ഈ ബ്ലോഗ് തിരയൂ

2026 ജനുവരി 31, ശനിയാഴ്‌ച

വിസ്മയം തീർത്ത ബഹുമുഖ പ്രതിഭ*

*വിസ്മയം തീർത്ത ബഹുമുഖ പ്രതിഭ*


✍️   മുസ്തഫ മച്ചിനടുക്കം 



ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന  അഹമ്മദ് സാഹിബിന്റെ 
 ഓർമ്മകൾക്ക് 9 വർഷം 

 കണ്ണൂരിന്റെ മണ്ണിൽ നിന്നും പിച്ചവെച്ച് തുടങ്ങിയ പൊതു ജീവിതം സംഭവബഹുലമായിരുന്നു

 കണ്ണൂർ മുനിസിപ്പാലിറ്റി മുതൽ ഐക്യരാഷ്ട്രസഭ വരെ തന്റെ അനിതര സാധാരണമായ വ്യക്തിത്വം കൊണ്ട് വിസ്മയം തീർത്ത ബഹുമുഖ പ്രതിഭയായിരുന്നു ഈ അഹമ്മദ് സാഹിബ് 

 കെഎംസീതി സാഹിബിന്റെ  അരുമ ശിഷ്യനും  അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഇഷ്ടഭാജനവും സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  സന്തതസഹചാരിയായും 
 പാണക്കാട് പൂക്കോയ തങ്ങളുടെ മാനസപുത്രനായും  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 
 മിത്രമായും പാണക്കാട് ഇളം തലമുറ വരെ നീളുന്ന സ്നേഹ ബന്ധവും  നിലനിർത്തി കുടുംബവുമായി അഭേദ്യമായ   അടുപ്പം കാത്തുസൂക്ഷിക്കുകയും 
ചെയ്ത    സ്നേഹനിധിയായ അഹമ്മദ് സാഹിബ്

 ഖായിദേ മില്ലത്ത്      മുതലുള്ള
 നേതാക്കളുടെ നിഴലായി ജീവിക്കുകയും    പുതുതലമുറയെ  വളർത്തി കൊണ്ടുവരുകയും   ചെയ്ത
 ലീഗ് രാഷ്ട്രീയത്തിലെ തലമുറകളെ     വിളക്കിചേർത്ത കണ്ണിയായിരുന്നു അഹമ്മദ്
സാഹിബ്

 സി എച്ചിനുശേഷം പൊതുസമൂഹത്തിന് മുമ്പിൽ മുസ്ലിം ലീഗ് രാഷ്ട്രീയം അഭിമാനപൂർവ്വം സമർപ്പിച്ച മഹാപ്രതിഭയായിരുന്നു അഹമ്മദ് സാഹിബ് 

 അധികാരത്തിന്റെ നാലയത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് 
 പച്ചക്കൊടി പിടിച്ചു 
 എംഎൽഎയും മന്ത്രിയും എംപിയും കേന്ദ്രമന്ത്രിപദവും 
 തങ്ങൾക്ക് അപ്രാപ്യമല്ലെന്ന് തെളിയിച്ച  അഹമ്മദ് സാഹിബ് സമൂഹത്തിന് നൽകിയ ആത്മവിശ്വാസവും അഭിമാനവും ഒട്ടും ചെറുതല്ല 

 അഭിശപ്ത കാലഘട്ടത്തിൽ
 ഭരണകൂട ഭീകരതയുടെ ഒരു ഇര കൂടിയായിരുന്നു അഹമ്മദ് സാഹിബ്     ഏത് ശത്രുവിന്റെ മുമ്പിലും ധൈര്യസമേതം എന്റെ സമുദായം എന്ന് പറഞ് നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ആർജ്ജവം കാട്ടിയ    ധീരനായിരുന്നു അദ്ദേഹം     കോയമ്പത്തൂരിലെ കലാപഭൂമിയിലും ഗുജറാത്തിലെ ഭീതിത സാഹചര്യത്തിലും  ആശ്വാസവും ആത്മധൈര്യവും ആയിരുന്നു 
 അഹമ്മദ് സാഹിബ്

 സേട്ട് സാഹിബ്, ബനാത്ത് വാലസാഹിബ്, അബ്ദുൽ സമദ് സാഹിബ്,ഖാദർ മൊയ്തീൻ സാഹിബ് 
 എന്നിവർക്കൊപ്പം ദേശീയ രാഷ്ട്രീയത്തിലും  തന്റേതായ കയ്യൊപ്പ് ചാർത്തിയ അഹമ്മദ് സാഹിബ് ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല

 യൂത്ത് ലീഗിനും എം എസ് എഫിനും വനിതാലീഗിനും
എസ്ടിയു വിനും  വരെ ദേശീയ
കമ്മിറ്റിയുണ്ടാക്കുകയും   മുസ്ലിം ലീഗിന്റെ   കർമ്മ മണ്ഡലം  വിശാലമാക്കുകയും
ചെയ്ത   ദേശീയ പ്രസിഡന്റായിരുന്നു  അദ്ദേഹം


 അനുയായികൾക്കും സമൂഹത്തിനും എന്നും പ്രത്യാശയും ആത്മാഭിമാനവും പകർന്നു നൽകുന്നതിൽ  സി എച്ചിന്റെ പാതയിൽ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു അഹമ്മദ് സാഹിബ്   

 മുസ്ലിംലീഗിന്റെ മഹാസമ്മേളനങ്ങളിൽ 
 മുസ്ലിം ലീഗ് സിന്ദാബാദ് വിളിപ്പിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കുന്ന അഹമ്മദ് സാഹിബ്  നൽകുന്ന ആവേശം   വളരെ വലുതായിരുന്നു

 മുസ്ലിം ലീഗിനെതിരെ ഓരോ മണിക്കൂറിലും   പുതിയ പുതിയ ആയുധങ്ങൾ പലഭാഗത്തുനിന്നും പുറത്തെടുത്ത് ആക്രമിക്കാൻ ശ്രമിക്കുമ്പോൾ    അഹമ്മദ് സാഹിബിനെ കൂടുതലായി ഓർത്തു പോവുകയാണ് 


 സമുദായത്തിന്റെ വിഷയം വരുമ്പോൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഞാനൊരു മുസ്ലിമായിരിക്കും 

 രാജ്യത്തിന്റെ വിഷയം വരുമ്പോൾ ഒന്നാമനായും രണ്ടാമതായും മൂന്നാമനായും  ഞാനൊരു ഇന്ത്യക്കാരനായിരിക്കും 
 എന്ന    മൗലാനാ മുഹമ്മദലി ജൗഹറിന്റെ വാക്കുകൾ നിരന്തരം ഓർമിപ്പിച്ചിരുന്ന 
അഹമ്മദ് സാഹിബ്      

ഒന്നാമതായും രണ്ടാമതായും
മൂന്നാമതായും പച്ചയായ മുസ്ലിം ലീഗ് കാരനുമായിരുന്നു

എന്റെ ഹൃദയം മുസ്ലിം ലീഗ് ആണെന്ന്  പ്രഖ്യാപിച്ച  ദേശീയ കൗൺസിൽ യോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം
 ഖാദർ മൊയ്തീൻ സാഹിബിനെ ഈറൻ അണിയിപ്പിച്ച ദൃശ്യം  
ഓരോ  ലീഗുകാരന്റെ മനസ്സിലും    മായാതെ കിടക്കുന്നുണ്ടാവും എന്നതിൽ
സംശയമില്ല

2026 ജനുവരി 22, വ്യാഴാഴ്‌ച

ലീഗിനെതിരായ കടന്നാക്രമണം

.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   സ്വതന്ത്ര ഭാരതത്തിൽ പ്രയാണം ആരംഭിച്ചത് മുതൽ  എതിർപ്പുകളും വിമർശനങ്ങളും കൂടപ്പിറപ്പ് പോലെ
ഒപ്പമുണ്ടായിരുന്നു

 ആരംഭം മുതൽ  ലീഗിന്റെ
ശക്തി കേന്ദ്രം   പഴയ മദ്രാസ് സംസ്ഥാന ത്തിന്റെ   ഭാഗമായിരുന്ന
മലബാർ      ജില്ലയായിരുന്നു 

 വിഭജനാനന്തര ഭാരതത്തിൽ വണ്ടിക്കൂലിക്ക് വകയുള്ളവരൊക്കെ പാക്കിസ്ഥാനിലേക്ക് ചേക്കേറുകയും ഇവിടെ 
 നിലയുറപ്പിച്ച സമ്പന്ന വർഗ്ഗം  മുസ്ലിം ലീഗിനോട് പുറംതിരിഞ്ഞു നിൽക്കുകയും  ചെയ്തപ്പോൾ നേതൃദാരിദ്ര്യം   വടക്കേ ഇന്ത്യയിൽ മുസ്ലിംലീഗിന്റെ വളർച്ചയ്ക്ക് വലിയ വികാതമായി     മാറിയെങ്കിൽ 

 മലബാറിലും ഭാഷ സംസ്ഥാന രൂപീകരണ ശേഷം കേരളക്കരയിൽ ആകമാനവും മുസ്ലിം ലീഗിന്റെ   നേതൃത്വം അചഞ്ചലമായി നിലകൊണ്ടതിന്റെ ഭാഗമായി  ശക്തമായ അടിത്തറയും അതുവഴി ന്യൂനപക്ഷ സമൂഹങ്ങൾക്ക്  സംഘടിത ബോധവും അസ്ഥിത്വ സംരക്ഷണവും  ഉറപ്പ് വരുത്താൻ  സാധിച്ചു എന്നുള്ളത്      നഗ്ന യാഥാർഥ്യമാണ്     മുസ്ലിങ്ങളാദി മതന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുമ്പോഴും   ബഹുസ്വര സമൂഹത്തിൽ 
 സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ മുസ്ലിം ലീഗ് വഹിച്ചിട്ടുള്ള പങ്ക് ആർക്കും നിഷേധിക്കാനാവാത്തതാണ്        ഒപ്പം സമുദായത്തിനകത്ത്   വ്യത്യസ്തചിന്താധാരകളുമായി  പ്രവർത്തിക്കുന്ന ആളുകളെയൊക്കെ ഒരു കൊടിക്കൂറയ്ക്ക്  പിന്നിൽ ഒരുമിച്ച് നിർത്താനും മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട് 

 മതനിരാസത്തിന്റെയും മതനിഷേധത്തിന്റെയും 
 വക്താക്കളോട് സംവദിക്കുമ്പോൾ
 മതമല്ല മതമല്ല മതമല്ല പ്രശ്നം എന്ന മുദ്രാവാക്യത്തിന് ബദലായി  മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞതിനെ മുറിച്ചെടുത്ത്    മുസ്ലിംലീഗിന്റെയും ചില നേതാക്കളുടെയും മേൽ വർഗീയ ചാപ കുത്താൻ ശ്രമിക്കുന്നത്   അങ്ങേയറ്റം അപകടകരവും   തെറ്റിദ്ധാരണ ജനകവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല

 ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയിൽ തന്നെ   മതവിശ്വാസത്തിനും പ്രചാരണത്തിനുമുള്ള
 അവകാശം  നേടിയെടുക്കുന്നതിൽ മുസ്ലിംലീഗിന്റെ നേതാക്കന്മാർ തന്നെയാണ് മുൻപിൽ നിന്നിട്ടുള്ളത്     ഖായിദ് എ മില്ലത്തിന്റെയും ബി പോക്കർ സാഹിബിന്റെയും   പോരാട്ടത്തിന്റെ   ഫലമാണ് ഇന്ന് അനുഭവിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളിൽ ഒട്ടുമുക്കാലും എന്നുള്ളത് 
വിസ്മരിക്കാനാവാത്തതാണ്      തീർച്ചയായും മുസ്ലിം സമുദായത്തിന്റെ ഭൂമികയിലാണ് മുസ്ലിം ലീഗിന്റെ അടിത്തറ     അതേസമയം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മാനിക്കുകയും    രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയകളിൽ  ഭാഗവാക്കാവുകയും
 ചെയ്തുകൊണ്ട്    ഒരു സമൂഹത്തെ     രാഷ്ട്രത്തിന്റെ പൊതുധാരയിൽ  ഉറപ്പിച്ചു  നിർത്തുകയും ചെയ്യുന്ന
 ദൗത്യമാണ് മുസ്ലിം ലീഗ് പാർട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നത്      നാളിതുവരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും  കാത്തുസൂക്ഷിക്കുന്നതിൽ   നിതാന്തമായ ജാഗ്രത മുസ്ലിം ലീഗ് പാർട്ടി പുലർത്തിയിട്ടുണ്ട്

 ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നതോടൊപ്പം തന്നെ
 സമുദായ സൗഹാർദ്ദവും 
 മുസ്ലിംലീഗിന്റെ  ഭരണഘടനയിലും
 പ്രഖ്യാപിത ലക്ഷ്യമായും
എഴുതിച്ചേർക്കപ്പെട്ടതാണ്  
 മറ്റേതൊരുമതേതര രാഷ്ട്രീയ പാർട്ടിയെയും പോലെ  പ്രായപൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും
 മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കാവുന്നതാണ് 

 തങ്ങളുടെ വിശ്വാസം ബലി കഴിക്കാതെ   തന്നെ
 മുസ്ലിം ലീഗിൽ പ്രവർത്തിക്കാൻ ഇതര സമുദായ അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് 
എം ചടയൻ മുതൽ എ പി ഉണ്ണികൃഷ്ണൻ വരെയുള്ളവരുടെ   ചരിത്രം പരിശോധിക്കുമ്പോൾ ഏതൊരാൾക്കും വ്യക്തമാകുന്നതാണ് 

 ഏറ്റവും അവസാനം നാഗപൂരിൽ കോർപറേഷനിലേക്ക്തിരഞ്ഞെടുക്കപ്പെട്ട ലീഗിന്റെ നാല് കൗൺസിലർമാരിൽ
ഒരാൾ    രേഖ വിശ്വാസ് പാട്ടീൽ  എന്ന  അമുസ്ലിം വനിതയാണ്     സംവരണത്തിന്റെ നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ തന്നെ  ഇതര മതസ്ഥരായ ആളുകളെ
 മത്സരിപ്പിക്കാനും വിജയിപ്പിക്കാനും മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ട് 

 ഒരുപാട് വനിതാ നേതാക്കൾ   പ്രാഗല്ഭ്യം കൊണ്ടും പരിചയം കൊണ്ടും  യോഗ്യരായിരിക്കുമ്പോൾ തന്നെ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലേക്ക് 
 അഡ്വക്കേറ്റ് സ്മിജിയെ
 പാർട്ടി അവരോധിച്ചത് 
 ഒരുവിധ സമ്മർദ്ദവും ഇല്ലാതെയാണ്   

 ജീവിതം കൊണ്ടും കർമ്മം കൊണ്ടും   മതേതരത്വത്തിന്  കരുത്ത് പകർന്ന
 പാരമ്പര്യമാണ് മുസ്ലിംലീഗിന്റേത്

 ഇന്ത്യയിലെ നിയമനിർമ്മാണ സഭകൾക്കകത്തും പുറത്തും തീവ്രവാദത്തിനെതിരെ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ  ശബ്ദിച്ചിട്ടുള്ള മുസ്ലിം ലീഗ് 
 പാർട്ടിയുടെ കൊടി വാഹകൻ ആയിരിക്കെ തന്നെ  രാജ്യത്തിന്റെ പ്രതിനിധിയായി  
 ഐക്യരാഷ്ട്രസഭയിലും ലോകവേദികളിലും  മതേതര ഭാരതത്തിന്റെ ശബ്ദമായിരുന്ന   അഹമ്മദ് എന്ന വിശ്വ പൗരനെ സാന്ദർഭികമായി ഓർത്തു പോവുകയാണ്    

   സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും, കെഎംസീതി സാഹിബ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, പി എംഎസ് എ പൂക്കോയ തങ്ങൾ മുതൽ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കം
 ഹൈദരാലി തങ്ങളും ഇപ്പോൾ
 സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങളും   അനുവർത്തിച്ചു വരുന്നതും   സഹവർത്തിത്വത്തിന്റെയുംമതേതരത്വത്തിന്റെയും   സുപ്രഭാത ശുഭ്ര പാതതന്നെയാണ്

 ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പായി  സിപിഎം പാർട്ടിയുടെ  ദേശീയ പദവിയും ചിഹ്നവും നഷ്ടപ്പെട്ട്   പോകാവുന്ന പഠിതാവസ്ഥയെക്കുറിച്ച് പരിഭവിച്ച്   അണികൾക്ക് സന്ദേശം നൽകിയ  എ കെ ബാലൻ മുതൽ സജി ചെറിയാൻ വരെയുള്ളവർ  
 നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും  പ്രവർത്തനങ്ങളും   ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ  സി.പി എമ്മിന്  പിടിവള്ളി നഷ്ടപ്പെടുമോ    എന്നുള്ള ആശങ്കയിൽ നിന്നുള്ള വിഭ്രാന്തിയാണ്       എന്നാണ് മനസ്സിലാക്കേണ്ടത്




✍️ *മുസ്തഫ മച്ചിനടുക്കം*