ഈ ബ്ലോഗ് തിരയൂ

2016 നവംബർ 13, ഞായറാഴ്‌ച

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേ ഇനം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലെ ആറ് പ്രമേയങ്ങള്‍

10th November 2016

കോഴിക്കോട് നടന്ന   ( നവം 10,11,12) മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍

1

അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലം ലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയിട്ടുള്ളത്. സാമാധാന കാംക്ഷികളായ എല്ലാവര്‍ക്കും സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഇടമായി ലോകം മാറിയെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ വിദ്യാര്‍ത്ഥികളും ജനങ്ങളും സ്ഥാനാരോഹണങ്ങളുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ ശബ്ദങ്ങള്‍ ട്രംപിന് കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന സൂചനയാണ് നല്‍കുന്നത്. വംശവെറിക്കും സ്ത്രീ വിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇതിനെ വിലയിരുത്താവുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – കെ.എം അബ്ദുള്‍ ഗഫൂര്‍

 2

ഫാസിസത്തിന്റെ ബാഹ്യലക്ഷണങ്ങളിലൊന്നായ ഉന്‍മൂലന നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ വ്യക്തിയെതന്നെ അപ്രത്യക്ഷമാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംഘ്പരിവാരിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്കെതിരായി നിലപാടെടുക്കുകയും അവരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് നജീബിനെ കാണാതാവുന്നത്. മകനെ തേടി വന്ന ഉമ്മയെ പോലും തെരുവില്‍ വലിച്ചിഴക്കുന്ന പോലീസ് നടപടി മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ ഇന്ത്യക്ക് അപമാനകരവുമാണ്. നജീബിനെ കണ്ടെത്താനുള്ള പ്രക്ഷോഭങ്ങളോട് മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ പ്രതിനിധി സമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

അവതാരകന്‍ – പി.കെ. ഫിറോസ്

 3

ഇരകളുടെ പക്ഷത്ത് നിന്ന് നീതി ഉറപ്പ് വരുത്തേണ്ട പോലീസ് സംവിധാനം പ്രതികളുടെ പക്ഷത്ത് നിന്ന് അനീതിക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. എസ്.ഡി.പി.ഐ ക്രിമിനലുകളാല്‍ കൊല ചെയ്യപ്പെട്ട വേളത്തെ നസിറൂദ്ദിന്റെ ഘാതകരെയും നാദാപുരത്ത് പട്ടാപകല്‍ സി.പി.എം ക്വൊട്ടേഷന്‍ സംഘത്താല്‍ വധിക്കപ്പെട്ട അസ്‌ലമിന്റെ കൊലപാതകികളെയും സംരക്ഷിക്കുന്ന സമീപനമാണ് കേരള പോലീസ് കൈക്കൊള്ളുന്നത്. രാഷ്ട്രീയ ഉപകരണമാക്കി പോലീസ് സംവിധാനത്തെ മാറ്റി തീര്‍ക്കാനുള്ള മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ നീക്കം നിയമവാഴ്ചക്ക് ഭീഷണിയാണെന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – കെ.ടി. അബ്ദുറഹിമാന്‍

4

വര്‍ത്തമാന ഇന്ത്യയില്‍ ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ സ്വത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഭരണകൂട ഭീകരതയായാലും ഭൂരിപക്ഷ വര്‍ഗിയതയാലും ഇരയാക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്റെ രാഷ്ട്രീയമായ ഐക്യപ്പെടല്‍ കാലഘട്ടത്തിന്റെ  അനിവാര്യതയാണ്. ദുര്‍ബല ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിന് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാകരന്‍ – അഷറഫ് മടാന്‍

 5

സമുദായത്തിനകത്തെ പരസ്പര ആശയ സംവാദങ്ങളിലൂടെ വളരുകയും വികസിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിനുള്ളത്. ഇതിന് പ്രതലം ഒരുക്കിക്കൊണ്ട് തന്നെയാണ് സമുദായത്തിന്റെ പുരോഗതിക്കായുള്ള അക്ഷീണ പ്രയത്‌നങ്ങള്‍ മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ളത്.
സുന്നി-സലഫി ചിന്താധാരകളാണ് മുഖ്യമായും ഇവ്വിധം കേരള മുസ്‌ലിംങ്ങള്‍ക്കിടയില്‍ വേരൂന്നിയിട്ടുള്ളത്. ഈ സമവാക്യങ്ങളെ വിവേകപൂര്‍വ്വം സമീപിക്കുവാനും മുന്നോട്ടുള്ള ഗതി ശരിയാംവണ്ണം ഉറപ്പിക്കുവാനുമാണ് കാലം ഇന്ന് ആവശ്യപ്പെടുന്നത്. രണ്ട് ചിന്താധാരകള്‍ക്കപ്പുറം തുണ്ടം തുണ്ടമായി സംഘടനകള്‍ വേര്‍പിരിയുന്നത് നിരാശയോടെ മാത്രമേ നോക്കിക്കാണാനാകൂ. കേട്ടുകേള്‍വിയില്ലാത്ത പുതിയ വെല്ലുവിളികള്‍ തരണം ചെയ്യേണ്ട ഘട്ടത്തിലെങ്കിലും പൊറുക്കാനും മറക്കാനും ഐക്യപ്പെട്ട് മുന്നോട്ട് പോകുവാനും സമുദായത്തിന് ഉള്‍ക്കാഴ്ചയോടെ ദിശാ ബോധം നല്‍കുവാനും സമുദായ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ടെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – എം.എ സമദ്

 6

സവര്‍ണ്ണാധിപത്യത്തിന്റെ രാഷ്ട്രീയ അജണ്ടയുമായി സംഘ്പരിവാരിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ഏക സിവില്‍കോഡ് എന്ന ഒളിയാക്രമണം തിരിച്ചറിയുന്നതില്‍ സി.പി.എം പരാജയപ്പെട്ടതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെടുന്നു. ഏക സിവില്‍കോഡ് സാംസ്‌കാരിക ഏകത്വം എന്ന സംഘ് അജണ്ടയുടെ ഭാഗമാണ്. വൈവിധ്യമെന്ന ഇന്ത്യയുടെ സ്വത്വത്തിന് എതിരെയുള്ള യുദ്ധമായി മാത്രമേ ഏക സിവില്‍കോഡിന് വേണ്ടിയുള്ള മുറവിളിയെ കാണാനാവൂ. ഒരേ സമയം സംഘ്പരിവാരിന്റെ ഏകശിലാ സംസ്‌കാരത്തെ വിമര്‍ശിക്കുകയും മറു ഭാഗത്ത് വനിതാ സംഘടനകളെ ഇറക്കി ഏക സിവില്‍ കോഡിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത് ശുദ്ധ കാപട്യമാണ്. രാജ്യത്ത് നടക്കുന്ന ആസൂത്രിതമായ ഇത്തരം നീക്കങ്ങളെ സി.പി.എം ഇപ്പോഴും മുഖാമുഖം നേരിടാന്‍ മടിക്കുന്നത് ആശയപാപ്പരത്തമാണെന്നും ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – സി.പി.എ അസീസ്

2016 നവംബർ 7, തിങ്കളാഴ്‌ച

കെ. എം. സൂപ്പി സാഹിബ് രാഷ്ട്രീയത്തിലെ ദാർശനിക പ്രതിഭ


കെ.എം സൂപ്പി സാഹിബ്; രാഷ്ട്രീയത്തിലെ ദാര്‍ശനിക പ്രതിഭ

November 8, 2016

    

കെ.എം സൂപ്പി സാഹിബ്‌

കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത രാഷ്ട്രീയത്തിന്റെ പതാക വാഹകനായി മാറിയ അദ്ദേഹം പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പിന്നീട് കുറുപ്പിനോളവും അതിനപ്പുറവും ബഹുമാനിക്കപ്പെടുന്ന നേതാവായി വളരുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനായി പൊതുരംഗത്ത് നിറഞ്ഞു നിന്നപ്പോഴും സാധാരണ പ്രവര്‍ത്തകരുമായി നിരന്തര ബന്ധം കാത്തു സൂക്ഷിച്ചു.

1933 ഏപ്രില്‍ 5 ന്, മമ്മു-പാത്തു ദമ്പനിതകളുടെ മകനായാണ് ജനനം. എസ്.എസ്.എല്‍.സിയും വൈദ്യ വിഭൂഷണവും പാസായ അദ്ദേഹം ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തു. അതിനിടയിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കിറങ്ങുന്നത്.

മികച്ച പ്രസംഗകനും കരുത്തുറ്റ ശബ്ദത്തിനുടമയുമായിരുന്നു. എന്നും സാധാരണക്കാരനോടൊപ്പം നിലയുറപ്പിച്ചു നിന്ന് പൊരുതാനും അവകാശങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ നേടിയെടുക്കാനും കഴിവുള്ള സൂപ്പി സാഹിബ് മുസ്ലിം ലീഗ് നിലപാടുകള്‍ വീറോടെ അവതരിപ്പിക്കുന്ന കണ്ണൂരിലെ പോരാട്ട വീര്യമുള്ള നേതാവ് കൂടിയായിരുന്നു.

1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും കേരള നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1993-95, 1995-96 കാലയളവില്‍ നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.

പെരിങ്ങളം മണ്ഡലത്തിന്റെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയത് സൂപ്പി സാഹിബാണ്. പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് വികസന സമിതി പ്രസിഡണ്ടായും സേവനമനുഷ്ടിച്ച സൂപ്പി സാഹിബ് രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരുപോലെ മികവു പുലര്‍ത്തി.

പാനൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ബസ്‌സ്റ്റാന്റ് നിലവില്‍ വന്നത് 1990ല്‍ കെ.എം.സൂപ്പി സാഹിബ് പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്. ഷോപ്പിംഗ് കോംപ്ലക്‌സ്, കിഴക്കേ എലാങ്കോട്ട് സാംസ്‌കാരിക നിലയം, സബ്ട്രഷറി, കെ.എഫ്.സി എന്നിവയും നിലവില്‍ വരികയുണ്ടായി. എം.എല്‍.എ ആയ കാലത്ത് പാനൂരില്‍ നടന്ന സംസ്ഥാന ഗവര്‍ണ്ണര്‍, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത വികസനമേള സ്മരണീയമാണ്.

രാഷ്ട്രീയത്തിനൊപ്പം രചനാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പടയണി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.

പാനൂരിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. വര്‍ഷങ്ങളോളം പാനൂര്‍ മഹല്ല് ജമാഅത്തിന് നേതൃത്വം നല്‍കി. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഭരണസമിതി ഭാരവാഹിയയായി വിദ്യാഭ്യാസ രംഗത്തും ശ്രദ്ധ ചെലുത്തി. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്തും പ്രത്യേകിച്ച് പാനൂരിലെ മത വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും സൂപ്പി സാഹിബ് നല്‍കിയ സേവനം അദ്വിതീയമാണ്.

2016 നവംബർ 3, വ്യാഴാഴ്‌ച

യത്തിമിനത്താണിയായ എം.കെ.ഹാജി സാഹിബ്

യത്തിമിനത്താണിയായ
എം.കെ.ഹാജി സാഹിബ്



പ്രവാചകൻ മുഹമ്മദ്‌ ( സ ) നടുവിരലും ചൂണ്ടാണി വിരലും ഉയർത്തികൊണ്ട് അനാഥകളെ സംരക്ഷിക്കുന്നവര്    സ്വർഗത്തിൽ  ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി അനാഥ സംരക്ഷനത്തിന്നു മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്ലാം കൽപിക്കുന്നു

മലബാര് കലാപ ശേഷം ബ്രിട്ടീഷ്‌ ഗവ പല മാപിള മാരെയും നാട് കടത്തുകയും മറ്റും ചെയ്തപ്പോൾ വീടുകളിൽ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വർദ്ദിക്കുകയും ചെയ്തു
1940 ൽ മലബാറിൽ പടര്ന്ന കോളറ കൂടിയായപ്പോൾ അനാഥകളുടെ എണ്ണം പെരുകുകയും     ചെയ്തു   

രോഗാതുരമായ സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലാൻ   പലരും   മടിക്കുകയും   പകച്ചു  നിൽക്കുകയും   ചെയ്ത സന്ദർഭത്തിൽ മാപ്പിള തൊപ്പി ധരിച്ചൊരു യുവാവ് കുറെ അനാഥ മക്കളെ സൊന്തം വീട്ടിൽ കൊണ്ടുപോയി പരിരക്ഷിച്ചു

ചെറുപ്പത്തിലെ പിതാവ് മരിക്കുകയും ഉമ്മ ച്ചുട്ടുകൊടുക്കുന്ന പത്തിരി ചുമന്നു വിറ്റ ആ യുവാവിനു യതീമിന്റെ വേദന നന്നയരിഞ്ഞിരുന്നു തൊഴിൽ തേടി മദിരാശിയിലെ തെരുവിലലയുകയും അവസാനം ഹലുവ വിറ്റ്‌ നടന്ന തെരുവിൽ നിന്നും ഒരുപാട് ഹോടലുകളുടെയും ബേക്കറികളുടെയും  മുതലാളിയായി പ്രസിദ്ധനായി മാറിയ മൂന് കണ്ടൻ കുഞ്ഞമ്മദ് ഹാജിയയ്യിരുന്നു ആ മഹമനസ്ക്കൻ

കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു.

അനാഥനായ പുലയ ബാലൻ കെ പി രാമനെ മോനെ പോലെ വളര്ത്തി മുസ്ലിംലീഗ് നേതൃ  നിരയിൽ കൈ പിടിചാനയിച്ചതും എം കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു

വീട്ടിൽ നിന്നും തുടങ്ങിയ പരിചരണം തിരുരങ്ങാടി യതീം ഖാന എന്ന സ്ഥാപനം തുടങ്ങി കൂടുതൽ ശാസ്‌ത്രീയമായി മാത്രക പരമായ നിലയിൽ    പ്രവർത്തിച്ചു

മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റിട്ട്യുറ്റ്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ എം മൌലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി
ഇന്നത്  പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു,

രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്.

. മലബാര്‍ ജില്ല മുസ്ലിംലീഗ് ട്രെഷറര്‍, കേരള സംസ്ഥാന മുസ്ലും ലീഗ് ട്രെഷറര്‍, മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു

ഖായിദ് എ മില്ലതുമായി അടുത്ത ബന്ധ മുണ്ടാക്കുകയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംസ്ഥപനതിലും വളര്ച്ചയിലും പോക്കർ സാഹിബ്‌ , സീതിസാഹിബ് ,ബാഫഖി തങ്ങള്, പൂകോയ തങ്ങള് , സീയെച്ചും ,കേയി സഹിബുമൊത് നിർണ്ണായക പങ്കു വഹിച്ച മഹാനുഭാവനായിരുന്നു

ബാഫഖി തങ്ങളെ പോലും തിരുത്താൻ മാത്രം    അടുത്ത
മിത്രമായിരുന്നു     എം കെ ഹാജി സാഹിബ്

70-ല്‍ ആണെന്ന് തോന്നുന്നു, സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബഹുമാന്യനായ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളവര്‍കളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. ''ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്‌ലാമിന്റെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ ബഹു: തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം.....'' (എം.കെ ഹാജി സ്മരണിക 1984,  പേജ്. 143)

പിളര്പ്പിന്റെ കാലത്ത് വിമത പക്ഷത്ത് നായകനായെങ്കിലും പുരൈക്യത്തിന്  അതിയായി ആഗ്രഹിക്കുകയും ചെയ്ത സന്ദർഭത്തിൽ സീയെച് മുഹമ്മദ്‌ കോയ സാഹിബിന്റെ   ആകസ്മിക  വിയോഗത്തിന്റെ   തൊട്ടു     പിറകെ സീയെചിനെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ സംബന്ധികേണ്ടിയിരുന്ന 1983 നവംബർ 5 നു എം കെ ഹാജി സാഹിബ്‌ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച് കൊണ്ട് ഇ ലോകത്തോട്‌ വിട പറഞ്ഞു .

എം കെ ഹാജി സാഹിബ്   പങ്കെടുക്കേണ്ടിയിരുന്ന     പ്രസ്തുത   ചടങ്ങിൽ    ഹാജി  സാഹിബിന്റെ    കബറടക്ക  ശേഷം   പകരക്കാരനായി   പി എം   അബൂബക്കർ    സാഹിബ്
പങ്കെടുത്തതും        ഹാജി സാഹിബിന്റെ   മനസ്സറിഞ്ഞു കൊണ്ടായിരുന്നു

മുസ്തഫ മച്ചിനടുക്കം






2016 നവംബർ 1, ചൊവ്വാഴ്ച

ബി.എം അബ്ദു റഹ്മാൻ


Tweet

inShare

ബി.എം. ഇല്ലാത്ത മൂന്ന് പതിറ്റാണ്ട് 
നാടിന്‍റെ നൊന്പരങ്ങളില്‍ ആകുലപ്പെട്ടിരുന്ന ആ ജനനേതാവിന്‍റെ വിയോഗത്തിന് ഇന്ന് 30 വര്‍ഷം. 
ബി.എം എന്ന രണ്ടക്ഷരം കാസര്‍കോടിന്‍റെ ഗര്‍ജ്ജനമായി കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പാണ്. 
കുറുക്ക് വഴികളും കുതികാല്‍വെട്ടും അറിയാത്ത, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയവഴി വെട്ടിത്തെളിച്ച ബി.എം അബ്ദുറഹ്മാന്‍റെ ജീവിതം വായിക്കുക എന്നത് മധുരതരമായ ഒരു കാര്യം തന്നെയാണ്. 
പഞ്ചായത്തംഗം, നഗരസഭാംഗം, എം.എല്‍.എ, രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വ്യാപാരി, പ്രാസംഗികന്‍ തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളില്‍ തിളക്കം ചാര്‍ത്തിയ ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ് അതിലെല്ലാമുപരി നിഷ്കളങ്കതയും എളിമത്വവും ആരെയും എളുപ്പം കീഴ്പ്പെടുത്തുന്ന പെരുമാറ്റ പ്രഭയും പ്രകടിപ്പിച്ച നല്ലൊരു മനുഷ്യനായിരുന്നുവെന്ന് കാലം പറഞ്ഞുതരുന്നു.
1953ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് വരുന്പോള്‍ ബി.എം അബ്ദുല്‍ റഹ്മാന്‍ വളരെ ചെറുപ്പമായിരുന്നു. അതോടെയാണ് അദ്ദേഹത്തിന്‍റെ പൊതുജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ബി.എം അബ്ദുല്‍ റഹ്മാന്‍ ജനഹൃദയങ്ങളില്‍ വളരുകയായിരുന്നു. ഹൃദ്യമായ ഭാഷയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കാര്യങ്ങള്‍ എറിഞ്ഞുകൊടുക്കാനുള്ള പ്രത്യേകമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ വിസ്മയകരമായ നേതൃത്വ പാടവം എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.കെ. എസ്. സുലൈമാന്‍ ഹാജിയും ടി.പി അബ്ദുല്ലയുമൊക്കെ അദ്ദേഹത്തിന്‍റെ സതീര്‍ത്ഥ്യരായിരുന്നു. ആ കാലത്ത് തന്നെ അദ്ദേഹം സ്കൂള്‍ ലീഡറായി. മുസ്ലിം ഹൈസ്കൂളിലെ പ്രഥമ സ്കൂള്‍ ലീഡറായിരുന്നു അത്. ബി.എമ്മിന്‍റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ഏതെന്നു ചോദിച്ചാല്‍ മുസ്ലിം ഹൈസ്കൂളിലെ ലീഡര്‍ സ്ഥാനം തന്നെയാണെന്ന് കാലം പറയും. 
വടക്കന്‍ കേരളത്തില്‍ നല്ലൊരു പ്രാസംഗികരില്ലാതിരുന്ന കാലത്താണ് ആരെയും ആകര്‍ഷിക്കുന്ന ഭാഷാ ശൈലിയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള കരുത്തുമായി ബി.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗ വേദികളിലൂടെ നിറഞ്ഞാടുന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും സി.കെ.പി ചെറിയ മമ്മുക്കേയിയുമൊക്കെ ബി.എമ്മിന്‍റെ പ്രസംഗം കേട്ട് പ്രശംസിച്ച സന്ദര്‍ഭങ്ങളേറെ.
താഴേക്കിടയിലുള്ള ജനസാമാന്യത്തിന്‍റെ മനസ്സിലായിരുന്നു ബി.എമ്മിന്‍റെ സിംഹാസനം. പല നേതാക്കള്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ജനകീയത ബി.എമ്മിനെ സ്വീകരിച്ചുവെന്ന് പറയാതിരിക്കാനാവില്ല. സ്ഥാനങ്ങളിലേക്ക് ബി.എമ്മിന് കുറുക്കു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലും പിന്നീട് യൂത്ത് ലീഗിലും ട്രേഡ് യൂണിയന്‍ രംഗങ്ങളിലും ലീഗ് രാഷ്ട്രീയത്തിലുമെല്ലാം ധന്യമായ സേവനത്തിന്‍റെ പാതകള്‍ ചവിട്ടിത്താണ്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്തെത്തിയത്. 
1970ല്‍ കാസര്‍കോട്ട് മുസ്ലിം ലീഗിന് സ്ഥാനാര്‍ത്ഥിയെ കണ്ടത്തേണ്ടി വന്നപ്പോള്‍ ലീഗ് നേതൃത്വത്തിന് ഒട്ടും ആശയക്കുഴപ്പമുണ്ടാകേണ്ടി വരാത്തത് ബി.എമ്മിന്‍റെ കറകളഞ്ഞ ആത്മാര്‍ത്ഥത മനസ്സിലാക്കിയത് കൊണ്ടാണ്. കാസര്‍കോട് ജില്ലയുടെ ബഹുവിധമായ പ്രശ്നങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചറിഞ്ഞിരുന്നു. 
1970ലാണ് ബി.എം അബ്ദുല്‍ റഹ്മാന്‍ ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ആ കാലം നിയമസഭയില്‍ അന്ന് സഹപ്രവര്‍ത്തകനായിരുന്ന കെ.പി രാമന്‍ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു: 
'1970ല്‍ കേരള നിയമസഭയില്‍ മുസ്ലിം ലീഗിന്‍റെ 12 മെന്പര്‍മാരില്‍ ഒരാളായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍. എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ന്യൂ ബ്ലോക്കില്‍ രണ്ടാം നിലയിലെ 36-ാം നന്പര്‍ മുറിയായിരുന്നു എന്‍റേത്. ബി.എമ്മിന്‍റെത് 35-ാം നന്പര്‍ മുറിയും. സെയ്തുമ്മര്‍ ബാഖവി തങ്ങള്‍ വിപ്പും സി.എച്ച് മുഹമ്മദ് കോയ ലീഡറും ചാക്കിരി അഹമ്മദ് കുട്ടി സെക്രട്ടറിയുമായിട്ടുള്ള അന്നത്തെ മുസ്ലിം ലീഗിന്‍റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി ഒരു കുടുംബത്തെപ്പോലെയായിരുന്നു. ആവശ്യത്തിന് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ബി.എം അബ്ദുല്‍ റഹ്മാനെ ചിലപ്പോഴൊരു ചിന്തകനെപ്പോലെയാണ് ഞാന്‍ കണ്ടിരുന്നത്. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ കന്നിപ്രസംഗം കഴിഞ്ഞ ഉടനെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തെ അഭിനന്ദിച്ച് ഒരു കുറിപ്പെഴുതി പിന്നിലിരിക്കുകയായിരുന്ന ബി.എമ്മിന് അപ്പോള്‍ തന്നെ കൈമാറിയ രംഗം എനിക്ക് മറക്കാനാവില്ല. ബി.എമ്മിനത് അംഗീകാരത്തിന്‍റെ ഒരനര്‍ഘ സര്‍ട്ടിഫിക്കറ്റായിരുന്നു. നിയമസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം നേരത്തെ തന്നെ ബി.എം നന്നായി പഠിക്കുമായിരുന്നു. പ്രധാന കാര്യങ്ങള്‍ പ്രത്യേകമായി കുറിച്ച വെക്കുകയും മുതിര്‍ന്ന മെന്പര്‍മാരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. കാസര്‍കോടിന്‍റെ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സന്ദര്‍ഭം കിട്ടുന്പോഴെല്ലാം കനത്ത വാക്കില്‍ തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ബി.എമ്മിന്‍റെ പ്രസംഗങ്ങളില്‍ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല...- ബി.എമ്മിനെ കുറിച്ച് കെ.പി രാമന്‍റെ ഓര്‍മ്മകള്‍ പിന്നെയും തിരയടിച്ചുയര്‍ന്നു. 
നിയമസഭയില്‍ കാസര്‍കോടിന്‍റെ ആവശ്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ചോദിച്ചു വാങ്ങുന്നതില്‍ ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു. 1973-74ല്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്കൂളുകള്‍ അനുവദിക്കപ്പെട്ടു. സംസ്ഥാനത്ത് ആകെ അനുവദിച്ചതിന്‍റെ പത്തിലൊന്ന്. ആനുപാതികമായി വളരെയധികം. ജില്ലക്ക് അനുവദിച്ച 15 സ്കൂളുകളില്‍ എട്ടെണ്ണവും കാസര്‍കോട് ഉപജില്ലക്കായിരുന്നു. അങ്ങനെ നോക്കുന്പോള്‍ അനുപാതം വീണ്ടും കൂടി. ഇത് ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് കൊണ്ടായിരുന്നുവെന്ന് എഴുത്തുകാരനായിരുന്ന സി. രാഘവന്‍ അനുസ്മരിക്കുകയുണ്ടായി.
1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ടി.എ ഇബ്രാഹിമിനോട് തോറ്റുവെങ്കിലും ടി.എ ഇബ്രാഹിമിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എം.എല്‍.എയായി. 
1985 ഏപ്രില്‍ 4നായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍റെ നിര്യാണം. രാഷ്ട്രീയ രംഗത്ത് ജ്വലിച്ച് നില്‍ക്കെ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ വിയോഗം.




ടി.എ. ഷാഫി  ഉത്തരദേശം