച് നോടൊപ്പംപൂക്കോയ തങ്ങളോടൊപ്പം ,സീതി സാഹിബിനോടൊപ്പം .ശിഹാബ്തങ്ങളോടൊപ്പംകെയി സാഹിബിനോടൊപ്പം ,ഓ കെ പ്രവര്ത്തിച്ചു .ഓ കെ മംമുഞ്ഞി തങ്ങള് എന്നാണ് പ്രവര്ത്തകര് സ്നേഹപൂര്വം വിളിച്ചിരുന്നത്.സി എച് -എല്ലാ ഇടതും -എന്റെ നേതാവ് -എന്ന് മാത്രമേ ഓ കെ യെ വിളിചിരുന്നുല്ല് .ഓരോ ഗ്രാമത്തിലും ഓ കെ യുടെ കൂട്ടുകാരുണ്ടായി .നല്ലൊരു പ്രഭാഷകനായിരുന്നു ഓ കെനല്ലൊരു എഴുത്തുകാരനായിരുന്നു ഓ കെപഴയ കാല മുസ്ലിം ലീഗ് സ്മരണികയില് ഓ കെ യുടെ പ്രൌഡ ലേഖനങ്ങള് ഉണ്ടായിരുന്നുഉച്ച ഭാഷിനി ഇല്ലാതെയും ഓ കെ യുടെ ശബ്ദം മുഴങ്ങി കേട്ട്ആ കാലയളവില് ശബ്ദനാളിക്ക് മാരകമായ രോഗം ബാടിച്ചുശബ്ദ നാളി നീകം ചെയ്യേണ്ടി വന്നുലോകത് തന്നെ അപ്പോര്വമായി മാത്രമേ ഇ രോഗം ബാധിച്ചവരുണ്ടായിരുന്നുല്ല്അന്ന് വിദേശ രാജ്യതുണ്ടായിരുന്ന -കൃത്രിമ ശബ്ദമുണ്ടാക്കുന്ന - ഒരു ഉപകരണത്തിന്റെസഹായത്തോടെയാണ് പിന്നീട് ജീവിച്ചത്എന്നിട്ടും കേരളമെങ്ങും കഷത്തില് അടുക്കി വെച്ച ഒരു ബാഗില് ഈ ഉപകരണവുമായിചുറ്റി സഞ്ചരിച്ചു .പാര്ട്ടിക്ക് വേണ്ടി പ്രസംഗിച്ചു .തളരാതെ ,ആര്ക്കു മുന്നിലും തല കുനിക്കാതെഈ ഉപകരന്തിലൂടെയുംശബ്ദം കുരവായപ്പോള് ഒരു ഒച്ചയില് പറയുന്ന ഒരാള്ര് കൂട്ടിയായിപിന്നീടുള്ള പ്രസംഗംനിസ്വാര്ഥനായ പാര്ട്ടി പ്രവര്ത്തകന് ,നേതാവ്,നായകന്എന്നിട്ടും അവിഹിതമയതോന്നുംനേടിയില്ലപ്രവര്ത്തകരെ തോളില് കയ്യിട്ടും ,പുറത്തു തട്ടിയും ആശ്വസിപ്പിച്ചു ,സാന്ത്വനിപ്പിച്ചുപാവങ്ങളെ സഹായിക്കാന് നാടെങ്ങും ഓടി നടന്നുഓ കെ ഒന്നും നേടിയില്ല

.വാര്ടഹ്ക്യകാലത്ത് കുടുംബവുമൊത്ത് തളിപറമ്പിൽ താമസിച്ചു  മകളുടെ വീട്ടില് വെച്ചാണ് 1992 മേയ് 12 ന്നു ഇഹലോകവാസം വെടിഞ്ഞത്


2018 മേയ് 11, വെള്ളിയാഴ്‌ച

ഉപ്പി സാഹിബും ,ഒ.കെ യും കൊരമ്പയിൽ ഹാജിയും

ഇന്ത്യൻ   യൂണിയൻ   മുസ്ലിം ലിഗിന്റെ  നേതൃനിരയിൽ    വിവിധ  ഘട്ടങ്ങളിലായി   പ്രശോഭിച്ച     കരുത്തരായ    
മൂന്ന്  നേതാക്കളുടെ   ഓർമ്മകൾ   വരും  ദിവസങ്ങളിലയി     വീണ്ടുമൊരിക്കൽ കൂടി    കുളിർ കാറ്റ്   പോലെ   നമ്മെ   തേടി  വരുകയാണ്
1972 മെയ്  11 നു  വിട പറഞ്ഞ   കോട്ടാൽ  ഉപ്പി സാഹിബ് '     സംസ്ഥാന മുസ്ലിം ലീഗ്  ഉപാദ്ധ്യക്ഷനായ്യം   മദിരാശി നിയമസഭയിലെ മുസ്ലിം ലീഗ് പാർട്ടി  നേതാവ്   കണ്ണൂർ  ജില്ലാ  മുസ്ലിം ലീഗ്   പ്രഥമ പ്രസിഡൻറുമായിരുന്നു

പ്രമുഖ  ജന്മി കുടുംബത്തിലെ    അംഗമായിരിക്കേ  തന്നെ 'കുടിയാന്മാരുടെ  അവകാശ നിഷേധത്തിനെതിരെ    ധീര പോരാട്ടം  നടത്തുകയും    മാപ്പിള ' ഓട്ട് 'റേജസ്  ആക്ട്  എന്ന  ദീകര നിയമത്തിനെതിരെ    ശബ്ദിക്കുകയും  ചെയ്തു

സമുദായത്തിന്റെ 'ഉയർച്ചക്കും  വിദ്യാഭ്യാസ പുരോഗതിക്കും   ഏറെ  യത്നിച്ച  ' ഉപ്പി' സാഹിബ്   പ്രഗത്ഭ കമ്മ്യൂണിസ്റ്റ്  നേതാവ്  കെ.ദാമോദരനെ പരാജയപ്പെടുത്തിയാണ്  മദിരാശി  നിയമ സഭയിലെത്തിയത്

ഉപ്പി  സാഹിബ്   അടക്കമുള്ള   നേതാക്കളോടൊപ്പം    യുവാവായിരിക്കെ    തന്നെ   കർമ്മ ങ്ങുകയും   ബീഡി തെറുപ്പ്   തൊഴിലാളികൾക്കിടയിലടക്കം      മുസ്ലിം ലീഗ്  '  പ്രസ്ഥനത്തിന്    വേരോട്ടമുണ്ടാക്കാൻ    നിരന്തരം    കാൽനടയായി   സഞ്ചരിച്ചു  ശബ്ദ നാളി തകർന്നിട്ടും      കൃത്രിമ  ഉസകരണത്തിന്റെ  സഹായത്താടെ    പ്രസംഗിച്ചും     നിസ്തുല   സേവനമർപ്പിച്ച   സംസ്ഥാന  വൈസ്  പ്രസിഡൻറും  കണ്ണൂർ  ജില്ലാ    പ്രസിഡന്റായും    പ്രവർത്തിച്ച      ഒ കെ.  എന്ന   രണ്ടക്ഷരത്തിൽ    പ്രസിദ്ധനായ    ഒ കെ  മുഹമ്മദ്  കുഞ്ഞി സാഹിബിന്റെ   വിയോഗം   1992'  മെയ്   12 നായിരുന്നു
: മുസ്ലിം  ലിഗ്   സംസ്ഥന ജന.. സെക്രട്ടറിയായിരിക്കെ   കൊരമ്പയിൽ  അഹമ്മദാജി      ഇഹലോക വാസം  വെടിയുന്നത്   2002  മെയ് 12   നായിരുന്നു

എം.എൽ എ   ഡപ്യൂട്ടി  സ്പീക്കർ  രാജ്യസഭാംഗം  എന്നീ   നിലകളിൽ പ്രവർത്തിിച്ച   കൊരമ്പയിൽ        സ്മരണക്ക്  നാഥനില്ലാ ഹർത്താലുകളുടെ   കാലത്ത്  പ്രസക്തി    വർദ്ധിക്കുന്നു

ബാബരി ധ്വംസന കാലത്ത്      വൈകാരിക  വിസ്ഫോടനത്തിന്റെയും  തീവ്ര വാദത്തിന്റെയും  വക്കിൽ'  നിന്നും  മുസ്ലിം യുവതയെ  ജനാധിപത്യത്തിന്റെ '  രാജപാതയിലേക്ക്  വഴി' നടത്തുകയും  ചെയ്ത  കൊരമ്പയിൽ:   മുസ്ലിം ലീഗ്  പ്രസ്ഥാനത്തെ കേവല ' ആൾ കൂട്ടമാവാതെ   മികച്ച   സംഘടനാ ' സംവിധാനമുള്ള കേഡർ  സ്വഭാവത്തിലേക്കുയർത്തിയ  മഹാനാണ്

എം. എസ്.എഫിലൂടെ   പൊതുരംഗത്ത്  വരുകയും   അമ്പതുകളുടെ ' തുടക്കത്തിൽ   കോൺഗ്രസിൽ: ചേരുകയും  കെ.പി.സി.സി മെമ്പർ  വരെ  ആവുകയും  ചെയത  കൊരമ്പയിൽ  അറുപതുകളിൽ  സജീവ രാഷട്രീയത്തിൽ  നിന്നും  മാറി  കലാ  കായിക  സാംസ്കാരിക   രംഗങ്ങളിൽ ' ശ്രദ്ധയൂന്നുകയായിരുന്നു

1970 ൽ   വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കും  മുസ്ലിം ലീഗിലേക്കും    പാണക്കാട്   പൂക്കോയ തങ്ങളും   സി എച്ച്  മുഹമ്മദ്. കോയയും  കൈ പടിിച്ചാനയിക്കുകയായിരുന്നു

സമൂഹത്തിന്റെ 'മുഖ്യധാരയിലേക്കും  വിദ്യാഭ്യാസ ഉന്നതിയിലേക്കും   സമുദായത്തെ    ഉയർത്തുന്നതിലും '  കൊരമ്പയിൽ   വഹിച്ച പങ്ക്  നിസ്തുലമാണ്

വ്യത്യസ്ഥ   ദശകങ്ങളിൽ   ഹരിത രാഷ്ടീയത്തിന്റെ  ഗമനത്തിൽ    ഉപ്പി' സാഹിബും,   ഒ.കെ യും  കൊരമ്പയിലും  നൽകിയ നായകത്വം'    എക്കാലവും 'സ്മരിക്കപ്പെടും



   മുസ്തഫ മച്ചിനടുക്കം