ഈ ബ്ലോഗ് തിരയൂ

2017 മാർച്ച് 7, ചൊവ്വാഴ്ച

സിറാജ് എ മില്ലത്ത് സമദ് സാഹിബ്




കേരളത്തിന്  പുറത്ത് മുസ്ലിം ലീഗിച്ച്   ഒരു പാട് 
നേതാക്കളെ      സമ്മാനിച  സംസ്ഥാനമാണ്   തമിൾ നാട്
 
ഖായിദെ മില്ലത്ത് , എ.കെ.റിഫായി, എസ്.എ ഖാജാ  മൊയ്തീൻ   ,എ.കെ.എ. അബ്ദുൾ സമദ്
തുടങ്ങിയവർ   രാജ്യസഭാംഗങ്ങളായും

എ.കെ.എ. അബ്ദുൾ സമദ്
എസ്.എം മുഹമ്മദ് ശരീഫ്
കാദർ മൊയ്തീൻ , എം അബ്ദുൾ റഹ്മാൻ   തുടങ്ങി ലോക്സഭാംഗങ്ങളും   നിരവധി എം.എൽ.എ
മാരും    തമിൾ നാട്ടിൽ   നിന്നുണ്ടായിട്ടുണ്ട്

തമിൾനാട്    മുസ്ലിം ലീഗിലെ  സി.എച്ച്   എന്ന് പറയാവുന്ന    ഒരു നേതാവായിരുന്നു    എ.കെ.എ   അബ്ദുൾ സമദ് സാഹിബ്

1980   മുതൽ 84 വരെയും
1989 മുതൽ   91 വരെയും
ലോകസഭയിലും (വെല്ലൂർ)
1964 മുതൽ 1976 വരെ  രാജ്യസഭയിലും    അംഗമായ   അദ്ദേഹം 1984 മുതൽ 88 വരെ ട്രിപ്ളിക്കേൻ   മണ്ഡലത്തിൽ    നിന്നും എം  .എൽ എ യുമായിട്ടുണ്ട്

അല്ലാമ   അബ്ദുൾ ഹമീദ്   ബാവവിയുടെ   പുത്രനായി പോണ്ടിച്ചേരിയിലെ     കരക്കാൽ   എന്ന   സ്ഥലത്ത്   1926 നവംബർ 4നായിരുന്നു   അദ്ദേഹത്തിന്റെ  ജനനം

മത സാഹിത്യ രംഗത്തൊക്കെ മികച്ച സംഭാവന അർപ്പിച്ച സമദ് സാഹിബ്    നിരവധി ഗ്രന്ധങ്ങൾ    രചിച്ചിട്ടുണ്ട്

മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം .വിശുദ്ധ  ഖുർ ആൻ   പരിചയപ്പെടുത്തൽ തുടങ്ങിയവ       പ്രസിദ്ധമാണ്
  
കൂടാതെ ഹജ് യാത്രയുടെ മധുര സ്മരണ അയവിറക്കുന്ന   കൃതിയും രചിച്ചിട്ടുണ്ട്

തമിഴ്നാട്   മുസ്ലിം ലീഗ്  മുഖപത്രമായ   മണി ചുഡർ
പത്രത്തിന്റെ     സ്ഥാപക എഡിറ്ററും ,ക്രസന്റ് ഇംഗ്ലീഷ് വാരിക  പബ്ലിഷറുമായിരുന്നു
  
അലിഗർ മുസ്ലിം യൂനിവേർസിറ്റി  കോർട്ട് മെമ്പറായും ,മദ്രാസ് ,അണ്ണാമലൈ സർവ്വകലാശാല    സെനറ്റ് മെമ്പർ  വിവിധ വിദ്യാഭ്യാസ   സ്ഥാപന മാനേജ്മെന്റ്   കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച   അദ്ദേഹം
സൗത്ത് ഇന്ത്യാ മുസ്ലിം എജുക്കേഷൻ  പ്രസിഡന്റും    സംഘാടകനും   ആയിരുന്നു

വിവിധ  പാർലിമെന്ററി നിയമസഭാ സമിതികളിലൊക്കെ   അംഗമായ   അദ്ദേഹം മികച്ച  സാമാജികനും   ആയിരുന്നു

ഖായിദെ മില്ലത്തിന്റെ   അടുത്ത    അനുയായി   ആയിരുന്ന   അദ്ദേഹം
ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി. എം, ബനാത്ത് വാല  , എന്നിവരോടെപ്പം
ലോകസഭയിൽ    ന്യൂനപക്ഷ         അവകാശ പോരാട്ടങ്ങളിൽ    മികച്ച പിന്തുണ    നൽകി

ഉറച്ചു    സമുദായ സ്നേഹിയാകുമ്പോൾ    തന്നെ    മത സൗഹാർദ്ദവും മതേതരത്വവും   ഉറക്കെ പിടിച്ച    നേതാവ് കൂടിയായിരുന്നു     സമദ് സാഹിബ്

തമിഴ്നാട്         മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരുന്ന  അദ്ദേഹം    1994 മുതൽ മരണം        വരെ  അഖിലേന്ത്യാ   ജനറൽ സെക്രട്ടറിയായിരുന്നു

1998 ൽ     ചെന്നൈയിൽനടന്ന   സുവർണ്ണ ജൂബിലി   സമ്മേളനത്തിന്റെ   മുഖ്യ സംഘാടകനായിരുന്ന   സമദ്   സാഹിബ്   മുസ്ലിം ലീഗ്     ചരിത്രത്തിൽ   എക്കാലവും   സ്മരിക്കപ്പെടുന്ന    നേതാവാണ്      1999  ഏപ്രിൽ 11നു  ചെന്നൈയിൽ  വെച്ചാരി രു ന്നു  മരണം

ഭാര്യ  നർഗീസ്    ഫാത്തിമ മുസാഫർ   അടക്കം  പുത്രിമാരും  രണ്ട്   ആൺമക്കളുമുണ്ട്




മുസ്തഫ മച്ചിനടുക്കം

2017 മാർച്ച് 5, ഞായറാഴ്‌ച

ഖായി ദെ മില്ലത്ത് മുതൽ മുനീ റെ മില്ലത്ത് വരെ


ഖായിദെ   മില്ലത്തിൽ  നിന്ന്    മുനീറെ  മില്ലത്ത് വരെ

മുസ്തഫ മച്ചിനടുക്കം





മദിരാശിയിലെ    രാജാജി ഹാളിൽ   ഉദയം   ചെയ്ത   
ദയാ ' മൻസിലിലെ   ചൂടിക്കട്ടിലിലിരുന്ന്      ഒരു സമൂഹത്തിന്റെ      ഭാവി   ഭാഗധേയം     എന്തായിരിക്കണമെന്ന്   ദീർഘ ദർശനം   നടത്തിയ
നരച്ച  താടിരോമക്കാരൻ 
സ്ഫടിക സമാനമായ    ജീവിത വിശുദ്ധിയിലൂടെ   ഇന്ത്യൻ   രാഷ്ടീയത്തിലെ   അത്ഭുത  പ്രതിഭാസം   ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ   സാഹിബി ലൂടെ  സ്ഥാപിതമായ   ഇന്ത്യൻ    യൂണിയൻ   മുസ്ലിം ലീഗ് മാർച്ച്  10 ന്  69 വർഷം   പൂർത്തീകരിക്കുന്നു
രൂപീകരണം   മുതൽ   1972  ഏപ്രിൽ  നാലിന്റെ അന്ത്യയാമത്തിൽ   അഞ്ചിന്റെ     പുലർകാലത്തിനു  മുമ്പേ  അന്ത്യയാത്ര   തിരിക്കും വരെ    മുസ്ലിം ലീഗിന്റെ   അദ്ധ്യക്ഷനായിരുന്നു    ഖായി ദെ    മില്ലത്ത്
ഇന്ത്യൻ   ഭരണ ഘടനാ നിർമ്മാണ സഭയിലും    രാജ്യസഭയിലും ലോക്സഭയിലും   അംഗമായി കൊണ്ട്   പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  കേരളത്തിനു  പുറമേ   പശ്ചിമ ബംഗാളിലും ലീഗ് അധികാരപങ്കാളിത്തം വഹിക്കുകയും  തമിൾനാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ  നിന്ന്   എം എൽ എ മാരും എം.പിമാരും   പാർട്ടിക്കുണ്ടായി
അദ്ദേഹത്തിന് ' ശേഷം കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന    സയ്യിദ്  അബദുറഹ്മാൻ ബാഫഖി തങ്ങൾ ദേശീയ അധ്യക്ഷനായി    പക്ഷേ
കേവലം   ഒമ്പത്  മാസത്തോളം മാത്രമേ അദ്ദേഹത്തിന്   ആ പദവിയിലിരിക്കാൻ സാധിച്ചുള്ളൂ 1973  ജനുവരി 19 നു മക്കയിൽ വെച്ചായിരുന്നു ആ   മഹാൻറ്റെ അന്ത്യം
പിന്നീട്  ദേശീയ  പ്രസിഡന്റായി  വന്നത്   ഇബ്രാഹിം   സുലൈമാൻ
സേട്ട്  സാഹിബായിരുന്നു
ഗുജറാത്തിലെ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അദ്ദേഹം ജന്മം കൊണ്ട്  കർണ്ണാടകക്കാരനും   കർമ്മം കൊണ്ട്  കേരളീയനുമായിരുന്നു  തലശേരിക്കാരിയായിരുന്നു
അദ്ദേഹത്തിന്റെ മാതാവ്
മട്ടാഞ്ചേരിയിൽ    നിന്നും വിവാഹം      കഴിച്ച്    എറണാകുളത്ത്     സ്ഥിരതാമസമാക്കിയ  അദ്ദേഹം   ജില്ലാ   ലീഗ്
പ്രസിഡന്റ്         സംസ്ഥാന   വൈസ്   പ്രസിഡന്റ്     ദേശീയ  സെക്രട്ടറി   എന്നീ   പദവികൾ കൂടി  വഹിക്കുകയുണ്ടായി     രാജ്യാസഭയിലും ദീർഘകാലം ലോകസഭയിലും അംഗമായ
അദ്ദേഹം   1994 ഫെബ്രുവരി ആറാം തിയ്യതി വരെ     ദേശീയ പ്രസിഡന്റ്    സ്ഥാനത്ത്   തുടർന്നു
നിരവധി   ന്യൂനപക്ഷ വിഷയങ്ങളിൽ   ധീരമായി
ശബ്ദിച്ച      അദേഹം  പിന്നീട്   ഐ എൻ.എൽ
എന്ന   പാർട്ടിയുണ്ടാക്കി 2005 ഏപ്രിൽ 27 നു മരണപ്പെടുന്നത്    വരെ അതിന്റെ പ്രസിഡന്റായിരുന്നു   
1994 ൽ ഗുലാം മഹമൂദ് ബനാത്ത്    വാല  ദേശീയ
അദ്ധ്യക്ഷനായി  2008 ജൂൺ   25  ന്  മരണപ്പെടുന്നത്   ആ സ്ഥാനത്ത്    തുടർന്നു
 
മഹാരാഷ്ട്ര      സ്വദേശിയായ   ബനാത്ത് വാല  സാഹിബ്   ഇന്ത്യ  കണ്ട     മികച്ച   പാർലമെന്ററിയനും  ന്യൂനപക്ഷങ്ങളുടെ   മുന്നണി  പോരാളിയുമായിരുന്നു    ബോംബെ        കോർപറേഷനിലും   ഉമർ ഖാദിയിൽ    നിന്നും   രണ്ട്
വട്ടം    ജയിച്ച്   മഹാരാഷ്ട്ര എം.എൽ.എ യുമായി
മഹാരാഷ്ട്ര    സംസ്ഥാന  സെക്രട്ടറിയും      പ്രസിഡന്റുമായ    അദ്ദേഹം   1977 ൽ  ദേശീയ  ജന:സെക്രട്ടറിയാവുകയും
എഴ്   തവണ   പൊന്നാനിയിൽ     നിന്ന് ലോകസഭയിൽ    എത്തുകയും  ചെയ്തു
മുസ്ലിം സ്ത്രീ ജീവനാംശ ബിൽ അടക്കം   നിരവധി ബില്ലുകൾ     ലോകസഭയിൽ   അവതരിപ്പിച്ച   അദേഹം
പാർടിക്ക്     നഷ്ട പ്രതാപം വീണ്ടെടുക്കാൻ    എറെ   ശ്രമം  നടത്തി  '     ചെന്നൈയിൽ    മുസ്ലിം ലീഗ്    അറുപതാം   വാർഷിക  മഹാ  സമ്മേള ന ത്തിന്റെ       ചടങ്ങിൽ സംബന്ധിച്ചതിന്റെ    പിറ്റേ ദിവസമാണ്      അദ്ദേഹം
മരണപ്പെടുന്നത്
ബനാത്ത് വാല സാഹിബിന്റെ  മരണ ശേഷം  ഇ.അഹമ്മദ് സാഹിബ്   ദേശീയ പ്രസിഡന്റ്   ആയി
സംസ്ഥാന     എം.എസ്.എഫ്   ൻറ്റെ    ആദ്യ  ജന:സെക്രട്ടറിയായ
അഹമ്മദ്   സാഹിബ്   എം. എൽ  എ   മന്ത്രി  എന്നീ  നിലകളിലോക്കെ സംസ്ഥാന  രാഷ്ട്രീയത്തിൽ ശോഭിക്കുകയും     
പിന്നീട്  ലോക്സഭാംഗമായ തോടെ   ദേശീയ   രാഷട്രീയത്തിലെത്തുകയും
മുസ്ലിം ലീഗി ന്റെ   ആദ്യ കേന്ദ്രമന്ത്രിയാവുകയം ചെയ്തു
മുസ്ലിം ലീഗ്  സംസ്ഥാന ജന.. സെക്രട്ടറി ദേശീയ സെക്രട്ടറി ,ജന സെക്രട്ടറി
എന്നീ   പദവികൾ വഹിച്ച ശേഷമാണദ്ദേഹം   ദേശിയ   അദ്ധ്യക്ഷനാവുന്നത്
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് എന്ന മലയാളി മുസ്ലീം ലീഗിന്‍റെ അഞ്ചാം പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇ അഹമ്മദ്.പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു അദ്ദേഹം വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരളത്തില്‍ പരിണിതപ്രജ്ഞതയോടെ സാന്നിധ്യം തെളിയിച്ച കെ.എം. സീതി സാഹിബിന്‍റെ ശിഷ്യന്‍ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദിന്‍റെ പൊതു പ്രവര്‍ത്തനരീതി. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനമാണ് അഹമ്മദിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു പറയുന്നതാകും ഉചിതം.
വിദേശ കാര്യ സഹമന്ത്രി പന്ത്രണ്ട്  തവണ   ഐക്യരാഷ്ട്ര   സഭയിലേക്ക് പോയ  പ്രതിനിധി   എന്നീ  നിലക്കെല്ലാം       അന്താരാഷ്ട   തലത്തിൽ തന്നെ    അഹമ്മദ്   സാഹിബ്  ശ്രദ്ധേയനായി
2017   ജനുവരി 31 നു  രാഷ്ട്രപതിയുടെ   നയ  പ്രഖ്യാപന   പ്രസംഗത്തിനിടെ    പാർലമെൻറിൽ    കുഴഞ്ഞ് വീണ്   കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ   മരണം
പിറ്റേന്ന്   വെ உ6പ്പിന്    2 മണിക്ക്  ശേഷമാണ്  മരണം   ഔദ്യോഗികമായി സ്ഥിരീകരിച്ചത്
തമിഴ്   നാട്ടിൽ   നിന്നുള്ള മുനീർ എ മില്ലത്ത്      എന്ന് അണികൾ     വിളിക്കുന്ന   ഖായിദെ    മില്ലത്തിൽ  നിന്ന്   പകർന്ന്    കിട്ടിയ  ജീവിത    വിശുദ്ധിയും  എളിമയും  കാത്ത്   സൂക്ഷിക്കുന്ന   പ്രൊഫ : കാദർ മൊയ്തീൻ   സാഹിബാണ്    അഹമ്മദ് സാഹിബിൻറ്റെ    വിയോഗശേഷം     ഇന്ത്യൻ യൂണിയൻ  മുസ്ലിം ലീഗ് ദേശീയ  അദ്ധ്യക്ഷൻ


1948   മാർച്ച്    10   ന്   ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്     സ്ഥാപക കമ്മിറ്റിയിൽ      ഭരണഘടനാ    നിർമ്മാണ സമിതി അംഗമായിരുന്ന
മെഹബൂബ്   അലി   ബേഗ്   ആയിരുന്നു
ജന.. സെക്രട്ടറി     ഹാജി പി  ഹസനലി , കെ.ടി.എം   അഹമ്മദ്  ഇബ്രാഹിം തുടങ്ങിയ     പ്രമുഖരും    കമ്മിറ്റിയിലുണ്ടായിരുന്നു
      കെ.എം. സീതി സാഹിബ്    ,സി.എച്ച് മുഹമ്മദ് കോയ ,സുലൈമാൻ സേട്ട്  .   ജി.എം. ബനാത്ത് വാല, .എ.കെ.എ  അബ്ദുദുൾ സമദ്‌, ഇ.അഹമ്മദ് ,  കെ.എം  കാദർ മൊയ്തീൻ
തുടങ്ങിയവർ      ദേശീയ  ജനറൽ  സെക്രട്ടറി    പദം   അലങ്കരിച്ച   പ്രമുഖരിൽ   പെടുന്നു     

പി.കെ. കുഞ്ഞാലിക്കുട്ടി  സാഹിബാണ്
നിലവിലെ    ദേശീയ  ജന.. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഓർഗനൈസിംഗ് സെക്രട്ടറിയും   പി.വി അബ്ദുൾ വഹാബ്  ട്രഷററുമാവുന്നു











 

2017 ഫെബ്രുവരി 26, ഞായറാഴ്‌ച

ലീഗിൻ തലൈവർ

ഇന്ത്യൻ   യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷൻ    പ്രൊഫ   കാദർ   മൊയ്തീൻ  സാഹിബ്‌     

മുസ്ലിം ലീഗ്      തലൈവറാകാൻ    സർവ്വതാ     യോഗ്യനായ   വ്യക്തിത്വമാണ്    1940 ജനുവരി 5ന് പുതു കോട്ടയിലാണ് ജനനം
തിരുച്ചിറ പള്ളിയിലാണ് താമസം

    ഖായിദെ     മില്ലത്ത്    മുഹമ്മദ്     ഇസ്മായിൽ    സാഹിബിനെ    പോലെ   തന്നെ    തുകൽ   വ്യാപാര കുടുംബത്തിൽ  ജനിച്ച   കാദർ മൊയ്തീൻ    സാഹിബ്      ബിസിനസിൽ    താത്പര്യം    കാട്ടിയില്ല

പഠനത്തിൽ    ശ്രദ്ധയൂന്നി കൊണ്ട്     മുമ്പോട്ട്   പോയ   അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ    നിന്ന് ചരിത്രത്തിൽ    എം.എ ബിരുദമെടുത്ത്    ജമാൽ മുഹമ്മദ്  കോളേജിൽ ചരിത്ര വിഭാഗം    പ്രൊഫസറായി    സേവനമനുഷ്ഠിക്കവേ  സുലൈമാൻ സേട്ടിനേയും
,ബനാത്ത്   വാലാ   സാഹിബിനേയും      പോലെ        ജോലി    രാജി    വെച്ച്     മുഴു  സമയ    രാഷ്ടീയക്കാരനാവുകയായിരുന്നു

നേരത്തെ       ഖായിദെ  മില്ലത്തിൽ     ആകൃഷ്ടനായി  രംഗത്ത്    വന്ന     കാദർ  മൊയ്തീനെ മു സ്ലിം ലീഗിൻ റ്റെ    വിദ്യാർത്ഥി സംഘടനയായ     എം.എസ്.എഫ്  സംസ്ഥാന   തല ഓർഗനൈസറാക്കിയത്    ഖായി ദെ   മില്ലത്ത്     തന്നെയായിരുന്നു

തമിൾ നാട്   നിയമസഭയിലേക്ക്  മത്സരിച്ചെങ്കിലും  വിജയിച്ചില്ല
     2004   ൽ    വെല്ലുരിൽ നിന്നും ലോക്സഭയിലേക്ക്   വിജയിച്ചു    അദ്ദേഹത്തിന്റെ   ചിഹ്നം ഡി.എം  കെ    യുടെ '   ഉദയ  സൂര്യൻ    ആയിരുന്നു

ഉറുദുവിലും   അറബിയിലും  ഡിപ്പോമ     കരസ്ഥമാക്കിയ    അദ്ദേഹം     പത്ര പ്രവർത്തകനായും   പ്രവർത്തിച്ചിട്ടുണ്ട്. 
മതപരമായ  'വാഴും നെറി ' അടക്കം       നിരവധി      പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്    യൂനിവേഴ്സിറ്റി
സെനറ്ററായും  ,കേന്ദ്ര സംസ്ഥാന   ഹജ് കമ്മിറ്റി മെമ്പറായും  വഖഫ് ബോർഡ്    അംഗമായുമൊക്കെ പ്രവർത്തിച്ച       സമുദായ
സ്നേഹിയായ    കാദർ      മൊയ്തീൻ        സാഹിബ്   മികച്ച    സംഘാടകൻ കൂടിയാണ്     

തമിഴ്   മൊഹല്ല ജമാഅത്ത്  ഫെഡറേഷൻ റ്റെ     സ്ഥാപകൻ  കൂടിയാണദ്ദേഹം  

മുസ്ലിം ലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റും ദേശീയ  ജന:സെക്രട്ടറിയുമായി
പ്രവർത്തിച്ചു.    വന്നിരുന്ന അദ്ദേഹം    ഇ .അഹമ്മദ് സാഹിബ് മരണപ്പെട്ട ഒഴിവിലാണ്    ദേശീയ പ്രസിഡന്റ്    ആവുന്നത്

തികഞ്ഞ മതഭക്തനും   ലളിത ജീവിതം നയിക്കുകയും   ചെയ്യുന്ന
അദ്ദേഹം      'പലപ്പോഴും  ഓട്ടോറിക്ഷയിലാണ്  സഞ്ചാരം      ഖായിദെ മില്ലത്തിന്റെ   ജീവിതത്തിൽ നിന്നും   പകർന്നു കിട്ടിയതാണ്      ജീവിത വിശുദ്ധിയും   ലാളിത്യവും

വന്ദ്യ നേതാവിന്      ഈ  സമുദായത്തേയും  മുസ്ലിം ലീഗ്   പാർട്ടിയേയും നയിക്കാനുള്ള   കരുത്തും  ആയുസ്സും നൽകി  അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ)
          

  

2017 ഫെബ്രുവരി 19, ഞായറാഴ്‌ച

നന്മയുടെ നിറകുടമായിരുന്ന ശുക്കൂർ

തളിപ്പറമ്പ്    പട്ടുവം  അരിയിൽ  ശുക്കുറ്റിന്റെ  വിയോഗത്തിന്    അഞ്ചാണ്ട്   പൂർണ്ണമാവുന്നു

സി.പി.എം ൻറ്റെ   കൊലക്കത്തിക്കിരയായ
വിദ്യാർത്ഥി   നേതാവ്  എന്നതിനപ്പുറം    നന്മ നിറഞ്ഞ  ചെറുപ്പക്കാരൻ എന്ന   നിലയിലാണ്    ശുക്കൂർ     ഓർക്കടേണ്ടത്

ശുക്കൂറിൽ   കണ്ട   നന്മകൾ    പാർട്ടി ഗ്രാമത്തിന്റെ    ഭാവിക്ക്    തടസ്റ്റ മാവുമോ   എന്ന   ഉൾഭയത്തിൽ   നിന്നാണ്
സി.പി എം   ഗൂഡാലോചന
രൂപപ്പെടുന്നത് 

അയൽവാസിക്ക്   സഹായിയാവുന്ന , സഹപാഠിക്ക്   സൗജന്യ
ട്യൂഷൻ  നൽകുന്ന , നാട്ടിന്റെ    വികസനത്തിന് മുന്നിട്ടിറങ്ങുന്ന  ,    ബദാം ചെടികളും , തണൽ മരങ്ങളും   വച്ച്  പിടിപ്പിച്ച് കൊണ്ട്    വഴിയോരങ്ങളിൽ    ആശ്വാസമാവുകയും    പ്രകതിയേയും    മനുഷ്യനേയും     ഒരു  പോലെ   സ്നേഹിക്കുന്ന    പ്രകൃതം        എല്ലാം  നല്ലൊരു  ജനകീയത  ശുക്കൂറിലെ    രാഷ്ട്രീയക്കാരന്റെ  വളർച്ചക്ക്    വേഗത   കൂട്ടുമെന്ന    തിരിച്ചറിവ്
സഹിക്കാൻ        മാടമ്പിത്വം    കൊണ്ട്  നാ ട്     അടക്കി ഭരിക്കുന്ന    എതിരാളികളുടെ    ഉന്മൂലന സിദ്ധാന്ത'ത്തിൽ   വിശ്വസിക്കുന്ന     സഖാക്കൾക്ക്     സാധിക്കുമായിരുന്നില്ല

എം  എസ്. എഫു  കാർക്ക് അനുകരിക്കാവുന്ന  ഉദാത്ത മാതൃകയാണ്    ശുക്കൂർ

സമുദായത്തിന്റ്റെ  വിദ്യാഭ്യാസ   പുരോഗതി ആഗ്രഹിച്ച      സീതി സാഹിബിൻറ്റേയും        അതിനായി     കഠിനാദ്ധ്വാനം  ചെയ്ത   സി. എച്ചി ൻറ്റെ യും   ആദർശം       മാതൃകയാക്കിയ    ഹബീബ്  റഹ്മാന്റെ      നാട്ടിൽ  നിന്നും        ഒരു   രണ്ടാം ഹബീബാ കുന്നതിൻറ്റെ     ലക്ഷണങ്ങൾ    ശുക്കൂറിൻ റ്റെ     ജീവിതത്തിൽ    പ്രകടമായിരുന്നു         ഓരോ      എം എസ്. എഫ് കാരനും       പാഠ പുസ്തകമായി     ശുക്കൂറിനെ സ്വീകരിക്കുക

അതാണ്   അഭികാമ്യവും

   മുസ്തഫ മച്ചിനടുക്കം

2017 ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രവാസികൾ മറക്കാത്ത അഹമ്മദ്

പുറവാസികളും ഗള്‍ഫും മറക്കില്ല, ഈ മനുഷ്യനെ

എം.സി.എ നാസർ 22:47 PM 15/02/2017

ഇ. അഹമ്മദ്
ഡല്‍ഹി ഫിറോസ് ഷാ റോഡിലെ 18ാം നമ്പര്‍ വസതി. എം.പിയായിരിക്കെ, ഏറെക്കാലം ഇ. അഹമ്മദിന്‍െറ താമസകേന്ദ്രം. വസതിക്കു മുന്നിലെ ഒൗട്ട്ഹൗസിലായിരുന്നു അക്കാലത്ത് ചന്ദ്രികയുടെ ഓഫിസ്. പ്രിയസുഹൃത്ത് മുഹമ്മദ് കുട്ടിയായിരുന്നു പത്രത്തിന്‍െറ ഡല്‍ഹി ലേഖകന്‍. പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ കാണാനും കൂടെ കറങ്ങാനും ഇവിടെയത്തെും. അങ്ങനെ എളുപ്പത്തില്‍ അഹമ്മദുമായും ഏറ്റവും നല്ല ബന്ധം. തൊട്ടപ്പുറം ബല്‍വന്ത് റായ് മത്തേ ലൈനിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ വസതി. ശരിക്കും ഒരു വിളിപ്പാടകലെ.

ബാബരി മസ്ജിദ് തകര്‍ച്ചയത്തെുടര്‍ന്ന് ലീഗ് രാഷ്ട്രീയം പ്രക്ഷുബ്ധമായ നാളുകള്‍. ഡല്‍ഹിയിലെ ഈ ഇരുവസതികളും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന കേന്ദ്രങ്ങളായി മാറിയത് സ്വാഭാവികം. സത്യത്തില്‍ അന്നുമെന്നും സേട്ടിനോടായിരുന്നു കൂടുതലടുപ്പം. അത് അഹമ്മദിനും അറിയാമായിരുന്ന സത്യം. അതുകൊണ്ട് കാണുമ്പോഴൊക്കെ അദ്ദേഹം പകുതി കാര്യമായും പകുതി തമാശയായും പറയും ‘‘അയാള്‍ നല്ളൊരു മനുഷ്യനാണ്. കൂടെയുള്ളവരുടെ വലയില്‍ വീഴരുതെന്ന് നിങ്ങളൊക്കെ ഒന്ന് പറഞ്ഞു കൊടുക്കണം പ്ളീസ്’’.

വിയോജിപ്പുകള്‍ മറച്ചുപിടിക്കുന്ന പ്രകൃതമായിരുന്നില്ല അഹമ്മദിന്‍േറത്. ചിലപ്പോഴൊക്കെ പരുഷമായിത്തന്നെ അത് പ്രകടിപ്പിക്കും. അതാകട്ടെ, ഏകപക്ഷീയമായിരിക്കണമെന്ന വാശിയൊന്നുമില്ല. നമുക്കും എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കാം. റാവു മന്ത്രിസഭ ലോക്സഭയില്‍ വിശ്വാസവോട്ട് നേടിയ ഘട്ടത്തില്‍ അഹമ്മദാണ് ആദ്യം അഭിനന്ദിക്കാനത്തെിയത് എന്ന വാര്‍ത്ത കൗതുകകോളത്തില്‍ നല്‍കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ക്ഷുഭിതനായി. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കില്ല. കണ്ടപ്പോള്‍ അതേക്കുറിച്ചൊന്നും ചോദിച്ചതുപോലുമില്ല. വലിയൊരു ക്ഷോഭം പ്രതീക്ഷിച്ചിരുന്ന എനിക്കാണ് തെറ്റിയത്. കലഹത്തിനിടയിലും സൗഹൃദം തകരാതെ കാത്തതിന്‍െറ ക്രെഡിറ്റും അദ്ദേഹത്തിനുതന്നെ സ്വന്തം.

പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു മാധ്യമപ്രവര്‍ത്തകന്‍െറ മനസ്സുള്ളതു കൊണ്ടാകും എതിര്‍പ്പുകള്‍ക്കിടയിലും ഈ സ്നേഹം ബാക്കിനിര്‍ത്താന്‍ അഹമ്മദിന് കഴിഞ്ഞിരുന്നതെന്ന്. രാഷ്ട്രീയവിരോധം കത്തിനില്‍ക്കുമ്പോഴും ‘മാധ്യമം’ പത്രം സൂക്ഷ്മമായി വായിക്കാനും എതിര്‍പ്പ് മറയില്ലാതെ പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. ചിലപ്പോള്‍ തിരുത്തല്‍ നടത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് എന്നെയും പ്രേരിപ്പിച്ച സന്ദര്‍ഭങ്ങളുണ്ട്. അഹമ്മദും ഒരു ടെലിഫോണും ഉണ്ടെങ്കില്‍ ഡല്‍ഹിയില്‍ നടക്കാത്തതായി ഒന്നുമില്ളെന്ന് അക്കാലത്ത് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കംപറയുമായിരുന്നു. അത്രക്കും ശക്തമായിരുന്നു ആ ഇടപെടല്‍. സാധാരണ എം.പിയായിരിക്കെ തന്നെ പലവുരു അതിന് സാക്ഷിയായിട്ടുമുണ്ട്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള പരാതികളായിരുന്നു അഹമ്മദിനെ തേടിവന്നതില്‍ കൂടുതലും. സഹായികളായി പറയത്തക്ക ആരുമില്ലാത്ത ഡല്‍ഹികാലം. പരാതികള്‍ നോട്ട് ചെയ്താലുടന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് സെല്ലിലെ നമ്പറിലേക്ക് വിളിപോകും.

‘‘ഇ. അഹമ്മദ് സ്പീക്കിങ്. മെംബര്‍ ഓഫ് പാര്‍ലമെന്‍റ്...’’
ആവശ്യത്തിന് ആ സ്വരത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും. അപ്പുറത്ത് ഉദ്യോഗസ്ഥന്‍ സാങ്കേതികതടസ്സം ഉന്നയിച്ചാല്‍ പിന്നെ രക്ഷയില്ല.
‘‘ഡോണ്ട് മേക്ക് എ സ്പീച്ച്. ഐ വാണ്ട് ഇമ്മീഡിയറ്റ് ആക്ഷന്‍’’
അര്‍ധോക്തിയില്‍ ഫോണ്‍ കട്ട് ചെയ്തെന്നിരിക്കും. നിരവധിതവണ അതിനും സാക്ഷി. പക്ഷേ, വൈകാതെ കാര്യം നടന്നിരിക്കും. അനുനയരീതിയല്ല, കമാന്‍ഡിങ് പവറാണ് ഉദ്യോഗസ്ഥരെ മെരുക്കാന്‍ ഉതകുകയെന്ന പാഠവും അഹമ്മദില്‍നിന്നാണ് ലഭിച്ചത്. എം.പിയുടെ ലെറ്റര്‍ഹെഡില്‍ വെറും കത്തുകളെഴുതി കാലം കഴിച്ചതുകൊണ്ടായില്ളെന്ന് പ്രയോഗതലത്തില്‍ തെളിയിക്കുക കൂടിയായിരുന്നു അഹമ്മദ്. ഗള്‍ഫ് എംബസികളിലും കോണ്‍സുലേറ്റുകളിലും അഹമ്മദിന്‍െറ ഫോണത്തൊത്ത ദിവസങ്ങള്‍ തന്നെയുണ്ടാകില്ല. അതിന്‍െറ ഗുണം കൂടുതല്‍ ലഭിച്ചത് ഗള്‍ഫിലെ പരേതര്‍ക്കായിരിക്കും. മയ്യിത്തുകള്‍ നാട്ടിലത്തെിക്കാന്‍ അത്രമാത്രം ഇടപെടലായിരുന്നു അദ്ദേഹം നടത്തിയത്.

എംബസി നമ്പറുകളിലേക്കാവും ആദ്യവിളി പോവുക. തുടര്‍ന്ന് സ്ഥലത്തെ കെ.എം.സി.സി നേതാക്കളെ വിളിച്ച് എംബസിയുമായി അവരെ ബന്ധിപ്പിക്കും. രണ്ടിടങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല, മറുതലക്കല്‍ ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവിന്‍െറ ചിത്രം. അതാണ് ഡല്‍ഹി വിടുന്ന 2002 വരെയും അഹമ്മദിനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്നത്. പിന്നീട് മന്ത്രിപദവിയിലും അല്ലാതെയും പലതവണ അഹമ്മദ് ഗള്‍ഫില്‍ വന്നു. ഞാന്‍ തിരികെ വീണ്ടും ഡല്‍ഹിയിലത്തെി. അപ്പോഴൊക്കെ ലഭിച്ചു, പഴയ സൗഹൃദത്തിന്‍െറ ഊഷ്മളത നന്നായി തന്നെ. എല്ലാവരുമായും സ്വന്തം നിലപാടിലുറച്ച സൗഹൃദം, അതു തന്നെയായിരിക്കണം അഹമ്മദിന്‍െറ വിജയവും.

വാജ്പേയി മന്ത്രിസഭയുടെ കാലത്ത് യു.എന്നില്‍  ഇന്ത്യക്കായി നിയോഗിക്കപ്പെട്ട ഘട്ടത്തില്‍ ഉള്ളിലെ നീരസം മറച്ചുവെച്ചില്ല. അതേക്കുറിച്ചും അഹമ്മദിന് പക്ഷേ, നിലപാടുണ്ടായിരുന്നു.

‘‘ഭരിക്കുന്നത് അവരാണോ ഇവരാണോ എന്ന് നോക്കേണ്ട കാര്യമില്ല. രാജ്യത്തിന്‍െറ ആളായി യു.എന്നില്‍ പ്രസംഗിക്കുക. ചെറിയ നേട്ടമല്ല ഇത്. ലീഗിന്‍െറ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഇതിലപ്പുറം എന്തു മറുപടിയാണ് എനിക്ക് നല്‍കാന്‍ കഴിയുക’’?

അറബ് ലോകവുമായി അടുപ്പം പുലര്‍ത്താനും ബന്ധം അരക്കിട്ടുറപ്പിക്കാനും കിട്ടിയ അവസരങ്ങളൊന്നും അഹമ്മദ് നഷ്ടപ്പെടുത്തിയില്ല. അതിന്‍െറ പ്രയോജനം നേര്‍ക്കുനേരെ ലഭിച്ചതാകട്ടെ, പുറവാസികള്‍ക്കും.

ഒരുപക്ഷേ, ഇന്ത്യ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അഹമ്മദ് തന്നെ. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആറുതവണ യു.എന്നില്‍, നാലുതവണ അറബ് ലീഗില്‍, നാലുതവണ ജി 7 സമ്മേളനത്തില്‍. ലോകം ഒറ്റപ്പെടുത്തിയ ഘട്ടത്തില്‍ ഇറാനുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചതും അഹമ്മദിനെ. കേരളത്തില്‍നിന്നുള്ള മറ്റൊരു ജനപ്രതിനിധിക്കും ലഭിക്കാത്ത മികച്ച നേട്ടങ്ങള്‍. സൗദി ഭരണാധികാരികളുള്‍പ്പെടെ ഗള്‍ഫ് നേതാക്കളുമായൊക്കെ മികച്ച സൗഹൃദബന്ധം. അതിന്‍െറ പ്രയോജനം സാധാരണക്കാരായ എത്രയോ മനുഷ്യര്‍ക്കു കിട്ടി. ഇന്ത്യ-ഗള്‍ഫ് ബന്ധം കൂടുതല്‍ വികസിച്ച ഒരുഘട്ടം കൂടിയാണിത്.

തന്ത്രപ്രധാന തലത്തിലേക്കുപോലും ബന്ധം ചുവടുവെക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് ഇരു കൂട്ടരും. ഈ ബന്ധവികാസം രൂപപ്പെട്ടത് വെറുതെയല്ല. ഗൃഹപാഠവും പ്രായോഗിക നടപടിയും തന്നെയാണ് കാരണം. ഏതെങ്കിലുമൊരു ജനപ്രതിനിധിക്ക് ആ ക്രെഡിറ്റ് നല്‍കാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ ഒരു പേര് മാത്രമേ അവിടെ കാണൂ, ഇ. അഹമ്മദ്.

2017 ജനുവരി 31, ചൊവ്വാഴ്ച

യുഗ പ്രഭാവനായ അഹമ്മദ്

കണ്ണൂര് ജില്ലയിൽ ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും  മകനായി 1938 ഏപ്രില്‍ 29 നു   ജനിച്ച  അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്‌ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പാട് ഏടുകൾ ചേര്ത്തു വെച്ച മഹാനാകുന്നു

  എംഎസ്എഫിന്റെ   പ്രഥമ സംസ്ഥാന ജനറല്‍സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ; ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

ഇ അഹമ്മദ് സാഹിബ്‌ കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സീ എച് മുഹമ്മദ്‌ കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്തകനും ആയിരുന്നു   
തലശ്ശേരി ബ്രണ്ണൻ കോളേജ് ലെ മിടുക്കനായ വിദ്യാരതി ആയിരുന്നു അഹമ്മദ്

പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം ആയി ചന്ദ്രികയിൽ ജോലി നോക്കാൻ സി എച്ച് നിര്ബന്ദിച്ചു വിദ്യാരതി ആയിരിക്കെ തന്നെ പത്രാധിപ സമിതി അംഗവുമായി      

സീതി സാഹിബിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിൻറെ
  കൂടെ താമസിച്ചായിരുന്നു അഹമ്മദിന്റെ നിയമ പഠനം
പുസ്തക കെട്ടു വലിച്ചെറിഞ്ഞു ഇനി എനിക്ക് പഠിക്കേണ്ടെന്ന് പറഞ്ഞു പോട്ടികരയുന്ന അഹമ്മദ് എന്നാ വിദ്യാരതി നേതാവിനെ കുറിച്ച് പലരും പറഞ്ഞു കേടിട്ടുണ്ട്

എം എസ്‌ എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും
മറ്റും     പ്രഭാഷകനായി

ഖായിദെ  മില്ലത്ത് , ബാഫഖി തങ്ങൾ ,പൂക്കോയ തങ്ങൾ ,ശിഹാബ് തങ്ങൾ എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു  

ഒ.കെ. മുഹമ്മദ് കുഞ്ഞി  സാഹിബിനൊപ്പം   ഉത്തര മലബാറിൽ മുസ്ലിം ലീഗ്   കെട്ടിപടുക്കുന്നതിൽ    അഹമ്മദ്‌ സാഹിബിന്റെ പങ്ക്    നിസ്തുലമാണ്
    

   സേട്ട് സാഹിബ്     ,ബനാത്ത് വാല
എന്നിവരോടൊപ്പം    ദേശീയ  തലത്തിലും  ലോക്സഭയിലും  പ്രവർത്തിച്ചു
പ്രണബ് മുഖർജി , സോണിയ ഗാന്ധി , രാഹുൽ ഗാഡി , സചിൻ പൈലറ്റ് ,മാധവറാവു സിന്ധ്യ
, അർജ്ജുൻ സിംഗ് , തുടങ്ങി  ദേശീയ രാഷ്ട്രീയത്തിലെ    പ്രമുഖ നേതാക്കൾക്കെല്ലാം  ഇ അഹ്മദ്    സാഹിബുമായി
ഉഷ്മളമായ   ബന്ധമാണ്  ഉണ്ടായിരുന്നത്

2008 മുതൽ ദേശീയ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരുന്ന    അഹമ്മദ്‌ സാഹിബ്
ദേശീയ  സെക്രട്ടറി , ജന.. സെക്രട്ടറി  സംസ്ഥാന ജന. സെക്രട്ടറി   എന്നീ സ്ഥാനങ്ങളും വഹിച്ചു
 

ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിയ മുസ് ലിംലീഗ് ദേശീയ അധ്യക്ഷന്‍  യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദിനെ ചുമതല ഏല്‍പ്പിച്ചത്.
എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.

ഫലസ്തീൻ വിമോചന നേതാവ്    യാസർ അറഫാത്ത്     വീട്ട്   തടങ്കലിലായപ്പോൾ    ഇന്ത്യയുടെ    സഹായവുമായി    ഇ അഹമ്മദ്   അദേഹത്തെ
സന്ദർശിച്ചു             

കേരളത്തിന്റെ വ്യവസായ മന്ത്രിയായിരിക്കെ വിദേശ
രാഷ്ട്ര പ്രതിനിധി. സംഘതല വനായി     അന്നത്തെ    പ്രധാനമന്ത്രി  ഇന്ദിരാ ഗാന്ധി അഹമ്മദ് ''  സാഹിബിനെ   തിരഞ്ഞെടുത്തയച്ചതും   ശ്രദ്ധേയം
പല വട്ടം  ഐക്യരാഷ്ട്രസഭയിൽ  ഇന്ത്യയെ    പ്രതിനിധീകരിക്കാൻ   ഇ. അഹമ്മദ്   നിയുക്തനായി

1967-ല്‍ 29-ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977-ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നി വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004, -ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.
2009 ലും   2014   ലും    മലപ്പുറം മണ്ഡലത്തിൽ   നിന്നും   ലോക്സഭയിലെത്തിയ    അദ്ദേഹം 2014   നേടിയ     ഭൂരിപക്ഷം    ഒരു ലക്ഷത്തി തൊണ്ണൂറ്റി    നാലായിരത്തിൽ   പരം    വോട്ടി റ്റേതായിരുന്നു


ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവന മനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ് . മുസ്‌ലിംലീഗ് യൂണിറ്റ്-ജില്ലാ-സംസ്ഥാന-ദേശീയ ത്തില്‍ പല പദവികള്‍ വഹിച്ച അഹമ്മദ് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍, തുടങ്ങിയ ഒട്ടേറെ പദവികളിലും മാതൃകയായി. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. 1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍ : ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ ,ബാബു ഷെര്‍ശാദ് (ദുബൈ)

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു.

പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫഌ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

  
പ്രായം തളർത്താത്ത മനസ്സുമായി അഹമ്മദ്
സാഹിബ്‌ ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും
സജീവ ശ്രദ്ധ അര്പ്പിച്ചു

വനിതാ ലീഗ് ,എസ്‌ ടി യു എം എസ് എഫ് ദേശീയ കമ്മിറ്റി രൂപീകരണം വഴി
പാർട്ടിയുടെ പ്രതാപം കൂടുതൽ പ്രോജ്ജ്വലമാക്കാനുള്ള പരിശ്രമങ്ങൾ    അഹമ്മദ് സാഹിബിന്റെ നേത്രത്വത്തിൽ നടന്നു വരികയായിരുന്നു

ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ്‌ കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി

ഗുജറാത്ത്‌ വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ്‌ പാർലിമെന്റിൽ വികാര നിര്ഭരനായി പൊട്ടി തെറിച്ചു

ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമവും മറക്കാവതല്ല

  അഹ്മദ്  സാഹിബിന്റെ  മതേതര പ്രതിഛായയും വ്യക്തി പ്രഭാവവും   . കൂടിയായപ്പോൾ  മുസ്ലിം ലീഗിന്റെ   ആദ്യ   കേന്ദ്ര മന്ത്രി പദം    അദ്ദേഹത്തെ
തേടിയെത്തുകയായിരുന്നു 

മുസ്ലിം ലീഗ്  രാഷ്ട്രീയത്തിലെ
അതികായ രോടൊപ്പം    പ്രവർത്തിക്കാൻ     ഭാഗ്യം
സിദ്ധിച്ച      ഒരു തലമുറയുടെ    അവസാന കണ്ണിയായിരുന്നു       ഇ അഹമ്മദ് സാഹിബ്

2017 ജനുവരി 10, ചൊവ്വാഴ്ച

ചരിത്രം പറയാൻ ഇനിയാരF -


ചരിത്രം പറയാൻ ഇനിയാര്







മുസ്ലിം ലീഗിന്റെ വേദികളിൽ ഇനി ഖായിദെ മില്ലത്തിന്റെ ജീവിത വിശുദ്ധിയെ കുറിച് ഓർമ്മപ്പെടുത്താനും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി യത്നിച്ച സീതി സാഹിബിനോടൊപ്പമുള്ള അനുഭവം പങ്കു വെക്കാനും സി.എച്ചി ൻറ്റെയും ഉപ്പി സാഹിബിറേയും കഥകൾ പറഞ്ഞ് തരാനും ഹമീദലി ഷംനാട് സാഹിബില്ല ആ ചരിത്ര പേടകം ചരിത്രമായി  ( O6-ol - 2017)


പ്രമാണിമാരും ധനാഢ്യരും മുസ്ലിം ലീഗിൽ നിന്നും കൂടൊഴിയാൻ അവസരം കാത്തു കഴിയുമ്പോഴാണ് വലിയ ഭൂസ്വത്തിന് റ്റെ ഉടമയും പ്രമുഖ കുടുംബാംഗവുമായ ഷംനാട് സാഹിബ് വക്കീൽ കോട്ടുപേക്ഷിച്ച് മുസ്ലിം ലീഗിൽ സജീവമാവുന്നത്


കോടതിയിൽ വാദിക്കാൻ വക്കീലിനെ വേറെയും കിട്ടും മുസ്ലിം ലീഗിന് ഷംനാടിനെ പോലൊരു നേതാവിനെ കിട്ടാൻ പ്രയാസമാണെന്ന് സി.എച്ച് പറഞ്ഞപ്പോൾ ശംനാട് സാഹിബ് ജീവിതം കൊണ്ട് അത് തെളിയിച്ചു
 

കെട്ടി. വെച്ച പണം കിട്ടി സിന്ദാബാദ് എന്ന് തോറ്റ
സ്ഥാനാർത്ഥിക്ക് വേണ്ടി ലീഗ് പ്രകടനം വിളിച്ച ചരിത്രം അയവിറക്കി കൊണ്ട് കേന്ദ്ര മന്ത്രിസഭയിൽ ലീഗ് വരുമോ എന്ന് വി.പി.സിംഗ് മന്ത്രിസഭയുടെ . കാലത്ത് പത്രങ്ങെളിൽ ചർച്ചയായി വന്നപ്പോൾ ഷംനാട് സാഹിബ് പ്രസംഗിച്ചുത് ഇന്നുമോർക്കുന്നു


1991 ൽ സി.ടി. അഹമ്മദലി സാഹിബ് മന്ത്രിയായി കാസർഗോഡ് നല്ലപ്പെട്ട സ്വീകരണത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന ഷംനാട് സാഹിബ് പ്രസംഗിച്ചത് ഉമറിന്റെ ഭരണം (നീതി) നടപ്പിലാക്കണം എന്നായിരുന്നു


'ഷം നാട് സാഹിബ്‌ എന്നും നീതിയുടെ പക്ഷത്ത് നിൽക്കുകയും നീതിക്ക് വേണ്ടി ശബ്ലിക്കുകയും ചെയ്തു


പലരും പറയാൻ മടിക്കുന്ന ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞ ഷം നാട് സാഹിബിന്
ഏറെ ഇഷ്ടപ്പെട്ട ' വ്യക്തിത്വമായിരുന്നു മുഹമ്മദലി ജിന്നാ സാഹിബിറേത്      


പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ,ശ്രീമതി ഇന്ദിരാ ഗാന്ധി , രാജീവ് ഗാന്ധി ,വാജ്പേയ് തുടങ്ങിയ പ്രധാനമന്ത്രിമാരുമായി അടുത്ത
ബന്ധം സ്ഥാപിച്ച ശംനാട് സാഹിബ് വലിയ .സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു
അവിടെ വലിപ്പ ചെറുപ്പമുണ്ടായിരുന്നില്ല


വിദ്യാഭ്യാസ രംഗത്തെ. അരുതായ്മകൾക്കെതിരെ എന്നും രോഷാഗ്നി പൂണ്ട
ഷംനാട് സാഹിബ്    

വിദ്യാഭ്യാസ പുരോഗതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനും ഏറെ പ്രോത്സാഹനം നല്കിയ വ്യക്തിത്വമാണ്  


വർത്തമാനകാല 'രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഷംനാട് ഒരിക്കലും തനിക്ക് സിന്ദാബാദ് വിളിക്കാൻ അനുയായികളെ ശട്ടം കെട്ടിയില്ലെന്ന് മാത്രമല്ല ആവേശപൂർവ്വം അണികളോടൊപ്പം മുദ്രാവാക്യം' വിളിയിൽ പങ്കാളിയാവാൻ മടി കാട്ടുകയും ചെയ്തില്ല





മുസ്തഫ മച്ചിനടുക്കം . 9746383101                        



           

2017 ജനുവരി 1, ഞായറാഴ്‌ച

ഹമീദ് കളനാട്

അനുസ്മരണം

മുസ്ലിം ലീഗ് ചരിത്രം മനഃപാഠമാക്കിയ ഹ
മീദ്കളനാട്


(മുസ്തഫ മച്ചിനടുക്കം)


ഹമീദ് കളനാട് നമ്മെ വിട്ട് പിരിഞ്ഞ് അഞ്ച് വർഷം കടന്നു പോവുന്നു  

മുസ്ലിം ലീഗിന്റ ചരിത്രങ്ങൾ മനസ്സിൽ കൊണ്ട് നടക്കുകയും പകർത്തുകയും ചെയ്ത      

നാട്ടിലും പ്രവാസ ലോകത്തും മികച്ച സംഘാടകനായ ഖായിദ് എ. മില്ലത്ത് , ബനാത്ത് വാല , സി.എച്ച് മുഹമ്മദ് കോയ , സിയാവുദ്ദീൻ ബുഖാരി ,എസ്.എ. ഖാജാ മൊയതീൻ തു :ടങ്ങി മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ച .നേതാവായിരുന്നു ഹമീദ് കളനാട്

ഖായിദെ മില്ലത്തിന്റെ ഓരോ കേരള സന്ദർശനവേളകളിലും
അദ്ദേഹത്തെ അനുധാവനം ചെയ്ത് നിഴൽ പോലെ പിന്തുടർന്നിരുന്നു കളനാട് സാഹിബ്



മരണപ്പെടുന്ന സമയത്ത്
   സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, ജില്ലാ കമ്മിറ്റിയംഗം, ഉദുമ മണ്ഡലം കമ്മിറ്റിയംഗം, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ്, ദേളി ജംഗ്ഷന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ചെമ്മനാട് സിഎല്‍- മാഹിന്‍ക്ക തറവാട് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം


മുംബൈ അഖില കേരള കീഴൂര്‍ ജമാഅത്ത് സ്ഥാപകന്‍, മുംബൈ കേരള യൂത്ത് ലീഗ് സെക്രട്ടറി, തമിഴ്‌നാട് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഗള്‍ഫ് ഫോറം മുന്‍ പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1960-ല്‍ മദ്രാസിലും 65ല്‍ മുംബൈയിലും ചന്ദ്രിക ലേഖകനായും ലീഗ് ടൈംസില്‍ യുഎഇ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോബൈനാദം പത്രത്തിന്റെ സഹ പത്രാധിപനായിരുന്നു. വിവിധ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ചരിത്ര ലേഖനങ്ങള്‍ എഴുതിയിരുന്നു. ഏറെ കാലം വിദേശത്തായിരുന്ന അദ്ദേഹം കെഎംസിസി സ്ഥാപകാംഗം കൂടിയാണ്.


പരിചയപ്പെട്ട നാൾ മുതൽ എവിടെ കണ്ടാലും കുശലം
പറയാൻ മറക്കാത്ത നല്ല സൗഹൃദം ഈ വിനീതനോട് കാട്ടിയിരുന്നു

മുസ്ലിം ലീഗിന്റെ ഒരു പാട് ചരിത്രങ്ങൾ ചന്ദ്രികയിലൂടെ
  പ്രവർത്തകരിലും വായനക്കാരിലും എത്തിച്ച അദ്ദേഹം പത്രത്തിൽ വരുന്ന ഓരോ കുറിപ്പുകളും സശ്രദ്ധം വായിച്ചിരുന്നു


ചരിത്രങ്ങൾ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ അതിലേറെ തെറ്റായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കളനാടിനെ പോലുള്ളവരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു  

അദേഹത്തിന്റെ ലേഖനങ്ങൾ
 സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയാൽ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന് സാന്ദർഭികമായി ഓർക്കുകയാണ്  

പുതു തലമുറയോട് വിശിഷ്ടാ എം.എസ്. എഫ് പ്രവർത്തകരോട് എന്നും പ്രോത്സാഹന പൂർണമായ സമീപനം സ്വീകരിച്ച് ഉപദേശ നിർദേശങ്ങൾ നല്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അനുഭവസ്ഥർ പങ്കു വെക്കാറുണ്ട്
                   

പ്രസിദ്ധമായ മാഹിൻക്ക തറവാട്ടിൽ ചെമ്മനാട് അബ്ദുല്ല മറിയുമ്മ
 ദമ്പതികളുടെ മകനായി. ജനിച്ച അദ്ദേഹം ദേളി ജംഗ്ഷനിലായിരുന്നു സ്ഥിരതാമസമാക്കിയിരുന്നത്

ദേളി എന്ന കൊച്ചു ഗ്രാമത്തിന്റെയും മഹൽ ജമാ അത്തിന്റ്റെയും ഉയർച്ച താഴ്ചകളിലൊക്കെ ഹമിച്ചയുടെ കരസ്പർശം ദർശിക്കാനാവും