ഈ ബ്ലോഗ് തിരയൂ

2026 മാർച്ച് 9, തിങ്കളാഴ്‌ച

മുസ്ലിം ലീഗ് @78

*അഭിമാനപൂർവ്വം മുസ്ലിം ലീഗ്*@ *78*


വിഭജനത്തിന്റെ മുറിപ്പാടുകൾ ഉണങ്ങുന്നതിനു മുമ്പ് 
 സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി ഭാരതത്തിന്റെ തെരുവുകളിൽ അർദ്ധ നഗ്നനായി സഞ്ചരിച്ച സ്നേഹത്തിന്റെ അവദൂതൻ ഇന്ത്യയുടെ പ്രിയപ്പെട്ട മഹാത്മജി 
 ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ
 നാല്പതാം നാളിൽ 1948 മാർച്ച് 10 മദിരാശിയിലെ  രാജാജി ഹാളിൽ    മഹാനായ ഖായിദേ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ    പിറവികൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 
 നീണ്ട 78 വർഷം പൂർത്തീകരിക്കുകയാണ് 

 ആക്ഷേപങ്ങളും പരിഹാസങ്ങളും   അവഗണിച്ചുകൊണ്ട് 
 ഒരു സമൂഹത്തെ രാജ്യത്തിന്റെ പുനർനിർമ്മാണ പ്രക്രിയകളിൽ   പങ്കാളികളാക്കിക്കൊണ്ട് 
 അഭിമാന ബോധത്തോടെ  മുമ്പോട്ടു നയിക്കുക എന്ന വലിയ ദൗത്യമാണ് മുസ്ലിം ലീഗ് സ്വതന്ത്ര ഭാരതത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്             സന്നിഗ്ധ ഘട്ടങ്ങളിൽ       സമൂഹത്തിന് ആശ്വാസവും രാജ്യത്തിന്റെ    അഖണ്ഡതയ്ക്കും  നിലനിൽപ്പിനും    വലിയ സംഭാവനകൾ മുസ്ലിം ലീഗ് നൽകി പോന്നിട്ടുണ്ട് 

 വടക്കേ ഇന്ത്യയെ അപേക്ഷിച്ച്   അവിഭക്ത ഭദ്രാസ് സംസ്ഥാനത്ത് മുസ്ലിം ലീഗ് കൂടുതൽ
 സ്വീകാര്യത നേടുകയുണ്ടായിട്ടുണ്ട് 

 ഭാഷാ സംസ്ഥാന രൂപീകരണ ശേഷം 
 മലയാളക്കരയിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ പ്രസ്ഥാനമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വളർന്ന പന്തലിച്ചു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ് 


 ഇടതടവില്ലാതെ ഇന്ത്യയുടെ പാർലമെന്റിൽ മുസ്ലിം ലീഗിന്റെ ശബ്ദം  നിലച്ചു പോവാതെ സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്

 കേവലം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങൾക്കും അപ്പുറം 
 രാജ്യത്തിലെ പ്രബലമായ ഒരു ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്ഥിത്വം നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള ജനാധിപത്യ പോരാട്ടത്തിന് വേണ്ടിയാണ് മുസ്ലിം ലീഗിന്റെ പ്രതിനിധികൾ നിയമനിർമ്മാണ സഭകളെ     ഉപയോഗപ്പെടുത്തിയിട്ടുള്ളത്           രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ 
 വിശിഷ്യാ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലും 
 ഭരണഘടനാ നിർമ്മാണ സഭയിൽ   മുസ്ലിം ലീഗ് നടത്തിയിട്ടുള്ള പോരാട്ടം 
 ആർക്കും വിസ്മരിക്കാവതല്ല  അവിടുന്നിങ്ങോട്ട്       അവകാശ ധ്വംസനത്തിന്റെ ഓരോ ഘട്ടത്തിലും     പോരാട്ടത്തിന്റെ    ഫോർ മുഖങ്ങളിൽ      തീപ്പന്തമായി മാറാൻ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട് 

 *അവകാശങ്ങൾ ഭരണഘടനയിൽ സുരക്ഷിതമായതുകൊണ്ടുമാത്രം       സംതൃപ്തി അടയാൻ ആവില്ലെന്നും  മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഭരണഘടനയോട് കൂട് പുലർത്താതിരിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ      ഒരു പ്രസ്ഥാനം ആവശ്യമാണെന്നും അതിനുവേണ്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിലകൊള്ളുന്നത് എന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ       രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ     മുമ്പാകെ    ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂഫിവര്യനായ ഖാഇദേ 
 മില്ലത്ത് സമർത്ഥിക്കുകയുണ്ടായി*


 അധികാരത്തിന്റെ    നാലയലത്ത്      മുസ്ലിംലീഗിന് ഇടമില്ലെന്ന്
 നിരീക്ഷിച്ച രാഷ്ട്രീയ വിശാരദന്മാരും  എതിരാളികളും നോക്കിനിൽക്കെ    ഗ്രാമസഭ മുതൽ ഇന്ദ്രപ്രസ്ഥം വരെ ഹരിതരാഷ്ട്രീയത്തിന്റെ 
 കൊടിവാഹകർ      ജയിച്ചു കയറുകയും ഭരണത്തിന്റെ ഭാഗമാവുകയും ചെയ്തത്      ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല 


 *ഒരിക്കൽപോലും ഭരണഘടനാ പദവികൾ ദുരുപയോഗം ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്          തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും അപരന്റെ അവകാശങ്ങളിൽ കൈ വെക്കാതിരിക്കാനുള്ള വിവേകം        എന്നും മുസ്ലിം ലീഗ് നിലനിർത്തി പോന്നിട്ടുണ്ട്*           

 അധികാരം ഇല്ലാത്ത ലീഗിന് രാജ്യത്ത് അര നിമിഷം പോലും നിലനിൽക്കാനാവില്ലെന്ന്
 വിധിയെഴുതിയ രാഷ്ട്രീയ ആചാര്യന്മാരുടെ     വിശകലനങ്ങളെ      നിഷ്പ്രഭമാക്കിക്കൊണ്ട് 
 ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും തങ്ങളുടെ ശക്തി ചോർത്തി കളയാൻ  
 ആർക്കും ആവില്ലെന്ന് പ്രവർത്തനത്തിലൂടെ മുസ്ലിം ലീഗ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് 


 വിശ്വാസം മുറുകെപ്പിടിച്ചു കൊണ്ടു തന്നെ രാജ്യത്തിന്റെ മതേതര സ്വഭാവത്തോട് ചേർന്ന് നിൽക്കാൻ സാധിക്കുമെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചതാണ് മുസ്ലിം ലീഗ് പ്രസ്ഥാനം

 *സമകാലിക രാഷ്ട്രീയത്തിൽ*
 *മുസ്ലിംലീഗിന്റെ സാന്നിധ്യം    ഭയപ്പെടുന്ന ക്ഷുദ്ര ശക്തികൾ     ഓരോ വിശ്വാസത്തിലും ഈ ഹരിത പ്രസ്ഥാനത്തെ      ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതിനെ*       *മുസ്ലിം ലീഗ് പാർട്ടി      അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുകയാണ്* 


 *രാഷ്ട്രീയ ഉത്തരവാദിത്വങ്ങളോടൊപ്പം   മാനവികതയുടെ ഉദാത്തമായ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങളും   നടത്തുന്ന മുസ്ലിം ലീഗിനെ പലരും അസൂയയോടെ നോക്കി കാണുകയാണ്*


 രാജ്യ തലസ്ഥാനത്ത്  ആസ്ഥാനമന്ദിരം എന്ന 
 പ്ലാറ്റിനം ജൂബിലി സമ്മേളന പ്രഖ്യാപനം യാഥാർത്ഥ്യമാക്കിയ മുസ്ലിംലീഗ് പാർട്ടി    ദേശീയ  രാഷ്ട്രീയത്തിലും      തങ്ങളുടെ സാന്നിധ്യം നിലനിർത്തി പോരുന്നു




✍️ *മുസ്തഫ മച്ചിനടുകം*